രുദ്രവീണ: ഭാഗം 109

rudraveena

എഴുത്തുകാരി: മിഴിമോഹന

ദിവസങ്ങൾ കടന്നു പോയ്‌കൊണ്ടിരുന്നു... രണ്ടു ദിവസം കൂടി കഴിഞ്ഞാൽ രുക്കുവിന്റെയും കണ്ണന്റെയും വിവാഹം ആണ്......... കൂട്ടുകാർക്കും ചെറിയ പാർട്ടി കൊടുത്തു തിരികെ വീട്ടിലേക്കു പോകുമ്പോൾ കണ്ണന്റെ ബൈക്കിനെ വട്ടം ചുറ്റി ഒരു പജീറോ നിന്നു.........അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു കണ്ണൻ ഒന്ന് ഞെട്ടി.... """""ഡേവിഡ് ചെറിയാൻ ഉപ്പുകണ്ടത്തിൽ...... """ മഹേഷ്‌ നാരായണൻ """...രുദ്രന്റെ പെങ്ങളുടെ വരൻ... ത്ഫൂ........... അയാൾ നീട്ടി ഒന്ന് തുപ്പി... കണ്ണൻ ബൈക്കിൽ നിന്നും പതിയെ താഴേക്കു ഇറങ്ങി കടലിൽ നിന്നും തണുത്ത കാറ്റു വീശി കൊണ്ടിരുന്നു അത്‌ കണ്ണന്റെ മുടിയിഴകളെ തഴുകി...........

നീ എന്താ വിചാരിച്ചത് എന്റെ മകന്റെ ശരീരം മാത്രമേ തളർന്നിട്ടുള്ളു അവന്റെ ബോധവും നാവും തളർന്നിട്ടില്ല നീ ആണ് അവനെ ഈ വിധം ആക്കിയത് എന്ന് അറിഞ്ഞ നിമിഷം നിനക്കായി ഉള്ള കെണി ഞാൻ ഒരുക്കി.... അതിലൂടെ രുദ്രപ്രസാദിനെ തളർത്തും ഞാൻ..... സഹോദരിയുടെ കണ്ണുനീർ കണ്ടു് കരയണം അവൻ...... ഇന്ന് നീ പിന്നെ അവന്റെ ജീവൻ ആയ ഓരോരുത്തരെയും ഇല്ലാതാക്കും ഞാൻ.......ഞാൻ വേദനിച്ചതിന്റെ ഇരട്ടി അവൻ വേദനിക്കണം.. അത്‌ എനിക്ക് കാണണം കണ്ണ് നിറയെ കാണണം..... അയാൾ പല്ല് ഞറുക്കി..... അതിനുള്ള ആയുസ് കർത്താവു തമ്പുരാൻ തനിക്കു തന്നിട്ടില്ലല്ലോടോ മൊതലാളി.... """

ചുണ്ടിൽ പുച്ഛം നിറച്ചു കൈകെട്ടി നിൽക്കുന്ന കണ്ണന്റെ ഭാവം കണ്ട് അയാൾ ഒന്ന് പിടഞ്ഞു..... അടിച്ചു കൊല്ലെടാ ഈ നായിന്റെ മോനെ """"അയാൾ കൂട്ടാളികളോട് ആക്രോശിച്ചു..... അയാളുടെ ഒപ്പം നിന്നാ രണ്ട് ഗുണ്ടകൾ മുൻപിലേക്ക് പാഞ്ഞുതു വായുവിലൂടെ വട്ടം ചുഴറ്റി പായുന്നത് ആണ് അയാൾ പിന്നെ കാണുന്നത്... ചുറ്റും നിറഞ്ഞ പൊടി പടലങ്ങൾ ഒന്ന് ശമിച്ചതു അയാൾ കണ്ടു ഒരു കാൽ മുട്ടിൽ സപ്പോർട്ട് കൊടുത്തു മുഷ്ടി ചുരുട്ടി ഇരിക്കുന്ന രുദ്രനെ......കടൽ കാറ്റിൽ വശത്തേക്കു പാറി കിടക്കുന്ന അവന്റെ മുടിയിഴകളും മുഖത്തെ ശൗര്യവും താങ്ങാൻ ആകാതെ അയാൾ ഒന്ന് വേച്ചു കൊണ്ട് കാറിന്റെ ഡോറിൽ പിടിച്ചു വലിച്ചു തുറന്നത് രുദ്രന്റെ കാല്പാദം ആ ഡോറിൽ അമർന്നു ഇടത്തെ കാൽ ഡോറിൽ കുത്തി നിന്നു കൊണ്ട് അയാളുടെ കഴുത്തിൽ പിടി മുറുക്കി രുദ്രൻ.......

