രുദ്രവീണ: ഭാഗം 130

rudraveena

എഴുത്തുകാരി: മിഴിമോഹന

പേടിക്കണ്ട ആവണി അവൾ ചെറിയ മയക്കം ആണ്... ഉണ്ണി സാറും മറ്റുള്ളവരും വരും മുൻപ് പൂജ കഴിഞ്ഞു നമ്മൾ തിരിച്ചു വരും........ എന്തായലും ആവണി പോകില്ല എന്ന് പറയുമ്പോൾ വീണ പോകാതെ കൂട്ടിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു....... സ്റ്റീയറിംഗിൽ താളം പിടിക്കുന്ന മഹിയുടെ മുഖത്തു വിജയം കൈ വരിച്ച യോദ്ധാവിന്റെ ചിരി നിറഞ്ഞു..... രണ്ടു ഇരയെ കയ്യിൽ അകപെടുത്തിയ സന്തോഷത്തോടെ കാർ കാളി മനയെ ലക്ഷ്യം ആക്കി പാഞ്ഞു................... തന്റെ മടിയിൽ തല വെച്ച് കിടക്കുന്ന വീണയുടെ നെറുകയിൽ മെല്ലെ തലോടിയവൾ.......... ഈ ഉറക്കത്തിൽ നിന്നും നീ ഉണരുമ്പോൾ എന്റെ കഷ്ടപ്പാടിനും യാതനക് ഫലം വന്നിരിക്കും...

എന്റെ ലക്ഷ്യം പൂർത്തികരിക്കും....... അവളുടെ വിരലുകളിൽ കൈ കോർത്തവൾ സീറ്റിലേക്ക് ചാരി കിടന്നു...... എന്താ ആവണി ആലോചിക്കുന്നത്... നമ്മൾ എത്താറായി....... """"മഹിയുടെ ശബ്ദം കേട്ടതും കണ്ണ് തുറന്നു ചുറ്റും നോക്കിയവൾ..... പരിചയം ഇല്ലാത്ത വഴി..........ടാറിട്ട റോഡ് ആണെങ്കിലും വശങ്ങളിൽ മരങ്ങൾ തിങ്ങി നിറഞ്ഞു നില്കുന്നു ഗ്രാമത്തിന്റെ അന്തരീക്ഷത്തെക്കാൾ ഭയം ഉളവാക്കുന്ന ചുറ്റുപാട്........... ഇതാണ് കാളിമഠം..... എന്റെ ഇല്ലം..... പടിപ്പുരയുടെ മുൻപിൽ കാർ നിർത്തി... മഹി... """മഹിക് പിന്നാലെ ഇറങ്ങുമ്പോൾ ഒന്നും അറിയാതെ ഉറങ്ങുന്ന വീണയെ ഒന്ന് നോക്കിയവൾ....... ശേഷം മഹിയെയും........

ഉണർത്തേണ്ട.... ഞാൻ എടുത്തോളാം നമ്മുടെ പൂജ കഴിഞ്ഞു മാത്രം ഇവൾ ഉണർന്നാൽ മതി...... കണ്ണിൽ ആസുര ഭാവത്തോടെ ആവണിയെ ഒന്ന് ചുഴിഞ്ഞു നോകിയവൻ വീണയെ എടുത്തു തോളിലേക്ക് ഇട്ടു....... കാളി മഠത്തിന്റെ പടിപ്പുര കയറുമ്പോൾ മഹിയുടെ ചുണ്ടിൽ ചിരി പടർന്നു ഇരയെ വീഴ്ത്തിയ മതി മറന്ന ആഹ്ലാദം...... പുറകിൽ കയറിയ ആവണിയിലും അതേ അവസ്ഥ തന്നെ ആയിരുന്നു... ഇരയെ വീഴ്ത്തി തന്റെ ലക്ഷ്യസ്ഥാനത് എത്തിയ സന്തോഷം.... വലം കാൽ പടിപുരയിലേക് കുത്തി അവൾ പുറകോട്ടു തിരിഞ്ഞു നോക്കി......... ദൂരെ ചില കണ്ണുകളിലെ തെളിച്ചം അവൾക്കു കാണാമായിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീണയെ മന്ത്രവാദ പുരയിൽ തയാറാക്കിയ ചുവന്ന പട്ടിലേക്കു കിടത്തിയവൻ..... നിസ്സംഗതയോടെ എല്ലാം നോക്കി നിന്നു ആവണി....... അവിടെ അഞ്ചടി പൊക്കത്തിലെ കാളി രൂപത്തിലേക്ക് പോയി അവളുടെ മിഴികൾ....... കരിം പാറയിൽ കൊത്തി വെച്ച ശിൽപം.... ചുവന്ന നാക്കു പുറത്തേക്കു തള്ളി നില്കുന്നു... കഴുത്തിൽ പതിനൊന്നു കപാലതാൽ കോർത്ത മാല...... പത്തു കൈകളിൽ ആയുധങ്ങൾ.......... അതിനു മുൻപിലെ ഹോമ കുണ്ഡത്തിൽ ചമത കൊണ്ട് പൂജ ചെയ്യുന്ന മറ്റൊരു വ്യക്തി......... ആവണി മഹിയെ നോക്കി.... എന്റെ ഏട്ടൻ ആണ് വേദൻ... """പൂജകൾ എല്ലാം ഏട്ടൻ ചെയ്യും....... ഏട്ടൻ കണ്ണ് തുറക്കും വരെ നമുക് കാത്തിരിക്കാം.....

