രുദ്രവീണ: ഭാഗം 133

rudraveena

എഴുത്തുകാരി: മിഴിമോഹന

ചതിച്ചോ പരദേവതകളെ...... വലിയ തിരുമേനി ഒരു നിമിഷം തറഞ്ഞു നിന്നു....... ആ മുത്ത് അത് അവന്റെ കൈയിൽ അകപ്പെട്ടാൽ അതോടെ നാട് മുടിയും........ ഇല്ല """""ഇല്ല """"""തിരുമേനി അത്.... അത്..... എന്റെ കൈയിൽ ഉണ്ട്...... ആഹ്ഹ.... ആഹ്ഹ... അഹ്ഹ്ഹ """"ജയദേവൻ ഉള്ളം കൈ തുറന്നു കൊണ്ടു കിതച്ചു.......... ഇത്‌ അവന്റെ കയ്യിൽ എത്തിപ്പെടരുത്..... അത്... അത്.... എവിടെ.....വലിയ തിരുമേനി ചുറ്റും പരതി.... അതേ.... അത് തന്നെ ഈ മുത്ത്‌ സൂക്ഷിക്കാൻ അനുയോജ്യമായ ഇടം...............കാലഭൈരവന്റെ ശില്പത്തിലേക്കു ചൂണ്ടി വലിയ തിരുമേനി...... ജയദേവന്റ കണ്ണുകളും അങ്ങോട്ട് പോയി........ തിരുമേനി.... """ജയദേവൻ അയാളെ സംശയത്തോടെ നോക്കി.....

നിസംശയം എനിക്ക് ഇത് ഇവിടെ സൂക്ഷിക്കാൻ കഴിയും...... ഇരികത്തൂർ മനയിൽ ഇതിലും സുരക്ഷിതം ആയ സ്ഥലം വേറെ ഇല്ല..... വലിയ കാരണവർ ആ തറയിലേക്ക് വേച്ചു വേച്ചു കയറാൻ ഒരുങ്ങിയതും ജയദേവൻ അയാളുടെ കൈയിൽ പിടിച്ചു..... .... ഹ്ഹാ.... """ജയദേവന്റെ വലം കൈയിൽ താങ്ങി അയാൾ ആ തറയില്ലക് കയറി.... ഇരു കൈകളും കൂപ്പി ആ മഹാദേവന് മുൻപിൽ തൊഴുതു... ഭഗവാനെ എന്ത് പാപം ആണ് ഞങ്ങൾ ചെയ്തത്.... സ്ഥാനം തെറ്റി സ്ഥാപിച്ചിരിക്കുന്ന ഈ വിഗ്രഹം പോലും മനക്കു ശാപം ആണ്.... ഒരു പുനഃപ്രതിഷ്ഠ നടത്താൻ പോലും തടസങ്ങൾ ആണ് നേരിടുന്നത്...... ഒരു പക്ഷെ അങ്ങേയുടെ സ്വത്ത് അർഹതപ്പെട്ട കൈകളിൽ എത്തി കഴിഞ്ഞു മാത്രം അതിനു പരിഹാരം കാണാൻ കഴിയും....

ഹഹാ.... അതിനു നിയോഗിക്കപെട്ടവൻ മന തേടി വരട്ടെ.... ( നേരത്തെ പറഞ്ഞിട്ടുണ്ട് സ്ഥാനം തെറ്റി ആണ് പ്രതിഷ്ഠ ഇരിക്കുന്നത്... ആ മുത്ത് കണ്ടെത്തി കഴിഞ്ഞു മാത്രമേ യഥാസ്ഥാനത് അത്‌ പ്രതിഷ്ഠിക്കാൻ കഴിയു....അത്‌ രുദ്രനെ കൊണ്ട് കഴിയു...)....... കാലഭൈരവന്റെ ശില്പത്തിലേ ഉദരത്തിൽ ഇരു കയ്യും ചേർത്ത് പിടിച്ചു അയാൾ...... """""ദേവരാജ സേവ്യമാന പാവനാംഘൃപങ്കജം വ്യാലയജ്ഞ സൂത്രമിന്ദുശേഖരം കൃപാകരം നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം കാശിക പുരാധി നാഥാ കാലഭൈരവം ഭജേ.. """

