രുദ്രവീണ: ഭാഗം 131

rudraveena

എഴുത്തുകാരി: മിഴിമോഹന

ജലന്ധര..... നിന്റെ പതനം ഇന്ന് ഇവിടെ നടക്കും.... ഇവനെ കൈയിൽ കിട്ടാൻ വേണ്ടി മാത്രം ആണ് ഇത്രയും കാലം നിന്നെ ഞാൻ വെറുതെ വിട്ടത്.... നീ എന്താ വിചാരിച്ചത് രുദ്രൻ വെറും പൊട്ടൻ ആണെന്നോ....ആരാണെന്നു അറിഞ്ഞു കൊണ്ടു തന്നെ ആണ് ഇവനെ എന്റെ വീട്ടിൽ കയറ്റിയത്.... അവൻ അല്ല ഇവൾക് ഉള്ള വല വിരിച്ചത്...... മ്മ്ഹ്ഹ് """""ഞാൻ ആണ് നിങ്ങളക് ഉള്ള വല വിരിച്ചത്....... ജലന്ധരൻ രുദ്രനെ സംശയത്തോടെ നോക്കി..... അവന്റെ മുഖത്ത് ഭയം നിറഞ്ഞു...... നീയും അവനും ആരെ മുൻ നിർത്തി ആണോ കളിച്ചത് അവൾ ആരാണെന്നു അറിയണ്ടേ.... സാക്ഷാൽ വായു ഭഗവാന്റെ പുത്രി സുയാഷയുടെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൾ.... ഇവൾ നന്ദികേശന്റെ പത്നി.....

പാർവതി ദേവിയുടെ പ്രിയ തോഴി......... സുയാഷ""""......രുദ്രൻ ചേർത്ത് നിർത്തി പറയുമ്പോൾ ആവണിയുടെ മുഖത്തു ജലന്ദരനോടുള്ള പുച്ഛം നിറഞ്ഞു.......ഉള്ളിൽ തന്റെ ദേവിയോടുള്ള അകമഴിഞ്ഞ ഭക്തിയും........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രന്റെ ഓർമ്മകൾ കുറച്ചു കാലം പുറകോട്ടു പോയി..... ( ഇനി ഫ്ലാഷ് ബാക്ക് ആണ്.... മഹേന്ദ്രനിൽ എത്തിയത് അറിയണമെങ്കിൽ കുറുമനിൽ നിന്നും തുടങ്ങണം....ഓരോ ഭാഗങ്ങൾ ആയി അത്‌ നിങ്ങളിലേക്കു എത്തിക്കനെ കഴിയു... ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവസാനദിവസ മന്ത്ര തന്ത്രങ്ങൾ യഥാവിധി രുദ്രനിലേക്കു പകർന്നു നൽകി കുറുമൻ.... ഇനി അംബ്ര ജലന്ധരനെക്കാൾ ശക്തൻ ആണ്....

അയാൾ എന്ത് മായാജാലം കാണിച്ചാലും ഒരിക്കലും അംബ്രാനെ പരാജയപ്പെടുത്താൻ കഴിയില്ല.... അതിനെ എല്ലാം മറി കടക്കും അംബ്രൻ... ഇനിയും താമസിപ്പിക്കില്ല ഉടൻ തന്നെ അവനെ ഞാൻ തളർത്തി ഇടും..... ഉണ്ണിക് ജയദേവന്റ ഓർമ്മകൾ തിരികെ വരുമ്പോൾ ഞാൻ ആ മുത്ത് അർഹതപ്പെട്ട സ്ഥാനത്തു എത്തിക്കും എന്റെ മകനിലൂടെ..... അരുത് അംബ്ര.... ""എടുത്ത് ചാടരുത്.... ഇനി ശത്രു ജലന്ധരൻ അല്ല.... അംബ്ര ഏറ്റുമുട്ടേണ്ടത് അതിലും വലിയ ശക്തിയോട് ആണ്...... മനസിൽ ആയില്ല..... """കുറുമൻ എന്താണ് പറഞ്ഞു വരുന്നത്..... ഇത്രയും നാൾ ഞാൻ അവനെ തളർത്താൻ അല്ലേ അടവുകൾ പിഴ തെറ്റാതെ പഠിച്ചത്....... അതേ.... """""

