രുദ്രവീണ: ഭാഗം 114

rudraveena

എഴുത്തുകാരി: മിഴിമോഹന

എന്റെ ചന്തു ഏല്ലാം വിശദമായി പറയാം..... നീ സമാധാനപ്പെടു..... ചിരിച്ചു കൊണ്ട് രുദ്രൻ പോക്കറ്റിൽ കിടന്നു ബെൽ അടിക്കുന്ന ഫോൺ എടുത്തു....... മൂർത്തി അമ്മാവൻ ആണല്ലോ..... ""അത്‌ പറഞ്ഞു ഫോൺ അറ്റൻഡ് ചെയ്‌തു........ മൂർത്തി മറു തലക്കൽ പറയുന്ന വാക്കുകൾ കേട്ടു രുദ്രന്റെ സപ്ത നാഡികളും നിശ്ചലം ആകും പോലെ തോന്നി...... അവൻ വിയർത്തു കൊണ്ടു ഉണ്ണിയെ നോക്കി........ ഉണ്ണി...... ഫോൺ കട്ട്‌ ചെയ്തു കൊണ്ട് രുദ്രൻ അവനെ വിളിച്ചു....... എന്താ രുദ്രേട്ട..... കുഞ്ഞാപ്പുവിനെ വയറിൽ വെച്ചു തുള്ളിച്ചു കൊണ്ടു ആശങ്കയോടെ നോക്കി....... നീ കുഞ്ഞാപ്പുവിനെ മീനുന്റെ കൈയിൽ കൊടുക്ക്...

ചന്തു നീയും കയറു നമുക്ക് ഒരിടം വരെ പോകണം..... എവിടെ പോകാൻ.... നിൽക്ക് ഞാൻ ഡ്രെസ് ഒന്ന് മാറട്ടെ....... ചന്തു എന്താണ് കാര്യം എന്ന് മനസിലാക്കതെ നോക്കി... നീ നോക്കി നില്കാതെ പോയി ഡ്രെസ് മാറി ഓടി വാ കുറച്ചു ദൂരെ വരെ പോകണം....... രുദ്രന്റെ ശബ്ദം ഒന്ന് കനച്ചു...... ചന്തു അകത്തേക്കു പോയത് ഉണ്ണി അവനു അടുത്തേക് വന്നു... എന്താ രുദ്രേട്ട........ പറയാം നീ കുഞ്ഞാപ്പുവിനെ കൊടുത്തിട്ടു വണ്ടിയിൽ കയറു............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട കാര്യം പറഞ്ഞില്ല എന്താ ഇത്ര ടെൻഷൻ..... പുറകിൽ ഇരുന്നു ഉണ്ണി ഡ്രൈവ് ചെയ്യുന്ന രുദ്രന്റെ തോളിൽ മേല്ലേ അമർത്തി.........

കോഡ്രൈവർ സീറ്റിൽ ഇരുന്നു ചന്തുവും അതേ അവസ്ഥയിൽ ആയിരുന്നു........ ആശങ്കയോടെ രുദ്രനെ നോക്കി...... ഉപേന്ദ്രശർമ്മൻ മരിച്ചു...... മൂർത്തി അമ്മാവൻ അത്‌ പറയാൻ ആണ് വിളിച്ചത്..... കടമകൾ തീർത്തു അയാൾ പോയി..... രുദ്രൻ ഒന്ന് നെടുവീർപ്പിട്ടു....... അതാരാ ഉപേന്ദ്രശർമ്മൻ....... ചന്തു സംശയത്തോടെ നോക്കി..... പറഞ്ഞു വരുമ്പോൾ ചന്തുവേട്ടന്റെ ഏട്ടൻ ആയി വരും... ഉണ്ണി ചെറു ചിരിയോടെ വായ പതിയെ പൊത്തി....... ങ്‌ഹേ..... എന്റെ ഏട്ടനോ.... അതൊരെണ്ണം ആ ധര്മേന്ദ്രനും പിന്നെ മാസം മൂപ്പു കൊണ്ട് കിട്ടിയഏട്ടൻ ഇവനും ആണ് ചന്തു രുദ്രന്റ ഷോള്ഡറില് പതിയെ അമർത്തി........ ഉണ്ണി...... വായ അടച്ചു ഇരുന്നോ......

