രുദ്രവീണ: ഭാഗം 104

rudraveena

എഴുത്തുകാരി: മിഴിമോഹന

എന്റെ ശത്രുവിനെ ഇല്ലാതെ ആക്കാൻ ഉള്ള ശക്തി അത്‌ എന്നിലേക്കു വരും....ശത്രുവിനേക്കാൾ ശ്കതൻ ആകും ഞാൻ... പിന്നെ നിന്റെ രക്തം""മ്മ്ഹ ഞാൻ എന്റെ ഉപാസന മൂർത്തിക് നൽകും ആദിശങ്കരന്റെ ശിരസു പിളർന്ന ഇളം രക്തം ............ കത്തി കോഴിയുടെ പിടലിക് നേരെ വെച്ചയാൾ............. """""""""""ഈ രക്‌തം ഹോമ കുണ്ഡത്തില് വീണാൽ എന്നെ തോൽപിക്കാൻ ഒരിക്കലും ആദിശങ്കരന് കഴിയില്ല........ പിന്നെ വല്യൊതെയും ഇരികത്തൂർ മനയുടെയും പതനം ആണ്.........അഷ്ടപഞ്ചമി നാളിൽ ജനിച്ച ശിശു അവൻ ആദിശങ്കരന് മുൻപേ ഇല്ലാതാകണം....പിന്നെ അവൻ സ്രഷ്‌ടാവിന്റെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ..... പരസ്പരം തണൽ ആയി അവർ മൂവരും വേണ്ട.... ഒരാൾ മറ്റൊരാളെ സംരക്ഷിച്ചു കൂടെ നിന്നാൽ എന്റെ പതനം അത്‌ ഉറപ്പാണ്............

ഈ ബലി കോഴിയുടെ രക്തം എന്റെ ഉപാസന മൂർത്തി ആവോളം നുകർന്നു കഴിഞ്ഞാൽ നാരായണന്റെ അംശം തല ചിന്നി ചിതറി ഭൂമി ലോകം വിട്ടു വൈകുണ്ഠത്തിൽ അഭയം പ്രാപിക്കും.... ഹഹഹ.."""""""""""" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """""""""ഇതേ സമയം വല്യൊത്തു......... കട്ടിലിൽ ചിത്രന് സമീപം കളിച്ചു കൊണ്ട് കിടന്ന ആദിശങ്കരനും ആദികേശവനും........ കുഞ്ഞൻ കട്ടിലിൽ ഇരുന്നു കയ്യിൽ എന്തൊക്കെയോ കളിപ്പാട്ടങ്ങൾ വച്ചു അതിന്റെ ഭംഗി ആസ്വദിക്കുന്നുണ്ട് കൂട്ടത്തിൽ അതിനോട് കിന്നാരം ചൊല്ലുന്നുണ്ട്........ കുഞ്ഞാപ്പു ചെരിഞ്ഞു പതിയെ കമഴ്ന്നു വീഴാൻ ശ്രമിക്കുന്നു കുറെ നേരം കൊണ്ട് ആയി പരിശ്രമം ആണ് പറ്റാതെ വരുമ്പോൾ ദേഷ്യം കരഞ്ഞും പറഞ്ഞും തീർക്കുന്നുണ്ട്....

നിരങ്ങി നിരങ്ങി കട്ടിലിന്റെ ഓരത് വന്നിരുന്നു കുഞ്ഞാപ്പു..... ഇനി ഒന്ന് കൂടി ചെരിഞ്ഞാൽ തല കുത്തി നേരെ താഴെ വീഴും..... """""""""" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവസാന മന്ത്രവും ഉരുവിട്ടു കൊണ്ട് അയാൾ ആ കത്തി അതിന്റെ പെടലിക്ക് വെച്ചു........ ആആആ........ """പിന്നെ ഒരു അലർച്ച ആയിരുന്നു എങ്ങു നിന്നോ വീശി അടിച്ച കാറ്റിൽ ഹോമകുണ്ഡം ആളി കത്തി ചുറ്റും പുകപടലം അയാളുടെ കണ്ണിൽ ഇരുട്ടു കയറി........ എന്താണ് സംഭവിക്കുന്നത് എന്ന് മനസിൽ ആകും മുൻപേ കാലിലെ കെട്ട് പൊട്ടി ബലി കോഴി ഒന്ന് ദേഹം കുടഞ്ഞു.... അതിന്റെ കൂർത്ത കാലുകൾ നീട്ടി ജലന്ദരന്റെ കഴുത്തു തൊട്ടു താഴേക്കു നീണ്ട മൂന്ന് വര.... കൂട്ടത്തിൽ കഴുത്തിൽ കിടന്ന രക്ഷകൾ ഏല്ലാം ഒരുന്നായി പൊട്ടി താഴെക്ക് പതിച്ചു....... 90 ദിവസത്തെ അയാളുടെ പൂജ നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞു പോയിരുന്നു... ആഹ്ഹ്ഹ്......

