രുദ്രവീണ: ഭാഗം 103

rudraveena

എഴുത്തുകാരി: മിഴിമോഹന

തന്റെ പദ്ധതികളും പ്രതീക്ഷകളും പാടെ തകർന്നത് മനസിൽ ആക്കിയ ജലന്ധരൻ ആധി കയറി ദുര്മന്ത്രവാദപുരയുടെ മുൻപിലൂടെ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..... താൻ അറിയാതെ രുദ്രനെ സംരക്ഷിക്കാൻ ഒരു ശക്തി കൂടി ഉണ്ടെന്നു ഓരോ നിമിഷവും അയാൾ മനസ്സിൽ ആക്കി തുടങ്ങിയിരുന്നു....... ഇനി.... ഇനി..... ശത്രുസംഹാരത്തിനു കാളി പൂജ അത്‌ നടത്തിയേ തീരു........ തൊണ്ണൂറ് ദിവസം ജലപാനം ഇല്ലാതെ കാളി ഉപാസന..... അതിന്റെ അവസാന ദിവസം രക്തബലി അതോടെ അജയ്യൻ ആകും താൻ.... ഹഹഹ... ഹഹഹ.... ദിഗന്തങ്ങൾ പൊട്ടുമാറു അയാൾ അട്ടഹസിച്ചു.....അയാൾ ഒന്ന് നിർത്തി കണ്ണുകൾ കുറുകി...

"""അഷ്ടപഞ്ചമി നാളിൽ ജനിച്ച ശിശു..... കണ്ഠത്തിൽ ശങ്കുചക്രത്തിന്റെ അടയാളം... അവൻ കൂടെ ഉണ്ടെങ്കിൽ തോൽപിക്കാൻ കഴിയില്ല എന്റെ അന്തകൻ ആയി ഭൂമിയിൽ ജനിച്ചവനെ എനിക്ക് പരാജയപെടുത്താൻ കഴിയില്ല ...... ആ ശിശുവിന്റെ രക്തം നൽകി എന്റെ മൂർത്തികളെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു അവിടെയും പരാജയം മാത്രം.... എന്ത് കൊണ്ട്....? മഹാദേവന്റ അംശത്തിൽ പിറന്ന ആ അംശാവതാരത്തിനു രക്ഷകർ ആ വീട്ടിൽ തന്നെയോ....... അതേ """"അവർ ഒരുമിച്ചിരിക്കുന്നു..... സൃഷ്ട്ടി.. സ്ഥിതി.. സംഹാരം......മൂവരും ഒരു വീട്ടിൽ........... കൂടെ ശക്തിയും..... പല്ല് കടിച്ചു കൊണ്ടു കണ്ണുകൾ ഇറുകെ അടച്ചയാൾ........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മീനുവും കുഞ്ഞാപ്പുവും തിരികെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു വന്നു.......അരിത്തം ഉഴിഞ്ഞു സ്വീകരിച്ചു അകത്തേക്കു കയറുമ്പോൾ കുഞ്ഞി കണ്ണ് മിഴിച്ചവൻ ചുറ്റും നോക്കി......പ്രിയപ്പെട്ടത് എന്തോ തിരയും പോലെ............... കുഞ്ഞന്റെ കരച്ചിൽ കേട്ടതും ദൃഷ്‌ടി ഉറക്കാത്ത മിഴികൾ നാലു പാടും പാഞ്ഞു....... ചുണ്ടിൽ വിരിഞ്ഞ പാല്പുഞ്ചിരിയിൽ തേടിയത് എന്തോ കണ്ടു് എത്തിയ സന്തോഷം............... കുഞ്ഞാപ്പുവിനെയും മീനുവിനെയും കൊണ്ടു ശോഭ തങ്കുവിന്റെ മുറിയിലേക്കു കയറിയപ്പോൾ ചന്തു കണ്ണ് മിഴിച്ചു രുദ്രനെ നോക്കി... രുദ്രനും ഉണ്ണിയും കള്ള ചിരിയോടെ രണ്ടു ദിക്കിലേക്ക് മിഴികൾ പായിച്ചു ...... നീ കൂടുതൽ ഇളിക്കണ്ട നെക്സ്റ്റ് ഊഴം നിനക്കാണ്...

