രുദ്രവീണ: ഭാഗം 107

rudraveena

എഴുത്തുകാരി: മിഴിമോഹന

ഞാ....ഞാ....ഞാൻ.......... ഗൗരിയുടെ വാക്കുകൾ മുറിഞ്ഞു കണ്ണ് നിറഞ്ഞു ഒഴുകി.... ഒന്നും പറയേണ്ട... ഈ സഞ്ജയന്റെ നല്ല പാതി ഗൗരി ആണ്..... നമ്മുടെ ആദിശങ്കരനു വേണ്ടി കാലം ചെല്ലുമ്പോൾ ഒരു വലിയ സമ്മാനം ഒരുക്കി നമ്മൾ കാത്തിരിക്കും........ എന്ത് സമ്മാനം....? എന്താ അങ്ങനെ പറയുന്നത്.... ഗൗരി തട്ടി വീഴാതെ ചമ്മലോടെ സഞ്ജയന്റെ കയ്യിൽ മുറുകെ പിടിക്കാൻ ശ്രമിച്ചു .... അത്‌ മനസിൽ ആക്കിയെന്നോണം സഞ്ജയൻ അവളെ ഒന്ന് കൂടി തന്നിലേക്കു ചേർത്തു.... കൂടെ ഉണ്ട് ഞാൻ തട്ടി വീഴാതെ... തടഞ്ഞു വീഴാതെ പൊന്നു പോലെ നോക്കാൻ ആണ് ജീവിതത്തിലേക്ക് ക്ഷണിച്ചത്....... പിന്നെ ആദിശങ്കരന് നമ്മൾ കൊടുക്കുന്ന സമ്മാനം അത്‌ നിന്നോട് പറയാൻ കാലം ആയിട്ടില്ല കുട്ടി അത്‌ ഒരു നിമിത്തം ആണ് അത്‌ തേടി അവൻ വരും അന്ന് നീ അറിയും..... ഗൗരിയുടെ കവിൾത്തടത്തിൽ വലതു കൈ ചേർത്തു സഞ്ജയൻ........

ഗൗരിയുടെ കയ്യിൽ മെല്ലെ പിടിച്ചു കാവിലമ്മയുടെ മുന്പിലേക്കു ആണ് സഞ്ജയൻ നടന്നത്.... ഗൗരിയുടെ കവിളുകളിൽ തെളിഞ്ഞ നാണത്തിന്റെ ചുവപ്പ് രാശിയിൽ മിഴി എടുക്കാതെ നോക്കിയവൻ.. രുദ്രനും പുതുമനയും കാര്യം ആയി സംസാരത്തിൽ ആണ് ദുർഗ കുഞ്ഞനെ കാവിലെ കിളികളെ കാണിച്ചു കളിപ്പിക്കുന്നുണ്ട്.......അയാൾക് അരികിലേക്ക് ആണ് അവർ ചെന്നത്.. ഗൗരിയെ കണ്ടതും മ്മാ... മ്മാ... മ്മാ.... """കുഞ്ഞൻ കൈ എടുത്തു വിളിച്ചു അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും അവളുടെ കണ്ണുകൾ വികസിച്ചു... സഞ്ജയന്റെ കൈയിൽ നിന്നും പിടി വിട്ടു കൊണ്ടു കുഞ്ഞന്റെ മുഖത്തു കൈകൾ പരതി..... പതിയെ അവനെ കൈയിലേക്ക് വാങ്ങി...... ആ കുഞ്ഞി കവിളിൽ മുഖം അമർത്തി..... ആഹാ ഗൗരികുട്ടിയെ അങ്ങ് ബോധിച്ചല്ലോ അപ്പൂപ്പന്റ കുഞ്ഞന്.......