"""""ഭാനു കോടി ഭാസ്വരം ഭവാബ്ധി താരകം പരം നീലകണ്ഠമീപ്സിതരര്ത്ഥദായകം ത്രിലോചനം കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികപുരധിനാഥ കാലഭൈരവം ഭജേ..... """"""" """""" ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം """""" നിമിഷങ്ങൾക് ഉള്ളിൽ ചുറ്റും ഒരു ശബ്ദം കേട്ട് തുടങ്ങി....... ജയദേവൻ പകപ്പോടെ നോക്കിയതും ....... കാലഭൈരവന്റെ നാവിന്റെ സ്ഥാനത് ഉരുണ്ട ഒരു ഗോളം....... നാവ് ചുവന്നു തുടുത്ത കല്ല് ആയി മാറിയിരുന്നു..... വലിയ കാരണവർ കാലഭൈരവന്റെ പാദത്തിൽ ചവുട്ടി നിന്നു കൊണ്ട് ആ കല്ല് മൂന്നു വട്ടം വലത്തോട്ടും മൂന്നു വട്ടം ഇടത്തോട്ടും തിരിച്ചു...... ഓരോ പ്രാവശ്യവും ആ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു.............

ജയദേവന്റെ കണ്ണുകൾക്ക് അവിശ്വസനീയം ആയ രീതിയിൽ കാലഭൈരവന്റ ഉദരത്തിൽ ചെറു ചലനങ്ങൾ ഉണ്ടായി...കരിങ്കൽ ശിലയിൽ ഉദരത്തിനോട് ചേർന്ന പാളി തെല്ല് ഒന്നു അകന്നു.....അകവശത്തു ഒരു കൈ കടത്താൻ പാകത്തിന് പൊള്ള ആയ ഭാഗം രൂപം കൊണ്ടു..... ജയദേവൻ അത്ഭുതം ഊറും മിഴിയോടെ നോക്കി.... പണ്ട് ഹൈദരാബാദിൽ നിന്നും ഈ മുത്ത് കൊണ്ട് വന്ന ഇവിടുത്തെ വലിയ കാരണവർ ആരാധിച്ച ശില ആണിത്........ ഇങ്ങനെ ഒരു അപകടം മുൻപിൽ കണ്ടു കൊണ്ട് പണി അറിയാവുന്ന തച്ചനെ കൊണ്ട് അദ്ദേഹം മുൻകൂട്ടി ചെയ്തു വെച്ചത് ആണ്... കാലത്തിനു മുൻപേ അദ്ദേഹം സഞ്ചരിച്ചു.......... വലിയ കാരണവർ പറയുന്നത് അത്ഭുതതോടെ ആണ് ജയദേവൻ കേട്ടതു....

""""ശിലയുടെ ഉദരത്തിൽ സ്പർശിച്ചു കൊണ്ട് മൂന്ന് പ്രാവശ്യം കാലഭൈരവാഷ്ടകം ജപിക്കണം.... നിനക്ക് മുൻപിൽ ആ നാവ് ഗോളങ്ങൾ ആയി രൂപാന്തരം പ്രാപിക്കും... ശേഷം അഷ്ടകം ചൊല്ലി കൊണ്ട് തന്നെ മൂന്നു പ്രാവശ്യം വലത്തോട്ടും മൂന്നു പ്രാവശ്യം ഇടത്തോട്ടും ആ ഗോളം ഉരുട്ടിയാൽ നിനക്ക് മുൻപിൽ ഈ ചെറു വാതിൽ തുറന്ന് വരും...... സിദ്ധാര്ത്ഥന്റെ മകനെ കൊണ്ട് നീ ആ മുത്ത്‌ എടുക്കണം..... """" സിദ്ധാർത്ഥന്റെ മകനോ......???? സിദ്ധാർത്ഥൻ ഇപ്പോൾ..... ജയദേവൻ സംശയത്തോടെ നോക്കി.... ( part 62 പറഞ്ഞ കാര്യങ്ങൾ ഒന്നു കൂടി പറയുന്നു കഥയുടെ പൂർണ്ണതക്കു വേണ്ടി )

