രുദ്രവീണ: ഭാഗം 118

rudraveena

എഴുത്തുകാരി: മിഴിമോഹന

തന്റെ മുൻപിൽ തുറന്നു വന്ന പെട്ടിയിൽ..... മണിവർണ്ണ എന്ന് എഴുതിയ പുറം ചട്ടയോടു കൂടിയ ഗ്രന്ധം........... അത്‌ സൂക്ഷിച പട്ടു അവിടെ വലിച്ചെറിഞ്ഞു ഗ്രന്ധം എടുത്തു പുറത്തേക്കു ഓടുമ്പോൾ കാലുകൾ ചെറുതായ് വിറച്ചിരുന്നു.......... സമയം നോക്കി ഇനി എട്ടു മിനിറ്റ് കൂടി........... വരാന്ത പിന്നിട്ടു ഓടി ഉമ്മറ പടിയിൽ വന്നതും മുറ്റത്തു തന്റെ മുൻപിൽ കൈകെട്ടി നിൽക്കുന്ന ആളെ കണ്ടത് ചന്തു തറഞ്ഞു നിന്നു.................. ഡാൻ """.....ഇവൻ എങ്ങനെ ഇവിടെ.......... നീ ഇത്‌ ഏത് വഴി വന്നു....... ചന്തുവിന്റെ ശ്വാസം ഉയര്ന്നു പൊങ്ങി. മോഷണം ആണ് അല്ലേ കളക്ടർ സാറെ... .. ഇന്നലെ മുതൽ നിങ്ങടെ ഒക്കെ പുറകെ ഉണ്ട് ഞാൻ....

താൻ ഈ മതില് ചാടിയപ്പോൾ അപുറത്തുന്നു ഏണി വെച്ചു ഞാനും കയറി....... ഏണിന് കൈ കൊടുത്തു നിൽക്കുന്ന അവന്റെ അടുത്തേക് ചന്തു ഓടി...... വലത്തേ കയ്യിൽ പിടിച്ചു വലിച്ചു.............. വാ ഇവിടെ നിൽക്കണ്ട അപകടം ആണ്............ ഹാ..... വിടെടോ വല്ല വീട്ടിലും കേറി എന്തോ കള്ളത്തരം ഒപ്പിച്ചിട്ടു വീട്ടുകാർ വരുന്നെന്നു മുൻപ് ഓടാൻ നോക്കുന്നോ..... ഞാൻ ഇപ്പോൾ വീട്ടുകാരെ വിളിക്കും..... എടാ പുല്ലേ ഇത്‌ മന്ത്രവാദിയുടെ വീട് ആണ്...ആ പടിയിൽ നീ കാല് കുത്തിയാൽ ചാത്തന്മാർ നിന്റെ ചോര കുടിക്കും...... പുറത്ത് ആണേൽ വേദനിപ്പിക്കാതെ വല്ല മർമ്മത്തിലും കുത്തി കൊല്ലാൻ ഞാൻ രുദ്രനോട് പറയാം......

ചന്തു അവന്റെ കൈയിൽ പിടിച്ചു വലിച്ചു........ പിന്നെ മന്ത്രവാദി utter foolishnes..... ഞാൻ വീട്ടുകാരെ ഇപ്പോൾ വിളിക്കും...... വീട്ടികാരെ ഓടി വായോ...... ദേ ഒരു കള്ളൻ........ ഡാൻന്റെ ശബ്ദം ഉയർന്നു...... ചന്തു സമയം നോക്കി രണ്ട് മിനിറ്റ് കൂടി ബാക്കി............... എന്നാൽ പോയി ചാക്...... **..... എനിക്കേ എന്നെ കാത്തിരിക്കാൻ ഭാര്യയും ഒരു കൊച്ചും ഉണ്ട്......... ഡാൻ നെ പിടിച്ചു തള്ളിയിട്ടു ഓടുമ്പോൾ വയറിലൂടെ പാന്റിലേക് ആ ഗ്രന്ധം തിരുകി വെച്ചു.................. ഓടി ചെന്നു കയറിലേക്ക് പിടി മുറുകുമ്പോൾ ഒരു മിനിറ്റ് മാത്രം ബാക്കി............. ""ഓം നമശ്ശിവായ..... ഓം നമശ്ശിവായ.... """

