രുദ്രവീണ: ഭാഗം 116

rudraveena

എഴുത്തുകാരി: മിഴിമോഹന

വല്യോത് വന്നിട്ട് ദിവസങ്ങൾ ആയിട്ടും അല്ലിയിൽ നിന്നും ലഭിച്ച പ്രതികരണം ചിത്രന്റെ കുഞ്ഞ് മനസിനെ വല്ലാതെ നോവിച്ചിരുന്നു.... കണ്ണാടിയിൽ അനാവൃതം ആയ തന്റെ നെഞ്ചിലേ പാട് നോകിയവൻ നിന്നു......ആ ഉണങ്ങിയ മുറിവിലേക്കു കൈ ഓടിക്കുമ്പോൾ അല്ലിയുടെ മുഖം ഉണങ്ങാത്ത മുറിവായി നെഞ്ചിൽ പതിഞ്ഞു....... അമ്മേ..... ചിത്തുനെ എല്ലാവർക്കും പേടിയാ അല്ലേ... ന്റെ കുഞ്ഞനും കുഞ്ഞാപ്പുവും വലുതാകുമ്പോൾ എന്നോട് കൂട്ട് കൂടില്ലേ..... തേങ്ങി കൊണ്ടവൻ മംഗളയുടെ മുഖത്തേക്കു കണ്ണാടിയിൽ കൂടി നോക്കി..... മോനെ...... """എന്റെ പൊന്നിനെ ആർക്കാ ഇഷ്ടം അല്ലാതെ ഇരിക്കുന്നെ... കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റെയും ചേട്ടായി അല്ലേ ന്റെ മോൻ.....

അവന്റെ മൂർദ്ധാവിൽ ചുംബിച്ചു വയറോടെ അമർത്തി അവർ........ എന്തെ ചേച്ചിഅമ്മേ അവന്റെ വിഷമം മാറിയില്ലേ.... ഉണ്ണി അകത്തേക്കു വന്നു... കൈയിൽ കുഞ്ഞൻ ഉണ്ട്...... തേതായി."""".. തേതായി.''''''..... ചിത്രനെ കണ്ടതും അവൻ രണ്ടു കൈ കൊണ്ട് ചാടി തുടങ്ങി........... കുഞ്ഞുങ്ങളും വലുതാകുമ്പോൾ അവനോട് കൂട്ട് കൂടില്ല എന്നാണ് അവന്റെ പേടി..... മംഗള അവന്റെ തലയിൽ തലോടി...... ആരു പറഞ്ഞു എന്റെ ചിത്തുട്ടനോട്‌ ഇവര് കൂട്ട് കൂടില്ല എന്ന്..... ദാ ഇവരുടെ വല്യ ചേട്ടായി അല്ലേ നീ...... ഉണ്ണി അവന്റെ ബനിയൻ അല്പം ഉയർത്തി.... അതിൽ തെളിഞ്ഞ പാട് കണ്ടത് കുഞ്ഞൻ അതിൽ കുഞ്ഞി കൈ കൊണ്ടു മെല്ലെ തഴുകി....... ശൂ..... തേതായി വാവു""""... വാവു."""......

ആ പാടിൽ കുഞ്ഞി ചുണ്ട് അമർത്തി അവൻ...... അവന്റെ ഉമിനീർ ആ പാടിൽ പതിഞ്ഞു... കണ്ടോ..... ചേട്ടായിടെ വാവു കണ്ടപ്പോൾ കുഞ്ഞന് പേടി ഇല്ല അവൻ ഉമ്മ തന്നെ കണ്ടോ....... വാ നമുക്ക് ഒന്ന് പുറത്തു പോകാം..... ബാക്കി ചേട്ടച്ഛൻമാർ നോക്കി ഇരുപ്പുണ്ട്.... ചിത്തുന് ഇഷ്ടപെട്ടത് ഒക്കെ നാമുക് വാങ്ങാം..... ഒരു കയ്യാൽ അവനെ പിടിച്ചു.... അവർ ചെല്ലുമ്പോഴേക്കും ചന്തു വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു.... മുൻപിൽ കുഞ്ഞാപ്പുവിനെ കൊണ്ട് രുദ്രനും ഉണ്ട്...... മൂന്നുപേരും കൂടി കുഞ്ഞുങ്ങൾ മാത്രം ആയി പുറത്തേക്കു പോയി........... ചിത്തുട്ട അല്ലി മോളോട് ദേഷ്യം ഉണ്ടോ മോന്......രുദ്രൻ മുൻപിൽ ഇരുന്നു ചോദിച്ചു മ്മ്ഹ..ഇല്ല "" ചിത്രൻ തല കുനിച്ചു ഇരുന്നു......

