രുദ്രവീണ: ഭാഗം 121

rudraveena

എഴുത്തുകാരി: മിഴിമോഹന

എനിക്ക് ഒന്നും ഇല്ല ഉണ്ണിയേട്ടാ....... അവന്റെ മുഖത്തു നോക്കി ചിരിച്ചു കിടക്കുന്നവളെ കണ്ടപ്പോൾ കരയണോ ചിരിക്കണോ എന്ന് അവസ്ഥ ആയി അവനു...... മോള് റസ്റ്റ്‌ എടുക്..... ഉണ്ണി ഞാൻ കുറച്ചു കഴിഞ്ഞു വരാം..... ചില അഴിച്ചു പണികൾ കൂടി നടത്താൻ ഉണ്ട് വല്യൊത്തു....... കതകു കൊട്ടി അടച്ചു പോകുന്ന രുദ്രനെ നോക്കി ഇരുന്നു ഉണ്ണി...... അപ്പഴും അവന്റെ ഇടം കൈ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നടുമുറിയിലെ രുദ്രന്റെ ഉറക്കെ ഉള്ള ശബ്ദം കേട്ടാണ് വീണ കുഞ്ഞനെയും കൊണ്ട് താഴേക്കു ഓടി വരുന്നത്.... നടു മുറിയിൽ തട്ടി തെറിപ്പിച്ചു ഇട്ടിരിക്കുന്ന വസ്തുകളിലേക്കു കണ്ണുകൾ പോയി... എന്താ... എന്താ രുദ്രേട്ട ആവണി ചേച്ചിക് എങ്ങനുണ്ട്..........?

അവന്റെ കൈയിലേക്ക് കയറി പിടിചവൾ ... മാറി നില്കെടി.... """"ആഞ്ഞു തട്ടി കൊണ്ട് ശോഭകും തങ്കുവിനും നേരെ തിരിഞ്ഞു... ലോകത്ത് എങ്ങും ഇല്ലാത്ത ഒരു ആചാരം... പെണ്ണിന്റെ ശരീരം അശുദ്ധം ആണെങ്കിൽ അതിലും അശുദ്ധം ആണ് ഇവിടെ ഉള്ളവരുടെ മനസ്...... രുദ്ര... ""മോനെ അത്‌ കാലങ്ങൾ ആയി ഉള്ള ആചാരം ആണ് .... തങ്കു പകപ്പോടെ അവനെ നോക്കി... എന്ത് കാലങ്ങൾ ആയി ഉള്ള ആചാരം...ആ കൊച്ചിന് എന്തെങ്കിലും സംഭവിച്ചു ഇരുന്നു എങ്കിലും അപ്പച്ചി ഇത് തന്നെ പറയുമായിരുന്നോ? .... പുറത്തു മതിലും കെട്ടി ഒരു മുറി തിരിച്ചിട്ടു മൂന്ന് രാത്രി ഇവർക്ക് എന്ത് സുരക്ഷിതത്വം ആണ് ഉള്ളത്.......? പൂജ മുറി ഉള്ളതല്ലേ മോനെ.... ശോഭ അവന്റെ അരികിലേക്ക് വന്നു...

പൂജ മുറിയുടെ അടുത്തേക് ആ സമയത്ത് ആരും പോകാതെ ഇരുന്നാൽ മതി ഇനി മുതൽ ആരും പുറത്ത് കിടക്കില്ല..... ഇത് എന്റെ തീരുമാനം ആണ്...... ആ മുറി വിറക് പുര ആക്കിക്കോ ഇനി.. ദേഷ്യത്തോടെ എല്ലാവരെയും ഒന്നു നോക്കി മുകളിലേക്കു പോയവൻ.... ചന്തു കണ്ണ് കൊണ്ടു മീനുവിനെ ഒന്നു ഉഴിഞ്ഞു...ആരും കാണാതെ ഒരു വഷളൻ ചിരി അവൾക്കായി സമ്മാനിച്ചു... ഛീ """പോ......ആരും കാണാതെ അവനു നേരെ ചുണ്ട് കോട്ടുമ്പോൾ മുഖത്തു കുറുമ്പ് വിടർന്നു... കുഞ്ഞനെ ഇങ്ങു താ മോളേ....നീ അവന്റെ അടുത്തേക് ചെല്ല്.... തങ്കു കുഞ്ഞനെ വാങ്ങി... രുദ്രേട്ട... """" എന്താടി..... കതക് ചാരി എളിയിൽ കൈയും കുത്തി നിൽക്കുന്ന അവളെ ഒന്നു നോകിയവൻ.. ചുണ്ടിൽ ചെറു പുഞ്ചിരി പടർന്നു......

