രുദ്രവീണ: ഭാഗം 125

rudraveena

എഴുത്തുകാരി: മിഴിമോഹന

അച്ഛൻ പകർന്നു തന്ന അറിവ് യഥാവിധി എന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുത്തിയാൽ എനിക്ക് ലഭിക്കുന്ന സൗഭാഗ്യം......... തകർത്തു കളഞ്ഞില്ലേ അവൻ ഇനി ഒരു സ്ത്രീയെ പ്രാപിക്കാൻ കഴിയാതെ ആക്കിയില്ലേ...... വർഷങ്ങൾ കൊണ്ട് ഞാൻ തപം ചെയ്തു നേടിയ എന്റെ പരകായ സിദ്ധി........ ഒരു രാത്രി കൊണ്ടു ഇല്ലാതെ ആക്കി അവൻ............ ഇല്ല ഇനി എനിക്ക് പിഴക്കില്ല........ ഒന്നിൽ പിഴച്ചാൽ മൂന്ന് അതിൽ ഞാൻ വിജയിക്കും......... എന്റെ മുൻപിൽ ഒരു തന്ത്രം കൂടി ബാക്കി ഉണ്ട്...... മ്മ്ഹ്ഹ് """"അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...... നരബലി""""""""""....... അവസാനത്തെ എന്റെ കച്ചി തുരുമ്പ്....................... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു....... ആദികേശവന് പിറന്നാൾ സമാഗതം ആയി.... ഒരു വയസ്സിന്റെ നിറവിലേക്കു ആ കുഞ്ഞ് മുത്ത് കാലെടുത്തു വെച്ചു........ കുഞ്ഞൻ കുഞ്ഞികാല് കൊണ്ട് ഓടി ചെന്നു പിച്ച വയ്ക്കുന്ന തന്റെ ചങ്കിലെ ജീവന് ആദ്യം നെറ്റിയിൽ ഒരുമുത്തം പിന്നെ മൂക്കിൽ പിന്നെ കവിളിൽ ആഞ്ഞു ഒരു കടിയും കൊടുത്തു ........... ""...അവന്റ പിറന്നാൾ സമ്മാനത്തിന്റെ നാലു പല്ലുകൾ തെളിഞ്ഞു നിന്നു........... കുഞ്ഞാപ്പുവിന്റെ കരച്ചിൽ കേട്ടതും വീണ ഓടി വന്നു...... മ്മാ """"കേച്ചു.... """""... നാൻ കതിച്ചു...... ശൊ കേച്ചു """"നൊന്തു..... കുഞ്ഞൻ വീണയെ കുഞ്ഞാപ്പുവിന്റെ കുഞ്ഞ് കവിൾത്തടം ചൂണ്ടി കാണിച്ചു നിഷ്കളങ്കനെ പോലെ താടിക്കു കുഞ്ഞി കൈ കൊടുത്തു.....

എന്റെ കുഞ്ഞാ നിന്നെ കൊണ്ടു ഞാൻ തോറ്റു... എത്ര അടി കിട്ടിയാലും പടിക്കില്ല ...... കുഞ്ഞാപ്പുവിനെ കൈയിൽ എടുത്തു കുഞ്ഞനെ ഒരു കൊട്ട് കൊടുത്തവൾ........ എവിടെ നിന്റെ അച്ഛൻ പിള്ളേരെ നോക്കാൻ ഏല്പിച്ചിട്ടു പോയത് ആണ്..... വീണ ചുറ്റും നോക്കി.... എന്താടി.... ""ഇവന്മാർ എന്തിനാ കരയുന്നത്..... ബാത്‌റൂമിൽ നിന്നും മുഖം തുടച്ചു കൊണ്ടു രുദ്രൻ ഇറങ്ങി വന്നു കൈയിൽ ഇരുന്ന ടവൽ അവളുടെ തോളിൽ ഇട്ടു കുഞ്ഞാപ്പുവിനെ കൈയിൽ വാങ്ങി........ അപ്പോഴേക്കും അടി കിട്ടി നിലത്തു ഇരുന്ന കുഞ്ഞൻ അവന്റെ കാലിൽ പിടിച്ചു എഴുനേറ്റു.... ചുണ്ട് പുളുത്തി മുകളിലേക് നോക്കി നിന്നു.... ച്ഛ.. """ചങ്കു കച്ചി... """""കുഞ്ഞാപ്പു കവിൾത്തടം വല്യച്ചനെ കാണിച്ചു കൊടുത്തു... ചങ്കു കച്ചിയോ...

