രുദ്രവീണ: ഭാഗം 120

rudraveena

എഴുത്തുകാരി: മിഴിമോഹന

സഞ്ജയ..... ഞാൻ........ ചന്തു ഞാൻ...... """""ഭ്രാന്തനെ പോലെ കൈ മുടിയിൽ കോർത്തു വലിച്ചവൻ....... ഇല്ലാതായി അവൻ..... നിന്റെ കൈ കൊണ്ട്...... ഇനി ഇവിടെ നിൽക്കണ്ട പോകാം നമുക്ക്...... രുദ്രന്റെ കൈയിൽ പിടിച്ചു മുൻപേ സഞ്ജയൻ നടന്നു...... ബാക്കി ഉള്ളവർ പിന്നിൽ ആയും....... അവർ തിരിഞ്ഞ് നോക്കി........ മൂർത്തി ഭൈരവന്റെ ശവശരീരത്തിൽ കാർക്കിച്ചു തുപ്പി.............. '""ഇതാണ് ഇവന് നൽകുന്ന അന്ത്യ കർമ്മം............ ഹ്ഹ... ത്ഫൂ............ """""...... കുളപ്പടവിൽ നിന്നും നിബിഡ വനത്തിലേക്ക് കയറിയപ്പോൾ കണ്ടു ഒടിഞ്ഞു വീണ മരകാലുകൾ പ്രകൃതിയുടെ സംഹാരത്തിന്റെ അവശേഷിപ്പുകൾ.......

ഇവിടേക്ക്‌ വരുമ്പോൾ അവരെ പത്തി വിടർത്തി ഭയപ്പെടുത്തിയ കരിമൂർഖൻ മുൻപിൽ തടസം പോലെ നിന്നു...... മംഗളയും മൂർത്തിയും ഭയന്നു ചന്തുവിനെയും ഉണ്ണിയേയും മുറുകെ പിടിച്ചു...... പേടിക്കണ്ട മാപ്പു ചോദിക്കാൻ വന്നത് ആണ്... രുദ്രൻ ആ നാഗത്തിനു മുൻപിൻ മുട്ടു കുത്തി ഇരുന്നു......... അവന്റെ മുൻപിൽ അനുസരണയോടെ പത്തി താഴ്ത്തി അവൻ നിന്നു.... ചന്ദ്രകല തിളങ്ങി നിൽക്കുന്ന ആ നെറുകയിൽ വിരലുകൾ ഒടിച്ചു രുദ്രൻ.... പൊയ്ക്കോളൂ നിന്റെ ലോകത്തേക്കു ആട്ടി പായിച്ചവർ ഇനി നിന്നെ സ്വീകരിക്കും....... ഒന്നുകൂടി ശിരസ് കുനിച്ചുകൊണ്ട് ആ മഹാദേവനെ നമിച്ചു പോകുന്ന നാഗ ശ്രേഷ്ഠനെ നോക്കി നിന്നവർ.... ഒന്നും മനസിലാക്കാത്തവ്ർക് മുൻപിൽ തിരിഞ്ഞു നിന്നു രുദ്രൻ....

അവന്റെ ലോകത്ത് നിന്നും ശാപം കിട്ടി വന്നത് ആണ് കാലങ്ങൾ ആയി ജലന്ദരന്റെ അടിമ.... ഇനി അവനു അവന്റെ ലോകത്തേക്ക് പോകാം...... സഞ്ജയന്റെ കൈ പിടിച്ചു രുദ്രൻ തിരിഞ്ഞ് നടന്നു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താ ഉണ്ണി ഇവിടെ നടന്നത് എന്റെ ചിത്രൻ ആരാ.... """? കുളി കഴിഞ്ഞു മൂർത്തിയുടെ ഭാര്യ നൽകിയ സാരിയും ചുറ്റി മംഗള ഉണ്ണിയുടെ അടുത്തേക് വന്നു........ കാലഭൈരവന്റ ശിലയിലേക്കു നിർവികാരൻ ആയി നോക്കി നിൽക്കുകയാണ് ഉണ്ണി...... ഉണ്ണി... """അവർ ഒന്ന് കൂടെ വിളിച്ചു..... ങ്‌ഹേ... """എന്താ ചേച്ചി അമ്മേ..... നിസ്സംഗതയോടെ നോക്കി നിൽക്കുന്ന അവരെ കണ്ടത് കണ്ണൊന്നു നനഞ്ഞു അവന്റെ.... ഒരല്പം താമസിചിരുന്നുവെങ്കിൽ ചേച്ചിഅമ്മ ഇപ്പോൾ....

