രുദ്രവീണ: ഭാഗം 132

rudraveena

എഴുത്തുകാരി: മിഴിമോഹന

ആവണിയുടെ ഭാവങ്ങൾ കണ്ടതും മൂന്ന് പേർക്കും ചിരി പൊട്ടി....... എന്റെ രുദ്രേട്ട ഈ വിവരവും ബോധവും ഇല്ലാത്ത ഇവളോടെ ഇങ്ങനെ ഒന്നും പറഞ്ഞാൽ മനസ്സിൽ ആവില്ല......... ഉണ്ണി ചിരി അടക്കാൻ പാട് പെട്ടതും അവൾ അവനെ കൂർപ്പിച്ചു നോക്കി... പോടാ അവിടുന്ന് എന്റെ കൊച്ചിനു ബുദ്ധി ഉണ്ട്..... അവളുടെ ബുദ്ധി ആണ് നമ്മുടെ ആയുധം........... രുദ്രൻ അവളുടെ മുഖത്തെക് വാത്സല്യ പൂർവ്വം നോക്കി............ എന്താ രുദ്രേട്ട ഈ പറയുന്നത് എനിക്ക് ഒന്നും മനസിൽ ആകുന്നില്ല അവൾ സംശയത്തോടെ രുദ്രനെ നോക്കി......... ആാാ ഇപ്പോൾ മനസിൽ ആയില്ലേ രുദ്രേട്ട അവൾക്കു പോലും സംശയം അവൾക്കു ബുദ്ധി ഉണ്ടോന്നു.... മിണ്ടാതെ ഇരിക്കെടാ..... ചന്തു അവനെ കൂർപ്പിച്ചു നോക്കി...

എനിക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ടു അല്ലേ പണ്ട് നിങ്ങളുടെ കൂടെ കൂടിയത്....... ആവണി മുഖം കോട്ടി...... അത്‌... അന്നു എനിക്ക് ശാപം കിട്ടിയത് അല്ലേ... ഇപ്പോൾ ശാപമോക്ഷം കിട്ടി.... ആാാ രുദ്രേട്ടന്റെ കൈയിൽ നിന്നും കണക്കിന് കിട്ടിയപ്പോൾ അല്ലേ..... ആവണി കൊഞ്ഞനം കാട്ടി.. രുദ്ര ഇത്‌ ഒരു നടക്കു പോകില്ല രണ്ടിനും ഇപ്പോഴും കുഞ്ഞു കളി ആണ്.... ചക്കിക്കൊത്ത ചങ്കരൻ.. ചന്തു രണ്ടിനെയും കണ്ണ് ഉരുട്ടി.... ദേ പിള്ളേരെ രണ്ട് കൂടി തല്ലു കൂടാൻ ആണ് ഉദ്ദേശ്യം എങ്കിൽ രണ്ടും എന്റെ കൈയിൽ നിന്നും പെട മേടിക്കും.... രുദ്രൻ ഇടുപ്പിൽ കൈ കുത്തി കപട ദേഷ്യത്തോടെ നോക്കി........ ഞാൻ വഴക്ക് നിർത്തി.... ഇനി രുദ്രേട്ടൻ ഇവളോട് കാര്യങ്ങൾ പറ.... അവൾ ആരാ എന്ന് ആദ്യം പറ.....

മനസ്സിൽ ആയില്ല എങ്കിൽ യഥാർത്ഥ എന്റെ ഭാര്യയെ ഞാൻ പോയി തപ്പി പിടിച്ചോളാം.... ഉണ്ണി കട്ടിലിലേക്ക് ഇരുന്നു.... യഥാർത്ഥ ഭാര്യയോ.... """അപ്പോൾ വേറെ ഭാര്യ ഉണ്ണിയേട്ടന് ഉണ്ടോ...... എന്റെ പെണ്ണേ ഞാൻ പറയുന്നത് ആദ്യം നീ കേൾക്... രുദ്രൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി അവൾക്കു എതിർവശം ഒരു കസേര ഇട്ടു ഇരുന്നു........ ഇനി നീ മിണ്ടരുത്.... ഉണ്ണിക്കു നേരെ നോക്കി ചുണ്ടിനു കുറുകെ വിരൽ വെച്ചു... പെട്ടന്നു കാര്യം പറ രുദ്ര... അവള് കുഞ്ഞനെ പാല് കൊടുത്തു ഇറങ്ങും മുൻപ് നമുക്ക് എല്ലാം സെറ്റ് ആക്കണം...... ചന്തു കട്ടിലിൽ ഉണ്ണിയുടെ ചേർന്ന് ഇരുന്നു..... മ്മ്മ്... ""പറയാം.... മോൾക്ക് അറിയാമല്ലോ ഇവൻ ജയദേവന്റെ പുനർജ്ജന്മം ആണെന്ന സത്യം....