എന്നാൽ അവനിലൂടെ എത്തിച്ചേരേണ്ടത് മറ്റൊരു ദുഷ്ടശക്തിയിൽ ആണ്....... അവന്റെ നാശം കണ്ടു കഴിഞ്ഞേ ജലന്ധരൻ എന്ന ദുരാത്മാവിനെ അംബ്രനു തളർത്താൻ കഴിയു........ രുദ്രൻ സംശയത്തോടെ കുറുമനെ നോക്കി.... ഒരു വെറ്റില വായിൽ ഇട്ട് ചവച്ചു രുദ്രനെ നോക്കി കുറുമൻ.... അംബ്ര കരുതി ഇരിക്കണം ജലന്ധരനെക്കാൾ പതിന്മടങ്ങു ശക്തിയുള്ളവൻ ഭൂമിയിൽ ജന്മം കൊണ്ടിട്ടുണ്ട് മഹിഷത്തിന്റെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ...... കൂർമ്മ ബുദ്ധി....കുടലത എല്ലാം അവനിൽ സമാസമം..... അവൻ വരും നന്മയെ ഇല്ലായ്മ ചെയ്യാൻ അവൻ വരും.... """".... എങ്കിൽ അവന്റെ അന്ത്യം രുദ്രന്റെ കരങ്ങൾ കൊണ്ടു ആയിരിക്കും.... """രുദ്രന്റെ കണ്ണുകളിൽ തീ പാറി... ഇല്ല അംബ്ര..... ഒരിക്കലും അംബ്രന് അവനെ നശിപ്പിക്കാൻ കഴിയില്ല.... കാരണം.....?

കാറ്റു പോലെ ആണ് അവൻ... എവിടെ നിന്നോ വരും നിങ്ങൾ പോലും അറിയാതെ അവൻ മറഞ്ഞിരുന്നു ചരട് വലിക്കും...... അംബ്രന് അവനിലേക്ക് എത്താൻ കഴിയില്ല........ പിന്നെ...? ഹഹഹ.... """കുറുമൻ ഉറക്കെ ചിരിച്ചു........ എന്തിനാ കുറുമൻ ചിരിക്കുന്നത്.....? മഹിഷത്തിന്റെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ മഹിഷാസുരൻ..... മഹിഷാസുര മർദ്ധിനി ആരാണ് അംബ്രൻ.......? സാക്ഷാൽ പാർവതി ദേവി.....""""സംശയം എന്ത്.... എങ്കിൽ അംബ്രാന്റെ സംശയത്തിന് ഉത്തരം അതിൽ ഉണ്ട്........... വീണ കുഞ്ഞ് കുഞ്ഞിന്റെ സ്വത്വം തിരിച്ചു അറിയുന്ന നിമിഷം അവന്റെ അന്ത്യം നടന്നിരിക്കും..... അത്‌ വിധി ആണ് അംബ്ര.... കുറുമ.... """എന്റെ വാവ.... അവൾക്കു അതിനു കഴിയുമോ..... കഴിയണം..... """

അവന്റെ നിഗ്രഹത്തിനു ആയി വഴി ഒരുക്കുക മാത്രമേ അംബ്ര ചെയ്യാൻ പാടുള്ളു... അല്ലാതെ ഒരു സഹായവും അംബ്ര ചെയ്തു കൊടുക്കാൻ പാടില്ല.... രുദ്രൻ എന്ന ഭർത്താവ് മാത്രം ആണ് വീണ കുഞ്ഞിന്റെ ലോകം.... .. പിന്നിൽ സഹായത്തിനു അംബ്ര ഉണ്ടെന്നു തിരിച്ചു അറിഞ്ഞാൽ വീണ കുഞ്ഞു സ്വന്തം സ്വത്വത്തെ തിരിച്ചു അറിയില്ല........ അത്‌ കൂടുതൽ അപകടം വരുത്തും..... എന്ത് കണ്ടാലും അംബ്ര സംയമനം പാലിച്ചേ പാടുള്ളു........ ഞാൻ എങ്ങനെ അവനെ തിരിച്ചു അറിയും.....? മഹിഷത്തിന്റെ രൂപം ദേഹം മുഴുവൻ മുദ്രണം ചാർത്തിയ അവൻ ജലന്ദരനിലൂടെ അംബ്രാനെ തേടി വരും.... കാത്തിരിക്കണം അത്‌ വരെ അതിനു മുൻപ് ഒരു കാരണവശാലും ജലന്ധരനെ അംബ്ര ഒന്നും ചെയ്യാൻ പാടില്ല.............

