രുദ്രവീണ: ഭാഗം 110

rudraveena

എഴുത്തുകാരി: മിഴിമോഹന

തള്ള കോഴി മക്കളെ പൊതിഞ്ഞു പിടിക്കും പോലെ വല്യൊതെ ഓരോരുത്തരെയും പൊതിഞ്ഞു പിടിക്കണം എനിക്ക്..... എന്റെ കണ്ണന്റെ ദേഹത്തു ഒരു നുള്ള് മണ്ണ് പറ്റിയാൽ ആ **മോനെ കൊന്നു കുഴിച്ചു മൂടും ഞാൻ....... രുദ്രൻ പല്ലുകൾ കൂട്ടി പിടിച്ചു..... കണ്ണുകളിൽ അഗ്നി ആളി കത്തി..... എന്താ രുദ്രേട്ട ആലോചിക്കുന്നത് കണ്ണേട്ടൻ ഇവിടെ വീട് വയ്ക്കാൻ സമ്മതിക്കുവോ എന്നാണോ... വീണ കുഞ്ഞനെയും എടുത്തു കൊണ്ടു അവനു അരികിലേക്കു ഇരുന്നു....... ഏയ്... അത്‌ കണ്ണൻ സമ്മതിക്കും അവനും ഒറ്റക് അല്ലേ കുറെ കാര്യങ്ങൾ അവനും അറിവ് ഉള്ളത് ആണല്ലോ അവരെ ഒറ്റക് നിർത്താൻ സമ്മതിക്കില്ല അവൻ.......

കുഞ്ഞന്റെ തലയിൽ മെല്ലെ തലോടി...... പിന്നെ എന്താ ആലോചന.... വീണ വിടാൻ ഉദ്ദേശ്യം ഇല്ലായിരുന്നു.... അവനു ഒന്ന് കൂടെ കല്യാണം കഴിച്ചാലോ എന്നു ആലോചിക്കുവാ എണീറ്റു പോടീ കിന്നരച്ചു കിന്നരിച്ചു ഇരുന്നോളും..... ചന്തു അവളുടെ നേരെ ദേഷ്യപ്പെട്ടു... കണ്ടോ രുദ്രേട്ട ഈ ചന്തുവേട്ടൻ...... വീണ ചിണുങ്ങി.. നീ കുഞ്ഞിനെ കൊണ്ടു പോയെ വാവേ ഞാൻ കുറച്ചു ഒഫീഷ്യൽ കാര്യങ്ങൾ ആലോചിച്ചത് ആണ് ... രുദ്രൻ കസേരയിലേക്ക് ചാരി കിടന്നു.... എത്രയും പെട്ടന്ന് ഇരികത്തൂർ പോകണം ചിലതെല്ലാം മറ നീക്കി പുറത്ത് വരണം.... നീ വാ കുഞ്ഞാ അവര് അളിയനും അളിയനും ഒരു സെറ്റ... മ്മ്ഹ്ഹ്....

ചുണ്ട് കോട്ടി ചന്തുവിന്റെ കാലിൽ ചവുട്ടി പോകുന്നവളെ നോക്കി ഇരുന്നു ചന്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ കണ്ണന്റെ കൂടെ ക്ഷേത്രത്തിൽ പോയി വന്നിട്ട് കണ്ണന്റെ അമ്മയുടെ കൂടെ അടുക്കളയിൽ കയറി രുക്കു...കണ്ണന്റെ ഇഷ്ടങ്ങൾ അറിയാമെങ്കിലും ആ അമ്മയിൽ നിന്നും അത്‌ ചോദിച്ചു കൂടുതൽ മനസ്സിൽ ആക്കുമ്പോൾ തികഞ്ഞ ഭാര്യ ആയി മാറി കൊണ്ടിരിന്നു അവൾ.... രുക്കു മോളേ അമ്മ ഒരു കാര്യം ചോദിക്കട്ടെ മോൾക് ഈ വീട് ഒക്കെ ഇഷ്ടപ്പെട്ടോ... ഇതിലും സൗകര്യത്തിൽ നിന്നും വന്ന കുട്ടി അല്ലേ........അവർ ഒന്നു നിർത്തി.... കണ്ണേട്ടന്റെ എല്ലാ കുറവുകളും അറിഞ്ഞാണ് ഞാൻ സ്നേഹിച്ചു തുടങ്ങിയത്...

ആ സ്നേഹം മാത്രം ആണ് ഞാൻ ആഗ്രഹിച്ചത്... അവൾ നിറഞ്ഞ പുഞ്ചിരി അവർക്കായി സമ്മാനിച്ചു..... അമ്മേ മോളും കൂടെ എന്താ ഇവിടെ ഒരു ചർച്ച.... കണ്ണൻ വാതുക്കൽ വന്നു കൈ രണ്ടു പടിയിൽ ചേർത്തു നിന്നു....... ഒരു ചർച്ചയും ഇല്ലേ.... എന്റെ പൊന്നു മോന് കട്ടൻ ചായ വേണോ..... കിട്ടിയാൽ കൊള്ളാം.... അർത്ഥം വെച്ചു രുക്കുവിനെ നോക്കി കണ്ണൊന്നു ചിമി അവൻ പോയി... കേട്ടോ മോളേ വീട്ടിൽ ഇരുന്നാൽ പത്തു മിനിറ്റ് ഇടവിട്ടു കട്ടൻ വേണം ഇവന്... മ്മ്മ്.... എന്റെ രുദ്രേട്ടനും ഇങ്ങനെ ആണ്... ചായ കൊണ്ടു ഓടി വാവ ഇപ്പോൾ വല്ലാണ്ട് ആയി... രുക്കു ആവേശത്തോടെ ആണ് അത് പറഞ്ഞതു... എങ്കിൽ മോളുടെ അവസ്ഥയും മറിച്ചു ആകില്ല....