സമയം ഒരുപാട് ആയി ഞങ്ങളെ പെട്ടന്നു കൊണ്ടു വിടണം...... ആവണി അവന്റെ മുഖത്തെകു ദയനീയം ആയി നോക്കി..... അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ് ആവണി ഓരോ പൂജക്കും അതിന്റെതായ സമയവും സന്ദർഭവവും ഉണ്ട്...... മഹേന്ദ്രന്റെ വാക്കുകൾ കനച്ചു തുടങ്ങിയിരുന്നു... എനിക്ക് വീട്ടിൽ പോകണം ഉണ്ണിയേട്ടൻ വഴക് പറയും..... പറയില്ല... ഈ പൂജയോട് കൂടി വല്യൊതെ ഓരോരുത്തരും നിന്റെ കാൽകീഴിൽ വരും..... അത്‌ ഞാൻ നിനക്ക് തരുന്ന ഉറപ്പ്.. എന്താ എന്നേ വിശ്വാസം ഇല്ലേ..... മ്മ്മ്... ഉണ്ട് അവൾ തല കുലുക്കി........ എങ്കിൽ ആ ഹോമകുണ്ഡത്തിനു മുൻപിൽ ഇരുന്നോളു... കണ്ണുകൾ അടച്ചു മനസിൽ പ്രാർത്ഥിച്ചോളു.......

ഈ ഹോമത്തിനു ഒടുവിൽ കണ്ണ് തുറക്കുന്ന ഏട്ടൻ നിനക്കുള്ള സമ്മാനം തരും....... മഹിയുടെ കണ്ണുകൾ കുറുകി.... """"ശേഷം നിന്റെ കഴുത്തിൽ മഹിയുടെ താലി വീഴും... നിന്നെ ഞാൻ സ്വന്തം ആക്കും ഇവിടെ വെച്ച്..... മനസിൽ പറഞ്ഞു കൊണ്ട് മഹി ഉറങ്ങി കിടക്കുന്ന വീണയെ നോക്കി..... """""""ഉച്ഛിഷ്ട ചണ്ഡാലിനി സുമുഖി ദേവിഹ പിശാചിനി ഹ്രീ - ഠ : ഠ : ഠ : """"""".. ( സുമുഖി കാളി മന്ത്രം... അത്‌ ഉച്ഛരിച്ചു 91 ദിവസം ഉപാസിക്കാൻ മഹി ജാതവേദാനു നിർദ്ദേശം കൊടുത്തിരുന്നു... ഇന്ന് അതിന്റെ പരിസമാപ്തി ആണ് ) .....ചമത ഹവിസ്സിൽ അർപ്പിച്ചു ഹോമം നടത്തുന്ന.. ജാതവേദനു മുൻപിൽ കണ്ണടച്ച് ഇരുന്നു ആവണി.............

അവളുടെ നാവിൻ തുമ്പിൽ മന്ത്രങ്ങൾ ഉരുവിട്ടു... മഹി ഉറങ്ങി കിടക്കുന്ന വീണയെ തന്നെ നോക്കി ഇരുന്നു..... കണം കാലിലെ സ്വർണ്ണ പാദസരതോടൊപ്പം തിളങ്ങുന്ന നനുത്ത സ്വർണ്ണരോമ രാജി..... ഇടതൂർന്ന മുടിയിഴകൾ ആ പട്ടിൽ വിടർന്നു കിടക്കുന്നു...... ഉയർന്നു പൊങ്ങുന്ന ശ്വാസത്തോടൊപ്പം അതേ താളത്തിൽ ഉയരുന്ന മാറിടം..... ശങ്കു വരഞ്ഞ കഴുത്തിടുക്കിലേക്കു കണ്ണുകൾ പോയി...... വലതു കണ്ഠത്തിൽ തങ്ങി നിൽക്കുന്ന രുദ്രന്റെ താലി കണ്ടതും അവന്റെ മുഖം വിറ കൊണ്ടു........... അത്‌ പൊട്ടിച്ചെടുക്കാൻ ആയി കൈ ഉയർത്തിയതും സ്വയം കൈകൾ പിൻവലിച്ചു ആവണിയെ നോക്കി.......... നിന്റെ ബലി അത്‌ ആദ്യം നടക്കണം.....