കള്ള...."""". ഈ ഗ്യാപ് അങ്ങ് മുതൽ ആക്കി അല്ലേ..... ഓടി വന്നവന്റെ നെഞ്ചിലേക്കു ചേർന്നവൾ... പിന്നെ അല്ലാതെ എല്ലാ മാസവും മതില് ചാടി കടന്നു മടുത്തു.. അതിന്റെ കുഞ്ഞ് ഗേറ്റും കൂടി പൂട്ടി താക്കോല് നിന്റെ അമ്മ എളിയിൽ തിരുകും... ദാ നോകിയെ കഴിഞ്ഞ പ്രാവശ്യം ചാടിയപ്പോൾ ഒരഞ്ഞത് ആണ്.... കൈ മുട്ട് അവളെ പൊക്കി കാണിച്ചവൻ....... ആവണി ചേച്ചിക് എങ്ങനുണ്ട് എന്ത് പറ്റിയത് ആണ് ഏട്ടാ..... ഉരഞ്ഞ പാടിൽ ചുണ്ട് ചേർത്തവൾ അവനെ നോക്കി..... പനി കൂടി പിന്നെ അവൾക്കു ആസ്തമയും ഉള്ളത് കൊണ്ട് തണുപ് അടിച്ചപ്പോൾ ശരീരതിനു താങ്ങാൻ കഴിഞ്ഞില്ല..... കാവിലമ്മയുടെ നേര് കൊണ്ട് ആ സമയം ആ ചെറുക്കന് അങ്ങോട്ട് പോകാൻ തോന്നിയത്....

പിന്നെ ഭാഗ്യത്തിന് അപ്പച്ചി ഗേറ്റ് പൂട്ടി ഇല്ലായിരുന്നു..... ആ അത്‌ ചേച്ചിക്ക് വയ്യാത്തത് കൊണ്ട് ഇടക്ക് പോയി നോക്കാൻ വേണ്ടി ആണ് അമ്മ ഗേറ്റ് പൂട്ടാഞ്ഞത്..... എഴുനേറ്റ് അവന്റെ മുഖത്തേക്കു നോക്കിയവൾ... ഞഞ്ഞായി... """എന്നിട്ട് എല്ലവരും മൂടി പുതച് കിടന്നല്ലോ..... ബാക്കി ഉള്ളവന്മാർ ഉള്ളത് കൊണ്ടു നിനക്കൊക്കെ പേടി ഇല്ലാതെ രാത്രി അവിടെ കിടക്കാം.... ചമ്രം പിണഞ്ഞു കട്ടിലിൽ ഇരുന്നു ഒളികണ്ണാലെ അവളെ നോക്കി... അയ്യടാ..... """എന്നോട് പ്രേമം മൂത്തു തുടങ്ങിയപ്പോൾ തൊട്ടു അല്ലേ മതില് ചാടിയെ അതിനു മുൻപേ ഞാനും അവിടെ ഒറ്റക് ആയിരുന്നു........ """"എന്തായാലും നന്നായി.... ഇത് എനിക്ക് ഇഷ്ടപെട്ടു......