ഒരു ഗ്ലാസിലേക്കു കട്ടൻ പകർന്നു അവളുടെ കൈയിലേക്ക് നൽകി അവർ....... കൊണ്ട് കൊടുക്ക്‌.... കണ്ണേട്ടാ...... ഇതെവിടെ പോയി കയ്യിലെ ചായ ഗ്ലാസുമായ് മുറിയിൽ ചുറ്റും നോക്കിയവൾ.... പുറകിൽ കതക് അടയുന്ന ശബ്ദം കേട്ടത് ഞെട്ടി തിരിഞ്ഞു .... മുൻപിൽ കൈകെട്ടി ചിരിച്ചു നിൽക്കുന്ന കണ്ണൻ... ചാ... ചാ... ചായ...... അല്പം വിറച്ചു കൊണ്ടു നോക്കിയവനെ.... ചായ വാങ്ങി ടേബിളിൽ വച്ചതും കതകു തുറന്ന് പോകാൻ നോക്കിയ രുക്കുവിനെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു കണ്ണൻ..... എവിടെ പോവാ......... ഞാ... ഞാൻ.... കണ്ണേട്ട അമ്മ പുറത്തുണ്ട്.. പ്ലീസ് എന്നെ വിട്.... അവന്റെ കരവാലയത്തിൽ കിടന്നു പിടച്ചു അവൾ.... അമ്മ അവിടെ തന്നെ കാണും...

പതുക്കെ അവളുടെ കാതോരം ചേർന്നവൻ..... കാതിൽ മെല്ലെ പല്ലുകൾ അമർത്തി.... കണ്ണേട്ട.... """"""ഒരു പിടച്ചിലോടെ അവന്റെ ഷർട്ടിൽ പിടി മുറുക്കി അവൾ....... കാത്തിരുന്ന ആദ്യരാത്രി കുളം ആക്കി നീ... ആദ്യ പകൽ ആയാൽ കുഴപ്പം ഉണ്ടോ.... കണ്ണന്റെ ചൂട് ശ്വാസം കഴുത്തിൽ തട്ടിയതും തൊണ്ട കുഴിയിൽ ഉമിനീര് വറ്റി അവൾ അവനെ പിടക്കുന്ന മിഴിയാൽ നോക്കി...... ചുണ്ടിൽ വിരിയുന്ന നാണം കണ്ണനെ കൂടുതൽ ആവേശം കൊള്ളിച്ചു........ പതിയെ മുഖം താഴ്ത്തി ആ ചൊടികളെ മെല്ലെ ഉണർത്തി... ഉള്ളിലേക്ക് വലിഞ്ഞ അവളുടെ ശ്വാസത്തോടൊപ്പം ഉദരം ഒരു കിതപ്പോടെ ഉൾവലിഞ്ഞു.....

കൂമ്പി അടഞ്ഞ മിഴികളാൽ കൈകൾ കണ്ണന്റെ ഷർട്ടിൽ ഒരു ആശ്രയത്തിനായി പരതി തുടങ്ങി........കിതപ്പോടെ ദീർഘചുംബനത്തിന്റെ ആലസ്യതയിൽ ചൊടികൾ വേർപെടുമ്പോൾ വിയർപ്പു തുള്ളികളിൽ ലയിച്ചിരുന്നു അധരത്തിൽ പൊട്ടിവീണ ചെറു ചോരത്തുള്ളികൾ......... കണ്ണേട്ട ഞാൻ പൊക്കോട്ടെ അമ്മയും പിള്ളാരും(കണ്ണന്റെ രണ്ടു സഹോദരിമാർ ) പുറത്തുണ്ട്.... പൊക്കോ..... രാത്രി എന്നെ പറ്റിക്കരുത്.... ചൊടികളിൽ പറ്റിയ ചോര തുള്ളികൾ മായിച്ചു കൊണ്ടു അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തിയവൻ.... നാണം കൊണ്ട് പെണ്ണിന്റെ ഇരുകവിളും ചുവന്നു തുടുത്തു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""നിന്റെ അന്ത്യം അത്‌ അടുത്തു ഭൈരവ... നിന്റെ അന്തകൻ അവൻ നിന്റെ അടുത്തു എത്താറായി...ജീവനോടെ നിന്റെ നെഞ്ചു പിളർന്നു പിടക്കുന്ന നിന്റെ ചങ്ക് വലിച്ചെടുക്കും അവൻ....... """""പൂർണ്ണ ഗർഭിണി ആയ സ്ത്രീ ഭൈരവന്റെ തലക്കൽ നിന്നു.....കണ്ണുകളിൽ അന്ഗ്നി ആളി കത്തി...... വാക്കുകളിൽ വല്ലാത്ത പക നിറഞ്ഞു.... ഉച്ച ഉറക്കത്തിൽ നിന്നും ഭൈരവൻ ഞെട്ടി പിടഞ്ഞു എഴുനേറ്റു .........വെട്ടി വിയർത്തയാൾ സമീപം ഇരുന്ന ഊന്നു വടി കൈ കൊണ്ടു തടഞ്ഞു... അയാളുടെ കൈ തട്ടി അത്‌ താഴേക്കു പതിച്ചു..... കട്ടിലിൽ ഇരുന്നു കൊണ്ടു അത്‌ കൈ കൊണ്ടു എത്തിപ്പിടിക്കാൻ നോക്കിയതും തെന്നി തെന്നി മുൻപോട്ടു പോയി ഊന്നു വടി.....

