രുദ്രവീണ: ഭാഗം 111

rudraveena

എഴുത്തുകാരി: മിഴിമോഹന

കുഞ്ഞേ സഞ്ജയൻ കുഞ്ഞിന് ഇത്‌ ഒന്നും അറിഞ്ഞു കൂടാ പ്രസവത്തോടെ അമ്മ ദീനം വന്നു മരിച്ചു അതേ കുഞ്ഞിന് അറിയൂ.... അങ്ങനെ അറിയിച്ചിട്ടുള്ളു......കുഞ്ഞിനോട് ഞാൻ ഏല്ലാം പറയാം.... ഒരുപക്ഷെ എന്റെ സംശയങ്ങൾക്കും ഒരു ഉത്തരം കുഞ്ഞിന് തരാൻ കഴിയും.... കുഞ്ഞിനെ കഴിയൂ..... എല്ലാത്തിനും സമയം ആയി എന്ന് തോന്നുന്നു........ മൂർത്തിയുടെ വാക്കുകൾ കേൾകേ രുദ്രൻ സംശയത്തോടെ അയാളെ നോക്കി....... വരൂ കുഞ്ഞേ നമുക്ക് പുറത്തിരുന്നു സംസാരിക്കാം.... രുദ്രന്റെ ഇടത്തെ കൈയിൽ പിടിച്ചു മൂർത്തി നടക്കാൻ തുനിഞ്ഞു വലം കൈ ആ അമ്മയുടെ ഛായ ചിത്രത്തിലൂടെ തഴുകി അയാൾക്കൊപ്പം രുദ്രനും നടന്നു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

താമര കുളത്തിലെ പടവുകളിൽ രുദ്രന്റെ ഒപ്പം ഇരുന്നു മൂർത്തി.... തോളിൽ കിടന്ന തോർത്ത്‌ മുണ്ടിനാൽ വിയർപ്പ് ഒപ്പി തുടച്ചു കൊണ്ടു രുദ്രനെ നോക്കി..... മൂർത്തി അമ്മാവന് അറിയാവുന്നത് ഒക്കെ പറഞ്ഞോളൂ... സംശയങ്ങൾ ഒക്കെ നമുക്ക് തീർക്കാം പോരെ.... രുദ്രൻ ചെറു ചിരിയോടെ നോക്കി...... കുഞ്ഞേ എന്റെ പതിനെട്ടാം വയസിൽ ആണ് ഇരികത്തൂർമനയിൽ ഞാൻ വരുന്നത്.... അന്ന് വലിയ തിരുമേനിക് ഒരു എഴുപത്തി അഞ്ചു വയസ് പ്രായം കാണും ( സഞ്ജയന്റെ മുത്തശ്ശൻ മാനവേദൻ മണിവർണ്ണയുടെ സഹോദരൻ )....ഞാൻ വരുമ്പോൾ പാർവതി ആത്തോല് അമ്മാത്തു പ്രസവത്തിനു പോയിരുന്നു.......

ഞാൻ വന്ന ശേഷം ഒരു പത്തു നാൽപതു ദിവസം കഴിഞ്ഞാണ് കുഞ്ഞുമായി ആതോല് തിരിച്ചു വരുന്നത് സഞ്ജയൻ കുഞ്ഞിന് അന്പത്തിയാറു തികഞ്ഞിരുന്നു ഭൈരവൻ ആണ് അവരെ കൊണ്ടു വന്നത്...... ഭൈരവനോ....? അതേ അയാള് ആണ് കൊണ്ട് വന്നത്...അന്ന് അയാള് തിരിച്ചു പോയില്ല അന്ന് രാത്രി പാർവതി ആത്തോല്........ മൂർത്തി ഒന്ന് നിർത്തി.... രുദ്രൻ സംശയത്തോടെ അയാളെ നോക്കി..... അന്ന് രാത്രി കുഞ്ഞ് കൊല്ലപ്പെട്ടു... കൂട്ടത്തിൽ വിഷ്ണു ശർമ്മനും.... വിഷ്ണു ശർമ്മനോ....? അതാര്..? കുഞ്ഞേ വലിയ തിരുമേനിയുടെ പരിചാരകൻ ആയിരുന്ന ഉപേന്ദ്രശർമ്മന്റെ സഹോദരൻ വിഷ്ണുശർമ്മൻ......