മ്മ്മ്ഹ്ഹ്.... അവൻ ശ്വാസം ഒന്നു വലിച്ചു വിട്ടു.... വായോ പറയാം..... അവരുടെ തോളിലൂടെ കൈ ചേർത്തു അകത്തേക് നടന്നു..... അകത്തളത്തിൽ തെളിഞ്ഞു നിൽക്കുന്ന നിലവിളക്കിനു മുൻപിൽ കൈ കൂപ്പി ഇരികുകയാണു രുദ്രൻ...... രുദ്രേട്ട...... '""""അവൻ വിളിച്ചതും മെല്ലെ കണ്ണ് തുറന്നവൻ...... ചന്തുവും സഞ്ജയനും സമീപം വന്നു നിന്നു....... ആരെങ്കിലു ഒന്നു പറ.... എന്താ എനിക്ക് ചുറ്റും നടക്കുന്നത്.... എന്റെ ചിത്രൻ ആരാ......? ഒന്നു പറഞ്ഞു തരുവോ.... കരഞ്ഞു കൊണ്ടു താഴേക്ക് ഇരുന്നവർ........ പറഞ്ഞു തരാം.... പക്ഷെ അതിനു മുൻപ് മറ്റൊന്ന് അറിയണം..... രുദ്രൻ എഴുനേറ്റ് അവരുടെ സമീപം വന്നു........... ഇരു തോളിൽ പിടിച്ചു ആ കണ്ണുകളിലേക്കു നോക്കി......... എന്താ രുദ്ര....?

എറണാകുളത്തു ട്രെയിനിങ്ങിനു പോയ ചേച്ചിഅമ്മ എങ്ങനെ ഇവിടെ വന്നു.....? അത്‌... അത്‌.... ഉണ്ണി എന്നേ ട്രെയിനിങ് സെന്റർൽ കൊണ്ട് ചെന്നു ആക്കി പോയ ശേഷം.. ഒരു...... ഒരു.... രണ്ടുമണിക്കൂർ കഴിഞ്ഞ് കാണും റിസിപ്ഷനിൽ നിന്നും കാൾ വന്നു ഉണ്ണീടെ കാർ തിരിച്ചു പോയ വഴി ആക്‌സിഡന്റ് ആയി എന്ന്.... ഓടി താഴെ വരുമ്പോൾ അയാൾ ഉണ്ട് അവിടെ...... എന്നിട്ട്....? രുദ്രന്റെ പുരികം ഉയർന്നു കണ്ണുകളിൽ രോഷം നിറഞ്ഞു...... ഉണ്ണി പറഞ്ഞിട്ട് കൂട്ടി കൊണ്ട് ചെല്ലാൻ വന്നതാണെന്നും പറഞ്ഞു കാറിലേക്ക് കയറ്റി... കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞാൻ ഏതു ഹോസ്പിറ്റൽ ആണ് കുഞ്ഞ് എന്ന് ചോദിച്ചപ്പോൾ അയാൾ പൊട്ടി ചിരിച്ചു......പിന്നെ എനിക്ക് ഒന്നും ഓർമ്മ ഇല്ല....

ബോധം വരുമ്പോൾ ഒരു മന്ത്രവാദ കളത്തിൽ എന്നേ ഇരുത്തി..... ദേ.... ദേഹം മുഴുവൻ പൊതിരെ തല്ലി..... പിന്നെ..... പിന്നെ..... പിന്നെ.....? വ്യക്തം ആയിട്ടു പറയു ചേച്ച്യാമ്മേ.... എന്തൊക്കെയോ മന്ത്രങ്ങൾ വർഷിക്കുമ്പോൾ ഞാൻ അറിയാതെ അയാളിലേക് അടുക്കുന്നത് അറിഞ്ഞു......ഉപബോധ മനസിൽ ശരീരം പിൻവിളിക്കുമ്പോൾ ബോധ മനസ് സമ്മതിച്ചില്ല... അയാളിലേക്ക് ഞാൻ കാമാസക്തിയോടെ ചെല്ലുന്നത് എനിക്ക്......എനിക്ക്..... അറിയാമായിരുന്നു........ മംഗളയുടെ ശ്വാസം ഉയർന്നു പൊങ്ങി............. വശീകരണ മന്ത്രം.......""""മ്മ്ഹ... രുദ്രന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചവൻ....... """""ഉച്ഛിഷ്ട ചണ്ഡാലിനി സുമുഖി ദേവിഹ പിശാചിനി ഹ്രീ , ഠ : ഠ : ഠ :...... """""""

പതിനായിരം ഉരു മന്ത്രം ഉരുവിട്ടു കൊണ്ടു..... കൊന്ന ഉടനെ എടുത്ത പൂച്ച മാംസവും തേനും നെയ്യും ചണ്ഡാളമാരുടെ നഖ രോമങ്ങളും കൂടി ചേർത്ത് ഹോമിച്ചാൽ സ്ത്രീകൾ അധീനതയിൽ വരും.... അപ്പോൾ പൂച്ച മാംസത്തിന്റെ രക്ത കറയാണു അവിടെ കണ്ടെത്..... രുദ്രൻ മീശ കടിച്ചു കൊണ്ടു ജനൽ കമ്പിയിൽ പിടി മുറുക്കി..... ഇനി അവനു ആ മന്ത്രങ്ങൾ ഫലം ചെയ്യില്ല..... ഉണ്ണിയുടെ കാലുകളുടെ ബലം സാക്ഷാൽ നന്ദികേശന്റെ കാല്പാദം അവന്റ നാഭി തകർത്തു കളഞ്ഞു..... പല്ലുകൾ ഞറുക്കി അവൻ....... എന്താടാ നീ ആലോചിക്കുന്നത്..... """"ചന്തുവിന്റെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു.... ങ്‌ഹേ..... """"ഏയ് ഒന്നും ഇല്ല... അവൻ ഉണ്ണിയുടെ നേരെ തിരിഞ്ഞു.... ഉണ്ണി....