അവള് കുഞ്ഞ് അല്ലേ മോനെ.... നമുക്ക് വലുത് ആകുമ്പോൾ അവളെ ഒരു പാടം പടിപികാം... നമുക്ക് ഇങ്ങു വിളിച്ചോണ്ട് വരണം.... അല്ല പിന്നെ.... ഉണ്ണി പറഞ്ഞു കൊണ്ടു തല ഒന്ന് ആട്ടി.... എന്തുവാടെ നീ കൊച്ചിനോട് പറയുന്നത്.. .... രുദ്രനും ചന്തുവും തിരിഞ്ഞു നോക്കി... അല്ല... അത്‌ പിന്നെ കുഞ്ഞന് സഞ്ജയേട്ടൻ പെണ്ണ് കൊടുക്കാം എന്ന് പറഞ്ഞു..... ഈ പോകുന്ന വഴിക് ഇവനും അവളെ സെറ്റ് ആക്കിയാൽ നമ്മുടെ പണി കുറഞ്ഞു കിട്ടുമല്ലോ... ഏതു....? ഉണ്ണി പുരികം ഉയർത്തി കാണിച്ചു..... അപ്പോ എന്റെ കുഞ്ഞാപ്പുവിനോ....? ചന്തു പരിഭവത്തോടെ നോക്കി..... ആദ്യത്തെ വകയിലെ കെട്ടഴിഞ്ഞു നടക്കുന്ന രണ്ടെണ്ണത്തെ ആദ്യം കെട്ടിക്ക് എന്നിട്ട് കുഞ്ഞാപ്പുവിന്റെ കാര്യം നോകാം......

ഉണ്ണി കുഞ്ഞന്റെ തലയിൽ തലോടി നിഷ്കുവിനെ പോലെ ഇരുന്നു...... ഈ അലവലാതിയെ ഇന്ന് ഞാൻ ചവുട്ടി പുറത്തിടും........ ചന്തു തിരിയാൻ ഒരുങ്ങി.... എടെ എന്റെ കൊച്ച് അവന്റെ മടിയിൽ ഇരിക്കുന്നു ആവേശം കാണിക്കാതെ........ രുദ്രൻ ചിരി അടക്കാൻ പാടു പെട്ടു..... അത്‌ കൊണ്ടു ഞാൻ നിന്നെ വെറുതെ വിട്ടു....... ചന്തു അവനെ ചുണ്ട് കൂർപ്പിച്ചു.............. ബീചിലെ മണൽ തിട്ടയിൽ മൂവരും ഇരുന്നു.... കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും മണൽ വാരി കളിച്ചു......... മക്കളെ എടുത്തു വായിൽ എങ്ങും ഇട്ടേക്കരുതേ.... വീട്ടിൽ കേറി ചെല്ലേണ്ടത് ആണ്....... രുദ്രൻ അത്‌ പറഞ്ഞതും കുഞ്ഞൻ കുഞ്ഞി കൈയിൽ മണൽ വാരി വായിലേക്കു അടുപ്പിച്ചു ...... നല്ല""""

അനുസരണ ഉള്ള മോൻ..... അച്ഛന്റെ സ്വഭാവം തന്നെ..... ചെയ്യരുത് എന്ന് പറഞ്ഞാൽ അതേ ചെയ്യു..........ഉണ്ണി ആ കൈ തട്ടി മാറ്റി....... മണ്ണ് തൂത്തു കൊടുത്തു........ ണ്ണീ.... ണ്ണീ.......ച്ചോ... ""ള്ളം... ള്ളം...... കുഞ്ഞൻ അകലെ തിരമാല ചൂണ്ടി കൊണ്ടു അതിശയത്തോടെ കുഞ്ഞി കൈ കവിളിൽ വെച്ചു.... ചിത്രനേയും കൊണ്ടു കുഞ്ഞനെ എടുത്തു അവൻ കടൽ കാണാൻ ആയി മുന്പോട്ട് നടന്നു........ ഇവരെ കാണിച്ചിട്ട് കുഞ്ഞാപ്പുവിനെ കൊണ്ടു പോകാമെ......ഉണ്ണി വിളിച്ചു പറയുമ്പോൾ..... ചന്തുവിന്റെ മടിയിൽ ഇരുന്നു കുഞ്ഞാപ്പു കുതിച്ചു ചാടി....... ചന്തു പൗര്ണമിക് ഇനി പതിമൂന്നു ദിവസം കൂടി മാത്രം ബാക്കി........ രുദ്രൻ അകലെ കടൽ തിരമാലകളെ നോക്കി...... അറിയാം.......... """"""

