രുദ്രവീണ: ഭാഗം 123

rudraveena

എഴുത്തുകാരി: മിഴിമോഹന

പതിയെ കമഴ്ത്തി കളയാം"""....... പന്ത്രണ്ടു വർഷത്തെ അവന്റെ തപം ഇവിടെ നശിക്കുന്നു..... ഇനി ജലന്ധരൻ എന്ന ദുരാത്മാവിനു പരകായം ചെയ്യാൻ ഒരിക്കലും കഴിയില്ല........ രുദ്രന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു............ മൂവരും കൂടി ആ എണ്ണ തോണി പതിയെ കമഴ്ത്തി തുടങ്ങി..... നല്ല ഭാരം...... ചന്തു ഒന്ന് ശ്വാസം എടുത്തു വിട്ടു... സമയം ആകുമ്പോൾ ചെയ്യുന്നത് ഒക്കെ അബദ്ധം ആകും എന്നു പറയും പോലെ ആണ് ജലന്ദരന്റെ കാര്യം..... എണ്ണ കമഴത്തുന്ന കൂട്ടത്തിൽ രുദ്രൻ പറഞ്ഞത്............ അവൻ ഒരിക്കലും പ്രതീക്ഷിക്കില്ല ഇത് പോലെ ഒരു അടി....... കുറുമന് നന്ദി പറയണം.... പരകായം വിശദമായി പറഞ്ഞു തന്നതിന്......

എണ്ണ മുഴുവൻ ഒഴുക്കി കളഞ്ഞു കൊണ്ട് രുദ്രൻ ഒരു നിമിഷം കണ്ണ് അടച്ചു കുറുമനെ പ്രാർത്ഥിച്ചു.......... രുദ്ര """"നല്ല പോലെ വഴുക്കൽ ആയിട്ടുണ്ട് ...... ചന്തു പതിയെ കമഴ്ന്നു കിടക്കുന്ന എണ്ണ തോണിയെ പിടിച്ചു മുന്പോട്ട് നടന്നു........ രുദ്രൻ ഉണ്ണിയുടെ കൈയിൽ പിടിച്ചു പതിയെ പുറകെ ചെന്നു അപ്പോഴും കാലിലെ എണ്ണ മൂവരെയും വഴുക്കി വീഴ്ത്താൻ പാകത്തിന് ആയിരുന്നു..... രുദ്രേട്ട ഞാൻ ഇപ്പോൾ വീഴും..... വീഴാൻ പോയത് ഉണ്ണി രുദ്രനെ മുറുകെ പിടിച്ചു രുദ്രനും ഒന്നു വേച്ചു... നീ വീഴുന്നെ പോരാഞ്ഞു എന്നേ കൂടി വീഴ്ത്തുവോ.... പറഞ്ഞു കൊണ്ടു രുദ്രൻ നോക്കിയപ്പോൾ ചന്തു ആ മുറിയുടെ മറുവശതെക്കു നടക്കുന്നുണ്ട്........ നീ എവിടെ പോവാ....?

ദോ അവിടെ കുറെ വെയ്‌സ്റ് കിടക്കുന്നു വല്ല തുണി എടുത്തു കാല് തുടക്കാം കഷ്ടകാലത്തിനു ആ ***കണ്ണ് തുറന്നാൽ ഓടേണ്ടത് ആണ്..... നല്ല തെറി ഇങ്ങേരു ആണോ നാടു ഭരിക്കുന്ന കളക്ടർ """""""""രുദ്രന്റെ കൈയിൽ പിടിച്ചു ഉണ്ണിയും ചന്തുവിന്റെ അടുത്തേക് നടന്നു........ അവിടെ കിടന്ന ഒരു കറുത്ത ചേലയാൽ കാലിലെ എണ്ണമയം മുഴുവൻ തൂത്തു കളഞ്ഞു.................. ഹോ ആശ്വാസം..... ഉണ്ണി ഒരു പലക കെട്ടിലേക്കു ഇരുന്നത് അത്‌ ഒടിഞ്ഞു അവൻ അതിലേക്കു വീണു........ അയ്യോ..... """ഒരു നിലവിളി ഉയർന്നത് രുദ്രൻ അവന്റെ വായ പൊത്തി... നിലവിളക്കാതെടാ പുല്ലേ..... """"..... പിന്നെ എന്റെ ബാക്ക് ആണ് പോയത്... പെട്ടി ഓട്ടോ ചളുങ്ങിയ പോലെ ആയിട്ടുണ്ട്......