ചിലത് അങ്ങനെ ആണ് അച്ഛാ ജന്മം കൊണ്ട് അല്ലാതെയും അമ്മ ആകും അതിനു തെളിവ് ആണിത്....... ഗൗരിയുടെ മുഖം കുഞ്ഞ് മോണ കൊണ്ട് കടിച്ചു നോവിക്കുന്ന കുഞ്ഞനെ ഒന്ന് തലോടി സഞ്ജയൻ........അച്ഛൻ പൊയ്ക്കോളൂ അവിടെ ഇപ്പോൾ തിരക്കുന്നുണ്ടാകും ഞങ്ങൾ കുഞ്ഞനെ കൊണ്ടു വന്നേക്കാം.... മോൻ പറഞ്ഞത് നേരാ ഞാൻ എന്നാൽ അങ്ങോട്ടു ചെല്ലട്ടെ.... അപ്പൂപ്പൻ പോട്ടെടാ വാവേ...... കുഞ്ഞനെ ഒന്ന് തലോടി ദുർഗ മുൻപോട്ടു നടന്നു.... അപ്പോഴേക്കും രുദ്രനും പുതുമനയും കാവിൽ നിന്നും പുറത്തേക്കു വന്നു.......... നമുക്കും അങ്ങോട്ടു പോകാം മോളേ ഇവർ സംസാരിക്കട്ടെ... പുതുമന ഗൗരിയുടെ കയ്യിൽ പിടിച്ചു.... അപ്പോഴേക്കും രുദ്രൻ കുഞ്ഞനെ ഗൗരിയുടെ കൈയിൽ നിന്നും വാങ്ങി...

അച്ഛന്റെ കൂടെ പൊയ്ക്കോളൂ അവിടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നണ്ട് എന്റെ സഹധർമ്മിണി പോയി പറഞ്ഞോളൂ എന്റെ മോൾക് വലിയ നിധി കിട്ടിയ കാര്യം രുദ്രൻ ചിരിച്ചു കൊണ്ടു ഒരു കയ്യാലെ അവളുടെ മുടിയിഴകൾ തലോടി......... നാണത്തോടെ മുഖം കുനിച്ചവൾ ഹൃദയത്താൽ സഞ്ജയനോട് യാത്ര പറഞ്ഞു തിരിഞ്ഞതും പുതുമനക് പിടിക്കാൻ കഴിയുനത്തിലും വേഗത്തിൽ കാവിലെ വേരിൽ കാല് ഉടക്കി പുറകോട്ടു മറിഞ്ഞിരിന്നു.... മോളേ..... """"അയാളിൽ നിന്നും ശബദം തെല്ല് ഒന്ന് ഉയർന്നു....... നിമിഷങ്ങൾക് അകം അയാൾ കണ്ടു സഞ്ജയന്റെ കൈകളിൽ സുരക്ഷിതം ആയി കിടക്കുന്ന ഗൗരിയെ... ഇടുപ്പിലൂടെ ചുറ്റി നെഞ്ചിലേക്കു അടുപ്പിച്ചു സഞ്ജയൻ.......

"""കണ്ണായി കൂടെ കാണും എന്നും.... """"അവൾ മാത്രം കേൾക്കാൻ പാകത്തിൽ ചെവിയോരം അവൻ മന്ത്രിച്ചു.... സഞ്ജയന്റെ ശ്വാസം ചെവിയിടുകിൽ തട്ടിയതും ഗൗരി ഒന്ന് പൊള്ളി പിടഞ്ഞു....... രുദ്രന്റെ മുഖത്തു കള്ള ചിരി പടർന്നു...... പുതുമന കണ്ണ് നിറഞ്ഞു ആണ് അത്‌ നോക്കി കണ്ടത്... കാവിലമ്മേ """അയാൾ നെഞ്ചിൽ കൈ വെച്ചു കണ്ണുകൾ കൂമ്പി അടഞ്ഞു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാവിലെ ആലിൻ ചുവട്ടിൽ ഇരിക്കുമ്പോൾ സഞ്ജയൻ കുഞ്ഞനെ മടിയിലേക്ക് എടുത്തു വെച്ചു അവന്റെ തലയിൽ മെല്ലെ തലോടി.... കുഞ്ഞി കണ്ണുകൾ വിടർത്തി ചിരിയോടെ സഞ്ജയന്റെ താടി രോമങ്ങളിൽ കുഞ്ഞി വിരൽ കോർത്തു വലിച്ചു കുഞ്ഞൻ.......