മോ..... മോ.... മോനെ... ഞാ.. ഞാൻ... ഗ്ഗ്.. ഗ്.. ഗ്...... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി അയാൾ....... .. താൻ ജയിലിൽ നിന്നും ഇറങ്ങിയതും ഇവന്റെ പിന്നാലെ കൂടിയത് ഒന്നും ഞാൻ അറിയില്ല എന്നു കരുതിയോ താൻ..... അയാളുടെ കഴുത്തിടുക്കിൽ കൈ അമർത്തി കാറിലേക്ക് ചേർത്തവൻ...... എങ്കിൽ തനിക് തെറ്റി.... താൻ മഹേഷിന്റെ പുറകെ അല്ലായിരുന്നു മഹേഷ്‌ തന്റെ പുറകെ ആയിരുന്നു..... അയാളുടെ മുഖത്തിനു നേരെ നിന്നാ രുദ്രന്റെ ചുണ്ടിൽ ചിരി പടർന്നു...... അപ്പോഴേക്കും അയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് ഗുണ്ടകളിൽ ഒരുവൻ രുദ്രന് നേരെയും ഒരുവൻ കണ്ണന് നേരെയും ചീറി അടുത്തു....

ഇടതു കാല് കൊണ്ട് രുദ്രന്റർ പ്രഹരം ഏറ്റതും ബീച്ചിലെ സ്ട്രീറ്റ് ലൈറ്റ്ന്റെ തൂണിലേക്കു തെറിച്ചു വീണവൻ....... മറ്റവനെ കണ്ണൻ അടിച്ചു താഴെ ഇട്ടു അവന്റെ നെഞ്ചിലേക്കു മുട്ട് കാൽ കയറ്റി.... കണ്ണാ അവനെ ഒന്നും ചെയ്യണ്ട ഇവന്റെ ശരീരം എടുത്തോണ്ട് പോകാൻ അവൻ വേണം...... രുദ്രൻ പറഞ്ഞതും അയാളെ കോളറിൽ വലിച്ചു പൊക്കി എടുത്തു കണ്ണൻ.......... ഡേവിഡിന്റെ വയറിൽ മുഷ്ടി ചുരുട്ടി ഒന്ന് വട്ടം ചുഴറ്റി രുദ്രൻ... കണ്ണ് തള്ളി താഴേക്കു ഇരുന്നു അയാൾ... അവിടെ ആകെ പടർന്ന ദുർഗന്ധം അയാളിൽ നിന്നും മലമൂത്ര വിസർഗാനം നടന്നതിന്റെ തെളിവ് ആയി..... എടുത്തോണ്ട് പോടോ...... ഇനി ഒരു മൂന്നുമാസം ഈ രീതിയിൽ കിടന്നോളും...