ചന്തു ഉണ്ണിക്കു നേരെ മുഖം കൂർപ്പിച്ചു...... രുദ്രേട്ടൻ രണ്ടു മാസം ആയിരുന്നു സൂര്യന് ചുറ്റും ഭൂമി തിരിയും പോലെ ഈ മുറിക്കു ചുറ്റും കറങ്ങിയത് എന്റെ ചന്തുവേട്ടന് അത്‌ മൂന്ന് മാസം വേണമല്ലോ എന്നോർക്കുമ്പോൾ ഹോ കുളിരു കോരുന്നു..... ആവണി ഉണ്ണിയുടെ തോളിലേക്ക് കൈ വെച്ചൊന്നു ചിരിച്ചു.... മൂന്ന് മാസമോ അതെന്താ എനിക്ക് മാത്രം അങ്ങനെ ഒരു കണക്കു... രണ്ടു മാസം കഴിയുമ്പോൾ ഞാൻ എന്റെ പെണ്ണിനെ കൊച്ചിനെ എന്റെ മുറിയിൽ കൊണ്ടു പോകും..... ചന്തു പ്രതിഷേധം അറിയിച്ചു..... അന്ന് നിന്റെ പുറം ഞാൻ തല്ലി പൊളിക്കും സിസേറിയൻ കഴിഞ്ഞ കൊച്ചാണത് അതിനു വേണ്ട രക്ഷ കഴിഞ്ഞേ മുറിയിൽ നിന്നും ഇറക്കു.....

അത്‌ പറഞ്ഞു കുഞ്ഞനെ എടുത്തു കൊണ്ടു തങ്കു ആ മുറിയിലേക്കു പോയി..... ചന്തുവിന്റെ മുഖഭാവം കണ്ടു രുദ്രനും ആവണിയും ഉണ്ണിയും ചിരിക്കാൻ തുടങ്ങി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മൂമ്മയുടെ കുഞ്ഞൻ കണ്ടോ നമ്മടെ കുഞ്ഞാപ്പുനെ...... തങ്കു കുഞ്ഞനെ കുഞ്ഞാപ്പുവിന്റെ അരികിലേക്ക് കിടത്തി.... കുഞ്ഞൻ മലന്നു കിടന്നു രണ്ടു കയ്യും ഉയർത്തി ഉണ്ണി വയറിൽ അടിച്ചു അവന്റെ സന്തോഷം അറിയിച്ചു...... ആ കൈ മെല്ലെ ഒന്ന് ഉയർത്തി കുഞ്ഞാപ്പുവിന്റെ മുഖത്തു ഒന്ന് തൊട്ടു....... കുഞ്ഞന്റെ നനുത്ത സ്പര്ശം ഏറ്റതും കുഞ്ഞാപ്പു കുറുകി തുടങ്ങി...........

ആാാ..... ഇങ്ങു വാ...... വാതുക്കൽ എത്തി നോക്കുന്ന ചിത്രനെ മീനു അകത്തേക്കു വിളിച്ചു..... ഓടി വന്നവൻ രണ്ടു കുഞ്ഞുങ്ങളെ മാറി മാറി നോക്കി......... ഇനീപ്പോ രണ്ടു പേരെയും ചേട്ടായി നോക്കിക്കോളുമല്ലോ അല്ലേ..... തങ്കു ചിത്രന്റെ തലയിൽ തലോടുമ്പോൾ നൂറു വട്ടം സമ്മതത്തോടെ തല കുലുക്കുമ്പോൾ പറയാതെ പറഞ്ഞിരുന്നു അവന്റെ കണ്ണുകൾ അവർക്കായി ജനിച്ചത് ആണ് താൻ എന്ന്............ ചിത്രനെ കണ്ടത് കുഞ്ഞാപ്പുവിന്റെ കണ്ണുകൾ തിളങ്ങി..... വായിൽ കയ്യ് വെച്ചു എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചു അവൻ..... മൂവരും ആർക്കും മനസിലാകാത്ത ഭാഷയിൽ പരസ്പരം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.....