""ഇവൻ എന്താടി ഈ പറയുന്നത്... രുദ്രൻ ഒന്നും മനസിൽ ആകാതെ വീണയെ നോക്കി...... അവന്റെ ശങ്കു അവനെ കടിച്ചു എന്ന്... നോക്ക് കുഞ്ഞിന്റെ കവിളിൽ.... അതിനു ഞാൻ അടിച്ചു അതിനാണു ഇവൻ കരയുന്നത്... വീണ നിലത്തു നിന്ന കുഞ്ഞനെ കൈയിലേക്ക് എടുത്തു...... കുഞ്ഞാ... """കേശുനെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ.... നീ ഇനി അമ്മയുടെ കൈയിൽ നിന്നും അല്ല എന്റെ കൈയിൽ നിന്നും വാങ്ങും..... രുദ്രൻ കണ്ണ് ഉരുട്ടിയപോഴെകും കുഞ്ഞൻ ഉറക്കെ കരഞ്ഞു തുടങ്ങി....... ചങ്കു...... """കുഞ്ഞന്റെ കരച്ചിൽ കണ്ടതും തന്റെ വേദന മറന്നു അവന് വേണ്ടി കുഞ്ഞാപ്പു കരയാൻ തുടങ്ങി..... സാഹോദര്യത്തിനും അപ്പുറം ഒരു നല്ല സൗഹൃദം അവിടെ പിറവി കൊണ്ടു......

ഉതൃട്ടാതി നാളിൽ ജനിച്ച ആദികേശവന്റെ കഴുത്തിലെ ത്രിശങ്കു മുദ്ര അന്നെ ദിവസം തെളിഞ്ഞു നിന്നു.....രുദ്രൻ ആ മുദ്രയിൽ ചുണ്ട് അമർത്തി....... വല്യച്ഛന്റെ പൊന്നിന് പിറന്നാൾ സമ്മാനം വേണ്ടേ അലമാരിയിൽ നിന്നും അവനായി കരുതി വെച്ച മാലയും അതിലും കോർത്ത ത്രിശങ്കു ചക്രത്തിന്റെ ലോക്കറ്റും അവന്റെ കഴുത്തിൽ അണിഞ്ഞു......... രുദ്രേട്ട താഴെ എല്ലാവരും വന്നു ആവണി മുകളിലേക്കു വന്നു രുദ്രന്റ കയ്യിൽ നിന്നും കുഞ്ഞാപ്പുവിനെ കയ്യിൽ എടുത്തു..... മ്മ... ""മ്മാ ""....ച്ഛ """...... ...... കുഞ്ഞാപ്പൂ മാല പൊക്കി കാണിച്ചവളെ...... വല്യച്ഛന്റെ സമ്മാനം ആണോ ആവണി അമ്മേടെ കുഞ്ഞാപ്പുവിന്..... ആവണി അവന്റെ കവിളിൽ മുഖം അമർത്തി......... മ്മാ"""

... നാനും....... വീണയുടെ കൈയിൽ ഇരുന്നു കുഞ്ഞൻ ചാടി........ വായോ രണ്ടു പേരെയും ആവണിയമ്മ കൊണ്ടു പോകാല്ലോ.... ആവണി അവനെ കൂടെ എടുക്കാൻ ഒരുങ്ങിയതും കുഞ്ഞാപ്പുവിനെ കൊണ്ട് നിലത്തേക്ക് ഊർന്നു പോയി അവൾ ..... പൊടുന്നനെ രുദ്രന്റെ കൈ അവളെ താങ്ങി..... മോളേ ആവണി കണ്ണ് തുറക്ക്.... രുദ്രൻ അവളെ കൊട്ടി വിളിച്ചു... ചേച്ചി... """വീണ കരഞ്ഞുകൊണ്ട് മുഖത്തേക്കു വെള്ളം തളിച്ചു........ കുഞ്ഞാ...കുഞ്ഞാപ്പു.... ""മെല്ലെ കണ്ണ് തുറന്നവൾ ചുറ്റും നോക്കി..... കുഞ്ഞാപ്പുവിന് ഒന്നുല്ല ചേച്ചി അവൻ കട്ടിലിൽ ഇരുന്നു കളിക്കുന്നുണ്ട്.... വീണ പറഞ്ഞതും ആവണി അവിടേക്കു നോക്കി തന്റെ കൈയിൽ ഇരുന്ന കുഞ്ഞാപ്പുവും കുഞ്ഞനും കട്ടിലിൽ അവൾക്കു സമീപം കളിക്കുന്നു........

