രുദ്രവീണ: ഭാഗം 126

rudraveena

എഴുത്തുകാരി: മിഴിമോഹന

കാളി മഠത്തിന്റെ പടിപ്പുരയുടെ മുൻപിൽ സുമുഖൻ ആയ ചെറുപ്പക്കാരൻ നിന്നു... തോളിലെ മാറാപ്പ് ഒന്നു കൂടി വലിച്ചു കേറ്റി കൊണ്ടു കണ്ണുകൾ പടിപുരയിലേക്കു നീണ്ടു .......കഴുത്തറ്റം നീണ്ട ചുരുണ്ട മുടി കാറ്റിൽ പാറി പറന്നു..... കഴുത്തിനെ തൊടാൻ പാകത്തിന് നിൽക്കുന്ന നീണ്ടു വളർന്ന താടി........ കണ്ണുകളിൽ ആസുരഭാവം വിളയാടി........ ഇടം കൈയിൽ പച്ച കുത്തിയ മാടിന്റെ (എരുമ ) രൂപം തെളിഞ്ഞു നിന്നു................. ഇടതു കാൽ പടിപുരയിലേക്കു കുത്തിയതും കാളി മഠത്തിനു തെക്കു വശത്തു നിന്ന മാവിന്റെ കമ്പ് ഉഗ്രൻ അലർച്ചയോടെ നിലം പതിച്ചു............... എന്തിനെയോ ഭയപ്പെട്ടത് പോലെ പ്രകൃതി ഒന്നു ആടി ഉലഞ്ഞു.............

അയാൾ ജലന്ധരനെ ലക്ഷ്യം ആക്കി കാളിമഠത്തിലേക്ക് നടന്നു....................... കാളിമടത്തിലെ ഉമ്മറപ്പടിയിൽ കാലെടുത്തു വെച്ചതും കാറ്റിന് നേരിയ തോതിൽ ശമനം ഉണ്ടായി ....... ചുവന്ന ചുണ്ടിലെ ആരെയും മയക്കുന്ന ചിരിയുമായി അകത്തേക്കു കടന്നു അയാൾ...... ജാതവേദന്റെ മുറിലക്ഷ്യം ആക്കി നടന്നു..... ഗ്രന്ധങ്ങളുടെ നടുവിൽ ഭ്രാന്തനെ പോലെ നട്ടം തിരിയുന്ന ജാതവേദനെ ചെറു ചിരിയോടെ കട്ടിളപ്പടിയിൽ ചാരി നിന്നവൻ നോക്കി...... വീണു കിട്ടിയോ എന്തെങ്കിലും......?????? ജാതവേദൻ ഒന്നു ഞെട്ടി തരിച്ചു..... അയാൾ തല ഉയർത്തി നോക്കി...... മഹി..... """""മഹേന്ദ്രൻ........ """""മോനെ നീ എവിടെ ആയിരുന്നു ഇത്രയും നാൾ അയാൾ ആവേശത്തോടെ അവന് അരികിലേക്ക് ഓടി വന്നു........

ഇരു തോളിലും പിടിച്ചു അവനെ അടിമുടി നോക്കി..... ഏട്ടാ..... """"ജാതവേദനെ പുണർന്നവൻ..... നീണ്ട പത്തു വർഷം എവിടെ ആയിരുന്നു നീ...... നിന്നെ കുറിച്ചു ഓർക്കാത്ത ഒരു നിമിഷം നിന്റെ ഗുരുവിനു ഇല്ലായിരുന്നു........ജാതവേദൻ അവനെ കൊണ്ട് സമീപം കിടന്ന ഇരുപ്പിടത്തിൽ ഇരുന്നു... അറിയാം ഏട്ടാ..... പത്താം വയസിൽ ഊര് ഏതാ നാള് ഏതാ എന്ന് അറിയാതെ അലഞ്ഞ തെരുവ് തെണ്ടീ ചെക്കനെ മന്ത്രങ്ങളും തന്ത്രങ്ങളും പഠിപ്പിച്ചു ഇന്നത്തെ മഹേന്ദ്രൻ ആക്കിയത് കാളിമഠത്തിലെ ഭൈരവൻ ഭട്ടത്തിരിപ്പാട് ആണ്......... എന്റെ പിതൃസമൻ.... മ്മ്മ് സ്വന്തം മകൻ ആയ എന്നെക്കാൾ വാത്സല്യം നിന്നോട് ആയിരുന്നു......... ശിഷ്യന്മാരിൽ കൂടുതൽ സ്നേഹം നിന്നോട് ആയിരുന്നു.......