ഞാൻ നിലവിളിക്കണ്ട പോലും..... രുദ്രനും ചന്തുവും ചുണ്ട് കൂട്ടി പിടിച്ചു ചിരി അടക്കാൻ പാട് പെടുന്നുണ്ട്..... ചിരിച്ചു കൊണ്ടു ഉണ്ണി ഇരുന്ന പലകയിലേക്കു രുദ്രൻ നോക്കി......... ഇത്‌ ഒരു പെട്ടി ആണല്ലോ.... വാ നമുക്ക് നോകാം... രുദ്രൻ അതിൽ മുഴുവൻ പരതി.... ഒരു പഴകിയ ആധാരം അവന്റെ കൈയിൽ ലഭിച്ചു........ അവൻ അത്‌ മുഴുവൻ വായിച്ചു നോക്കി....... ചന്തു..... """അവൻ അവരുടെ നേരെ നോക്കി..... എന്താടാ.....? ഉപേന്ദ്രശർമ്മന്റെയും വിഷ്ണു ശർമ്മന്റെയും അച്ഛൻ ആ കുട്ടികളുടെ പേരിൽ എഴുതി കൊടുത്ത കാളി മഠത്തിന്റെ തീറാധാരം ആണിത്......... നിനക്ക് എന്തെങ്കിലും മനസ്സിൽ ആയോ ചന്തു..... ഇല്ല.... """"ചന്തു തലയാട്ടി.... നിനക്കോ ഉണ്ണി....... രുദ്രൻ ഉണ്ണിയെ നോക്കി...

ബെസ്റ്റ് സിവിൽസർവീസ് റാങ്ക് മേടിച്ച ചന്തുവേട്ടന് മനസിൽ ആയില്ല പിന്നെ ആണ് ബിടെക് സപ്പ്ളി വാങ്ങി കൂട്ടിയ ഞാൻ...... ഞാൻ ആരോടാ ചോദിച്ചത് എല്ലാം മായിച്ചു കളഞ്ഞേക്ക്.... മോൻ അവിടെ ഇരുന്നോ.... രുദ്രൻ ആ പ്രമാണം എടുത്തു ഒന്നു കൂടി കണ്ണ് ഓടിച്ചു..... ചന്തു വർഷങ്ങൾക് മുൻപ് കാളി മഠത്തിൽ മരുമക്കത്തായം നില നിന്നിരുന്ന സമയത്തു എഴുതിയ പ്രമാണം ആണിത്.. അത്‌ കൊണ്ടു മഷി എഴുത്ത് ആണിതിൽ............ അപ്പോൾ കാളി മഠം.....? ചന്തു സംശയത്തോടെ നോക്കി... ആ കുട്ടികളക്‌ അവകാശപ്പെട്ടത് ആണ്..... സഹോദരിയുടെ മകനായ ഭൈരവന് നൽകാതെ ഉപേന്ദ്രൻ മുത്തശ്ശന്റെ അച്ഛൻ വിഷ്ണു ശർമ്മന്റ മക്കളുടെ പേരിൽ ആണിത് എഴുതിയത്......

ഉപേന്ദ്രന് മക്കൾ ഇല്ലാലോ... ഭൈരവൻ വഴി ജാതവേദനിൽ എത്തിച്ചേരേണ്ടത് ആണിത്.....അച്ഛന്റെയും മകന്റെയും സ്വഭാവം അറിയാവുന്നത് കൊണ്ടു മരുമകനെ ഒഴിവാക്കി ചെറുമക്കളുടെ പേരിൽ എഴുതി......പക്ഷെ ഈ പ്രമാണം മുത്തശ്ശൻ കണ്ടിട്ടില്ല.... ഭൈരവൻ ഇത്‌ കൈക്കൽ ആക്കി... ഉപേന്ദ്രൻ മുത്തശ്ശൻ ഇത്‌ എന്നോട് പറഞ്ഞിരുന്നു....... പാവങ്ങൾ ചോദിക്കാനും പറയാനും ആരും ഇല്ലാതായി പോയി.... ചന്തു ഒന്നു നിശ്വസിച്ചു... കാളിമഠം അയാളുടെ പേരിൽ അല്ല എന്ന് മനസിൽ ആക്കി ഉപേന്ദ്രൻ മുത്തശ്ശൻറ് അച്ഛനെ കൊന്നു കാണും..... അങ്ങനെ ആയിരിക്കും ഈ പ്രമാണം അയാൾ കൈക്കൽ ആക്കിയത് ..... നാളെ ഒരു അവകാശ തർക്കത്തിന് ആരും വരില്ല എന്ന് ഉറപ്പിച്ചു........