""സൃഷ്ടി.... സ്ഥിതി... സംഹാരം...... ""ഒരുമിച്ചു കഴിഞ്ഞിരുന്നു........ ജലന്ധരൻ എന്ന ദുരാത്മാവിനു അന്ത്യം ചെയ്യാൻ..... (ത്രിമൂർത്തികൾ മൂവരും ഒരു വീട്ടിൽ ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തുവേട്ടാ...... """മീനുവിന്റെ ഉറക്കെ ഉള്ള വിളി കേട്ടത് ചന്തു ഓടി മുറിയിൽ ചെന്നു.........മുല ഞെട്ടിൽ നിന്നും കുഞ്ഞിനെ അടർത്തി മാറ്റി തോർത്ത്‌ കൊണ്ട് മറച്ചു വിറയലോടെ അവനെ നോക്കി......... എന്താ മീനു.... എന്തിനാ അലച്ചു കൂവിയത്..... ദാ ഇത്‌ നോകിയെ......അവൾ കുഞ്ഞിനെ ചന്തുവിന്റെ കൈയിലേക്ക് കൊടുത്തു """കുഞ്ഞാപ്പുവിന്റെ വലത്തെ കഴുത്തിടുക്കിൽ കരിനീല നിറത്തിൽ ഒരു അടയാളം........ ഇതെന്താ ഏട്ടാ ഇങ്ങനെ....

പാല് കൊടുത്തു കൊണ്ടിരുന്നപ്പോഴാ ഞാൻ ശ്രദ്ധിച്ചത്...... എനിക്ക് അറിഞ്ഞുകൂടാ മീനു...... ചിലർക്കു ജനിക്കുമ്പോഴേ മറുക് ഉണ്ടാവില്ലേ അതായിരിക്കും........ ചന്തു ആ അടയാളത്തിൽ വിരൽ ഒടിച്ചു....... എന്തടാ മീനു എന്തിനാ വിളിച്ചു കൂവിയത്..... കുഞ്ഞപ്പുവിന്റ നൂല് കെട്ടിന് ഉള്ള പന്തൽ ഇടുന്ന ഇടതു നിന്നും രുദ്രനും ഉണ്ണിയും ഓടി വന്നു........ ചന്തു കുഞ്ഞിന്റെ കഴുത്തിലെ കരിനീല നിറം അവനെ കാണിച്ചു..... രുദ്രൻ അതിലേക്കു സൂക്ഷിച്ചു നോക്കി..... അവന്റെ കണ്ണിനു കാണാൻ പാകത്തിന് അത്‌ തെളിഞ്ഞു വന്നു അതിൽ ശങ്കുചക്രത്തിന്റെ അടയാളം തെളിഞ്ഞു.... പെട്ടന്നു തന്നെ അത്‌ പഴയത് പോലെ ആയി..... രുദ്രൻ കണ്ണൊന്നു പുറകോട്ടു വലിച്ചു..... ചുണ്ടിൽ ചെറു ചിരി പടർന്നു............