ഒരു മുപ്പത്തിയഞ്ചു വയസോളം വരുന്ന സുമുഖനായ ചെറുപ്പക്കാരൻ... എങ്ങനെയാ ഇവർ രണ്ടുപേരും കൊല്ലപ്പെട്ടത് ..? റുദ്രൻ പുരികം ഉയർത്തി നോക്കി... അത്‌ വിഷ്ണു ശർമ്മൻ അന്ന് രാത്രി അതോലിനെ മാനഭംഗപെടുത്താൻ ശ്രമിച്ചു അതിനു ഇടയിൽ ആത്തോല് കൊല്ലപ്പെട്ടു അത്‌ കണ്ടു വന്ന ഭൈരവൻ വിഷ്ണു ശർമ്മനെ ഇല്ലാതെ ആക്കി.... ഇത്‌ പിന്നെ എങ്ങനെ പുറം ലോകം അറിയാതെ ഒതുക്കി.... കുഞ്ഞേ ഈ മനയിൽ ഏല്ലാം ദുരൂഹത നിറഞ്ഞത് അല്ലേ ഇവിടുത്തെ കുട്ടിക്ക് ഇങ്ങനെ ഒരു ദുർവിധി വന്നു എന്ന് പുറം ലോകം അറിഞ്ഞാൽ അതില്പരം മറ്റൊരു അപമാനം ഉണ്ടോ..... അങ്ങനെ അതും പരമ രഹസ്യം ആയി പ്രസവത്തോടെ പാർവതി കുഞ്ഞ് മരിച്ചു....

മനയിൽ ശാപം വീണ്ടും ആവർത്തിച്ചു.... പുറം ലോകം അറിഞ്ഞത് ഇത്ര മാത്രം.... ഇതിൽ എന്താ മൂർത്തി അമ്മാവന് തോന്നിയ സംശയം... മുൻപേ പറഞ്ഞുവല്ലോ... രുദ്രൻ അയാളുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി... അത്‌ കുഞ്ഞേ വിഷ്ണുശർമ്മനെ കുറിച്ചു ആണ് അയാൾ അത്‌ ചെയ്യും എന്ന് എനിക്ക് തോന്നണില്ല.... ഞാൻ വന്നു കുറച്ചു നാൾ ആയതേ ഉള്ളുവെങ്കിലും എല്ലാവരോടും സൗമ്യം ആയി പെരുമാറുന്ന വിഷ്ണുവേട്ടനെ ആണ് എനിക്ക് അറിയാവുന്നത്....... അയാൾ അത്‌ ചെയ്യില്ല..... അത്‌ എനിക്ക് ഉറപ്പാണ്.... വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആയ അയാൾ അത്‌ ചെയ്യില്ല... മൂർത്തി തറപ്പിച്ചു പറഞ്ഞു... പിന്നെ ആരാണെന്ന മൂർത്തി അമ്മാവന് തോന്നുന്നത്....?

ഇനി ഭൈരവൻ....? സ്വന്തം സഹോദരിയെ കൊല്ലാൻ ഉള്ള മനസ് അയാൾക്കു കാണുവോ...ആവോ ആർക്കറിയാം മൂർത്തി കാലുകൾ നിവർത്തി ഇരുന്നു...ആ കുഞ്ഞേ ഒരാൾക്കു ചിലപ്പോൾ കുഞ്ഞിനെ സഹായിക്കാൻ കഴിയും.... ആർക്കു...? ഉപേന്ദ്രശർമ്മൻ""""" വിഷ്ണു ശർമ്മന്റെ സഹോദരൻ.... സഹോദരനിൽ നിന്നും ഇങ്ങനെ ഒരു നീച പ്രവർത്തി കാണേണ്ടി വന്ന അയാൾ അന്ന് തന്നെ മനയിൽ നിന്നും ഇറങ്ങി..... അയാള് ഇപ്പോഴും ജീവനോടെ ഉണ്ട്... തറവാട് ഒക്കെ ക്ഷയിച്ചു എന്നാണ് കേട്ടത്.... അയാൾക്കു എങ്ങനെ എന്നെ സഹായിക്കാൻ കഴിയുന്നത്....? ഇതിലും അപ്പുറം മറ്റൊന്നും അയാൾക് അറിഞ്ഞു കൂടെങ്കിലോ...? രുദ്രൻ മൂർത്തിയെ നോക്കി...