മന്ത്രം ചൊല്ലികൊണ്ടു ആഞ്ഞു പിടിച്ചു മുകളിൽ ചെന്നതും അഞ്ച് സെക്കന്റ്‌ മാത്രം ബാക്കി.......... രുദ്രന്റെ കൈയിലേക്ക് മതിലിൽ നിന്നും ചാടിയവൻ............ അകത്തു നിന്നും ഒരു അലർച്ച കേട്ടതും ഞെട്ടലോടെ എല്ലാവരും ചന്തുവിനെ നോക്കി......... ആ...ഹഹ... ആഹ്ഹ.... ഡ.ഡ... ഡ."""". ഹ്ഹ്ഹ്... ഡ്... ഹ...... അണച്ചു കൊണ്ടു കുനിഞ്ഞു നിന്നു ഡാൻന്റെ പേര് പറയാൻ ശ്രമിച്ചു....... ദാഹീക്കുന്നോ ചന്തുവേട്ടാ...... ഉണ്ണി നൽകിയ കുപ്പി വെള്ളം മുഴുവൻ ഒറ്റ വലിക്കു അകത്താക്കി........... എടാ ഗ്രന്ധം...... രുദ്രൻ സംശയത്തോടെ അവന്റെ ഒഴിഞ്ഞ കൈലേക്കു നോക്കി.......... ഷർട്ട്‌ പൊക്കി പാന്റിൽ തിരുകി വച്ചിരിക്കുന്ന ഗ്രന്ധം അവര്ക് മുൻപിൽ അനാവൃതം ആയി...........വല്യ കട്ടി ഇല്ലഞ്ഞത് ഭാഗ്യം ഇവിടെ തിരികി വയ്ക്കാൻ പറ്റി........... രുദ്രനും സഞ്ജയനും നിറഞ്ഞ കണ്ണുകളോടെ അവനെ ചേർത്തു.........

മൂർത്തിയും അതേ അവസ്ഥ തന്നെ ആയിരുന്നു...... എന്നാലും ഏട്ടൻ പുറത്ത് വന്നു കഴിഞ്ഞ് ആരുടെ കരച്ചിലാ അവിടെ കേട്ടത്....... ഉണ്ണി രണ്ടു കാലും പൊക്കി ചാടാൻ തുടങ്ങി........ എടാ ആ ചെക്കനെ പിടിച്ചു വണ്ടിയിൽ ഇടാൻ നോക്ക് ആദ്യം നമുക്ക് ഇവിടുന്നു രക്ഷപെടാൻ നോകാം ബാക്കി പിന്നെ പറയാം....... ചന്തു ഞെട്ടൽ ഒട്ടും വിട്ടു മാറാതെ കാറിലേക് കയറി.......സീറ്റിലേക്ക് ചാരി കിടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇരികത്തൂർ മനയിലെ കാലഭൈരവന്റെ തറയിൽ ചന്തു നിവർന്നു കിടന്നു....... രുദ്രനും സഞ്ജയനും അവന്റെ രണ്ടു വശത്തായി കിടന്നു.... രുദ്രൻ ചന്തുവിന്റെ നെഞ്ചിലേക്ക് കിടന്നു അവന്റെ കവിളിൽ ആഞ്ഞു മുത്തി...........

കുഞ്ഞ് തിരിച്ചു വരും വരെ ഈ കുട്ടികൾ അനുഭവിച്ച വിഷമം..... രുദ്രൻ കുഞ്ഞ് കരയാതെ പിടിച്ചു നിന്നത് ഞാൻ കണ്ടു..... മൂർത്തി നേര്യത് എടുത്തു ചന്തുവിനെ വീശി കൊണ്ടു രുദ്രനെയും ഉണ്ണിയേയും മാറി മാറി നോക്കി......... ഉണ്ണി അപ്പോഴും ആലോചനയിൽ ആണ്...... നീ എന്താ ഉണ്ണി ആലോചിക്കുന്നത്....രുദ്രൻ അവനെ നോക്കി..... എന്നാലും അത്‌ ആരായിരിക്കും.....? ആരാ കരഞ്ഞത് ചാത്തന്മാർ ആണോ...... ആാാ ഒരു കുട്ടിച്ചാത്തൻ """ഡാൻ ഡേവിഡ് ജോൺ ഉപ്പുകണ്ടത്തിൽ.... "" വാട്ട്‌...... """""രുദ്രൻ ചാടി എഴുനേറ്റു..........ബാക്കി ഉള്ളവർ കണ്ണ് മിഴിച്ചു നോക്കി...... അതേടാ അവൻ നമ്മുടെ പുറകെ ഉണ്ടായിരുന്നു... അപ്പുറത്തെ മതില് വഴി ചാടി അകത്തു കടന്നു....