കൊന്നില്ലേ അവൻ എന്റെ ഗുരുനാഥനെ...... """"മഹേന്ദ്രൻ പല്ല് ഞറുക്കി മുഷ്ടി ചുരുട്ടി........ രുദ്രൻ.... """"സിദ്ധാർത്ഥന്റെ പുനർജ്ജന്മം സംഹാരമൂർത്തി.......... ഇല്ലാതെ ആക്കും ഞാൻ അവനെ..... ആ മുത്തു എന്റെ കൈവശം വന്നു ചേരണം മഹി... എന്റെ ലക്ഷ്യത്തിനു തടസം നില്കുന്നത് ഓരോന്ന് ഞാൻ വെട്ടി മാറ്റും....... ഇനി നീ കൂടെ ഉണ്ടെങ്കിൽ വിജയം എനിക്ക് തന്നെ....... അതേ ഏട്ടാ കൂടെ ഉണ്ട് ഞാൻ..... ഗുരുവിൽ നിന്നും പഠിച്ചതിൽ കൂടുതൽ അറിവ് നേടാൻ ഒരു ഭ്രാന്തനെ പോലെ ഞാൻ അലഞ്ഞു... വീണ്ടും ഊര് തെണ്ടീ ആയി..... ഏട്ടന് വേണ്ടി........ """" എനിക്ക് വേണ്ടിയോ......? ജാതവേധൻ സംശയത്തോടെ നോക്കി...... അതേ.....

"""എന്നിലെ അംശം എന്താണെന്നു തിരിച്ചു അറിഞ്ഞ നിമിഷം എന്റെ ഗുരുനാഥൻ എല്ലാം എന്നോട് തുറന്നു പറഞ്ഞു..... അദ്ദേഹത്തിന്റെ വിധി അദ്ദേഹം പ്രതീക്ഷിച്ചത് ആണ്...... പരാജയം സംഭവിച്ചാൽ വീണ്ടും വിജയം കൈവരിക്കാൻ ഏട്ടനെ സഹായിക്കുക..... അതാണ് എന്റെ ഗുരു ആവശ്യപ്പെട്ട ഗുരു ദക്ഷിണ........ മഹി എന്താണ് പറയുന്നത് എനിക്ക് വ്യക്തം ആയി മനസിൽ ആകുന്നില്ല.......? ജലന്ദരന്റെ പുനർജ്ജന്മം ആണ് മകൻ എന്ന് തിരിച്ചു അറിഞ്ഞ നിമിഷം മുതൽ ഏട്ടന്റെ ജീവൻ സംരക്ഷിക്കാൻ ഉള്ള തത്ര പാടിൽ ആയിരുന്നു ഗുരുദേവൻ..... ആ ഗ്രന്ധം ഇരികത്തൂർ മനയിൽ നിന്നും മോഷ്ടിച്ചത് ഉൾപ്പടെ എല്ലാം എനിക്ക് അറിയാം.....

അതിൽ ഒരു പരാജയം സംഭവിച്ചാൽ പിന്നെ മകന് നിലനിൽപ് ഇല്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു........ അത്‌ കൊണ്ടു ഏട്ടന് വേണ്ടി പുതിയ മാർഗങ്ങൾ കണ്ടെത്താൻ അദ്ദേഹം എന്നേ നിയോഗിച്ചു...................നീണ്ട പത്തു വർഷം അലഞ്ഞു തിരിഞ്ഞത് പാഴായില്ല............. മഹേന്ദ്രന്റെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി പടർന്നു......... എന്താണ് മഹി നീ പറഞ്ഞു വരുന്നത്....? എന്ത് വഴി ആണ്...? തന്ത്രങ്ങളും മന്ത്രങ്ങളും തോൽക്കുന്ന ഇടത്തു കുശാഗ്ര ബുദ്ധി ആണ് വേണ്ടത്..... .. ഇരയെ വീഴ്ത്താൻ വല വിരിച്ചു കാത്തിരിക്കണം എടുത്തു ചാടരുത്...........അത്‌ ആപത്തു സൃഷ്ടിക്കും....... ഇല്ല മഹി എന്റെ ചുവടുകൾ ഇനി പിഴകില്ല.... നരബലി നടത്തും ഞാൻ....... ജാതവേധൻ പല്ലു കൂട്ടി കടിച്ചു...