പല സത്യങ്ങളും നിങ്ങൾ എല്ലാവരും അറിയുന്നത് ഈ അടുത്ത് ആണ്.... മ്മ്മ്..... """അവൾ തല കുലുക്കി .... ഇവനിൽ മറ്റൊരു ശക്തി കൂടെ ഉണ്ട്.... സാക്ഷാൽ നന്ദികേശന്റെ അനുഗ്രഹം ആവോളം കിട്ടിയ കുട്ടി ആണിവൻ.... അദ്ദേഹത്തിന്റെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ..... രുദ്രേട്ട... """അവൾ രുദ്രനെയും ഉണ്ണിയേയും മാറി മാറി നോക്കി....ഉണ്ണി അവളെ കണ്ണുകൾ അടച്ചു കാണിച്ചു... ചുണ്ടിൽ ചെറിയ ചിരിയോടെ... ആ അംശത്തിൽ അവൻ ജനിച്ചു എങ്കിൽ ഏതു ജന്മത്തിലും അദ്ദേഹത്തിന് ഒപ്പം പ്രിയ പത്നി സുയാഷയും ജനിച്ചിരിക്കും .... അവൻ ആ അംശം ഉൾക്കൊണ്ട്‌ ജനിച്ചു എന്ന് അറിഞ്ഞ നിമിഷം സഞ്ചയൻ നിന്നെയും തിരിച്ചു അറിഞ്ഞു കഴിഞ്ഞിരുന്നു......

അത്‌ കൊണ്ടു മാത്രം ആണ് വായു ഭഗവാന്റെ മകൾക് ഇരികത്തൂർ മനയിലെ നിയമങ്ങളെ ഭേദിച്ച് രോഗിയായ ഭർത്താവിനെ പരിചരിക്കാൻ സഞ്ചയൻ അനുവാദം തന്നത്....( തുടക്കത്തിൽ ഇരികത്തൂർ മനയിൽ അത്‌ പറയുന്നുണ്ട് മറ്റുള്ളവർ നില്കാൻ പാടില്ല എന്ന്... ആവണിക് വേണ്ടി സഞ്ചയൻ ആ നിയമം അന്നു മാറ്റി കാരണം ഇതാണ് )........ ഇപ്പോൾ മനസിൽ ആയോ നീ ആരാണെന്നു... രുദ്രേട്ട ഞാൻ ഉണ്ണിയേട്ടനെ...... """"അവൾ കണ്ണ് നിറച്ചു രുദ്രനെ നോക്കി.... നന്ദികേശൻ എന്നും മഹാദേവന്റെ കുറുമ്പൻ ആയ ശിഷ്യൻ ആണ്....അവരുടെ കുറുമ്പുകളും ചെറിയ ചെറിയ പരിഭവങ്ങളും വഴക്കും ഉമാമഹേശ്വരൻമാർ ആസ്വദിക്കാറുണ്ട്..... നിങ്ങള് അതേ ചെയ്യുന്നുള്ളൂ.....

വാത്സല്യത്തോടെ തന്റെ കവിളിൽ തലോടുന്ന രുദ്രന്റെ കണ്ണുകളിൽ തെളിഞ്ഞു വരുന്ന ഭാവം ആവണിയിൽ അത്ഭുതം സൃഷ്ടിച്ചു..... സ്വന്തം സ്വത്വത്തെ അവൾ പതിയെ മനസിലാക്കി തുടങ്ങിയിരുന്നു.... നീയോ വാവയോ നിങ്ങളെ തിരിച്ചു അറിയുന്നില്ല എന്നതാണ് സത്യം.... അതിനുള്ള അവസരം നിങ്ങൾക് ലഭിച്ചില്ല............... ഇനി നീ അറിയണം നിന്നിലെ അംശത്തെ.... അപ്പോൾ മാത്രമേ നമുക്ക് വിജയം നേടാൻ കഴിയൂ..... വിജയമോ....? എന്ത് വിജയം....? ഇതെന്താ യുദ്ധം വല്ലോം ആണോ... അതേ.. യുദ്ധം ആണ് മഹേന്ദ്രൻ ആയിട്ടുള്ള യുദ്ധം...... ചന്തുവിന്റെ വാക്കുകൾ കേട്ടതും തിരിഞ്ഞ് അവനെ നോക്കി അവൾ.... എനിക്ക് അയാളെ ഇഷ്ടപ്പെട്ടില്ല ചന്തുവേട്ടാ....