രുദ്രന്റെ മടിയിലേക്ക് കയറി ഇരുന്നു കൊണ്ട് കഴുത്തിലൂടെ കൈ ഇട്ടു ആഞ്ഞു മുത്തിഅവൾ.......... ഇതേ ഉള്ളോ.....?? കുറുമ്പൊടെ ഇടുപ്പിൽ കൈ അമർത്തിയതും കുറുകി കൊണ്ടവൾ അവനിലേക്ക് ചേർന്നു.... പിന്നെ... പിന്നെ... എന്ത് വേണം... ഷർട്ടിന്റെ ബട്ടൻസിൽ കൈ കോർത്തു വലിച്ചു...... വ്രതവും എടുത്തു പോയി ഭൈരവനെ കൊന്നു വരുമ്പോൾ എന്റെ പ്രണയിനി എനിക്ക് ആയി കരുതിയ സമ്മാനം പ്രതീക്ഷിച്ചു....... ചുണ്ടൊന്നു നുണഞ്ഞു കൊണ്ടു അവളെ നോക്കി....... ഛീ... """വഷളൻ..... നെഞ്ചിലേക്ക് ആഞ്ഞു ഇടിച്ചതും അവളെയും കൊണ്ടു കട്ടിലിലേക്കു മറിഞ്ഞവൻ....... സമ്മാനം പെട്ടന്നു തന്നോ... എനിക്ക് പോയി പിള്ളേരെ കൂട്ടി കൊണ്ട് വരണം......... """"കഴുത്തിടുക്കിൽ താടി രോമങ്ങൾ കൊണ്ടു ഇക്കിളി പെടുത്തി അവളെ ഉണർത്തുമ്പോൾ പ്രണയ പാരാവശ്യത്താൽ ഉയർന്നു പൊങ്ങുന്ന മാറിലേക്ക് തല ചേർത്തവൻ........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പ്രസാദേട്ട...... """ശോഭ വിളിക്കുമ്പോൾ അകത്തെ മുറിയിൽ കമ്പനി കണക്കു നോക്കുകയായിരുന്ന ദുർഗ തല ഉയർത്തി നോക്കി.... എന്തായിരുന്നു പുറത്തു ഒരു ബഹളം....? കണ്ണാടി ഒന്ന് നേരെ വെച്ചയാൾ... അത്‌ രുദ്രൻ.... അവൻ... അവൻ പറഞ്ഞു ഇനി...ഇനി ആരും പുറത്തേ മുറിയിൽ കിടക്കണ്ട എന്ന്.... ശോഭ പേടിയോടെ വാക്കുകൾ വിക്കി വിക്കി ആണത് പറഞ്ഞത്....... നന്നായി....""""""കാലത്തിനു അനുസരിച്ചു ഉള്ള തീരുമാനം....പിന്നെ അവന്മാരുടെ മതില് ചാട്ടം നില്കുമല്ലോ ... അയാൾ ഒന്ന് ചിരിച്ചു മ...... മ... മതില് ചാട്ടമോ....?

എന്താ പ്രസാദേട്ട ഈ പറയുന്നത്..... എടൊ ശോഭേ ദുർഗപ്രസാദിന് മാത്രം അല്ല ആ മതില് ചാടാൻ അറിയാവുന്നത് നമ്മുടെ മക്കള് എന്നെക്കാൾ കേമന്മാർ ആണ്...... ശോഭയുടെ ഇരു തോളിലും കൈ ചേർത്ത് കൊണ്ട് അവരെ നോക്കി.... ചെറിയ ചുളിവുകൾ വീണു തുടങ്ങിയ മുഖത്തെ നാണത്തെ അയാൾ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞെടുത്തു....... രാത്രി വെറുതെ മുറ്റത്തു കൂടി നടക്കുമ്പോൾ അവന്മാർ എന്നേ കാണില്ല എങ്കിലും ഞാൻ അവന്മാരെ കാണാറുണ്ട്........ പിന്നെ കാലങ്ങൾ ആയി നടന്നു വരുന്ന ആചാരം ഞാൻ ആയിട്ട് ലംഘിക്കാൻ മനസ് വന്നില്ല ഒരുപക്ഷെ ദുർഗാപ്രസാദത്തിന്റെ അപകർഷതാബോധം ആയിരിക്കും അതിനു കാരണം.........