ചന്തു നടന്നത് മുഴുവൻ പറഞ്ഞു....... ചന്തു ആ കാളിമഠത്തിന്റെ അകത്തളത്തിൽ നീ അല്ലതെ മറ്റാർക്കും കാല് കുത്താൻ പറ്റില്ല അവൻ on the spotil തീരും......... രുദ്രൻ കണ്ണ് മിഴിച്ചിരുന്നു... ആ അതിന്റെ ശബ്ദം ആണ് കേട്ടത്.... എന്തായാലും നിനക്ക് ജോലി ഒഴിഞ്ഞു കിട്ടിയില്ലേ...അവനെ കൊന്ന ക്രെഡിറ്റ്‌ ആ ചാത്തന്മാർക് ഇരിക്കട്ടെന്നെ ...... എന്നാലും അവൻ ചോദിച്ചു വാങ്ങിയല്ലോ വിധി..... നിങ്ങൾ നല്ല മനുഷ്യൻ ആണ് ആ ചെറുക്കനെ ചാത്തന്മാർക് ഇട്ടു കൊടുത്തിട്ടു ഇങ്ങു പൊന്നു അല്ലേ..... ഉണ്ണി കളി ആയി പറഞ്ഞു കൊണ്ടു ചന്തുവിന്റെ നെഞ്ചിലേക്കു കയറി കിടന്നു........ എനിക്ക് മൂന്നു പിള്ളേർ ഇല്ലെടെ അവരെ ആരു നോക്കും.....

ചന്തുവിന്റെ കണ്ണ് നിറഞ്ഞു അതിൽ തമാശയും ചിരിയും ഏല്ലാം നിറഞ്ഞു....... ഈ ചന്തുവേട്ടൻ....... ഉണ്ണി അവന്റെ കവിളിൽ ആഞ്ഞു കടിച്ചു.......... അയ്യോ.... ആ ഗ്രന്ധം അത്‌ വായിക്കണ്ടെ........ അത്‌ മാത്രം അല്ല എന്ത് ദുരന്തം ആണ് നേരിടാൻ പോകുന്നത് എന്ന് അതിൽ അല്ലേ പറയുന്നത്.... രുദ്രൻ ചാടി എഴുനേറ്റു.......... അവന്റെ ചുറ്റിനും എല്ലാവരും നിരന്നു........... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രൻ മെല്ലെ അതിന്റെ പുറം താൾ തുറന്നു........ആകെ പത്തു താളുകൾ മാത്രം ഉള്ള ആ ഗ്രന്ധത്തിൽ താന്ത്രിക ശ്ലോകങ്ങങ്ങൾ നിറഞ്ഞു നിന്നു................... ഛന്ദസ്സ്, ഭൈരവ : ഋഷി :ഉഷ്ണിക്ഛന്ദ :കാളിദേവത ധ്യാനം.......

""സദ്യചിന്നശിരഃ കൃപാണമഭയം ഹസ്തൈർവരം ബിഭ്രതിം ഘോരാസ്യാം ശിരസാം സ്രജാ സുരുചിരാ - മുമുക്ത കേശവലിം സൃക്യസൃക് പ്രവഹാം ശ്മാശാനനിലയാം ശ്രുത്യോ : ശവാലംകൃതീം ശ്യാമാംഗി കൃതമേഖലാം ശവകരൈർ - ദ്ദേവിം ഭജേ കാളികാം """""""" (ഉടൻ തന്നെ മുറിച്ചു എടുത്ത മനുഷ്യ ശിരസും വാജം അഭയവര മുദ്രകളും ധരിച്ചു നാലു കൈകളോടും, അതിഭയങ്കര മുഖം കഴുത്തിൽ മനുഷ്യ ശിരസ്സ് കൊണ്ടു കോർത്ത മാല, അഴിഞ്ഞിഴയുന്ന തലമുടി, രണ്ടു കടവായിലൂടെ ഒലിക്കുന്ന രക്തം എന്നിവയോടും കൂടി, രണ്ടു ചെവികളിലും ശവങ്ങളെ കുണ്ഡലങ്ങളായി അണിഞ്ഞു കറുത്ത ദേഹ കാന്തിയോടെ ശവങ്ങളുടെ കൈകളെ കൊണ്ട് ഉണ്ടാക്കിയ മേഖല ധരിച്ചു ശ്മാശാന ഭൂമിയിൽ നിവസിക്കുന്ന കാളിയെ ഞാൻ ഭജിക്കുന്നു... )