ആരെ ബലി കൊടുക്കും.....? വല്യൊതെ ആരെ വേണമെങ്കിലും രുദ്രനോട്‌ ചേർന്നു നില്കുന്ന ആരും.... ഹഹഹഹ..... """മാഹേന്ദ്രൻ പൊട്ടി ചിരിച്ചു.... നീ എന്താ മഹി കളിയ്ക്കുകയാണോ....... അല്ല ഏട്ടാ.... ഇത്‌ വരെ രുദ്രനെ മനസിലാക്കാൻ നിങ്ങൾക് ആയിട്ടില്ല.... നിങ്ങൾക് ഭ്രാന്ത്‌ ആണ് അധികാര ഭ്രമം തലക് പിടിച്ച ഭ്രാന്ത്‌ ... അവനും കൂടെ ഉള്ളവന്മാരും അത്‌ മുതൽ ആക്കുന്നു..... വെറുതെ വിഡ്ഢി വേഷം അണിയാതെ..... മഹി.....???? """"""ജാതവേദന്റെ ശബ്ദം ഉയർന്നു...... വെറുതെ ക്ഷോഭിക്കണ്ട ഏട്ടാ..... നിങ്ങൾക് അവന്റെ കുടുബത്തിലെ ഒരാളെ പോലും ഒന്നു നുള്ളി നോവിക്കാൻ കഴിയില്ല അതിനു മുൻപ് തളർത്തും അവൻ നിങ്ങളെ............

അതിനു മുൻപ് അവനെ മാനസികം ആയി തളർത്തണം.... നീ എന്താണ് ചെയ്യാൻ പോകുന്നത്...? രുദ്രൻ ഉൾപ്പടെ എല്ലാവരും മാനസികം ആയി തകരണം.... ഞാൻ തകർക്കും...........അവന്റെ സഹോദരന്മാർ ആണ് അവന്റെ ബലം... അവർ ഓരോരുത്തർ ആയി ഇല്ലാതായാൽ പിന്നെ അവൻ ഉണ്ടോ......? ചെറു ചിരിയോടെ പുരികം ഉയർത്തി മഹി ജാതവേദനെ നോക്കി.... ഇല്ല.... അവൻ തകരും..... അവന്റെ ജീവൻ ആണ് അവന്റെ സഹോദരങ്ങൾ.......... ജാതവേദന്റെ മുഖത്തു പ്രകാശം നിറഞ്ഞു.... അങ്ങനെ എങ്കിൽ അവരുടെ ഭാര്യമാർ ആയാലോ.. അവന്റെ കാവൽക്കാരൻ നന്ദികേശന്റെ ശക്തി ഉള്ളവൻ അവനെ മാനസികം ആയി തകർക്കണം അവൻ ആണ് രുദ്രന്റെ ബലം.... .

നരബലി ഗർഭമതി ആയ അവന്റെ ഭാര്യയിൽ നിന്നും തുടങ്ങാം ..? ഏട്ടൻ ഒരു സഹായം ചെയ്യണം.... ഞാൻ എന്താണ് വേണ്ടത് നീ പറഞ്ഞോളൂ...."""" നീണ്ട ഉപാസന...... തൊണ്ണൂറ് ദിവസം സുമുഖി കാളി മന്ത്രം ഉരുക്കഴിച്ചു... ചമത പൂവ് അഗ്നിയിൽ ഹോമിച്ചു വെറും ഹവിസ് മാത്രം ഭക്ഷിച്ചു ഉപാസിക്കണം..... തൊണ്ണൂറാം ദിവസം ഇവിടെ നരബലി........ ഞാൻ കൊണ്ടു വരും രുദ്രന്റെ ജീവനെ ഇവിടെ......... നീ എങ്ങനെ കൊണ്ടു വരും......? അവൻ നിന്നെ ഇല്ലാതെ ആക്കും....അവൻ ശക്തൻ ആണ്.. ഇല്ല ഏട്ടാ....എന്നേ കൊല്ലാൻ അവന് കഴിയില്ല.....അവൻ ശക്തൻ ആണെങ്കിൽ ഞാൻ അതിശക്തൻ ആണ്....... അവന്റെ കയ്യാൽ എന്ന് അല്ല ഒരു നരനാലും എനിക്ക് മരണം ഇല്ല......