കുഞ്ഞാപ്പുവിന്റെ നെറ്റിയിൽ ചുണ്ട് അമർത്തി.......... ഡോക്ടറെ കാണിക്കണോ രുദ്ര...... ചന്തു അവനെ നോക്കി.... വേണ്ട..... ""ആദിശങ്കരന് ""കൂട്ട് ആ ""ആദികേശവൻ """നീ ഇപ്പോൾ ഇത്രേം അറിഞ്ഞാൽ മതി...... കുഞ്ഞാപ്പുവിനെ മീനുവിനെ ഏല്പിച്ചു പുറത്തേക്കിറങ്ങുമ്പോൾ രുദ്രന്റെ ഉള്ളം ഒന്ന് പിടഞ്ഞു........ കാവിലമ്മേ ആ ജലന്ധരൻ അഷ്ടപഞ്ചമി നാളിൽ ജനിച്ച എന്റെ കുഞ്ഞാപ്പുവിനെ ഇല്ലാതാകാൻ അല്ലേ ശ്രമിച്ചത്...... മ്മ്മ്ഹ്ഹ്... """അവനു തെറ്റി സാക്ഷാൽ നാരായണനെ ആണ് അവൻ ഇല്ലാതാകാൻ നോക്കിയത്..... അനുഭവിക്കും അവൻ.... കിടന്നു പഴുത്തു നരകിക്കും എന്റെ കുഞ്ഞുങ്ങൾ അവനെ തേടി എത്തും വരെ.........

അവസാന സമയത്തു അവൻ ഇല്ലാതാകാൻ നോക്കിയ നാരായണന്റെ പേര് ചൊല്ലി കരഞ്ഞു കൊണ്ട് ശങ്കരന്റെ മുൻപിൽ ദയക്ക് വേണ്ടി കേഴും....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മെതെ തങ്കുണ്ണി """".... ചാച്ചുന്നിലെ അമ്മേടെ വാവ.... """"പാല് കൊടുത്തു കൊണ്ടു കുഞ്ഞനെ കളിപ്പിക്കുന്ന വീണയെ കണ്ട് കൊണ്ടാണ് കുളി കഴിഞ്ഞു രുദ്രൻ പുറത്തേക്ക് വന്നത്........ ഇവന് ഉറക്കം ഒന്നും ഇല്ലേ..... രുദ്രൻ നനഞ്ഞ മുടി കുഞ്ഞന്റെ വയറിൽ ഇക്കിളി പെടുത്തിയതും പാല് കുടി നിർത്തി അച്ഛനോട് കൊഞ്ചാൻ തുടങ്ങി... .... അച്ഛനും മോനും കൂടി രാത്രി മുഴുവൻ കൊഞ്ചി ഇരുന്നൂട്ടോ....ടോപ് നേരെ ഇട്ടവൾ കുഞ്ഞനെ രുദ്രന്റെ നെഞ്ചിലേക്ക് എടുത്തു വെച്ചു......

നാളെ എന്റെ കുഞ്ഞാപ്പൂന്റെ നൂല് കെട്ട് ആണ് എനിക്ക് രാവിലെ പണി ഉണ്ട്..... വീണ കുറുമ്പൊടെ രണ്ടു പേരെയും മാറി മാറി നോക്കി........ നിന്റെ അമ്മക്കേ ഭയങ്കര കുശുമ്പ് ആണ്... അച്ഛാ ഇപ്പോൾ അമ്മേ സ്നേഹികുന്നില്ല എന്ന്... അച്ഛെടെ കുഞ്ഞൻ പെട്ടന്ന് ഉറങ്ങിയാൽ അമ്മേടെ പരിഭവം മുഴുവൻ അച്ഛ പെട്ടന്നു തീർത്തു കൊടുകുവല്ലോ.... പറഞ്ഞു കൊണ്ടു കള്ള ചിരിയോടെ അവളെ നോക്കി........ കണ്ണ് കൂർപ്പിച്ചു നോക്കുന്ന തന്റെ പെണ്ണിനെ കണ്ടതും ചുണ്ടിൽ കുറുമ്പ് വിരിഞ്ഞു അവന്റെ.............. വീണ കുഞ്ഞന്റെ തൊട്ടിൽ തട്ടി വിരിച്ചു ശരിയാക്കി ഒന്ന് കുളിച്ചു വന്നപ്പഴേക്കും ഹെഡ്‌റെസ്റ്റിൽ തല വെച്ചു രുദ്രനും അവന്റെ നെഞ്ചിൽ കിടന്നു കുഞ്ഞനും ഉറങ്ങിയിരുന്നു.......