മന്ത്രം :::::: 1.""ക്രീം, ക്രീം, ക്രീം, ഹും, ഹും, ഹ്രീം, ഹ്രീം ദക്ഷിണ കാളികേ ക്രീം ക്രീം ക്രീം ഹ്രീം ഹ്രീം സ്വാഹാ "" 2. ""(ഓം ഹ്രീം ഹ്രീം ഹും ഹും ക്രീം ക്രീ ക്രീം ) ദക്ഷിണ കാളികേ ക്രീം ക്രീം ക്രീം ഹും ഹും ഹ്രീം ഹ്രീം 3. """ക്രീം ഹും ഹ്രീം ദക്ഷിണ കാളികേ ക്രീം ഹും ഹ്രീം സ്വാഹാ 4."""ഹും ഹും ക്രീം ക്രീം ഹ്രീം ഹ്രീം ദക്ഷിണ കാളികേ ഹും ഹും ക്രീം ക്രീം ക്രീം ഹ്രീം ഹ്രീം സ്വാഹാ 5.""ക്രീം ക്രീം ക്രീം ഹും ഹും ഹ്രീം ഹ്രീം ദക്ഷിണ കാളികെ സ്വാഹ. ഷഡ്കോണം അതിനു പുറമെ മൂന്ന് ത്രികോണങ്ങൾ അതിനു പുറത്തായി അഷ്ടദളപദ്മം ഒടുവിൽ ഭൂപുരം ഈ ക്രമത്തിൽ പൂജ യന്ത്രം എഴുതണം.. പൂച്ച ആട് ഒട്ടകം പോത്തു ഇവയിൽ ഒന്നിന്റെ രോമം തോല് മാംസം ഇവ യോജിപ്പിച്ചു ഈ മന്ത്രങ്ങളിൽ ഒന്ന് ജപിച്ചു പാതിരായ്ക്ക് കാളിക്ക് ബലി നൽകുന്ന സാധകന് എല്ലാ ജീവജാലങ്ങളും അധീനത്തിൽ ആയിതീരും......

പരിശുദ്ധമായ ഹവിസ് മാത്രം ഭക്ഷിച്ചു കൊണ്ട് പകൽ സമയം കാളിയെ സ്മരിച്ചും രാത്രികാലങ്ങളിൽ സ്ത്രീ സംഭോഗം ചെയ്തു ഈ മന്ത്രം ലക്ഷം വീതം സംഖ്യ ജപിച്ചു പോന്നാൽ അവനു വിജയം സുനിശ്ചിതം....... അതിൽ പരാമർശിക്കുന്ന ബാക്കി കാര്യങ്ങൾ രുദ്രൻ മനസ് കൊണ്ട് ആണ് വായിച്ചത് രുദ്രന്റെ ഹൃദയം പിടച്ചു...... കാവിലമ്മേ """""""""""........ അവൻ പരിസരംമറന്നു വിളിച്ചു കൂവി...... എന്താ രുദ്ര.............. ചന്തു അവന്റെ തോളിൽ പിടിച്ചു കുലുക്കി...... ഉണ്ണി നീ വല്യൊത്തു വിളിച്ചു സ്ത്രീകൾ എല്ലാവരും സേഫ് ആണെന്ന് ഉറപ്പ് വരുത്തണം......... രുദ്രൻ മീശ കൂട്ടി പിടിച്ചു മുഖത്തെ വിയർപ് തുടച്ചു...... എന്താ രുദ്ര........ സഞ്ചയൻ പകപോടെ അവനെ നോക്കി.........