അപ്പോൾ ഇനി പുറത്തേ മുറിയിൽ കിടക്കണ്ടേ കുട്ടികൾ..... ശോഭയുടെ കണ്ണുകൾ വികസിച്ചു... വേണ്ടടോ....ആരെയും ഭയക്കാതെ അവരുടെ ഭർത്താക്കന്മാരുടെ പരിചരണം അവർ ആവോളം ആസ്വദിക്കട്ടെ...... താനും ആഗ്രഹിച്ചിട്ടില്ലെടോ..... വലതു കൈ കൊണ്ട് അവരുടെ കവിളിൽ ഒന്നു തഴുകി.... മ്മ്മ്മ്..... ഒരുപാട്...... """ അത് കൊണ്ടു അല്ലേ ഞാനും അന്നു മതില് ചാടി ഈ സാഹസതിനു മുതിർന്നത്.... ഇനി ഇത് ആ ചെറുക്കൻ കുഞ്ഞിലേ എങ്ങാനും കണ്ടിരുന്നോ എന്നാണ് പേടി.... കിഴിഞ്ഞ ബുദ്ധി ആണ് അവനു...... അച്ഛന്റെ മോൻ അല്ലേ....... മതില് ചാടാൻ പഠിപ്പിക്കേണ്ടി വന്നില്ല..... ചെറിയ നാണത്തോടെ അയാളുടെ നെഞ്ചിൽ ഒന്നു ഇടിച്ചു അവർ... ഹ്ഹ്ഹ്.... """"ചിരിച്ചു കൊണ്ടു ശോഭയെ നെഞ്ചിലേക്ക് ചേർത്തു ജര ബാധിച്ച കയ്യാൽ മുടി ഇഴകളെ മെല്ലെ തലോടി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഗൈനക്കോളജിസ്റ് കൃഷ്ണ ഇന്ദ്രജിത്തിന്റെ ക്യാബിനിൽ ഇരിക്കുമ്പോൾ ആവണിയുടെ മുഖം വാടിയ പൂ പോലെ താണിരുന്നു.... അവളെ അടിമുടി ഒന്നു നോക്കി കൃഷ്ണ കഴിഞ്ഞ പ്രാവശ്യം കണ്ടതിലും ക്ഷീണിച്ചിരുന്നു പാവം..... കണ്ണുകൾ കുഴിഞ്ഞു എല്ലുകൾ പുറത്തേക്കു ഉന്തി വല്ലാതെ ആയി.... എന്താ ആവണി ഇത് തന്റെ മനോധൈര്യം ആണ് ഇവിടെ പ്രധാനം..... അങ്ങനെ പറഞ്ഞു കൊടുക്കടി....... ക്യാബിനിലെ ഡോർ തുറന്നു രുദ്രൻ അകത്തേക്കു വന്നു... ആ ips വന്നോ..... ഈ കൊച്ചിന് നിങ്ങൾ കഴിക്കാൻ ഒന്നും കൊടുക്കുന്നില്ലേ.... കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 5 കെജി ലോസ്റ്റ്‌... ഇല്ലാത്ത ടെൻഷൻ വേറെയും..... ഉണ്ണിയുടെ മുഖത്തേക്കു നോക്കി കൃഷ്ണ...

അത്‌ ചേച്ചി രാവിലേയും വൈകിട്ടും ബൂസ്റ്റ്‌ ഹോര്ലിക്സ് ഒക്കെ കൊടുക്കുന്നുണ്ട് അമ്മയും അപ്പച്ചിയും എല്ലാവരും...... എന്നിട്ട് ശരീരത്തു ഒന്നും കാണുന്നില്ലല്ലോ.... കൃഷ്ണ അത്‌ പറയുമ്പോൾ ചെറിയ ചമ്മലോടെ ആവണി ഉണ്ണിയെ നോക്കി... അത്‌ എന്റെ ശരീരത്തിൽ കാണുന്നില്ലേ... അവര് കൊടുക്കും ഇവൾ കുടിക്കില്ല... വെയ്‌സ്റ് ആകേണ്ട എന്ന് കരുതി ഞാൻ അങ്ങ് കുടിക്കും....... ദേ രുദ്ര ഈ ചെറുക്കനെ ഞാൻ എന്താ ചെയ്യേണ്ടത്...? ചുണ്ട് കൂട്ടി പിടിച്ചു ചിരിക്കുന്ന രുദ്രനെ നോക്കി കൃഷ്ണ.... നീ ഒന്നും ചെയ്യേണ്ട ഇവന്റെ വയറ്റിലോട്ടു പോകാത്ത എന്തങ്കിലും ടോണിക്ക് വല്ലോം പ്രീസ്ക്രൈബ് ചെയ്തോ........ ആവണിക്കും ഉണ്ണിക്കു വേണ്ട മോട്ടിവേഷൻ നൽകി വിടുമ്പോൾ കൃഷ്ണയും മനസ് ഉരുകി പ്രാർത്ഥിച്ചു ആവണിയുടെ അമ്മ മനസിനെ തൃപ്തിപെടുത്താൻ തനിക് കഴിയണേ എന്ന്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

തിരുവാതിര നക്ഷത്രം ആദിശങ്കരന്റെ ഒരു വയസ് പിറന്നാൾ ഇന്നാണ്........ എല്ലാവരും അത്‌ ഒരു ആഘോഷം ആക്കി....... രാവിലേ കാവിലമ്മയുടെ നടയിൽ ഇരു കയ്യും കൂപ്പി നിൽകുമ്പോൾ രുദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....... രുദ്രേട്ട '''""""പുറകിൽ നിന്നും വീണയുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞ് നോക്കി... കാവിലമ്മയുടെ മുൻപിൽ രണ്ട് അടി ചവുട്ടി താഴേക്കു വീഴുന്ന കുഞ്ഞൻ...... അച്ചോടാ.... അച്ഛന്റെ മുത്ത് നടന്നോ..... രുദ്രൻ ഓടി ചെല്ലുമ്പോൾ നിലത്തെ മണ്ണ് കൂട്ടി പിടിച്ചു ഒന്നു കൂടെ എഴുനേന്നേറ്റ് നിന്നു.... വേച്ചു വേച്ചു """കാൽ ഒന്നു കുലുക്കി.... ആ നടന്നോ അച്ഛൻ പിടിക്കാം അവനു മുൻപിൽ ആയി മുട്ട് കുത്തി ഇരുന്നത് മൂന്ന് സ്റ്റെപ് കൂടി വെച്ചു അച്ഛന്റ ദേഹത്തേക്ക് വീണവൻ........ ഇനി നടക്കണോ അച്ഛന്റെ പിറന്നാള് കുട്ടിക്ക്.... എടുത്തു അവന്റെ പഞ്ഞി പോലത്തെ മുടിയിൽ ചുണ്ട് അമർത്തി......