അല്ല കുഞ്ഞേ മാനവേദൻ തിരുമേനി അതിനു ശേഷം പലതവണ അയാളെ കാണാൻ അയാളുടെ തറവാട്ടിൽ പോയിരുന്നു....... തിരിച്ചു വന്നു തിരുമേനി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.....സഞ്ജയൻ കുഞ്ഞിനെ ഓർത്തുള്ള വേപഥു എന്നും ആ മനസിൽ നിറഞ്ഞു നിന്നിരുന്നു...... അതൊക്കെ കൂട്ടി വായിക്കുമ്പോൾ എനിക്ക് എന്തോ ഒരു സംശയം....... മ്മ്മ്..... """ഉപേന്ദ്ര ശർമ്മൻ "" രുദ്രൻ ആ നാമം ഉച്ഛരിച്ചു കൊണ്ടിരുന്നു........ പിന്നെ ഭൈരവനെ എങ്ങനെ ആണ് ഇരികത്തൂർ നിന്നും പുറത്തു ആക്കിയത്..... പാർവതി കുഞ്ഞിന്റെ മരണത്തോടെ സഞ്ജയൻ കുഞ്ഞിന്റെ അച്ഛൻ ഈശ്വരൻ ഭട്ടത്തിരിപ്പാട് ആകെ തകർന്നു ചികിത്സയിൽ ഉള്ള ശ്രദ്ധ ഒക്കെ പാടെ പോയി എന്ന് പറയാം......

വലിയ തിരുമേനിക്കു അതിൽ വലിയ സങ്കടം ഉണ്ടായിരുന്നു താനും..... അതോടെ മനയിലെ സർവ അധികാരം ഭൈരവൻ പതിയെ കൈക്കൽ ആക്കി തുടങ്ങിയിരുന്നു.... ജാതവേദാനു അന്ന് ഒരു പതിനഞ്ചു വയസു കാണും അവനെ കൊണ്ട് താമസം ഇവിടേക്ക്‌ മാറ്റി.......... മനയിൽ ഉള്ള പരിചാരകർക്കു അയാളെയും മകനെയും ഭയം ആയി തുടങ്ങിയിരുന്നു... ഒളിഞ്ഞും തെളിഞ്ഞും പലരും അത്‌ വെളിപ്പെടിത്തി....... പക്ഷെ സഞ്ജയൻ കുഞ്ഞിന്റെ അച്ഛന് അയാളെ വിശ്വാസം ആയിരുന്നു ഭാര്യയുടെ സഹോദരൻ അല്ലേ.... മ്മ്.... എന്നിട്ട്...... രുദ്രൻ ആകാംഷയോടെ നോക്കി... വലിയ തിരുമേനിക് അയാളെ അത്ര പഥ്യം അല്ലായിരുന്നു...