മ്മ്ഹ """വരാൻ ആരും ഇല്ലല്ലോ........ നമ്മൾ ഉണ്ടല്ലോ.... ആ പിള്ളാർക്ക് അവകാശപ്പെട്ടത് അത്‌ തിരിച്ചു നൽകണം രുദ്ര....ചന്തു അവന്റെ കണ്ണുകളിലേക്കു നോക്കി... വേണം.... ഒരു ശുദ്ധി കലശം നടത്തി ആയമ്മയും കുട്ടികളും ഇവിടെ വരണം.... അവർ നമുക്ക് ജ്യേഷ്ടന്മാർ തന്നെ ആണ്..... ചികിത്സ നൽകണം അവരെ തിരിച്ചു കൊണ്ട് വരാൻ സഞ്ജയന് കഴിയും...... ഉറച്ച തീരുമാനത്തോടെ രുദ്രൻ ആ പ്രമാണം ഷർട്ടിനുള്ളിൽ കൂടി ബനിയനു ഉള്ളിലക് വെച്ചു..........അപ്പോഴും ഉണ്ണി ആ പെട്ടിയിൽ എന്തൊക്കെയോ തിരയുകയാണ്...... നീ എന്താ നോക്കുന്നത്......? അല്ല ഇത്‌ പോലെ എന്തങ്കിലും കൂടി കാണുവോ..... """""ആാാ കിട്ടി...... ഉണ്ണി നീളത്തിൽ ഉള്ള ഒരു ഛായ ചിത്രം കൈയിൽ എടുത്തു.......

ദേ ചന്തുവേട്ടനും ഫാമിലിയും......... രുദ്രൻ അത്‌ കയ്യിൽ എടുത്തു ഒന്നു നോക്കി ചെറിയ ചിരിയോടെ ചന്തുവിന്റെ കൈയിൽ കൊടുത്തു...... ആ കുട്ടികൾക് ഒരു മൂന്ന് വയസ് ഒക്കെ കാണും അല്ലേ രുദ്ര..... ചന്തു അതിലൂടെ കൈ ഉഴിഞ്ഞു.... മ്മ്മ് അതേ..... മൂന്നു വയസ് ഒക്കെ ആയപ്പോഴാണ് വിഷ്ണുശർമ്മൻ കൊല്ലപ്പെടുന്നത്..... ഉണ്ണി നീ ആ ഫോട്ടോ കൈയിൽ എടുത്തോ..... അവർക് കൊടുക്കാം അച്ഛന്റെ ഓർമ്മകൾ അതെങ്കിലും കിട്ടട്ടെ......... രുദ്രൻ ആ ഛായ ചിത്രം ഉണ്ണിയുടെ കൈയിലേക്ക് കൊടുത്തു......... അവന്റെ ബോഡി ചീഞ്ഞു അളിയും മുൻപ് എത്തിക്കേണ്ട ഇടത് എത്തിക്കാം....... മുകളിൽ കയറി വാതിൽ അടച്ചു ഡാനിന്റെ ശരീരം ഇരു ഭാഗത്തു നിന്നും രുദ്രനും ചന്തുവും താങ്ങി......

ഉണ്ണി അവന്റെ കയ്യിൽ ഒന്നു പിടിച്ചു നോക്കി .........ചത്തപ്പോഴും ശരീരത്തിന് നല്ല ഉറപ്പ് ഏതു ജിമ്മിൽ ആണോ പോയത്...... വെറുതെ അല്ല ബി ടെക് സപ്പ്ളി അടിച്ചത്..... എടാ ഇത്‌ റിഗ്ഗർ മോർട്ടിസ് ആണ്....... ചന്തു അവനെ ഒന്നു നോക്കി.... എന്ത് മോട്ടിവേഷൻ....? മോട്ടിവേഷൻ അല്ലഡാ റിഗ്ഗർ മോർട്ടിസ് ..... ഒരാൾ മരിച്ചു കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ ആ ശരീരം സ്റ്റിഫ് ആകുന്ന പ്രതിഭാസം..... ഇനി ശബ്ദം ഉണ്ടാക്കരുത്..... ജാതവേദന്റെ മുറി എത്താറായി.... രുദ്രൻ താക്കീത് നൽകി കൊണ്ട് ചുണ്ട് കടിച്ചു പതിയെ ചുവടുകൾവച്ചു............ ജാതവേദന്റെ മുറിയുടെ മുൻപിൽ വന്നത് ജനൽ വഴി ഒന്നു എത്തി നോക്കിയവർ......... നല്ല ഉറക്കമാണ്..... ഇനി നിന്നാൽ ശരി ആവില്ല ഉണരാൻ സമയം ആയിട്ടുണ്ട്........