ഏല്ലാം അറിയാൻ സമയം ആകുമ്പോൾ ഇവൻ അറിഞ്ഞോളും...... രുദ്രൻ ഉണ്ണിയെ ശാസനയോടെ നോക്കി...... കാറിൽ ഇരുന്നു പലവുരു ചന്തു ഉപേന്ദ്രനെ കുറിച് ചോദിച്ചു കൊണ്ടിരുന്നു...... ഉടനെ ഏല്ലാം അറിയാം എന്ന് മാത്രം രുദ്രൻ മറുപടി പറഞ്ഞു അവനെ ആശ്വസിപ്പിച്ചു........... നേരം ഉച്ചയോടെ അവർ മരങ്ങാട്ട് ഇല്ലത്തു എത്തി... ഇല്ലത്തിന്റെ പടിപ്പുരയിൽ വണ്ടി നിർത്തി.... മൂവരും പടിപ്പുര കടന്നു അകത്തേക്കു പോയി..... ഇല്ലത്തിന്റെ വരാന്തയിൽ തലക്കൽ നിലവിളക്കു കത്തിച്ചു വെള്ള പുതപ്പിച്ച ദേഹത്തിനു സമീപം സാവിത്രി ഉപീന്ദ്രന്റെ അന്തർജ്ജനത്തെ താങ്ങി ഇരുന്നു..........

മുറ്റത്തു അവിടെ ഇവിടെ ആയി അയൽക്കാർ എന്ന് തോന്നുന്ന ചിലർ ഇനി എന്ത് എന്ന് ആലോചിച്ചു താടിക്കു കയ്യും കൊടുത്തു നിലപുണ്ട്......... രുദ്രനെയും ചന്തുവിനെയും ഉണ്ണിയേയും കണ്ടതും അവരുടെ കണ്ണുകൾ സംശയ രൂപേണ ഇവരിലേക്ക് നീണ്ടു........ അമ്മേ"""""........... രുദ്രൻ പതിയെ ആയമ്മയെ വിളിച്ചു....... നിറഞ്ഞ മിഴികളോടെ തിരിഞ്ഞ അവരുടെ കണ്ണുകൾ ഒരു നിമിഷം ചന്തുവിൽ ഉടക്കി.......... സാരി തലപ്പ് കൊണ്ട് വായ മൂടി അവർ അലറി കരഞ്ഞു....... അച്ഛാ...... """"""ബുദ്ധി ഭ്രമം ബാധിച്ച കുട്ടികൾ ചന്തുവിനെ കണ്ടത് ഓടി അവന്റെ കൈയിൽ പിടിച്ചു...... അച്ഛാ... ബാ...... അമ്മേ അച്ഛൻ...... അവർ സാവിത്രിയെ നോക്കി.......... അയ്യേ..... അച്ഛനോ.....

ഞാൻ നിങ്ങടെ അച്ഛൻ ഒന്നും അല്ല....... ചന്തു കൈ വിടുവിച്ചു കൊണ്ടു ഒന്ന് കുടഞ്ഞു........ പൊടുന്നനെ ഉള്ള അവരുടെ പെരുമാറ്റത്തിൽ രുദ്രൻ ഞെട്ടി പോയിരുന്നു..... സ്ഥലകാല ബോധം വീണ്ടെടുത്ത അവൻ ഉണ്ണിയെ നോക്കി....... ഉണ്ണി ചിരി അടക്കാൻ പാടു പെടുന്നു...... രുദ്രേട്ട..... മരണവീട് ആയി പോയി അല്ലേൽ ഞാൻ പൊട്ടി ചിരിച്ചു ചത്തേനെ.... പുറകിലൂടെ രണ്ടു കൈ കൊണ്ട് രുദ്രന്റെ ഷോള്ഡറില് ഞെക്കി പിടിച്ചു അവനു കേൾക്കാൻ പാകത്തിന് ഉണ്ണി പറഞ്ഞു.... ചിരിക്കരുതേ.... controll your self..... """രുദ്രൻ കണ്ണ് കാണിച്ചു...... രുദ്ര എന്താ ഇത്‌...... ഇവർ എന്താ ഈ കാണിക്കുന്നത്........... ചന്തു അവരിലെ പിടി വിടാൻ നോക്കുന്നുണ്ട്....