കാളി മഹാകാളി ദുശ്ശകുനം ആണല്ലോ....ഇത്രയും കാലം ഞാൻ ഭയന്നത് അടുത്ത് എത്തിയിരിക്കുന്നു... മാന്ത്രിക വിദ്യയിൽ ഞാൻ സൃഷ്ടിച്ച ഇരുൾ മറയെ അവൻ ഭേദിച്ചു തുടങ്ങിയിരിക്കുന്നു അതിനു അർത്ഥം.... .....പിടച്ചിലോടെ അയാളുടെ കണ്ണുകൾ കാൽപെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന ഗ്രന്ധത്തിലേക്കു പോയി........... ഇല്ല....അവൻ എത്തില്ല ഇവിടെ.... മ്മ്ഹ """"അയാൾ ചുണ്ട് ഒന്ന് കോട്ടി.... ഈ മന്ത്രിക പുരയിൽ എത്തിപ്പെടാൻ അവനു കഴിയില്ല... എന്റെ കാവൽകരായ ചാത്തന്മാർ കടത്തി വിടില്ല അവനെ.... എത്രയും പെട്ടന്നു തന്നെ വേദൻ ഏല്ലാം ഹൃദിസ്‌തം ആക്കണം...... അവനെ ഇല്ലാതാക്കാൻ കഴിയണം...

അവന്റെ ബീജത്താൽ ഉരുവായ സന്താനത്തിന്റെ ശിരസ്സ് പിളർന്നു രക്തം ഉപാസന മൂർത്തികൾക് ദാഹം ശമിപ്പിക്കാൻ നൽകണം... പതുക്കെ ഇഴഞ്ഞയാൾ വടി കൈവശപെടുത്തി...... ഊന്നു വടിയിൽ നടന്നു വന്നു ജലന്ദരന്റെ മന്ത്രവാദ പുരയിൽ എത്തി നോക്കി.... സര്വ്വ പ്രകൃതിയെയും ആവാഹിച്ചു വൃക്ഷാസനത്തിൽ തപം ചെയ്യുന്ന ജാതവേദനെ നോക്കി നിന്നു അയാൾ....... കണ്ണ് ഒന്ന് അടച്ചു പൂർണ ഗർഭിണി ആയി സ്ത്രീ പറഞ്ഞ വാക്കുകൾ ഓർക്കവേ അയാളുടെ ഹൃദയം വേഗത്തിൽ ഇടിച്ചു തുടങ്ങി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുക്കുവും കണ്ണനും വല്യൊത്തേക് വിരുന്നു വന്നു ......... ആഘോഷപൂർവം അവരെ സ്വീകരിച്ചു എല്ലാവരും........

കുളത്തിന്റെ പടവിൽ കണ്ണനെയും കൊണ്ടു ഇരിക്കുമ്പോൾ അവനിൽ നിന്നും വല്യൊത്തു തന്നെ വീട് വയ്ക്കാൻ ഉള്ള സമ്മതം വാങ്ങിയിരുന്നു രുദ്രനും ചന്തുവും...... കണ്ണാ നിനക്ക് അപകർഷതബോധം ഒന്നും തോന്നേണ്ട കാര്യം ഇതിൽ ഇല്ല... എല്ലാവരും ഒരുമിച്ചു ഇവിടെ കാണണം എന്നുള്ള സ്വാർത്ഥതക് അപ്പുറം എന്റെ കൺമുപിൽ നിങ്ങൾ എല്ലാവരും വേണം..... ഞങ്ങളിൽ ഒരാൾ ആയി നീയും ഇവിടെ വേണം.... രുദ്രൻ കണ്ണന്റെ രണ്ടു കയ്യിലും കൂട്ടി പിടിച്ചു.... അവന്റെ പിന്നാലെ ഉള്ള ഡാൻ എന്ന ശത്രുവിന്റെ കാര്യം മനഃപൂർവം മറച്ചു പിടിച്ചു.... അവനെ നേരിടാൻ താൻ മതി എന്നു രുദ്രന് അറിയാം...... വാ നമുക്ക് കാവിലേക്കു പോകാം വിളക്കു വയ്ക്കാൻ ഉണ്ണി പിള്ളേരെ കൂട്ടി വരും.... ഇന്ന് നിങ്ങൾ രണ്ട് കൂടി വേണം ദീപം തെളിയിക്കാൻ.... ചന്തു പടവിൽ നിന്നു എഴുനേറ്റ്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും രണ്ട് കൈയിൽ ആയി എടുത്തു കൊണ്ടു ഉണ്ണിയും പുറകെ രുക്കുവും ആവണിയും വീണയും മീനുവും താരയും കാവിൽ വിളക്ക് വയ്ക്കുവാനായി അവിടേക്കു വന്നു..... ഒരു കൈയിൽ ഇരുന്നു കൊണ്ടു കുഞ്ഞാപ്പുവിനെ തല്ലാനും മാന്താനും നോക്കുന്നുണ്ട് കുഞ്ഞൻ...... കുറച്ചു നേരം സഹിച്ചു കഴിഞ്ഞ് കുഞ്ഞനിട്ടു ഒന്ന് കൊടുത്തു കുഞ്ഞാപ്പു..... കിട്ടിയ അടി വാങ്ങി കൊണ്ടു അച്ചു ""ബാബ അച്ചു...... ണ്ണി.. ണ്ണി ... ബാബ അച്ചു... കുഞ്ഞി ചുണ്ട് കൂർപ്പിച്ചു ഉണ്ണിയെ നോക്കി..... കണക്കായി പോയി നിന്റെ കൈയിൽ നിന്നും എത്ര എണ്ണം കിട്ടിയിട്ട ആ പാവം തിരിച്ചു ഒന്ന് തന്നത്..... ഉണ്ണി അവനെ കോക്രി കാട്ടി...... മ്മാ... മ്മാ.... അച്ചു.....