അമ്മാവന് നോവുന്നുണ്ട്ട്ടോ... പലിശ ചേർത്തു തരും എന്റെ ഗുണ്ട...... നെറ്റി കൊണ്ടു കുഞ്ഞനെ മെല്ലെ ഇടിച്ചു അവൻ.... ഏതു ഗുണ്ട....? എന്റെ കുഞ്ഞനെ വഴക്കിടാൻ ഏതു ഗുണ്ടയെ ആണ് ഈ അമ്മാവൻ ഇറക്കുന്നത് അത് ഒന്ന് കാണണമല്ലോ.... രുദ്രൻ കുറുമ്പൊടെ സഞ്ജയനെ നോക്കി...... അത്‌ ഒക്കെ ഉണ്ട് അല്ലേടാ കുഞ്ഞാ.... ആ രഹസ്യം അച്ഛനോട് പറയേണ്ട അല്ലേ..... കുഞ്ഞന്റെ വയറ്റിൽ ഇക്കിളി ഇട്ടു കൊണ്ട് സഞ്ചയൻ അവനെ കുടു കുടെ ചിരിപ്പിച്ചു..... എനിക്ക് അറിയാം സഞ്ജയ.... ആദിശങ്കരന് അവന്റെ അർദ്ധാനഗ്‌ന കൂടെ ഇല്ലാതെ അവന്റെ കർമ്മം പൂർത്തീകരിക്കാൻ കഴിയില്ല.... അവർ ഒന്നുചേരും മുൻപ് ആ സംഹാരം നടന്നിരിക്കണം. സഞ്ചയൻ രുദ്രനെ ആകാംഷയോടെ നോക്കി..... താൻ ജാതകം ഗണിച്ചു മനസ്സിൽ ആക്കിയത് രുദ്രൻ എങ്ങനെ..... ആഹ്... സാക്ഷാൽ മഹാദേവൻ മനസിലാകാത്തത് ഒന്നും ഇല്ലല്ലോ...സഞ്ജയന്റെ ചുണ്ടിൽ ചിരി പടർന്നു....

ഗൗരിയിൽ നിനക്ക് ജനിക്കുന്ന മകൾ ആണ് എന്റെ മകന്റെ പൂര്ണ്ണത......... രുദ്രൻ അത്‌ പറഞ്ഞു തീരും മുൻപേ വീശി അടിച്ച കാറ്റിനാൽ കാവിൽ അമ്പലത്തിലെ മണികൾ മുഴങ്ങി....... ആ കാറ്റ് മെല്ലെ ആദിശങ്കരനെ തഴുകി പോയി........ സത്യം ആണ് രുദ്ര എന്റെ ജന്മനിയോഗം ആണ് അത്‌.... എന്റെ മകൻ ആയി ഞാൻ ഇവനെ എന്നെ ഏറ്റെടുത്തു കഴിഞ്ഞു..... കുഞ്ഞന്റെ കവിളിൽ മെല്ലെ മുത്തി സഞ്ജയൻ....... സഞ്ജയ അതിനു മുന്പെ വലിയ അപകടം നമ്മളെ കാത്തു ഇരിക്കുന്നു.. തരണം ചെയ്യണം.... ജലന്ദരന് ചുറ്റും അവൻ മായാവലയം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു .... മായാവലയമോ ........? സഞ്ജയൻ സംശയത്തോടെ നോക്കി.... അതേ ജാതവേദൻ തന്നെ അയാളുടെ മാന്ത്രിക ശക്തിയാൽ ആ മന മുഴവൻ ഇരുട്ടു കൊണ്ട് ബന്ധിച്ചു.... എന്താണ് അവിടെ നടക്കുന്നത് എന്ന് തിരിച്ചു അറിയാൻ എനിക്കിപ്പോൾ കഴിയുന്നില്ല.....