എനിക്ക് എന്താ പറ്റിയത്.....""" കട്ടിലിൽ നിന്നു മെല്ലെ എഴുനേൽക്കാൻ നോക്കിയതും രുദ്രൻ അവളെ പിടിച്ചു നേരെ ഇരുത്തി.... മോള് രാവിലെ ഒന്നും കഴിച്ചില്ലേ..... രുദ്രൻ അവളുടെ നെറുകയിൽ തലോടി.... ഞാനും ചേച്ചിയും കൂടെ ഒരുമിച്ചാണ് കഴിച്ചത്.... വീണ രുദ്രന് കൊണ്ടു വന്നു ചായ എടുത്തു അവളുടെ കൈയിലേക്ക് കൊടുത്തു....... ചേച്ചി ചൂട് ചായ ആണ് കുടിച്ചോ........... ആവണി അത്‌ വാങ്ങി ചുണ്ടോട് അടുപ്പിച്ചതും അവൾക്കു അതിന്റെ മണം പിടിക്കാതെ വായും മൂക്കും കൂടി ഒരുമിച്ചു പൊത്തി ബാത്റൂമിലേക്കു ഓടി........... വീണ ചുണ്ടിൽ ഒരു ചെറിയ ചിരിയോടെ രുദ്രനെ നോക്കി....... അവളുടെ പുറകെ പോയി പുറം തിരുമ്മി കൊടുത്തു......

നിന്റെ ചായ അല്ലേൽ തന്നെ ഈ അടുത്ത് ആയിട്ട് ഒന്നിനും കൊള്ളില്ല വാവേ..... അവർ തിരിച്ചു വരുമ്പോൾ ആ ചായ മൂക്കിലോട്ട് അടുപ്പിച്ചു മണത്തു നോക്കുന്നുണ്ട് രുദ്രൻ....... പൊട്ടൻ """"വീണ ഏണിന് കൈ കൊടുത്തു അവനെ നോക്കി.... എന്താടി വിളിച്ചത്..... ഒരു കൈ കൊണ്ടു അവളെ തല്ലാൻ ഓങ്ങിയതും ചിരിച്ചു കൊണ്ട് അവളോട് ചേർന്നു നിൽക്കുന്ന ആവണിയിൽ നാണം പടരുന്നത് അവൻ കണ്ടു... ഇവൾക് എന്ത് പറ്റി വാള് വെച്ച് കഴിഞ്ഞപ്പോൾ ഉള്ള ബോധം കൂടെ പോയോ...... ദേ രുദ്രേട്ട പൊട്ടൻ കളിക്കരുത് നിങ്ങൾ ഒരു അമ്മാവൻ ആകാൻ പോവാ..... കുഞ്ഞനും കുഞ്ഞാപ്പുവിനും കൂടി ഒരു കൂട്ട് വരുന്നു എന്ന്.... സത്യം ആണോ....

രുദ്രൻ ആവണിയെ ചേർത്തു നിർത്തി ഏട്ടന്റെ സമ്മാനം ആ നെറുകയിൽ കൊടുത്തു..... ഉണ്ണിയേട്ടനോട് പറയട്ടെ ഞാൻ......... ഓടി പോകാൻ നിന്ന വീണയെ പിടിച്ചവൻ ചേർത്ത് നിർത്തി.... നീ ആണോ പറയേണ്ടത് അവള് പറഞ്ഞോളും..... തത്കാലം ആ പൊട്ടന്റെ അടുത്തു കൊണ്ടു ചെന്നു വിട്........ മ്മ്മ്.... """അതേ കുഞ്ഞുങ്ങളെ നോക്കിക്കോണം...തിരിച്ചു വരുമ്പോൾ കുഞ്ഞാപ്പു ബാക്കി കാണണം... രുദ്രനോട് പറഞ്ഞു കൊണ്ട് ആവണിയുമായി താഴേക്കു ഇറങ്ങി അവൾ.... ഡേറ്റ് തെറ്റിയപ്പോഴേ ഞാനും മീനുചെച്ചി പറഞ്ഞതല്ലേ കള്ളി പെണ്ണേ അപ്പോൾ വലിയ സെന്റി കരച്ചിലും പിഴിച്ചിലും പേടിയും ......... അത്‌ കേട്ടതും നോവ് കലർന്ന ചെറിയ ചിരിയോടെ വീണയെ നോക്കിയവൾ....

ഇപ്പോൾ തല കറങ്ങുന്നുണ്ടോ ചേച്ചി.... ഒരു സഹോദരിയുടെ കരുതലോടെ തന്നിലേക്കു ചാർത്തവൾ ആവണിയെ..... ഉണ്ണിയും ചന്തുവും താഴെ വന്ന ഗസ്റ്റുകളോട് സംസാരിക്കുകയാണ്...... നീ കുഞ്ഞാപ്പുവിനെ എടുക്കാൻ പോയത് അല്ലേ.....അവളെ കണ്ടതും ഉണ്ണി തിരിഞ്ഞു കണ്ണുരുട്ടി നോക്കി... .. കുഞ്ഞുങ്ങളെ രുദ്രേട്ടൻ കൊണ്ട് വരും.... ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഉണ്ണിയേട്ടാ..... വീണ അവനെ ശാസിച്ചു... പിന്നെ ആളുകൾ ഒക്കെ വന്നത് കണ്ടില്ലെ.... പല്ല് കടിച്ചു ഉണ്ണി നോക്കിയതും ആവണിയുടെ കണ്ണ് നിറഞ്ഞിരുന്നു........ ചേച്ചി വാ... ഇങ്ങേരുടെ മൂഡ് ശരിയല്ല.... വീണ അവളെ വിളിച്ചു മുറിയിലേക്കു കൊണ്ട് പോയി... നമുക്ക് കൺഫോം ചെയ്യണ്ടേ കാർഡ് ഇരുപ്പുണ്ടോ....