പുറകിൽ വീണയോട് ആയി പരാതി...... കുഞ്ഞനെ ഇങ്ങു താ ഉണ്ണിയേട്ടാ അല്ലേൽ ഇനി അവനെ പ്രകോപിപ്പിച്ചു വാങ്ങി കൂട്ടും.... ആവണി കുഞ്ഞനെ എടുത്തതും തിരിഞ്ഞു കുഞ്ഞാപ്പുവിന്റ അടുത്തേക് പോകാൻ വഴക്കിട്ടു തുടങ്ങി... ആവണിയെ കയ്യിട്ടു അടിക്കാൻ തുടങ്ങിയത് വീണ അവന്റെ തുടയിൽ ഒരു കൊട്ട് കൊടുത്തു...... കരയുന്ന കുഞ്ഞനെ കണ്ടതും ആവണിക്ക് സഹിക്കാൻ ആയില്ല....കണ്ണ് നിറച്ചു കൊണ്ടു അവൾ വീണയെ വഴക്ക് പറഞ്ഞു.... ചേച്ചി കൊഞ്ചിച്ചു വഷൾ ആക്കിക്കോ അല്ലേലും കുരുത്തക്കേട് മൊത്തം അമ്മാവനും ആവണി അമ്മേ ആണല്ലോ പഠിപ്പിക്കുന്നെ....

ചെറു ചിരിയോടെ വീണ അത്‌ പറയുമ്പോൾ ആവണിക്കും ചിരി വന്നിരുന്നു...... രുദ്രനെ കണ്ടതും കുഞ്ഞൻ മ്മാ.... മ്മ...അച്ചു.... ചന്തിക്കു തടവി കാണിച്ചു കൊണ്ടു ആവണിയുടെ കൈയിൽ നിന്നും ചാടി...... എന്തിനാ അച്ഛയുടെ കുഞ്ഞനെ അമ്മ അച്ചത്..... അവന്റ മൂക്കിൽ മുഖം ഉരസി അവൻ..... കുഞ്ഞാപ്പുവിനെ ഞെക്കാൻ കൊടുക്കാത്തതിന് അവനു ദേഷ്യം ..വഴക്കാളിയുടെ മുന്പിലോട്ടു ഇട്ടു കൊടുക്ക്.... വീണ എളിക്കു കൈ കുത്തി നിന്നു... ഇവളുടെ സ്വഭാവം തന്നെ കുഞ്ഞന് ചൊറിഞ്ഞു വഴക്കു ഉണ്ടാക്കും.... ചന്തു അവളുടെ തലയിൽ ഒന്ന് കൊട്ടി........ പോ...ചന്തുവേട്ടാ എന്നെ ഊതാതെ.... അപ്പോഴേക്കും കാവിൽ തൊഴുതു രുക്കുവും കണ്ണനും വന്നു....

കാൽവിളക്കിൽ ഒരുമിച്ചു ആണ് അവർ വിളക്ക് തെളിയിച്ചത്....... രാക്കിളി പണ്ട് ഓർക്കുന്നുണ്ടോ രുദ്രേട്ടൻ ഡൽഹി പോയപ്പോൾ കണ്ണേട്ടൻ നിന്നെ കാണാൻ ഇവിടെ വന്നത്...... പറഞ്ഞത് വീണ നാക്കൊന്നു കടിച്ചു.... ശൊ അബദ്ധം ആയോ....... രുക്കുവും കണ്ണനും കണ്ണ് തള്ളി പരസ്പരം നോക്കി.... ങ്‌ഹേ.... അതെപ്പോ ചന്തു കള്ള ചിരിയോടെ മുൻപോട്ടു വന്നു... അത്‌ രുദ്രേട്ടൻ എന്നെ കടിച്ചു കീറാൻ നിൽക്കുന്ന സമയം അല്ലേലും ഇതിന്റെ ഉത്തരവാദിത്തവും എന്റെ തലയിൽ അല്ലായിരുന്നോ..... വീണ പതം പറഞ്ഞു.... ചന്തു ഈ പെൺപിള്ളേർ നമ്മളെക്കാൾ പുലികൾ ആയിരുന്നു അല്ലേ.... അച്ഛനെ പേടിച്ചു ഒന്ന് അനങ്ങില്ലായിരുന്നു ഞങ്ങൾ....