അതേ ജയദേവ അവൻ പുനർജനിക്കണം...... കൂടെ നീയും..... ഏതു ജന്മം എടുത്താലും ജലന്ധരൻ സിദ്ധിച്ച അവന്റെ കഴിവുകൾ അവനു നഷ്ടം ആകില്ല....അവൻ വീണ്ടും വീണ്ടും പുനർജനിക്കും ഈ മുത്തിന് വേണ്ടി.....പക്ഷേ........... അവൻ ഭയക്കുന്ന മറ്റൊന്നുണ്ട്...... സിദ്ധാർത്ഥന്റെ കുഞ്ഞിനെ..... അവൻ ആണ് ജലന്ദരന്റെ അന്തകൻ അവന്റെ കയ്യാൽ ജലന്ധരൻ ഇല്ലാതായാൽ ഇനി ഒരു പുനർജന്മം അവനു സാദ്യം അല്ല.... അവൻ സ്വായത്തം ആക്കിയ അവന്റെ എല്ലാ കഴിവുകളും അവനിൽ നിന്നും നഷ്ടം ആകും....... അത് കൊണ്ടു അവർ ഒന്ന് ചേരാൻ അവൻ അനുവദിക്കില്ല....... അയാൾ അണച്ചു കൊണ്ടു പറഞ്ഞു നിർത്തി.... എങ്കിൽ ഇനി ഒരു ജന്മം അവർ എടുത്താലും ഇത്‌ തന്നെ അല്ലെ വന്നു ഭവിക്കൂ.....

ജയദേവൻ സംശയം ഉന്നയിച്ചു.. ജയദേവ""""..ഞാൻ പൂജിക്കുന്ന ആരാധിക്കുന്ന ഈ കാലഭൈരവനിൽ തൊട്ടു ഞാൻ പറയുന്നു..... അവർക്കൊപ്പം നീയും പുനർജനിക്കും നിനക്ക് മാത്രമേ ഈ മുത്ത്‌ എവിടെ എന്ന് കണ്ടെത്താൻ സാധിക്കു.... അതും സിദ്ധാർത്ഥനും മണിവർണ്ണയും ഒരു കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞു മാത്രമേ നിനക്ക് അത് ഓർത്തെടുക്കാൻ സാധിക്കു.......അത് വരെ ജലന്ധരൻ ആ കുഞ്ഞിന് വേണ്ടി കാത്തിരിക്കും..... ഇനി വരുന്ന ജന്മത്തിൽ സിദ്ധാർത്ഥന്റെ സംഹാര രൂപം ആയിരിക്കും ജയദേവ ലോകം കാണുന്നത്.....കാലഭൈരവന്റ രൗദ്ര ഭാവം.... രുദ്രതാണ്ഡവം നടക്കണം ..... """""""" ആ കുഞ്ഞിനെ അവൻ ഇല്ലാതാകാൻ നോക്കില്ലേ...തിരുമേനി """

തന്റെ കുഞ്ഞിനെ തൊടാൻ സിദ്ധാർത്ഥൻ അവനെ സമ്മതിക്കില്ല...... തളർത്തിയിടും..... വലിയ കർന്നവർ പല്ല് ഞറുക്കി... നീ അവർക്കൊപ്പം ആ കുഞ്ഞിനൊപ്പം കാണണം...........അതും പറഞ്ഞു കൊണ്ട് അയാൾ ജയദേവന്റെ വലതു കൈ കാലഭൈരവന്റ ശൂലത്തിൽ ആഴത്തിൽ പതിപ്പിച്ചു... ..... കൈയിൽ നിന്നും രക്തം ചീറ്റി............. നീ ഈ മഹാദേവന് കൊടുക്കുന്ന വാക്ക് വരും ജന്മം അവർക്കായി നീ പുനർജനിക്കും എന്ന സത്യം......നിന്റെ രക്തത്തിൽ കുതിർന്ന ഈ മുത്ത് ഞാൻ മഹാദേവനിൽ അർപിക്കുന്നു..... രക്തം കലർന്ന മുത്ത്‌ ആ ഉദരത്തിലേക്കു വെച്ച് പ്രാർത്ഥിച്ചതും.... ആ കരിങ്കൽ പാളി താനെ അടഞ്ഞു......