പെട്ടന്ന് വാ.... പതുക്കെ പറഞ്ഞവർ ബോഡി കൊണ്ടു മതിലിന്റെ അടുത്തു വന്നു........ചന്തുവും ഉണ്ണിയും കൂടി കയറിൽ ബോഡി കെട്ടുന്ന സമയം രുദ്രൻ പുറത്തു നിൽക്കുന്ന സഞ്ജയനന്റെ ഫോണിൽ വിളിച്ചു ............ ആാാ ബോഡി കെട്ടി കഴിഞ്ഞു...... അവിടെ നിന്നും വലിച്ചോ.......... രുദ്രൻ പറഞ്ഞതും കയറിൽ കിടന്ന ബോഡി ഒന്നു അനങ്ങി....... ചന്തു അവർ അപ്പുറത് നിന്നും വലിക്കുന്നുണ്ട് താങ്ങി കൊടുക്കാം നമുക്ക്..... രുദ്രൻ ഫോൺ പോക്കറ്റിലേക്ക് വെച്ചു കൊണ്ടു മൂവരും താങ്ങി കൊടുത്തതും പതിയെ പൊങ്ങി തുടങ്ങി ഡാനിന്റെ ശരീരം....... മതില് കടന്നു അപ്പുറത്തേക്ക് വീഴുന്ന ശബ്ദം കേട്ടതും മൂന്ന് പേരും ശ്വാസം വലിച്ചു വിട്ടു.............

ബോഡിലെ കെട്ടു അഴിച്ചിട്ടു കയർ തരും നിങ്ങൾ രണ്ടു പേരും അത്‌ വഴി കേറിക്കോ.....രുദ്രൻ കൈയൊന്നു കുടഞ്ഞു..... രുദ്രേട്ടൻ എവിടെ പോവാ..... താഴെ വച്ച ഛായ ചിത്രം കൈയിൽ എടുത്തു മാറോട് ചേർത്ത് ഉണ്ണി സംശയത്തോടെ നോക്കി...... ഞാൻ ആ പടിപ്പുര വഴി വരാം......... എടാ അത്‌ വഴി പോകാണോ.... അവിടെ ഗന്ധർവന്മാർ കാവൽ ഉണ്ട്..... ചന്തു അവനെ വിലക്കി..... ചന്തു നന്മയുടെ ലോകത്ത് നിന്നും ശാപം കിട്ടി വന്നവർ ആണ്.... രക്ഷപെടട്ടെ ഇത്രയും നാൾ അവന്റെ കൊള്ളരുതായ്മക് മറ കൊടുത്തു ഇനി അത്‌ വേണ്ട........ ദാ കയർ വന്നു ചന്തു നീ കയറിക്കോ നീയും പുറകെ കയറണം അമാന്തിച്ചു നില്കരുത് ...... രുദ്ര അത്‌ വേണ്ട ഞങ്ങളും കൂടെ ഉണ്ട്...... ചന്തു അവന്റ കൈയിൽ പിടിച്ചു.....

അത്‌ വേണ്ട ചന്തു എനിക്ക് ഒന്നും സംഭവിക്കില്ല.... ഞാൻ പറയുന്നത് നിങ്ങൾ കേട്ടാൽ മതി...... അവർക്ക് ആജ്ഞ കൊടുത്തു പോകുന്ന രുദ്രനിലെ മാറ്റങ്ങൾ നോക്കി നിന്നവർ........ ചന്തുവേട്ടാ കയറിക്കോ...... ഉണ്ണി അവനെ താങ്ങി കൊടുത്തു........... രുദ്രൻ പടിപ്പുരയിലേക്ക് ചെന്നതും കാറ്റു വീശി അടിച്ചു........ പടിപ്പുരയുടെ വാതിൽ ആ കാറ്റിൽ തള്ളി തുറന്നു അങ്ങോട്ട് ഇങ്ങോട്ടു അടിക്കാൻ തുടങ്ങി................ രുദ്രൻ ഇടം വലം തിരിയാൻ കഴിയാതെ കാറ്റിന്റെ ചുഴിയിൽ അകപ്പെട്ടു....... കൈ കൊണ്ട് ആ കാറ്റിനെ തടുക്കുമ്പോൾ കണ്ടു ഭിത്തിയുടെ ഇരു വശത്തു ഗന്ധർവന്മാരുടെ കൽപ്രതിമ........ കാറ്റിന്റെ ഗതിയെ തടഞ്ഞവൻ ആ പ്രതിമയിലേക്കു ഇരു കൈകൾ ചേർത്തു.........