അതിനുള്ള മന്ത്ര സിദ്ധി ഞാൻ നേടി കഴിഞ്ഞു......പല്ല് ഞെരിച്ചു അത്‌ പറയുമ്പോൾ തെക്കേ പുറത്തേ കട്ടിള പടിയിൽ പല്ലി ചിലച്ചു..... മഹേന്ദ്രന്റെ നാവിൽ നിന്നും വീണ വാക്കുകളിലേ അർത്ഥം അറിഞ്ഞു കൊണ്ട്......... (നരൻ എന്നാണ് പറഞ്ഞത് നാരി എന്ന് അല്ല ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിജനമായ ഒരു പാതയിലൂടെ നിറവയറും താങ്ങി ഓടുന്ന ആവണി അവൾക്കു പുറകെ അവളെ ഉപദ്രവിക്കാനായി ഓടുന്ന ഒരു പോത്ത്‌....... അതിന് പുറകെ അവളെ രക്ഷിക്കാൻ ഓടിവരുന്ന വീണ... പാതയുടെ അവസാനം അണച്ചു കൊണ്ടു വീഴുന്ന ആവണി വലതു കൈ കൊണ്ടു വയർ താങ്ങി ഇടം കൈ കുത്തി പുറകോട്ടു നിരങുന്നുണ്ട്... .. ആ പോത്തിനെ പ്രതിരോധിക്കാൻ എന്നവണ്ണം....

പക്ഷെ നിമിഷങ്ങൾക് ഉള്ളിൽ അവളുടെ നേരെ കൊമ്പ് ഒന്നു കുലുക്കി നിരവയറിലേക്കു അതിന്റെ കൊമ്പുകൾ അഴിന്നിറങ്ങി..................... ചേച്ചി........ """"""കുഞ്ഞനെയും കൊണ്ട് ഉച്ചക്ക് ചെറു മയക്കയത്തിലേക്കു പോയ വീണ ഞെട്ടി ഉണർന്നു...... വിയർത്തു കൊണ്ട് ചുറ്റും നോക്കിയവൾ........ വാവേ....... """എന്ത് പറ്റിയെടാ.... """തൊട്ടു അപ്പുറത്തു ലാപ്ടോപ്പിൽ കണ്ണ് നട്ടിരുന്ന രുദ്രൻ ഓടി വന്നു..... രുദ്രേട്ട.... ഞാൻ ഞാൻ ഒരു സ്വപ്നം കണ്ട്...... അവണിചേച്ചിയെ പോത്തു കുത്താൻ വരുന്നത് ആയിട്ട്........... ചേച്ചിടെ.... ചേച്ചിടെ കുഞ്ഞിനെ അത്‌ കുത്തി......... എനിക്ക് പേടി ആകുന്നു രുദ്രേട്ട..... അവൾ രുദ്രനെ മുറുകെ പിടിച്ചു.....

എന്റെ വാവേ രാവിലെ നീയും ആവണിയും കൂടി കാവിൽ പോയപ്പോൾ ആ വക്കൻ പോത്തിനെ മേയ്ക്കാൻ പാടത്തേക്കു കൊണ്ടു പോകുന്നത് കണ്ടില്ലേ........ ആ കണ്ടു..... ""അത്‌ മിക്കവാറും കാണുന്നത് അല്ലേ...... അതിനെന്താ...? അത്‌ ഓർത്തു കിടന്നിട്ട് ആണ് സ്വപ്നം കണ്ടത്.... അല്ലാതെ പേടിക്കാൻ ഒന്നും ഇല്ല....... രുദ്രൻ ഒരു ഗ്ലാസ് വെള്ളം അവളുടെ കൈൽ കൊടുത്തു..... അല്പം കുടിച്ചു കൊണ്ടു അവനെ നോക്കി......കണ്ണുകൾ കലങ്ങി തുടങ്ങിയിരുന്നു.... ഇല്ല രുദ്രേട്ട എന്തോ അപകടം വരുന്നുണ്ട്...... എനിക്ക് അറിയാം........ ഞാൻ...ഞാൻ... പുറകെ ഓടി പക്ഷെ ചേച്ചിയെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല....... രുദ്രേട്ട..... """പുറത്തു ഉണ്ണിയുടെ ശബ്ദം കേട്ടതും രുദ്രൻ തിരിഞ്ഞു.......