കൈകളിൽ ഏറ്റ മുറിവിനാൽ ആ ശില്പത്തിന് താഴെ അണച്ചു കൊണ്ട് കിടക്കുമ്പോൾ അവന്റെ കൈകളിൽ നിന്നും ഒലിച്ചു വരുന്ന രക്‌തം ശില്പത്തിന്റെ അടിത്തറയുടെ ഓരോ കല്ലിൽ പതിഞ്ഞു കൊണ്ടിരുന്നു........ പൊയ്ക്കോളൂ..... ഓടി രക്ഷപെടു കുഞ്ഞേ..... അടുത്ത ജന്മം നിന്റെ രക്‌തം ഇതിൽ പതിയുമ്പോൾ നീ പതിയെ പതിയെ ഓർമ്മകളിലേക്കു തിരികെ വരും...........നിന്റെ സിദ്ധാർത്ഥന്റെ കുഞ്ഞിന് വേണ്ടി.............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുഞ്ഞാ...... """""......ഒരു അലർച്ചയോടെ ഉണ്ണി കണ്ണ് തുറന്നു... അവന്റെ ശരീരം വിറവൽ പൂണ്ടു.......അവൻ ചുറ്റും നോക്കി...... കണ്ണ് നിറച്ചു അവനെ നോക്കുന്ന രുദ്രൻ..... മോനെ..... """"

വിളികേട്ടതും മിഴികൾ മുകളിലേക്കു പോയി... ചന്തുവിന്റെ മടിയിൽ ആണ് അവൻ.... ഏട്ടാ.... ""ചന്തുവിന്റെ കൈയിൽ മുറുകെ പിടിച്ചവൻ..... രുദ്രൻ അവന്റെ ചുണ്ടിൽ നിന്നും ഒഴുകി വന്ന ചോര കലർന്ന നുര ഒപ്പി മാറ്റുന്നുണ്ട്..... എന്താ മോനെ നിനക്ക് പറ്റിയത്..... ഭീതിയോടെ രുദ്രൻ അത്‌ ചോദിക്കുമ്പോൾ അവന്റെ നെറുകയിൽ മൂർത്തി ചാലിച്ച പച്ചമരുന്ന് കൂട്ടം സഞ്ചയൻ തേച്ചിരുന്നു...... രുദ്രേട്ട... "ഞാൻ.... ചന്തുവിന്റെ ദേഹത്തേക്ക് അവൻ ചാഞ്ഞിരുന്നു........ കൈലാസനാഥന്റെ മുത്ത് എവിടെ ഉണ്ടെന്നു എനിക്ക് അറിയാം........ ""എന്റെ ഓർമ്മകൾ"""" ജയദേവന്റ ഓർമ്മകൾ എന്നിലേക്കു വന്നു രുദ്രേട്ട.... രുദ്രനും കൂടെ ഉള്ളവരും സംശയത്തോടെ അവനെ നോക്കി...അതിൽ അപ്പുറം ആകാംഷയോടെ.......