പിന്നെ മരുമകളുടെ സഹോദരൻ.. മരുമകൾ മരിച്ചും പോയി.. കുഞ്ഞിനുള്ള ഏക അമ്മാവൻ അല്ലേ.... അത്‌ കൊണ്ടു തിരുമേനി അങ്ങ് കണ്ണടച്ചു....... പക്ഷെ ഉറക്കത്തിൽ നാലു വയസുള്ള സഞ്ചയൻ കുഞ്ഞ് താന്ത്രിക ശ്ലോകങ്ങൾ ഉരുവിട്ടു തുടങ്ങിയപ്പോൾ ഈശ്വരൻ ഭട്ടത്തിരിപ്പാട് കുഞ്ഞിനെ ചോദ്യം ചെയ്തു.. അമ്മാവനിൽ നിന്നാണ് ഇതെല്ലാം സ്വായത്തം ആക്കിയെതെന്നു അരിഞ്ഞതും സഞ്ജയൻ കുഞ്ഞിന്റെ അച്ഛൻ തന്നെ അയാളെ ചവുട്ടി പുറത്ത് ആക്കി............. അതോടെ ഭൈരവൻ ഇങ്ങോട്ടുള്ള വരവ് നിർത്തി.......... രുദ്രൻ മീശയൊന്നു കടിച്ചു കൊണ്ടു കുളത്തിലേക്കു നോക്കി.... ഏല്ലാം അറിയാവുന്ന ഏക വ്യക്തി മാനവേദൻ ഭട്ടതിരി ആണ്....

സഞ്ജയന്റെ മുത്തശ്ശൻ... അദ്ദേഹം ആണ് സഞ്ജയന് ഏല്ലാം പകർന്നു നൽകിയത്..... ഇനി അവശേഷിക്കുന്നത് ഉപേന്ദ്രശർമ്മൻ ആണ് അയാൾക്കും ഒന്നും അറിയില്ല എങ്കിൽ........ കാവിലമ്മേ....... ഒരു വഴി തെളിച്ചു തരണേ..... രുദ്രൻ കണ്ണുകൾ മുറുകെ അടച്ചു..... . 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എവിടെയാ രുദ്രേട്ട പോകുന്നത് കണ്ണാടിക്കു മുൻപിൽ മുടി ചീകുന്ന അവന്റെ അടുത്തേക് വന്നവൾ.... കൈയിൽ ഇരുന്നു കുഞ്ഞൻ ഫീഡിങ് ബോട്ടിൽ വെള്ളം വലിച്ചു എടുത്തു കൊണ്ട് പുറത്തേക്കു തുപ്പുന്നുണ്ട്..... ഈ ചെറുക്കൻ ഷർട്ട്‌ ഏല്ലാം ചീത്ത ആക്കും...""" രുദ്രൻ ഷർട്ടിൽ പറ്റിയ വെള്ളത്തുള്ളികൾ കൈ കൊണ്ടു മെല്ലെ തുടച്ചു.... കുറുമ്പൊടെ കുഞ്ഞനെ നോക്കി.....

കിളുത്തു വരുന്ന കുഞ്ഞരി പല്ല് കൊണ്ടു ഫീഡിങ് ബോട്ടിൽന്റെ നിപ്പിൾ കടിച്ചു വലിക്കുന്നുണ്ട്....... എവിടെ പോവാന്ന് പറ രുദ്രേട്ട... വീണ വീണ്ടും കൊഞ്ചി അവനെ നോക്കി.... നിന്റെ ജലന്ധരൻ അമ്മാവനെ ഒന്ന് കാണാൻ... വൈകിട്ട് അയാൾക്കു ഒരു കമ്പനി കൊടുക്കാം എന്ന് വിചാരിച്ചു..... എന്തെ പോരുന്നോ..... ദേ രുദ്രേട്ട കളിക്കല്ലേ..... അവന്റെ കവിളിൽ ഒന്ന് കുത്തി അവൾ.... ഞാനെ ഉണ്ണിയെ കൂട്ടി ഒരിടം വരെ പോകുവാ... നമ്മുടെ നന്മയ്ക് ആണെന്ന് കരുതിയാൽ മതി.... എവിടെ പോയി..? എന്തിനു പോയി..? ഇതൊക്കെ വന്നിട്ട് പറയാം അത്‌ വരെ ആരോടും എഴുന്നള്ളിക്കാൻ നിൽക്കണ്ട കേട്ടോ... പ്രത്യേകിച്ച് സഞ്ജയൻ വന്നാൽ.. രുദ്രൻ താക്കീതോടെ അവളെ നോക്കി... എന്തേലും പ്രശ്നം ഉണ്ടോ രുദ്രേട്ട....?