നിങ്ങളുടെ രണ്ടു പെരുടയും വിജയം ഒരു ദിവസം ആയിരിക്കണം........ യാത്ര പറഞ്ഞു കുറുമൻ അവരുടെ ലോകം വിടുമ്പോഴും മഹിഷാസുരനിലേക്കുള്ള ദിവസങ്ങൾ കണക്കു കൂട്ടി ഇരുന്നു രുദ്രൻ...... സ്വയം രുദ്രനിലേക്കു ഒതുങ്ങാൻ ശ്രമിക്കുന്ന വീണയെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തൻ ആക്കി തുടങ്ങിയിരുന്നു രുദ്രൻ.... ( അത്‌ കൊണ്ടു ആണ് ചില സമയങ്ങളിൽ അവൾ സ്വത്വം തിരിച്ചു അറിഞ്ഞു പെരുമാറിയത് ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എങ്ങനെ മഹിഷാസുരനിൽ എത്തി ചേരും അല്ല എങ്കിൽ അവൻ എങ്ങനെ തങ്ങളെ തേടി വരും അത്‌ ഒരു സമസ്യ ആയി രുദ്രനിൽ നിറഞ്ഞു നിന്നു............. 🔹🔹🔹🔹🔹🔹🔹

അന്നെ ദിവസം ഡാനിന്റെ ബോഡി കാളി മഠത്തിൽ നിന്നും എടുത്തു മാറ്റാൻ ചെന്ന ദിവസം..... ഉണ്ണി ഇരുന്ന പെട്ടിയിൽ നിന്നും ലഭിച്ച പ്രമാണം ഇന്നർ ബനിയനിലേക്കു തിരുകി വെച്ചു രുദ്രൻ ഒന്ന് കൂടി ആ പെട്ടിയിൽ നോക്കി............പഴകിയ തടി ഫ്രെയിം ഉള്ള ഫോട്ടോ......... മൂലകളിൽ നിന്നും അതിന്റെ വശങ്ങളിൽ നിന്നും ചിതൽ കയറി തുടങ്ങിയിട്ടുണ്ട്.....രുദ്രൻ അതിലേക്കു വിരൽ ഓടിച്ചു.......... ഇത്‌ ആരുടെ ഫോട്ടോ ആണ് രുദ്രേട്ട.... ഉണ്ണി എത്തി നോക്കി...... ചന്തുവും ഇരുന്ന ഇടത് നിന്നും എഴുനേറ്റ് നോക്കി...... ആ ഭൈരവൻ ആണെല്ലോ വലതു വശത്തു ജാതവേദൻ ഒരു ഇരുപത്തി അഞ്ച് വയസ് കാണും........ ഇടതു വശത്തു സുന്ദരൻ ആയ ഒരു കൗമാരക്കാരൻ........

അവന്റെ കണ്ണുകളിൽ തീഷ്ണത..... ഇത്‌ ആരാ രുദ്രേട്ട ജാതവേദാനു അനിയൻ ഉണ്ടോ.... കൊള്ളാല്ലോ ചെക്കൻ....നല്ല സുന്ദരൻ.... ഉണ്ണി അവന്റെ മുഖത്ത് വിരൽ ഓടിച്ചു...... ജാതേവേദാനു അനിയൻ ഉണ്ടോ എന്ന് എനിക്ക് അറിയില്ല... എന്തായാലും ഈ ഫോട്ടോ നമ്മുടെ കൈയിൽ ഇരിക്കട്ടെ രുദ്രൻ ആ ചെറിയ ഫോട്ടോ ചന്തുവിന്റെ ഷർട് പൊക്കി പാന്റിലേക്കു തിരുകി.... അയ്യേ... ""എനിക് ഇക്കിളി എടുക്കുന്നു ചെറുക്കാ.... ചന്തു കിടന്നു പുളഞ്ഞു... അടങ്ങി നിൽക്കെടാ അവിടെ..ഒരു കൊച്ച് ആയി അവന്റെ ഇക്കിളി ഇത്‌ വരെ മാറിയില്ല....... രുദ്രേട്ടന് ഈ ഫോട്ടോ എന്തിനാ ഇനി ഫ്രയിം ചെയ്തു വീട്ടിൽ വെക്കാൻ ആണോ... .... ഉണ്ണി വാ തുറന്നു നിന്നു ....