നിനക്ക് ഭയം ഉണ്ടോ.........? ഇല്ല........വിജയം കൈവരിക്കും എന്ന് ആത്മവിശ്വാസം ഉണ്ട്...... ചന്തു അവന്റ കൈയിൽ പിടിച്ചു....... അവിടെ നമ്മൾ പരാജയപ്പെട്ടാൽ ആ മൂന്നു കുഞ്ഞുങ്ങളുടെ ജീവൻ ആണ് ഇല്ലാതെ ആകുന്നത്..... ആദ്യം ചിത്രനും കുഞ്ഞാപ്പുവും...... ചന്തുവിന്റെ മടിയിൽ ഇരുന്ന കുഞ്ഞാപ്പുവിനെ അവൻ മെല്ലെ തലോടി......... നീ എന്താ രുദ്ര ഈ പറയുന്നത്......... എനിക്ക് ഒന്നും മനസിൽ ആകുന്നില്ല.... കുഞ്ഞൻ അവനെ അവന്റെ അന്തകൻ ആണെന്ന് ഉള്ള ഭയം കൊണ്ടു അല്ലേ ഇല്ലാതാകാൻ നോക്കുന്നത്....അതും എന്റെ ചങ്കിൽ ജീവൻ ഉള്ള എടത്തോളം നടക്കില്ല....... പക്ഷെ ഇവർ രണ്ടും....... രുദ്രൻ കുഞ്ഞാപ്പുവിനെ കൈയിൽ എടുത്തു..... അവന്റെ കഴുത്തിലെ കരിനീല മുദ്ര ചന്തുവിന് കാണിച്ചു.......

നീ സൂക്ഷിച്ചു നോകിയെ നിനക്ക് എന്ത് കാണാൻ കഴിയുന്നുണ്ട് .......... ചന്തു ആാാ മുദ്രയിലേക്കു കണ്ണ് തറപ്പിച്ചു...... സൂര്യപ്രകാശം ഏൽക്കുമ്പോൾ അത്‌ കൂടുതൽ തിളങ്ങി......... ശങ്കുചക്രം മൂന്ന് തവണ തെളിഞ്ഞു വന്നു........ രുദ്ര...... ഇത്‌... ഇത്‌.....? മ്മ്മ്മ്..... ആദിശങ്കരൻ മഹാദേവന്റെ അംശം ആണെങ്കിൽ ആദികേശവൻ സാക്ഷാൽ വൈകുണ്ഠനാഥൻ ആണ്..... എങ്കിൽ അവർക്ക് തുണ ആയി അവരുടെ ജ്യേഷ്ഠസഹോദരൻ ആ പരബ്രഹ്മവും കൂടെ ഉണ്ട് അതാണ് ചിത്രഭാനു.......അവർ ഒരുമിച്ചാൽ അവനെ തോൽപിക്കാൻ കഴിയില്ല.... അത്‌ പറയുമ്പോൾ രുദ്രന്റെ കണ്ണുകൾ വികസിച്ചു............ അവന്റെ വാക്കുകൾ ആവേശം പൂണ്ടു.......... ചന്തുവിന്റെ മിഴികൾ ഒന്ന് ചിമ്മി തുറന്നു.......