അതേ രുദ്രേട്ട അവി........ """""""""""""ഉണ്ണി പറയും മുൻപ് രുദ്രൻ അവന്റെ വായ പൊത്തി.... വേണ്ട നിനക്ക് മനസിൽ ആയത് നിന്നിൽ നിന്നും പുറത്തു വരണ്ട......ഈ പ്രകൃതിക്ക് പോലും കാത് ഉണ്ട്..... കുറച്ചു നാളത്തേക്ക് അവനെ നമ്മൾ ഭയക്കേണ്ട കാര്യം ഇല്ല... ശരീരം നേരെ ആകാൻ കാല താമസം എടുക്കും..... എങ്കിലും അവൻ മനസിൽ ആക്കിയിട്ടുണ്ട് നീ ജയദേവന്റെ സ്വത്വം തിരിച്ചു അറിഞ്ഞു കഴിഞ്ഞു എന്നത്............. അതിനു മുൻപ് നമുക്ക് ചെയ്തു തീർക്കാൻ മറ്റൊരു കർമ്മം ബാക്കി ഉണ്ട്......... ഇവൻ........ മഹേന്ദ്രൻ..... """""രുദ്രന്റെ കണ്ണുകൾ കുറുകി.... അതിന് ശേഷം ജലന്ധരൻ...... കുഞ്ഞന് മൂന്നു വയസ് ആകാതെ അത്‌ കേദാർ നാഥിൽ എത്തിക്കാൻ കഴിയില്ല .. അത്‌ വരെ എവിടെ ആണോ അത്‌ അവിടെ തന്നെ സുരക്ഷിതം ആയി ഇരിക്കണം...........

അതിനു മുൻപ് ആ ദുരാഗ്രഹി തീരണം........ രുദ്രൻ പല്ല് ഞറുക്കി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 (ഇനി നമുക്കു കാളി മനയിലേക്കു അതായത് പ്രെസെന്റിലേക്കു തിരിച്ചു വരാം ) രുദ്രൻ പറഞ്ഞു നിർത്തി കൊണ്ട്.....രക്‌തം ഒലിചു കണ്ണ് തുറന്നു കിടക്കുന്ന മഹേന്ദരനിലേക്കു പോയി രൗദ്രം നിറഞ്ഞ അവന്റെ കണ്ണുകൾ........... അപ്പോൾ ഇവൻ അറിഞ്ഞു കഴിഞ്ഞു അല്ലേ....""" എനിക്ക് വേണം അത്‌....... അത്‌ കൈ വന്നു കഴിഞ്ഞാൽ നിന്നെയും നിന്റെ മകനെയും ഇല്ലാതെ ആക്കും ഞാൻ..... പിന്നെ..... പിന്നെ ജലന്ധരനെ തോൽപിക്കാൻ ആർക്കും കഴിയില്ല.... ഹഹഹ... ""ഉന്മാദം പിടിച്ചവനെ പോലെ ജലന്ധരൻ അട്ടഹസിച്ചു.... പറ... എവിടെ ആണ് അത്‌.........

ജലന്ധരൻ ഉണ്ണിക് നേരെ പാഞ്ഞു..... പറയാം..... """"നീ അത്‌ അറിയണം.... എടുക്കാൻ കഴിയും എങ്കിൽ പോയി എടുത്തു കൊള്ളൂ...ഇന്ന് അർധരാത്രി പന്ത്രണ്ട് മണി വരെ നിനക്ക് മുൻപിൽ സമയം ഉണ്ട് മഹാദേവനെ എതിർത്തു കൈക്കൽ ആക്കാൻ പറ്റും എങ്കിൽ അത്‌ നിനക്ക് സ്വന്തം.... എന്താ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ...... തീ പാറുന്ന മിഴികളോടെ അവന്റ മുൻപിൽ നെഞ്ച് വിരിച്ചു നിന്നു ഉണ്ണി........ രുദ്രനും കൂടെ മറ്റുള്ളവരും ഉണ്ണിയെ സംശയത്തോടെ നോക്കി...... അവനിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം അവർ പ്രതീക്ഷിച്ചില്ല..... അവരുടെ നോട്ടം ജലന്ദരനിലേക്കും പോയി..... തയ്യാറാണ്....മ്മ്മ്മ്ഹ്ഹ്ഹ് """"മഹാദേവൻ.... ത്ഫൂ.... ഇവനോ.... ജലന്ധരൻ ആണ് എല്ലാത്തിനും മുകളിൽ...... പുച്ഛത്തോടെ വീറോടെ എല്ലാവരെയും നോക്കിയവൻ...... എങ്കിൽ ഞാൻ പറയുന്നു....