എടാ ആലോചിച്ചത് മതി വാ ആ ചെറുക്കന്റെ ബോഡി കിടന്നു പഴുക്കും മുൻപ് എത്തിക്കേണ്ട ഇടത് എത്തിക്കണം................... ഡാനിന്റെ ബോഡി ഏറ്റെടുത്തു അവന്റെ അമ്മച്ചിയും സഹോദരിയും പോയ ശേഷം രുദ്രൻ ഒന്നു മൂരി നിവർന്നു........ കുഞ്ഞേ ഞാൻ കുറച്ചു ഒന്ന് ഉറങ്ങട്ടെ നല്ല ക്ഷീണം.... """മൂർത്തി പോകാൻ ഒരുങ്ങിയതും ഉണ്ണി അയാളുടെ തോളിൽ കൈ ഇട്ടു...... വായോ മൂർത്തി അമ്മാവാ എനിക്കും ഉറക്കം വരുന്നു..... ഈ എണ്ണ മുഴുവൻ തേച്ചു ഉരച്ചു കളഞ്ഞിട്ട് ഒന്നു ഉറങ്ങണം......... നീ എവിടെ പോവാ ഇവിടെ നിൽക്ക് .... രുദ്രൻ അവന്റെ ഷോള്ഡറില് പിടിച്ചു പുറകോട്ടു വലിച്ചു....... ഈ രുദ്രേട്ടൻ എനിക്ക് ഉറക്കം വരുന്നു....... """" നീ ഇപ്പോൾ ഉറങ്ങുന്നില്ല മൂർത്തി അമ്മവാൻ പൊയ്ക്കോ........ രുദ്രൻ ഉണ്ണിയെ പിടിച്ചു നിർത്തി..... ചന്തു ആ ഫോട്ടോ ഇങ്ങു എടുത്തേ.......... """"

രുദ്രൻ പറഞ്ഞതും അരയിൽ നിന്നും ഫ്രെയിം ചെയ്ത ഫോട്ടോ രുദ്രന് കൊടുത്തവൻ....... സഞ്ചയ.... """ഈ ആളെ നിനക്ക് അറിയുമോ....ഭൈരവന്റെ ഇടത് വശത്തു നിൽക്കുന്ന കുട്ടി............. രുദ്രൻ പറഞ്ഞതും സഞ്ചയൻ അതിലേക്കു സൂക്ഷിച് നോക്കി... ഇത്‌ മഹി അല്ലേ... ""മഹേന്ദ്രൻ....... സഞ്ചയൻ രുദ്രന്റെ മുഖത്തേക്കു നോക്കി.... മഹേന്ദ്രൻ....... """"രുദ്രന്റെ നാവിൽ ആ പേര് ഉച്ഛരിച്ചു വന്നു...... അതേ രുദ്ര.... ഭൈരവന്റെ വാത്സല്യ പുത്രൻ അയാളുടെ ശിഷ്യൻ........ നിനക്ക് ഈ ഫോട്ടോ എവിടുന്നു കിട്ടി..... സഞ്ചയൻ സംശയത്തോടെ നോക്കി...... അവിടെ കിടന്ന ഒരു പെട്ടിയിൽ ഉള്ളത് മുഴുവൻ പെറുക്കി എടുത്തു എല്ലാവരുടെ അരയിൽ ഓരോന്ന് തിരുകി തന്നിട്ടുണ്ട്.....എനിക്കും കിട്ടി ദോ ചന്തുവേട്ടന്റെ ഫാമിലി ഫോട്ടോ........... ഉണ്ണി പറഞ്ഞു കൊണ്ട് ഫോട്ടോ പൊക്കി കാണിച്ചു......... രുദ്രൻ കണ്ണ് ഉരുട്ടിയതും അജിത്തിന് പുറകിലോട്ടു ഒളിച്ചവൻ..........

"""ഇങ്ങേരു പോലീസിൽ അല്ല ആക്രി പെറുക്കുന്നതിൽ ആണ് ips എടുത്തത്..... ങ്‌ഹേ """എന്താ.... അജിത് സംശയത്തോടെ നോക്കി.......... മനസിൽ ആയില്ലേ ...... IPS...""""". ഇന്ത്യൻ പെറുക്കൽ സർവീസ് """"..... എടാ..... """"""രുദ്രന്റെ ശബ്ദം ഉയർന്നതും അജിത്തിനെ തള്ളിയിട്ടു ഓടിയവൻ.... കാലഭൈരവന്റെ ശില്പത്തിന് ചുറ്റും ഓടി.... പുറകെ രുദ്രനും............ ഒടുവിൽ ആ തറയിലേക്കു തളർന്നു കിടന്നവൻ............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്ര ആരാണ് ഇവൻ......? നീ എന്തിനാണ് ഇവനെ കുറിച് അന്വേഷിക്കുന്നത്.....? ഈ ചിത്രം കണ്ടത് മുതൽ നിന്നിലെ ഭയവും ഉത്കണ്ഠയും ഞാൻ ശ്രദ്ധിക്കുന്നുണ്ട്....... ചന്തു ആ ഫോട്ടോയിൽ വിരൽ ഓടിച്ചു.......... മഹേന്ദ്രൻ....... """"മഹിഷാസുരന്റെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ..... ജലന്ധരനെക്കാൾ അപകടകാരി.......

