രുദ്രവീണ: ഭാഗം 129

rudraveena

എഴുത്തുകാരി: മിഴിമോഹന

അവൾ ഉറങ്ങി എന്ന് കണ്ടതും രുദ്രൻ കണ്ണുകൾ തുറന്നു അവളുടെ മുടിയിഴകളിൽ മെല്ലെ തലോടി.... നെറ്റിയിൽ ചുണ്ട് അമർത്തി........ എല്ലാം എനിക്ക് അറിയാം മോളേ പക്ഷെ ചിലതൊക്കെ എനിക്ക് നിന്നിൽ നിന്നും ഒളിച്ചു വച്ചേ പറ്റു....... എന്റെ ഒപ്പം നിൽക്കുന്നവർ പോലും നിന്റ അവസ്ഥ കണ്ടു പൊട്ടികരയാൻ പോലും കഴിയാതെ നെഞ്ചു വിങ്ങുകയാണ്.......... വീണ്ടും മൂർദ്ധാവിൽ മുഖം അമർത്തുമ്പോൾ നിറഞ്ഞു നിൽക്കുന്ന കുങ്കുമ രേണുകളിൽ അവന്റെ കണ്ണുനീർ വീണു കുതിർന്നു............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എല്ലവരുടെയും ശ്രദ്ധ മാറിയപ്പോൾ ആവണി പതുക്കെ പുറത്തേക്കിറങ്ങി ഔട്ട്‌ഹൗസിനു മറുപുറം തുണി അലക്കി വിരിക്കുന്ന മഹിക്ക് സമീപം ചെന്നവൾ ഒന്ന് മുരട് അനക്കി.........

ഞാൻ പറഞ്ഞത് സത്യം ആയി വന്നില്ലേ ഇനി എന്നേ വിശ്വസിക്കാൻ കഴിയുമോ....... അവളെ തിരിഞ്ഞു പോലും നോക്കാതെ അവൻ അയയിൽ ഷർട്ട്‌ വിരിച്ചു ക്ലിപ്പ് ഇട്ടു....... വിശ്വാസം ആയി...... പക്ഷെ എനിക്ക് എന്റെ ഉണ്ണിയേട്ടനെ വേണം..... ഉണ്ണിയേട്ടൻ ഇല്ലാതെ ഒരു ജീവിതം എനിക്കില്ല......... ആവണിക് ഉണ്ണിയെ നഷ്ടപ്പെടില്ല അത്‌ ഞാൻ തരുന്ന വാക്ക്.......അത്‌ പോരെ.... "" മഹി കൈകൾ അയയിൽ തന്നെ പിടിച്ചു കൊണ്ടു അവളെ വീക്ഷിച്ചു........ മതി...... """എനിക്ക് ഉണ്ണിയേട്ടന്റെ കൂടെ ജീവിക്കണം എന്റെ കുഞ്ഞങ്ങളും എന്റെ ഉണ്ണിയേട്ടനും മാത്രം ആയിരിക്കണം എന്റെ ലോകം......... മിഴികൾ താഴ്ത്തി അവൾ നിന്നു..... ഞാൻ പറയുന്നത് അനുസരിക്കും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ ഞാൻ അത്‌ സാധിച്ചു തരും....

അല്ല എങ്കിൽ വീണ ഉണ്ണിയെ കൊണ്ടു പോകുന്നത് നോക്കി കണ്ണുനീർ വാർത്തു കാലങ്ങളോളം നോവ് തിന്നു ജീവിക്കണം ..... ഇല്ല അത്‌ വേണ്ട.....ഉണ്ണിയേട്ടൻ എന്റെയാ എന്റേത് മാത്രം......... എങ്കിൽ ആ കുഞ്ഞുങ്ങളെ ആവണി ഇനി എടുക്കരുത്..... അത്‌ കൂടുതൽ അപകടം സൃഷ്ടിക്കും..... എന്ത് അപകടം കുഞ്ഞുങ്ങൾക്കു ഇതുമായി എന്ത് ബന്ധം...... അവൾ സംശയത്തോടെ അവനെ നോക്കി....... ഞാൻ പറഞ്ഞുവല്ലോ കേശുവിന്റെ കഴുത്തിലെ കറുത്ത പാട് അത്‌ ഈ കുടുബത്തിനു അപകടം ആണ്..... അത്‌ കൂടുതൽ തനിക്കു ദോഷം ചെയ്യും......... എനിക്ക് ദോഷമോ അതെങ്ങനെ.....? ആവണി സംശയത്തോടെ നോക്കി..... തന്റെ കുഞ്ഞുങ്ങളെ പോലും നഷ്ടപ്പെടാൻ അത്‌ ഇടയാകും......