പിന്നെ ആരേലും എടുത്തോളും...... അർത്ഥം വെച്ചു ആണത് പറഞ്ഞത് രുദ്രൻ... കൈ ഒന്ന് തട്ടി കുടഞ്ഞു മുന്പോട്ട് നടക്കുമ്പോൾ രുദ്രന്റെ ചുണ്ടിൽ കുറുമൻ ഓതി കൊടുത്ത മന്ത്രങ്ങൾ ഉരുവിട്ടിരുന്നു....... രുദ്രേട്ട അയാൾ ചത്തു പോകില്ലേ...... കണ്ണൻ അത്‌ ചോദിക്കുമ്പോഴും രുദ്രൻ മറ്റൊരു ലോകത്ത് ആയിരുന്നു..... ചുണ്ടിൽ ചെറു മന്ത്രങ്ങൾ ഉരുവിട്ടു കണ്ണുകൾ നാലു പാടും പാഞ്ഞു കളിച്ചു..... ""ജാതസ്യ ഹീ ധ്രുവോ മൃത്യു ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേ!ർഥേ ന ത്വം ശോചിതുമർഹസി "" രുദ്രന്റെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു....... (ജനിച്ചവന് മരണം നിശ്ചിതം ആണ്. മരിച്ചവന് ജനനവും നിശ്ചിതം ആണ്. അത് കൊണ്ട് പരിഹാരം ഇല്ലാത്ത കാര്യത്തിൽ ദുഖിക്കുന്നതു നിനക്ക് ഉചിതം അല്ല ) സാരാംശം.. രുദ്രേട്ട...... ""

കണ്ണൻ അവനെ ഒന്ന് കുലുക്കി...... ങ്‌ഹേ എന്താ കണ്ണാ......... രുദ്രൻ ചുറ്റും നോക്കി... അയാളെ കൊണ്ടു പോയി.... ആം.... പോകട്ടെ സമയം ആയപ്പോൾ ചോദിച്ചു വന്നത് ആണ്.... രുദ്രൻ ശ്വാസം ഒന്ന് എടുത്തു വിട്ടു... അവർ മുന്പോട്ട് നടന്നു രുദ്രന്റെ കാറിന്റെ അടുത്ത് വന്നു.... കാറിൽ നിന്നും വീണയും രുക്കുവും എത്തി നോക്കി........ രുദ്രനെ കണ്ടത് അവളുടെ കൈയിൽ ഇരുന്ന കുഞ്ഞൻ ഒന്ന് കുന്തലിച്ചു..... കണ്ണേട്ടനെ എവിടുന്നു കിട്ടി രുദ്രേട്ട.... ഇതിനാണോ ഞങ്ങളെ ഇതിൽ ഇരുത്തി പോയത്.... രുക്കു ആകാഷയോടെ നോക്കി... വാ... ഇറങ്ങു് കുറച്ചു നേരാം കടൽ കാറ്റു കൊണ്ടു ഇരിക്കാം രുദ്രൻ കുഞ്ഞനെ കൈയിലേക്ക് വാങ്ങി.......

അച്ഛെടെ പൊന്നു വായോ അപ്പച്ചിയും ചിറ്റപ്പനും കൂടി കടൽ കാണട്ടെ നമുക്ക് നമ്മടെ അമ്മേ കൊണ്ട് ദോ അവിടെ പോയിരിക്കാം......വീണയെ കൊണ്ടു ഒരു ബെഞ്ചിലേക്ക് ഇരുന്നു അവൻ........കുഞ്ഞനെയും വീണയെയും തന്നിലേക്കു അടുപ്പിച്ചു അവളുടെ നെറുകയിൽ ചുണ്ട് അമർത്തി..... അവന്റെ ഓർമ്മകൾ പുറകിലേക്കു പോയി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാവേ രാവിലെ തന്നെ വഴക്കിടാൻ ആണോ നിന്റെ ഉദ്ദേശ്യം.... നാളെ പോകാം എന്നു പറഞ്ഞാൽ നാളെ പോകാം.... ഇന്ന് എനിക്ക് ഒരുപാട് പണി ഉണ്ട്....... രുദ്രേട്ട നാളെ കല്യാണതലേന്ന് നിന്നു തിരിയാൻ നേരാം കാണില്ല. സ്വാമി കൊച്ചച്ചച്ചന് ഒരു ദക്ഷിണ കൊടുക്കണ്ടേ........