നീ അവന്റെ ഇടം കയ്യിൽ കണ്ടോ മഹിഷത്തിന്റെ രൂപം.... അവന്റെ കണ്ണുകളിലെ തീഷ്ണത കണ്ടോ....... രുദ്രൻ അത്‌ പറഞ്ഞതും ഉണ്ണിയും കണ്ണനും അജിത്തും അവന്റെ ചുറ്റും കൂടി.... രുദ്ര ഇവൻ നാട് വിട്ടത് ആണ് ഒരു പത്തു പന്ത്രണ്ട് വർഷം ആയി കാണും....... ഇവൻ എവിടെ ഉണ്ടെന്നു ജാതവേദന് പോലും അറിയില്ലായിരിക്കും..... സഞ്ചയൻ ആ ഫോട്ടോയിലേക്ക് ഉറ്റു നോക്കി... അറിയില്ലായിരിക്കും പക്ഷെ അവൻ വരും""""".... ചന്തു നിങ്ങൾ എല്ലാവരും മാറി മാറി ചോദിച്ച ചോദ്യത്തിന് ഉത്തരം ആണ് ഇവൻ...... എല്ലാവരും സംശയത്തോടെ രുദ്രനെ നോക്കി..... എന്ത് കൊണ്ടു അവസരങ്ങൾ ഉണ്ടായിട്ടും ഞാൻ ജലന്ധരനെ തളർത്തിയില്ല..... അതിന് സമയം ആകുന്നതേ ഉള്ളൂ...... അവനിലൂടെ ഞാൻ എത്തേണ്ടത് മഹേന്ദ്രനിൽ ആണ്........ നീ എന്താ രുദ്ര പറയുന്നത്.....

സഞ്ജയൻ അവന്റ തോളിൽ കൈ വെച്ച്..... പറയാം എല്ലാം പറയാം നിങ്ങളുടെ സംശയങ്ങൾ മുഴുവൻ ഞാൻ പറയാം......... രുദ്രൻ കുറുമൻ പറഞ്ഞത് മുഴുവൻ അവരോട് പറഞ്ഞു....... മഹേന്ദ്രനെ കൊല്ലേണ്ടത് എന്റെ വാവ ആണ്..... രുദ്രന്റെ കണ്ണ് നിറഞ്ഞു... No.... """ഇത്‌ നടക്കില്ല ചന്തു രുദ്രന്റെ കോളറിൽ പിടിച്ചു......... കുഞ്ഞാടാ അവൾ..... വേണ്ടടാ അവളെ വെച്ച് ഒരു പരീക്ഷണം അത്‌ വേണ്ട...... കരഞ്ഞു കൊണ്ടു ചന്തു അവന്റെ നെഞ്ചിലേക്ക് കിടന്നു.............. അത്‌ നടന്നെ കഴിയു ചന്തു ..... അല്ല എങ്കിൽ സർവ്വവും നശിക്കും...... എനിക്ക് വിശ്വാസം ഉണ്ട് എന്റെ പെണ്ണിൽ..... അവൾ വിജയിക്കും..... പക്ഷെ എങ്ങനെ രുദ്ര.... പത്തു വർഷം മുൻപ് നാട് വിട്ടു പോയ അയാൾ തിരിച്ചു വരുവോ... വന്നാൽ തന്നെ വീണ അയാളെ.....?

ആലോചിച്ചിട്ട് ഒന്നും മനസിൽ ആകുന്നില്ല.... എല്ലാം പുക പോലെ... സഞ്ജയൻ മീശ കടിച്ചു കൊണ്ടു ആലോചനയിൽ മുഴുകി.... സഞ്ചയ എന്റെ അവസ്ഥയും മറിച് അല്ല... മഹേന്ദ്രൻ എന്ന എതിരാളിയേ എങ്ങനെ കണ്ടെത്തും എന്നത് പോലും എന്റെ മുന്പിലെ വലിയ സമസ്യ ആയിരുന്നു ഇന്ന് എനിക്ക് അതിനുള്ള ഉത്തരം കിട്ടി എങ്കിൽ ബാക്കി മുറ പോലെ നടക്കും........ അത്‌ വരെ നമ്മൾ കാത്തിരുന്നേ മതിയാകൂ....... രുദ്രന്റ കണ്ണുകൾ നാലു പാടും പാഞ്ഞു......... (ശേഷം രാവിലെ അവർ മരങ്ങാട് ഇല്ലാതത് പോയി കുട്ടികളെ കൂട്ടി കൊണ്ടു വന്നു )........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ മുന്പോട്ട് പൊയ്‌ക്കിണ്ടിരുന്നു........ കമ്മീഷ്ണർ ഓഫിസിൽ മീറ്റിംഗിന് ശേഷം പുറത്തു ഇറങ്ങിയ രുദ്രൻ ഓഫ്‌ ചെയ്തു വെച്ച ഫോൺ ഓൺ ആക്കി........