ഇരികത്തൂർ മനയിലെ കാലഭൈരവന്റെ ഉദരത്തിനു ഉള്ളിൽ നീ അന്വേഷിക്കുന്നത് ഉണ്ട്........... നിനക്ക് അത്‌ എടുക്കാം പക്ഷെ നിബന്ധനകൾ ബാധകം........ ഉണ്ണി പറഞ്ഞതും അയാൾ സംശയത്തോടെ നോക്കി... ഇന്ന് അർധരാത്രി പന്ത്രണ്ട് മണിക് മുൻപ് മുൻപ് ഈ നിൽക്കുന്ന രുദ്രമഹാദേവനെ നീ പരാജയപെടുത്തിയിരിക്കണം ഒരു ദ്വന്തയുദ്ധം .....അതും ആ കാലഭൈരവന്റെ മുൻപിൽ എങ്കിൽ അത്‌ എടുക്കേണ്ട വിധം ഞാൻ നിനക്ക് പറഞ്ഞു തരും............എന്റെ കൈ കൊണ്ട് അത്‌ നിനക്ക് തന്നു തോൽവി ഞാൻ സമ്മതിക്കും.... ഉണ്ണി അണച്ചു കൊണ്ട് പറഞ്ഞു നിർത്തി...... സമ്മതം...... """.....നൂറു പ്രാവശ്യം സമ്മതം...""""". മ്മ്ഹ """""പൊട്ടൻ അവന് അറിയില്ല മർമ്മങ്ങൾ അരച്ച് കലക്കി പഠിച്ചവൻ ആണ് ഞാൻ എന്ന്....

ഇവൻ ഒരിക്കലും അത്‌ മാത്രം അറിഞ്ഞിരിക്കില്ല... സിദ്ധാർത്ഥന്റെ വിധി തന്നെ നിനക്കും....... ഉള്ളിൽ ആവേശത്തോടെ പറഞ്ഞു കൊണ്ട് രുദ്രനെ അയാൾ നോക്കി............ രുദ്രന്റെ ചുണ്ടിൽ ചെറു ചിരി തത്തി കളിക്കുന്നുണ്ട്.... മ്മ്ഹ """നീ ചിരിച്ചോ രുദ്ര... കൂടെ ഉള്ളവൻ നന്ദികേശൻ മൃഗത്തിന്റെ ബുദ്ധി അല്ലേ അവന് ഉള്ളൂ...... സ്വന്തം യജമാനന് മരണയോഗം അവൻ തന്നെ കുറിച്ചു കഴിഞ്ഞിരിക്കുന്നു... എന്റെ വിജയവും.....ഉള്ളിൽ മാത്രം പറഞ്ഞു കൊണ്ട് മുൻകൂട്ടി വിജയം നേടിയവനെ പോലെ ചിരിച്ചയാൾ........ എങ്കിൽ നമുക്ക് ഇരികത്തൂർ മനയിൽ വെച്ചു കാണം..... നീ ഒരുങ്ങി വന്നോളൂ......നിന്റെ പതനത്തിനായി ... """വാ രുദ്രേട്ട നമുക്കും മനയിലേക്കു പോകാം..........