""""നീ ചേച്ചിയമ്മേ കൊണ്ട് വിട്ട അന്നു തന്നെ അയാൾ ചേച്ചിയമ്മേ കടത്തി... അതായത് മൂന്നു ദിവസം വശീകരണ മന്ത്രത്താൽ അയാളിലേക്കു ചേച്ചിയമ്മ അടുത്ത് കൊണ്ടിരുന്നു......... അത്‌ കേട്ടതും മുഖം പൊത്തി അർതുലച്ചു കരഞ്ഞു മംഗള......... ചേച്ചിയമ്മക് ഒന്നും സംഭവിച്ചില്ല.... """""നിങ്ങൾ ചിത്രന്റെ അമ്മ ആണ്..... അവർക്കൊപ്പം മുട്ടു കുത്തി രുദ്രൻ താഴേക്കു ഇരുന്നു......... നിറഞ്ഞ കണ്ണുകൾ ഒന്നു കൂടി വിടർന്നു.... അവർ രുദ്രനെ നോക്കി........... അതേ ചേച്ചിയമ്മേ..... ചിത്രനും കുഞ്ഞനും കുഞ്ഞാപ്പുവും അവരിൽ നിറഞ്ഞു നില്കുന്നത് ദൈവാംശം ആണ്..... അവർക്കായി ഒരു ലക്ഷ്യം മുൻപിൽ ഉണ്ട്........ എല്ലാം ഞങ്ങൾ പറയാം.....

രുദ്രനിൽ സഞ്ചയനിൽ നിന്നും ചന്തുവിൽ നിന്നും ഉണ്ണിയിൽ നിന്നും കഥകൾ മുഴുവൻ മാറി മാറി അവർ കേട്ടു....... ചേച്ചിയമ്മേ...... """ഉണ്ണിയുടെ ശബ്ദം കേട്ടതും തല ഉയർത്തി നോക്കിയവർ........ പതിയെ നിലത്തു നിന്നും എഴുനേറ്റു..... ചുറ്റും ഒന്നു നോക്കി വശത്തെ ജനൽ പടിയിൽ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്ന രുദ്രന് സമീപം വന്നു........... കാല്പാദത്തിൽ പടർന്നു കയറുന്ന നനവ് അറിഞ്ഞതും രുദ്രൻ പകപ്പോടെ തെന്നി പുറകോട്ടു മാറി..... ചേച്ചിയമ്മേ........ """""അവന്റ ശബ്ദം ഉയർന്നു പൊങ്ങി... മാപ്പ്........ """""എന്റെ ഭർത്താവിനു വേണ്ടി..... മാപ്പ്.... അതൊരു നിമിത്തം ആയിരുന്നു ചേച്ചിയമ്മേ.....""" രുദ്രൻ ഇരുകയാൽ അവരെ ഉയർത്തി........ സംഭവിക്കേണ്ടത് സംഭവിച്ചു... ചിത്രൻ എത്തേണ്ട ഇടത് ആണ് എത്തിയത്.......... രുദ്രേട്ട...... കണ്ണൻ വിളിക്കുന്നു...... """ നീ ഫോൺ എടുക്..... "" ഉണ്ണി ഫോൺ അറ്റൻഡ് ചെയ്തു....

കണ്ണനിൽ നിന്നും അറിയുന്ന കാര്യങ്ങൾ അവന്റ കണ്ണുനീർ ചാലുകൾ ആയി അവനിൽ നിന്നും പുറത്തേക്കു വന്നു...... ഫോൺ വച്ചതും രണ്ടു കൈ കൊണ്ടു മുഖം പൊത്തി അവൻ കരഞ്ഞു പോയി..... എന്താടാ..... വല്യൊത് ആർക്കേലും എന്തേലും കുഴപ്പം ഉണ്ടോ.... ചന്തു അവന്റെ തോളിൽ പിടിച്ചു.... മ്മ്മ്ഹ... """അവൻ ഇല്ല എന്ന് തലയാട്ടി...... വാവ........അവൻ പറഞ്ഞു കൊണ്ടു രുദ്രനെ നോക്കി..... വാവക്ക് എന്ത് പറ്റി...... """"രുദ്രന്റെ ശബ്ദം ഉയർന്നു... നിമിഷങ്ങൾക് ഉള്ളിൽ ഉണ്ണിയുടെ അടുത്ത് എത്തിയവൻ...... അത്‌ അവൾ കുളത്തിൽ......... """കണ്ണൻ പറഞ്ഞത് മുഴുവൻ ഉണ്ണി പറഞ്ഞു...... അതിശയിക്കാൻ ഒന്നും ഇല്ല രുദ്ര.... അവളുടെ കടമ അത് ചെയ്യാൻ അവളോട് ആരും പറയേണ്ട കാര്യം ഇല്ല............. സഞ്ജയൻ അവന്റെ തോളിൽ തട്ടി.... സഞ്ചയന്റെ വാക്കുകൾ കേട്ടതും രുദ്രൻ ചന്തുവിനെ നോക്കി..... ചന്തു നമുക്ക് പോകാം എനിക്ക്.... എനിക്ക് കാണണം അവളെ.......