രുദ്രേട്ട പോകാം അവിടെ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങിട്ടുണ്ട്... അതിനു...? നീ അവിടെ പോയിട്ടു എന്തെടുക്കാൻ ആണ്.. കഴിച്ചു സഹായിക്കാനോ... രുദ്രൻ കളിയായി പറഞ്ഞു കൊണ്ടു കുഞ്ഞനെ എടുത്തു കൊണ്ടു എഴുനേറ്റു.... മ്മ്മ്... കടലാപയാസം ആകാറായിട്ടിണ്ട് കുടിക്കാൻ കൊതി ആകുന്നു... നാക്കിൽ രുചിവെള്ളം ഇറ്റിച്ചു കാണിച്ചവൾ.... ഇത് ഒക്കെ എങ്ങോട്ടാ വാവേ ഈ പോകുന്നത് ആവണി നീയും എല്ലാം കണക്കാ..... അല്ലേ തന്നെ നിന്നേം എന്നേം കണ്ടാൽ ആനയും ആട് പോലെ വ്യത്യാസം ഉണ്ട്.... ഇപ്പോൾ ആനയും ഉറുമ്പ് പോലെ ആയി......... അത്‌ ഇവൻ പാല് കുടിക്കുന്നത് കൊണ്ടു അല്ലേ ഞാൻ ക്ഷീണിക്കുന്നത്....

കഴിക്കുന്നത് മുഴുവൻ എന്റെ തങ്കുണ്ണി വലിച്ചു എടുക്കുവല്ലേ.... അല്ലേടാ.... കുഞ്ഞന്റെ തുടയിൽ ഒന്നു നുള്ളിയത്..... മ്മ... മ്മാ.... ഞ്ഞീ.. ഞ്ഞീ...... ""അവളുടെ കൈയിലേക്ക് ചാടിയവൻ.... ആ പറയാൻ നോക്കി ഇരിക്കുവാരുന്നു ചെറുക്കൻ ചാടാൻ...... അവനെയും എടുത്തു അകത്തേക്കു പോകുന്നവളെ നോക്കി നിന്നവൻ...... പുറകിൽ ഒരു വഴക്കു കേട്ടതും തിരിഞ്ഞു നോക്കി.... അപ്പുവും താരയും ആണ്...... (ആവണിയുടെ സഹോദരനും ഉണ്ണിയുടെ സഹോദരിയും ) എന്താടാ ഇവിടെ വഴക് ഇടുന്നത്.... രുദ്രൻ അരികിലേക്കു ചെന്നു..... ഇവൾക് അഹങ്കാരം ആണ് രുദ്രേട്ട .. അവൾ ക്ലാസിൽ ടോപ് ആണെന്നുള്ള അഹങ്കാരം..... സ്കൂളിലും വലിയ ജാടയാ.. മൈൻഡ് പോലും ചെയ്യില്ല......

അങ്ങനെ ഒന്നും ഇല്ല രുദ്രേട്ട..... ഈ ചെക്കൻ പഠിക്കാതെ ക്രിക്കറ്റ് കളിച്ചു നടക്കുന്നതിനു ഞാൻ എന്ത് വേണം... കുറെ തെമ്മാടി പിള്ളേരുടെ കൂടെ നടന്നോളും..... മ്മഹ്ഹ """താര അവനെ കൈ ചൂണ്ടി... ഇപ്പോൾ എന്താ പ്രശനം....? അത്‌... അത്‌... ഈ ചെക്കൻ എന്നോട് I love u പറഞ്ഞു.... ങ്‌ഹേ... """? രുദ്രൻ കണ്ണ് തള്ളി.... അതേ നീ പഠിക്കുന്ന സ്കൂളിൽ ഇവളെ ചേർത്തത് നിന്റർ ഒരു കണ്ണ് അവളുടെ കൂടെ കാണും എന്ന് വച്ചിട്ട് ആണ്.... ഇതിപ്പോ നിന്റെ രണ്ടു കണ്ണും അവളുടെ ദേഹത്തു ആണോ... നീ എട്ടിലും അവൾ ആറിലും അല്ലേ ആയുള്ളൂ... മുട്ടെന്നു വിരിയും മുൻപ് പ്രേമിക്കാൻ നടക്കുന്നു.... ഇനി ഇമ്മാതിരി വല്ലോം കേട്ടാൽ പത്തല് വെട്ടി നിന്നെ തല്ലും.....