ഉണ്ണിയുടെ മിസ്കാൾ.... വാട്സ്ആപ് മെസേജും..... അർജെന്റ് ആയി മില്ലിലേക് എത്താൻ..... എന്താ കാര്യം....? ഇവന് എന്ത് പറ്റി....? ആവണിക് എന്തെങ്കിലും...? അങ്ങനെ എങ്കിൽ മില്ലിൽ വരാൻ എന്തിനാണ് പറഞ്ഞത്..... രുദ്രൻ പെട്ടന്നു തന്നെ ജീപ്പിലേക്കു വല്യൊതെ മില്ലിലേക്കു വിട്ടു.... എന്താടാ... """ഓഫിസ് ക്യാബിൻ തുറന്നു അകത്തു കയറുമ്പോൾ മുൻപിൽ നിരത്തി വച്ചിരിക്കുന്ന പേപ്പേഴ്സ് നോക്കി താടിക് കയ്യും കൊടുത്തു ഇരുപ്പുണ്ട് ഉണ്ണി...... എന്താടാ എന്ത് പറ്റി...? നീ എന്താ താടിക് കയ്യും കൊടുത്തു ഇരിക്കുന്നത്..... രുദ്രൻ സംശയത്തോടെ നോക്കി അവനെ..... ഭാര്യക്ക് ഉള്ള ഇര ഫ്ലൈറ്റ് പിടിച്ചു വന്നിട്ടുണ്ട്... വന്ന ഫ്ലൈറ്റിൽ തന്നെ അവൾ ഇവനെ പാക്ക് ചെയ്യുന്ന ലക്ഷണം ഉണ്ട്...... """"""

ഉണ്ണി മുൻപിൽ ഇരുന്ന പേപ്പർ സംശയത്തോടെ നോക്കുന്ന രുദ്രന്റെ കൈയിലേക്ക് കൊടുത്തു... ഇത്‌ ഒരു ബയോഡേറ്റ ആണെല്ലോ.... രുദ്രൻ അത്‌ വാങ്ങി നോക്കിയതും അവന്റെ കണ്ണുകൾ കുറുകി... ആ പേപ്പർ അവന്റെ കൈയിൽ ഇരുന്നു ഞെരിഞ്ഞു അമർന്നു.... മൂക്ക് വിറ കൊണ്ടു.... രുദ്രേട്ട.... "" ഉണ്ണി അവനെ ഭയത്തോടെ വിളിച്ചു.... ങ്‌ഹേ...""" രുദ്രൻ ഒന്ന് ഞെട്ടി തരിച്ചു...... അമ്മാവന് പുതിയ ഡ്രൈവർക് വേണ്ടിയുള്ള അഡ്വെർടൈസ്മെന്റ് കൊടുത്തിരുന്നു.. അങ്ങനെ എന്റെ മെയിലിൽ വന്നത് ആണ്.... എന്താ ഞാൻ ചെയ്യേണ്ടത്... റിജെക്ട് ചെയ്യട്ടെ രുദ്രേട്ട..... വേണ്ട..... """അവൻ തേടി വന്നത് ആണ് ... അവൻ വാവയുടെ മുൻപിൽ എത്തണം.... എങ്കിൽ മാത്രമേ അവൾ അവളെ തിരിച്ചു അറിയൂ...... ""

എന്താ ചെയേണ്ടത്..... ഉണ്ണി സംശയത്തോടെ അവനെ നോക്കി.... വൈകിട്ട് ഞാൻ എല്ലാം പറയാം... ചന്തു വരട്ടെ.... അച്ഛനും എല്ലാം അറിയണം.... ഇവൻ സെലക്ട്‌ ആണ് വല്യൊതെ ദുർഗാപ്രസാദിന്റെ പുതിയ ഡ്രൈവർ..... ഇവൻ വല്യൊത്തു വന്നാലേ ഇവന്റെ ഉദ്ദേശ്യം നമുക്ക് മനസ്സിൽ ആകൂ..... അത്‌ വെച്ച് വേണം നാമുക് ഇവനെ നേരിടാൻ..... മനസ്സിൽ ആയോ..... """"രുദ്രൻ പറഞ്ഞതും ഉണ്ണി തലയാട്ടി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാര്യങ്ങൾ എല്ലാം ദുർഗാപ്രസാദിനേയും അറിയിച്ചു കൊണ്ടു മഹേന്ദ്രന് ഇന്റർവ്യൂ ഡേറ്റ് കൊടുത്തു ഉണ്ണി............ ( അന്നു ഇന്റർവ്യൂ വന്നത് അങ്ങനെ ആണ് )...............എല്ലാവരും അറിഞ്ഞു കൊണ്ടു തന്നെ മഹേന്ദ്രൻ വല്യോത് കയറി.......