ഹോസ്പിറ്റലിൽ പോയിട്ടു എന്ത്‌ പറഞ്ഞെട..... """രുദ്രൻ അവനെ ആവേശത്തോടെ നോക്കി.... കൺഫോം.... കുഴപ്പം ഒന്നും ഇല്ല പിന്നെ ഇവളുടെ ഹെൽത്ത്‌ നോക്കണം എന്ന്.... എന്റെ ഹോർലിക്സ് ബൂസ്റ്റ്‌ കട്ട്‌......... ഇവൾ എന്തിനാ രുദ്രേട്ട കരയുന്നത്.... ആവണി വീണയുടെ അടുത്തേക് ഇരുന്നു..... നിന്നെ പോത്തു കുത്താൻ വന്നു എന്ന് പറഞ്ഞു കരച്ചിൽ ആണ്.... സ്വപ്നം കണ്ടത് ആണ് ഞാനോ.... ഞാൻ ഒന്നും അവളെ ചെയ്തില്ല... ഉണ്ണി രുദ്രനെ നോക്കി... നിന്റെ കാര്യം അല്ല ഒർജിനൽ പോത്തിന്റെ കാര്യം ആണ്....... രുദ്രൻ അവനെ അടിമുടി നോക്കി... ഓ അതായിരുന്നോ...... ""ആവണി നീ വാ നമുക്ക് പോയി അമ്മയോടും അപ്പച്ചിയോടും കാര്യം പറയാം പിന്നെ അവളോട് സംസാരിക്കാം... അവളുടെ കരച്ചിൽ ആദ്യം മാറട്ടെ......

പോത്തു കുത്താൻ വന്നു പോലും..... ഉണ്ണി ആവണിയെ കൊണ്ടു മുറിയിൽ നിന്നും ഉന്തി പുറത്തേക്കു ഇറക്കി ...... ഈ ഉണ്ണിയേട്ടന്റെ കാര്യം.... ""പതം പറഞ്ഞു അവനോട് ചേർന്നു താഴേക്കു പോയി അവൾ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താണ് വാവ കാണുന്ന സ്വപ്നത്തിനു അർത്ഥം..... പണ്ട് കുറുമൻ പറഞ്ഞത് അത്‌ സത്യം ആയി വരികയാണോ....... ബാൽക്കണിയുടെ ചാര് പടിയിൽ പിടിച്ചു രുദ്രൻ പുറത്തേക്കു നോക്കി... വേണ്ട അങ്ങനെ വരാൻ പാടില്ല....മുഖത്തു പൊടിഞ്ഞ വിയർപ്പു കണങ്ങൾ രുദ്രൻ വലം കയ്യാൽ തുടച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""""""അംബ്ര കരുതി ഇരിക്കണം ജലന്ധരനെക്കാൾ പതിന്മടങ്ങു ശക്തിയുള്ളവൻ ഭൂമിയിൽ ജന്മം കൊണ്ടിട്ടുണ്ട് മഹിഷത്തിന്റെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ...... കൂർമ്മ ബുദ്ധി....കുടലത എല്ലാം അവനിൽ സമാസമം..... അവൻ വരും നന്മയെ ഇല്ലായ്മ ചെയ്യാൻ അവൻ വരും.... """".... എങ്കിൽ അവന്റെ അന്ത്യം രുദ്രന്റെ കരങ്ങൾ കൊണ്ടു ആയിരിക്കും.... """രുദ്രന്റെ കണ്ണുകളിൽ തീ പാറി... ഇല്ല അംബ്ര..... ഒരിക്കലും അംബ്രന് അവനെ നശിപ്പിക്കാൻ കഴിയില്ല...."""""" കാരണം.....? കാറ്റു പോലെ ആണ് അവൻ... എവിടെ നിന്നോ വരും നിങ്ങൾ പോലും അറിയാതെ അവൻ മറഞ്ഞിരുന്നു ചരട് വലിക്കും...... അംബ്രന് അവനിലേക്ക് എത്താൻ കഴിയില്ല........ """"