പ്രശ്നം തീർക്കാൻ അല്ലേ ഞാൻ പോകുന്നത്...എന്റെ സംശയങ്ങൾക് ഉള്ള ഉത്തരം അവിടെ നിന്നും കിട്ടണമെങ്കിൽ നിന്റെ പ്രാർത്ഥന കൂടെ വേണം..... വീണയെയും കുഞ്ഞനെയും മാറി മാറി മുത്തിയവൻ........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മാവാ ഈ മരങ്ങാട്ടു ഇല്ലം എവിടെ ആണെന്ന് അറിയുവോ..... വശത്തെ ഗ്ലാസ് താഴ്ത്തി ഉണ്ണി മുൻപിൽ കണ്ട പ്രായം ചെന്ന മനുഷ്യനോട് ചോദിച്ചു.... ഇവിടുന്നു നേരെ പോയി വലത് കേറണം.. അവിടുന്നു രണ്ടു കിലോമീറ്റർ കുറെ ദൂരം ആളനക്കം ഇല്ലാത്ത ഒരു റോഡ് ആണ് അത്‌ അവസാനിക്കുനത് ഇല്ലത്തു ആണ്.... അതിനിപ്പോ അവിടെ ആളോള് ഒക്കെ ഉണ്ടോ ജീവനോടെ.... ആ ഭ്രാന്തൻ പിള്ളാര്‌ കാണും.......

അയാൾ രണ്ടു കയ്യും മലർത്തി മുൻപോട്ടു നടന്നു... ഭ്രാന്തൻ പിള്ളാരോ.... ദൈവമേ മുൻകരുതലുകൾ എടുക്കേണ്ടി വരുവോ രുദ്രേട്ട...... എതായാലും നമുക്ക് നോകാം....... രുദ്രൻ വണ്ടി മുൻപോട്ടു എടുത്തു കാരണവർ പറഞ്ഞ വഴി മുൻപിട്ടു പോയി.... ഇതെന്താ നമ്മള് വല്ല സത്യമംഗലം വനത്തിലും കേറിയോ രുദ്രേട്ട... വല്യൊതെ കാവിൽ ഇല്ല ഇത്രേം കാട്..... ഉണ്ണി ചുറ്റും നോക്കി.... ചെമ്മണ്ണ് നിറഞാ റോഡിൽ നിറയെ കരിയിലകൾ കൂടി കിടക്കുന്നുണ്ട്... വഴിയുടെ അവസാനം ഒരു പടിപ്പുരയുടെ മുൻപിൽ വണ്ടി നിന്നു രണ്ടു പേരും പുറത്തിറങ്ങി ചുറ്റും നോക്കി......... തകർന്നു അടിഞ്ഞ പടിപ്പുര... പടികൾ ചവിട്ടുമ്പോൾ കല്ലുകൾ ഇളകി തുടങ്ങിയിരുന്നു.........

ഉണ്ണി വാതിലിൽ മെല്ലെ തള്ളി.... ഏറെ നാളുകൾ ആയി ചിതൽ അരിച്ചു കിടക്കുന്നത് കൊണ്ട് വലിയ ശബ്ദത്തോടെ അത്‌ തുറന്നു........മേൽക്കൂരക് മുകളിൽ നിന്നും ചിതൽ മണ്ണ് രണ്ട് പേരുടെയും ദേഹത്തേക്ക് പതിച്ചു...........ദേഹത്തും മുഖത്തും വീണ മണ്ണ് തൂത്തു കൊണ്ട് ചുറ്റും നോക്കിയവർ........ ഇടിഞ്ഞു വീഴാറായ ഒരു നാലു കെട്ട്..... മുന്പിലെ തുളസിത്തറയിൽ എണ്ണ തെളിഞ്ഞിട്ടു കാലങ്ങൾ ആയി എന്ന് കണ്ടാൽ അറിയാം........ രുദ്രേട്ട ഇവിടെ ആരും ഉണ്ടെന്നു തോന്നുന്നില്ല... അല്ലെങ്കിൽ ഇത്‌ ഏതോ പ്രേതഭവനം ആയിരിക്കും.... ഉണ്ണി രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു....... വാടാ ..... എന്തായാലും നോകാം...... മുന്പോട്ട് നടന്നതും..... ""ട്ടൊ.... ട്ടൊ.... ""

കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ടു യുവാക്കൾ ഓല കൊണ്ടു കെട്ടിയ തോക്ക്മായി അവർക്ക് മുൻപിലേക്ക് ചാടി വീണു...... തലയിൽ പ്ലാവില തൊപ്പി.... നെഞ്ചിലെ പൂണൂല് കറുത്തു തടങ്ങിയിരുന്നു..... തറ്റു പോലെ കെട്ടിയ മുണ്ടിൽ നിറയെ ചെളി....... ഇതാണോ അയാള് പറഞ്ഞ വട്ടന്മാർ.... ഉണ്ണി സംശയത്തോടെ രുദ്രാനെ നോക്കി... ആയിരിക്കും ഇരട്ടകൾ അന്ന് തോന്നുന്നു... കണ്ടിട്ട് എന്റെ പ്രായം ഉണ്ട് അല്ലേടാ ഉണ്ണി....... രുദ്രൻ അവരെ സൂക്ഷിച് നോക്കി... ആരാ.... ""പൂണൂലിൽ പിടിച്ചു രണ്ടുപേരും നിന്നു...... ഉപേന്ദ്രശർമ്മ..... ""ഉ... ഉണ്ടോ....? രുദ്രൻ ഒന്ന് വിക്കി... ഉണ്ടില്ല... ഉണ്ണാൻ പോണേ ഉള്ളൂ.... ഞങ്ങടെ ചോറ് തിന്നാൻ വന്നേ ആണോ..... നിലത്തു കിടന്ന നാളികേരം രണ്ടു കയ്യാൽ എടുത്തു ഒരുവൻ അവരെ എറിയാൻ ഒരുങ്ങി........ ആയ്യോാ ഇത്‌ മൂത്ത ഇനം ആണ് രുദ്രേട്ട ഓടിക്കോ......

ഉണ്ണി പടിപ്പുരയുലേക്കു ഓടിയത് ഒരുവൻ വാതിൽ അടച്ചു പിടിച്ചു..... പെട്ടു....... ഉണ്ണി കണ്ണൊന്നു തള്ളി... അയ്യോ രുദ്രേട്ടൻ എവിടെ....? ഉണ്ണി തിരിഞ്ഞു നോക്കി..... രുദ്രേട്ട..... ""അവൻ ഒന്ന് അലറി.......... ഇല്ലത്തെ വരാന്തയിലൂടെ ഓടുന്ന രുദ്രൻ പുറകെ അവനെ എറിയാൻ തേങ്ങയുമായി ചെറുക്കനും...... രുദ്രൻ വരാന്തയുടെ അരമതിൽ ചാടി കടക്കുമ്പോൾ അവനും കൂടെ ചാടും........ പൊന്നു മോനെ എറിയരുതേ..... നിന്റ ചോറ് എനിക്ക് വേണ്ട.... ദോ അവനാ എടുക്കാൻ വന്നത്..... രുദ്രൻ വരാന്തയുടെ മുകളിൽ നിന്നു ഉണ്ണിയെ ചൂണ്ടി കാണിച്ചു....... ഞാനോ..... """രുദ്രേട്ട ചതിക്കല്ലേ എനിക്ക് കൊച്ചുങ്ങൾ പോലും ആയിട്ടില്ല........ അതെന്റെ കുറ്റം അല്ല..... അങ്ങോട്ട് പോയി എറിഞ്ഞോ.... രുദ്രൻ വിളിച്ചു പറഞ്ഞതും അവൻ തേങ്ങയുമായി ഉണ്ണിക് നേരെ തിരിഞ്ഞു.....