വീണ മേശയുടെ ഡ്രയറിൽ നോക്കി.... കഴിഞ്ഞ മാസം മേടിച്ചത് ആ അലമാരിയിൽ ഉണ്ട്.... നോക്കണോ മോളേ കഴിഞ്ഞ മാസവും ലേറ്റ് ആയിരുന്നു.... എന്നിട്ടും എനിക്ക് ഇത്‌ വിധിച്ചിട്ടില്ല..... എനിക്ക് പേടിയാ നോക്കാൻ.... കഴിഞ്ഞ മാസത്തെ പോലെ അല്ലല്ലോ ഇത്‌ symptoms ഉണ്ട് ചേച്ചി പോയി നോക്കു..... അലമാരിയിൽ നിന്നു കാർഡ് എടുത്തു അവളെ ഉന്തി തള്ളി ബാത്റൂമിലേക്കു വിട്ടു........ ഉൾഭയത്താൽ പോകുന്ന ആവണിയെ നോക്കി ഒരു നിമിഷം കണ്ണടച്ച് നിന്നു അവൾ......... തന്റെ കൈയിൽ ഇരിക്കുന്ന കാർഡിൽ തെളിഞ്ഞു വരുന്ന നേർത്ത പിങ്ക് വരയിലേക്കു കണ്ണ് നട്ടവൾ.... ആദ്യ വര തെളിഞ്ഞു വന്നു അത്‌ രണ്ടാമത്തെ വരയെയും ചുവപ്പിച്ചപ്പോൾ വലം കൈ ഉദരത്തിലേക്കു ചേർത്തവൾ............. കാവിലമ്മേ.... ""

ചേച്ചി..... ""പുറത്തു നിന്നും വീണയുടെ ശബ്ദം കേട്ടതും ഇടാം കൈയിൽ ചുരുട്ടി പിടിച്ച കാർഡുമായി പുറത്തേക്കു വന്നു........ എന്തായി..... """"ആകാംഷയോടെ ആവണിയെ നോക്കിയവൾ............ കൈയിലെ കാർഡ് അവളുടെ മുൻപിലേക്ക് നീട്ടുമ്പോൾ ഒരു ആശ്രയത്തിനായ് അവളുടെ തോളിലേക്ക് തന്നെ ചാഞ്ഞു ആവണി...... ഇ.... ഇ... ഇപ്പോൾ സന്തോഷം ആയില്ലേ എന്റെ ചേച്ചികുട്ടിക്ക്...... അധികം ദേഹം ഒന്നും അനക്കണ്ടട്ടൊ.... പിന്നെ..... പിന്നെ... അവന്മാരെ ഒന്നും അധികം എടുക്കണ്ട...... വീണ ആവേശം കൊണ്ടിരുന്നു.... ഞാൻ പോയി മീനുവേച്ചിയോടും രുക്കുനോടും പറയട്ടെ.... വീണ ആവേശത്തോടെ ഓടുമ്പോൾ കണ്ണാടിക് മുൻപിൽ നിന്നു തന്റെ ഉദരതിൽ മെല്ലെ തഴുകിയവൾ.......

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആവണി പിണക്കം ആണോ പെണ്ണേ..... തിരിഞ്ഞു കിടക്കുന്ന അവളുടെ മേലെ വന്നു പുണർന്നതും ആ കൈ തട്ടി മാറ്റിയവൾ......... വേണ്ട മിണ്ടണ്ട......""""ചെറിയ പരിഭവം നടിക്കുമ്പോൾ തന്റെ ഉള്ളിലെ ജീവന്റെ തുടുപ്പിനെ അതിന്റെ അവകാശിക് കാണിച്ചു കൊടുക്കാൻ ഉള്ളം കൊതിച്ചിരുന്നു......... പിണങ്ങാതെ പെണ്ണേ.... എല്ലാവരുടെയും മുൻപിൽ വെച്ച് ദേഷ്യപ്പെട്ടതിനു പകരം നീ എന്റെ കൂടെ സദ്യ കഴിക്കാൻ പോലും ഇരുന്നോ....? എന്നോട് പിണങ്ങി നടക്കുവല്ലായിരുന്നോ ഇന്ന് മുഴുവൻ..... ചെറിയ പരിഭവത്തോട് അവളുടെ കവിളിൽ തലോടുമ്പോൾ ചിരി അടക്കി കിടന്നവൾ........ മിണ്ടില്ലേ..... "?