അച്ഛ ഞങ്ങള്ക്ക് എന്താ തിന്നാൻ കൊണ്ടൊന്നെ...... എടാ അപ്പു നോകിയെ അച്ഛന് മീശ..... ഉണ്ണി എന്നാ കുട്ടി ചന്തുവിന്റെ മീശയിൽ പിടിച്ചു വലിച്ചു..... മക്കളെ .... ഇത്‌ നിങ്ങളുടെ അച്ഛൻ അല്ല...... സാവിത്രി എഴുനേറ്റ് അടുത്തേക് വന്നു...... ക്ഷമിക്കണം ബുദ്ധി ഭ്രമം ഉള്ള കുട്ടികൾ ആണ്....... അവർ അവരെ രണ്ടു പേരെയും അടർത്തി മാറ്റി.... ഇത്‌ നിങ്ങളുടെ അനുജൻ ആണ് ..... ഇവർ എല്ലാവരും നിങ്ങളുടെ അനുജൻമാർ ആണ്...... അത്‌ പറയുമ്പോൾ അവർ ചന്തുവിനെ പാളി നോക്കി....... കുട്ടികളെ തെറ്റ് പറയാൻ പറ്റില്ല..... വിഷ്ണു ശർമൻ തന്നെ.... കുട്ടികൾ കണ്ടു ശീലിച്ച ചിത്രത്തിലെ അവരുടെ അച്ഛൻ ജീവനോടെ മുൻപിൽ നില്കും പോലെ......

എന്താ രുദ്ര ഇവിടെ നടക്കുന്നത്..... ഇനിയെങ്കിലും നിങ്ങൾ കാര്യം തുറന്നു പറ.... ചന്തുവിന്റെ ശബ്ദം കനച്ചു......... പറയാം ഏല്ലാം പറയാം.... രുദ്രനും ഉണ്ണിയും കൂടെ അവനെ കൊണ്ടു ഇല്ലത്തെ അകത്തളത്തിലേക് കയറാൻ ഒരുങ്ങി...... അതേ.... ഈ ശരീരം നേരത്തോട് നേരം ഇവിടെ കിടത്താൻ പറ്റില്ല.......അടുത്തുള്ള ബ്രാഹ്‌മണമഠം ശ്‌മശാനത്തിൽ ദഹിപ്പിക്കണേൽ കാശ് ഇറക്കണം....... പുറത്ത് നിന്നവരിൽ ഒരുവൻ വിളിച്ചു പറഞ്ഞു കൊണ്ടു അനിഷ്ടത്തോടെ പുറകിൽ കൈ കെട്ടി ആകാശത്തേക്കു നോക്കി നിന്നു...... ഉണ്ണി നീ അവരുടെ കൂടെ പോയി അടക്കത്തിന് ഉള്ളത് എന്താണന്നു വെച്ചാൽ ചെയ്ത് കൊടുക്കു.........