ഞാൻ എന്താ പറയേണ്ടത്............സഞ്ജയ ജാതവേദന്റെ ബ്രഹ്മചര്യം അതാണ് അവന്റെ രക്ഷക്കായുള്ള മാർഗം......... എന്ന് വച്ചാൽ.......?? സഞ്ജയനും ചന്തുവും മൂർത്തിയും പരസ്പരം നോക്കി... അതായത് എന്റെ ആശ്രിതരായ സ്ത്രീകളിൽ ആരെങ്കിലും ഒരാൾ അവരെ അവൻ ഭോഗിക്കണം അതും ഏഴു രാത്രി....... പകൽ താന്ത്രിക ശ്ലോകങ്ങൾ ഉരുവിട്ടു കൊണ്ടു പൂജയും ബലിയും രാത്രിയിൽ സ്ത്രീ സംഭോഗവും........ അതാണ് ഈ ഗ്രന്ധത്തിൽ പരാമർശിക്കുന്നത്....... ഉണ്ണി നീ വിളിച്ചോ....... രുദ്രൻ ഉണ്ണിയെ നോക്കി... രുദ്രേട്ട അവർ എല്ലാവരും വീട്ടിൽ ഉണ്ട്........ ആർക്കും ഒരു കുഴപ്പവും ഇല്ല..... ഉറപ്പാണോ.....?

അതേ രുദ്രേട്ട..... ഉണ്ണി ഫോൺ പോക്കറ്റിൽ ഇട്ടു...... രുക്കുവും ഉണ്ട് അവിടെ........ പിന്നെ....ഇത്‌ എങ്ങനെ സാദ്യം ആകും......രുദ്രൻ മീശ കൂട്ടി കടിച്ചു കൊണ്ട് കണ്ണുകൾ നാലു പാട് പാഞ്ഞു... രുദ്ര അതിൽ ബാക്കി എന്താണ് പറയുന്നത്..... സഞ്ചയൻ അവന്റെ തോളിൽ പിടിച്ചു.... ങ്‌ഹേ.... """ആലോചനക്ക് വിരാമം ഇട്ടു കൊണ്ടു ഞെട്ടലോടെ സഞ്ജയനെ നോകിയവൻ...... സഞ്ജയ ആദിശങ്കരന് ഒരു വയസ് പൂർത്തി ആകും മുൻപേ ജാതവേദന്റെ ജന്മദിനം അന്നു ബ്രഹ്മ മുഹൂർത്തത്തിൽ അവൻ എന്റെ ആശ്രിതർ ആയ ഏതെങ്കിലും ഒരു സ്ത്രീയെ ഭോഗിക്കണം... അതും ഇന്ന് മുതൽ ഏഴു രാത്രി.....

ആദ്യ സമാഗമം അത്‌ ഇന്ന് ബ്രഹ്മ മുഹൂർത്തത്തിൽ നടന്നിരിക്കണം.... അല്ല എങ്കിൽ പഠിച്ച ഈ മന്ത്ര സിദ്ധി അവനു പിനീട് സാദ്യം ആകില്ല........ രുദ്ര നമ്മുടെ വീട്ടിലെ എല്ലാവരും സേഫ് ആണ്.......അപ്പോൾ ഇത്‌ നടപ്പാക്കി കാണില്ലായിരിക്കും അവൻ.... ചന്തു രുദ്രനെ പിടിക്കുമ്പോൾ രുദ്രൻ വിറച്ചിരുന്നു...... ഇല്ല ചന്തു എന്നേ ജയിക്കാൻ ഉള്ള അവന്റെ മാർഗം ആണ്..... ഇന്ന് കാർത്തിക ഇന്ന് പകൽ ഈ മന്ത്രങ്ങൾ ഉരുവിട്ട് ബലി കൊടുത്തവൻ ഏഴു ദിവസത്തെ പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.... ഇന്ന് കാർത്തിക, തൊട്ടു ഏഴുനാൾ അതിൽ രോഹിണി, മകയിരം കഴിഞ്ഞു വരുന്ന തിരുവാതിര ആണ് എന്റെ മകന്റെ നാള് അവന്റ ഒരു വയസ് പിറന്നാൾ..... അന്നു രാത്രി പന്ത്രണ്ട് മണിക് കൊടിയ ബലി നടക്കും .......