നിന്റെ ഉണ്ണിയേട്ടൻ അല്ലേ ആയത്തില് വലിച്ചു നെഞ്ചിലേക്കു ഇട്ടവൻ.... ആാാ.... ""അപ്രതീക്ഷിതമായി ഉള്ള നീക്കത്തിൽ അവൾ ഒന്നു പിടഞ്ഞു....... പതുക്കെ നോവുട്ടോ നമ്മുടെ കുഞ്ഞിന്..... മുഖം പൊത്തി അവന്റെ നെഞ്ചിലേക്ക് ചേർന്നവൾ.... ങ്‌ഹേ..... നീ എന്താ പറഞ്ഞത്....? എന്നേ കളിയാക്കിയത് ആണോ മോളേ.... അ...അ... അല്ല ഉണ്ണിയേട്ട സത്യം ആണ്.... രാവിലെ പറയാൻ ഓടി വന്നത് ആണ്... പക്ഷെ എല്ലാവരുടെയും മുൻപിൽ വെച്ചു ഉണ്ണിയേട്ടൻ എന്നേ വഴക് പറഞ്ഞില്ലേ...... കണ്ണ് നിറച്ചവൾ നോക്കിയവനെ... ഞാൻ... ഞാൻ... സ... സ.. സത്യം ആണോ.....? അവന്റെ വാക്കുകൾ ഇടറി... അത്‌ തൊണ്ട കുഴിയിൽ തങ്ങും പോലെ തോന്നി... ദാ ഇത്‌ കണ്ടോ....

വലം കൈയിൽ ചുരുട്ടി പിടിച്ച പ്രെഗ്നസി കാർഡ് അവന് നേരെ നിവർത്തി കാണിച്ചു അതിലെ ചുവപ്പ് വരകൾ കണ്ടതും കണ്ണ് നിറഞ്ഞവളെ നോക്കി...... മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ പറയാൻ കഴിയാത്ത ആവേശം അവനിൽ നിറഞ്ഞു നിന്നു.... പുറത്തേ കതകിൽ ആരോ തട്ടുന്നത് കേട്ട് അവളിൽ നിന്നും അകന്നു പോയി കതകു തുറക്കുമ്പോൾ വല്യൊതെ എല്ലാവരും മുൻപിൽ നില്പുണ്ട്......... അംബികയും ശോഭയും രേവതിയും തങ്കുവും ഓടി വന്നു ആവണിയെ കെട്ടി പിടിച്ചു........ ഈ പിള്ളാര്‌ നമ്മളോട് എല്ലാം മറച്ചു പിടിച്ചത് കണ്ടില്ലേ..... ശോഭ പരിഭവം പറയും കൂട്ടത്തിൽ ആവണിയുടെ മുഖത്ത് ഉമ്മകൾ കൊണ്ടു മൂടി അവരുടെ രക്തം തന്നെ അല്ലേ അവൾ (ശോഭയുടെ സഹോദരിയുടെ മകൾ ).....

അത്‌ ഉണ്ണിയേട്ടനോട് പറഞ്ഞിട്ടു എല്ലാവരോടും പറഞ്ഞാൽ മതി എന്ന് രുദ്രേട്ടനും ചന്തുവേട്ടനും പറഞ്ഞു..... വീണയും മീനുവും അവരെ നോക്കി ആഹ്ഹ... അത് ഇനി ഞങ്ങളുടെ തലയിൽ വെച്ചോ.... ചന്തു രണ്ടിനെയും കണ്ണുരുട്ടി കാണിച്ചു..... എന്തായാലും എത്ര നാളത്തെ പ്രാർത്ഥന ആണ് എന്ത് അനുഭവിച്ചു എന്റെ കുഞ്ഞ്...... തങ്കു കവിലമ്മയുടെ പ്രസാദം അവളുടെ നെറ്റിയിൽ ചാർത്തി.... അല്പം ഉണ്ണിയുടെ നെറ്റിയിലും തൊടിച്ചു......... കൈയിൽ കരുതിയ മധുരം അവൾക്കു നൽകിയവർ പുറത്തേക്കു ഇറങ്ങി....... എടാ ഉണ്ണി കുട്ടാ ഇനി എന്റെ കൊച്ചിനെ കരയിച്ചാൽ പോത്തു പോലെ വളർന്നു എന്നൊന്നും നോക്കില്ല നീ അടി മേടിക്കും......രുദ്രൻ അവനെ ചേർത്ത് നിർത്തി.... മുടിയിൽ തലോടി... ഇല്ല....