ഉണ്ണി രുദ്രന്റെ കൈയിൽ പിടിച്ചു കാളി മഠത്തിനു പുറത്തേക്കു ഇറങ്ങി...... രുദ്രനെയും വീണയെയും ആവണിയെയും അജിത്തിന്റെയും കണ്ണന്റെയും കൂടെ ഒരു കാറിൽ കയറ്റി ഇരികത്തൂർ മനയിലേക്കു വിട്ടു...... നീ എന്ത് പണി ആണ് കാണിച്ചത് ഉണ്ണി..... സഞ്ജയന്റെ കാറിലേക്ക് കയറാൻ പോയതും ചന്തു അവനെ തടഞ്ഞു നിർത്തി........ ഞാൻ എന്താണോ പറഞ്ഞത് അതിന് അർത്ഥം രുദ്രേട്ടൻ അല്ല """"എന്റെ മഹാദേവൻ മനസിൽ ആക്കി അത്‌ കൊണ്ട് ആണ് മറുത്തു ഒന്നും പറയാതെ കാറിൽ കയറി പോയത്...... ഉണ്ണി എന്താ പറയുന്നത് ഞങ്ങള്ക്ക് ഒന്നും മനസിൽ ആകുന്നില്ല... കാലഭൈരവന്റെ ശില്പത്തിൽ എങ്ങനെ ആണ് ആ മുത്ത് വന്നത്.... അന്നു രുദ്രൻ നീ പറയാൻ വന്നതും തടഞ്ഞു...

ഇന്ന് അത്‌ അവനോട് പറയാതെ തന്നെ അവനെ ഇവിടെ വെച്ചു തളർത്താൻ പാടില്ലായിരുന്നോ....? സഞ്ചയൻ സംശയത്തോടെ അവനെ നോക്കി.... സഞ്ജയേട്ടാ.... ഇനി നിങ്ങൾ കാണാൻ പോകുന്നത് വെറും രുദ്രനെ അല്ല """കാലഭൈരവനെ """ആണ്...... സാക്ഷാൽ കാലഭൈരവൻ..... """"""" ഒന്നും മനസിൽ ആകുന്നില്ല....... ഉണ്ണി നീ തെളിച്ചു പറ... ചന്തു അവന്റെ തോളിൽ പിടിച്ചു.... പറയാം.... ഞാൻ അന്നുകണ്ട സ്വപ്നം മുഴുവൻ പറയാം....... ജയദേവന് സംഭവിച്ചത് ഉണ്ണി അവരോട് പറഞ്ഞു തുടങി.. ആ സ്വപ്നം... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"""" ജയദേവ""""..ഞാൻ പൂജിക്കുന്ന ആരാധിക്കുന്ന ഈ കാലഭൈരവനിൽ തൊട്ടു ഞാൻ പറയുന്നു..... അവർക്കൊപ്പം നീയും പുനർജനിക്കും നിനക്ക് മാത്രമേ ഈ മുത്ത്‌ എവിടെ എന്ന് കണ്ടെത്താൻ സാധിക്കു....

അതും സിദ്ധാർത്ഥനും മണിവർണ്ണയും ഒരു കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞു മാത്രമേ നിനക്ക് അത് ഓർത്തെടുക്കാൻ സാധിക്കു.......അത് വരെ ജലന്ധരൻ ആ കുഞ്ഞിന് വേണ്ടി കാത്തിരിക്കും..... ഇനി വരുന്ന ജന്മത്തിൽ സിദ്ധാർത്ഥന്റെ സംഹാര രൂപം ആയിരിക്കും ജയദേവ ലോകം കാണുന്നത്.....കാലഭൈരവന്റ രൗദ്ര ഭാവം.... രുദ്രതാണ്ഡവം നടക്കണം ........ തിരുമേനി ഒന്നും മനസിൽ ആകുന്നില്ല..... ജയദേവൻ അയാളെ സൂക്ഷിച്ചു നോക്കി... അതേ കുഞ്ഞേ.... എന്നാണോ ജലന്ധരൻ ഈ മുത്ത് ഇവിടെ ഉണ്ടെന്നു തിരിച്ചു അറിയുന്നത് അന്നു അർധരാത്രി പന്ത്രണ്ട് മണിക് മുൻപ് അവന്റ പതനം നടക്കണം.... അതും ഈ കാലഭൈരവന്റെ മുൻപിൽ..... മറിച് ആണെങ്കിൽ സിദ്ധാര്ഥന് വിജയം കൈവരിക്കാൻ കഴിയില്ല.....