മെല്ലെ കുഞ്ഞനെ എടുത്തു തൊട്ടിലിൽ കിടത്തി ചെവിയും ദേഹവും നന്നായി പൊതിഞ്ഞവൾ ആ കുഞ്ഞിളം നെറ്റിയിൽ ഉമ്മ നൽകി........ ഹെഡ്‌റെസ്റ്റിൽ തല വെച്ചു കിടക്കുന്ന രുദ്രന്റെ നെറുകയിലും ചുണ്ട് അമർത്തി നേരെ കിടത്താൻ നോക്കുബോഴേകും അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടവൻ....... ഉറങ്ങിയില്ലാരുന്നോ.... """നെഞ്ചിൽ ഒന്ന് പിച്ചി അവൾ....... ഇല്ല...... """എന്റെ പെണ്ണിന്റെ പരിഭവം ഇന്ന് തീര്ക്കണം എന്ന് തോന്നി.... അവളുടെ കവിളിൽ പല്ല് അമർത്തി അവൻ.... എനിക്ക് പരിഭവം ഒന്നും ഇല്ല """"...അവന്റെ നെഞ്ചിലെ രോമകാടിലേക്കു മുഖം പൂഴ്ത്തിയവൾ കൊഞ്ചി........... എന്നാൽ എനിക്കുണ്ട്...... ഇനി എന്റെ പരിഭവം തീർക്കാല്ലോ എന്റെ പെണ്ണിന്....... മുറിയിൽ തെളിഞ്ഞു നിന്ന പച്ച ലൈറ്റിൽ അവളുടെ മുഖം ഒന്ന് കൂടി മനോഹരം ആയി തോന്നി അവനു...... ഇടുപ്പിലൂടെ കയ്യിട്ടു അവളുടെ മേലെ വന്നു രുദ്രൻ..... ആ നെറ്റിയിൽ ചുണ്ട് അമർത്തി...

.മെല്ലെ നാസികയിലും താടിയിലും പ്രണയത്തിന്റെ മുദ്രണം ചാർത്തി.... കഴുത്തിടുക്കിൽ താടി രോമങ്ങൾകൊണ്ടു ഇക്കിളി പെടുത്തി അവളിലെ പെണ്ണിനെ ഉണർത്തി തുടങ്ങി...... രു... രു... രുദ്രേട്ട... ""കുറുകി കൊണ്ട് അവൾ ഏറെ നാളുകൾക്കു ശേഷം അവന്റെ പ്രണയത്തെ മുഴുവൻ ആയി സ്വീകരിക്കാൻ തയാറായി കഴിഞ്ഞിരുന്നു.......... അവളിൽ നിന്നും നാണത്തിന്റെ മറകൾ ഓരോന്നായി അടർത്തി മാറ്റി അവൻ പുറത്തു പെയ്യുന്ന മഴയോടൊപ്പം ആ രാത്രി അവളിലേക്ക് പെയ്തിറങ്ങി ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നാട് അറിഞ്ഞു തന്നെ കുഞ്ഞാപ്പുവിന് നാമകരണം നടത്തി........... ദുർഗാപ്രസാദ്‌ ശ്രീ പരമേശ്വരന്റെ നാമം ചൊല്ലി ചന്തുവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൊടുത്തു..... രുദ്രൻ ഒരു നിമിഷം കണ്ണൊന്നു അടച്ചു..... അവനു പേര് നൽകേണ്ടത് അവന്റെ അച്ഛൻ തന്നെ ആണ് നിർദ്ദേശിക്കാൻ താൻ ആരും അല്ല..... കുഞ്ഞിന്റെ പേര്..............