കേട്ടത് വിശ്വസിക്കാൻ ആവാതെ കുഞ്ഞാപ്പുവിനെ നോകിയവൻ.......പതിയെ ആ കണ്ണുകൾ ദൂരെ കളിക്കുന്ന ചിത്രനിലും കുഞ്ഞനിലേക്കും പോയി...... ചന്തു നീ അറിയാത്ത ഒരു രഹസ്യം കൂടെ ഉണ്ട്..... നീ ഭയന്നാലോ എന്ന് വിചാരിച്ചു ഞാൻ മറച്ചു പിടിച്ചത്..... എന്താടാ.....? മീനാക്ഷിക്ക് അന്നു നടന്നത് സ്വഭാവികം ആയ അപകടം അല്ല അത്‌... അത്‌.... കുഞ്ഞാപ്പുവിനെ ഇല്ലാതാകാൻ ജലന്ധരന്റെ ശ്രമം ആയിരുന്നു..... (രുദ്രൻ ആ സംഭവം അന്നെ ചന്തുവിൽ നിന്നും മറച്ചു പിടിച്ചിരുന്നു ) രുദ്ര......... """"""ചന്തുവിന്റെ ശബ്ദം ഉയര്ന്നു പൊങ്ങി... അതേ ചന്തു..... ലളിത ചേച്ചിയെ മംഗലത്തു കൂട്ടിനു കൊണ്ടു നിർത്തിയത് മാത്രം അല്ല ഞാൻ .... പിന്നെ....? ചന്തു പുരികം ഉയർത്തി നോക്കി...

അവരെയും അല്ലിയെയും അയാളിൽ നിന്നും സംരക്ഷിച്ചത് ആണ്.......... അന്നു നടന്നത് മുഴുവൻ രുദ്രൻ ചന്തുവിനോട് പറഞ്ഞു.......ഇനി എങ്കിലും നീ ഏല്ലാം അറിയണം..... അത്‌ കൊണ്ടാണ് പറഞ്ഞത്... അവന്റെ ലക്ഷ്യങ്ങളിൽ ആദ്യം ഇല്ലാതാകുന്നത് ഈ രണ്ടു കുഞ്ഞുങ്ങൾ ആയിരിക്കും..........അവൻ നമ്മളെ തോല്പിക്കാൻ എന്താണ് പ്രയോഗിക്കാൻ പോകുന്നത് അത്‌ മാത്രം എനിക്ക് അറിഞ്ഞു കൂടാ അത് ആ ഗ്രന്ധത്തിൽ മാത്രം അടങ്ങിയ രഹസ്യം ആണ്.... .... നിന്റെ......നിന്റെ കയ്യിൽ ആണ് ഇവരുടെ ജീവൻ.... ഒരു അടി പിഴകരുത്.... ഏല്ലാം നഷ്ടം ആകും നമുക്ക്......... ഇല്ല......രുദ്ര........... പിഴക്കില്ല.... ഇനി ഒട്ടും പിഴക്കില്ല... ആ ഗ്രന്ധം അത്‌ ഞാൻ എടുത്തിരിക്കും........

ചന്തുവിന്റെ കണ്ണുകൾ കുഞ്ഞാപ്പുവിന്റെ കഴുത്തിലേക്ക് പോയി........ ശങ്കുചക്രം തെളിഞ്ഞു നില്കുന്നത് അവൻ കണ്ടു...... ഇനി വരുന്ന പതിനൊന്നു ദിവസം നീ രാവിലെയും വൈകിട്ടും കാവിലമ്മയെ കുളിച്ചു തൊഴണം........അമ്മക് മുൻപിൽ വ്രതം അനുഷ്ടിക്കണം നിനക്ക് ഒപ്പം ഞങ്ങളും ഉണ്ട്.....നാളെ മുതൽ നമുക്ക് മൂന്ന് പേർക്കും മറ്റൊരു മുറിയിൽ കിടക്കാം......... രുദ്ര സഞ്ജയന് കാളി മഠത്തിൽ കയറുന്നതിനെ പറ്റി ഒന്നും അറിഞ്ഞു കൂടല്ലോ ഇനി എങ്കിലും അവനോട് ഏല്ലാം തുറന്നു പറയേണ്ടേ........ചന്തു സംശയത്തോടെ നോക്കി...... വേണം...... അത്യവശ്യം ആണ് അത്‌....പൗര്ണ്ണമിയുടെ തലേദിവസം തന്നെ നമുക്ക് ഇരികത്തൂർ പോകണം ഏല്ലാം അവനെ അറിയിക്കണം.....