ഭർത്താവിനെയും കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടു അലയുന്ന ആവണി എന്റെ കണ്മുൻപിൽ തെളിഞ്ഞു വരുന്നു...... ഞാൻ പറഞ്ഞുവല്ലോ അക കണ്ണ് ഉള്ളവൻ ആണ് ഞാൻ..... പറഞ്ഞതൊന്നും ഇന്നേവരെ ഫലിക്കാതെ ഇരുന്നിട്ടില്ല..... ഞാൻ എന്താ വേണ്ടത്....? """" നിസ്സംഗതയോടെ അവനെ നോക്കിയവൾ............. അവളുടെ മുഖത്തെ ഭയം കാൺകെ ഉള്ളിൽ ചിരി പടർന്നു കഴിഞ്ഞിരുന്നു...... അവർ ആരും ഇല്ലേ വീട്ടിൽ...... ആവണി ധൈര്യത്തോടെ വന്നത് കൊണ്ടു ചോദിച്ചത് ആണ്....... മഹി ഒരു ഷർട് കൂടി എടുത്ത് അയയിലേക് വിരിച്ചു.... രുദ്രേട്ടൻ ഉണ്ട്........ മുറിയിൽ ഇരിക്കുന്നത് കണ്ടിട്ടാണ് ഞാൻ വന്നത്....... തനിക് വീണയെ എന്നന്നേക്കും ആയി ഒഴിവാക്കാണോ....?

മഹി കൂർമ്മതയോടെ അവളെ നോക്കി.... മാഹിയെട്ടൻ എന്താ പറയുന്നത് അങ്ങനെ ഒന്നും വേണ്ട.... അവൾക് അപകടം ഒന്നും വരരുത്.... അല്ലാതെ ഒഴിവായാൽ മതി..... ശരി.... ""ചെറിയ ഒരു പൂജ നടത്തിയാൽ വീണ ഉണ്ണിയിൽ നിന്നും അകലും.... അതിനുള്ള വഴി എനിക്ക് അറിയാം...... എന്ത് പൂജ...? അവൾ അവനെ സംശയത്തോടെ നോക്കി......... ഇനി വരുന്ന ഇരുപത്തി ഒന്നാം ദിവസം വിജയദശമി ആണ്.... അന്നു എന്റെ ഇല്ലത്തു വെച്ച് ഒരു പൂജ നമുക് നടത്തണം.... ആവണികു വീണയെ അവിടെ എത്തിക്കാൻ കഴിയുമോ..... ഞാൻ... ഞാൻ..... അത്‌.... അത്‌.... ആവണി വിക്കി വിക്കി അവനെ നോക്കി.... കഴിയണം എങ്കിൽ വീണ എന്നന്നേക്കും ആയി ഉണ്ണിയെ വിട്ടു അകലും.....

ആവണിക് ഉണ്ണി സ്വന്തം ആകുകയും ചെയ്യും........ അത്‌ അല്ല ഞാൻ എങ്ങനെ വാവയെ അവിടെ എത്തിക്കും....... അന്നു എല്ലാവരും പനച്ചിക്കാട് ക്ഷേത്രത്തിൽ പോകും... ആവണി പോകാൻ പാടില്ല കൂടെ വീണയും......""""""""" മഹിയുടെ ശബ്ദം ഉയർന്നു....... ആഹ്..... """ആവണി ഞെട്ടി തല ഉയർത്തി..... മഹിയുടെ മാറ്റം അവളെ തെല്ലൊന്നു അമ്പരപ്പിച്ചു........ ഓ... ക്ഷമിക്കണം... എനിക്ക് പെട്ടന്നു ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.... എന്റെ മരിച്ചു പോയ സഹോദരിയെ പോലെ ആണ് ആവണി എനിക്ക്... നിനക്ക് ഒരു ദോഷം വരാൻ ഞാൻ സമ്മതിക്കില്ല കുട്ടി........ കപട കണ്ണുനീർ പൊഴിച്ചവളെ നോകിയവൻ...... കൊണ്ട് വരാം ഞാൻ..... എന്തെങ്കിലും മാർഗം ഞാൻ നോക്കാം...... പക്ഷെ എന്നേ ചതിക്കരുത്.....

അവന്റെ മേലെ പ്രതീക്ഷയോടെ നോക്കിയവൾ തിരിഞ്ഞ് നടന്നു..........വല്യൊതെ വാതുക്കൽ ചെന്നതും കണ്ടു വീണ അവളെ നോക്കി നില്കുന്നത് ...... ചേച്ചി എവിടെ പോയത് ആണ്......? കണ്ണിൽ ജ്വലിക്കുന്ന അഗ്നിയോടെ ആവണിയെ നോക്കി.... എനിക്ക് ഇഷ്ടം ഉള്ള ഇടത് ഞാൻ പോകും ചോദിക്കാൻ നീ ആരാ....? എന്റെ ഏട്ടന്റെ ഭാര്യ ആ നിലക്ക് നിൽക്കണം അല്ലാതെ... എന്റെ.... ""ആവണി പല്ല് കടിച്ചു....... അല്ലാതെ.... ""? ചേച്ചി എന്താ ഉദേശിച്ചത്..... വീണ പിന്നെയും അവളെ തടഞ്ഞു.... മാറി നില്കെടി...... വീണയെ ഒരു കയ്യാൽ തള്ളി മാറ്റി അകത്തേക്കു കടന്നവൾ...... ചേച്ചി.... ""വീണയുടെ ശബ്ദം നേർത്തു പോയിരുന്നു....... പൊടുന്നനെ മഹിയുടെ മുഖം തെളിഞ്ഞു വന്നു........