ആദ്യ കാഴ്ച്ച തൊട്ടു തന്നെ വീണയും അയാളും പരസ്പരം പോരിന് വിളിച്ചത് പോലെ ആണ്...... അങ്ങനെ ആണല്ലോ വേണ്ടതും............ അവന്റെ ഓരോ നീക്കങ്ങളും മനസിൽ ആക്കാൻ നമ്മളിൽ ഒരാൾ എന്നും വല്യോത് കാണണം.... രുദ്രൻ ചന്തുവിനും ഉണ്ണിക്കും നിർദ്ദേശം കൊടുതിരുന്നു ..എന്താണ് അവന്റെ ഉദ്ദേശ്യം..? അത്‌ ആണ് ആദ്യം മനസിൽ ആകേണ്ടത്...... ( അത്‌ പറയുന്നുണ്ട് പല ഭാഗത്തും ചന്തു അല്ലങ്കിൽ ഉണ്ണി അല്ലങ്കിൽ രുദ്രൻ ഒരാൾ വല്യോത് എപ്പോഴും കാണുന്നുണ്ടായിരുന്നു )..... അന്നു കാവിൽ വീണയും മംഗളയും മീനുവും ഒരുമിച്ചു പോയി വന്ന ശേഷം...... ഉണ്ണി അവരെ തേടി വന്നപ്പോൾ..... അവരുടെ പുറകെ വന്ന മഹേന്ദ്രൻ ആദ്യ തീപ്പൊരി ആവണിയുടെ മുൻപിൽ ഇട്ടു കൊടുത്തു........

വീണയും ഉണ്ണിയും ആണ് ചേർച്ച... അവരെ തെറ്റി ധരിച്ചു എന്ന് പറഞ്ഞു ആവണിയോടു ക്ഷമ ചോദിച്ചു പോകുന്ന മഹേന്ദ്രനെ ഉണ്ണി ചുഴിഞ്ഞു നോക്കി........ അപ്പോൾ നിന്റെ ലക്ഷ്യം എന്റെ പെണ്ണാണ് അവൾക്കു പണി കൊടുക്കാൻ ഉള്ള പുറപ്പാട് ആണല്ലേ .... നിനക്ക് ഉള്ളത് വാവ തന്നോളും മോനെ അവൻ പല്ല് കടിച്ചു ആവണിയെ നോക്കി... കണ്ണ് നിറഞ്ഞു നില്കുന്നവൾ... കാവിലമ്മേ പണി ആയോ... """മനസ്സിൽ പറഞ്ഞവൻ അവളെ ആശ്വസിപ്പിച്ചു ഉള്ളിലേക്ക് പോയി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മഹേന്ദ്രൻ പറഞ്ഞത് മുഴുവൻ ഉണ്ണി രുദ്രനെ അറിയിച്ചു....... അപ്പോൾ അവന്റെ ലക്ഷ്യം ആവണി ആണ്.....

രുദ്രൻ പല്ല് കടിച്ചു....... ... രുദ്ര അവൻ എന്താണ് ഉദ്ദേശിക്കുന്നത്....? ചന്തു സംശയത്തോടെ നോക്കി..... അവൻ വല്യൊതെ ആളുകളെ കുറിച് നല്ല പോലെ പഠിച്ചിട്ടാണ് ഇവിടെ കയറിയിരിക്കുന്നത്...... ഒരിക്കൽ ആവണി ആരായിരുന്നു എന്ന് അവൻ മനസിൽ ആക്കിയിട്ടുണ്ട് അത് കൊണ്ടു തന്നെ അവളുടെ മനസിനെ എളുപ്പം കീഴ്പ്പെടുത്താൻ കഴിയും എന്നാണ് അവന്റെ ധാരണ.... ഇനി ഉണ്ണി പറഞ്ഞത് പോലെ ആവണി അത്‌ മറ്റൊരു അർത്ഥത്തിൽ ഉള്കൊണ്ടാൽ... ഇവിടെ ഒരു വിള്ളൽ വീഴില്ലേ.... തീർച്ചയായും അതാണ് അവന്റെ ലക്ഷ്യവും പക്ഷെ അത്‌ നടക്കില്ല ആവണി ആരാണെന്നു അവന് അറിയില്ല...... വായു ഭഗവാന്റെ മകൾ ആണ് അവൾ.... നന്ദികേശന്റെ ഭാര്യ സുയാഷ.......