പക്ഷെ വല്യൊതെ ഓരോ സ്ത്രീകളും അപകടത്തിൽ ആണ്..... ഒരിക്കൽ അയാളുടെ പൂജ മുടങ്ങി അയാളുടെ രക്ഷകൾ അയാളിൽ നിന്നും അടർന്നു വീണു....കൊടിയ മന്ത്രങ്ങളാലും പൂജകളാലും അയാൾ വീണ്ടും ശക്തൻ ആകും അത്‌ എന്റെ കുഞ്ഞുങ്ങൾക്ക് ദോഷം ചെയ്യും എന്റെ കുഞ്ഞാപ്പുവും എന്റെ ചിത്രനും ..... അതിനു സമ്മതിക്കില്ല ഞാൻ.......രുദ്രന്റെ ശബദം ഉറച്ചു... നമുക്ക് എന്ത് ചെയ്യാൻ കഴിയും രുദ്ര.... എന്തെങ്കിലു ഉടനെ ചെയ്തേ മതിയാകൂ...... സഞ്ജയന്റെ മുഖത്തു ആശങ്ക നിഴലിച്ചു.... സഞ്ജയ.... ഇരികത്തൂർ മനയിൽ അത്രയും ഗ്രന്ഥങ്ങൾ മാത്രമേ ഉള്ളോ... ഞാൻ വായിച്ചു നിർത്തിയത് അപൂർണ്ണം ആയിരുന്നു അല്ലേ.... രുദ്രൻ സംശയത്തോടെ സഞ്ജയനെ നോക്കി... (അന്ന് പാർട്ടിൽ അത്‌ വായിച്ചപ്പോൾ സൂചിപ്പിച്ചത് ആണ് ഗ്രന്ധം അപൂർണ്ണം ആണെന്ന് ഇന്നാണ് കാരണം പറയുന്നത് എല്ലാവര് ഓർക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു )

അതേ രുദ്ര നീ അന്ന് പറഞ്ഞപ്പോൾ ആണ് ഞാനും ത് ശ്രദ്ധിച്ചത് അപ്പോഴാണ് അപൂർണ്ണത എനിക്കും തോന്നിയത് .... അങ്ങനെ എങ്കിൽ ബാക്കി എവിടെയോ ഉണ്ട് ഇരികത്തൂർ മനയിൽ അല്ല എങ്കിൽ മറ്റു ഒരിടത്തു...ജലന്ദരന്റെ നാശത്തെ കുറിച്ചു അതിൽ എഴുതിയിട്ടുണ്ട് എങ്കിൽ തീർച്ചയായും അവന്റെ രക്ഷക്കായി ഒരു വഴിയും അതിൽ ഉണ്ട് അതാണ് നഷ്ടം ആയിരിക്കുന്നത്...... അത്‌ അവന്റെ കൈവശം വന്നു ചേർന്നാൽ സർവനാശം ആണ് ഫലം....... രുദ്രന്റെ കണ്ണുകൾ കുറുകി..... രുദ്ര......സഞ്ചയന്റെ ശബ്ദം ഇടറി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തടി കട്ടിലിൽ ഇരുന്നു കൊണ്ട് തന്റെ കുറ്റി രോമം നിറഞ്ഞ തല വലതു കൈകൊണ്ട് ഉഴിഞ്ഞു ഭൈരവൻ......... തന്റെ ഉപാസന മൂർത്തി ആയ കാളി ദേവതക്ക് മുൻപിൽ തടി പെട്ടിയിൽ ചുമന്ന പട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചു വച്ചിരിക്കുന്ന ഗ്രന്ധം അയാൾ കയ്യിലേക്ക് എടുത്തു.......