അപ്പുവിനെ ഒന്നു നോക്കി പേടിപ്പിച്ചു കൊണ്ടു താരയുടെ കൈ പിടിച്ചു അകത്തേക്കു കടക്കുമ്പോൾ രുദ്രന്റെ ചുണ്ടിൽ ചെറിയ ചിരി പടർന്നു....... പോടാ തെമ്മാടി """""....രുദ്രൻ കാണാതെ തിരിഞ്ഞു ചുണ്ട് കൂർപ്പിച്ചു അപ്പുവിനെ അവൾ നോക്കി...പൊടി മീശയോട് തോന്നിയ ചെറിയ ഇഷ്ടം അവൻ കാണാതെ സമർത്ഥം ആയി ഒളിപ്പിച്ചവൾ..... നിനക്ക് വച്ചിട്ടുണ്ട് കാന്താരി..... പല്ലുകൾ കൂട്ടി പിടിച്ചവൻ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സഞ്ചയൻ മൂർത്തിയെയും കൂട്ടി ആണ് വന്നത്.... മൂർത്തി അമ്മാവൻ വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല രുദ്രൻ അവരെ കൂട്ടി അകത്തേക്കു കടന്നു.. കുഞ്ഞനും കുഞ്ഞാപ്പുവും എവിടെ...? സഞ്ജയൻ ചുറ്റും നോക്കി...

ചന്തുവേട്ടന്റെ അടുത്ത് ആണ്... ഞാൻ പോയി എടുത്തു കൊണ്ടു വരാം ഉണ്ണി മുകളിലേക്കു കയറി... കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും ഇരു തോളിൽ വെച്ചു തുള്ളിക്കുകയാണ് ചന്തു....... രണ്ടു പേരും കുടു കുടു ചിരിക്കുന്നുണ്ട്....... ചന്തുവേട്ട വേണ്ട കുഞ്ഞുങ്ങൾ വീഴും.... മീനു കുട്ടികൾ വീഴാതെ പിടിക്കാൻ നോക്കുന്നുണ്ട്.... അതേ എനിക്ക് നല്ല ബാലൻസ് ഉണ്ട് മോള് പോയെ... ചന്തു അവളെ കൂർപ്പിച്ചു നോക്കി... അല്ലേലും കളക്ടർ സർനു രണ്ടു പിള്ളാരെ നോക്കി നോക്കി നല്ല എക്സ്പീരിയൻസ് ഉണ്ട്.... അത്‌ ഒന്നു ഇരുത്തം വരാൻ ആ ഭൈരവൻ സമ്മതിച്ചില്ല അതിനു മുൻപ് അയാൾ കോട്ടേഷൻ എടുത്തില്ലേ... ഉണ്ണി കതകിൽ താളം പിടിച്ചു..... എന്താ ഉണ്ണിയേട്ടാ....?

മീനു സംശയത്തോടെ കണ്ണ് മിഴിച്ചു.... ഇവനെ ഇന്ന് ഞാൻ നീ പിള്ളേരെ പിടിച്ചേ കുഞ്ഞാപ്പുവിനെ മീനു ന്റെ കയ്യിലും കുഞ്ഞനെ കട്ടിലിൽ ഇരുത്തി ചന്തു ചാടി എഴുനേറ്റു.... ഫ്ലവർ വാസ് കൈയിൽ എടുത്തു.. എറിയും നിന്നെ ഞാൻ..... അത്‌ വീശി നിന്നു... """ എന്റെ ചന്തുവേട്ടൻ അല്ലേ... ഇങ്ങനെ ഒക്കെ ചെയ്യാമോ... വാ താഴെ സന്ജയേട്ടൻ വന്നു... കുഞ്ഞനെ എടുത്തു കൊണ്ട് മുണ്ട് മുറുക്കി ഉടുക്കുന്ന ചന്തുവിന്റെ തോളിൽ ഒരു കൈ ചേർത്തു..... കുഞങ്ങളെ എടുത്തു കൊണ്ടു താഴെ വരുമ്പോൾ പുതുമനയും ഗൗരിയും എത്തിയിരുന്നു..... കുഞ്ഞനൊപ്പം കുഞ്ഞാപ്പുവിനും ഉള്ള സമ്മാനങ്ങൾ ഏവരും കരുതി........