എന്റെ പെണ്ണിനെ കാണണം....ഇങ്ങോട്ട് വരുമ്പോൾ ഒരു തിരിച്ചു പോക്ക് പോലും പ്രതീക്ഷിച്ചത് അല്ല... അവളെ നെഞ്ചിൽ കിടത്തി ഉറക്കാൻ ഞാ....ഞാ...ഞാൻ കാണും എന്ന് പോലും ഉറപ്പില്ലായിരുന്നു......... പോകാം..... വല്യോത് ചെന്നു ഒന്നു റിലാക്സ് ആകണം...രണ്ടു കൈ ഉയർത്തി ഒന്നു മൂരി നിവർന്നവൻ നോക്കിയതും ഉണ്ണി അവനെ ഇടം കണ്ണിട്ട് നോക്കുന്നു.. ..... എന്താടാ... ഉണ്ടകണ്ണാ നോക്കി പേടിപ്പിക്കുന്നത്... "" ഒന്നും ഇല്ലേ.... റിലാക്സ് ചെയ്തു പിള്ളേരുടെ എണ്ണം കൂട്ടരുത്....മംഗള നിക്കുന്നത് ഓർക്കാതെ പറഞ്ഞ ഉണ്ണി നാക്കു കടിച്ചു......... ഞാൻ പോയി ഒരുങ്ങാം.... ""ചുണ്ട് അമർത്തി ചിരിച്ചു കൊണ്ടു മംഗള അവിടെ നിന്നും തെക്കിനിയിലേക്കു പോയി......

വന്നു വന്നു ചെറുക്കന് സ്ഥലകാല ബോധം ഇല്ല ഇപ്പോഴും കുട്ടി കളി ആണ്....... രുദ്രൻ ശാസനയുടെ നോക്കിയതും ആ ഏട്ടന്റെ മുൻപിൽ ചുണ്ട് കൂർപ്പിച്ചവൻ പരിഭവം നടിച്ചു.... പുറത്ത് കാറിൽ കയറും മുൻപ് ഉണ്ണി ആ കാലഭൈരവന്റെ ശില്പത്തിലേക്കു നോക്കി.... ഭഗവാനെ എന്റെ രക്തം വീണാൽ ഓർമ്മകൾ തിരികെ ലഭിക്കും എന്ന് അല്ലേ പറഞ്ഞത്.... തിരിച്ചു തരണേ ഓർമ്മകൾ അത്‌ എന്നിലേക്കു എത്രയും പെട്ടന്നു വന്നു ചേരണേ....... കണ്ണുകൾ കൂട്ടി അടച്ചവൻ..... രുദ്ര.....ഞാനും.... ഞാനും വരുന്നു നിങ്ങളുടെ കൂടെ..... സഞ്ജയൻ നിന്നു പരുങ്ങി.... എവിടേക്കു....? അത്‌ നമ്മുടെ എല്ലാം പേരിൽ മഹാമൃത്യഞ്ജയ ഹോമം നടത്താൻ പുതുമന തിരുമേനിയെ ഏൽപ്പിച്ചിരുന്നു.... അത്‌ കണ്ട് തൊഴണം......

അതോ ദേവിയെ കണ്ടു തൊഴാനോ.... കുറുമ്പൊടെ ചന്തു നോക്കിയതും സഞ്ജയന്റെ നുണക്കുഴി തെളിഞ്ഞു വന്നു...... ഞാനും വരുന്നു കുഞ്ഞേ... ഗൗരി കുഞ്ഞിനെ കാണാൻ വല്ലാത്ത മോഹം മൂർത്തിയും ചാടി ഇറങ്ങി അവർക്ക് ഒപ്പം........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുതുമന ഇല്ലത്തു രുദ്രൻ കാർ നിർത്തിയതും പുറകിൽ ആയി സഞ്ജയനും കാർ നിർത്തി ഇറങ്ങി....... അകത്തളത്തിൽ നിന്നും മണി ശബ്ദം മുഴങ്ങുന്നുണ്ട്..... """ ഓം ത്രയംബകം യജമാഹേ സുഗന്ധി പുഷ്ടിവർധനം ഉർവ്വാരുകമിവ ബന്ദനാത് മൃത്യുമോക്ഷ യമാമൃതാത് """""" ഹോമം നടന്നു കൊണ്ടിരിക്കുന്നു.....മൃത്യുഞ്ജയ മന്ത്രം അവസാന ഉരു മന്ത്രിച്ചു കൊണ്ട് സമാപ്തി ചൊല്ലി പുതുമന എഴുനേറ്റു......