പോകൂ നിങ്ങളുടെ ലോകത്തേക്ക് പോകൂ... ജലന്ദരന്റെ അടിമ ആയി കാലം കഴിച്ചില്ലേ...? നൂറ്റാണ്ടുകൾ ആയി ബന്ധിക്കപ്പെട്ടില്ലേ.....? ഇനി ഇവിടെ നിന്നും പൊയ്ക്കോ നിങ്ങളെ തേടി അവൻ ഇനി വരില്ല................ രുദ്രന്റെ ശ്വാസം ഉയർന്നു പൊങ്ങി...........മഹാദേവന്റെ കര സ്പര്ശം ഏറ്റതും ഗന്ധർവശിലയിൽ നിന്നും ദ്രാവകം പോലെ എന്തോ അവന്റെ കൈയിലേക്ക് ഒഴുകി ഇറങ്ങി....... കാലങ്ങൾ ആയി ആജ്ഞാനുവര്തികൾ ആയി നിന്നിരുന്ന ആ അടിമകളുടെ കണ്ണുനീർ ആണത് എന്ന് രുദ്രന് മനസിൽ ആയി............ മഹാദേവന്റെ കരങ്ങളിൽ അറിയാതെ ചെയ്തു കൂട്ടിയ പാപകറ ഒഴുകിയവർ മോക്ഷത്തിന്റെ പാതയിലേക്ക് കടന്നു............ കാറ്റിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി...... രുദ്രൻ കൈകൾ മെല്ലെ അയച്ചു.....

രുദ്രാ........ """""""""""""""പുറകിൽ നിന്നും ജലന്ദരന്റെ ശബ്ദം ഉയർന്നു പൊങ്ങി...... ആാാാ..... """""""അയാളിൽ നിന്നും ഒരു അലർച്ച ഉയർന്നു.. ......... രുദ്രേട്ട...... """"എന്റെ രുദ്രേട്ടൻ...... ചന്തു ഇറങ്ങിയ ശേഷം കയറിയ ഉണ്ണി മതിലിന്റെ മുകളിൽ എത്തിയതും ആണ് ജലന്ദരന്റെ ശബ്ദം കേട്ടത്..... മറുപുറത്തേക്കു ചാടാതെ തിരികെ കാളി മഠത്തിലേക്ക് തന്നെ അവൻ ചാടി കൂട്ടത്തിൽ ആ കയർ വലിച്ചു താഴേക്കു ഇട്ടു....... അല്ല എങ്കിൽ ചന്തു കൂടി അതിലൂടെ കയറും എന്ന് അവനു ഉറപ്പായിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സഞ്ചയ എന്റെ ഉണ്ണി.... എന്റെ രുദ്രൻ..... അകത്തു ജലന്ധരന്റെ ശബ്ദവും ഉണ്ണിയുടെ പെരുമാറ്റവും കണ്ടത് ചന്തു പകച്ചു പോയി..... അവൻ ഒരു നിമിഷം ആർത്തു അലച്ചു കരഞ്ഞു.......... കണ്ണാ ഞാൻ....

ഞാൻ... ആ പടിപ്പുര വഴി കയറാം.... അവർ അവിടെ ഒറ്റക്ക്... അയ്യോ അയാൾ എന്തെങ്കിലും ചെയ്യും ... ചന്തു ഓടാൻ ഒരുങ്ങിയത് സഞ്ജയനും അജിത്തും അവനെ വട്ടം പിടിച്ചു.... ചന്തു അടങ്ങു....... ആ മഹാദേവന് എന്നും കവചം പോലെ ആ കാവൽകാരൻ കാണും...... സഞ്ജയൻ അവനെ പിടിച്ചു നിർത്താൻ നോക്കി.... അപ്പോൾ എന്റെ ഉണ്ണി അവനെ അയാൾ എന്തെങ്കിലും ചെയ്യും..... ചന്തു പോകാൻ വെപ്രാളം പൂണ്ടു..... ഇല്ല അവർക്ക് ഒന്നും സംഭവിക്കില്ല പരസ്പരം തണൽ ആകും അവർ..... ആ പടിപ്പുര വഴി സുരക്ഷിതം ആയി നമുക്ക് കടക്കാൻ കഴിയും എന്ന് ഉറപ്പില്ല...... നമുക്ക് കാത്തിരിക്കാം അവരുടെ തിരിച്ചു വരവിനായി.......... സഞ്ജയൻ പറഞ്ഞത് ചന്തു കണ്ണുകൾ ഇറുക്കി അടച്ചു കാവിലമ്മയെ വിളിച്ചു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രുദ്ര...... """"നിനക്കെങ്ങനെ ധൈര്യം വന്നു എന്റെ ആവാസ കേന്ദ്രത്തിൽ കടന്നു വരാൻ........ ഇത്‌ എന്റെ ലോകം ആണ്...... അടിവയറിൽ താങ്ങി അല്പം മുൻപോട്ടു കുനിഞ്ഞു നിൽക്കുന്ന ജലന്ധരനെ ഒന്നു നോക്കി രുദ്രൻ അവനു അരികിലേക്ക് കാറ്റ് പോലെ പാഞ്ഞു അടുത്തു.... ജലന്ധര....... """"""ഇത്‌ നിനക്ക് അർഹത പെട്ടത് അല്ല..... കാളിമഠത്തിന്റെ അവകാശികൾ അവർ ഉടനെ വരും...... അന്നു നിന്റെ സ്ഥാനം പടിപ്പുരക് പുറത്തു ആയിരിക്കും.... രുദ്രൻ ഷർട്ടിനു ഉള്ളിൽ നിന്നും പ്രമാണം കൈയിൽ എടുത്തു......... ഇത്‌..... ഇത്‌..... """""ഇത്‌ എങ്ങനെ നിന്റെ കയ്യിൽ വന്നു...... മുൻപോട്ടു ആഞ്ഞതും വേദന കൊണ്ടു അയാളുടെ ശരീരം പുറകോട്ടു വേച്ചു.......