ഒന്നിനും ഒരു കുറവ് വരേണ്ട.....രുദ്രൻ പറഞ്ഞതും സമ്മതത്തോടെ തലയാട്ടി ഉണ്ണി പുറത്തേക്കിറങ്ങി......... രുദ്ര..... ഇവർ ആരാ.... ഇവരുടെ കാര്യങ്ങൾ ഏല്ലാം നോക്കി നടത്താൻ നമ്മുക്ക് ഇവരുമായി എന്താ ബന്ധം....അകത്തെ മുറിയിൽ ചെന്നതും രുദ്രന്റെ കൈ തട്ടി മാറ്റി ചന്തു രോഷം കൊണ്ടു........ ദാ.... """നോക്ക്..... രുദ്രൻ ചന്തുവിന്റെ തോളിൽ പിടിച്ചു തിരിച്ചു വിഷ്ണു ശര്മ്മന്റ് ഛായ ചിത്രത്തിതിനു നേരെ നിർത്തി..... ആഹ്...... ""ചന്തു ഒന്ന് ഞെട്ടി.... പുറകോട്ടു പോയി പുറകിൽ നിന്ന രുദ്രന്റെ നെഞ്ചിൽ ഇടിച്ചു നിന്നു...... രുദ്ര ഇത്‌.....? വിഷ്ണു ശർമ്മൻ അവിടെ കിടക്കുന്ന മുത്തശ്ശന്റെ അനുജൻ... ആ കുട്ടികളുടെ അച്ഛൻ......

ഈ ഫോട്ടോയിൽ മാത്രം കണ്ടു ശീലിച്ച അച്ഛന്റെ രൂപ സാദൃശ്യം ആണ് ആ കുട്ടികളെ നിന്നിലേക്ക് അടുപ്പിച്ചത്.... പിന്നെ അത്രക് ഉള്ള ബുദ്ധി അതുങ്ങൾക് ഉള്ളൂ...... എനിക്കൊന്നും മനസിൽ ആകുന്നില്ല രുദ്ര.... നിങ്ങൾ..... നിങ്ങൾ.... എങ്ങനെ ഇവിടെ......? ചന്തുവിന്റെ തോണ്ട ഇടറി...... പറയാം..... ഏല്ലാം പറയാം...... രുദ്രൻ ഒന്ന് നിശ്വസിച്ചു കൊണ്ട് .......ഉപേന്ദ്ര ശർമ്മന്റെ ചാര് കസേരയിൽ പതിയെ തലോടി............ മെല്ലെ നോട്ടം ചന്തുവിലേക്കു പോയി...... അപ്പോഴും ചന്തു ആകാംഷയോടെ അവനെ നോക്കി നില്പുണ്ട്..... രുദ്രൻ മൂർത്തിയിൽ നിന്നും ഉപേന്ദ്രശർമ്മനിൽ നിന്നും ലഭിച്ച വിവരങ്ങൾ ചന്തുവിനെ അറിയിച്ചു....

സഞ്ജയന്റെ അമ്മയുടെ മരണവും ആ ഗ്രന്ധം ഭൈരവൻ കൈക്കൽ ആക്കിയതും ഉൾപ്പടെ പറഞ്ഞു..... കാളി മഠത്തിൽ നിന്നും അത്‌ തിരിച്ചെടുക്കേണ്ട നിയോഗം ആണ് ചന്തുവിന് ഉള്ളത് എന്ന് മാത്രം അവനിൽ നിന്നും മറച്ചു പിടിച്ചു........സഞ്ജയന്റെ അമ്മയുടെ കൂടെ കൊല്ലപ്പെട്ട വിഷ്ണുശർമ്മന്റെ പുനർജ്ജന്മം ആണ് താൻ എന്ന തിരിച്ചറിവ് കണ്ണീരോടെ ആണവൻ മനസിൽ ആക്കിയത്........... രുദ്ര.... ഞാൻ.... ഞാൻ.... നിറഞ്ഞു വന്ന കണ്ണുനീരാൽ അവനെ നോക്കി........ അതേ ചന്തു..... ആ കിടക്കുന്ന മനുഷ്യന്റെ അനുജൻ വിഷ്ണുശർമ്മന്റെ പുനർജന്മം ആണ് നീ.......... നിന്റെ നിയോഗം അത്‌ വഴി പോലെ ഞാൻ പറയാം..........