കണ്ണുകൾ രോഷം കത്തി അമർന്നു............ ഔട്ട്‌ഹൗസ് ലക്ഷ്യം ആക്കി പാഞ്ഞു അവൾ...... എടൊ..... """താൻ എന്താടോ എന്റെ ചേച്ചിയോട് പറഞ്ഞത്...... ജ്വലിക്കുന്ന അവളുടെ കണ്ണിലേക്കു നോക്കിയതും മഹി ഒന്ന് പിടഞ്ഞു....... പെട്ടന്നു സ്ഥലകാല ബോധം വീണ്ടെടുത്തവൻ.... ഞാൻ എന്ത് പറയാൻ........? താൻ എന്തോ വിഷം ആവണി ചേച്ചിയുടെ ഉള്ളിൽ കുത്തി വയ്ക്കുന്നുണ്ട്..... പിഴുത് എടുക്കും തന്നെ ഞാൻ...... ഓർത്തോ.... നീ എന്നേ ഒരു ചുക്കും ചെയ്യില്ല......മഹേന്ദ്രൻ ഇവിടെ വന്നു എങ്കിൽ അതിൽ ചില ലക്ഷ്യങ്ങൾ ഉണ്ട്... അതിൽ ഒന്ന് അവൾ ആണ് അവളുടെ വയറ്റിലെ മൂന്നു ജീവൻ... പിന്നെ ഒന്ന് നീ ആണ്......അവന്റെ ശബ്ദം നേർത്തു അതിൽ പ്രണയം നിറഞ്ഞു.......

മോഹിച്ചു പോയെടി പെണ്ണേ ഞാൻ നിന്നെ......... ഈ കണ്ണുകൾ.... ശങ്കു വരഞ്ഞ കഴുത്തു ഇടുക്കു... പിന്നെ... പിന്നെ....അവന്റെ കണ്ണുകൾ അവളുടെ മാറിടത്തിലേക്കു പോയി............... പഥേ """"".....മുഖം അടച്ചു ഒരു അടി ആയിരുന്നു ഫലം..... ചെറ്റേ..... """രുദ്രന്റെ പെണ്ണിനെ ആണോ കാമം മൂത്ത കണ്ണാൽ നീ നോക്കുന്നത്...... നിന്നെ ഞാൻ......... അടുത്തു ഇരുന്ന കമ്പി പാരാ കയ്യിലേക്ക് എടുത്തതും........ ദൂരെ നിന്നും രുദ്രന്റെ വിളി കേട്ടവൾ...... ആഹ്ഹ്.... """അറിയാതെ കൈയിൽ നിന്നും അത്‌ താഴേക്കു വീണു......പകച്ചു കൊണ്ട് അവൾ ചുറ്റും ഒന്ന് നോക്കി...... വാവേ.... '""രുദ്രന്റെ ശബ്ദം അടുത്ത് വന്നു...... ആ നീ ഇവിടെ എന്ത് എടുക്കുവാ..... മഹി ആയിട്ടുള്ള നിന്റെ പിണക്കം മാറിയോ......

അടുത്ത് വന്നു അവൻ കാൺകെ അവളുടെ തോളിലൂടെ കൈ ചേർത്ത് നെഞ്ചോട് ചേർത്തു...... രുദ്രേട്ട.... """ഞാൻ..... വീണ ദയനീയം ആയി നോക്കിയവനെ......... ഏയ് കുട്ടിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ല എന്ന് പറയുക ആയിരുന്നു സാറേ......... മഹി മീശ വലം കയ്യാൽ പിരിച്ചു അവളെ നോക്കി..... അപ്പോഴും അവളുടെ കണ്ണിൽ അഗ്നി ആളി കത്തി........ ഇവൾക്ക് ആദ്യം അടുക്കാൻ കുറച്ചു പാടാണ് അടുത്തു കഴിഞ്ഞാൽ പിന്നെ അബദ്ധം ആയി എന്ന് തോന്നും....... രുദ്രൻ മഹിയുടെ ഭാവങ്ങൾ ഒപ്പി എടുത്തു.... എന്നേ വിട് രുദ്രേട്ട....... """"രുദ്രന്റെ കൈ തട്ടി മാറ്റിയവൾ വല്യൊത്തേക്കു നടന്നു..... ചുമ്മ.... """രുദ്രൻ മഹിയെ കണ്ണൊന്നു അടച്ചു കാണിച്ചു അവളുടെ പുറകെ ചെന്നു.........