പിന്നെ...? ഹഹഹ.... """കുറുമൻ ഉറക്കെ ചിരിച്ചു........ എന്തിനാ കുറുമൻ ചിരിക്കുന്നത്.....? മഹിഷത്തിന്റെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ മഹിഷാസുരൻ..... മഹിഷാസുര മർദ്ധിനി ആരാണ് അംബ്രൻ.......? സാക്ഷാൽ പാർവതി ദേവി.....""""സംശയം എന്ത്.... എങ്കിൽ അംബ്രാന്റെ സംശയത്തിന് ഉത്തരം അതിൽ ഉണ്ട്........... വീണ കുഞ്ഞ് കുഞ്ഞിന്റെ സ്വത്വം തിരിച്ചു അറിയുന്ന നിമിഷം അവന്റെ അന്ത്യം നടന്നിരിക്കും..... അത്‌ വിധി ആണ് അംബ്ര.... . (വീണ ചിലപ്പോൾ അറിയാതെ മാറുന്നുണ്ടെങ്കില്ലും പൂർണമായും അവളുടെ സ്വത്വം തിരിച്ചു അറിഞ്ഞിട്ടില്ല.... തന്റെ കൂടെ പിറപ്പികൾക്കു വേണ്ടി അവൾക്കു മാറാൻ കഴിയട്ടെ ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കാവിലമ്മേ പലപ്പോഴായി എന്റെ ഉറക്കം കെടുത്തിയിരുന്ന സമസ്യ..... അങ്ങനെ ഒരാൾ അയാൾ വരുമോ....? എനിക്ക് എത്തിപെടൻ കഴിയില്ല എങ്കിൽ എന്റെ വാവ അവൾ തനിച്‌ എങ്ങനെ......... കാവിലമ്മേ അവൾക് അതിനുള്ള ശക്തി നല്കണേ...... എന്റെ പെണ്ണിനെ കാത്തോളണേ........ രുദ്രൻ കണ്ണുകൾ മുറുകെ അടച്ചു.... പുറകിലൂടെ രണ്ട് കയ്യ് വിരിഞ്ഞു മുറുകിയപ്പോഴാണ് കണ്ണ് തുറന്നത്....... ഇവിടെ വാ പെണ്ണേ........ പിടിച്ചു മുൻപിലേക്ക് വലിച്ചു നിർത്തി അവൻ..... ഇവിടെ വന്നു നില്കുവാണോ രുദ്രേട്ടൻ..... ഞാൻ താഴെ ഒക്കെ നോക്കി........ കൊഞ്ചിക്കൊണ്ട് അവന്റെ മീശയിൽ പിടിച്ചതും അവളെ മടിയിൽ ഇരുത്തി കൊണ്ടു കസേരയിലേക്ക് ഇരുന്നവൻ.... പേടി മാറിയോ....

"""ചെറു വിരൽ അവളുടെ കവിളിലൂടെ ഓടിച്ചു..... മ്മ്മ്..... മാറി... എന്നാലും എന്താ അങ്ങനെ സ്വപ്നം കണ്ടത്.... ആവണി ചേച്ചിക്കും കുഞ്ഞിനും എന്തെങ്കിലും സംഭവിക്കുമോ.......... നീ കൂടെ ഉണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല....... "" ഞാനോ.....ഞാൻ എന്ത് ചെയ്യാനാ രുദ്രേട്ട... അല്ലങ്കിൽ തന്നെ രുദ്രേട്ടനെയും കുഞ്ഞനെ ഓർത്ത് പേടി ആണ് എനിക്ക്.... ആ പേടി ആണ് ആദ്യം മാറേണ്ടത്........ നിനക്ക് നീ ആരാണെന്നു വ്യക്തമായും അറിയണം വാവേ..... Mrs വീണ രുദ്രൻ... അല്ലേ ഞാൻ...? എഴുനേറ്റ് പോ പെണ്ണേ.... ആ ഉണ്ണീടെ കൂടെ കൂടി നീയും വിവരക്കേട് പറഞ്ഞു തുടങ്ങിയോ.... എന്നാൽ ധൈര്യം വരാൻ ദേ ഇവിടെ ഒരു ഉമ്മ താ... വലം കവിൾ ചെരിച്ചു പിടിച്ചു നിന്നവൾ ......