ചന്തുവിന്റെ കണ്ണുനീർ രണ്ടു കയ്യാലെ തുടച്ചു രുദ്രൻ......... ചന്തു പതിയെ ആ ഛായ ചിത്രത്തിൽ നോക്കി.... രണ്ടു കയ്യും കൂപ്പി തൊഴുതു......... ഞങ്ങടെ അച്ഛനെ പോലാ ഇത്‌ ഇരിക്കുന്നെ.......ആ കുട്ടികൾ അകത്തേക്കു വന്നു..... പൂണോലിൽ പിടിച്ചു കൊണ്ടു ചന്തുവിനെ നോക്കി........ അമ്മ പറഞ്ഞു ഞങ്ങടെ അനിയൻ ആണെന്ന്.......ആണോ....? നിഷ്കളങ്കം ആയി നോക്കി നിന്നവർ....... മ്മ്മ്മ്........ അതേ........ രണ്ട് പേരെയും രണ്ട് തോളോട് ചേർത്തു ചന്തു............. കണ്ടു നിന്ന രുദ്രൻ ആരും കാണാതെ കണ്ണ് തുടച്ചു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം അഞ്ചരയോടെ ബ്രഹ്‌മണമടത്തിലെ ശ്മാശനത്തിൽ ഉപേന്ദ്രന് ഉള്ള ചിത ഒരുങ്ങി........

ആാാ...... അന്ത്യ കർമ്മം ചെയ്യാൻ ആകെ ഉള്ളതാ ബുദ്ധി ഭ്രമം ബാധിച്ച ആ കുട്ടികൾ ആണ് ..... അതുങ്ങളെ കൊണ്ടു അതിനും കഴിയില്ല...... കർമ്മഫലം....... കൂടെ നിന്നാ ഒരു കിഴവൻ തിരുമേനി വായിൽ കിടന്ന മുറുക്കാൻ നീട്ടി തുപ്പി..... കർമ്മങ്ങൾ ഞാൻ ചെയ്യാം............ """"ശബ്ദം കേട്ടതും ഉണ്ണിയും രുദ്രനും തിരിഞ്ഞു നോക്കി...... പുറകിൽ നിന്ന ചന്തു മുന്പിലേക് വന്നു....... രുദ്ര ഇതും എന്റെ നിയോഗം ആണ്....... """ചന്തു രുദ്രനെ നോക്കി........ ഇതാണ് ശരി..... നീ തന്നെ ആണ് അന്ത്യ കർമ്മങ്ങൾ ചെയ്യണ്ടത്...... രുദ്രൻ ചന്തുവിന്റെ ചുമലിൽ തട്ടി കണ്ണുകൾ കൊണ്ട് സമ്മതം കൊടുത്തു......... മുൻജന്മം കൊണ്ട് തന്റെ രക്തം ആയ ഉപേന്ദ്രന് ചന്തു തന്റെ കയ്യാൽ വായ്കരി അർപ്പിച്ചു.......

വിഷ്ണു ശർമ്മനിൽ നിന്നും അന്ത്യകർമ്മങ്ങൾ ഏറ്റു വാങ്ങി ഉപേന്ദ്രൻ തന്റെ കടമകൾ നിറവേറ്റി വിഷ്ണു സന്നിധിയിൽ മോക്ഷം പ്രാപിച്ചു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട.... സത്യം പറഞ്ഞോ എവിടാ നിങ്ങൾ പോയത്...... ഇങ്ങോട്ടു വന്നു കാർ നിർത്തും മുൻപേ ആരോടും ഒന്നും പറയാതെ മൂന്ന് പേരും കൂടെ പോയത് ആണ്......... എന്നിട്ട് പാതിരാത്രി കയറി വന്നിരിക്കുന്നു............ വിളിച്ചാൽ ഫോൺ എടുക്കുവോ അതും ഇല്ല..........കുഞ്ഞന്റെ തോട്ടിൽ ആട്ടി കൊണ്ടു വീണ അവനെ കണ്ണുകൾ കൂർപ്പിച്ചു നോക്കി.......... എന്റെ പെണ്ണേ അത്യവശ്യം ആയി ഒരു കേസിന്റെ അന്വേഷണം വന്നു അത്‌ കൊണ്ടു അല്ലേ..... അവളുടെ കവിളിൽ പിടിച്ചു വലിച്ചു രുദ്രൻ...