നടുമുറിയിൽ നിന്നും കുഞ്ഞന്റെ കരച്ചിൽ കേട്ടതും അവൾ ഓടി അകത്തേക്കു കയറി.... ആവണിയുടെ മുറിയുടെ വാതുക്കൽ നിന്നും ഡോറിൽ തട്ടുന്ന കുഞ്ഞൻ..... മ്മാ....മ്മാ... ണീ """ണീ....അതോടോപ്പം കുഞ്ഞി കൈ ആ ഡോറിൽ തട്ടി കൊണ്ടിരുന്നു..... കണ്ടോ രുദ്രേട്ട ആവണി ചേച്ചി കുഞ്ഞന്റെ കരച്ചിൽ കേട്ടിട്ടു പോലും അവനെ എടുക്കാൻ കൂട്ടാക്കുന്നില്ല ഡോർ പോലും തുറക്കുന്നില്ല.... എന്തോ കാര്യം ആയിട്ട് സംഭവിച്ചിട്ടുണ്ട്........ സംഭവിച്ചു കുന്തം.... ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് ഇപ്പോൾ നിനക്ക് ഒരു ഹോബി ആയികൊണ്ടിരിക്കുവാ....... അവൾ ബാത്രൂംമിൽ ആയിരിക്കും..... രുദ്രൻ കുഞ്ഞനെ കയിലേക് എടുത്തു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദിവസങ്ങൾ ആയുള്ളൂ ആവണിയുടെ മാറ്റം അവൾക്കു ഉൾകൊള്ളാവുന്നതിനും അപ്പുറം ആയിരുന്നു..... ഉണ്ണിയേട്ടാ...... """എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ബാൽക്കണിയിൽ ഇരുന്നു കമ്പനി കണക്കു നോക്കുന്ന ഉണ്ണിയുടെ അടുത്തു വന്നു വീണ പരുങ്ങി....... എന്താ വാവേ...... ഫയലിന്റെ ഇടയിലേക്ക് തള്ള വിരൽ വെച്ചവൻ അവളെ നോക്കി.......... അത്‌.... എനിക്ക് ആ മഹിയെ കുറിച്ചു ..... അവൾ പറഞ്ഞതും ഉണ്ണി അവളെ വിലക്കി ..... വാവേ നിനക്ക് അവനോട് എന്താ ഇത്ര ദേഷ്യം.... രുദ്രേട്ടനും പറഞ്ഞു... നിന്നെ ചേച്ചി എന്ന് വിളിച്ചതിനു ആണെങ്കിൽ അവൻ മാപ് പറഞ്ഞല്ലോ....... അത്‌ അല്ല ഉണ്ണിയേട്ട അവൻ ആളു ശരിയല്ല... രുദ്രേട്ടനും ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ല... ആരും എന്നേ വിശ്വസിക്കുന്നില്ല....

ഇവിടെ എല്ലാവർക്കും അവനെ കുറിച്ചു നല്ല അഭിപ്രായം ആണ്.... നിനക്ക് ഒഴികെ ആവണിക്കും മീനുവിനും രുക്കുവിന് പോലും നല്ല അഭിപ്രായം ആണ് .......ഇനി നീ ഈ കാര്യം പറഞ്ഞു എന്റെ അടുത്തു വരേണ്ട .........ഉണ്ണി വീണയെ കനപ്പിച്ചു ഒന്ന് നോക്കി..... ഉണ്ണിയേട്ടാ ഞാൻ...... """""..നിറഞ്ഞ മിഴിയാലേ അവൾ നോക്കുമ്പോൾ ഉണ്ണിയുടെ ഉള്ളം പിടഞ്ഞു........ മുറിയിലേക്കു നടക്കുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു അവൾ...... അവന്റെ ഉദ്ദേശ്യം അത്‌ നടക്കില്ല...... ജീവൻ കൊടുത്തായാലും ആവണി ചേച്ചിയെ ഞാൻ സംരക്ഷിച്ചിരിക്കും......... രുദ്രന്റെ പെണ്ണിന്റെ ശരീരത്തിൽ തൊടാൻ പോലും കഴിയില്ല അവന്................ മുറിയിൽ ഉറങ്ങി കിടക്കുന്ന രുദ്രന് സമീപം വന്നു ആ മുടിയിഴകളെ മെല്ലെ തഴുകി അവൾ......

നെറ്റിയിൽ ചുണ്ട് അമർത്തി...... എല്ലാം അറിയുന്ന രുദ്രേട്ടൻ എന്തെ ഈ പെണ്ണിന്റെ മനസ്സ് അറിയുന്നില്ല ..... അതോ എല്ലാം അറിഞ്ഞിട്ടും കണ്ണ് അടച്ചു ഇരുട്ടാക്കുവാണോ... എന്റെ നേരെ മാത്രം എന്തെ ഈ കണ്ണ് തുറക്കാത്തത്........ അവനെ ഉണർത്താതെ മെല്ലെ അവന് സമീപം കയറി കിടന്നവൾ....... അപ്പോഴും അവളുടെ സാമീപ്യം അവൻ അറിഞ്ഞു ആ മനസിലെ നോവ് കണ്ടില്ലെന്നു നടിച്ചു അവൾ പറഞ്ഞത് പോലെ കണ്ണടച്ചു ഇരുട്ടാക്കിയവൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നിറവയറിൽ പൊത്തി പിടിച്ചു ഓടുന്ന ആവണി അവൾക് പുറകിൽ അന്നും സ്വപ്നത്തിൽ വന്ന അതേ മൃഗം....... .. അത്‌ വീണ്ടും ആവണിയെ ഓടിക്കുന്നു പുറകെ വീണയും......

അവസാനം ആ മൃഗത്തിന് രൂപഭാവങ്ങൾ സംഭവിച്ചു തുടങ്ങി.......വയറിനു മുകളിലോട്ടു മനുഷ്യ രൂപവും താഴോട്ട് എരുമയുടെ ദേഹവും.......... താഴെ വീണു കിടക്കുന്ന ആവണിയുടെ വയറിലേക്ക് അതിന്റെ കാലുകൾ ആഴ്ന്നിറങ്ങി............ എലികുഞ്ഞുങ്ങളെ പോലെ മൂന്ന് കുഞ്ഞുങ്ങൾ പുറത്തു മണ്ണിൽ കിടന്നു ശ്വാസം വലിക്കുന്നു.......... അരുത്..... അരുത്..... നിലവിളിച്ചു പുറകെ ഓടുന്ന വീണയുടെ ശ്വാസം നിന്നു പോയിരുന്നു ആ കാഴ്ച്ച കണ്ട്.......... "ചേച്ചി..... """തൊണ്ട കുഴിയിലെ വെള്ളം വറ്റും പോലെ തോന്നിയവൾക്....... പിടക്കുന്ന ഭ്രൂണത്തിലേക്കു മിഴികൾ പോയി...... എന്റെ കുഞ്ഞുങ്ങൾ............ നെഞ്ചിലേക്കു കൈ വെച്ചവൾ """.....അണച്ചു കൊണ്ട് ആ മനുഷ്യ മൃഗത്തിലേക്കു കണ്ണുകൾ പോയി.....