സഞ്ജയന് ആദ്യം ഉൾകൊള്ളാൻ പാട് ആയിരിക്കും അമ്മയുടെ മരണം അത്‌ ഒരു കൊലപാതകം ആണെന്ന് അറിയുന്ന നിമിഷം അതും സ്വന്തം അമ്മാവന്റെ കൈ കൊണ്ടു ആണെന്ന് അറിയുന്ന നിമിഷം തകർന്നു പോകും അവൻ............ രുദ്രേട്ട ഏല്ലാം പറഞ്ഞോ ചന്തവേട്ടനോട്........ ഉണ്ണി കുട്ടികളെ കൊണ്ടു തിരികെ വന്നു........... നിനക്കും ഏല്ലാം അറിയാമായിരുന്നു അല്ലേ ഉണ്ണി..... ചന്തു അവനെ നോക്കി...... അറിയാമായിരുന്നു ഏട്ടാ....പക്ഷെ ചന്തുവേട്ടൻ അറിയരുതെന്ന് രുദ്രേട്ടൻ വിലക്കി...... അത്‌ നന്നായി..... നമ്മുടെ കുഞ്ഞുങ്ങൾ ഇല്ലേൽ നമുക്ക് ജീവിതം ഉണ്ടോടാ.... ചന്തുവിന്റെ കണ്ണു നിറഞ്ഞു..... രണ്ടു വിരൽ കൊണ്ടവൻ കണ്ണുനീർ ഒപ്പി....

രുദ്രൻ അവന്റെ തോളിലൂടെ കൈ ഇട്ടു........കുഞ്ഞുങ്ങൾ മൂന്ന് പേർക്കും ആവശ്യത്തിന് വേണ്ട സാധനങ്ങൾ ഏല്ലാം വാങ്ങി... മനസ് ശാന്തം ആക്കിയാണു അവർ വല്യൊത്തേക്കു തിരികെ വന്നത്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്തെ ഒരു ആലോചന...... കുഞ്ഞാപ്പുവിനെ തൊട്ടിലിൽ കിടത്തി..... മീനു തിരിയുമ്പോൾ കട്ടിലിന്റെ ഹെഡ്‌റെസ്റ്റിൽ തല വെച്ചു കിടപ്പാണ് ചന്തു........ ഒന്നുല്ല... മോളേ..നാളെ മുതൽ ഒരു പതിനൊന്നു ദിവസം ഞങ്ങൾ മൂന്നുപേരും കൂടി കാവിലമ്മേയെ ഉപാസിക്കാൻ തീരുമാനിച്ചു....... ചന്തു കട്ടിലിൽ ചമ്രം പിണഞ്ഞു ഇരുന്നു........ എന്ത് പറ്റി ചന്തുവേട്ടാ ഇപ്പോൾ അങ്ങനെ തോന്നാൻ... എന്തെങ്കിലും കുഴപ്പം ഉണ്ടോ..... മീനു സംശയത്തോടെ അവനെ നോക്കി.... ഏ.... ഏയ്‌... എന്ത് കുഴപ്പം.. ഞാ... ഞാ.. ഞങ്ങളും പണ്ടും ഇങ്ങനെ വ്രതം എടുക്കാറുണ്ട്...... ചന്തു ഉരുണ്ടു കളിച്ചു...

ഇപ്പോൾ പിന്നെ ഉണക്കമീൻ മുൻപിൽ വച്ചിട്ട് പൂച്ചയോടെ അത്‌ എടുക്കരുതെന്ന് പറഞ്ഞാൽ അത്‌ അനുസരിക്കുവോ.... അത്‌ അല്ലേ അവസ്ഥ........ ഉണക്കമീനോ..... ഇവിടെ ഇപ്പോൾ ആരാ ഉണക്കമീൻ വാങ്ങിയേ.... മീനു കണ്ണ് മിഴിച്ചു..... നിന്റെ അച്ഛൻ..... ഉണക്ക മീൻ വാങ്ങിയത്.... ഒരു ഉപമ പറയാനും പറ്റില്ലേ ഈ പൊട്ടിന്റെ ഒക്കെ അടുത്ത്..... ചന്തു അവളെ വലിച്ചു നെഞ്ചിലേക്കു ഇട്ടു......... അതേ... ""നാളെ മുതൽ വ്രതം ആണ്.... താരാണുള്ളത് ഒക്കെ എന്റെ മോള് ഇങ്ങു തന്നോ........ ചന്തു അവളുടെ ദേഹത്തേക്ക് മുഖം അമർത്തി..... ഇതെന്താഡി പെണ്ണേ കുഞ്ഞാപ്പുവിന്റെ മണം ആണല്ലോ ദേഹം മുഴുവൻ..... """... മ്മ്ഹ.... ""അവൾ നാണം കൊണ്ട് മുഖം പൊത്തി...