ആദ്യം ഒന്നു നേരെ നില്കാൻ ആരോഗ്യം വീണ്ടു കിട്ടട്ടെ ജലന്ധരൻ അമ്മാവാ...... """"ഉണ്ണിയുടെ ശബ്ദം കേട്ടതും രുദ്രൻ ചിരിയുടെ വശത്തേക്കു നോക്കി........... നീ ഒക്കെ കരുതി കൂട്ടി ആണല്ലേ......എന്നേ തളർത്താൻ കഴിയും എന്നു വിശ്വസിക്കണ്ട..... ഞാൻ തിരിച്ചു വരും......... വീറോടെ പറഞ്ഞയാൾ ഒന്നു നിന്നു..... ഒരു നിമിഷം എന്തോ ഓർത്തത്‌ പോലെ അലറി... ആാാ...."""""അപ്പോൾ ആ ശരീരം... എന്റെ പരകായം...........""""" മഹാകാളി """"""""".......അയാൾ ഉറക്കെ നിലവിളിച്ചു........ ശരീരം എത്തേണ്ട ഇടതു എത്തിയിട്ടുണ്ട്.... ആ എണ്ണ തോണി അത്‌ ഇനി നിനക്ക് വേണ്ട..... നിന്നിലെ ഓരോ സിദ്ധിയും നുള്ളി എടുക്കും ഞാൻ......... ഉണ്ണി വാ പോകാം....... രുദ്രൻ ഉണ്ണിയുടെ കൈയിൽ പിടിച്ചു വലിച്ചു....

രുദ്രന്റെ മുഖത്തെ ശൗര്യം കണ്ടതും അയാൾ ഒന്നു പകച്ചു പോയിരുന്നു .... തൂണിൽ പിടിച്ചു അറയിലേക്കു കുനിഞ്ഞ ശരീരത്തോടെ അയാൾ അയാൾ ആയത്തിൽ നടന്നു....... രുദ്രന്റെ കൈ വിടുവിച്ചു ഉണ്ണി ഒന്നു നിന്നു രുദ്രൻ തല ചെരിച്ചു അവനെ നോക്കി..... ചെറിയ ചിരിയോടെ പുറകോട്ടു നടക്കുന്ന അവനെ നോക്കി നിന്നവൻ..... പിന്നെ മെല്ലെ ഓടി ജലന്ദരനു മുൻപിൽ നിന്നു..... അതേ അമ്മാവാ.... """ എടാ.......... """""ശരീരം മെല്ലെ ഉയർത്തി കൈകൾ ഉണ്ണിയുടെ കഴുത്തിനു നേരെ നീണ്ടു....... അടങ്ങു മനുഷ്യ.... ഉണ്ണി ആ കൈ തട്ടി താഴേക്കു ഇട്ടു......... ഓടി ചെന്നു ആ അറയിലോട്ടു കയറുന്നത് കൊളളാം അവിടെ മുഴവൻ എണ്ണ ആണ് ഒന്നാമത് നേരെ നില്കാൻ ആവതില്ല അവിടെ എങ്ങാനും മറിഞ്ഞു വീണാൽ പൊക്കി കൊണ്ട് പോകാൻ ചാത്തന്മാര് പോലും ഇല്ല...

അവന്മാർ ഒക്കെ സ്ഥലം വിട്ടു......... ജലന്ധരൻ വിറക്കുന്ന മുഖത്തോടെ അവനെ നോക്കി.... സ്നേഹം കൊണ്ടു പറഞ്ഞത് ആണെന് തെറ്റിധരിക്കണ്ട എന്റെ കൊച്ചിന് കൊല്ലാൻ ഈ ശരീരത്തിൽ അല്പം ശ്വാസം ബാക്കി വേണം അത്‌ കൊണ്ടു പറഞ്ഞത് ആണ്....... ഉണ്ണി പുറത്തേക് ഇറങ്ങി രുദ്രന്റെ കൈയിൽ പിടിച്ചു....... ""പോകാം രുദ്രേട്ട...... ജലന്ധരൻ വരാന്തയോട് അരമതിലിൽ ഇരുന്നു..... ജയദേവൻ........... """"""അവനിലേക്കു ജയദേവൻ എത്തി കഴിഞ്ഞിരിക്കുന്നു.... ജയദേവന്റ സ്വതസിദ്ധം ആയ നർമ്മം അവനിൽ കാണുന്നു ഞാൻ....... """""അതേ ഇനി അധികം താമസിയാതെ ആ മുത്ത് എവിടെ എന്ന് അവൻ തിരിച്ചു അറിയും..... അത്‌ കൈ വശം വന്നാൽ നഷ്ടപെട്ടത് എല്ലാം ഞാൻ തിരിച്ചു പിടിക്കും..............