നിന്റെ ഉദരം പിളർന്നു മൂന്നു ഭ്രൂണങ്ങൾ അതിന്റെ ഇളം ചോര ഞാൻ പാനം ചെയ്യും............... അപ്പോഴും കണ്ണുകൾ കൂപ്പി ആവണി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു........ ഇവൾ എന്താണ് ജപിക്കുന്നത്...... മഹി ശ്രദ്ധയോടെ വീക്ഷിച്ചു പൊടുന്നനെ അവനിൽ ഞെട്ടൽ ഉളവായി..... ഇല്ല..... അത്‌ ഉരുവിടാൻ പാടില്ല... ജലന്ദരന്റെ മന്ത്രത്തിനു എതിർ മന്ത്രം.... മഹാ മായയെ ഉണർത്താൻ ഉള്ള മന്ത്രം........... """""""""""സൗമ്യാനി യാനി രൂപാണി ത്രൈലോക്യേ വിചരന്തി തെ യാനി ചാത്യന്തഘോരാണി തൈ രക്ഷാസ്മാംസ്തഥാ ഭുവം """""""""" (ഹേ ദേവി ത്രിലോകങ്ങളും നിന്റെ സൗമ്യവും അത്യന്തം ഘോരവുമായ ഏതേതു രൂപങ്ങൾ സഞ്ചരിക്കുന്നുണ്ടോ ആ രൂപങ്ങളാൽ ഞങ്ങളെയും അപ്രകാരം ഭൂമിയെയും രക്ഷിച്ചാലും.... )

അവൻ ആവണിയെ തടയാൻ ഒരുങ്ങിയതും സ്വയം പിൻവലിഞ്ഞു...... മ്മ്മ്ഹ്ഹ് ""നീ അത്‌ ഉരുവിട്ടോ....ഒരു പീറ പെണ്ണ് ഉണർന്നാൽ മഹേന്ദ്രനെ ഒന്നും ചെയ്യാൻ കഴിയില്ല........പോരിന് വരുന്നവരെ കീഴ്പെടുത്തുന്നത് ആണ് മഹേന്ദ്രന് ഇഷ്ടം......... """"എങ്കിലും ഈ മന്ത്രം അത്‌ ഇവൾ എങ്ങനെ ഹൃദിസ്ഥമാക്കി................ മീശ കടിച്ചവൻ ആവണിയെ സംശയത്തോടെ നോക്കി...... ഏയ് ഇവൾ അർത്ഥം അറിയാതെ ചൊല്ലുന്നത് ആയിരിക്കും.... ഇതിനുള്ള ബുദ്ധി ഒന്നും ഇവൾക് ഇല്ല.... അല്ലങ്കിൽ ഞാൻ വിരിച്ച വലയിൽ അവൾ വീഴുമോ..... ഹഹഹ... """ഉള്ളാലെ ചിരിച്ചവൻ.... സമയം നോക്കി..... സന്ധ്യ മയങ്ങാൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു......... ജാതവേദൻ ധ്യാനം വിട്ടു ഉണരാൻ സമയം ആഗതം ആയിരിക്കുന്നു........

സൂര്യൻ പടിഞ്ഞാറു അർദ്ധഗോളത്തിൽ വിലയം പ്രാപിക്കുമ്പോൾ ഞാൻ എന്റെ സ്വത്വം പുറത്തെടുക്കും.... നിന്റെ ഭ്രൂണത്തെ ഞാൻ വലിച്ചു കുടിക്കും......... മഹേന്ദ്രനിലേക്കു ആ മൃഗീയ ഭാവം വന്നു തുടങ്ങിയിരുന്നു.... അവന്റെ ഇടം കയ്യിലും കഴുത്തിലും പച്ച കുത്തിയ മഹിഷം തെളിഞ്ഞു വന്നു............ഷർട്ട്‌ ഊരി മാറ്റി.... ജാതവേദാനു ഒപ്പം ഇരുന്നവൻ...... നെഞ്ചിൽ നിറഞ്ഞു നിന്നു പച്ച കുത്തിയ മഹിഷത്തിന്റെ രൂപം...... അവസാന പിടി ചമതയും ഹവിസും ചേർത്ത് പതിനായിരത്തിഒന്നാമത് മന്ത്രവും ചേർത്തു ഹോമകുണ്ഡത്തിൽ അർപ്പിച്ചു ജാതവേദൻ കണ്ണുകൾ തുറന്നു......... മുന്നിൽ ഇരിക്കുന്ന ആവണിയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി......... ജയദേവന്റെ ഭാര്യ.......... """"".......

ആഹ്ലാദത്താൽ അവന്റെ നെഞ്ചിന്കൂട് ഉയർന്നു പൊങ്ങി..... ആവണി കണ്ണ് തുറന്നു പുരികം ഉയർത്തി രണ്ടു പേരെയും മാറി മാറി നോക്കി...... ഞാൻ വാക്ക് പാലിച്ചു ഏട്ടാ..... ജയദേവന്റെ ഭാര്യയെ ഞാൻ കൊണ്ടു വന്നു.... അനുവാദം കൂടാതെ മറ്റൊന്ന് കൂടി ഞാൻ എടുത്തു എനിക്ക് സ്വന്തം ആയത്...... അവൾ..... """എന്റെ പെണ്ണ്....... മഹി പട്ടിൽ കിടന്നു ഉറങ്ങുന്ന വീണയെ ചൂണ്ടി കാണിച്ചു................... ജാതവേദന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു........മണിവർണ്ണ തന്റെ മുൻപിൽ കാലം വീണ്ടും ആവർത്തിക്കുന്നു...... """ അവൻ മഹിയെ നോക്കി ആ നോട്ടത്തിൽ അവനോടുള്ള അഭിമാനം നിറഞ്ഞു...........ഇതിനകം തനിക് സാധിക്കാത്തത് തന്റെ അനുജന് തുല്യം ആയവൻ നിഷ്പ്രയാസം നടത്തിയിരിക്കുന്നു..........