അവൻ ആ കൈകൾ അടർത്തി മാറ്റി വിടർന്ന അധരത്തിലേക്കു അതിന്റെ ഇണയെ ചേർത് വെച്ചു ........ ഉള്ളിൽ നിറഞ്ഞ പ്രണയത്തോടെ അവളിലേക്ക് പെയ്തിറങ്ങുമ്പോൾ അവളുടെ നഗ്നമായ ദേഹമാകെ മംഗലത്തു നിന്നും അവൾ അനുഭവിച്ച യാതനയുടെ ശേഷിപ്പുകളിൽ സ്നേഹചുംബനം നൽകി അവൻ.......... വിയർപൊട്ടിയ മാറിൽ തന്റെ പെണ്ണിനെ ചേർത് കിടതുമ്പോൾ ആ മൂർദ്ധാവിൽ നിറഞ്ഞു കിടക്കുന്ന കുങ്കുമ രേണുകളിൽ മുഖം അമർത്തിയവൻ... കണ്ണിൽ നിന്നും ഒലിച്ചു വന്നു കണ്ണുനീർ ആ സിന്ദൂരത്തെ നനയിച്ചു...... ചന്തുവേട്ടാ... ഏട്ടൻ കരയുവാണോ....... ""മാറിലേക്ക് അടുക്കി പിടിച്ച പുതപ്പിനാൽ ഉയർന്നു നോക്കിയവൾ........ മ്മ്മ്ഹ്ഹ്.... ""

നിഷേധാർത്ഥത്തിൽ തല കുലുക്കിയവൻ.... ഞാൻ വെറുതെ ഓരോന്ന് ഓർത്തപ്പോൾ... ഒന്നുല്ല മീനുട്ടി.... അവളെ ചേർത്ത് പിടിച്ചവൻ........ തോൽക്കില്ല ഞാൻ..... എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്റെ രുദ്രന് വേണ്ടി എന്റെ വാവക് വേണ്ടി എന്റെ ഉണ്ണിക് വേണ്ടി കാളിമഠത്തിൽ കടന്നു ഞാൻ എന്റെ കടമ നിർവഹിച്ചിരിക്കും എന്റെ ജീവൻ പോയാലും ആ ഗ്രന്ധം പുറത്തെത്തിക്കും ഞാൻ...... മീനുവിനെ ഒന്ന് കൂടെ ഇറുകെ പുണർന്നവൻ...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """""ഓം സർവ്വ സ്വരൂപേ സർവേശേ സർവ്വശക്തി സമന്വിതെ ഭയെഭ്യസ്ത്രാഹിനോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ """"""

മനസ് ശാന്തം ആയി മനോബലം വർധിക്കാൻ ദിവസേന പതിനൊന്നു തവണ ദുർഗ്ഗാമന്ത്രം ജപിച്ചാൽ ഏതു വിപരീത സാഹചര്യത്തെയും നേരിടാൻ ദുർഗ കടാക്ഷം ഉണ്ടാകും........ രുദ്രൻ പറഞ്ഞു നിർത്തി ചന്തുവിനെയും ഉണ്ണിയേയും നോക്കി.......... ഇന്ന് മുതൽ പതിനൊന്നു ദിവസം രാവിലെയും വൈകിട്ടും നമ്മൾ മൂന്ന് പേരും കാവിലമ്മയുടെ മുൻപിൽ പതിനൊന്നു പ്രാവശ്യംവീതം ദുർഗ്ഗാമന്ത്രം ചൊല്ലി വ്രതം നോൽക്കുന്നു......... എല്ലാ വിപരീത സാഹചര്യങ്ങളെ നേരിടാൻ ദുര്ഗാ ദേവി നമ്മളെ അനുഗ്രഹിക്കട്ടെ........... പതിനൊന്നു ദിവസം അവർ ദുർഗ്ഗാമന്ത്രത്തോടൊപ്പം രാവിലെയും വൈകിട്ടും ഭാര്യമാർ കോർത്തു കൊടുത്ത വെള്ളപൂക്കൾ കൊണ്ടുള്ള ഹാരം കാവിലമ്മയുടെ നടയിൽ വെച്ചു..............