കത്തിച്ച കർപ്പൂര ആഴി മഹാദേവനെ ആവാഹിച്ച തട്ടിലേക്കു പകർന്നു....... എങ്ങു നിന്നോ വീശി അടിച്ച കാറ്റിൽ ആ കർപ്പൂരാഴി രുദ്രന്റെ മുഖത്തേക്കു വന്നു.... കണ്ണടച്ച് കൊണ്ടു അത്‌ അവൻ ഏൽക്കുമ്പോൾ പുതുമന ശ്വാസം വലിച്ചു വിട്ടു....... കഴിഞ്ഞു അല്ലേ...... പൂജ മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ നേര്യതിനാൽ മുഖം തുടച്ചു അയാൾ....... മ്മ്മ്..... ഭൈരവൻ.... അയാൾ..... അയാളെ......പൂർത്തി ആകാതെ സഞ്ചയന്റെ കണ്ണുകൾ രുദ്രനിലേക്കു പോയി....... ചതിയൻ..... അവൻ കരുക്കൾ നീക്കിയത് ചതിയിലൂടെ ആണ്.... പക്ഷെ ആ മഹാശക്തിക്കു മുൻപിൽ അവൻ വെറും നൃണം എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതായി പോയി..... പക്ഷെ സൂക്ഷിക്കണം.... അടങ്ങി ഇരിക്കില്ല അവൻ.....

ജലന്ധരൻ """"നിങ്ങളുടെ പുറകെ കാണും തളർത്താൻ കഴിഞ്ഞിട്ടില്ല......... പുതുമന ഒരു ഓര്മപെടുത്തലോടെ അവരെ നോക്കി.... അറിയാം.... ഏതു നിമിഷവും അവനെ പ്രതീക്ഷിച്ചാണ് ഞങ്ങൾ മുന്പോട്ട് പോകുന്നത്......അല്ലേ സഞ്ജയ രുദ്രൻ സഞ്ജയനെ നോക്കി.. ...... അവിടെമാകെ ഉഴലുകയാണ് സഞ്ജയന്റെ കണ്ണുകൾ.... എ.... എ... എന്താ രുദ്ര....? ഒരു ഞെട്ടലോടെ രുദ്രനെ നോകിയവൻ..... ചമ്മല് മറക്കാൻ പാട് പെട്ടു.. ആ ബെസ്റ്റ് ഇങ്ങേരു ആണോ ജലന്ധരനെ നോക്കി ഇരിക്കുന്നത്... പിടിച്ചു കെട്ടിക്കാൻ പറ.... ഉണ്ണി ചന്തുവിന്റെ ചെവിയിൽ പറഞ്ഞതും കാലെടുത്തു ഒരു ചവുട്ടു കൊടുത്തു ചന്തു..... ആാാ.... ദുഷ്ടൻ..... അവൻ പല്ല് കടിച്ചു.... എന്താ മോനെ....?

പുതുമന ഉണ്ണിയെ നോക്കി... അല്ല ഗൗരിയേ കണ്ടില്ലല്ലോ എന്ന് പറഞ്ഞത് ആണ്..... ഉണ്ണി സഞ്ജയനെ ഒന്നു നോക്കി.. അവന്റെ കണ്ണുകൾ തിളങ്ങുന്നത് കണ്ടു..... പുറത്തേ തൊടിയിൽ ഉണ്ട് വൈകിട്ടത്തേ പൂജക്കുള്ള പൂവിറുക്കാൻ ഞാൻ ആണ് പറഞ്ഞത്... കുഞ്ഞ് അങ്ങോട്ടു ചെന്നോളു... പുതുമന ചെറിയ ജാള്യതയോടെ സഞ്ജയനെ നോക്കി..... അത്‌.... ""സഞ്ചയൻ രുദ്രനെയും ചന്തുവിനെയും മാറി മാറി നോക്കി.... ചെല്ല് രുദ്രൻ കണ്ണ് കാണിച്ചതും തൊടിയിലേക്കു മെല്ലെ നടന്നവൻ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"""എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ........ """"""""" തൊടിയിൽ നിന്നും ഈണത്തിൽ ഗാനം ഒഴുകി വരുന്നുണ്ട്.... മറ്റൊന്നും ശ്രദ്ധിക്കാതെ ഉമാമഹേശ്വര പൂജക്കുള്ള അരളി പൂവ് ഇറുക്കുകയാണ് ഗൗരി.......... വശത്തു നിന്ന ചെമ്പക മരത്തിൽ കൈകൾ ഊന്നിയവൻ നിന്നു..... പാട്ടിനോപ്പം ചലിക്കുന്ന വിടർന്ന ചൊടികളും....

പൂവുകൾക്കായി പരതുന്ന വെളുത്തു മെലിഞ്ഞ കൈകളും.... നിശബ്ദം ആയി ചലിക്കുന്ന വിടർന്ന കണ്ണുകളും ഒരു വേള നോക്കി നിന്നവൻ............. ചെമ്പക ചുവട്ടിലേക്ക് മെല്ലെ നടന്നു വരുന്നത് കണ്ടതും സഞ്ചയൻ ശബദം ഉണ്ടാകാതെ അല്പം പുറകോട്ടു മാറി അവൾക്കു എതിർവശത്തായി നിന്നു........ ഓടി കളിക്കുന്ന കണ്ണുകളോടെ ഉയരത്തിൽ ഉള്ള ചെമ്പക ചില്ലയിൽ കൈ എത്തി പിടിക്കാൻ നോക്കിയതും ആ ചില്ലയിലേക്കു സഞ്ചയന്റെ മിഴികൾ പോയി അവൻ മെല്ലെ അത്‌ താഴ്ത്തി കൊടുത്തു....... അന്തരീക്ക്ഷത്തിൽ വീശിയ ചെറിയ കാറ്റിന് ഒപ്പം പറക്കുന്ന മുടിയിഴകളെ തെല്ലൊന്നു ഒതുക്കിയവൾ കൈകൾ മേലേക്ക് ഉയർത്തിയതും തെന്നി മാറിയ ധാവണിയിലൂടെ അവനു മുൻപിൽ അനാവൃതം ആയിരുന്നു അവളുടെ അണിവയർ..... പൊക്കിൾ ചുഴിക് ചുറ്റും നിറഞ്ഞ നനുത്ത സ്വർണ്ണ രോമങ്ങളൾ സൂര്യപ്രകാശത്തിൽ ഒന്നു കൂടെ തിളങ്ങി....