കേസിന്റെ കാര്യത്തിന് എന്തിനാ ഉണ്ണിയേട്ടനെ കൂടെ കൊണ്ടു പോയത്.... ഇത്‌ വേറെ എന്തോ കള്ളത്തരം ആണ്...... നാളെ ഞാൻ ഉണ്ണിയേട്ടനോട് ചോദിക്കും നോക്കിക്കോ ....... എന്നേ വിശ്വാസം ഇല്ലേൽ നീ ചെന്നു നിന്റെ ഉണ്ണിയേട്ടനോട് ചോദിക്ക്....... ഹല്ല പിന്നെ.... രുദ്രൻ തലക് കൈ കൊടുത്തു കട്ടിലിലേക് കിടന്നു.... രുദ്രേട്ട സത്യം എന്നോട് സത്യം പറ.... എനിക്ക് ഏല്ലാം അറിയാവുന്നത് അല്ലേ..... പിന്നെ എന്തിനാ എന്നോട് മറച്ചു പിടിക്കുന്നത്.......... കട്ടിലിൽ കൂടി മുട്ടു കുത്തി നടന്നു വന്നു രുദ്രന്റെ നെഞ്ചിലേക്കു കിടന്നവൾ........ മ്മ്മ്മ്...... """""പറയാം ഇപ്പോൾ അല്ല പിന്നെ...... ഇപ്പോൾ എനിക്കെ നല്ല തലവേദന..... രുദ്രൻ നെറ്റി തിരുമ്മി കാണിച്ചു....

. ഇത്രേം ദൂരം യാത്ര ച്യ്തതിന്റെ ആണ് ഞാൻ ബാം ഇട്ടു തരാം..... വീണ എഴുനേൽക്കാൻ ഒരുങ്ങിയത് കൈയിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചു ഇട്ടവൻ....... ഈ..... ഈ.... മരുന്ന് മതി എനിക്ക്...... വശ്യമായ ചിരിയോടെ അവളുടെ അധരങ്ങളിൽ തള്ള വിരൽ കൊണ്ടു പതിയെ ഉഴിഞ്ഞവൻ........ എന്തെ തരില്ലേ........ മ്മ്ഹ..... ""തരാം ചെറു നാണത്തോടെ അവന്റെ മുഖം കൈകളിൽ കോരി എടുത്തവൾ.... നെറ്റിയിൽ മെല്ലെ ചുണ്ട് അമർത്തി...... ഇരു കണ്ണിലും മാറി മാറി ചുംബിച്ചു കൊണ്ടു അവന്റെ അധരത്തിലേക്കു അതിന്റെ ഇണയെ ചേർത്തു വച്ചു........ഒരു ലഹരി പോലെ അത്‌ നുകർന്നു......

പാതിയടഞ്ഞ മിഴിയാൽ അവളെ രോമാവൃതം ആയ നെഞ്ചിലേക്ക് ചേർത്തവൻ വയറിൽ മെല്ലെ കൈ അമർത്തി പെണ്ണൊന്നും കുറുകിയതും കഴുത്തിലൂടെ കൈ ചേർത്ത് അവൾകു മേലെ വന്നു രുദ്രൻ ..... അവളുടെ കഴുത്തിടുക്കിൽ ചുണ്ടുകൾ കൊണ്ടു ചിത്രങ്ങൾ വരച്ചു അവളിലെ പെണ്ണിനെ കൂടുതൽ ഉണർത്തി തുടങ്ങി.....അവന്റെ പ്രണയം താങ്ങാൻ ആവാതെ കൂമ്പി അടഞ്ഞു അവളുടെ മിഴികൾ...... ഉയർന്നു വരുന്ന ചെറു സീല്കാരങ്ങളൊക്കൊപ്പം തന്റെ ദേഹത്തു അധരങ്ങളാൽ പ്രണയ കാവ്യം വരയ്ക്കുന്ന രുദ്രന്റെ ചെറു നനവുള്ള മുടിയിഴകൾ ഇരു കൈകൾ കൊണ്ടു കോർത്തു വലിച്ചവൾ.. ......