ഒരു മാത്ര തറഞ്ഞു നിന്നവൾ........ മഹി.....""""മഹേന്ദ്രൻ...... """.....അവളുടെ കണ്ണിൽ തീ പാറി...... വന്യമായ ചിരിയോടെ അവളിലേക്ക് അവൻ അടുത്തു തുടങ്ങി................ രു.... രു..... രുദ്രേട്ട"""അവൾ പുറകോട്ടു തിരിഞ്ഞു നോക്കി ശൂന്യം ആയിരുന്നു തനിക്കു ചുറ്റും..........ശ്വാസം നിലക്കും പോലെ തോന്നി...... വീണ്ടും വീണ്ടും ആയത്തിൽ ശ്വാസം വലിച്ചെടുക്കാൻ ശ്രമം നടത്തി..... പരാജയം ആയിരുന്നു ഫലം......... ഞെട്ടി ഉണർന്ന് കണ്ണുകൾ വലിച്ചു തുറക്കുമ്പോഴും അതേ അവസ്ഥ....... പുതപ്പു മുഴുവൻ വിയർപ്പു തുള്ളികളാൽ നനഞ്ഞിരുന്നു........ ശ്വാസം വലിക്കാൻ പാട് പെട്ടവൾ വിരിച്ചു കിടന്ന പുതപ്പിൽ കൈ കോർത്തു വലിച്ചു............ നെഞ്ചിൻ കൂടു ഉയർന്നു പൊങ്ങുമ്പോൾ സമീപം ഉറങ്ങുന്ന രുദ്രനെ കൈ എടുത്തു വിളിക്കാൻ ശ്രമിച്ചു............. അരികിലായി തന്റെ പ്രണയത്തിന്റെ നേർത്ത ഞരക്കം അനുഭവതും രുദ്രൻ കണ്ണ് തുറന്നു....

സീറോബൾബിന്റെ വെട്ടത്തിൽ അവൻ കണ്ടു ഒരിറ്റു ശ്വാസത്തിനായി പിടക്കുന്ന തന്റെ പെണ്ണിനെ........ വാവേ.... """മോളേ കുലുക്കി വിളിക്കുമ്പോൾ അവളുടെ നഖം അവന്റെ കൈയിൽ ആഴത്തിൽ കുത്തി ഇറങ്ങി..... ഇട്ടിരുന്ന അതേ വേഷത്തോടെ അവളെ എടുത്ത് പുറത്തോട്ടു ഓടുമ്പോൾ അവളുടെ പിടച്ചിൽ അവന്റെ നെഞ്ചിനെ കൊത്തി വലിച്ചു............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പേടിക്കാൻ ഒന്നും ഇല്ല ബിപി ലോ ആയത് ആണ്.... പിന്നെ കുട്ടിയെ എന്തോ ഭയം അലട്ടുന്നുണ്ട്..... ഡോക്ടർ അത്‌ പറയുമ്പോൾ രുദ്രനും ചന്തുവും നിശ്ചലം ആയി തന്നെ ഇരുന്നു........ ഇന്ന് ഒരു ദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ നാളെ പോകാം..... ഡോക്ടർ പുറത്ത് പോയതും രുദ്രനും ചന്തുവും അകത്തേക്കു കയറി......

കണ്ണ് തുറന്നു അവരെ നോക്കി കിടന്നിരുന്നു അവൾ.... കുഞ്ഞൻ.... "" അമ്മയുടെ അടുത്തുണ്ട്... """രുദ്രൻ മെല്ലെ അവളുടെ മുടിയിൽ തഴുകി... എന്നേ കണ്ടില്ല എങ്കിൽ അവൻ കരയും രുദ്രേട്ട നമുക്ക് വീട്ടൽ പോവാം........ """""ഞാൻ ഇല്ല എങ്കിൽ ആവണി ചേച്ചി ആയാലും മതി അവന് പക്ഷെ കുഞ്ഞനും കുഞ്ഞാപ്പുവും ഇപ്പോൾ ചേച്ചിയുടെ കണ്ണിൽ കരട് ആണ്...... മനസാലെ ഓർത്തവൾ കണ്ണുകൾ ഇറുകെ അടച്ചു..... അവന് വഴക് ഒന്നും ഇല്ല.... മോള് ഉറങ്ങിക്കോ..... ചന്തു അവളുടെ തലയിൽ മെല്ലെ തഴുകി....... ഞൻ ഇറങ്ങുവാ രുദ്ര...... രുദ്രനോട്‌ കണ്ണ് കൊണ്ട് യാത്ര പറഞ്ഞവൻ ഇറങ്ങി.......... നിഷ്കളങ്കം ആയി ഉറങ്ങുന്ന അവളുടെ മുടിയിഴകളെ മെല്ലെ തലോടി അവൻ.....