ചന്തു ഒന്ന് നിർത്തി... രുദ്രനെ നോക്കി..... """ആദികേശവൻ """"...... ആ പേര് കേട്ടത് രുദ്രൻ കണ്ണു തുറന്നവനെ നോക്കി..... ചന്തു രണ്ട് കണ്ണുകളും ചിമ്മി കാണിച്ചു അവനെ...... ആദികേശവന്റെ കഴുത്തിലെ പാട് കുറച്ചു കൂടി തിളങ്ങി............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉപാസനയുടെ തൊണ്ണൂറാം ദിവസത്തിലേക്ക് കടന്നു ജലന്ധരൻ........കറുത്ത വസ്ത്രം ധരിച്ചു അരയിൽ ചുവന്ന പട്ടു ചുറ്റി ജലപാനം പോലും ഇല്ലാതെ അഗ്നി കുണ്ഡത്തിനു മുൻപിൽ ചമ്രം പിണഞ്ഞു .....താന്ത്രിക ശ്ലോകങ്ങൾ ഉരുവിട്ട തുടങ്ങിയിട്ടു ഇത്‌ തൊണ്ണൂറാം ദിവസം .... തന്റെ ഉപാസന മൂർത്തിക് ബലി നൽകാൻ ഉള്ള ബലി കോഴി അയാളുടെ സമീപം ഇരു കാലുകൾ കൂട്ടി കെട്ടി ഊഴം കാത്തു കിടന്നു.......

രക്തബലിക് മുന്നോടി ആയി...അട, കദളിപഴം, തേൻ ഇവയെല്ലാം തർപ്പണത്തിനു ആയി അയാളുടെ മുൻപിൽ നിരന്നു......... ന്യാസധാന്യ പൂജാദികൾ ഒരുക്കി പരികർമ്മികൾ.... ""ക്രീം കാളികേ സ്വാഹാ "" "" ക്രീം ഹും ഹ്രീം "" ഇത്രയും ദിവസം ശത്രുവിനെ നിഗ്രഹിക്കൻ ഉള്ള ശക്തിക്കു വേണ്ടി.. ധ്യാന്യത്തോടും വ്രതത്തോടു കൂടി ഈ മന്ത്രം ഓരോ ലക്ഷം ജപിച്ചു പതിനായിരം ഉരു വീതം കരവീര പുഷ്പ്പം ഹോമിച്ചു പൂജിച്ചു തുടങ്ങിയിരുന്നു അയാൾ ... അന്നെ ദിവസം മന്ത്രങ്ങൾ പരിസമാപ്തിയിൽ എത്തിയതും ആ കോഴിയെ കയ്യിലേക് എടുത്തയാൾ...... ഇടം കയ്യാൽ അതിന്റ തലയിൽ തൂക്കി പിടിച്ചു ഹോമകുണ്ഡത്തിലേകു നിർത്തി വലം കൈയിലെ കത്തി അതിന്റെ പിടലിക് നേരെ കൊണ്ടു വന്നതും അയാളുടെ ചുണ്ടിൽ ഊറിയ ചിരി പടർന്നു.....

നിന്റെ രക്തം നൽകി കഴിഞ്ഞാൽ പിന്നെ ഞാൻ അജയ്യൻ ആകും....... എന്റെ ശത്രുവിനെ ഇല്ലാതെ ആക്കാൻ ഉള്ള ശക്തി അത്‌ എന്നിലേക്കു വരും....ശത്രുവിനേക്കാൾ ശ്കതൻ ആകും ഞാൻ... പിന്നെ നിന്റെ രക്തം""മ്മ്ഹ ഞാൻ എന്റെ ഉപാസന മൂർത്തിക് നൽകും ആദിശങ്കരന്റെ ശിരസു പിളർന്ന ഇളം രക്തം ............ കത്തി കോഴിയുടെ പിടലിക് നേരെ വെച്ചയാൾ............. ഈ രക്‌തം ഹോമ കുണ്ഡത്തില് വീണാൽ എന്നെ തോൽപിക്കാൻ ഒരിക്കലും ആദിശങ്കരന് കഴിയില്ല........ പിന്നെ വല്യൊതെയും ഇരികത്തൂർ മനയുടെയും പതനം ആണ്...... അയാൾ മന്ത്രം ഉരുവിട്ടു കൊണ്ടു പല്ലു കടിച്ചു..........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story