ഈ പെണ്ണിന്റെ കാര്യം.... ഉമ്മ മാത്രം അല്ല എല്ലാം തരാം വാ മുറിലോട്ടു.... നിനക്ക് നല്ല ധൈര്യം കിട്ടട്ടെ..... കുറുമ്പൊടെ അവളെ കൊണ്ട് അവിടെ നിന്നും എഴുനേറ്റവൻ മുറിയിലേക്കു നടന്നു...... രുദ്രേട്ട വേണ്ട.... """"വേണ്ട രുദ്രേട്ട.... എനിക്ക് ധൈര്യം ഉണ്ട്......... അവന്റെ കയ്യിൽ കിടന്നു പിടച്ചവൾ....... കുതറി താഴേക്കു ചാടാൻ ശ്രമിച്ചു.... അടങ്ങി കിടക്കു പെണ്ണേ..... അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി ഇക്കിളി പെടുത്തിയവൻ....... തന്റെ പെണ്ണിനെ തന്റെ വരുതിയിൽ ആക്കി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വല്യൊതെ ഗെയിറ്റിലേക്കു മഹേന്ദ്രൻ കാലെടുത്തു വെച്ചതും കാവിലമ്പലത്തിലെ ചെറു കാട്ടിൽ ഹുങ്കാര ശബ്ദത്തോടെ മരങ്ങൾ ആടി ഉലഞ്ഞു.....

പതിയെ ഇടത് കൈയിലെ എരുമയുടെ അച്ചിലേക്കു നോക്കിയതും അത് മാഞ്ഞു പോയിരുന്നു.......... വെട്ടി ഒതുക്കിയ താടിയും എണ്ണമയം ചേർത്ത് ചീകി ഒതുക്കിയ മുടിയും...... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആയി അകത്തേക്കു നടന്നവൻ.................... കാളിങ് ബെല്ലിൽ കൈ അമർത്തി അക്ഷമയോടെ പുറത്തേക് നോക്കി നിന്നവൻ......... ആരാ.... """"വാതിൽ തുറന്ന ഉടനെ കേട്ട സ്ത്രീ ശബ്ദത്തോടൊപ്പം അവന്റെ ശിരസും ചലിച്ചു....... ഹോ....... """""""അഭൗമ സൗന്ദര്യം........ സ്വന്തം ആക്കാൻ കൊതിക്കുന്ന മനോഹാരിത..... കണ്ണെടുക്കാതെ നോക്കി നിന്നവൻ......... ആരാ... മനസിൽ ആയില്ല..... ഉടുത്തിരുന്ന സെറ്റ് സാരിയുടെ തുമ്പിൽ പിടിച്ചു വീണ സൂക്ഷിച് നോക്കിയവനെ..... അ... അ... അ.... അത്‌ പിന്നെ ചേച്ചി.. ഞാൻ മഹേന്ദ്രൻ...... അവളുടെ ചോദ്യം കേട്ടതും കണ്ണ് എടുത്തവൻ വാക്കുകൾക്ക് ആയി പരതി.... ചേച്ചിയോ..... ഞാനോ.... വീണ കണ്ണ് തള്ളി നോക്കി......... ആരാ വാവേ...... """"?

ഉണ്ണി അകത്തു നിന്നും ഇറങ്ങി വന്നു..... സാറേ ഞാൻ ഇവിടുത്തെ മുതലാളിക്ക് ഒരു ഡ്രൈവറെ വേണം എന്ന് പറഞ്ഞതിന് വന്നത് ആണ്...... ആ വല്യച്ഛൻ പറഞ്ഞിരുന്നു....... """മോളേ നീ പോയി അമ്മാവനോട് പറ ഡ്രൈവർ വന്നിട്ടുണ്ട് എന്ന്...... ഉണ്ണി പറഞ്ഞതും മഹേന്ദ്രനെ ഒന്നു കുത്തി നോക്കിയവൾ അകത്തേക്കു പോയി......... വീണ പോയതും മഹിയുടെ കണ്ണുകൾ അവളുടെ നിതംബത്തെ തട്ടി ഉലഞ്ഞു പോകുന്ന ഇടതൂർന്ന മുടിയിഴകളിലേക്കു പോയി....... സുഹൃത്തേ.... ഇവിടെ ഇത്‌ പോലെ മൂന്നാല് സ്ത്രീകൾ ഉണ്ട് ഇങ്ങനെ ആണെങ്കിൽ അധികം നിൽക്കേണ്ടി വരില്ല....