രുദ്രേട്ട എന്റെ പെണ്ണിനെ ഒന്നും പറയില്ല ഞാൻ... എനിക്ക് വേണ്ടി ഇതിനോടകം അനുഭവിച്ചു എന്റെ പെണ്ണ്............. മിഴികൾ പതിയെ തുടച്ചവൻ....... നിങ്ങള് വരുന്നില്ലേ...... ചന്തു തിരിഞ്ഞു നോകിയപോൾ കട്ടിലിൽ ആവണിക് ഇരുപുറം ഇരുന്നു ഉപദേശങ്ങൾ കൊണ്ടു മൂടുന്നുണ്ട് വീണയും മീനുവും...... എടി മതി അവർക്ക് സംസാരിക്കാൻ കാണും എഴുനേറ്റ് വാ.... രുദ്രൻ മുണ്ട് മടക്കി കുത്തി വീണയുടെ കൈയിൽ പിടിച്ചു വലിച്ചു അവളെ കൊണ്ടു നടന്നു..... എടെ.... ഇനി അംബികാമ്മയുടെ മുറിയുടെ വാതുക്കൽ നിന്റെ കളികൾ കുറെ കാണണമല്ലോ...... ചന്തു അവന്റെ തോളിൽ ഒന്നു തട്ടി മീനൂനെ കൊണ്ടു പുറത്തേക്കു ഇറങ്ങി.....

ആവണി നീ എന്റെ കൂടെ മിണ്ടാതെ നടന്നപ്പോൾ ഒത്തിരി സങ്കടം വന്നു എനിക്ക്......... സദ്യ കഴിക്കാൻ പോലും വരാഞ്ഞപ്പോൾ നിന്നോട് ദേഷ്യം തോന്നി... സോറി മോളേ.... അവളെ നെഞ്ചോട് ചേർത്ത് മുടിയിഴകളെ മെല്ലെ തലോടി അവൻ...... സദ്യ കഴിക്കാൻ വരാഞ്ഞത് ദേഷ്യം ഉണ്ടായിട്ട് അല്ല..... വന്നത് ആണ് അപ്പോൾ മനം പുരട്ടി....അതോണ്ട് വാവ കുറച്ചു ചോറ് ചൂട് വെള്ളവും ഉപ്പും ചേർത്തു തന്നു....... അത് ആണ് ഞാൻ കഴിച്ചത്....... മോളേ.... സോറി... ""അറിഞ്ഞില്ലെടാ അവളുടെ മടിയിലേക്ക് തല വെച്ച് കിടന്നവൻ പതിയെ സാരി തുമ്പ് വകഞ്ഞു മാറ്റി.........അവളുടെ നേർത്ത വയറിൽ ചുണ്ട് അമർത്തി...... അച്ഛന്റ വാവ പെട്ടന്നു വായോ..... കളിക്കാൻ രണ്ട് ഏട്ടന്മാർ പുറത്തു കാത്തിരുപ്പുണ്ട്........

പിന്നെയും കുഞ്ഞിനോട് എന്തൊക്കെയോ പരിഭവങ്ങൾ പറയുന്ന ഉണ്ണിയുടെ മുടിയിൽ മെല്ലെ തലോടി അവൾ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇരികത്തൂർ മനയിൽ ആ കുട്ടികൾക് ആയുള്ള ചികിത്സാ തുടങ്ങി കഴിഞ്ഞിരുന്നു..... ആദ്യം എതിർത്ത കുട്ടികളെ പരികർമ്മികൾ അവർക്ക് ഇഷ്ടപ്പെട്ട ആഹാര സാധനങ്ങളിലൂടെ വരുതിയിൽ വരുത്തി തുടങ്ങി................ അനിയൻകുട്ടാ """"അനിയൻ കുട്ട എന്ന് വിളിച്ചു പുറകെ നടക്കുന്ന കുട്ടികളോട് സഞ്ജയന് വാത്സല്യം തോന്നി.... തനിക് വേണ്ടി ഒരു ജന്മം മുഴുവൻ ഭ്രാന്തിന്റെ മേലങ്കി അണിഞ്ഞ സഹോദരങ്ങൾ..... ഒന്നും അറിയാതെ പോയി......... മട്ടുപ്പാവിൽ നിന്നു കൊണ്ട് മുറ്റത്തു ഓടി കളിക്കുന്ന അവരെ കണ്ടതും സഞ്ജയന്റെ കണ്ണ് നിറഞ്ഞു ഒഴുകി......