അയാളുടെ സംസാരം ശരി അല്ല.... അതേ.... """ആ സംസാരം ആണ് നീ ഇനി ശ്രദ്ധിക്കേണ്ടത്.... അവന്റെ ഉള്ളിൽ എന്താണെന്നു നീ മനസിൽ ആക്കണം... അതിനു ശേഷം അവൻ ആരാണെന്നു ഞാൻ പറഞ്ഞു തരാം..... അവൻ നിന്നിൽ സംശയത്തിന്റെ വിത്ത് പാകിയാൽ അധികം എതിർക്കാൻ നിൽക്കരുത്.... അവനെ നീ അനുസരിക്കുന്നു എന്ന് അവന് തോന്നണം..... മനസിൽ ആയോ... മ്മ്മ്... ""അവൾ തലയാട്ടി.... ആവോ ആർക്കറിയാം ഇവൾ എല്ലാം കുളം ആകുവോ എന്ന്..... ഉണ്ണി രണ്ടു കൈ മുകളിലേക് ഉയർത്തി.... ഞാൻ അഭിനയിക്കും നോക്കിക്കോ.... അവൾ ചുണ്ട് പുളുത്തി..... രുദ്രനും ചന്തുവും അവളുടെ മുടിയിൽ തലോടി പുറത്തേക് ഇറങ്ങി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രി ബാൽക്കണിയിൽ രുദ്രനും വീണയും സംസാരിച്ചു നിൽകുമ്പോൾ താഴെ മഹിയെ രുദ്രൻ കണ്ടു..... അവനെ കണ്ടു കൊണ്ട് തന്നെ തന്റെ പെണ്ണിനെ നെഞ്ചിൽ ചേർത്തവൻ കൊഞ്ചിച്ചു.... മഹിയിലേ ആ ആസുരഭാവം കൂടുതൽ ശക്തി പ്രാപിച്ചാൽ മാത്രമേ വീണ അവളുടെ സ്വത്വം തിരിച്ചു അറിയൂ.... മഹിക്കുള്ള ഉള്ള കുരുക്കും അവിടെ മുറുകി തുടങ്ങിയിരുന്നു....... കൈയിലെ മൺകുടം ദേഷ്യത്താൽ തല്ലി തകർത്തു പോകുന്ന മഹിയെ രുദ്രന്റെ മൂന്നാം കണ്ണാൽ കണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് മൺകുടം മണ്ണിൽ വീണു ഉടഞ്ഞു കിടക്കുന്ന ഭാഗത്തു തങ്കു നിൽക്കുന്നതും... തൊട്ടു മാറി ഔട്ട്‌ ഹൗസിലെ സിറ്റ്ഔട്ടിൽ മഹി എഴുനേറ്റ് വന്നു മൂരി നിവരുന്നത് രുദ്രൻ കണ്ടു..... ഓടി താഴെ വരുമ്പോൾ ആവണിയും ഉണ്ണിയും കുഞ്ഞനെ എടുത്തു കൊണ്ടു നടുമുറിയിൽ ഇരിക്കുന്നുണ്ട്.... വാ.... ആവണിയുടെ കൈയിൽ പിടിച്ചു അവൻ..... എന്താ രുദ്രേട്ട...

ആവണിയും ഉണ്ണിയും സംശയത്തോടെ നോക്കി..... തലേന്ന് നടന്നത് ഒറ്റ ശ്വാസത്തിൽ രുദ്രൻ പറഞ്ഞു.. ഇനി നീ അപ്പച്ചിയുടെ അടുത്ത് പോകണം നിന്നെ കണ്ടാൽ അവൻ ഓടി വരും... അഭിനയിച്ചോണം..... ഓക്കേ അല്ലേ... രുദ്രൻ അവളുടെ മുഖത്തെക് നോക്കി... അത്‌ ഞാൻ ഏറ്റു രുദ്രേട്ട........അവൾ കുഞ്ഞനെ എടുത്തു അവിടേക്കു ചെന്നതും രുദ്രന്റെ ഊഹം തെറ്റിയില്ല.... മഹി ഓടി വന്നിരുന്നു..... അവർ അറിയാതെ രുദ്രനും ഉണ്ണിയും അവരെ നിരീക്ഷിച്ചു........ ആവണിയിൽ വിഷം കുത്തി വെയ്ക്കുമ്പോൾ... അവൾ അത്‌ സ്വീകരിക്കുന്നു എന്ന് മുഖഭാവത്തിലൂടെ അവനെ നിസംശയം തെറ്റിധരിപ്പിച്ചു .... തിരികെ നടകുമ്പോൾ ആ മരത്തിൽ നഖം കൊണ്ട് പോറിയ മഹിഷതിന്റെ രൂപം അവൾ കണ്ടു...