ഇവൾക്കൊപ്പം അവളെയും ബലി നൽകണം ആദിശങ്കരന് ജന്മം കൊടുത്തവൾ ഇനി വേണ്ട..... സിദ്ധാർത്ഥന്റെ അല്ല """"രുദ്രന്റെ ശക്തി ഇവിടെ പൊലിയണം....... ജാതവേദന്റെ കണ്ണുകളിൽ ക്രോധം നിറഞ്ഞു.... ങ്ഹാ... """ആവണിയുടെ തൊണ്ടകുഴിയിൽ ഉമിനീർ വറ്റി അവൾ ഉറങ്ങുന്ന വീണയെ ദയനീയം ആയി നോക്കി......... അപ്പോഴും ആ മന്ത്രം അവളുടെ ചുണ്ടിൽ ഉരുവിട്ടു കൊണ്ടിരിന്നു............ അരുത് ഏട്ടാ..... ഇവളെ ഇന്ന് കാളിക്ക് ബലി നൽകണം ഇവളുടെ വയററ്റിലെ ഭ്രൂണത്തെ എനിക്ക് വേണം... അത്‌ പാനം ചെയ്താൽ ഞാൻ പാതിമടങ്ങു ശക്തി ആർജിയ്ക്കും...... പിന്നീട് അവൾ അത്‌ എന്റെ പെണ്ണാണ് മോഹിച്ചു പോയി.... സ്വന്തം ആക്കണം.......... ഹഹഹ... ""ജലന്ധരൻ ഉറക്കെ ചിരിച്ചു.....

ആയിക്കോട്ടെ.... നിന്റ പെണ്ണ് നിനക്ക് സ്വന്തം... രാജ്യവും രാജകുമാരിയും നമ്മൾ സ്വന്തം ആക്കുന്നു...... മഹേന്ദ്ര...... """നിന്റെ ആഗ്രഹം നടക്കില്ല.......... """""" ഇരുവരും ഞെട്ടി തരിച്ചു ആവണിയിൽ നിന്നും ഉയർന്ന ശബ്ദം കേട്ടതും......... കണ്ണുകളിൽ അഗ്നി ജ്വലിക്കുന്നു......പേടിച്ചു അരണ്ടു തന്റെ മുൻപിൽ നിന്നിരുന്ന ആവണിയിൽ നിന്നുള്ള ആ മാറ്റത്തെ മഹേന്ദ്രൻ ഞെട്ടലോടെ ആണ് നോക്കിയത്..... മ്മ്ഹ.... """ആവണി ചുണ്ട് കോട്ടി..... ആ കിടക്കുന്നത് മഹാ മായ ആണ്....... അവൾ സംഹാര രൂപം പൂണ്ടാൽ നീ ഒന്നും പിന്നീട് ബാക്കി കാണില്ല..... "" ഹഹഹ...... മഹേന്ദ്രന്റെ കൈയിൽ ഒതുങ്ങാത്ത പെണ്ണോ......... എന്റെ കൈയുടെ ശക്തി അറിയുമ്പോൾ എന്റെ പെണ്ണ് എന്നിലേക്കു ചേരും...

സ്വന്തം ശക്തിയിൽ അഭിമാനം കൊണ്ടവൻ തല ഉയരത്തി..... ത്ഫൂ .... """""മഹേന്ദ്രന്റെ മുഖത്തേക് ആഞ്ഞു തുപ്പി അവൾ...... മഹാദേവന്റ താലിക്കു പകരം പരാശക്തിക്കു മറ്റൊരു താലിയോ.........അസംഭവ്യം....... ആവണിയുടെ കണ്ണുകൾ കുറുകി.... പഥേ """"ജാതവേദന്റെ കൈ അവളുടെ മുഖത്ത് വീണു........ നാവ് അടക്കടി.........കൈയിൽ കരുതിയ വാളുമായി അവളുടെ അടുത്തേക് ചെന്നവൻ.... അരുത് ഏട്ടാ ഇനിയും പത്തുനിമിഷം ബാക്കി ഉണ്ട്....... മഹേന്ദ്രൻ അവനെ തടഞ്ഞു....... മോളേ വാവേ കണ്ണ് തുറക്ക്.... ഇരുന്ന ഇടതു നിന്നും വലിഞ്ഞവൾ വീണയുടെ സമീപം ചെന്നിരുന്നു..... അവളുടെ ദേഹം പിടിച്ചു കുലുക്കി.......... അപ്പോഴും യാതൊന്നും അരിയാതെ ഉറക്കത്തിൽ ആണവൾ.... ഹഹഹ.....