ഇത്‌ നടന്നു കഴിഞ്ഞാൽ ആ മുത്തു അത്‌ കൈവശം വരുന്ന നിമിഷം...... എന്റെ.... എന്റെ... കുഞ്ഞിനെ അവൻ ബലി കൊടുക്കും........ അതിനു മുൻപ് അവൻ കുഞ്ഞാപ്പുവിനെ ചിത്രനെ എല്ലാം ഇല്ലാതാക്കും .... എന്റെ തലക് ഭ്രാന്ത്‌ പിടിക്കുന്നു രുദ്രൻ രണ്ടു കൈ കൊണ്ട് ഭ്രാന്തനെ പോലെ മുടി കോർത്തു വലിച്ചു..... ......... ഇത്‌ തടയണം..... തടയണം..... തടയണം....... ഉന്മാദം പിടിച്ചവനെ പോലെ അവൻ ചുറ്റും പരതി നടന്നു..... ഉണ്ണി....... """അവൻ ഉറക്കെ വിളിച്ചതും ഉണ്ണി ഓടി വന്നവനെ പിടിച്ചു...... എന്താ... എന്താ... രുദ്രേട്ട........ അന്ന്..... അന്ന്..... ഞാൻ ഉപേന്ദ്രൻ മുത്തശ്ശനോട് ച്ചോ... ച്ചോ.... ചോദിച്ചില്ലേ.... ചന്തു കാളി മഠത്തിൽ കയറുമ്പോൾ ജാതവേധൻ കാണില്ലേ എന്ന്....... ഈ... ഈ ഗ്രന്ധം കൈ വശം വന്നാൽ അതിനു ഉത്തരം കിട്ടും എന്ന് പറഞ്ഞില്ലെ......ഇതാണ് ഉത്തരം..... അവൻ ആ പൂജ തുടങ്ങി.......

കുഞ്ഞേ ഒരു സംശയം പറയട്ടെ.... മൂർത്തി അവരെ എല്ലാവരെയും നോക്കി....... കുഞ്ഞിന്റെ ആശ്രിതർ രക്തബന്ധം തന്നെ ആകണം എന്നുണ്ടോ.....? ആാാ..... അത്‌... രക്തബന്ധം ..... ഇല്ല രക്തബന്ധം എന്ന് പറയുന്നില്ല... രുദ്രൻ മൂർത്തിയെ നോക്കി.... അങ്ങനെ എങ്കിൽ ഇനി മറ്റു സ്ത്രീകൾ ആരെങ്കിലും ആണോ... നമ്മുടെ വീട്ടിൽ എല്ലവരും ഉണ്ട് ഞാൻ സംസാരിച്ചു... കണ്ണന്റെ അമ്മയും പെങ്ങമ്മാരും വരെ അവിടെ ഉണ്ട്.........ചന്തു ആകെ വെപ്രാളം പൂണ്ടു.... ചേ....ചേ...ചേച്ചിയമ്മയോ.......? (മംഗളദേവി )രുദ്രന്റെ ശബ്ദം ഇടറി..... ചേച്ചിയമ്മ എറണാകുളത്തു ട്രൈനിങ്ങിനു പോയില്ലേ കമ്പനിയിൽ നിന്നും ഞാൻ അല്ലേ ചേച്ചി അമ്മേ സെലക്ട്‌ ചെയ്തു വിട്ടത്.....

ഉണ്ണി രുദ്രനെയും ചന്തുവിനെയും നോക്കി......... സഞ്ചയ എന്റെ ആശ്രിതർ എന്ന് പറയുമ്പോൾ രക്തബന്ധം എന്ന് അതിൽ നിഷ്കർഷിക്കുന്നില്ല... എന്നേ ആശ്രയിക്കുന്ന സ്ത്രീകൾ അത്‌ ആരും ആകാം അല്ലേ....... അതേ രുദ്ര എനിക്കും അത്‌ അങ്ങനെ ആണ് തോന്നുന്നത്..... ഉണ്ണി ചേച്ചിയമ്മേ ഒന്ന് വിളിച്ചേ നീ.......... രുദ്രൻ ഉണ്ണിക് നേരെ തിരിഞ്ഞു.... അയാൾ എനിക്ക് മുൻപിൽ പുകമറ സൃഷ്ടിച്ചത് ചതി ആയിരുന്നു......വല്യൊതെ പെണ്ണുങ്ങളുടെ മുകളിൽ കരി നിഴൽ വീഴ്ത്തി ശ്രദ്ധ അങ്ങോട്ട് തിരിച്ചു..... അവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ രക്ഷകൾ എഴുതി അവരെ സംരക്ഷിക്കുമ്പോൾ അവൻ ചതിയുടെ കളം ഒരുക്കി......... ( part 106 അത്‌ പറയുന്നുണ്ട് ഭൈരവൻ ഒരുക്കിയ ചതി ഇതാണ് ആ ചതി )