.നെഞ്ചിൽ പാർവതിദേവിയെ പ്രതിഷ്ഠിച്ചവൾ....... അവളുടെ സഹായം നമുക്ക് വേണം..... എല്ലാം അവൾ അറിയണം...... ഇന്ന് തന്നെ...... രുദ്രൻ രണ്ടു പേരെയും മാറി മാറി നോക്കി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആവണി നിനക്ക് അവൻ പറഞ്ഞതിൽ വിഷമം ഉണ്ടോ.... എന്നെ സംശയം ഉണ്ടോ....? ഊണ് കഴിഞ്ഞു വന്നതും അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു കഴുത്തിടുക്കിലേക്കു തല വെച്ചവൻ...... എന്താ ഉണ്ണിയേട്ടാ ഈ പറയുന്നത്... സംശയമോ...... എനിക്ക് എന്റെ ഉണ്ണിയേട്ടനെയും വാവേം അറിയില്ലേ.... അവൾ എന്റെ കുഞ്ഞിനെ പോലെ ആണ്.... എന്നാൽ ഇനി മുതൽ നീ അവളെ സംശയിക്കണം.... രുദ്രന്റെ ശബ്ദം കേട്ടതും ആവണി ഉണ്ണിയിൽ നിന്നും അകന്നു രുദ്രനെ സംശയത്തോടെ നോക്കി.....

കൂടെ ചന്തുവും ഉണ്ട്..... ഇരുവരും അകത്തു കയറിയതും ചന്തു വാതിൽ കുറ്റി ഇട്ടു.... രുദ്രേട്ടനു ഉണ്ണിയേട്ടന്റെ കൂടെ കൂടി ഭ്രാന്തായോ.... അവൾ വാ പൊളിച്ചു നിന്നു..... വായ അടക്കു പെണ്ണേ ചന്തു അവളുടെ അടുത്തേക് ചെന്നു തുറന്നിരുന്ന വായ അടച്ചു.... നീ ആരാണെന്നു നിനക്ക് അറിയുമോ..... അവളുടെ ഇരുതോളിലും പിടിച്ചു കൊണ്ടു രുദ്രൻ അവളുടെ മുഖത്തേക്കു വാത്സല്യപൂർവ്വം നോക്കി..... ആവണി ഉണ്ണികൃഷ്ണൻ അല്ലേ ഞാൻ.... അല്ലേ ഉണ്ണിയേട്ട....തിരിഞ്ഞവൾ ഉണ്ണിയെ നോക്കുമ്പോൾ വായ പൊത്തി ചിരിക്കുന്നുണ്ട് അവൻ... എന്തിനാ ചിരിക്കുന്നത്.... വലതു കാൽ കൊണ്ട് അവന്റെ കാലിൽ ആഞ്ഞു ചവുട്ടി അവൾ....

ആാാ..... ചവുട്ടുന്നോ പെണ്ണേ...........ഉണ്ണി കാലൊന്നു കുടഞ്ഞു..... നീ ആവണി അല്ല നീ ആരാണെന്നു നീ തിരിച്ചു അറിയണം.... ങ്‌ഹേ... ""ഞാൻ ആവണി അല്ലേ.... രുദ്രേട്ട ഒരിക്കൽ ഞാൻ ആരാണെന്നു തിരിച്ചു അറിഞ്ഞതിന്റെ വേദന ഇതു വരെ മാറിയിട്ടില്ല...... ആവണിയുടെ ഭാവങ്ങൾ കണ്ടതും മൂന്ന് പേർക്കും ചിരി പൊട്ടി....... എന്റെ രുദ്രേട്ട ഈ വിവരവും ബോധവും ഇല്ലാത്ത ഇവളോടെ ഇങ്ങനെ ഒന്നും പറഞ്ഞാൽ മനസ്സിൽ ആവില്ല......... ഉണ്ണി ചിരി അടക്കാൻ പാട് പെട്ടതും അവൾ അവനെ കൂർപ്പിച്ചു നോക്കി... പോടാ അവിടുന്ന് എന്റെ കൊച്ചിനു ബുദ്ധി ഉണ്ട്..... അവളുടെ ബുദ്ധി ആണ് നമ്മുടെ ആയുധം........... രുദ്രൻ അവളുടെ മുഖത്തെക് വാത്സല്യ പൂർവ്വം നോക്കി....................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story