എന്റെ മന്ത്ര ശക്തിയാൽ മയങ്ങി പോയ അവളെ ഉണർത്താൻ നീ ശ്രമിക്കുന്നുവോ.... നടക്കില്ല ആവണി........ നിന്റെ ബലി കഴിഞ്ഞു ഞാൻ അവളെ ഉണർത്തും എന്റെ ജീവിതത്തിലേക്ക്...... ഹഹഹ.... ഇരു കയ്യും ഏണിൽ കുത്തിയവൻ അട്ടഹസിച്ചു.... ആവണി അവനെ നോക്കി വീണ്ടും അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു വീണയുടെ തലക്കൽ മുട്ട് കുത്തി ഇരുന്നവൾ...... കൈകൾ കൂപ്പി.... കണ്ണുകൾ ഇറുകെ അടച്ചു.... """""""ഗാഡ്ഗശൂലഗദാദീനി യാനി ചാസ്ത്രാണി ത്രയംബകം കര പല്ലവ സംഗീനി തൈരസ്മാൻ രക്ഷ സർവതാ :""""""" (അമ്മേ അവിടുത്തെ കര പല്ലവങ്ങളിൽ ചേർന്നിരിക്കുന്ന ഏത് ഖഡ്ഗ ശൂല ഗദ അസ്ത്രങ്ങളാണോ അവയെ കൊണ്ട് രക്ഷിച്ചാലും )ഉറക്കെ ഉറക്കെ മന്ത്രം ഉരുവിട്ടു തുടങ്ങി........

"""""""പ്രാച്യാ രക്ഷ പ്രതീച്യാ ച ചണ്ഡികേ രക്ഷ ദക്ഷിണേ ഭ്രാമണെനാത്മ ശൂലസ്യ ഉത്തരസ്യം തഥേശ്വരി """"""" ( ഹേ ദേവി അവിടുത്തെ ശൂല ഭ്രമണത്താൽ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഞങ്ങളെ രക്ഷിച്ചാലും ) മഹിഷാസുര മർദ്ദനത്തിന് പുറപ്പെടും മുൻപ് ദേവി പൂർണ്ണത കൈവരിക്കാൻ ദേവന്മാർ ഉപയോഗിച്ച മന്ത്രങ്ങൾ ആവണി ഉറക്കെ ഉറക്കെ ഉരുവിട്ടു..... അരുത്.... ""അരുത്... ആവണി അരുത്.... അപ്പോൾ നീ അർത്ഥം അറിഞ്ഞാണ് ആ മന്ത്രം ഉരുവിട്ടത് അല്ലേ...... മഹേന്ദ്രൻ ഇരു കയ്യാലും ചെവി കൂട്ടി പിടിച്ചു.......... വേണ്ട.... """വേണ്ട.... അപ്പോഴും തികഞ്ഞ ഭക്തിയോടും ആവേശത്തോടും ആവണി അത്‌ ഉറക്കെ ചൊല്ലി..... ഡീീ..... """അരുത് എന്ന് അല്ലേ ഞാൻ പറഞ്ഞത്.....

ഒരു അലർച്ചയോടെ അവളുടെ മുടി കുത്തിൽ പിടിച്ചു മഹേന്ദ്രൻ......... വീണയുടെ അടുത്തു നിന്നും വലിച്ചു എടുക്കുമ്പോൾ ആവണിയുടെ ഇടംകൈ സമീപം ഇരുന്ന ഭദ്രകാളിയുടെ കുങ്കുമ ചെപ്പു തട്ടി അത്‌ വീണയുടെ മുഖത്തേക് വീണിരുന്നു....... സമയം അടുത്തിരിക്കുന്നു ഏട്ടാ........ ഇവളുടെ ബലി നടക്കട്ടെ..... ആവണിയെ വലിച്ചു മന്ത്രവാദ കളത്തിലേക്ക് കിടത്തിയവൻ...... അവന്റെ കണ്ണുകൾ അവളുടെ ഉദരത്തിലേക്കു നീണ്ടതും കൈകൾ ഉദരത്തെ കൂട്ടി പിടിച്ചവൾ ഉറക്കെ മന്ത്രം ചൊല്ലി......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീണയുടെ കർണ്ണപുടങ്ങളെ തുളച്ചു ആവണിയുടെ ശബ്ദം കടന്നു ചെന്നു.... അവളുടെ സിരകളിലേ ഞരമ്പുകളിൽ അത്‌ വൈദ്യതി പോലെ പാഞ്ഞു...... ആാാഹ്..... """

കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചവൾ...... ദേഹം ആരോ ബന്ധിച്ചത് പോലെ.... അപ്പോഴും ആവണിയുടെ ശബ്ദം കാതുകളിൽ മുഴങ്ങുന്നു..... അപകടം അവൾ തിരിച്ചു അറിഞ്ഞു......... അമ്മയെ വിളിച്ചു ചൊല്ലിയുള്ള മകളുടെ കരച്ചിൽ ആ ദുർഗ്ഗമാതാവിന്റെ സിരകളെ പിടിച്ചു കുലുക്കി.... പുത്ര വത്സല ആയ ദേവിയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകി.......സംഹാര രൂപിണി ആകാൻ അധികം സമയം വേണ്ടി വന്നില്ല...... മുഖത്തെ രക്തരേണുക്കളോട് കിടപിടിക്കുന്ന കുങ്കുമരേണുകളുടെ നടുവിൽ സംഹാര രുദ്രയുടെ മിഴികൾ തുറന്നു.......... ആാാാാ """""""""""""............ഒരു അലർച്ചയോടെ കിടന്ന ഇടതു നിന്നും അവൾ ചാടി എഴുനേറ്റു...... ചുറ്റും ഒന്ന് നോക്കി...... ചുവന്ന പട്ടു സാരിയും.....