ആ ദേവി കടാക്ഷത്തിനായി മനമുരുകി പ്രാർത്ഥിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇതെന്താ ഇപ്പോൾ ഇരികത്തൂർ മനയിലേക്കു പോകുന്നത്.... കുഞ്ഞനെ കട്ടിലിൽ ഇരുത്തി ബാഗിൽ രുദ്രന്റെ രണ്ടു ജോഡി ഡ്രെസ് എടുത്തു വെച്ചു വീണ.......... ഓ... നാളെ പൗർണമി അല്ലേ അവിടെ ചില പൂജകൾ ഉണ്ട് സഞ്ജയൻ ഞങ്ങളെ വിളിച്ചിരുന്നു.....ടവൽ കൊണ്ടു മുഖം തുടച്ചു രുദ്രൻ ഒന്ന് ചിരിച്ചു....... ""പോകുന്നത് എന്തിനായാലും വിജയം നിങ്ങളുടെ കൂടെ ആയിരിക്കണം... ""വീണയുടെ വാക്കുകൾ കേട്ടത് രുദ്രന്റെ കൈയിലെ ടവൽ താഴേക്കു വീണു..... വാവേ.... നീ..... അത്‌.....

എനിക്ക് അറിയാം ഈ പതിനൊന്നു ദിവസം എന്റെ രുദ്രേട്ടൻ എന്നിൽ നിന്നും അകന്നു നിന്നെങ്കിൽ ദുർഗ്ഗാമന്ത്രം ഉരുവിട്ടു വ്രതം നോറ്റെങ്കിൽ അതിനു പിന്നിൽ രുദ്രേട്ടൻ നേരിടാൻ പോകുന്നത് വലിയ ഒരു ശക്തിയെ ആയിരിക്കും എന്ന്.............. മ്മ്.... സത്യം ആണ്........നിന്റെ പ്രാർത്ഥന അത്‌ കൂടെ വേണം എങ്കിലേ എനിക്ക് ജയം കൈവരിക്കാൻ കഴിയു.........അവളുടെ നെറുകയിൽ ചുംബിച്ചവൻ........വീണ കണ്ണ് അടച്ചു അവനോടു ചേർന്നു നിന്നു.......അവന്റെ പാതി ശക്തി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുഞ്ഞാപ്പുവിനെ എടുത്തു അവന്റെ മുഖം ആകെ ഭ്രാന്തമായ ആവേശത്തോടെ ചുംബിച്ചു ചന്തു......മറുകൈയിൽ മീനുവിനെ അടക്കി പിടിച്ചു..........

ഇതെന്താ ചന്തുവേട്ടാ ഇരികത്തൂർ പോയിട്ടു മറ്റന്നാൾ ഇങ്ങു വരില്ലേ.... ഈ ഏട്ടന്റെ കാര്യം... കളിയായി അവന്റെ വയറിൽ ഒന്ന് ഇടിച്ചവൾ ..... മ്മ്.. വരും വരണം.... എന്റെ പെണ്ണിനും കുഞ്ഞിനും വേണ്ടി തിരികെ വരണം.... അവളെ ചേർത്ത് പിടിക്കുമ്പോൾ മിഴികൾ നിറയാതെ ഇരിക്കാൻ അവൻ പാടു പെട്ടു.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീണയോടും മീനുവിനോടും ആവണിയോടും യാത്ര പറഞ്ഞു മൂവരും കാറിൽ കയറി.......... കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും ചിത്രനേയും മാറി മാറി നോക്കിയവർ........രുദ്രൻ കാർ മുന്പോട്ട് എടുത്തു.......... ചന്തു......പരാജയം ആണ് ഫലം എങ്കിൽ ഇനി ഒരു തിരിച്ചു വരവ് നമുക്കില്ല.... മൂവരും അവിടെ തീരണം..... കാളിമഠത്തിൽ..... രുദ്രന്റെ കണ്ഠം ഇടറി...... ഭൈരവന്റെ മന്ത്രവാദപുരയിൽ എരിഞ്ഞു അമരണം........ നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയില്ല എങ്കിൽ ഏല്ലാം അവിടെ തീരട്ടെ ....... രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി.....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story