(ഇപ്പോൾ മനസിൽ ആയല്ലൊ ഉണ്ണിക് തലക് അടി ഏറ്റത് അല്ല ജയദേവന്റെ സ്വത്വം അവനിലേക്കു പതിയെ വന്നു തുടങ്ങി അതിന്റെ തെളിവ് ആണ് ജയദേവനിലെ നർമ്മസിദ്ധി അവനിലും കാണുന്നത് ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തിരികെ പടിപ്പുര വഴി വരുന്ന രുദ്രനെയും ഉണ്ണിയേയും കണ്ടത് അവർ എല്ലവരും ഓടി വന്നു..... രുദ്ര..... """"ഉണ്ണി മോനെ....ചന്തു രണ്ടു പേരുടെയും തോളിൽ പിടിച്ചു..... . നീ എന്തിനാടാ പുല്ലേ കയർ വലിച്ചു താഴേക്കു ഇട്ടത്........ ചന്തു അവന്റെ തോളിൽ അടിച്ചു...... ഇല്ലേ നിങ്ങൾ കൂടെ വരും നിങ്ങൾ രണ്ടും ഇല്ലേൽ ഞാൻ ഇല്ല ചന്തുവേട്ടാ......കരഞ്ഞു കൊണ്ട് ചന്തുവിനെ മുറുകെ പിടിച്ചവൻ......

ആദ്യം ഞങ്ങൾ ഇറങ്ങിയ കൂടെ നീ ചാടിയപ്പോൾ ഞങ്ങള്ക് മനസിൽ ആയെടാ നീ വെറുതെ കൂടെ ചാടിയത് അല്ല എന്ന്........... രുദ്രൻ അവന്റെ തോളിൽ തട്ടി....... എന്റെ ജീവനും ജീവിതവും നിങ്ങൾ ഒക്കെ ആണ് അ... അ... അത്‌ തിരിച്ചു അറിയാൻ വൈകി പോയി എന്ന് മാത്രം......... ഉണ്ണിയുടെ തോണ്ട ഇടറി....... അവനെ നടുക്ക് നിർത്തി ചേർത്തു പിടിക്കുമ്പോൾ സഞ്ജയനും കണ്ണനും ഇരുപുറം ചേർന്നു....... വാ...... സഞ്ജയൻ കൈ നീട്ടി അജിത്തിനെ വിളിച്ചു....... ആ കൈയിലേക്ക് അജിത്തും കയറി.........ആറു പേരും ഒരുമിച്ചു ചേർന്നു നിന്നു...... ചെറു ചാറ്റലുകൾ അവരിലേക്ക് ഒഴുകി ഇറങ്ങി........... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇരികത്തൂർ മനയുടെ മുറ്റത്തു ചെന്നതും അവർ കണ്ടു ആംബുലൻസ് തയാറായി കിടക്കുന്നത്...... ഡാനിന്റെ ശരീരം കൊണ്ടു പോകാൻ.......... ഒരു കാറിൽ നിന്നും അവന്റെ അമ്മച്ചിയും സഹോദരി ഡോണയും ഇറങ്ങി വന്നു....... കണ്ണൻ അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു... (കണ്ണൻ ആ പെൺകുട്ടിയുടെ ടീച്ചർ ആയിരുന്നു എന്ന് കണ്ണൻ രുക്കുവിന്റെ കോളേജിൽ ജോയിൻ ചെയ്യാൻ ചെന്ന ദിവസം ആ പാർട്ടിൽ പറയുന്നുണ്ട് ) ക്ഷമിക്കണം..... ""എന്നാൽ കഴിയുന്ന രീതിയിൽ അവിടെ നിന്നും അവനെ രക്ഷിക്കാൻ നോക്കി പക്ഷെ അവൻ വരാൻ കൂട്ടാക്കിയില്ല.... ചന്തു ആ അമ്മച്ചിയുടെ കൈയിൽ മുറുകെ പിടിച്ചു...... കുഞ്ഞേ ക്ഷമ ചോദിച്ചു മോൻ ഈ അമ്മച്ചിയുടെ മുൻപിൽ ചെറുത് ആകരുത്..........