ചുണ്ടിൽ ഊറിയ പുച്ഛം നിറഞ്ഞു നിന്നു...... കുറച്ചു കാലം മുൻപിലേക്ക് അയാളുടെ മനസ് പോയി...... അയാളുടെ പെങ്ങൾ ആയ സഞ്ജയന്റെ അമ്മ പാർവതി പേറ്റു കുളി കഴിഞ്ഞു കുഞ്ഞായ സഞ്ജയനെ കൊണ്ടു തിരികെ ഇരികത്തൂർ മനയിലേക്കു ചെന്ന ദിവസം കൂടെ പോയത് ആണ് ഭൈരവൻ............... ഈശ്വരൻ ഭട്ടത്തിരിപ്പാടന്റെ കയ്യിലേക്ക് കുഞ്ഞിനെ ഏല്പിക്കുമ്പോഴും അയാളുടെ കണ്ണുകൾ അറയിലേക്കു നീണ്ടു....... ജാതവേദന്റെ വിധി തിരിച്ചു അറിഞ്ഞപ്പോൾ തുടങ്ങിയ അങ്കലാപ് ആണ്.... തീർച്ചയായും അതിനുള്ളിൽ പരിഹാരവും കാണും.... എന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ഉള്ള പരിഹാരം............ ഭൈരവൻ ഇന്ന് തന്നെ തിരിച്ചു പോണുണ്ടോ..... അൻപത്തിആറു കഴിഞ്ഞ കുഞ്ഞിനെ മടിയിൽ കിടത്തി വലിയ തിരുമേനി ആരാഞ്ഞു..... ഇല്ല.... ഉടപ്പിറന്നോളുടെ കൂടെ രണ്ടീസം നിക്കണം എന്ന് നിരിക്കുന്നു.... അപ്പോഴും അയാളുടെ കണ്ണുകൾ അറയിലേക്കു നീണ്ടു........

ആയിക്കോട്ടെ തന്റെ ഉടപ്പിറന്നോൾക്കു സന്തോഷം ആകട്ടെ അല്ലേ അന്തര്ജ്ജനം..... അയാൾ പാർവതിയെ നോക്കി.... നാണത്താൽ മുഖം മറച്ചു ആ കൊച്ച് പെണ്ണ്..... അന്ന് രാത്രി തിരുമേനിയുടെ മുറിയിൽ നിന്നും അറയിലേക്കു ഉള്ള താക്കോൽ കൂട്ടം അയാൾ കൈക്കൽ ആക്കി....... ഗ്രന്ദങ്ങൾ വായിക്കുമ്മ്പോൾ അയാൾ മനസിലാക്കി ആ മുത്ത് എവിടെ എന്ന് അതിൽ പരാമർശിച്ചിട്ടില്ല.... ആ താളുകൾ ആരോ മനപ്പൂർവം നശിപ്പിച്ചിരിക്കുന്നു........ അവസാനം കയ്യിൽ വന്ന ഗ്രന്ധത്തിൽ അയാൾ കണ്ടു തന്റെ മകന് ഈ പ്രതിസന്ധി തരണം ചെയ്യാൻ ഉള്ള പോം വഴി......അയാളുടെ ചുണ്ടിൽ ഊറിയ ചിരി പടർന്നു ആ ഗ്രന്ധം ആയി പുറത്തു ഇറങ്ങിയ അയാൾ ചെന്നു പെട്ടത് പാര്വ്വതിയുടെ മുൻപിലും....... പെങ്ങളെ.....

ഞാൻ... ഞാൻ വാക്കുകൾക്കായി പരതി അയാൾ.... ഏട്ടൻ... ഏട്ടൻ എന്താ അറയിൽ... കൈയിൽ എന്താ ഇരിക്കുന്നത്..... പാര്വ്വതി എത്തി വലിഞ്ഞു നോക്കി.... അത്‌....... അയാൾ തല കുനിഞ്ഞു നിന്നു.....പക്ഷെ തന്റെ കള്ളത്തരങ്ങൾ കണ്ടു പിടിച്ച സ്വന്തം സഹോദരിയെ ആ രാത്രിയിൽ ഇല്ലാതെ ആക്കുമ്പോൾ അയാളുടെ കൈ വിറച്ചില്ല........ അത്‌ കണ്ടു് വന്ന വലിയ തിരുമേനിയുടെ വലം കൈ ആയിരുന്ന വിഷ്ണു ശർമ്മൻ എന്നാ പരിചാരകൻ തനിക്കു തന്ന സമ്മാനം ഇടതു വശം തളർത്തി അവൻ... പക്ഷെ വലതു വശത്തെ ശക്തിയാൽ പാർവതിക്ക് ഒപ്പം അവനെയും പറഞ്ഞു വിടുമ്പോൾ പുറം ലോകം അറിഞ്ഞതു സഹോദരിയെ നശിപ്പിച് കൊന്ന പരിചാരകനെ ഇല്ലാതെ ആക്കിയ സഹോദരന്റെ വീര കഥ.........