"""ദുശ്ശകുനം.... ഇല്ല.... ഇല്ല.... ഇല്ല.... ഞാൻ അനുവദിക്കില്ല..... ജലന്ധരനു മരണം ഇല്ല..... പരകായ പ്രവേശന സിദ്ധി വരെ ലഭിച്ച എന്നെ തോൽപിക്കാൻ ഒരു ശക്തിക്കു കഴിയില്ല....... ആാാാ....... ദിഗന്തം പൊട്ടുമാറു അയാളുടെ ശബ്ദം ഉയർന്നു............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കൈയിൽ ഇരുന്ന കിലുക്കം വായിൽ വെച്ചു കുഞ്ഞൻ അത്‌ നിലത്തേക്ക് വലിച്ചെറിഞ്ഞത് അവന്റെ കണ്ണിൽ തലയിണക് ഇടയിലൂടെ ഒരു തിളക്കം കണ്ടു മുട്ടിൽ ഇഴഞ്ഞവൻ അത്‌ കൈക്കൽ ആക്കി കുഞ്ഞി കൈയിൽ വച്ചവൻ അത്‌ ഒന്ന് ആസ്വദിച്ചു........ സിദ്ധാർത്ഥന്റെ മാല...... അത്‌ കൈയിൽ വെച്ചവൻ വീണ്ടും മുട്ടിൽ ഇഴഞ്ഞു താഴേക്കു പതിക്കാൻ ഒരുങ്ങിയ കുഞ്ഞാപ്പുവിന്റെ അരികിലേക്ക് വന്നു..... ആ മാല കൈയിൽ വെച്ചു കുഞ്ഞാപ്പുവിന്റെ ദേഹത്തേക്ക് പതിയെ അടിച്ചതും മുന്നോട്ടു കുതിച്ച കുഞ്ഞാപ്പു പുറകിലോട്ടു വന്നു...... അവന്റെ കയ്യിലും ആ മാലയുടെ പിടി വീണു............

മാലയിൽ പിടിച്ചു വലിച്ചു കളിക്കുമ്പോൾ അറ്റത്തു നിന്നും വീണ്ടും രണ്ട് പേരും വീഴാൻ പോയതും...... ദൂരെ മാറി കളിപ്പാട്ടം അടുക്കി വെച്ചു കൊണ്ടിരുന്നു ചിത്രൻ ഓടി വന്നു രണ്ടു പേരെയും രണ്ടു കൈ നിവർത്തി തന്റെ കുഞ്ഞ് നെഞ്ചിന്റെ ഉറപ്പിൽ പൊതിഞ്ഞു വെച്ചു.............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജലന്ധരൻ കണ്ണുകൾ ഇറുകെ അടച്ചു ഹോമകുണ്ഡത്തിനു മുൻപിൽ മലർന്നു കിടന്നു..... നെഞ്ചിലെ മൂന്നു വര അത്‌ വരാൻ പോകുന്ന അപകടത്തിന്റെ വലിയ സൂചന പോലെ തെളിഞ്ഞു നിന്നു...................അയാൾ അതിൽ ആഞ്ഞു വലിച്ചു ആ വേദന കൂടും തോറും ശത്രുവിനോടുള്ള പക ആളി കത്തി........ ........... അയാൾ അവിടെ നിന്നും എഴുനേറ്റു പതിയെ പുറത്തേക്കു വന്നു കട്ടിള പടിയിൽ ഇരു മുളകിലെക്ക് കൈകൾ വെച്ചു നിന്നു....... പതിവ് തെറ്റിച്ചു മന്ത്രവാദപുരയിലേക്കു അനുവാദം കൂടാതെ കടന്നു വന്ന വായുദേവൻ......