പക്ഷെ അയാൾ ആരാണെന്നു അറിയാത്തതു കൊണ്ട് അതിനു അർത്ഥം അവൾക്കു മനസിൽ ആയില്ല..... തിരികെ വല്യൊത്തു വന്നു രുദ്രനെയും ഉണ്ണിയേയും കാര്യങ്ങൾ ധരിപ്പിച്ചു....... ഉണ്ണിയേട്ട അയാളുടെ സംസാരം എനിക്ക് ദേഷ്യം വരുന്നുണ്ട്... എന്തൊക്കെയാ പറയുന്നത്... ചിലപ്പോൾ നിയന്ത്രണം വിട്ടാൽ മുഖം നോക്കി ഞാൻ ഒരെണ്ണം കൊടുക്കും....... അരുത്.... """ഒരിക്കലും പാടില്ല... ഇനി അവൻ പറയുന്നത് നീ കേൾക്കണം.... അവൻ സാധാരണ ഒരു മനുഷ്യൻ അല്ല അസുരൻ ആണ് മഹിഷാസുരൻ.... മഹിഷാസുരനോ....? രുദ്രേട്ടൻ എന്തൊക്കെ ആണ് ഈ പറയുന്നത്..... ആവണി സംശയത്തോടെ നോക്കി....

വാവയേ മീനുന്റെയും ചന്തുവിന്റെ കൂടെ മംഗലത്തു വിട്ടത് തന്നെ ഇന്ന് നിന്നെ എല്ലാം അറിയിക്കാൻ ആണ്...... ഞാൻ എല്ലാം പറയാം.... കുറുമൻ പറഞ്ഞത് മുഴുവൻ അവളോട് രുദ്രനും ഉണ്ണിയും വിശദീകരിച്ചു.... അപ്പോഴാണ് ആ മാവിൽ കണ്ട ചിത്രത്തിന്റെ സാരാംശം അവൾക്കു മനസിൽ ആയതു.... രുദ്രേട്ട വാവ അവളെ കൊണ്ടു അതിനു കഴിയുമോ..... പാവം അല്ലേ അവൾ.... അതേ പാവം ആണ് അതാണ് ഇവിടുത്തെ പ്രശ്നം... അവൾ എന്നേ ആശ്രയിക്കുന്ന കുട്ടി ആണ്... മാറി ചിന്തിക്കണം അവൾ... മഹിയുടെ വാക്ക് കേട്ടാണ് നീ പെരുമാറുന്നത് എന്ന് അവൾക്കു മനസിൽ ആകണം.... ഞങ്ങൾ എല്ലാവരും അത്‌ കണ്ടില്ല എന്ന് നടിക്കും... എന്തിനു....? അവിടെ ആണ് ബുദ്ധി പ്രയോഗിക്കേണ്ടത് .....

കൂടെ ഞാനോ ഇവരോ ഉണ്ടെന്നു മനസിൽ ആയാൽ അവൾ സ്വന്തം സ്വത്വം പുറത്ത് എടുക്കില്ല..... അവളിലെ ശക്തി ഉൾവലിയും അത്‌ വലിയ വിപത് സൃഷ്ടിക്കും....... മ്മ്മ്.... ഞാൻ നിങ്ങൾ പറയുന്നത് പോലെ അനുസരിക്കാം..... അവൾ എല്ലാത്തിനും സമ്മതം മൂളുമ്പോൾ....... വീണയെ വേദനിപ്പിക്കുന്ന ദുഃഖം ഉള്ളിൽ നിറഞ്ഞു......... കുഞ്ഞുങ്ങളെ പോലും തന്നിൽ നിന്നും അകറ്റണം എന്ന് അറിഞ്ഞതും അവൾ തളർന്നു പോയിരുന്നു....... വീണയുടെ മുൻപിൽ കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും അവൾ അകറ്റുമ്പോൾ... വീണ കാണാതെ മീനു അവരെ അവൾക്കു സമീപം എത്തിച്ചു........ വീണ ഹോസ്പിറ്റലിൽ ആയ ദിവസം കുഞ്ഞിനെ നോക്കിയതും ആവണി ആണ്......

രുദ്രൻ പറഞ്ഞിട്ടാണ് ദുർഗ മഹിയെ കൊണ്ടു അവിടെ വന്നത്... രണ്ടു പേരെയും പോരിന് സജ്ജം ആക്കുക എന്ന് ലക്ഷ്യത്തോടെ..... അതിൽ അവൻ വിജയിച്ചു....... ആവണിയുടെ ഉദരത്തിൽ വളരുന്നത് മൂന്നു കുഞ്ഞുങ്ങൾ ആണെന്ന സത്യം മഹി പറഞ്ഞത് അവൾ രുദ്രനെയും ഉണ്ണിയേയും അറിയിച്ചു.... ആയിരിക്കാം മോളേ...... അവന്റെ ദുർമന്ത്രവാദതിന്റെ ശക്തിയാൽ അവൻ അത്‌ മനസ്സിൽ ആക്കി..... രുദ്രൻ അവളെ ആശ്വസിപ്പിച്ചപ്പോഴും സ്കാനിങ്ങിലൂടെ മഹി പറഞ്ഞത് സത്യം ആണെന്ന് മനസിൽ ആക്കിയപ്പോഴും.... രുദ്രൻ തിരിച്ചു അറിഞ്ഞു അവന്റെ ലക്ഷ്യം ആവണി ആണെന്ന്..... മഹിയുടെ ഉദ്ദേശം പൂർണമായും മനസ്സിൽ ആയതും..... രുദ്രനിലും ആശങ്ക നിറഞ്ഞു...