ഇനി നിന്റെ പിറന്നാളിന് വരുമ്പോ അടുത്ത സമ്മാനം രണ്ടുപേർക്കും തരാട്ടോ..... സഞ്ജയൻ രണ്ട് പേരെയും മാറി മാറി ചുംബിച്ചു.......... ഗൗരിയേ കണ്ടതും കുഞ്ഞൻ മ്മാ... മ്മാ.... """അവളുടെ കൈയിലേക്ക് ചാടാൻ വെമ്പൽ കൊണ്ടു........മെല്ലെ അവനെ കോരി എടുത്തു ചെവിയിൽ പിറന്നാൾ ആശംസകൾ ഓതിയവൾ........ അവളിലെ മറ്റൊരു അമ്മയെ തിരിച്ചു അറിയും പോലെ അവളുടെ കണ്ണിൽ കുഞ്ഞി ചുണ്ട് അമർത്തി അവൻ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വല്യൊതെ കുളപ്പടവിൽ സഞ്ജയന്റെ കൈ കോർത്തു ഇരിക്കുമ്പോൾ നാണത്താൽ മുഖം താഴ്തിയവൾ.... നിന്നെ ആദ്യം കണ്ടതും ഇവിടെ വച്ചാണ്... എന്റെ പ്രണയം നിന്നെ അറിയിച്ചത് ഇവിടെ വച്ചു ആണ്.....

നിന്റെ സമ്മതം വാങ്ങിയതും ഇവിടെ വച്ചു ആണ് അത്രമേൽ പ്രിയപ്പെട്ടത് ആകുന്നു ഗൗരി എനിക്ക് ഈ സ്ഥലം.......... അവളുടെ വിരലുകളെ മെല്ലെ തഴുകി അവൻ........... എന്ത് സമ്മാനം ആണ് ആദിശങ്കരന് വേണ്ടി നമ്മൾ കരുതി വയ്ക്കുന്നത്... അന്നു എന്നോട് പറഞ്ഞില്ലേ... പറയുവോ എന്നോട്..... കോർത്ത കൈകളിലെ തണുപ് അവളുടെ പ്രതീക്ഷ ആണെന് അവനു മനസിൽ ആയി ചുണ്ടിൽ ചെറിയ ചിരി പടർന്നു.... നമ്മുടെ മകൾ... """"അവളുടെ കാതോരം ചേർന്നവൻ പതുക്കെ പറഞ്ഞു..... സഞ്ജയന്റെ ചൂട് ശ്വാസം ഏറ്റതും അവൾ ഒന്നു പിടഞ്ഞു... എന്താ....? അതേ ഗൗരി അവനായി നമ്മൾ ഒരുക്കി വയ്ക്കുന്ന സമ്മാനം.... """"അവളുടെ ചെവിയിൽ പല്ലുകൾ അമർത്തി അവൻ...

മ്മ്ഹ... """"അവൾ ഒന്നു കുറുകി.... വേ... വേണ്ട നമുക്ക് പോകാം.... എന്തെ ഒരുക്കി വയക്കണ്ടേ.....""""? അ... അത് വേണം ഇത് വേണ്ട..... പറയുമ്പോൾ മുഖത്തെ നാണം മറക്കാൻ അവൾ പാട് പെട്ടു...... ആദിശങ്കരന് വേണ്ടി രുദ്രനു ചെയ്തു തീർക്കാൻ ഒരു കടമ കൂടി ഉണ്ട് ഗൗരി..... അത്‌ ഭംഗിയായി പൂർത്തി ആയാൽ ഈ കഴുത്തിൽ സഞ്ചയൻ മംഗല്യ സൂത്രം അണിയിച്ചിരിക്കും.... അവളെ നെഞ്ചോട് ചേർക്കുമ്പോൾ ഒന്നു ദീർഘം ആയി നിശ്വസിച്ചവൻ...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സദ്യ കഴിഞ്ഞ് വല്യൊത്തു എല്ലാവരോടും യാത്ര പറഞ്ഞു മൂർത്തിയെ കൊണ്ട് കാറിൽ കയറി സഞ്ചയൻ കണ്ണുകൾ ഒന്നു കൂടി ഗൗരിയിൽ ഉടക്കി മനസ് എന്തോ അവിടെ നിൽക്കും പോലെ തോന്നി ..........ആ കാറിലേക്ക് നോക്കി കുഞ്ഞൻ പതിവില്ലാതെ കരയാൻ തുടങ്ങി........