രുദ്രൻ രണ്ട് പേരെയും മാറി മാറി നോക്കി..... അത്‌ രുദ്രേട്ട ഇവള് പറഞ്ഞു കൊടുത്ത ധൈര്യത്തിലാ കണ്ണേട്ടൻ വന്നത് അല്ലേ കണ്ണേട്ട.... രുക്കു കണ്ണനെ ഒന്ന് പിച്ചി... അമ്പടി കേമി..... കാവിൽ വരെ പ്രണയം പൂത്തുലഞ്ഞത് ഞങ്ങൾ അറിഞ്ഞില്ലല്ലോ.... രുദ്രനും ചന്തുവും ഉണ്ണിയും കൂടി രുക്കുവിനെ വട്ടം പിടിച്ചു.... ആ സഹോദരന്മാരുടെ സ്നേഹം നോക്കി നിന്നു കണ്ണൻ.... സ്നേഹിക്കുന്നവർക് വേണ്ടി ജീവൻ വരെ നൽകാൻ മനസു ഉള്ള ഏട്ടന്മാർ... അവൻ ഒന്ന് ശ്വാസം എടുത്തു വിട്ടു... തിരിച്ചു പോകുമ്പോഴും പഴയത് ഒക്കെ സുഖം ഉള്ള ഓർമ്മ പോലെ എല്ലാവരിലും നിറഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താ കണ്ണേട്ടാ ആലോചിക്കുന്നത്...... കണ്ണന്റെ സമീപം ഇരുന്നു രുക്കു.....

രുദ്രനും ചന്തുവും പറഞ്ഞത് അവൻ അവളോട് പറഞ്ഞു....... അമ്മയും അപ്പച്ചിയും പറഞ്ഞിരുന്നു.... ഞാൻ നിര്ബന്ധിക്കില്ല കണ്ണേട്ടനെ..... ഏട്ടന്റെ ഇഷ്ടം ആണ് ഏല്ലാം..... രുക്കു തിരിഞ്ഞതും കണ്ണൻ അവളെ വലിച്ചു നെഞ്ചിലേക്കു ഇട്ടു... ആ ഏട്ടന്മാരുടെ സ്നേഹം എന്നും കൂടെ നിനക്ക് വേണ്ടേ....... വേണം പക്ഷെ....... ഞാൻ...... അവൾ കണ്ണുകൾ താഴ്ത്തി ഇരുന്നു.... എനിക്ക് സമ്മതം.... എന്റെ അമ്മയെയും പെണ്ണിനേയും സഹോധരങ്ങളയും സംരക്ഷിക്കാൻ ഇതിലും സുരക്ഷിതം ആയ സ്ഥലം വേറെ ഇല്ല...... ഒരുപക്ഷെ ഞാൻ ഇല്ലാതെ ആയാലും....... കണ്ണേട്ടാ....... അവന്റെ ചുണ്ടിനു കുറുകെ വിരൽ വെച്ചു അവൾ.... എന്താ ഈ പറയുന്നത്........

എന്റെ ഏട്ടന്റെ ജീവന നമ്മൾ എല്ലാവരും..... അവന്റെ നെഞ്ചിലേക് കിടന്നവൾ..... കണ്ണന്റെ കണ്ണ് നിറഞ്ഞൊഴുകി.... ഡാൻ പതിയെ ജീവിതത്തിലേക്കു വരുന്നു എന്ന് സുഹൃത്തുക്കൾ വഴി അവൻ അറിഞ്ഞിരുന്നു...... അവന്റെ ലക്ഷ്യം താൻ ആണെന്ന് തിരിച്ചു അറിഞ്ഞത് മുതൽ ചങ്കിൽ ഒരു പിടപ്പാണ്....... അവളെ ഒന്ന് കൂടി ചേർത്തവൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുക്കുവും കണ്ണനും തിരിച്ചു പോയതോടെ ഉണ്ണിയേയും ആവണിയെയും കൂട്ടി വീണയോടൊപ്പം ഇരികത്തൂർ മനയിലേക്കു തിരിച്ചു രുദ്രൻ....... പുറകിൽ ആവണിയുടെ മടിയിൽ തല വച്ചു ഉറക്കം ആണ് ഉണ്ണി ......... രുദ്രേട്ട ഇതിപ്പോൾ എന്താ ഇത്ര പെട്ടന്നു ഇരികത്തൂർ പോകാൻ ഒരു തിടുക്കം.....

പാല് കുടിച്ചു ഉറങ്ങുന്ന കുഞ്ഞന്റെ തലയിൽ പതിയെ തലോടി വീണ..... ചുമ്മ പോകണം എന്ന് തോന്നി....കുഞ്ഞൻ അവിടെ പോയിട്ടില്ലലോ... പിന്നെ ഇവന് എന്തേലും ഓർമ്മ കിട്ടുവോ എന്നൊക്കെ നോക്കാം.... അല്ലേടാ ഉണ്ണി.... രുദ്രനും വീണയും ചെറുതായി തിരിഞ്ഞു നോക്കിയതും രണ്ടു പേരും നല്ല ഉറക്കത്തിൽ ആണ്...... ആ ബെസ്റ്റ് രണ്ടിനും രാത്രി ഉറക്കം ഒന്നും ഇല്ല എന്ന് തോന്നുന്നു ഡോക്ടറുടെ നിർദ്ദേശം അത്‌ പോലെ അക്ഷരം പ്രതി അനുസരിക്കുവാണോ.. കുറുമ്പൊടെ വീണയെ നോക്കിയത് കൈയിൽ ഒന്നു പിച്ചി അവൾ.... വഷളൻ....... ആണോടി ഞാൻ വഷളൻ ആണോ.... നെഞ്ചിലേക്കു അവളെ ചേർത്തവൻ.....