ഈ ശക്തി മുഴുവൻ സിദ്ധാർത്ഥനിൽ ആവാഹിക്കണം.... അവൻ കാലഭൈരവൻ ആകണം.........വിധിയെ മാറ്റി എഴുതണം........ വിധിയെ മാറ്റി എഴുതാനോ.......? കുഞ്ഞേ കാലഭൈരവന്റ ഉല്പത്തി എന്താണെന്നു നീ അറിയണം... ഭൈരവ മൂർത്തികളിൽ കാല രൂപത്തിൽ ഉള്ള പ്രധാന മൂർത്തി ആണ് കാലഭൈരവൻ.... ബ്രഹ്മാവ് തന്റെ സൃഷ്ടിയിൽ ഉള്ള അഹങ്കാര മതിഭ്രമം നിമിത്തം സാക്ഷാൽ ശ്രീ വിശ്വനാഥഭഗവാനെ, കോടാനു കോടി ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിച്ചവനും രക്ഷിക്കുന്നവനും അവസാനം സംഹരിക്കുന്നവനും ആയ ശ്രീ വിശ്വനാഥദേവനെ തന്നെ നിന്ദിക്കുവാൻ തുടങ്ങി.

അപ്പോൾ ബ്ര്ഹമാവിനെ വീണ്ടെടുക്കാൻ വേണ്ടി വിശ്വനാഥഭഗവാന്റെ അഘോര ഭാവത്തിൽ നിന്നും അവതാരം ചെയ്ത മൂർത്തി ആണ് ശ്രീ കാലഭൈരവൻ.... ആ ദേവൻ തന്റെ നഖങ്ങളാൽ ബ്രഹ്മാവിന്റെ ഊർദ്ധമുഖം ആയ അഞ്ചാമത്തെ തല നുള്ളി എടുത്തു..... വിധി കർത്താവായ ബ്രഹ്മദേവന്റെ തലവിധിയെ തന്നെ മാറ്റി മറിച ശിവ ഭഗവാന്റെ അവതാരം ആണ് കാലഭൈരവൻ..""""....... ആ കാലഭൈരവൻ ജലന്ധരനെ കൊല്ലാൻ പാടില്ല ബ്രഹ്മദേവന്റെ തല നുള്ളി എടുത്തത് പോലെ... ജലന്ധരന്റെ അഹങ്കാരം നുള്ളി എടുത്തു തളർത്തണം............... അത്‌ നടന്നിരിക്കണം...... """"""""""( തൊട്ടു മുൻപ് ഈ ഭാഗത്തു ഞാൻ വാക്കുകൾ മുറിച്ചിരുന്നു ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ചന്തുവേട്ട ഇപ്പോൾ മനസിൽ ആയോ ഉണ്ണി ഒന്നും കാണാതെ ഇറങ്ങി തിരിക്കില്ല എന്ന്.... ജലന്ധരനെ എനിക്ക് കാലഭൈരവന് മുൻപിൽ എത്തിക്കണമായിരുന്നു.... ആ ശക്തിക്കു മുന്പിലെ രുദ്രേട്ടനു വിജയം കൈവരിക്കാൻ കഴിയൂ.......... ഉണ്ണി.... നീ ചെയ്തത് ശരി ആണ്... തുള്ളി ചാടി പോയിട്ടുണ്ട് അവൻ.... അവന് അറിയില്ല കുറുമൻ രുദ്രനെ പഠിപ്പിച്ചിരിക്കുന്ന തന്ത്രങ്ങളുടെ ശക്തി..... സിദ്ധാർത്ഥനെ പോലെ രുദ്രനെ ഇല്ലാതാക്കാൻ ആണ് അവൻ പോയിരിക്കുന്നത്..... മ്മ്ഹ """"ജലന്ധര നിന്റെ പതനം ഇരികത്തൂർ മനയിൽ തന്നെ ആകട്ടെ......... സഞ്ജയൻ മുകളിലേക്കു നോക്കി കൈകൾ ഉയർത്തി.... കാലഭൈരവന്റ രുദ്ര താണ്ടവം ഇനി നമ്മൾ കാണാൻ പോകുന്നു.......... ഉണ്ണിയുടെ മുഖത്ത് ചിരി പടർന്നു...........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story