ആ സമയം പുറം കാല് കൊണ്ടു അവനെ താഴെ ഇട്ടു തേങ്ങ പിടിച്ചു വാങ്ങി കളഞ്ഞു രുദ്രൻ...... അപ്പോഴേക്കും പുറകെ വന്നവനെ ഉണ്ണിയും രണ്ട് കയ്യാൽ കൂട്ടി പിടിച്ചു..... അമ്മേ.... അമ്മേ...... രണ്ടു പേരും അലറി കരഞ്ഞു....... ഉണ്ണി..... """"ഉണ്ണി.... അകത്തു നിന്നും പ്രായം ആയ സ്ത്രീ ഓടി വന്നു നന്നേ മെലിഞ്ഞ രൂപം ദാരിദ്ര്യം വിളിച്ചു ഓതുന്ന കണ്ണുകൾ.......... എന്തോ... എന്നെ വിളിച്ചോ..... വിളി കേട്ടത് ഉണ്ണി അവരെ നോക്കി.... അത്‌ അല്ല എന്റെ മക്കൾ...... അവരുടെ കണ്ണുകൾ ആ ചെറുപ്പക്കാരിലേക്കു നീണ്ടു...... ങ്‌ഹേ.... ഇതും ഉണ്ണി ആയിരുന്നോ..... ഉണ്ണി ചമ്മലോടെ നോക്കി... പിടിവിട്ടാൽ ഇവർ ഞങ്ങളെ ഉപദ്രവിക്കും..... രുദ്രൻ അവരോടായി പറഞ്ഞു .. മക്കളെ അവർ ഒന്നും ചെയ്യില്ല .... മക്കള് ചെല്ല്... ശാസനയോടെ പറയുന്ന സ്ത്രീയെ നോക്കി അനുസരണയോടെ മാറി അവർ......

എന്റെ മക്കൾ ആണ് ഉണ്ണിയും അപ്പുവും ഇത്തിരി ബുദ്ധിഭ്രമം ഉണ്ട്.... ന്നാലും പാവങ്ങൾ ആണ്... ഇത്തിരിയോ.... ഉണ്ണി രുദ്രനെ നോക്കിയത്... അരുതെന്നു കണ്ണ് ചിമ്മി അവൻ.... നിങ്ങൾ ആരാ....? എന്തിനാ ഇവിടെ വന്നത്...? കുഴിഞ്ഞ കണ്ണാലെ നോക്കിയവർ... ഉപേന്ദ്രശർമ്മ..... """അദ്ദേഹത്തെ കാണാൻ ആണ് ഞങ്ങൾ വന്നത്.. രുദ്രൻ സംശയത്തോടെ അവരെ നോക്കി.... എവിടെ നിന്നാ.... വല്യേട്ടനെ എന്തിനാ കാണുന്നത്...? ഞങ്ങൾ...ഞങ്ങൾ... ഇരികത്തൂർ മനയിൽ നിന്നാണ്‌ വരുന്നത്...... രുദ്രൻ പതിഞ്ഞ സ്വരത്തിൽ ആണ് പറഞ്ഞത്... ങ്‌ഹേ..... ഇരികത്തൂർ മനയോ.... അവരുടെ കണ്ണുകൾ കുറുകി....ചത്തോ എന്ന് അറിയാൻ വന്നത് ആണോ.......

ഒരു തെറ്റും ചെയ്യാത്ത എന്റെ തിരുമേനിയെ ഇല്ലാതാക്കിയതും പോരാഞ്ഞിട്ട്... അഷ്ടിക്ക് വക ഇല്ലാതെ ആക്കിയില്ലേ..... കരിമ്പൻ പിടിച്ച സാരി തുമ്പാൽ കണ്ണ് തുടച്ചവർ..... അത്‌... അമ്മേ... ഞാൻ.... രുദ്രൻ വാക്കുകൾക്കായി പരതി.... ആ...ആ... ആരാ സാ..സാ... സാവിത്രി........ പ്രായാധിക്യത്താൽ വിറയ്ക്കുന്ന ശബ്ദം അകത്തു നിന്നും കേട്ടു..... രുദ്രനും ഉണ്ണിയും അകത്തേക്കു എത്തി നോക്കി.... വല്യേട്ടൻ ആണ് കേറി കണ്ടോളു... എന്റെ സങ്കടം കൊണ്ടു ഓരോന്ന് പറഞ്ഞതാണു....... അവർ വശത്തേക്കു ഒതുങ്ങി നിന്നു.......... രുദ്രനും ഉണ്ണിയും ഇല്ലത്തേക്കു കയറി... നിശബ്ദതയെ ഭേദിച്ച് അകത്തളകങ്ങളിൽ പ്രാവിന്റെ കുറുകൽ കേൾകാം.....