തന്റെ നിസ്സഹായതയെ പഴിച്ചു കൊണ്ടു കണ്ണുകൾ ഇറുകെ അടച്ചു വലം കൈ കണ്ണിനു മുകളിലേക്കു വെച്ച്...... അല്പം ഒന്ന് മയങ്ങിയതും വീണ അവനെ തട്ടി വിളിച്ചു....... എന്ത് പറ്റി...? അവളുടെ കൈയിൽ മെല്ലെ തഴുകി.... എനിക്ക് ഒരു ചായ വാങ്ങി തരുവോ.... """ അതിനെന്താ.... ""ഞാൻ ഇപ്പോൾ തന്നെ വരാം..... ചെറിയ ചിരിയോടെ അവൻ പോകുന്നതും നോക്കി കിടന്നവൾ......... മോളേ...... """ദുർഗ്ഗയുടെ ശബ്ദം കേട്ടതും തല ചെരിച്ചവൾ നോക്കി....... അമ്മവാ.... എനിക്ക് ഒന്നും ഇല്ല..... അയാളുടെ മുഖത്തെ ആകുലത കണ്ടതും പുഞ്ചിരിക്കാൻ ശ്രമിച്ചവൾ........... അവളുടെ കയ്യിൽ മെല്ലെ തഴുകി നെറ്റിയിൽ ചുംബിച്ചു അയാൾ...... എന്തിനാ ഓടി പിടിച്ചു അമ്മാവൻ വന്നത് കുറച്ചു കഴിഞ്ഞു ഞാൻ അങ്ങ് വരും....... കുഞ്ഞൻ വഴക്കുണ്ടോ..... അവന് വഴക് ഒന്നും ഇല്ല..... അവൻ അവന്റെ...... """"എന്തോ പറയാൻ വന്നതും വാക്കുകൾ അയാൾ വിഴുങ്ങി......... എന്താ അമ്മാവാ...... സൂക്ഷിച് നോകിയവൾ......

അത്‌ ശോഭയുടെ അടുത്തു കുഞ്ഞൻ വഴക് ഒന്നും ഇല്ലാതെ ഇരിക്കുന്നുണ്ട്... ഞാൻ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം മോളു ഉറങ്ങിക്കോ അവളുടെ മുടിയിൽ മെല്ലെ തഴുകി അയാൾ പുറത്തേക്കിറങ്ങി......... കട്ടിലിന്റെ ഹെഡ്‌റെസ്റ്റിലേക്കു തലയിണ കയറ്റി വെച്ച് ഒന്ന് നേരെ ഇരുന്നതും വാതുക്കൽ നിൽക്കുന്ന ആളെ കണ്ടു അവളുടെ നെറ്റി ചുളിഞ്ഞു........ മഹേന്ദ്രൻ..... """""അറപ്പോടെ ആ പേര് അവളുടെ വായിൽ നിന്നും വീണു..... എന്താ... എന്താ.... എന്റെ പെണ്ണിന്...... ഈ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നാൽ ഈ..... ഈ ....... നെഞ്ച് പൊടിയും........ഭ്രാന്തെനെ പോലെ അവളുടെ കട്ടിലിനു ചുറ്റും നടന്നവൻ..... നിന്റെ പെണ്ണോ..... രുദ്രന്റെ പെണ്ണാണ് ഞാൻ.......അവളുടെ ശബ്ദം ഉയർന്നു.. ഹഹഹ.....

"""രുദ്രന്റെ പെണ്ണ് വരും ദിവസങ്ങളിൽ നീ എന്റെ താലി കഴുത്തിൽ അണിയും.... എന്റെ കിടക്ക പങ്കിടും....... ഒരിക്കൽ മോഹിച്ചത് കൈ വിട്ടത് പോലെ ആണ് നിന്നെ ആദ്യം കണ്ടപ്പോൾ എനിക്ക് തോന്നിയത്.... ഇനി ആവർത്തിക്കില്ല അന്തിമ വിജയം എനിക്ക് തന്നെ.......... ഹഹഹ.... വീണ്ടും അവനിൽ നിന്നും ശബ്ദം ഉയര്ന്നു...... രുദ്രന്റെ താലി ആണ് ഈ കഴുത്തിൽ അതിന്റെ ശക്തി നിനക്ക് അറിയില്ല മഹേന്ദ്ര.... നീ എന്നേ മറ്റൊരു കണ്ണിലൂടെ കാണാൻ തുടങ്ങിയോ അന്നു നിന്റെ പതനം എഴുതപ്പെട്ടു കഴിഞ്ഞു മഹേന്ദ്ര.... ഇതിനു നീ അനുഭവിക്കാൻ പോകുന്നത് വലിയ പ്രത്യഘാതം ആയിരിക്കും....... കണക്കു കൂട്ടിക്കോ...