ഉണ്ണി കോൾ ചെയ്യാൻ ശ്രമിച്ചിട്ടും കാൾ പോകുന്നില്ല..... സ്വിച്ച്ഡ് ഓഫ്‌ എന്നാണ് കാണിക്കുന്നത്..... അവൻ നിരാശയോടെ അതിലുപരി കണ്ണ് നിറച്ചു അവരെ നോക്കി.... അപ്പോൾ ചേച്ചിയമ്മ........കാവിലമ്മേ....... രുദ്രൻ നെഞ്ചിലേക്ക് കൈ വെച്ചു... എടാ... ഞാൻ... ഞാൻ....ഞാൻ എന്നാൽ കാളി മഠത്തിൽ വീണ്ടും കയറട്ടെ.... എന്റെ.. .... എന്റെ ജീവൻ കളഞ്ഞു ആയാലും ആ പൂജ ഞാൻ മുടക്കാം.... നമ്മുടെ കുഞ്ഞുങ്ങൾ അവര്ക് ഒന്നും വരരുത്....... ചന്തു രുദ്രന്റെ കൈയിൽ കൂട്ടി പിടിച്ചു...... ചന്തുവേട്ടാ ..... വേണ്ട ഞാൻ കയറാം....... ഉണ്ണി ഇടയിൽ കയറി.... വേണ്ട.... നീ വേണ്ട.... ആ മുത്ത് എവിടെ എന്ന് കണ്ടു് പിടക്കാൻ നീ വേണം..... ഭൈരവനെ ഇല്ലാതെ ആക്കാൻ ഇവൻ വേണം..... എന്റെ കടമ കഴിഞ്ഞു......ഇനി ഞാൻ... ഞാൻ പോയാലും കുഴപ്പം ഇല്ല......

എന്റെ മോനെ.....എന്റെ പെണ്ണിനെ പൊന്നു പോലെ നോക്കിയാൽ മതി....... ചന്തുവിന്റെ വാക്കുകൾ മുറിഞ്ഞു..... ചന്തു........ രുദ്രൻ അവനെ കരഞ്ഞു കൊണ്ട് വാരി പുണർന്നു എനിക്ക് കാളിമഠത്തിൽ അനായാസം കയറാം എനിക്ക് മാത്രമേ അതിനു കഴിയു.... ഞാൻ.... ഞാൻ... തയാറാണ്........ ചന്തുവിന്റെ കണ്ണുനീർ രുദ്രന്റെ ഷർട്ടിനെ നനയിച്ചു.... നീ എന്താ പറഞ്ഞത്...... രുദ്രൻ ചന്തുവിനെ നേരെ നിർത്തി....... അതേ നിനക്ക് മാത്രമേ അവിടെ പ്രവേശിക്കാൻ കഴിയു..... അത്‌ പോലെ കാളി മഠത്തിൽ സ്ത്രീകൾ നിഷിദ്ധം ആണ്... അവനു ആ പൂജക്ക്‌ വേണ്ടി സ്ത്രീയെ അവിടെ കയറ്റാൻ കഴിയില്ല........ അപ്പോൾ.....? ചന്തു സംശയത്തോടെ നോക്കി....

മറ്റൊരു സ്ഥലം കാളി മഠത്തിനു പുറത്തു അവൻ ഒരുക്കിയിട്ടുണ്ട്...... അത്‌ എവിടെ.... ബ്രഹ്മമുഹൂർത്തത്തിന് ഇനി വളരെ കുറച്ചു സമയം മാത്രം......... കൈ വിട്ട് പോകുമോ എല്ലാം..... രുദ്രൻ കിതച്ചു കൊണ്ടു കാലഭൈരവന്റെ ശില്പത്തിലേക്കു നോക്കി.......... രുദ്ര..... """സഞ്ജയൻ അവന്റെ തോളിൽ പിടിച്ചു.... നിറഞ്ഞു വന്ന മിഴിയോടെ സഞ്ജയനെ നോകിയവൻ..... രുദ്ര കാളിമഠത്തിനു വലതു ഭാഗത്തു കൂടി പോയാൽ മഠത്തിന്റെ കാവ് ഉണ്ട് ഘോരവനം ആണ്.... അതിനു നടുക്കാണ് സർപ്പക്കാവ്.... അവിടെ പരസ്പരം ഇണചേരുന്ന സർപ്പങ്ങളുടെ വിളനിലം ആണ് ......... ഒരുപക്ഷെ...... സഞ്ജയൻ വാക്കുകൾ പൂർത്തി ആക്കത്തെ അവനെ നോക്കി....