ആവണിയുടെ ഉദരത്തിലെ മൂന്നു കുഞ്ഞുങ്ങൾ ആണ് അവന് വേണ്ടത്..... അവരെ രക്ഷിക്കാൻ വാവക്ക് മാത്രമേ കഴിയു........അതാണ് അവൾ കാണുന്ന സ്വപ്നത്തിന്റെ സാരാംശം.... അവൾക്കു അതിനുള്ള ശക്തി നല്കണേ കാവിലമ്മേ.... ഓരോ ദിവസവും രുദ്രൻ ഉള്ളുരുകി പ്രാർത്ഥിച്ചു.. ഉണ്ണിയും ചന്തുവും ആകെ അസ്വസ്ഥൻ ആയിരുന്നു... ആവണിയോട് അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞുങ്ങൾ ആണ് അപകടത്തിൽ എന്ന് പറയാൻ അവർ ഭയന്നു..... എന്നാൽ വീണ കാളി മഠത്തിൽ എത്തേണ്ടത് രുദ്രന്റെ ആവശ്യവും ആയിരുന്നു..... ആ വലിയ അപകടം ആവണി എങ്ങനെ തരണം ചെയ്യും എന്ന് അവർ ഭയന്നു.... ഇല്ല രുദ്രേട്ട നിങ്ങൾ ആരും എന്നേ കുറിച്ച് ഓർത്തു പേടിക്കണ്ട....

അവനുള്ള വല ഞാൻ വിരിച്ചോളാം... വീണയെ അവിടെ എത്തിക്കുക എന്നത് ആണ് അവന്റെ ലക്ഷ്യം.... അത്‌ ഞാൻ ചെയ്തിരിക്കും ( മഹേന്ദ്രന്റെ നിർദേശങ്ങൾ അനുസരിക്കുമ്പോൾ ആവണി അവന്റെ കൂടെ നില്കുന്നു എന്ന് തോന്നിപ്പിച്ചു അവന് ആയി വല അവൾ വിരിച്ചു ) അവൾ പറയുന്നത് കേട്ടതും രുദ്രൻ അവളുടെ നെറുകയിൽ തലോടി.... വീണ അല്ല ആവണിയാണ് ആണ് അവന്റ ലക്ഷ്യം എന്ന് ഉള്ള സത്യം അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു.. .... പക്ഷെ എല്ലാ സംശയങ്ങളെയും തകർത്തു കളഞ്ഞു ആ പെണ്ണിലെ ഇച്ഛാ ശക്തി... വായു ഭഗവാന്റെ മകളുടെ മുൻപിൽ രുദ്രൻ പോലും നമിച്ചു പോയി..... രുദ്രൻ ആവണിയെ കൂടുതൽ ശക്ത ആക്കി...

വീണ സംഹാര രൂപി ആകാൻ ഉള്ള മന്ത്രങ്ങൾ അവളെ പഠിപ്പിച്ചു...... മഹിയുടെ നിർദേശ പ്രകാരം കാളി മഠത്തിലേക്കു പോകുമ്പോൾ നിഴൽ പോലെ പിന്നാലെ ഉണ്ടായിരുന്നു രുദ്രനും കൂട്ടരും.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ( ഇനി തിരികെ പ്രെസെന്റിലേക്കു വരാം ) എല്ലാം അറിഞ്ഞു ജാതവേദൻ നിലത്തു ഇരുന്നു ഇഴഞ്ഞു........ കൈകൾ കൂപ്പി രുദ്രനെ നോക്കി അവൻ..... ക്ഷമിക്കണം മാപ്പ് തരണം.... """" നിനക്ക് മാപ്പോ.... ഒരിക്കലും ഇല്ല ജലന്ധര..... """മാപ്പ് അർഹിക്കുന്ന തെറ്റുകൾ അല്ല നീ ചെയ്തു കൂട്ടിയത്....... മഹേന്ദ്രന് ഒപ്പം ഇന്ന് നിന്റെ ശരീരത്തിനും ചിത ഒരുക്കും ഞാൻ..... കേവലം ജീവൻ മാത്രം നിന്നിൽ അവശേഷിപ്പിച്ചു കൊണ്ട്......""" രുദ്രൻ ചേർത്ത് നിർത്തിയ ആവണിയുടെ ശരീരത്തിൽ നിന്നും കൈ എടുത്തു..... ചേച്ചി...... """".....വീണ ചന്തുവിന്റെ പിടി വിട്ടു ആവണിയെ പുണർന്നു......