നീണ്ട മുടിയിഴകളും ശക്തമായ കാറ്റിൽ പുറകോട്ടു പറന്നു............ തന്റെ മുൻപിൽ ആവണിയുടെ ഉദരത്തിൽ ചവിട്ടാൻ കാല് പൊക്കി നിൽക്കുന്ന മഹിഷാസുരൻ......... മഹി അവളുടെ രൂപം കണ്ടതും പകച്ചു പോയി...... ചുവന്നു കിടക്കുന്ന മുഖത്ത് തീ തുപ്പുന്ന കണ്ണുകൾ.......... ജാതവേദൻ വേച്ചു വേച്ചു പുറകോട്ടു വീണു..... ആവണി കരഞ്ഞു കൊണ്ടു കൈ കൂപ്പി തൊഴുതു അപ്പോഴും അവളുടെ നാവിൽ.... ""അമ്മേ നാരായണ.... ദേവി നാരായണ..ഭദ്രേ നാരായണ......"""ഉതിർന്നു..... തന്റെ ദേവി മുൻപിൽ പ്രത്യക്ഷപെട്ടത് കൺകുളിർക്കെ അവൾ കണ്ടു്.... ആ സംഹാര രുദ്രയെ അവൾ നേരിൽ കണ്ടു..... ആവണിയിൽ നിന്നും കാലുകൾ പിൻവലിച്ച മഹേന്ദ്രൻ വീണയുടെ നേരെ പാഞ്ഞു അടുത്തു ....

അവളെ അടിച്ചു താഴെ ഇടാൻ കൈ ഉയർത്തിയ അവന്റെ വലം കയ്യിൽ അവൾ പിടിത്തം ഇട്ടു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീണയുടെ അലർച്ച എല്ലാം കേട്ടു കൊണ്ടു കാളി മഠത്തിനു പുറത്ത്..... ചന്തുവും ഉണ്ണിയും സഞ്ജയനും കണ്ണനും അജിത്തും നിന്നിരുന്നു...... പടിപ്പുരയിൽ പദ്മാസനത്തിൽ കണ്ണുകൾ അടച്ചു ഇരിക്കുന്ന രുദ്രനെ നോക്കിയതും ചന്തുവിന്റെ ഉള്ളം പിടഞ്ഞു..... അവൻ സഞ്ജയനെ നോക്കി.... എല്ലാം അറിയുന്നവൻ മഹാദേവൻ..... പണ്ട് മഹിഷാസുരനെ വധിക്കാൻ ദേവി പുറപെട്ടപ്പഴും ഈ നിസ്സംഗത ആയിരുന്നു മഹാദേവനിൽ.... മഹിഷാസുരന്റെ ശല്യം സഹിക്കാൻ ആവാതെ പരാതി പറയുന്ന ദേവിയുടെ മുൻപിൽ കണ്ണുകൾ അടച്ചു ധ്യാനത്തിൽ ഇരുന്നു അന്നും ....

ദേവിയുടെ ശക്തിയെ പുറത്തെടുക്കാൻ അതേ മാർഗം ഉള്ളൂ.... ത്രിമൂർത്തികൾ പോലും പരാജയെപ്പട്ട ഇടത് ഒരു സ്ത്രീ വിജയം കൈവരിച്ച ദിവസം ആണ് ഇന്ന്.... വിജയദശമി........ """""സഞ്ജയൻ പറഞ്ഞു നിർത്തുമ്പോൾ...... അടുത്തുള്ള ക്ഷേത്രത്തിൽ വിജയദശമി ആഘോഷത്തിന് റെക്കോർഡ് ഇട്ടു............. സഞ്ജയിന്റ മുഖത്ത് ചിരി പടർന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീണയുടെ കൈയിൽ ഞെരിഞ്ഞു അമർന്നു മഹേന്ദ്രന്റെ വലം കൈ........ അവളുടെ ആ ശക്തിയിൽ ഭയന്നവൻ ഞെരിഞ്ഞു അമരുന്ന കയ്യിലേക്കും അവളുടെ മുഖത്തേക്കും നോക്കി... താൻ കണ്ടിരുന്ന വീണ അല്ല അത്‌ സംഹാര രുദ്ര ആണെന്ന തിരിച്ചു അറിവ് അവനിൽ ഉണ്ടായപ്പോഴേക്കും.......