"""അതേ പ്രകൃതി പോലും അവന്റ ഒപ്പം ആണ്.........ആദിശങ്കരന്"" കൂട്ട്....... മോനെ..... """"...... വിളി കേട്ട ഭാഗത്തേക്ക് ജാതവേദൻ തിരിഞ്ഞു നോക്കി.......... അച്ഛൻ...... """ഭൈരവൻ....."" ഇരികത്തൂർ മനയുടെ കാരണവർ സ്ഥാനം അലങ്കരിക്കേണ്ട വലിയ തിരുമേനി......... അവൻ ആാാ സഞ്ജയൻ... ജാതവേദന്റെ കണ്ണുകൾ കുറുകി പക അതിൽ ആളി കത്തി........ തളർന്ന ഇടതു കൈ മുൻപിലേക്ക് താങ്ങി വലതു കൈയിൽ സ്വർണ്ണം കെട്ടിയ ഊന്നു വടി കണ്ണിനു ചുറ്റും കറുപ്പ് പടർന്നു നില്കുന്നു... നരച്ച കുറ്റി രോമങ്ങൾ നിറഞ്ഞ ശിരസ്സ്......ദേഹം കുറുകിയ മനുഷ്യൻ അയാൾ അവനു മുൻപിലേക്ക് നടന്നു വന്നു........ തോറ്റു അല്ലേ..... ""തോൽപിച്ചു..... കൈയിലെ ഊന്നു വടിയിൽ വിരലുകൾ ഉഴിഞ്ഞു കൊണ്ട് അയാൾ ജാതവേദൻ നോക്കി...... മ്മ്മ്.... """ജാതവേദൻ കണ്ണുകൾ ഇറുകെ അടച്ചു.... ചുണ്ടുകൾ വശത്തേക്കു കോട്ടി......

വർഷങ്ങൾ ആയി ഉള്ളിൽ കൊണ്ടു നടന്ന എന്റെ പക എന്റെ മകനിലൂടെ സ്വന്തം ആക്കാൻ ആഗ്രഹിച്ച ഇരികത്തൂർ മന അത്‌ എന്റെ കൈയിൽ വന്നു ചേരണം എന്താ നിന്നെ കൊണ്ടു കഴിയുമോ.... അയാൾ ജാതവേദന്റെ മുഖത്തേക്കു നോക്കി... കണ്ണുകളിൽ അഗ്നി എരിഞ്ഞു..... സ്ത്രീകൾ വാഴില്ല എന്ന് അറിഞ്ഞിട്ടും ആ കിഴവൻ ഈശ്വരൻ ഭട്ടതിരിപ്പാടിന് പതിനെട്ടു തികഞ്ഞ എന്റെ സഹോദരി പാർവതിയെ വേളി കഴിച്ചു നൽകുമ്പോൾ ഒരുപാട് മോഹം ഉണ്ടായിരുന്നു ഈ ഇടനെഞ്ചിൽ..... തല ഒന്ന് വിറപ്പിച്ചു അയാൾ ജാതവേദനെ നോക്കി......ഇരികത്തൂർ മനയുടെ കാരണവർ സ്ഥാനം കണ്ട് ഉറങ്ങിയ രാവുകൾ........ അയാൾക് അവളിൽ ഒരു കുഞ്ഞ് ജനിക്കില്ല എന്ന് ഞാൻ വിശ്വസിച്ചു അതിനു ഏല്ലാം ഭാവി അനന്തരാവകാശം നിന്നിൽ കണ്ടു....... എന്റെ മകൻ ജാതവേദനിൽ......