ഒരു മാത്ര കണ്ണൊന്നു പിടച്ചു കൈകൾ അറിയാതെ അവിടേക്കു നീണ്ടതും ഉൾവിളിയോടെ പിൻവലിച്ചു..... ഗൗരി..... """ നേർത്ത ശബ്ദം അവനിൽ നിന്നും വന്നതും അവൾ ഞെട്ടി പിടഞ്ഞു കൊണ്ടു ശബ്ദം കേട്ട ഭാഗത്തേക്ക് ചലിച്ചു അപ്പോഴേക്കും കയ്യിൽ ഇരുന്ന പൂക്കുട താഴേക്കു വീണു.. ....... നിശ്ചലം ആയി നിൽക്കുന്ന അവളുടെ കൈകളിൽ പതിയെ സ്പർശിച്ചു...... പേടിച്ചു പോയോ എന്റെ പെണ്ണ്..... """കാതോരം പ്രിയതമന്റെ ശ്വാസം തട്ടിയതും പൊള്ളി പിടഞ്ഞവൾ..... എ... എ.. എപ്പോൾ വന്നു..... """അവൾ അറിയാതെ നാണത്താൽ മുഖം കുനിഞ്ഞു...... കുറച്ചു നേരം ആയി രുദ്രനും ചന്തുവും അച്ഛനോട് സംസാരിക്കുന്നു ഞാൻ മകളെ കാണാൻ ഇങ്ങോട്ട് ഓടി വന്നു..........

ചൂണ്ടു വിരലിൽ അവളുടെ താടി തുമ്പ് ഉയർത്തിയവൻ...നാണം പൂണ്ട മുഖം ഒളിപ്പിക്കാൻ പാട് പെട്ടവൾ... നിർജീവം ആയ കണ്ണുകളിലെ പ്രണയത്തെ ഒരു മാത്ര നോക്കി നിന്നതും ആ പ്രണയത്തെ നുകരാൻ എന്നോണം അധരം വെമ്പൽ കൊണ്ടു.... മെല്ലെ മുഖം അവളിലേക്ക് അടുപ്പിച്ചു സഞയ്ന്റെ ചൂട് ശ്വാസം മുഖത്തേക് ഏറ്റതും ഒരു കയ്യാൽ അവന്റെ ഷർട്ടിൽ നഖം കുത്തി ഇറക്കിയവൾ .... .. നിർജീവം ആയ കണ്ണിലെ തന്റെ പ്രണയത്തെ ആദ്യമായി ചുംബനം കൊണ്ട് മൂടിയവൻ....... നിറഞ്ഞൊഴുകുന്ന മിഴികൾ മെല്ലെ തുടച്ചു ..... ഗൗരി.... """ഈ കണ്ണുകൾ അത്‌ എനിക്ക് സ്വന്തം ആണ്....... ഒന്നു കൂടി ആ മിഴികളെ ചുംബിക്കുമ്പോൾ അവനിലേക്ക് ചേർന്നു നിന്നവൾ........

പുതുമന തിരുമേനിയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മൂന്നു കുഞ്ഞുങ്ങൾക്ക് കഴുത്തിൽ അണിയാൻ ഉള്ള രക്ഷകൾ അയാൾ നൽകി....... സൂക്ഷിക്കണം ഇനി മുഴവൻ കണ്ണുകളും കുഞ്ഞുങ്ങളിൽ വേണം.... ഒരു താക്കീത് ആയി അയാൾ അത്‌ പറയുമ്പോൾ മംഗള ദേവി കണ്ണടച്ചു ഊരിലെ ദൈവം ചിത്രഭാനുവിനെ വണങ്ങി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വലതു നെഞ്ചിൽ കുഞ്ഞനെയും ഇടത് നെഞ്ചിൽ വീണയെയും ചേർത്ത് കിടത്തിയവൻ ഇടം കയ്യാൽ അവളുടെ മുടിയിഴകളെ തഴുകി.... അവളിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീർ അവന്റെ നെഞ്ചിലേ നിറഞ്ഞ രോമത്തെ നനയിച്ചു..... കരയുകയാണോ എന്റെ പെണ്ണ്..... താടി തുമ്പ് ഉയർത്തി നോകിയവൻ.........