പെട്ടന്നു തന്നെ പെൻഷൻ വാങ്ങും വികലാംഗ പെൻഷൻ........ഉണ്ണി അവനെ തറച്ചു നോക്കിയതും കണ്ണുകൾ പിൻവലിച്ചു ജാള്യതയോടെ ഉണ്ണിയെ നോക്കി.... സാറേ ഞാൻ.....ഞാൻ വേറെ ഒന്നും ഉദ്ദേശിച് അല്ല.... ശേ... """മഹി തല വെട്ടിച്ചു.......... അമ്മാവൻ വിളിക്കുന്നു അകത്തേക്കു ചെല്ലാൻ..... അല്പം ഈർഷ്യയോടെ ആണ് വീണ തിരിച്ചു വന്നു പറഞ്ഞത്........ മ്മ്മ്.... """ഇടതു കാൽ എടുത്തു കുത്തി വീണയുടെ സമീപം കൂടി പോകുമ്പോൾ അവളുടെ ദേഹത്തെ ഗന്ധം അയാൾ വലിച്ചെടുക്കാൻ ശ്രമിച്ചു........... മഹേന്ദ്രൻ കണ്ണുകൾ ഒന്നു അടച്ചു........ """ഉന്മാദം പിടിപ്പിക്കുന്ന ഗന്ധം.................ലാസ്യം നിറഞ്ഞ കണ്ണോടെ അവൾ ചൂണ്ടി കാണിച്ച ഓഫിസ് മുറിയിലേക്കു പോയവൻ.......

ഉണ്ണിയേട്ട എനിക്ക് അയാളെ പിടിക്കുന്നില്ല കേട്ടോ.......... പല്ല് കടിച്ചു ചാടി തുള്ളി കൊണ്ടു ഉണ്ണിയെ നോക്കിയവൾ..... എനിക്കും......... പക്ഷെ ഇരന്നു വാങ്ങാൻ വന്നവൻ കൊണ്ട് അല്ലേ പോകൂ......... ങ്‌ഹേ.... """ഉണ്ണിയേട്ടൻ എന്താ പിച്ചും പേയും പറയുന്നത്.......... അവൾ അവനെ നോക്കി.... അത്‌ ഒന്നും ഇല്ല.... നിനക്ക് എന്താ അയാളോട് ഇത്ര ദേഷ്യം...... ആ കിളവൻ എന്നേ കേറി ചേച്ചി എന്ന് വിളിച്ചു.......... ""ചുണ്ട് കൂർപ്പിച്ചവൾ നോക്കി.... ഹ്ഹഹ്ഹ..... ഹഹഹ..... ഉണ്ണി വാ പൊത്തി ചിരിക്കാൻ തുടങ്ങി......... എന്തിനാ ചിരിക്കുന്നത്........? ചുണ്ട് മലർത്തി നിന്നവൾ... കെട്ടി ഒരു കൊച്ച് ഉള്ള നിന്നെ പിന്നെ അയാൾ വാവേ എന്ന് വിളിക്കണോ ഞങ്ങള്ക്ക് അബദ്ധം പറ്റി എന്ന് വച്ചു......... ദേ ഉണ്ണിയേട്ടാ......""""""" വീണ അവനെ തല്ലാൻ ആയി പുറകെ ഓടി.......... ഓഫീസ് മുറിയിൽ നിന്നും പുറത്തു വന്ന മഹേന്ദ്രൻ പല്ല് കടിച്ചു ഈർഷ്യയോടെ അത്‌ നോക്കി നിന്നു........... കണ്ണുകൾ അഗ്നിക്കു സാമാനം എരിഞ്ഞു..............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story