കുഞ്ഞേ..... മൂർത്തി അവന്റെ തോളിലേക്ക് കൈ വച്ചു..... കുഞ്ഞ് കരയുകയാണോ...... ഏയ്.... """സഞ്ജയൻ കണ്ണ് തുടച്ചു അയാളെ നോക്കി...... കുഞ്ഞിനെ എന്തോ പ്രശ്നം അലട്ടുന്നുണ്ട്.... രണ്ടു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു അത്‌... അത്‌... ആ കുഞ്ഞുങ്ങളെ ഓർത്ത് അല്ല...... എന്നോട് പറയാൻ കഴിയില്ലേ....? മൂർത്തി അവന്റെ മുഖത്തേക് ഉറ്റു നോക്കി... ഇല്ല എന്ന് ഞാൻ പറഞ്ഞാൽ അത് കള്ളം ആയിരിക്കും ...... മൂർത്തി അമ്മാവാ.."""അവൻ മെല്ലെ അയാളെ വിളിച്ചു... എന്താ കുഞ്ഞേ....? എന്ത് ഉണ്ടെങ്കിലും പറയു...? ചില ദിവസങ്ങളിൽ ആയി ഒരു സ്വപ്നം എന്റെ ഉറക്കം കെടുത്തുന്നു......... അതിൽ തെളിഞ്ഞു വരുന്ന പെൺകുട്ടി അത്‌ വീണ.... """""അല്ല വീണ അല്ല... """സാക്ഷാൽ പാർവതി ദേവി....

അത്‌ പിന്നെ ഉഗ്രരൂപം പൂണ്ടു വരുന്നു..... മഹിഷാസുരനെ നിഗ്രഹിച് അലറി വിളിക്കുന്ന ദുർഗ അതാണ് ഞാൻ... ഞാൻ... കാണുന്നത്..... സഞ്ജയന്റെ വാക്കുകൾ ചിലമ്പിച്ചു..... കുഞ്ഞേ..... ""അതെന്താ അങ്ങനെ അത്‌ ഒരു അപശകുനം ആണോ..... അതേ..... """അവന്റെ മഹിഷാസുരന്റെ അംശം ഉൾക്കൊണ്ട്‌ ഒരു ജന്മം അവൻ തേടി വരും........ കുഞ്ഞേ...... """"""രുദ്രന് തടുക്കാൻ ആവില്ലേ അത്‌... ഇല്ല ഒരിക്കലും കഴിയില്ല മൂര്ത്തി അമ്മാവന് ആ കഥ അറിഞ്ഞു കൂടെ........ സഞ്ചയൻ പുറത്തേക്കു നോക്കി നിന്നു...... അവൻ പറഞ്ഞു തുടങ്ങിയത് മൂർത്തി അക്ഷമയോടെ എല്ലാം കേട്ടു നിന്നു...

"""മൂന്ന് ലോകവും അടക്കി വാണിരുന്ന ഒരു അസുര രാജാവ് ആയിരുന്നു മഹിഷാസുരൻ. അസുര രാജാവ് ആയിരുന്ന രംഭന് മഹിഷത്തിൽ (എരുമ )ജനിച്ച പുത്രൻ..... കഠിനമായ തപസ്സിനാൽ ബ്രഹ്മവിൽ നിന്നും വരം നേടിയവൻ.... നരനാലും ദേവനാലും തനിക്കു നാശം സംഭവിക്കാൻ പാടില്ല എന്ന്..... വരബലത്തിൽ അഹങ്കരിച്ച മഹിഷാസുരൻ മൂന്നു ലോകവും പിടിച്ചു എടുത്തു. സ്വർലോകം പിടിച്ചു എടുത്ത കാഴ്ച്ചയിൽ സുമുഖൻ ആയ ആ രാക്ഷസൻ ദേവന്മാരെ അവിടെ നിന്നും ആട്ടി പായിച്ചു...... ദേവനാലും നരനാലും മരണം ഇല്ലാത്തവന്... നാരിയാൽ മരണം സംഭവിക്കും.... അങ്ങനെ ദുർഗ്ഗാദേവി പാർവതി ദേവിയുടെ ഉഗ്രരൂപം ജന്മം കൊണ്ടു........... യുദ്ധത്തിന് പത്താം നാൾ ആ രാക്ഷസനെ വധിച്ചു..... """""