മഹേഷ്‌ സർ പറയുമ്പോൾ ഉള്ളൊന്നു പിടച്ചു പെറ്റ വയർ അല്ലേ.... പക്ഷെ.... പക്ഷെ........ ഒരു പെൺകുട്ടിയുടെ അമ്മയും ആണ് ഞാൻ..... അവർ ഡോണയെ നോക്കി........ ഏട്ടാ എനിക്ക് ഇനി സമാധാനത്തോടെ കിടന്നു ഉറങ്ങാം..... അവൾ തല കുനിച്ചു നിന്നു... എന്താ കാര്യം......? രുദ്രൻ അവളുടെ താടിയിൽ പിടിച്ചു ഉയർത്തി..... അത്‌ അവൻ നീചൻ ആണ് ഡ്രഗ്സ് കഴിച്ചാൽ അവന് അമ്മയും പെങ്ങളയും പോലും മറക്കും... പല രാത്രിയിൽ എന്നേ...... എതിർത്താൽ അമ്മചിയെ കൊല്ലും എന്ന് ഭീഷണി പെടുത്തി..... അവന്റെ കൂട്ടുകാർക്കും കാഴ്ചവയ്ക്കാൻ നിർബന്ധം പിടിച്ചു കൊണ്ടിരുന്നു....... അപ്പോഴേക്കും....... ഏട്ടൻ അവനെ........ ഇനി ഞങ്ങൾക് സ്വസ്ഥം ആയിട്ട് ജീവിക്കാം.....

ഇങ്ങനെ ഒരു കൂടപ്പിറപ്പു ഇല്ലാത്തത് ആണ് നല്ലത്......... നീ ഒരു പെണ്ണ് ആയത് കൊണ്ട് ഞാൻ നിന്നെ തല്ലില്ല..... രുദ്രന്റെ ശബ്ദം ഉയർന്നത് അവൾ തല ഉയർത്തി പകപ്പോടെ നോക്കി....... പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാൻ പഠിക്കണം..... സ്വന്തം തന്തയോ കൂടെ പിറപ്പോ ആരും ആയിക്കോട്ടെ നിർത്തേണ്ട സ്ഥാനത്തു നിർത്താൻ പഠിക്കണം.......... ഇനി മോള് അത്‌ മനസിൽ ആക്കി വേണം ജീവിക്കാൻ.... ഒരു ഫോൺ കോളിന് ഇപ്പുറം നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്........... രുദ്രന്റെ വാക്കുകൾ കേട്ടതും കണ്ണുനീർ തുടച്ചവൾ തല ഉയർത്തി നിന്നു........... ആംബുലൻസിൽ ആ ശരീരം ഏറ്റു വാങ്ങി ഇരികത്തൂർ മനയിൽ നിന്നും അവർ പോയി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇരികത്തൂർ മനയിൽ നിന്നും രണ്ടു കാറിൽ ആയി അവർ മരങ്ങാട് ഇല്ലത്തേക്കു പുറപ്പെട്ടു......... അവർ ആറു പേര് ഒരു കാറിലും മൂർത്തിയും മൂന്ന് പരികർമ്മികൾ കൂടി മനയിൽ രോഗികളെ കൊണ്ട് പോകുന്ന വലിയ വണ്ടിയിൽ പുറകെയും തിരിച്ചു സഞ്ജയ നമ്മൾ ചെന്നു വിളിച്ചാൽ ഒന്നും അവർ വരില്ല.... കുറച്ചു പാട് പെടേണ്ടി വരും അവരുടെ അമ്മ ആണ് അവർക്ക് എല്ലാം...... രുദ്രൻ സഞ്ചയനെ നോക്കി....... അത്‌ സാരമില്ല രുദ്ര ഇത്‌ പോലെ എത്ര പേരെ കൈകാര്യം ചെയ്യുന്നത് ആണ്....... സഞ്ജയൻ പറഞ്ഞതു ഉണ്ണി ഉണ്ടക്കണ്ണു മിഴിച്ചു നോക്കിയിരുന്നു...... നീ എന്താടാ നോക്കി പേടിപ്പിക്കുന്നത്..... സഞ്ചയൻ അവനെ സംശയത്തോടെ നോക്കി.... ഒന്നും ഇല്ലേ.... പണ്ട് IPS വരാന്തേ കൂടെ ഓടിയത് ഓർത്തു പോയി.... ഇന്ന് ഇനി എന്തൊക്കെ കാണാണോ ആവോ...... ഉണ്ണി മുകളിലേക്കു നോക്കി ശ്വാസം വലിച്ചു വിട്ടു........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story