അതേ.... അത്‌ തന്നെ...... സഞ്ജയ..... ചന്തു... ആ ഗ്രന്ധത്തിന്റെ അവസാനം നൽകിയ സൂചന അതാണ് ... """"സർപ്പങ്ങൾ ഉടലോട് ഉടൽ ചേരുന്നത് പോലെ ആകണം അവന്റെ സംഗമം""""അവനു കാവൽ ആയി ദുഷ്ടസര്പങ്ങൾ കാവൽ നില്കും ........നമുക്ക് മുൻപിൽ സമയം ഒട്ടും ഇല്ല വേഗം പോകാം..... .... രുദ്രൻ കാറിന്റെ അടുത്തേക് ഭ്രാന്തെനെ പോലെ ഓടി പുറകെ ബാക്കി ഉള്ളവരും........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അതാണ് കാവിലേക്കുള്ള വഴി....... സഞ്ജയൻ കാളി മഠത്തിനു വലതു വശത്തേക്കു കിടക്കുന്ന വഴി ചൂണ്ടി........ രുദ്രൻ അതേ വേഗത്തിൽ ഇരച്ചു കൊണ്ടു വലതു വശത്തേക്കു കാർ വെട്ടിച്ചു...... അകതിരുന്നവർ കുലുങ്ങി മറിഞ്ഞു.........

ഉണ്ണി പുറകിൽ ഇരുന്നു അവന്റെ തോളിൽ പിടിച്ചു എന്നിട്ടും അവന്റെ വേഗത കുറഞ്ഞില്ല .... കാവിനുള്ളിൽ കയറണം അത്‌ മാത്രം ആയിരുന്നു ലക്ഷ്യം......... മരങ്ങൾ തിങ്ങി നിറഞ പാത അവസാനിച്ചു...... ഇനി.... ഇനി വഴി ഇല്ലല്ലോ.........ചന്തു ഗ്ലാസിലൂടെ പുറത്തേക്കു നോക്കി....... വാ.... ഇറങ്ങു..... രുദ്രൻ ചാടി ഇറങ്ങി മുൻപോട്ടു ഓടി പുറകെ മറ്റുള്ളവരും...... മുൻപിൽ കാണുന്ന വള്ളി പടർപ്പുകൾകു ഇടയിൽ നിന്നും സീല്കാര ശബ്ദങ്ങൾ ഉയര്ന്നു വന്നു.......... ഉണ്ണി ചന്തുവിനെ മുറുകെ പിടിച്ചു......... മൂർത്തിയും വിറച്ചു...... രുദ്രൻ മുന്നിലെ തടസങ്ങളെ വെട്ടി മാറ്റി അവർക്ക് വഴി തെളിയിച്ചു മുൻപേ ഓടി...........

ദൂരെ ചെറിയ പ്രകാശം തെളിഞ്ഞു വന്നു..... മറ്റുള്ളത് ഒന്നും ശ്രദ്ധിക്കാതെ മുന്പോട്ട് ആഞ്ഞ അവന്റെ കാൽ വലിയ ഒരു മരകഷ്ണത്തിൽ ഇടിച്ചു മുന്നോട്ട് ആഞ്ഞതും സഞ്ജയന്റെ കൈകൾ അവനു രക്ഷക്കായി എത്തി..... സൂക്ഷിച്........ ഇനി ഉള്ള യാത്ര സൂക്ഷിച്ചു വേണം.... ബ്രാഹ്മമുഹൂർത്തത്തിന് ഇനി പത്തു മിനിറ്റ് കൂടി.... സഞ്ജയൻ രുദ്രന്റെ മുഖത്തേക്കു നോക്കി...... മ്മ്മ്..... """"അവൻ എന്റെ ചേച്ചിയമ്മയുടെ ദേഹം അശുദ്ധം ആക്കില്ല..... ചിത്രന് ജന്മം കൊടുത്ത സ്ത്രീ ആണവർ..... പൊള്ളും അവന്റെ ദേഹം..............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story