ഇന്നേക്ക് പത്താം നാൾ നിന്റെ അന്ത്യം രുദ്രന്റെ പെണ്ണിന്റെ കൈ കൊണ്ട് ആയിരിക്കും........അവളുടെ കണ്ണുകളിലെ തീ ജ്വാല അവനെ എരിക്കാൻ പാകത്തിന് ഉള്ളത് ആയിരുന്നു ( പത്തു ദിവസം നീണ്ടു നിന്ന യുദ്ധത്തിന് ഒടുവിൽ വിജയദശമിയുടെ അന്നാണ് ദേവി മഹിഷാസുരനെ വധിക്കുന്നത് ) മഹി എപ്പോൾ വന്നു...."""" ചായയുമായി രുദ്രൻ അകത്തേക്കു വന്നു......... സർന്റെ കൂടെ വന്നത് ആണ്..... """സ്വരം താഴ്ത്തി ബഹുമാനത്തോടെ നിൽക്കുന്ന അവനെ കണ്ടതും വീണക് പുച്ഛം തോന്നി...... അവൾ മുഖം വെട്ടി തിരിച്ചു.... എന്നിട്ട് അച്ഛൻ എവിടെ...? ചായ അവളുടെ കൈയിലേക്ക് പിടിച്ചു കൊടുത്തവൻ..... ഡോക്ടറെ കാണാൻ പോയി.....

"""അവൻ പറഞ്ഞു തീരും മുൻപ് ദുർഗ അകത്തേക്കു വന്നിരുന്നു...... രുദ്ര ഡോക്ടറേ കണ്ടു ഞാൻ... വാവക്ക് കുഴപ്പം ഒന്നും ഇല്ല.... ഉടനെ വിടാം എന്ന് പറഞ്ഞിട്ടുണ്ട്.... പോകുന്ന വഴി തണുതത് ഒന്നും വാങ്ങി കുഞ്ഞിന് കൊടുക്കരുത്..... ശാസനയോട് രുദ്രനെ നോക്കി ഞാൻ ഇറങ്ങട്ടെ മോളേ...... വീണയോട് യാത്ര പറഞ്ഞു അയാൾ മുൻപേ നടക്കുമ്പോൾ അയാൾക്കു പുറകിൽ ആയി പോകുന്ന മഹേന്ദ്രന്റെ കണ്ണുകൾ വീണയുടെ കണ്ണുകളുമായി കോർത്തു...... കണ്ണുകൾ തമ്മിൽ യുദ്ധം തുടങ്ങിയിരുന്നു............. അവളുടെ കൈയിലെ ചായ ഗ്ലാസ് ഞെരിഞ്ഞു അമരുന്നത് കണ്ടതും രുദ്രൻ അത്‌ പിടിച്ചു വാങ്ങി............... നിനക്ക് എന്ത് പറ്റി വാവേ........ ആ മഹിയെ കണ്ടതിന്റെ ദേഷ്യം ആണോ....

ചെറിയ കുറുമ്പൊടെ അവളുടെ തലയിൽ തലോടി....... ഒന്നുംഇല്ല...... """"..എന്താണ് കുറച്ചു മുൻപ് താൻ അവനോട് പറഞ്ഞത് ഓർത്തെടുക്കാൻ ശ്രമിച്ചവൾ.............അപ്പോഴും രുദ്രന്റെ കൈകൾ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എല്ലാവരും പനച്ചിക്കാട് ക്ഷേത്രത്തിൽ പോകാൻ ഒരുങ്ങുമ്പോൾ ആവണി സ്വയം ഒഴിഞ്ഞു മാറി...... ഞാൻ പോകുന്നില്ല ഉണ്ണിയേട്ട അത്രയും ദൂരം എനിക്ക് യാത്ര ചെയ്യാൻ വയ്യ........ ഉണ്ണിയുടെ വയറിനെ മുറുകെ പിടിച്ചവൾ......... വയ്യങ്കിൽ പോവേണ്ട .......നീ എങ്ങനെ തനിച്ചു ഇവിടെ ഇരിക്കും.....? എനിക്ക് അത്യാവശ്യം ആയി മില്ലിൽ പോയെ പറ്റു.... രുദ്രേട്ടനും ചന്തുവേട്ടനും ഏതോ കേസ് അന്വേഷണം ആയി പോയി.... പിന്നെ ആരു കൂട്ടിരിക്കും.....?

ചോദിച്ചു കൊണ്ടു നോക്കിയതും വീണയെ ആണ്..... എ... എ... എന്താ ഉണ്ണിയേട്ട ചേച്ചി വരുന്നില്ലേ.... അവൾ ആകെ വെപ്രാളം തല്ലി ഇരുവരെയും നോക്കി... ആവണി അവളെ കണ്ടതും മുഖം തിരിച്ചു....... രുദ്രൻ നൽകിയ ചുവന്ന മന്ത്ര കോടി ആണ് വീണയുടെ വേഷം..... ഉണ്ണി അവളെ അടിമുടി നോക്കി... സ്വയം കൈകൾ അറിയാതെ ആ പരാശക്തിക്കു മുൻപിൽ ഉയർന്നു വരുന്നത് അവൻ അറിഞ്ഞു സ്വയം കൈകളെയും മനസിനേയും ബന്ധിച്ചവൻ....... ഇല്ല വാവേ അവൾക്കു അത്ര ദൂരം യാത്ര ചെയ്യാൻ വയ്യ...........എനിക്ക് ആണെങ്കിൽ മില്ലിൽ പോയെ പറ്റു..... വിജയദശമി ആയിട്ട് ദക്ഷിണ മൂകാംബികയെ തൊഴാതെ ഇരികുന്നത് നല്ലത് ആണോ ചേച്ചി...."""" വീണ ആവണിയുടെ തോളിൽ പിടിച്ചു.........