പക്ഷെ സാക്ഷാൽ ദ്വന്വന്തരി മൂർത്തിയുടെ അനുഗ്രഹത്തോടെ അവളിൽ ജന്മം കൊണ്ട സഞ്ജയൻ എന്റെ കണക്കു കൂട്ടലുകൾ ഏല്ലാം തെറ്റിച്ചു.......... അവനു ജന്മം കൊടുത്തതോടെ അവൾ പോയി...... അതോടെ അവിടെ അധികാര സ്ഥാനം ഉറപ്പിക്കാൻ ശ്രമപ്പെട്ടു ഞാൻ..... നിന്നോടൊപ്പം തന്നെ അനന്തരവനെ ദുര്മന്ത്രവാദത്തിന്റെ പാതയിൽ കൊണ്ടു വരാൻ ശ്രമിച്ചു പക്ഷെ അയാൾ എനിക്ക് വിലങ്ങു തടി ആയി................ ഒരിക്കൽ ആ ഗ്രന്ഥങ്ങൾ കൈ വശപ്പെടുത്താൻ ശ്രമിച്ച എനിക്ക് ഇരികത്തൂർ മന തന്ന സംഭാവന..........തളർന്ന ഇടം കൈ വലം കയ്യാൽ ഉഴിഞ്ഞു അയാൾ.......... അരമതിലിലേക്ക് ഇരുന്നു... അച്ഛന്റെ ആഗ്രഹം ഞാൻ സാധിച്ചു തരും ഇരികത്തൂർ മന ഞാൻ സ്വന്തം ആക്കും...... ജാതവേദൻ അയാളുടെ ഇരു തോളിൽ പിടിച്ചു ആ കണ്ണുകളിലേക് തറച്ചു നോക്കി....... നാലു കണ്ണിലും പക ആളി കത്തി....... മ്മ്മ്ഹ്ഹ്.... """ഭൈരവൻ ചുണ്ട് ഒന്ന് കോട്ടി.....

അവനെ ഇല്ലാതാകാൻ നീ സിദ്ധിച്ച ഈ കഴിവ് ഒന്നും പോരാ വേദ """"..... പിന്നെ അച്ഛൻ എന്താ പറഞ്ഞു വരുന്നത്.........ഞാൻ എന്ത് വേണം എന്റെ അവയവങ്ങൾ ബലി നൽകാണോ കണ്ണുകൾ നൽകണോ........ പറ എന്താ ഞാൻ ചെയ്യേണ്ടത്... നിന്റെ ബ്രഹ്മചര്യം """""""""ഭൈരവൻ ജാതവേദാനു നേരെ വിരൽ ചൂണ്ടി.......നീ ഇത്രയും നാൾ കാത്തു സൂക്ഷിച നിന്റെ ബ്രഹ്മചര്യം അത്‌ ഇല്ലാതെ ആകണം....... അച്ഛൻ.. പറഞ്ഞു വരുന്നത്...... ജാതവേദൻ സംശയത്തോടെ അയാളെ ഉറ്റു നോക്കി...... അതേ വേദ അവനെ തോൽപിക്കാൻ നിനക്ക് കഴിയണം എന്നുണ്ടെങ്കിൽ നീ ഒരു സ്ത്രീയെ ഭോഗിക്കണം അതും ഏഴു യാമങ്ങൾ...... ഞാൻ തയാറാണ് അച്ഛാ എന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുത്താൻ ഞാൻ തയാറാണ് എനിക്ക് അവന്റെ പതനം കാണണം........അവന്റെ ശിരസ്സ് പിളർന്നു രക്തം എന്റെ ഉപാസന മൂർത്തിക് ദാഹം ശമിപ്പിക്കാൻ നൽകണം.... അയാൾ ആവേശത്തോടെ മുൻപോട്ടു ആഞ്ഞു.....

ആവേശം വേണ്ട വേദ....... നീ ഉദ്ദേശിക്കുന്നത് പോലെ അത്‌ അത്ര നിസ്സാരം ആയ കാര്യം അല്ല.... എന്ത് കൊണ്ട്...? ഒരു പെൺകിടാവിനെ കണ്ടെത്താൻ അത്രക് പാടോ.... ജാതവേധൻ മുഖം ചുളിച്ചു.... സാധാ ഒരു പെൺകിടാവ് പോരല്ലോ വേദ....അയാളുടെ ചുണ്ടിൽ വഷളൻ ചിരി പടർന്നു... വല്യൊതെ പെൺകിടാവ് തന്നെ ആയിക്കോട്ടെ....മഹാദേവന്റ അംശം ചേർന്ന അവന്റെ ആ രുദ്രൻറെ ആശ്രിതർ ആരും ആകാം...... അതിനാണോ പാട് ഈ ജാതവേദൻ വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല വശീകരണ മന്ത്രം പ്രയോഗിക്കാൻ അച്ഛൻ എന്നെ പഠിപ്പിക്കേണ്ടത് ഉണ്ടോ.......... അവിടെയും നിനക്ക് തെറ്റി വേദ..... അയാൾ ഇരുന്ന ഇടതു നിന്നും വടിയിൽ ഊന്നി ജാതവേദാനു അരികിലേക്ക് വന്നു.......