രുദ്രേട്ട ഉണ്ണിയേട്ടന് എന്തെങ്കിലും ഓർമ്മ വരുവോ... പതിയെ തല ഉയർത്തി അവനെ നോക്കി.... മ്മ്മ്... വരണം നമ്മുടെ ലക്ഷ്യവും അതാണ്.... പക്ഷെഎപ്പോൾ എന്ന് എനിക്ക് അറിഞ്ഞു കൂടാ.... രുദ്രൻ മീശ ഒന്ന് കടിച്ചു കണ്ണുകൾ നാലു പാടും പായിച്ചു..... ഉണ്ണി.... എടാ... എഴുന്നേൽക്കു ഇരികത്തൂർ എത്തി.... രുദ്രൻ വണ്ടി നിർത്തി ഒന്ന് മൂരി നിവർന്നു.... ഉണ്ണിയും ആവണിയും പതിയെ കണ്ണ് തുറന്നു ചുറ്റും നോക്കി.... എത്തിയോ രുദ്രേട്ട ഇത്ര പെട്ടന്നു .... ഉണ്ണി കണ്ണ് മിഴിച്ചു നോക്കി.... നല്ല ഉറക്കം അല്ലായിരുന്നോ അതാ അറിയാഞ്ഞത്..... രുദ്രൻ ഡോർ തുറന്നു പുറത്തിറങ്ങി...... ആവണി പുറത്തിറങ്ങി വീണയുടെ ഭാഗത്തെ ഡോർ തുറന്നു കുഞ്ഞനെ കൈയിലേക്ക് വാങ്ങി.....

ഇരികത്തൂർ മനയിൽ കുഞ്ഞന്റെ സാന്നിദ്യം അറിഞ്ഞതും നാലുപാടു നിന്നും പ്രകൃതി വീശി അടിച്ചു തുടങ്ങി.......മനയിലെ മണികൾ മുഴങ്ങി........ എന്തോ കാറ്റാണ് ഉണ്ണിയേട്ടാ ഇത്‌...... ആവണി കുഞ്ഞനെ അടക്കി പിടിച്ചതും അവന്റെ കണ്ണുകൾ ആ കാലഭൈരവന്റെ ശില്പത്തിലേക്കു പോയി.... ആ കാറ്റിനെ മറികടന്നവൻ ""മ്പത്തി.... മ്പത്തി........""" """""അതിലേക്കു ചൂണ്ടിയവൻ കുഞ്ഞി കണ്ണ് വികസിച്ചു....... എന്തിനോ വേണ്ടി അവൻ അവിടേക്കു നോക്കി കുന്തലിച്ചു..... പുതിയ കളിപ്പാട്ടം കാണും പോലെ.. അമ്പാട്ടി ആണോ കുഞ്ഞാ....കുഞ്ഞന് കാണാണോ വാ അമ്മ കൊണ്ടു പോവാല്ലോ.... ആവണി അവനെ കൊണ്ടു അവിടേക്കു പോയി.......

അപ്പോഴും കാറ്റു ശക്തം ആയി വീശി.........കാലഭൈരവന്റർ കെടാവിളക് ആ കാറ്റിൽ ആളി കത്തി..... അതിനുള്ളിലെ മുത്ത്‌ പുറത്തേക്കു ചാടാൻ വെമ്പൽ കൊണ്ടു അതിന്റെ അവകാശിയെ കണ്ടതും......... ആ വിഗ്രഹത്തിനു മുൻപിൽ നിന്നു കൊണ്ട് കുഞ്ഞന്റെ കൈ ചേർത്തു വെച്ചു ആവണി അമ്പാട്ടിയെ തൊഴുതോ...... അവൾ അത്‌ പറഞ്ഞതും ആവേശത്തോടെ ചാടി കുഞ്ഞൻ... മ്പത്തി... മ്പത്തി..... മ്പത്തി... "".. ...... ആ കാറ്റിൽ കാലഭൈരവന്റെ കഴുത്തിൽ അണിഞ്ഞിരുന്ന താമര മോട്ടോടു കൂടിയ ചെറിയ ഹാരം താഴേക്കു പതിച്ചു അത്‌ കുഞ്ഞന്റെ കഴുത്തിൽ ആണ് വന്നു വീണത്....... ആവണി ഒന്ന് പകച്ചു കൊണ്ടു പുറകോട്ടു മാറി.... രുദ്രേട്ട..... """""