അവളുടെ വലം കാൽ അവന്റെ നെഞ്ചിലേ മഹിഷത്തിൽ ആഞ്ഞു പതിഞ്ഞു..... ആ ശക്തിയിൽ പുറകോട്ടു തെറിച്ച അവൻ ഹോമ കുണ്ഡത്തിൽ തല ഇടിച്ചു വീണു....... ദുർഗ അയി മാറിയ വീണ ചുറ്റും നോക്കി.... ആാാ..... """"ആാാാാ..... ആാാാ...."""""ഉയർന്നു പൊങ്ങുന്ന ശബ്ദത്തോടൊപ്പം അഞ്ചടി പൊക്കത്തിലെ ഭദ്രകാളി സ്തൂപത്തിൽ നിന്നും ത്രിശൂലം വലിച്ചു ഊരി അവൾ........ വലം കൈയിൽ ത്രിശൂലത്തിന്റെ മുകൾ ഭാഗവും ഇടത് ഭാഗത്തു ത്രിശൂല മുനയുമായി ഇടത്തെ കാൽ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവുട്ടി നിന്നു..... മഹിയുടെ കണ്ണിനു നേരെ കുത്തി നിൽക്കുന്ന ത്രിശൂലം..... അണച്ചു കൊണ്ട് ഉയർന്നു പൊങ്ങി അവളുടെ മാറിടം....... സമീപതുള്ള അമ്പലത്തിൽ നിന്നും നാമം ഉയർന്നു തുടങ്ങി....

അത്‌ പ്രകൃതിയെ പ്രകമ്പനം കൊള്ളിച്ചു..... ""അയി ഗിരി നന്ദിനി, നന്ദിത മേദിനി, വിശ്വവ വിനോദിനി, നന്ദിനുതേ !!!! ഗിരി വര വിന്ധ്യ ശിരോധിനി വാസിനി വിഷ്ണു വിലാസിനി ജിഷ്ണുനുതേ !! ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരി കൃതേ !! ജയ ജയ ഹേ മഹിഷാസുര മർദ്ധിനി രമ്യ കപർദ്ധിനി ശൈലസുതേ !!""" ഉയർന്നു പൊങ്ങുന്ന ദേവി സ്തോത്രത്തോടൊപ്പം മഹേന്ദ്രന് മുൻപിൽ മഹേന്ദ്രരന് മാത്രം തെളിഞ്ഞു വന്നു...... സർവ്വായുധ ഭൂഷിതഃ ആയ ദേവി..... കണ്ണ് അടച്ചു വീണ്ടും വീണ്ടും തുറന്നു നോക്കിയവൻ..... അവന്റെ ഉപബോധ മനസിലെ മായാജാലം പോലെ........

സിംഹവാഹിനി ആയ ദേവി ഇടത്തോട്ടു തിരിച്ച ത്രിശൂലം പത്തു കയ്കളിൽ യഥാവിധി ഗദ, പത്മം, ശൂലം, അസ്ത്രബാണങ്ങൾ,....... കഴുത്തിൽ ആടി ഉലയുന്ന മഹാദേവന്റെ മംഗല്യ സൂത്രം......... യഥാർത്ഥ രൂപവും സർവ്വായുധ ഭൂഷിതഃ രൂപവും മിന്നി മാഞ്ഞു തുടങ്ങി അവന്റെ കൺമുപിൽ........ ഇരു കയ്യും ഉയർത്തി തൊഴുതവൻ മാപ്പ് അപേക്ഷിച്ചു............... മഹാദേവന്റെ പാതിയെ മോഹിച്ചവന് മാപ്പില്ല........ """""അയി രണദുർമധ ശത്രു വധോദിത ദുർധര നിർജ്ജര ശക്തിഭൃതേ !!!!! ചതുരവിചാരധുരീണമഹാശിവ ധൃതകൃത പ്രമഥാധിപതേ !!! ദുരിത ദുരീഹദുരാശയാ ദുർമതി ദാനവദൂത കൃതാന്തമതെ !!! ജയ ജയ ഹേ മഹിഷാസുര മർദ്ധിനി രമ്യ കപർദ്ധിനി ശൈലസുതേ !!""" ആാാാാ..... """"""

"ഉയർന്നു വന്ന സ്തോത്രതിനൊപ്പം..... ദിഗന്തം പൊട്ടു മാറു അലർച്ചയോടെ ഇടത് പിടിച്ച ത്രിശൂലം അവന്റെ നെഞ്ചിൽ ആഞ്ഞു തുളഞ്ഞു കയറി ............അവന്റെ ചങ്ക് പിളർന്നു കയറിയ ത്രിശൂൽത്തിൽ നിന്നും രക്തം പുറത്തേക്കു ചീറ്റി അത്‌ അവളുടെ മുഖത്തും കഴുത്തിലും തെറിച്ചു വീണു......... അവനിൽ നിന്നും അവസാന ശ്വാസം പോകുമ്പോഴും അണച്ചു കൊണ്ടു അതേ നിൽപ് തുടർന്നവൾ........ അവന്റെ മരണം ഉറപ്പ് വരുത്തിയതും കലി അടങ്ങാത്ത ഭാവത്തോടെ ത്രിശൂലം വലിച്ചു ഊരി അവൾ....... ജലന്ദരാനു നേരെ പാഞ്ഞു.......... ഓടി അവന്റെ സമീപം വന്നു അവനെ ചവുട്ടി താഴെ ഇട്ടു കൊണ്ട് അലർച്ചയോടെ ത്രിശൂലം ഉയർത്തിയതും..........