ആ നെഞ്ചിലെ മൂന്നു വരകളിൽ ഉഴിഞ്ഞു........ ഈ മൂന്നു വരകൾ എന്തിന്റെ അടയാളം ആണെന്ന് അറിയുമോ..... ത്രിമൂർത്തികൾ നിനക്ക് തന്ന ആദ്യത്തെ മുന്നറിയിപ്പ്....... നിന്റെ കഴുത്തിലെ രക്ഷകൾ ഇന്ന് നിന്റെ ഒപ്പം ഇല്ല..... സ്ത്രീ സംഭോഗത്തിന് മുന്നോടി ആയി നൂറ്റിഒന്ന് ദിവസം നീ കഠിന വ്രതം അനുഷ്ടിക്കണം ശേഷം കാര്യങ്ങൾ ഞാൻ പറഞ്ഞു തരും........... അതിനുള്ളിൽ ആ മുത്ത് എവിടെ എന്ന് അവർ മനസിലാക്കിയാൽ..... ജാതവേദൻ സംശയ രൂപേണ അയാളെ നോക്കി.... ഇല്ല..... ആ കുഞ്ഞിന് മൂന്നു വയസ് പൂർത്തി ആകാതെ അവർക്ക് അത്‌ കേദാർനാഥിൽ എത്തിക്കാൻ കഴിയില്ല...... അഥവാ അവർ അത്‌ കണ്ടെത്തിയാലും ആ മുത്ത് നമ്മളെ ചുറ്റി പറ്റി തന്നെ കാണും.......

നീ ധൈര്യം ആയി ഉപാസന തുടങ്ങിക്കോളൂ...... ചുണ്ടിൽ പുച്ഛചിരിയോടെ പോകുന്ന അയാളെ നോക്കി നിന്നു ജാതവേദൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാവിലെ മണ്ഡപത്തിൽ ചമ്രം പിണഞ്ഞ് തൊഴുതുഇരിക്കുന്ന രുദ്രന് അടുത്തേക് ഉണ്ണി വന്നു..... രുദ്രന്റെ അടഞ്ഞ മിഴികൾ തുളുമ്പി വരുന്നത് അവൻ കണ്ടു....... രുദ്രനെ ശല്യം ചെയ്യാതെ ഒരു വശത്തേക്കു മാറി നിന്നു ഉണ്ണി....... കണ്ണ് തുറന്ന ഉണ്ണിയെ കണ്ടതും വേദന നിറഞ്ഞ പുഞ്ചിരിയോടെ നോക്കി അവനെ...... എന്താ രുദ്രേട്ട കുറച്ചു ദിവസം ആയി മുഖത്തു ആകെ ഒരു വിഷാദ ഭാവം... ഏട്ടൻ ലീവ് എടുത്തു കദളി പഴവും പാലും മാത്രം കുടിച്ചു കൊണ്ട് കാവിലമ്മയെ ഉപാസിക്കാൻ തുടങ്ങിട്ട് രണ്ട് ദിവസം ആയല്ലൊ........ മ്മ്മ്.... ചിലത് ഒന്നും നമുക്ക് ഉൾകൊള്ളാൻ പറ്റാവുന്നതിനു അപ്പുറം ആണ് ഉണ്ണി... ഏല്ലാം ഞാൻ പറയാം നീ വാ..... കാവിനു പുറത്തേക് ഇറങ്ങിയത് അവർ കണ്ടു കുഞ്ഞനെ എടുത്തു കൊണ്ടു വരുന്ന ആവണി......