അത്‌ അല്ലേ പറഞ്ഞത് നാളെ പോകാം എന്നു.... പറ്റില്ല ഇപ്പോൾ തന്നെ പോകണം....... വീണയുടെ നിർബന്ധത്തിനു രുക്കുവിനെ കൂട്ടി മംഗലത്തേക്കു തിരിച്ചു.... കൊച്ചച്ചന്റെയും അപ്പച്ചിയുടെയും അനുഗ്രഹം വാങ്ങി തിരികെ വരുമ്പോൾ ആണ് അജിത്തിന്റെ ഫോൺ വന്നത്..... ഉച്ചക്ക് ഡേവിഡ് ജാമ്യത്തിൽ ഇറങ്ങി എന്ന സത്യം അറിഞ്ഞതും പുറകിൽ അപകടം മണത്തു......... കണ്ണനെ വിളിച്ചു കാര്യങ്ങൾ സൂചിപ്പിക്കുമ്പോൾ ഇനി ഡേവിഡ് എന്ന ശല്യം പുറകെ ഉണ്ടാകരുതെന്നു ഉറപ്പിച്ചിരുന്നു......... ഒരുമണിക്കൂറിനകം ഡേവിഡിനെ ട്രാക്ക് ചെയ്തു അജിതിന്റെ നേതൃത്തത്തിൽ അയാൾ കണ്ണന്റെ പിന്നാലെ ഉണ്ടെന്നു മനസിൽ ആയതും മനഃപൂർവം കണ്ണനെ ബീച്ച് റോഡിലേക്ക് എത്തിച്ചു അയാൾക്കുള്ള വല തീർത്തു.........

വിനയൻ ഇല്ലാതാകാൻ നോക്കിയത് തന്നെ ആണ് പക്ഷെ ഡേവിഡ് ഇല്ലാതാകാൻ നോക്കുന്നത് എന്റെ ജീവന്റെ ജീവൻ ആയ ആൾക്കാരെയും....... അതിനാൽ നരകം ആണ് അയാൾക്കു താൻ കൊടുത്ത സമ്മാനം.... അടിവയറ്റിലെ അനാഹതവും പൊക്കിൾ ചുഴിക് സമീപം സ്ഥിതി ചെയ്യുന്ന മണിപൂരകത്തിനു ഇടയിൽ മുഷ്ടി ചുരുട്ടി ഏല്പിക്കുന്ന പ്രഹരം... പ്രഹരം ഏൽക്കുന്ന വ്യക്തി മൂന്ന് മാസം കിടന്ന കിടപ്പിൽ ശരീരം അറിയാതെ മലമൂത്ര വിസർജനം നടത്തും.....പിന്നെ ശരീത്തിൽ നിന്നും ജീവൻ വിട്ടു പോകുമ്പോഴേക്കും ചെയ്ത പാപങ്ങൾ കണ്ണുനീരിനാൽ പെയ്ത് തീർന്നിരീരകും.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സ്ട്രീറ്റ് ലൈറ്റിന്റെ നേർത്ത പ്രകാശത്തിൽ രുക്കുവിന്റെ കവിളുകളിലെ നാണത്തിന്റെ ചുവപ്പു രാശി ഒന്ന് കൂടി തെളിഞ്ഞു........ ശാന്തം ആയി ഉറങ്ങുന്ന തിരമാലകളെ തോൽപിച്ചു അവളുടെ ഹൃദയം വല്ലാതെ മിടിച്ചു....... രുക്കമ്മ..... ആർദ്രമായ കണ്ണന്റെ സ്വരം കാത്തിടുക്കിൽ തട്ടിയത് അവൾ ഒന്ന് പൊള്ളി പിടഞ്ഞു....... നാളെ ഒരു രാത്രി കൂടി കഴിഞ്ഞാൽ രാക്കിളി കണ്ണന് സ്വന്തം...... നിറഞ്ഞു വന്ന കണ്ണാലെ അവനെ നോക്കിയവൾ....അവളുടെ കൈവിരലുകളിലൂടെ വിരൽ കോർത്തു തന്നോട് ഒന്ന് കൂടി ചേർത്തു കണ്ണൻ........ കഴിഞ്ഞോ....സമയം ഒരുപാട് ആയി...... രുദ്രന്റെ ശബ്ദം കേട്ടതും കോർത്തവിരലുകൾ അടർത്തി നോക്കി ഇരുവരും.... നാണത്താൽ മുഖം കുനിക്കുന്ന രുക്കുവിനെ കണ്ടത് രുദ്രന് ചിരി വന്നു...... നാളെ ഒന്ന് കഴിഞ്ഞാൽ ആ കൈയിലേക്ക് തരില്ലേ.....