വീണയുടെ ദേഹത്തു മഹിയുടെ ചോരയുടെ ചൂടും ചൂരും നിറഞ്ഞു നിന്നിരുന്നു..... വാവേ.... പൊന്നുമോളെ..... """കരഞ്ഞു കൊണ്ട് അവളെ പിടിക്കുമ്പോൾ വീണയുടെ കൈകൾ ആവണിയുടെ ഉദരത്തെ തഴുകി... വാവകൾക് ഒരു കുഴപവും ഇല്ല.... """"കരഞ്ഞു കൊണ്ട് വീണയുടെ നെറുകയിൽ മുത്തി അവൾ...... പരസ്പരം ആശ്വസിപ്പിക്കുന്ന അവരെ ഒന്നു നോക്കി രുദ്രൻ..... സ്വന്തം കൂടപ്പിറപ്പിപ്പുകൾക് വേണ്ടി പരസ്പരം സ്വന്തം ജീവൻ പോലും നൽകാൻ തയ്യാറയവർ....... രുദ്രന്റെ കണ്ണിലേക്കു ക്രോധം ഇരച്ചു കയറി........ജലന്ധരന് നേരെ അവൻ തിരിഞ്ഞു........താൻ ഇതിനോടകം പരാജിതൻ ആയി മാറിയിരുന്നു എന്ന് സത്യം ആയാൾ തിരിച്ചു അറിഞ്ഞു...... ശക്തിയും ശിവനും ഉടൽ ചേർന്നപ്പോൾ തന്നെ തന്റെ പരാജയം എഴുതപെട്ടു കഴിഞ്ഞിരുന്നു..... അത്‌ അറിഞ്ഞു തന്നെ ആണ് ഇരികത്തൂർ മനയിലെ കാരണവർ അന്നു ആ മുത്ത് ഒളിപ്പിച്ചത്.....

ഇവന്റെ രക്തത്തിനു മാത്രം അത്‌ കൈവശപ്പെടുത്താൻ കഴിയു എന്ന് പറഞ്ഞത്...... അതേ എന്റെ പരാജയം ആയാൾ അന്നെ എഴുതി......... കഴിഞ്ഞ ജന്മത്തിൽ തന്നെ എനിക്ക് വിധി എഴുതി അവർ....... ജലന്ദരന്റെ ശ്വാസം ഉയർന്നു പൊങ്ങി..... ഇല്ല....."""ഞാൻ തോൽക്കില്ല..... തോൽപിക്കാൻ ആവില്ല..... സിദ്ധാർത്ഥന്റെ കണ്ഠം തകർത്തത് പോലെ നിന്നെ ഞാൻ ഇല്ലാതെ ആക്കും നിലത്തു കിടന്നു തന്നെ ആയാൽ പല്ല് ഞെരിച്ചു..... കണ്ണുകൾ ഇറുകെ അടച്ചു സ്വയം ശക്തി പ്രാപിക്കാൻ മന്ത്രങ്ങൾ ഉരുക്കഴിച്ചു....... """""ഓം അഭയം മിത്രാദഭയമമിത്രാദഭയം ജ്ഞാതാദഭയം പരോക്ഷാത്. അഭയം നക്തമഭയം ദിവാ ന : സർവ്വ ആശാ മമ മിത്രം ഭവന്തു. """" ( മിത്രങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും പരിചിതരിൽ നിന്നും അപരിഛിതരിൽ നിന്നും ഭയം ഉണ്ടാകാതെ ഇരിക്കട്ടെ.ആര് വരാൻ ഇടയുണ്ടോ അവനിൽ നിന്നും ഭയം ഉളവാക്കരുത്..