ടാറ്റാ പോകാൻ ആയിരിക്കും... ചെറുക്കന് കറക്കം കൂടുന്നുണ്ട്... ഉണ്ണിയേട്ടൻ ആണ് ആവശ്യം ഇല്ലാത്ത ശീലങ്ങൾ ഒക്കെ പിള്ളേരെ പഠിപ്പിക്കുന്നത്.... ആവണി ദേഷ്യച്ചു അവനെ ഒന്നു നോക്കി കുഞ്ഞനെ കൊണ്ടു അകത്തേക്കു കയറി അപ്പോഴും കുഞ്ഞൻ നിർത്താതെ കരഞ്ഞു........ ഇതിപ്പോ ഇവന്മാര് കരഞ്ഞാലും എന്റെ തലയിൽ ആണോ കുറ്റം..... ഞാൻ എന്താ ചെണ്ടയോ..... ഉണ്ണി ചുറ്റും ഒന്നു നോക്കി....... ചന്തു അവനെ നോക്കി ചിരി അടക്കാൻ പാട് പെടുന്നുണ്ട് ...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുഞ്ഞേ ഗൗരി കുഞ്ഞിന് കാഴ്ച്ച ലഭിക്കില്ലേ..... മൂർത്തി സഞ്ജയനെ നോക്കി.... അറിയില്ല.....

ഒന്നു ശ്രമിച്ചു നോക്കണം എനിക്ക് കഴിയും എങ്കിൽ അങ്ങനെ അല്ല എങ്കിൽ സർജറി എന്തങ്കിലും വഴി നോക്കണം...... ശ്രമിച്ചില്ല എന്ന് നാളെ കുറ്റബോധം ഉണ്ടാകരുത്.... ഇനി അത്‌ അല്ല എങ്കിലും അവൾ എന്റെ പ്രാണൻ ആണ്........സഞ്ജയന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു......മുൻപിൽ ഗൗരിയുടെ കണ്ണുകൾ തെളിഞ്ഞു നിന്നു..... ആാാ..... """"""ഒരു അലർച്ചയോടെ സഡൻ ബ്രേക് ഇട്ടു അവൻ..... മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും പരിഭ്രമത്തോടെ നോക്കി സഞ്ചയനും മൂർത്തിയും.... ഡാൻ....... """"... കുഞ്ഞെ ഇവൻ മരിച്ചില്ലേ..... മൂർത്തിയുടെ വാക്കുകളിൽ ഭയം നിറഞ്ഞു... അറിയില്ല മൂർത്തി അമ്മാവ.....എനിക്ക് ഒന്നും അറിഞ്ഞു കൂടാ........ സഞ്ചയൻ പറഞു തീരും മുൻപ് പുറകിലെ ഡോർ തുറന്നു ഡാൻ അകത്തു കയറി....

""ജാതസ്യ ഹീ ധ്രുവോ മൃത്യു ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേ!ർഥേ ന ത്വം ശോചിതുമർഹസി "" മന്ത്രങ്ങൾ അവന്റെ ചുണ്ടിൽ വിരിഞ്ഞു കൊണ്ടിരുന്നു...... കണ്ണുകൾ കഴുകനെ പോലെ അലസം ആയി ഓടിക്കളിക്കുന്നു...... മൂർത്തി അമ്മാവാ..... """സഞ്ജയൻ പതുക്കെ വിളിക്കുമ്പോൾ അവാന്റെ തൊണ്ട കുഴിയിൽ ഉമിനീരു തങ്ങി നിന്നു..... എ.... എന്താ കുഞ്ഞേ..... അയാളുടെ ഹൃദയം പെരുമ്പറ കൊട്ടി..... ഇത് ഡാൻ അല്ല.... """ പിന്നെ....? ജലന്ധരൻ ആണ് അവന്റെ പരകായ പ്രവേശം """"""....സഞ്ചയന്റെ കണ്ണുകൾ അടഞ്ഞു അതിൽ ഗൗരിയുടെ നിർജീവം ആയ കണ്ണുകൾ തെളിഞ്ഞു വന്നു............. ധന്വന്തരി മൂർത്തി...... """നീയേ തുണ..... സഞ്ജയന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story