വാവക് പോലും ഇല്ലാത്ത നാണം ആണല്ലോ ഇവൾക്.... രുദ്രൻ രുക്കുവിനെ ചേർത്ത് പിടിച്ചു........ കുഞ്ഞൻ ഉറങ്ങിയോ വാവേ ..... വീണയുടെ തോളിൽ കിടക്കുന്ന കുഞ്ഞനെ ഒന്ന് തലോടി കണ്ണൻ.... മ്മ്.... തണുത്ത കാറ്റു തട്ടിയപ്പോൾ ഉറങ്ങി പോയി.... ചിരിച്ചു കൊണ്ടവൾ മറുപടി നൽകി....... തിരികെ വല്യൊതെ വരുമ്പോൾ പന്തല് പണി ഏല്ലാം തീർന്നിരുന്നു...... ഉണ്ണിയുടെ മുറിയിൽ അവൾക്കു ധരിക്കേണ്ട ആഭരങ്ങൾ ഏല്ലാം ആവണിയും വീണയും കൂടി സെറ്റ് ചെയ്തു വച്ചിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുതുമനയുടെ നേതൃത്വത്തിൽ കാവിലമ്മയുടെ മുൻപിൽ കണ്ണൻ രുക്കുവിന്റെ കഴുത്തിൽ താലിചാർത്തി.... ദുർഗ നിറഞ്ഞ മനസോടെ അവളെ കണ്ണന്റെ കൈയിലേക്ക് നൽകി..........

കണ്ണന്റെ ഇടം കൈയിൽ വലം കൈ ചേർത്ത് വരുമ്പോൾ അവൾ കണ്ടു നിറഞ്ഞ കണ്ണ് മറയ്ക്കാൻ പാടു പെടുന്ന ഏട്ടന്മാരെ..... രുദ്രനും ചന്തുവും ഉണ്ണിയും...... വല്യൊത്തു തന്നെ സദ്യവട്ടങ്ങൾ ഒരുക്കിയിരുന്നു.... എല്ലാം ഭംഗി ആയി കഴിഞ്ഞ സന്തോഷം രുദ്രന്റെ മനസിൽ ഉണ്ടെങ്കിലും തന്റെ കുഞ്ഞ് പെങ്ങൾ പോകുന്നത് അവനു താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു.... സമയം ആകുന്നു പെണ്ണ് ചെറുക്കനും ഇറങ്ങിയട്ടെ യാത്ര ചോദിക്കാൻ ഉള്ളവരോട് ചോദിച്ചോളൂ കൂട്ടത്തിൽ നിന്ന കാരണവർ പറഞ്ഞത് രുക്കു രുദ്രനെ ഒന്ന് പാളി നോക്കി..... അവന്റെ കണ്ണ് നിറഞ്ഞു നിൽക്കുന്നത് അവൾ കണ്ടു..... രാക്കിളി..... നിന്നെ കാണാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ലാടി വീണയും രുക്കുവും പരസ്പരം പുണർന്നു കരഞ്ഞു തുടങ്ങി......

അയ്യേ.... ഇതെന്താ കൊച്ച് കുട്ടികളെ പോലെ അവൾ അവടെ കണ്ണേട്ടന്റെ കൂടെ അല്ലേ പോകുന്നത് ചന്തു വീണയെ പതുക്കെ മാറ്റാൻ നോക്കി...... പിന്നെ... പിന്നെ ചന്തുവേട്ടൻ എന്തിനാ കണ്ണ് നിറച്ചു നില്കുന്നെ.... വീണ ചോദിച്ചതും ചന്തു പൊട്ടി കരഞ്ഞു പോയി... നിങ്ങൾ രണ്ടു പേരും എനിക്ക് ഒരുപോലെ അല്ലേ മക്കളെ ഇവൾ എന്നും എന്റെ കൂടെ ഉണ്ട്... നീ മറ്റൊരു വീട്ടിലും... എന്റെ മോള് പോയി വാ... ഈ ഏട്ടന്റെ അനുഗ്രഹം കൂടെ ഉണ്ട്...രുക്കുവിനെ ചേർത്തു നിർത്തി നെറുകയിൽ മുത്തി ചന്തു...... ഇനി നിന്റെ പൊട്ടത്തരങ്ങൾ കേട്ടു ചിരിക്കണേ കണ്ണന്റെ വീട്ടിൽ വരണമല്ലോടി പെണ്ണേ.... ഉണ്ണി കണ്ണ് തുടച്ചു കൊണ്ടു നോക്കിയതും ഉണ്ണിയേട്ട.."""...