🔹🔹🔹🔹🔹 വിഷ്‌ണു ശർമ്മൻ തളർത്തിയ ഇടം കൈയിൽ ഒന്ന് ഉഴിഞ്ഞു ഭൈരവൻ...... അതേനൂറ്റി അഞ്ചു ദിവസത്തെ ഉപാസനക് ശേഷം പുറത്തിറങ്ങി വരുന്ന എന്റെ മകന് ഞൻ നൽകാൻ പോകുന്ന സമ്മാനം.....ആരും അറിയാതെ ഞാൻ സൂക്ഷിക്കുന്ന ഇരികത്തൂർ മനയിലെ ഗ്രന്ധം..... എന്റെ മകന്റെ വിജയം അത്‌ ഈ ഗ്രന്ധത്തിൽ ഉണ്ട്............മ്മ്ഹ... " ഈ ഗ്രന്ധം കൈയിൽ വന്നാൽ മാത്രമേ ഇതിലെ ഉള്ളടക്കം രുദ്രന് തിരിച്ചു അറിയാൻ കഴിയു.... അങ്ങനെ ഒരു ഗ്രന്ധം ഉണ്ടന്ന് പോലും അവൻ ചിന്തിക്കില്ല അവൻ എന്ന് അല്ല അല്ല ആർക്കും അത്‌ മനസിലാക്കാൻ കഴിയില്ല .... ഇത് ഭൈരവന്റെ സ്വത്തു ആണ്.... ഹ്ഹ്ഹ്ഹ്ഹ്ഹ്..... അയാൾ പൊട്ടി ചിരിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്ര.... നിനക്ക് ഉറപ്പാണോ ആ ഗ്രന്ധത്തിനു ബാക്കി ഉണ്ടെന്നു....... സഞ്ജയൻ ഒരു കയ്യാൽ രുദ്രന്റെ തോളിൽ പിടിച്ചു....

മ്മ്മ്.... അതേ സഞ്ജയ അത്‌ എങ്ങനെയോ ഇരികത്തൂർ മനയിൽ നിന്നും നഷ്ട്ടം ആയിട്ടുണ്ട്.... എങ്കിൽ അത്‌ ജാതവേദന്റെ കൈയിൽ കാണില്ലേ... സഞ്ജയൻ സംശയത്തോടെ നോക്കി.... ജാതവേദന്റെ കയ്യിൽ അത്‌ ഇത്‌ വരെ എത്തിയിട്ടില്ല.. എത്തിയിരുന്നു എങ്കിൽ അവൻ എന്നെ അത്‌ പ്രാവർത്തികം ആക്കിയേനെ.....പിന്നെ അത്‌ എവിടെ പോയി.... അവനു പിന്നിൽ മറ്റൊരു ശക്തി ഉള്ളത് പോലെ..... രുദ്രന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു... മഹാമന്ത്രികൻ ആയ അവന്റെ അച്ഛൻ ഭൈരവൻ ആ മനയിൽ അവന്റെ കൂടെ ഉണ്ട് അതായത് എന്റെ അമ്മാവൻ....... സഞ്ജയൻ രുദ്രനെ നോക്കി.... ഭൈരവൻ """"""........രുദ്രൻ ആ പേരു പതിയെ മന്ത്രിച്ചു....... നിമിത്തം പോലെ വന്ന കാറ്റ് അമ്പലമണികൾ മുഴക്കി......... ഭൈരവൻ....... """...വീണ്ടും വീണ്ടും ആ പേര് രുദ്രന്റെ നാവിലേക്ക് വന്നു കൊണ്ടിരുന്നു....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story