നന്നായി മെലിഞ്ഞു ആകെ കോലം കേട്ടിരുന്നു ആ പെണ്ണ് അവളിലെ അമ്മ മനസ് കേഴുന്നത് തിരിച്ചറിയാൻ പാകത്തിന് ആയിരുന്നു........ അച്ഛനെ കണ്ടത് ആവണിയുടെ കൈയിൽ ഇരുന്നു ഇളകി മറിഞ്ഞു കുഞ്ഞൻ.... കുഞ്ഞി മോണ മുഴുവൻ പുറത്തു കാണിച്ചു കാലിട്ടു ഇളക്കി രുദ്രന് നേരെ ചാടി തുടങ്ങി........ അച്ഛെടെ വാവേ.... വായോ... കുഞ്ഞനെ കൈയിൽ വാങ്ങി രണ്ടു കാലും നെഞ്ചിൽ വെച്ചു കൈ കൊണ്ട് പൊക്കി നിർത്തി..... """മ്മാ... മ്മാ... മ്മാ..."". ചുണ്ട് പുളുത്തി സങ്കടം പറഞ്ഞു അവനോട്...... അമ്മ വക്കു പഞ്ഞോ ന്റെ കുഞ്ഞനെ.... ""രുദ്രൻ ചോദിച്ചതും കുഞ്ഞി കണ്ണ് നിറച്ചു കാണിച്ചു...... എന്താ ആവണി എന്തിനാ കുഞ്ഞന് ഇത്ര സങ്കടം.... ഉണ്ണി അവളെ നോക്കി... വാവ പഠിക്കാൻ സമ്മതിക്കുന്നില്ല ബുക്ക്‌ ഏതോ വലിച്ചു കീറി അതിനു അവൾ ഒന്ന് കൊട്ടി അതാ സങ്കടം പിന്നെ ഞാൻ ഇങ്ങു എടുത്തോണ്ട് പൊന്നു... ചന്തുവേട്ടനും അവിടെ കലി ഇളകി നടപ്പുണ്ട്.....

എല്ലാത്തിനും കണക്കിന് കിട്ടി.... അവനു എന്ത് പറ്റി...... കുഞ്ഞനെ നേരെ ഇരുത്തി രുദ്രൻ ആവണിയെ നോക്കി...... കുഞ്ഞനും കുഞ്ഞാപ്പു കട്ടിലിൽ നിന്നും കുറച്ചു മുൻപ് വീഴേണ്ടത് ആയിരുന്നു... ചിത്രൻ പെട്ടന്നു ഇവരെ പിടിച്ചു ചന്തുവേട്ടൻ അത്‌ കണ്ടു കൊണ്ടാണ് അകത്തേക്കു വന്നത്....... ചിത്രനും കുഞ്ഞ് അല്ലേ അവനു പിടി വിട്ടിരുന്നേൽ മൂന്ന് പേരും താഴെ വീണേനെ എന്നൊക്കെ പറഞ്ഞു ബഹളം പിന്നെ ഞങ്ങളെ എല്ലാരേം വഴക്കു പറഞ്ഞു...... ചന്തുവേട്ടൻ പറഞ്ഞതിൽ കാര്യം ഇല്ലേ ആവണി നിങ്ങൾക് ഒക്കെ അവിടെ എന്താ വേറെ പണി... ഇത്രേം പെണ്ണുങ്ങൾ ഉണ്ട് രണ്ടു കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ ആരും ഇല്ല..... ഉണ്ണി ആവണിയുടെ നേരെ ചൂട് ആയി..... ആവണി കണ്ണ് നിറച്ചു അവരെ നോക്കി...

വേണ്ട ഉണ്ണി അവളെ ഒന്നും പറയേണ്ട....... ആവണി നീ കുഞ്ഞനെ വീട്ടിൽ കൊണ്ടു പൊയ്ക്കോ...... അച്ഛന്റെ മുത്ത്‌ ആവണിയമ്മേടെ കൂടെ പോക്കോട്ടോ.... കുഞ്ഞന്റെ കവിളിൽ ഒന്ന് മുത്തി ആവണിയുടെ കൈയിലേക്ക് കുഞ്ഞനെ കൊടുത്തു........ അവൾ കണ്മുൻപിൽ നിന്നും മറഞ്ഞതും രുദ്രൻ ഉണ്ണിയെ നോക്കി......... ഉണ്ണി.... ""ആ സമയം ആര് അടുത്തു ഉണ്ടെങ്കിലും നടക്കേണ്ടത് ചിലത് നടക്കും....... രുദ്രേട്ടൻ എന്താ പറയുന്നത് എനിക്ക് ഒന്നും മനസിൽ ആകുന്നില്ല........ ഉണ്ണി ആദിശങ്കരനും ആദികേശവനും ചിത്രനും അവനിൽ അസ്വസ്‌തത ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു... അവർ മൂന്നുപേരും ഒരുമിച്ചു നിന്നാൽ അവന്റെ പരാജയം ഉറപ്പാണ് അത്‌ കൊണ്ട് കുഞ്ഞാപ്പുവിനെയും ചിത്രനേയും ഇല്ലാതാക്കാൻ അവൻ ശ്രമം തുടങ്ങി കഴിഞ്ഞിരിക്കുന്നു......... രുദ്രേട്ട..... ""