ഉറക്കെ ഉള്ള അവളുടെ വിളി കേട്ടതും രുദ്രനും ഉണ്ണിയും ഓടി വന്നു....... കാറ്റത്തു ഈ മാല കുഞ്ഞന്റെ ദേഹത്ത് വന്നു വീണു.... അതെടുക്കാൻ നോക്കിയിട്ട് ഇവൻ സമ്മതിക്കുന്നില്ല.... ആവണി ആ മാലയിൽ പിടിച്ചു മുകളിലോട്ടു പൊക്കും തോറും കുഞ്ഞൻ വാശി പിടിച്ചു അത്‌ താഴേക്കു പിടിച്ചു...... അരുത്........ """"പുറകിൽ നിന്നും സഞ്ജയന്റെ ശബ്ദം കേട്ടതും അവർ തിരിഞ്ഞു..... ഇരികത്തൂർ മന ആദിശങ്കരനെ സ്വീകരിച്ചത് ആണ്..... കണ്ടോ പ്രകൃതി പോലും ആനന്ദത്തിൽ ആറാടി.......... ഇരികത്തൂർ മനയിലേക്കു കയറുമ്പോൾ കഴുത്തിൽ കിടന്ന ഹാരം രണ്ടു കയ്യാൽ സൂഷ്‌മം ആയി നോക്കുന്നുണ്ട് കുഞ്ഞൻ........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുളി കഴിഞ്ഞു മുടിയിലെ ഈറൻ വലിക്കുക്കയാണ് വീണ....... പുറകിലൂടെ ചെന്നു പിന്കഴുത്തിൽ മുഖം അമർത്തി....... മ്മ്മ്.... എന്ത് പറ്റി.....

അവന്റെ മുഖത്തോട് ചുണ്ട് അമർത്തി കൈകളാൽ ചേർത്തു പിടിച്ചു.... അവളുടെ വിരലുകളിലെ തണുപ് അവന്റെ മുഖത്തേക്കു അരിച്ചു ഇറങ്ങി..... മ്മ്ഹ്ഹ്.... ഒന്നും ഇല്ല.... ഇരികത്തൂർ വന്നപ്പോൾ ഞാൻ സിദ്ധാർത്ഥൻ ആയോ എന്നൊരു സംശയം...ചുണ്ട് കടിച്ചു കള്ള ചിരിയോടെ അവളെ നോക്കി... പണ്ടൊന്നു ആയതിന്റെ ആണ് ആ കിടന്നു ഉറങ്ങുന്നത്.....രുദ്രന്റെ മുഖം ശ്കതിയിൽ തിരിച്ചു ഉറങ്ങി കിടക്കുന്ന കുഞ്ഞനെ കാണിച്ചു കൊടുത്തു അവൾ...... എന്നാൽ വാ നമുക്ക് ഇന്നും സിദ്ധാർത്ഥനും മണിവർണ്ണയും ആകാം....... അവളെ വലിച്ചു നെഞ്ചിലേക്കു ഇട്ടു...... ഈറൻ വാലുന്ന മുടിയിഴകളിൽ മുഖം അമർത്തി.....

അണിവയറിൽ മെല്ലെ അമർത്തിയതും ചെറു സീല്കാരത്തോടെ അവനിലേക്കു ചേർന്നവൾ...... അധരം അതിയായ ആഗ്രഹത്തോടെ അവളുടെ ചൊടികളെ ബന്ധിക്കുമ്പോൾ സിദ്ധാർത്ഥൻ ആയി മാറിയിരുന്നു രുദ്രൻ ........ ഇരികത്തൂർ മനയിലെ ആ രാത്രി ചിത്തേട്ടന്റെ മണിക്കുട്ടി ആയി മാറിയവൾ.......... വിയർപൊട്ടിയ നെഞ്ചിലേക് അവളെ ചേർത്തു കിടത്തി നഗ്നമായ പുറത്തു കൂടി കൈകൾ ചേർത്ത് ഒന്നു കൂടി പിടി മുറുക്കി മൂർദ്ധാവിൽ അമർത്തി ചുംബിച്ചു....... രുദ്രന്റെ ദേഹത്തെ നിറഞ്ഞ രോമക്കാടിൽ മുഖം അമർത്തുമ്പോൾ മണിവർണ്ണയുടെ ദേഹതെ കാച്ചിയ എണ്ണയുടെ മണം അവിടെ ആകെ പടർന്നു........

അപ്പോഴേക്കും പാലിന് ആയി കുഞ്ഞൻ ഉണർന്നു കരയാൻ തുടങ്ങി...... നഗ്നമായ ദേഹത്തേക്ക് പുതപ്പു വലിച്ചു ഇട്ടു കൊണ്ടു ഡ്രെസ് എടുത്തു ബാത്റൂമിലേക്കു പോകുമ്പോൾ കുഞ്ഞനെ എടുക്കാൻ രുദ്രനോട് പറഞ്ഞിരുന്നു ...... തിരിച്ചു മുടി മാടി കെട്ടി വരുമ്പോൾ കുഞ്ഞനെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട് രുദ്രൻ.... പാലിനായി അവൻ മ്മേ... മ്മേ.... ഞ്ഞി.. ഞ്ഞി... എന്ന് വിളിച്ചു കരയുന്നുണ്ട് ........ അച്ചോടാ അമ്മേടെ മുത്ത് വായോ.... അവനെ തന്നിലേക്കു അടുപ്പിച്ചു ടോപ് മാറ്റി അമ്മിഞ്ഞ പാല് അവനിലേക് പകർന്നു നൽകി.... പാല് കുടിക്കുന്ന കുഞ്ഞനെ ഒന്ന് തലോടി രുദ്രൻ പുറത്തേക്കിറങ്ങി തെക്കിനിയുടെ പുറത്തെ വരാന്തയിൽ കാലഭൈരവന്റെ ശില്പത്തിലേക്കു കണ്ണ് നട്ടു ഇരിക്കുമ്പോൾ ഓർമ്മയിൽ ഗർഭിണി ആയ സ്ത്രീ കടന്നു വന്നു... അവർക് ഇരികത്തൂർ മനയും ആയുള്ള ബന്ധം അതെന്താണ്......?