നിനക്ക് എങ്ങനെ ധൈര്യം വന്നു വാവേ കുളത്തിൽ ഇറങ്ങാൻ.... കുസൃതിയോടെ നോക്കുമ്പോൾ അവൾ കണ്ണുകൾ പിൻവലിച്ചു...... ആ നെഞ്ചിലേക്ക് പറ്റി ചേർന്നു.... എനിക്ക് ഒന്നും ഓർമ്മ ഇല്ല രുദ്രേട്ട രുക്കു പറയുമ്പോഴാണ് ഞാൻ എല്ലാം അറിയുന്നത്..... മ്മ്.... """ശ്വാസം ഒന്നു വലിച്ചു വിട്ടവൻ..... എനിക്കും ഒന്നും ഓർമ്മ ഇല്ല... ഞാൻ മറ്റാരോ ആയി തീർന്നിരുന്നു..... അയാൾ എന്റെ കയ്യാൽ തീർന്നു അത്‌ എനിക്ക് അറിയാം..... അവളുടെ മൂർദ്ധാവിൽ മുഖം അമർത്തി കൊണ്ട് കുഞ്ഞന്റെ വായിൽ ഇരിക്കുന്ന കുഞ്ഞി വിരൽ എടുത്തു മാറ്റി...."""അമ്മയുടെ മോൻ തന്നെ..... ഇനി ആ ജലന്ധരൻ അവൻ എന്റെ കുഞ്ഞിനെ കൊല്ലും... പേടി ആകുന്നുണ്ട് എനിക്ക്.......

രുദ്രേട്ടൻ പോയപ്പോൾ മുതൽ ഞാൻ അനുഭവിക്കുന്ന വേദന ആർക്കും പറഞ്ഞാൽ മനസിൽ ആകില്ല... ഇനി എന്റെ കുഞ്ഞ്.......? വേണ്ട രുദ്രേട്ട.... എന്റെ കുഞ്ഞിനെ അവന്റെ മുൻപിൽ ഇട്ടു കൊടുക്കരുതേ....... നിനക്ക് തോന്നുന്നുണ്ടോ വാവേ ഈ കുഞ്ഞുങ്ങളുടെ മേൽ അവനു തൊടാൻ കഴിയും എന്ന്..... അവന്റെ സമയം ആകുമ്പോൾ അവൻ വരും രുദ്രന്റ മുൻപിൽ...... എന്റെ പെണ്ണിനേയും ഈ കുഞ്ഞുങ്ങളെയും ഇവിടുള്ള ഓരോരുത്തരെയും സംരക്ഷിക്കാൻ എനിക്ക് അറിയാം............ നീ പോയി മുഖം കഴുകി വന്നു കിടന്നു ഉറങ്ങാൻ നോക്ക്......... അവളെ എഴുന്നേൽപ്പിച്ചു വിട്ടു കൊണ്ട് കുഞ്ഞനെ തൊട്ടിയിലേക്കു കിടത്തി പതിയെ ബാൽക്കണിയിലേക്കു ഇറങ്ങി........

താഴെ ഒരു നിഴൽ കണ്ടതും അവൻ ഒന്നു പകച്ചു..... ഉണ്ണി അല്ലേ അവൻ ഈ രാത്രി എവിടേക്കു പോകുവാ....... """"""സമയം നോക്കിയപ്പോൾ പന്ത്രണ്ട് മണി...... അവൻ സ്റ്റെയർകേസ് ഓടി താഴേക്കു വന്നു ഉണ്ണി കാണാതെ തൂണ് വഴി മറഞ്ഞു ചെന്നു അവനെ പിടിച്ചു....... രു..... രു... രുദ്രേട്ട.... ഞാൻ... ഉണ്ണി പകപ്പോടെ നോക്കി...... നീ ഇത്‌ എവിടെ പോകുവാ രാത്രിയിൽ...... അത്‌.... അത്‌.... ആവണി പുറത്ത് മുറിയിലാണ്... ഞാൻ.. ഞാൻ... ഉണ്ണി ആകെ വെപ്രാളം പൂണ്ടു.... രുദ്രനെ നോക്കി.... ങ്‌ഹേ ""ഞാൻ മാത്രം അല്ല ഇവന്മാരും എല്ലാ മാസം തോറും രാത്രിയിൽ പുറത്തേ മുറിയിൽ ഒളിസേവ ഉണ്ടോ..... അത്‌ എന്തായാലും കലക്കി......

"" വെരിഗുഡ് നീ എന്റെ അനിയൻ തന്നെ ....ആരും കാണാതെ പോയി വരണം രുദ്രൻ അവന്റെ തോളിൽ പിടിച്ചു കൊണ്ട് തിരിയാൻ ഒരുങ്ങിയതും ഉണ്ണി അവന്റെ കൈയിൽ പിടിച്ചു...... ഉണ്ണിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു്...... എന്ത് പറ്റി മോനെ.....? രുദ്രേട്ട അവൾക്കു തീരെ വയ്യ.... പുറത്തേ മുറിയിലേക്കു മാറുമ്പോൾ ചുമച്ചു ചുമച്ചു ഒരു പരുവം ആയിരുന്നു..... നല്ല ശ്വാസം മുട്ടൽ ഉണ്ട്... ചെറിയ ചൂടും ഉണ്ടായിരുന്നു..... അമ്മയോടും അപ്പച്ചിയോടും പറഞ്ഞാൽ വഴക്കു പറയും അത് പേടിച്ചാ പാവം ആ മുറിയിലേക്കു പോയത്...... നീ കരയണ്ട..... അവളുടെ അടുത്തേക് പൊയ്ക്കോ... രാവിലെ ആരും കാണാതെ ഇങ്ങു വന്നാൽ മതി... ഇത്‌ ഒക്കെ ഇവിടെ സ്ഥിരം ആട....