കല്ലിൽ ഇട്ടു ആരോ ഇടിക്കുന്ന ശബ്ദം കേട്ടതും വശത്തേക്കു നോക്കിയവർ.... ഒരു നടുമുറ്റത്തിനു വശത്തായി മെലിഞ്ഞു ഉണങ്ങി നന്നേ പ്രായം ചെന്ന സ്ത്രീ കൂനി പിടിച്ചു ഇരുന്നു കൊണ്ട് വെറ്റില കല്ലിൽ അടിച്ചു ശബ്ദം ഉണ്ടാക്കുകയാണ്...... ഏട്ടത്തി ആണ് വല്യേട്ടന്റെ വേളി..... അതിൽ ഒന്നും ഇല്ല.... വെറുതെ രാവെളുക്കുവോളം ഇതാണ്.... ഉറങ്ങിയാൽ ഉറങ്ങി എന്നു പറയാം..... അതാ വല്യേട്ടന്റെ മുറി.... ചെന്നോളു.... ആയമ്മ അത്‌ പറഞ്ഞു പോയി....... രുദ്രനും ഉണ്ണിയും അകത്തേക്കു കയറി... ചാര് കസേരയിൽ കിടക്കുന്ന രൂപത്തിന് ജീവൻ ഉണ്ടെന്നു തിരിച്ചു അറിയുന്നത് ഉയർന്നു പൊങ്ങുന്ന നെഞ്ചിന്കൂടു കണ്ടിട്ടാണ്....... ആരാ..... നിഴൽ അനക്കം കണ്ടത് അയാൾ ചുറ്റും പരതി..... കണ്ണ് പിടിക്കില്യ.....

അതാ... ആരാ.... ഇങ്ങോട്ടു ഞാൻ ഒരാളെ പ്രതീക്ഷിക്കുന്നുള്ളു മരിക്കും മുൻപ്... വിറയാർന്ന സ്വരത്തിൽ അയാൾ അത്‌ പറഞ്ഞു...... ഞാൻ... ഞാൻ... എന്റെ പേര് രുദ്ര പ്രസാദ് കൂടെ അനുജൻ ഉണ്ണിയും ഉണ്ട്.... എനിക്ക് കുറച്ചു കാര്യങ്ങൾ അങ്ങയോട് ചോദിച്ചു മനസിലാക്കാൻ ഉണ്ട്....... ആാാ.... ആാാ... കൈ ഇങ്ങു ത... ത.....തരു.... വിറയാർന്ന ശബ്ദത്തിൽ വിറയ്ക്കുന്ന കൈകൾ ഉയർത്തി അയാൾ.... ചുക്കിച്ചുളിഞ്ഞ കൈയിൽ തൊലികൾ ചിതമ്പലുകൾ പോലെ ഇളകി തുടങ്ങിയിരുന്നു........ രുദ്രൻ ആ കൈയിലേക്ക് കൈകൾ ചേർത്തു വെച്ചു.......... തുറന്നിട്ട ജനല്പാളിയിൽ കൂടി അരിച്ചു ഇറങ്ങുന്ന സൂര്യ പ്രകാശത്തിൽ അയാളുടെ മുഖം തെളിയുന്നത് കണ്ടു രുദ്രൻ.... അവശേഷിക്കുന്ന നാലോ അഞ്ചോ പല്ലുകൾ പുറത്തു കാട്ടി അയാൾ ചിരിച്ചു.....................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story