രുദ്രന്റെ കൈകൾ അവളുടെ ഇടുപ്പിൽ വലിഞ്ഞു മുറുകി അവളെ എടുത്തു പുറകോട്ടു മാറ്റുമ്പോഴും അവന്റെ കയ്യിൽ കിടന്നു കുതറി അവൾ............... കലി അടങ്ങാതെ.... പരിസരം മറന്നവൾ വീണ്ടും വീണ്ടും അലറി വിളിച്ചു.... ആാാാാ..... """"""കൊലവിളിയോടെ ത്രിശൂലം കൊണ്ടു പാഞ്ഞവളെ രുദ്രൻ വീണ്ടും തടഞ്ഞു അവൾക് മുൻപിൽ തടസം ആയി നിന്നു.... നിനക്ക് കൊല്ലണമെങ്കിൽ എന്നേ കൊന്നോ..... വെറി പിടിച്ചു നിൽക്കുന്ന അവളുടെ മുൻപിൽ കൈ തൊഴുതവൻ...... (മഹാദേവൻ രൗദ്രം ഭാവം പ്രാപിക്കുന്നതിലും ഭയാനകം ആണ് ദേവിയുടേത് അത്‌ അടക്കാൻ പാട് ആണ് അത് മഹാദേവനെ കൊണ്ടേ കഴിയു.....) രുദ്രന്റെ ശബ്ദം കേട്ടതും ചുറ്റും ഒന്ന് നോക്കിയവൾ.. ആഹ്ഹ.... """

കൈയിലെ ത്രിശൂലം താഴേക്കു പതിച്ചു.......... രു.... രു... രുദ്രേട്ട ഞാ..ഞാൻ......... എന്റെ ആവണി ചേച്ചി..... അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചവൾ.... അവൾക് ഒന്നും ഇല്ല... ദാ നോകിയെ...... രുദ്രൻ ചൂണ്ടി കാണിച്ചത് അവളുടെ കണ്ണുകൾ ആവണിയിലേക്കു പോയി.... ഉണ്ണിയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന ആവണി.... നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട് ഉണ്ണി അവളെ...... എനിക്ക് കുഴപ്പം ഒന്നും ഇല്ല ഉണ്ണിയേട്ട..... അടി കിട്ടി തിണിർത്തു കിടക്കുന്ന അവളുടെ കവിളിൽ തലോടുന്ന അവനെ ആശ്വസിപ്പിച്ചവൾ........ അവൾക്കു ചുറ്റും ഉണ്ട് മറ്റുള്ളവർ.... വീണയെ ചന്തുവിന് ഏല്പിച്ചു കൊണ്ടു രുദ്രൻ ആവണിയെ വലിച്ചു തന്നോട് ചേർത്തു .... അവളുടെ നെറുകയിൽ ചുണ്ട് അമർത്തി......

ജാതവേദാനു നേരെ തിരിഞ്ഞവൻ... നിലത്തു കിടന്നു ഇഴയുന്ന അവനെ ക്രോധത്തോടെ നോക്കി.... ജലന്ധര..... നിന്റെ പതനം ഇന്ന് ഇവിടെ നടക്കും.... ഇവനെ കൈയിൽ കിട്ടാൻ വേണ്ടി മാത്രം ആണ് ഇത്രയും കാലം നിന്നെ ഞാൻ വെറുതെ വിട്ടത്.... നീ എന്താ വിചാരിച്ചത് രുദ്രൻ വെറും പൊട്ടൻ ആണെന്നോ....ആരാണെന്നു അറിഞ്ഞു കൊണ്ടു തന്നെ ആണ് ഇവനെ എന്റെ വീട്ടിൽ കയറ്റിയത്.... അവൻ അല്ല ഇവൾക് ഉള്ള വല വിരിച്ചത്...... മ്മ്ഹ്ഹ് """""ഞാൻ ആണ് നിങ്ങളക് ഉള്ള വല വിരിച്ചത്....... ജലന്ധരൻ രുദ്രനെ സംശയത്തോടെ നോക്കി..... അവന്റെ മുഖത്ത് ഭയം നിറഞ്ഞു......

നീയും അവനും ആരെ മുൻ നിർത്തി ആണോ കളിച്ചത് അവൾ ആരാണെന്നു അറിയണ്ടേ.... സാക്ഷാൽ വായു ഭഗവാന്റെ പുത്രി സുയാഷയുടെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൾ.... ഇവൾ നന്ദികേശന്റെ പത്നി..... പാർവതി ദേവിയുടെ പ്രിയ തോഴി......... സുയാഷ""""......രുദ്രൻ ചേർത്ത് നിർത്തി പറയുമ്പോൾ ആവണിയുടെ മുഖത്തു ജലന്ദരനോടുള്ള പുച്ഛം നിറഞ്ഞു.......ഉള്ളിൽ തന്റെ ദേവിയോടുള്ള അകമഴിഞ്ഞ ഭക്തിയും......................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story