ഞെട്ടലോടെ ഉണ്ണി രുദ്രനെ നോക്കി... അതേ അഷ്ടപഞ്ചമി നാളിൽ ജനിച്ച കുഞ്ഞാപ്പു ആണ് അവന്റെ ആദ്യ ലക്ഷ്യം.... അമ്മയുടെ ഉദരത്തിൽ വെച്ചു തന്നെ അവനെ ഇല്ലാതാകാൻ നോക്കി അവൻ.... ശംഖുചക്രത്തോടെ ജനിച്ച അവനെ തൊടാൻ കഴിഞ്ഞില്ല അവനു... തോറ്റു പിന്മാറാതെ അവൻ ശ്രമം തുടർന്നു ഇന്ന് അതിന്റെ പരിസമാപ്‌തി ആയിരുന്നു...... നീ ചോദിച്ചില്ലേ ഞാൻ എന്തിനാണ് രണ്ടു ദിവസം ഉപവാസം അനുഷ്ഠിച്ചു കാവിലമ്മയെ പൂജിച്ചു ഇവിടെ കൂടിയത് എന്ന്.... മ്മ്മ്..... ""ഉണ്ണി അവനെ നോക്കി.. വിഷ്ണുസഹസ്രനാമം ആയിരത്തിഒന്ന് തവണ ഉരുവിട്ടു ഞാൻ ഇവിടെ കൂടിയത് നമ്മുടെ കുഞ്ഞാപ്പുവിന് വേണ്ടി ആണ്....... അവന്റെ ആയുസ്സിന് വേണ്ടി........ നടന്നു നടന്നവർ കുളപ്പടവിൽ എത്തിയിരുന്നു...... പടവിൽ ഇരിക്കുമ്പോൾ ഉണ്ണിയുടെ ഉള്ളം നീറി പുകഞ്ഞു.........

അവൻ രുദ്രനെ നോക്കി...... ഉണ്ണി ഒരു കാര്യം എനിക്ക് ഉറപ്പായി ആ മൂന്നു കുഞ്ഞുങ്ങൾ ഒരുമിച്ചു നിന്നാൽ അവരെ തോൽപിക്കാൻ അവനു കഴിയില്ല....... ത്രിമൂർത്തികളുടെ അംശം ഉൾക്കൊണ്ട്‌ ജന്മം കൊണ്ടത് ആണവർ...... രുദ്രേട്ട അയാൾ ഇനിയും കുഞ്ഞുങ്ങളെ........? ഉണ്ണി ഒന്ന് നിർത്തി... അതേ ചിത്രനും കുഞ്ഞാപ്പുവും ആണ് അവന്റെ ആദ്യ ലക്ഷ്യം.... അവർ ഇല്ലാതായാൽ ആ മുത്ത്‌ കൈക്കൽ ആക്കി കുഞ്ഞനെ അവനു നിഷ്പ്രയാസം ഇല്ലാതെ ആക്കാൻ കഴിയും.... കൂടെ നമ്മൾ ഓരോരുത്തരും.........ഇന്നവൻ പരാജയപെട്ടു നാളെ അങ്ങനെ ആകണം എന്നില്ല..........ഉണ്ണി ഈ വിവരം ചന്തു അറിയരുത് കുഞ്ഞാപ്പുവിലും ചിത്രനിലും എപ്പോഴും നമ്മുടെ കണ്ണ് വേണം......... രുദ്രൻ അവന്റെ കൈയിൽ മുറുകെ പിടിച്ചു.............................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story