രാത്രിയും പകലും ഭയം ഇല്ലാതെ ഇരിക്കട്ടെ എല്ലാ ദിശകളും ഞങ്ങള്ക്ക് മിത്രങ്ങൾ ആയിരിക്കട്ടെ..... NB :അഥർവ വേദത്തിൽ ഭയം ഇല്ലാതെ ആക്കാൻ ഉള്ള മന്ത്രം ) ഹേ ജലന്ധര..... """"അഥർവവേദത്തെ കൂട്ട് പിടിച്ചു നീ ചയ്തു കൂട്ടിയ ദുഷ്കർമ്മങ്ങളുടെ ഫലം നീ അനുഭവിച്ചേ തീരു.... ഒരു ജന്മം മുഴുവൻ പുഴുത്തു കിടക്കും നീ.... എന്റെ മകൻ വന്നു നിനക്ക് മരണശിക്ഷ വിധിക്കും വരെ ഞാൻ നിനക്കായി ഉള്ള ശിക്ഷ വിധിക്കുന്നു.... രുദ്രന്റ കണ്ണുകൾ കത്തി...... ഇല്ല രുദ്ര..... """നിനക്ക് എന്നേ തോൽപിക്കാൻ കഴിയില്ല..... ആ മുത്ത് അത്‌ എന്റെ കൈയിൽ വരണം..... അത്‌ അറിയാവുന്നവൻ ഇവൻ ആണ് ജയദേവൻ.......... പറ.... ""പറ..... """"നിനക്ക് അറിയില്ലേ ആ മുത്ത് എവിടെ എന്ന്..... ജാതവേദൻ കിടന്ന ഇടതു നിന്നും കാറ്റു പോലെ ചാടി എഴുന്നേറ്റു ഉണ്ണിയുടെ കഴുത്തിൽ കുത്തി പിടിച്ചു.................. നിന്റെ ഓർമ്മകൾ എനിക്ക് വേണം...... തോൽക്കാൻഞാൻ തയാറല്ല........

ആ മുത്ത് എവിടെ....... സർവ്വശക്തിയും എടുത്ത് ജലന്ധരൻ ഉണ്ണിയെ കൊണ്ട് പുറകോട്ടു നടന്നു..... ഉണ്ണിയേട്ട.........."""""ആവണിയും വീണയും ഭയന്നു മുന്പോട്ട് കുതിച്ചതും അജിത്തും കണ്ണനും അവരെ വട്ടം പിടിച്ചു........ എന്റെ ഉണ്ണിയേട്ടൻ.... """അയാൾ കൊല്ലും കണ്ണേട്ട എന്നേ വിട്.... കണ്ണന്റെ കരവലയത്തിൽ കിടന്നവൾ പുളഞ്ഞു...... ഉണ്ണിയുടെ കാലുകൾ കാളകുറ്റന്റെ കാലുകൾക്കു സമാനം ആണ്.... ആ ശക്തി നിർവചിക്കാൻ കഴിയില്ല ആവണി....... വിജയം നമുക്ക് ആണ്......കണ്ണൻ അവളെ ആശ്വസിപ്പിച്ചു.. ജലന്ധര വിട് അവനെ """"....രുദ്രന്റെ ശബ്ദം ഉയർന്നു പൊങ്ങി.............. അല്ല എങ്കിൽ അവന്റെ പ്രഹരം താങ്ങാൻ നിനക്ക് കഴിയില്ല..... അവർക്ക് നേരെ തിരിഞ്ഞ രുദ്രന്റെ കണ്ണുകൾ തീ പാറി.......

ഒരു നിമിഷം ആ കണ്ണുകളിലെ ശക്തി കണ്ടതും ഉണ്ണിയുടെ ദേഹത്തെ കൈ അയച്ചവൻ......... നിനക്ക് അറിയണോ ആ മുത്ത് എവിടെ എന്ന്......? രുദ്രന്റെ ചോദ്യം കേട്ടതും ജലന്ധരൻ സംശയോതോടെ നോക്കി....... അയാളുടെ കണ്ണുകൾ തിളങ്ങി..... അതേ ജലന്ധര മാസങ്ങൾക് മുൻപ് തന്നെ ഉണ്ണി എന്ന ജയദേവൻ അത്‌ തിരിച്ചു അറിഞ്ഞു കഴിഞ്ഞിരുന്നു............ നിനക്ക് അറിയണോ ഞാൻ പറയാം അത്‌ എവിടെ എന്ന്.......... രുദ്രന്റെ ഓർമ്മകൾ കുറച്ചു കൂടി പുറകോട്ടു പോയി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഡാനിന്റെ ശരീരം കൊണ്ട് പോയ ശേഷം....... രുദ്രൻ പെട്ടിയിൽ ഉള്ളത് മുഴുവൻ പെറുക്കി എന്ന് പറഞ്ഞു ഉണ്ണി കളിയാക്കിയ സമയം.... """""""@@@@@@@@@ മനസിൽ ആയില്ലേ ...... IPS...""""".