ആവേശത്തോടെ ഇരു കൈകൾ കൊണ്ടു തന്റെ പെണ്ണിന്റെ ദേഹത്തു നിന്നും അവളുടെ നാണത്തിന്റെ മറകൾ ഓരോന്നും അടർത്തി മാറ്റിയവൻ..........കഴുത്തിടുക്കിൽ അമർത്തിയ ചുണ്ടുകൾ സ്ഥാനം തെറ്റി താഴേക്കു വരുന്നത് അറിഞ്ഞതും അവൾ ഒന്ന് പിടഞ്ഞു..... മാറോടു ഒട്ടിച്ചേർന്നു കിടന്ന താലിയിൽ ചുണ്ട് അമർത്തി രുദ്രന്റെ ഉമിനീരിന്റെ ചൂട് പതിഞ്ഞതും അവളുടെ നിശ്വാസം ഉയർന്നു പൊങ്ങി..... ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തോടെ ആ രാത്രി അവളിലേക്കു പെയ്തിറങ്ങിയവൻ............ചെറു കിതപ്പോടെ അവളിൽ നിന്നും അടർന്നു കൊണ്ടു വിരിഞ്ഞ നെഞ്ചിലേക്ക് അവളെ എടുത്തു കിടത്തി...

പുതപ്പു കൊണ്ടു നഗ്നതക് മൂട് പടം കൊടുത്തു അവളെ മാറോട് അടക്കി പിടിച്ചു........ ചെറിയ മയക്കത്തിൽ ഉപേന്ദ്രന്റെ മുഖം മുൻപിൽ തെളിഞ്ഞു വന്നു....... അയാളുടെ വാക്കുകൾ അവന്റെ ചെവിയിൽ പതിഞ്ഞു കൊണ്ടിരുന്നു... ""ആ ഗ്രന്ധം നിന്റെ കൈവശം വന്നു ചേർന്നു കഴിഞ്ഞാൽ എല്ലാത്തിനും ഉള്ള ഉത്തരം നിനക്ക് ലഭിക്കും..... കാരണം പിന്നീട് ഉള്ളത് വിധി ആണ് കുഞ്ഞേ..... അത്‌ പറയാൻ ഞാൻ അശക്തൻ ആണ്...... വിധി പോലെ ഏല്ലാം നടക്കട്ടെ..... ഒരു ദുരന്തം നീ പ്രതീക്ഷിച്ചിരിക്കണം അതിനെ തരണം ചെയ്യാൻ നിനക്ക് കഴിയട്ടെ..... കഴിയും കാരണം........കാരണം.... നീ.... നീ... സാക്ഷാൽ മഹാദേവൻ ആണ്........ """

രുദ്രൻ ഞെട്ടി ഉണർന്ന്നു.......ആകെ വെട്ടി വിയർത്തു അവൻ... അപ്പോഴും അവന്റെ നെഞ്ചിലേ ചൂട് പറ്റി വീണ കിടന്നിരുന്നു.... അവളുടെ മൂർദ്ധാവിൽ അമർത്തി ഒന്ന് ചുംബിച്ചു കൊണ്ടു അവളെ വശത്തേക്കു കിടത്തി കട്ടിലിൽ നിന്നും എഴുനേറ്റ് ഒരു പുതപ്പെടുത്തു അവളെ നന്നായി പുതപ്പിച്ചു....... ... ഉറക്കം വരാതെ മുറിയിലൂടെ നടക്കുമ്പോൾ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു വന്നു വരാൻ പോകുന്ന ദുരന്തം അതെന്താണ്...........?.... ആ ഗ്രന്ധം കൈയിൽ വന്നു ചേർന്നാൽ മാത്രമേ അത്‌ അറിയാൻ കഴിയൂ.....വല്യൊതെ സ്ത്രീകളുടെ മുകളിൽ വീണ കരിനിഴൽ ഇനി അത്‌ കാരണം ആണോ...