എനിക്ക് അത്രേം ദൂരം യാത്ര ചെയ്യാൻ കഴിയില്ല.... മുഖം വെട്ടിച്ചു കൊണ്ടു തന്നെ ആണ് ആവണി അത്‌ പറഞ്ഞത്...... ചേച്ചി ഒറ്റക് ഇരിക്കേണ്ട ഞാൻ കൂട്ടിരുന്നോളാം...ഉണ്ണിയേട്ടൻ പൊയ്ക്കോളൂ....അവളെ ഒറ്റക് ഇരുത്താൻ വീണയുടെ മനസ് അനുവദിച്ചില്ല........ നിനക്ക് അമ്പലത്തിൽ പോവണ്ടേ വാവേ .... ഉണ്ണി അവളെ വാത്സല്യപൂർവ്വം നോക്കി.... ഞാൻ വേറെ ഒരു ദിവസം രുദ്രേട്ടന്റെ കൂടെ പൊയ്ക്കൊള്ളാം.... ചേച്ചി തനിച്ചിരിക്കേണ്ട.... മഹിയുടെ മുഖം അവളുടെ മനസിലേക്കു വന്നു... ആ ദുഷ്ടൻ രണ്ടു ദിവസം ആയിട്ട് ലീവ് ആണ്..... എങ്കിലും വിശ്ശ്വസിക്കാൻ കഴിയില്ല.... വീണ പല്ല് കടിച്ചു.... എന്താ നീ ആലോചിക്കുന്നത്.... ഉണ്ണി വിളിച്ചതും അവൾ ഞെട്ടി ഒന്ന് നോക്കി...... ഏയ് ഒന്നും ഇല്ല ഉണ്ണിയേട്ടാ......

"""അവൾ തല ആട്ടി...... ഉണ്ണിയും മറ്റുള്ളവരും പോയപ്പോഴും ആവണി വീണയോട് ഒന്നും സംസാരിച്ചിരുന്നില്ല...... അവർ രണ്ടുപേരും മാത്രം ആയി വല്യൊത്തു വീട്ടിൽ..... ചേച്ചി എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്.... വീണ ആവണിയുടെ കൈയിൽ പിടിച്ചതും അവൾ അത്‌ തട്ടി മാറ്റി.... എനിക്ക് ഒന്നും കേൾക്കണ്ട മഹിയെട്ടനെ കുറിച്ചു ആണെങ്കിൽ ഒട്ടും പറയേണ്ട........... "" അയാൾ നല്ലവൻ അല്ല.... ചേച്ചിയെ കൊല്ലും അയാൾ..... ഞാൻ പറയുന്നത് ആദ്യം മനസിൽ ആക്കു..... എനിക്ക് ഒന്നും കേൾക്കണ്ട.... ആവണി അവളുടെ കൈ തട്ടി മാറ്റിയതും മുറ്റത്തു ഒരു കാർ വന്നു നിന്നു മഹേന്ദ്രൻ അതിൽ നിന്നും ഇറങ്ങി....

ചിരിച്ചു കൊണ്ട് അവന് അടുത്തേക് പോകുന്ന ആവണിയെ പകപ്പോടെ നോക്കിയവൾ...... ആവണി ചേച്ചി...... ""അവൾ ഓടി ആവണിയുടെ അടുത്തേക് ചെന്നു.. ഞാൻ വിളിച്ചിട്ടാണ് മഹിയേട്ടൻ വന്നത്........ മഹിയെട്ടന്റെ കൂടെ ഏട്ടന്റെ ഇല്ലത്തു ഒരു പൂജക്ക് പോകണം.... എന്റെ താലിയും എന്റെ കുഞ്ഞുങ്ങളും എന്നും എന്റെ കൂടെ വേണം...... ഇയാൾ ചതിയൻ ആണ്.... പോകരുത്.... ഞാൻ... ഞാൻ രുദ്രേട്ടനെ വിളികാം...... അകത്തേക്കു തിരിഞ്ഞതും മഹി വീണയുടെ വായ ഒരു കയ്യാൽ പൊത്തി അവളുടെ തലയിൽ കൈ വെച്ചു എന്തോ മന്ത്രങ്ങൾ ഉരുവിട്ടതും അവൾ മയക്കത്തിലേക്കു വീണിരുന്നു... ഇരു കയ്യാൽ അവളെ എടുത്ത് വണ്ടിയിലേക് ഇട്ടു............

പേടിക്കണ്ട ആവണി അവൾ ചെറിയ മയക്കം ആണ്... ഉണ്ണി സാറും മറ്റുള്ളവരും വരും മുൻപ് പൂജ കഴിഞ്ഞു നമ്മൾ തിരിച്ചു വരും........ എന്തായലും ആവണി പോകില്ല എന്ന് പറയുമ്പോൾ വീണ പോകാതെ കൂട്ടിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു....... സ്റ്റീയറിംഗിൽ താളം പിടിക്കുന്ന മഹിയുടെ മുഖത്തു വിജയം കൈ വരിച്ച യോദ്ധാവിന്റെ ചിരി നിറഞ്ഞു..... രണ്ടു ഇരയെ കയ്യിൽ അകപെടുത്തിയ സന്തോഷത്തോടെ കാർ കാളി മനയെ ലക്ഷ്യം ആക്കി പാഞ്ഞു............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story