ഇനി സഞ്ജയന്റെ അമ്മ ആണോ അത്‌...? അവർ എന്തോ എന്നോട് പറയാൻ ആഗ്രഹിക്കുന്നില്ലേ.. ? തീർച്ചയായും അതിനു ഉത്തരം നൽകാൻ ഇവിടെ അവശേഷിക്കുന്നത് മൂർത്തി ആണ്...... നാളെ അയാളോട് ചിലത് ചോദിച്ചു മനസിലാക്കണം..... രുദ്രന്റെ ചിന്തകൾ കാട് കയറി തുടങ്ങി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഔഷധ ചെടികൾ നുള്ളുന്ന മൂർത്തിയുടെ സമീപം ചെന്നു രുദ്രൻ......... ആ കുഞ്ഞ് നേരത്തേ എഴുന്നേറ്റോ... സഞ്ജയൻ കുഞ്ഞ് വൈകിട്ട് വരു ഒരു ഭഗവതി സേവ ഉണ്ട് കുഞ്ഞിന്റെ കുടുംബ ക്ഷേത്രത്തിൽ.... എഴുനെല്കുമ്പോൾ പറയാൻ പറഞ്ഞു എന്നോട്.... മൂർത്തി അത്‌ പറഞ്ഞു മറ്റൊന്നും ശ്രദ്ധിക്കാതെ ഔഷധ സസ്യങ്ങൾ നുള്ളി.... അത്‌ നന്നായി """സഞ്ചയൻ ഇല്ലാത്തത് തന്നെ ആണ് നല്ലത് രുദ്രന്റെ ചുണ്ടിൽ ചിരി പടർന്നു... എന്താ കുഞ്ഞേ വല്ലോം പറഞ്ഞോ... ഏയ് ഇല്ല.... പിന്നെ മൂർത്തി അമ്മാവാ.... എനിക്ക്... എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ട്...... രുദ്രൻ ഒന്ന് പരുങ്ങി....

എന്താ കുഞ്ഞേ ചോദിച്ചോളൂ.... എന്തിനാ ഒരു മുഖവുര...... മൂർത്തി ചിരിച്ചു... സഞ്ജയന്റെ അമ്മയുടെ ചിത്രം എന്തെങ്കിലും ഉണ്ടോ... ഫോട്ടോയോ വരച്ചതോ എന്തും.... രുദ്രൻ ആകാംഷയോടെ അയാളെ നോക്കി..... ആം ഉണ്ട്... വരൂ കാണിച്ചു തരാം.... അയാൾ അവനെ കൊണ്ടു മറ്റൊരു മുറിയിൽ കടന്നു.... അവിടെ നിരവധി ചിത്രങ്ങൾ ഏല്ലാം വരച്ചത് ആണ്.... അതിൽ ഒരു ചിത്രം മൂർത്തി ചൂണ്ടി കാണിച്ചു....... രുദ്രൻ ഒന്ന് ഞെട്ടി.... അവന്റെ ഹൃദയം ആയത്തിൽ മിടിച്ചു.... തന്റെ സ്വപനത്തിൽ വരുന്ന സ്ത്രീയുടെ അതേ കണ്ണുകൾ..... അപ്പോൾ അത്‌ സഞ്ജയ്‌ന്റർ അമ്മ ആയിരുന്നോ.....? എന്താണ് അവര്ക് എന്നോട് പറയാൻ ഉള്ളത്...? രുദ്രന്റെ തൊണ്ട കുഴിയിൽ ഉമിനീർ തടഞ്ഞു..... മൂർത്തി അമ്മാവാ പ്രസവത്തോടെ അല്ലേ ഈ അമ്മ മരിച്ചത്...... രുദ്രൻ ആ ചിത്രത്തിൽ വിരൽ ഒടിച്ചു..... അല്ല.....

"""കുഞ്ഞേ... പാർവതി ആതോലിനെ കൊന്നതാ...... ആര്....? രുദ്രൻ ഞെട്ടലോടെ തിരിഞ്ഞു.... വിഷ്ണു ശർമ്മൻ..... ""അയാൾ പതിയെ മന്ത്രിച്ചു.... വിഷ്ണുശർമ്മൻ അതാരാ..... രുദ്രൻ സംശയത്തോടെ നോക്കി.... കുഞ്ഞേ സഞ്ജയൻ കുഞ്ഞിന് ഇത്‌ ഒന്നും അറിഞ്ഞു കൂടാ പ്രസവത്തോടെ അമ്മ ദീനം വന്നു മരിച്ചു അതേ കുഞ്ഞിന് അറിയൂ.... അങ്ങനെ അറിയിച്ചിട്ടുള്ളു......കുഞ്ഞിനോട് ഞാൻ ഏല്ലാം പറയാം.... ഒരുപക്ഷെ എന്റെ സംശയങ്ങൾക്കും ഒരു ഉത്തരം കുഞ്ഞിന് തരാൻ കഴിയും.... കുഞ്ഞിനെ കഴിയൂ..... എല്ലാത്തിനും സമയം ആയി എന്ന് തോന്നുന്നു........ മൂർത്തിയുടെ വാക്കുകൾ കേൾകേ രുദ്രൻ സംശയത്തോടെ അയാളെ നോക്കി......................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story