കുഞ്ഞേ അങ്ങനെ ഒരു രാക്ഷസന്റെ ജന്മം അത്‌ ദുർഗ്ഗാദേവി ഇല്ലാതെ ആക്കിയത് അല്ലേ ഇനി ഒരു പുനർജ്ജന്മം...... മ്മ്മ്മ്.... ചോദ്യം ന്യായം.... ഓരോ കാലഘട്ടത്തിലും ഇത്‌ പോലെ ഒരു ജന്മം അത്‌ അത്‌ മഹിഷാസുരൻ ആയാലും ദാരികൻ ആയാലും ജലന്ധരൻ ആയാലും നന്മക്കു മുകളിൽ തിന്മയുടെ തേർവാഴച്ച ആണ്.........അപ്പോൾ ആണ് ആ അഹങ്കാരത്തെ ഉന്മൂലനം ചെയ്യാൻ സാക്ഷാൽ ഭഗവാൻ മനുഷ്യ രൂപം കൈക്കൊള്ളും..... കുഞ്ഞേ ആ സ്വപ്നം അതും വീണ കുഞ്ഞും ആയി എന്ത് ബന്ധം......? ഞാൻ കണ്ട സ്വപ്നത്തിന്റെ അർത്ഥം അത്‌ ആണ്......... അയാൾക് മരണം അത്‌ വീണയുടെ കൈ കൊണ്ടു ആണ്..........സാക്ഷാൽ ദുര്ഗാദേവിയുടെ കൈ കൊണ്ടു........

കുഞ്ഞേ അതിനെ കൊണ്ടു അതിനു കഴിയില്ല ... പാവം ആണ് അത്‌....... എന്റെ മോളേ പോലെ...... അല്ല എന്റെ മകൾ തന്നെ ആണത്..... മൂർത്തി നേര്യത് എടുത്തു കണ്ണുനീർ തുടച്ചു...... പുത്രവാത്സല ആയ മാതാവും ക്രൂര ആയ സംഹാരിണിയും ആണ് ദുർഗ്ഗാദേവി..... തന്റെ കുഞ്ഞിന് ആപത്തു വരുന്നു എന്ന് അറിഞ്ഞാൽ വീണയിലെ ആ അംശം ഉണരും അതിനു അർത്ഥം ആ ദുര്ഗ്ഗാദേവിയെ തടയാൻ സാക്ഷാൽ മഹാദേവന് പോലും കഴിയില്ല എന്നാണ്........ മൂർത്തി അമ്മാവാ എന്റെ സ്വപ്നം വെറും പകൽ സ്വപ്നം മാത്രം ആയി തീരണേ എന്നാണ് എന്റെ പ്രാർത്ഥന........ വീണയെ ആ അവസ്ഥയിൽ കാണാൻ എനിക്കും കഴിയില്ല....... സഞ്ജയൻ കണ്ണുകൾ കൂട്ടി അടച്ചു........

അതിൽ നിന്നും ഉതിർന്ന കണ്ണുനീർ താഴേക്കു പതിച്ചു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നരബലി """"""..........തന്റെ ഗ്രന്ധങ്ങൾ ഓരോന്നും എടുത്തു ഭ്രാന്തനെ പോലെ തിരഞ്ഞു ജാതവേദൻ.............. ഏതു തരത്തിൽ.... എങ്ങനെ.... തന്റെ കർമ്മങ്ങൾ തുടങ്ങണം..... എന്ത് ചെയ്താലും എല്ലാം അവൻ നിമിഷ നേരം കൊണ്ട് തകർത്തു കളയും.......... അയാൾ പല്ല് ഞറുക്കി........... കാളി മഠത്തിന്റെ പടിപ്പുരയുടെ മുൻപിൽ സുമുഖൻ ആയ ചെറുപ്പക്കാരൻ വന്നു നിന്നു... തോളിലെ മാറാപ്പ് ഒന്നു കൂടി വലിച്ചു കേറ്റി കൊണ്ടു കണ്ണുകൾ പടിപുരയിലേക്കു നീണ്ടു .......

കഴുത്തറ്റം നീണ്ട ചുരുണ്ട മുടി കാറ്റിൽ പാറി പറന്നു..... കഴുത്തിനെ തൊടാൻ പാകത്തിന് നിൽക്കുന്ന നീണ്ടു വളർന്ന താടി........ കണ്ണുകളിൽ ആസുരഭാവം വിളയാടി........ ഇടം കൈയിൽ പച്ച കുത്തിയ മാടിന്റെ (എരുമ ) രൂപം തെളിഞ്ഞു ................. ഇടതു കാൽ പടിപുരയിലേക്കു കുത്തിയതും കാളി മഠത്തിനു തെക്കു വശത്തു നിന്ന മാവിന്റെ കമ്പ് ഉഗ്രൻ അലർച്ചയോടെ നിലം പതിച്ചു............... എന്തിനെയോ ഭയപ്പെട്ടത് പോലെ പ്രകൃതി ഒന്നു ആടി ഉലഞ്ഞു............. അയാൾ ജലന്ധരനെ ലക്ഷ്യം ആക്കി കാളിമഠത്തിലേക്ക് നടന്നു....................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story