ചന്തുവേട്ടൻ പോയതിനു പുറകെ ആണ് ഞാനും ഈ മതിൽ ചാടി തുടങ്ങിത്.... ചുണ്ട് കടിച്ചു കള്ള ചിരിയോടെ രുദ്രനെ നോക്കി... നീ ഒക്കെ ആളു കൊള്ളാമല്ലോ.....? രുദ്രേട്ടനും മോശം അല്ലല്ലോ രുദ്രേട്ടനു പുറകെ ആണ് ചന്തുവേട്ടൻ ചാടി തുടങ്ങിയത്... പിന്നെ ഞാൻ ആയിട്ട് നിങ്ങൾക് പേര് ദോഷം കേൾപ്പിക്കണ്ട എന്ന് വെച്ചു........ ഓഹോ..... """അയ്യടാ... ചെല്ല് അവള് കാത്തിരിക്കും.... രുദ്രൻ മുന്പോട്ട് നടന്നു..... പതിയെ ശബ്ദം കേൾപ്പിക്കാതെ വാതിൽ അടക്കാൻ ഒരുങ്ങിയതും കേട്ടു ഉണ്ണിയുടെ നിലവിളി...... രുദ്രേട്ട...... """ഓടി വായോ.... രുദ്രേട്ട.... ങ്‌ഹേ..... """നിന്ന നില്പിൽ ഒന്നു തറഞ്ഞു എങ്കിലും സ്ഥലകാല ബോധം വീണതും രുദ്രൻ പുറത്തേക്കു ഓടി.......... അയ്യോ എന്ത് പറ്റി എന്റെ കുഞ്ഞിന്..........

രുദ്രൻ ചെല്ലുമ്പോൾ ഇരു കയ്യാൽ അവളെ താങ്ങി എടുത്തു കൊണ്ട് ഓടി വന്നിരുന്നു ഉണ്ണി...... വായിൽ നിന്നും വെള്ള നുര പതഞ്ഞു ഒഴുകുന്നുണ്ട്....... അയ്യോ പൊള്ളുന്നുണ്ടല്ലോ..... നെറ്റിയിൽ കൈ വച്ചതും രുദ്രൻ പൊടുന്നനെ പിൻവലിച്ചു....... തിരികെ ഓടി പോയി കാറിന്റെ കീയും എടുത്തു മറ്റൊന്നും നോക്കാതെ അവളെ കൊണ്ടു ഹോസ്പിറ്റലിലേക്ക് പാഞ്ഞു....... ഉണ്ണിയുടെ മടിയിൽ നിശ്ചലം ആയി കിടക്കുനവളെ നോക്കുമ്പോൾ ഉള്ളൂ കൊത്തി വലിക്കും പോലെ തോന്നി..... ആവണി....

""മോളേ കണ്ണ് തുറക്കട.... നിന്റെ ഉണ്ണിയേട്ടൻ ആണ് വിളിക്കുന്നത്....... അവളെ കുലുക്കി വിളിച്ചവൻ.... രുദ്രേട്ട... പെട്ടന്നു വിട്... അവൾ ഇല്ലേൽ ഞാൻ ഇല്ല രുദ്രേട്ട..... നെഞ്ചു പൊട്ടിയുള്ള അവന്റെ കരച്ചിൽ താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 Nothing to Worry....... ശരീരത്തിലെ ചൂട് കൂടിയത് ആണ് കാരണം.... പിന്നെ ഫെർട്ടിലിറ്റിക്കുള്ള മെഡിസിൻ കഴിക്കുന്നത് അല്ലേ.. കുട്ടി വളരെ അനീമിക് ആണ്..... രുദ്രനോടും ഉണ്ണിയോടും ഡോക്ടർ അത്‌ പറയുമ്പോഴാണ് ഇരുവർക്കും ശ്വാസം നേരെ വീണത്......... ആസ്ത്മ ഉള്ളത് മറ്റൊരു കാരണം ആയി....ഡ്രിപ് തീർന്നാൽ തിരിച്ചു പോകാം ......

ആവണിയുടെ പൾസ് റേറ്റ് നോക്കി കൊണ്ട് ഡോക്ടർ പുറത്തേക്കിറങ്ങി........ എനിക്ക് ഒന്നും ഇല്ല ഉണ്ണിയേട്ടാ....... അവന്റെ മുഖത്തു നോക്കി ചിരിച്ചു കിടക്കുന്നവളെ കണ്ടപ്പോൾ കരയണോ ചിരിക്കണോ എന്ന് അവസ്ഥ ആയി അവനു...... മോള് റസ്റ്റ്‌ എടുക്..... ഉണ്ണി ഞാൻ കുറച്ചു കഴിഞ്ഞു വരാം..... ചില അഴിച്ചു പണികൾ കൂടി നടത്താൻ ഉണ്ട് വല്യൊത്തു....... കതകു കൊട്ടി അടച്ചു പോകുന്ന രുദ്രനെ നോക്കി ഇരുന്നു ഉണ്ണി...... അപ്പഴും അവന്റെ ഇടം കൈ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story