എന്നു വിളിച്ചു ആ നെഞ്ചിലേക്ക് ചാഞ്ഞവൾ........ ചെല്ല് ചെന്നു നിന്റ രുദ്രേട്ടനോട് യാത്ര പറ നെഞ്ച് വിങ്ങി പൊട്ടി നില്പുണ്ട് അവിടെ.... ഉണ്ണി അവളെ ചേർത്തു പിടിച്ചു രുദ്രന്റെ അടുത്തേക് കൊണ്ട് വന്നു........ രുദ്രേട്ട.... ഞാ... ഞാ... ഞാൻ.... രുക്കു ഇടറി കൊണ്ടു അവനെ നോക്കി.... വേണ്ട എന്നോട് യാത്ര പറയണ്ട എന്റെ മോള്.... സഹിക്കില്ല എനിക്ക്.... പോയി വരു കണ്ണന്റെ വീട്ടിൽ മരുമകൾ അല്ല മകൾ ആയിരിക്കണം എന്റെ മോള്........ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി യതും നിറഞ്ഞു നിന്ന കണ്ണുനീർ ആ മൂർദാവിൽ പതിച്ചു....... എല്ലവരോട് യാത്ര പറഞ്ഞു കണ്ണന്റെ കൂടെ പോകുമ്പോൾ അവൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി വല്യൊത്തു നിന്നും ഒരു പറിച്ചു നടീൽ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുഞ്ഞനെ തോളിൽ ഇട്ടു ഉറക്കുമ്പോൾ വീണ കണ്ടു കട്ടിലിന്റെ ഹെഡ്‌റെസ്റ്റിൽ തല വെച്ചു കിടക്കുന്ന രുദ്രനെ അവന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്.... വീണയുടെ അവസ്ഥയും മറിച്ചു അല്ലായിരുന്നു..... അഞ്ചാം വയസ് തൊട്ടു രുക്കുവിനെ കെട്ടി പിടിച്ചാണ് ഉറങ്ങിയത്... ഇപ്പോഴും ചില ദിവസങ്ങളിൽ രുദ്രനോട് പിണങ്ങിയാൽ ആദ്യം ഓടി ചെല്ലുന്നത് ആ നെഞ്ചിലേക്കു ആണ്..... രുദ്രേട്ട ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾകുവോ തെറ്റ് ആണെങ്കിൽ എന്നെ വഴക്കു പറയരുത്..... കുഞ്ഞനെ നടുക്ക് കിടത്തി പതിയെ അവനോട് അത്‌ ചോദിക്കുമ്പോൾ അവന്റെ മുഖത്തേക്കു ഉറ്റു നോക്കി അവൾ... എന്താ..... സംശയത്തോടെ അവളെ നോക്കി... അത്‌... അത്‌.... കണ്ണേട്ടന്റെ ചെറിയ വീട് അല്ലേ വല്യ വസ്തു ഇല്ലല്ലോ.. എന്തായാലും വേറെ വീട് വാങ്ങുകയോ വയ്ക്കുകയോ വേണം.... എന്നാൽ പിന്നെ ഇവിടെ കുറെ സ്ഥലം ഒക്കെ ഇല്ലേ... ഇവിടെ തന്നെ....