ഇനിയും ദിവസങ്ങൾ മുൻപിൽ ഉണ്ട് ചന്തു വിചാരിച്ചാൽ മാത്രമേ അതിനെ തരണം ചെയ്യാൻ കഴിയു കാവിലമ്മേ കാത്തോണേ.... ........ അവൻ പതിയെ മുറി തുറന്നു പുറത്തേക്കിറങ്ങി....... ബാല്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ണിൽ പെട്ടു....... ഇത്‌ ആരും അടച്ചില്ലേ...... മനസ്സിൽ പറഞ്ഞു കൊണ്ടു ബാൽക്കണിയിലേക്ക് നോക്കി... ഒരു നിഴൽ.....ങ്‌ഹേ """ ചന്തുവല്ലേ അല്ലേ അത്‌........ നീ ഉറങ്ങിയില്ലേടാ........ പതിയെ ചെന്നു അവന്റെ തോളിൽ പിടിച്ചു..... ആ കയിലേക്കു കൈ ചേർത്തു അവൻ രുദ്രനെ നോക്കി.... ഉറക്കം വന്നില്ല........അവിടെ നിന്നും വന്നതിൽ പിന്നെ മനസ് ആകെ അസ്വസ്ഥം ആണ്...

നീ എന്നിൽ നിന്നും മറ്റെന്തെങ്കിലും മറക്കുന്നുണ്ടോ രുദ്ര....... ചന്തു സംശയത്തോടെ നോക്കി...... അങ്ങനെ ചോദിച്ചാൽ ഉണ്ട്....... നിന്റെ മുൻപിൽ വലിയ ഒരു കർത്തവ്യം ഉണ്ട് ചന്തു..... അതിൽ നിനകു വിജയിക്കാൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്.... പക്ഷെ അതിൽ നീ പരാജയപ്പെട്ടാൽ പിന്നെ.... പിന്നെ.... വാക്കുകൾ പൂർത്തിയാക്കാതെ ചന്തുവിനെ നോക്കിയവൻ.... എന്താടാ കാര്യം അത്‌ പറ നീ.....? ചന്തു ആ ഗ്രന്ധം അത്‌ തേടി ആണ് ഞാൻ പോയത് എന്ന് നിനക്ക് അറിയാമല്ലോ.... ആ.... അത് ഭൈരവന്റെ കൈയിൽ അല്ലേ അത്‌ അവിടുന്ന് എടുക്കണമല്ലോ..... അതും നീ പറഞ്ഞു...

മ്മ്മ്മ്..... അത്‌ അവിടെ നിന്നും എടുക്കേണ്ടത് നീയാണ്....... ഞാനോ.....? ചന്തു കസേരയിൽ നിന്നും ചാടി എഴുനേറ്റു....... അതേ... ചന്തു.... രുദ്രൻ മറച്ചു വെച്ചത് ഏല്ലാം അവനോട് വിശദീകരിച്ചു........ കാളി മഠത്തിലെ വംശജൻ നീയാണ് നിനക്കെ അതിനു കഴിയു...... നിനക്ക് പേടി ഉണ്ടോ ചന്തു.......? രുദ്രൻ അവനെ നോക്കി മ്മ്ഹ.... """"ഇല്ല രുദ്ര.... പൗര്ണമിയുടെ അന്നു അർധരാത്രി നിന്റെ കൈകളിൽ അത്‌ ഞാൻ കൊണ്ട് വന്നു തന്നിരിക്കും..... ചന്ദ്രകാന്ത് ആണ് പറയുന്നത്.... രുദ്രന്റെ കൈയിൽ കൈ ചേർത്ത് വെച്ചു ചന്തു.......... രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു....... ഭൈരവന്റെ പതനം അവർ മനസാലെ കുറിച്ചിട്ടു കഴിഞ്ഞിരുന്നു......................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story