ഇന്ത്യൻ പെറുക്കൽ സർവീസ് """".....അജിത്തിനോട് ഉണ്ണി കളിയായി പറഞ്ഞതും.. എടാ..... """"""രുദ്രന്റെ ശബ്ദം ഉയർന്നതും അജിത്തിനെ തള്ളിയിട്ടു ഓടിയവൻ.... കാലഭൈരവന്റെ ശില്പത്തിന് ചുറ്റും ഓടി.... പുറകെ രുദ്രനും.............. നിന്നെ ഇന്ന് ഞാൻ..... ഒരു അടിയുടെ കുറവുണ്ട് ചെറുക്കന്......... രുദ്രൻ പുറകെ ഓടിയതും...... ഉണ്ണി കാലാഭൈരവന്റെ തറയിലേക്ക് ഓടി കയറി......കാലഭൈരവന്റ ശില്പത്തിൽ പിടിച്ചു ഉണ്ണി....... ഭഗവാനെ ഈ മറുതയുടെ കൈയിൽ നിന്നും എന്നെ രക്ഷിക്കോ...... ശില്പത്തിൽ പിടിച്ചു ചുറ്റും ഓടുന്ന അവന് പുറകെ രുദ്രനും ഓടി......... താഴെ നിന്നു മറ്റുള്ളവർ വയറു പൊത്തി ചിരിക്കാൻ തുടങ്ങി......

ഓടുന്ന വഴിയിൽ കാലഭൈരവന്റെ വയറിൽ പുക്കിൾചുഴിയിൽ കൈ അമർന്നതും വൈദ്യുതി ആഘാതം ഏറ്റത് പോലെ ഉണ്ണി തെറിച്ചു വീണു....... നിലത്തു കിടന്നു ഉരുളുന്ന അവന്റെ വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങിയിരുന്നു.... മോനെ... ""എടാ കണ്ണ് തുറക്ക്.... രുദ്രൻ അവനെ തട്ടി നോക്കി..... സഞ്ചയ എന്റെ കുഞ്ഞു എന്തങ്കിലും ഒന്നു ചെയ്യൂ...... രുദ്രൻ അലറി കരഞ്ഞു... ചന്തുവിന്റെയും മറ്റുള്ളവരുടെയും അവസ്ഥ മറിച് അല്ലായിരുന്നു........... ബോധം മറയുമ്പോൾ ഉണ്ണി കണ്ടു ഇരികത്തൂർ മനയിലെ വലിയ കാരണവർ മുൻപിൽ....... ജയദേവൻ """"""""""എന്നുള്ള വിളി അവന്റെ കാതിൽ മുഴങ്ങി........... ( ഫ്ലാഷ് ബാക്കിൽ ഫ്ലാഷ് ബാക്ക് ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സിദ്ധാർത്ഥനും മണിവർണ്ണയും ജലന്ദരന്റെ കൈയിൽ അകപ്പെട്ട ശേഷം മുത്തുമായി ഓടി ഇരികത്തൂർ മനയിൽ വന്ന ജയദേവൻ ഉണ്ണിയുടെ ഓര്മകളുലേക്കു വന്നു..... വലിയ തിരുമേനി...... """"""""ജയദേവന്റെ ഉറക്കെ ഉള്ള നിലവിളി കേട്ടു കൊണ്ടു ഇരകത്തൂർ മനയിലെ കർന്നൊരു പുറത്തേക്കു ഓടി വന്നു...... തിരുമേനി.... """"സിദ്ധാർത്ഥനും മണിവർണ്ണയും ആ ജലന്ദരന്റെ കൈയിൽ.......... അവൻ അവരെ ഇപ്പോൾ........ജയദേവൻ അണച്ചു കൊണ്ടു താഴേക്കു ഇരുന്നു...... ചതിച്ചോ പരദേവതകളെ...... വലിയ തിരുമേനി ഒരു നിമിഷം തറഞ്ഞു നിന്നു....... ആ മുത്ത് അത് അവന്റെ കൈയിൽ അകപ്പെട്ടാൽ അതോടെ നാട് മുടിയും.......

. ഇല്ല """""ഇല്ല """"""തിരുമേനി അത്.... അത്..... എന്റെ കൈയിൽ ഉണ്ട്...... ആഹ്ഹ.... ആഹ്ഹ... അഹ്ഹ്ഹ """"ജയദേവൻ ഉള്ളം കൈ തുറന്നു കൊണ്ടു കിതച്ചു.......... ഇത്‌ അവന്റെ കയ്യിൽ എത്തിപ്പെടരുത്..... അത്... അത്.... എവിടെ.....വലിയ തിരുമേനി ചുറ്റും പരതി.... അതേ.... അത് തന്നെ ഈ മുത്ത്‌ സൂക്ഷിക്കാൻ അനുയോജ്യമായ ഇടം...............കാലഭൈരവന്റെ ശില്പത്തിലേക്കു ചൂണ്ടി വലിയ തിരുമേനി...... ജയദേവന്റ കണ്ണുകളും അങ്ങോട്ട് പോയി...........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story