അവൾക്... വീണ ഒന്ന് നിർത്തി..... ഹെഡ്‌റെസ്റ്റിൽ നിന്നും തലഉയർത്തി രുദ്രൻ അവളെ സൂക്ഷിച്ചു നോക്കി...... കാവിലമ്മേ പണി പാളിയോ.... എന്താണാവോ നോട്ടത്തിന്റെ അർത്ഥം.... അവൾ അല്പം പുറകോട്ടു ഇരുന്നു.... വാവേ... നിനക്ക് ഇത്രേം ബുദ്ധി ഉണ്ടായിരുന്നോ... രുദ്രന്റെ കണ്ണുകൾ വിടർന്നു...... നമ്മൾ എല്ലാവരും ഒരുമിച്ചു നിൽകുമ്പോൾ അവൾ മാത്രം വേറെ അവളും ഇവിടെ വേണം എന്നു തോന്നി..... കണ്ണൻ സമ്മതിക്കുവോ വാവേ... നമുക്ക് സമ്മതിപ്പികം രുദ്രേട്ട.... കണ്ണേട്ടന്റെ അണിയത്തമാരും വിവാഹം കഴിഞ്ഞ് പോയാൽ പിന്നെ രാക്കിളി അവിടെ തനിച്ചു ആകില്ലേ... മ്മ്... നാളെ തന്നെ അച്ഛനോടും ചന്തുവിനോടും സംസാരിക്കാം ഒരു അർത്ഥത്തിൽ അവർ എന്റെ കൺവെട്ടത്തു തന്നെ ഉള്ളതാണ് നല്ലത്........ നീ കുഞ്ഞനെ തൊട്ടിയിൽ കിടത്തിയിട്ട് വാ..... രുദ്രന്റെ മനസിൽ മഞ്ഞു വീണ പ്രതീതി ആയിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കണ്ണന്റെ അമ്മ നൽകിയ പാലുമായി വിറക്കുന്ന കയ്യോടെ മുറിയിലേക്കു കടന്നു രുക്കു..... കണ്ണൻ കട്ടിലിൽ ഇരുന്നു ഏതോ ബുക്ക്‌ വായിക്കുകയാണ്......രുക്കുവിന്റെ അനക്കം തിരിച്ചറിഞ്ഞത് ബുക്ക്‌ മടക്കി വെച്ചു കൊണ്ടു അവൾക്കു അരികിലേക്ക് വന്നു......... കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടത് അവന്റെ ഹൃദയം ഒന്ന് പിടച്ചു...... പതിയെ ചെന്നു വാതിൽ അടച്ചു പുറകിലൂടെ അവളെ ചേർത്ത് പിടിച്ചു... രുക്കമ്മ........ '''' മ്മ്..... '''''ചെറുതായ് ഒന്ന് മൂളി അവൾ.... സങ്കടം ഉണ്ടോ..... തന്റെ മുഖത്തേക്കു ചേർത്ത് നിർത്തി പതിയെ ചൂണ്ടു വിരലിൽ മുഖം ഉയർത്തി... മ്മ്മ്.... ഞാ... ഞാൻ ആദ്യായിട്ട കണ്ണേട്ടാ വല്യോത് നിന്നും മാറി നിക്കണേ......

വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ..... ന്റെ കുട്ടിക്ക്.. കണ്ണേട്ട എന്താ ഈ പറയുന്നേ... എന്റെ കണ്ണേട്ടന്റെ താലി ഏറ്റു വാങ്ങാൻ കൊതിച്ചിട്ടുണ്ട് ഞാൻ..... പക്ഷെ അവരെ മിസ് ചെയ്യമ്പോൾ മനസ്സിൽ ഒരു വിങ്ങൽ...... അവന്റെ നെഞ്ചിലേക്ക് തല ചേർത്തവൾ.... അവളുടെ മൂർദ്ധാവിൽ തലോടി നെറുകയിൽ ചുണ്ട് അമർത്തി കണ്ണൻ...... രുക്കമ്മ കിടന്നോ.... ക്ഷീണം കാണും.. പിന്നെ എന്റെ പെണ്ണിന്റെ സങ്കടം ഏല്ലാം പെയ്തു തീരട്ടെ..... അവളെ കട്ടിലിലേക്ക് കിടത്തി അരികിൽ ഇരുന്നു തലമുടിയിൽ മെല്ലെ തഴുകി അവൻ....... അച്ഛന്റെയും ഏട്ടന്റെയും ഭർത്താവിന്റെയും കരുതൽ അവൾക്കായി പകർന്നു നൽകി കണ്ണൻ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്നു തന്നെ രുദ്രൻ വീണ പറഞ്ഞ അഭിപ്രായം വല്യൊത്തു അവതരിപ്പിച്ചു.....എല്ലവർക് ഒരു പോലെ സ്വീകാര്യം ആയ കാര്യം........ ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ വീട് ആണ് അവൾക്കു ഇനി സ്വന്തം വീട്... പക്ഷെ ഇവിടെ രുദ്രൻ പറഞ്ഞത് പോലെ കണ്ണന് ഒരു വീട് വേണം....... പിന്നെ എന്റെയും സ്വാർത്ഥത അവരും എന്റെ കൂടെ കാണണം എന്നുള്ള ആഗ്രഹം.... കണ്ണൻ സമ്മതിച്ചാൽ നാമുക് അത്‌ നോകാം... സമ്മതം അറിയിച്ചു പോകുന്ന ദുർഗയെ നോക്കി ഇരുന്നു രുദ്രൻ..... കണ്ണൻ സമ്മതിക്കുവോ രുദ്ര.... ചന്തു സംശയത്തോടെ നോക്കി...... സമ്മതിക്കണം ചന്തു..... സമ്മതിച്ചേ പറ്റു...

ഡേവിഡിനെക്കാൾ അപകടകാരി ആണ് ഡാൻ ഡേവിഡ്‌ജോൺ ഉപ്പുകണ്ടം അവൻ തിരിച്ചു വരും..... രുദ്രന്റെ കണ്ണുകൾ കുറുകി..... അത്‌ അത്‌ നിനക്ക് എങ്ങനെ അറിയാം..... ചന്തു അവന്റെ തോളിൽ പിടിച്ചു..... അന്ന് രുക്കുവിന്റെ നിശ്ചയം നടന്ന ദിവസം സഞ്ജയന് വന്ന ഫോൺ മൂർത്തി വിളിച്ചു പറഞ്ഞ രോഗി അത് ഡാൻ ആണ്.........ഇരികത്തൂർ മന അവനെ ഏറ്റെടുത്തു.... സഞ്ജയനോട് പറ വല്ല മരുന്നും കൊടുത്തു അവനെ കൊല്ലാൻ....... ചന്തു പല്ല് നജ്‌റുക്കി.... സഞ്ജയന് അതിനു കഴിയില്ല ചന്തു ഒരു രോഗിയെ ശിക്ഷിക്കാൻ അവനു കഴിയില്ല ഇരികത്തൂർ മന അത്‌ ചെയുകയും ഇല്ല....

പന്ത്രണ്ടു ദിവസം കൊണ്ട് ആണ് അവൻ ശബ്ദം വീണ്ടെടുത്തത്.... അവന്റെ ലക്ഷ്യം കണ്ണൻ ആണ്....... അവന്റെ ശരീരം നിവർന്നു നില്കാൻ ഇനിയും സമയം എടുക്കും..... അതിനു മുൻപ് കണ്ണനും രുക്കുവും നമ്മുടെ കൺവെട്ടത്ത് വരണം.........രുദ്രൻ കണ്ണുകൾ അടച്ചു കസേരയിലേക്ക് ചാരി കിടന്നു..... തള്ള കോഴി മക്കളെ പൊതിഞ്ഞു പിടിക്കും പോലെ വല്യൊതെ ഓരോരുത്തരെയും പൊതിഞ്ഞു പിടിക്കണം എനിക്ക്..... എന്റെ കണ്ണന്റെ ദേഹത്തു ഒരു നുള്ള് മണ്ണ് പറ്റിയാൽ ആ **മോനെ കൊന്നു കുഴിച്ചു മൂടും ഞാൻ....... രുദ്രൻ പല്ലുകൾ കൂട്ടി പിടിച്ചു..... കണ്ണുകളിൽ അഗ്നി ആളി കത്തി............................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story