രുദ്രവീണ: ഭാഗം 134

rudraveena

എഴുത്തുകാരി: മിഴിമോഹന

ചന്തുവേട്ട ഇപ്പോൾ മനസിൽ ആയോ ഉണ്ണി ഒന്നും കാണാതെ ഇറങ്ങി തിരിക്കില്ല എന്ന്.... ജലന്ധരനെ എനിക്ക് കാലഭൈരവന് മുൻപിൽ എത്തിക്കണമായിരുന്നു.... ആ ശക്തിക്കു മുന്പിലെ രുദ്രേട്ടനു വിജയം കൈവരിക്കാൻ കഴിയൂ.......... ഉണ്ണി.... നീ ചെയ്തത് ശരി ആണ്... തുള്ളി ചാടി പോയിട്ടുണ്ട് അവൻ.... അവന് അറിയില്ല കുറുമൻ രുദ്രനെ പഠിപ്പിച്ചിരിക്കുന്ന തന്ത്രങ്ങളുടെ ശക്തി..... സിദ്ധാർത്ഥനെ പോലെ രുദ്രനെ ഇല്ലാതാക്കാൻ ആണ് അവൻ പോയിരിക്കുന്നത്..... മ്മ്ഹ """"ജലന്ധര നിന്റെ പതനം ഇരികത്തൂർ മനയിൽ തന്നെ ആകട്ടെ......... സഞ്ജയൻ മുകളിലേക്കു നോക്കി കൈകൾ ഉയർത്തി.... കാലഭൈരവന്റ രുദ്ര താണ്ടവം ഇനി നമ്മൾ കാണാൻ പോകുന്നു..........

ഉണ്ണിയുടെ മുഖത്ത് ചിരി പടർന്നു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട.... """ഉണ്ണിയേട്ടൻ എന്തിനാ അയാളെ വെല്ലു വിളിച്ചത്.... എനിക്ക് പേടി ആകുന്നു..... കാറിൽ രുദ്രന്റെ നെഞ്ചിലേക് ചാരി കിടന്നു വീണ...... പേടിക്കണ്ട... """രുദ്രൻ ഒന്നു നിശ്ചയിച്ചിട്ടുണ്ട്... അതേ നടക്കു..... ഞാൻ അറിഞ്ഞു കൊണ്ട് തന്നെ ആണ് അവൻ അത്‌ ചെയ്തത്..... രുദ്രന്റെ മിഴികൾ നാലു പാടും പാഞ്ഞു അതിൽ രൗദ്രം നിറഞ്ഞു..... സർ അവിടെ വെച്ചു അവനെ തീർത്തു കൂടായിരുന്നോ...... അജിത് സംശയത്തോടെ പുറകോട്ടു നോക്കി...... അതേ... രുദ്രേട്ട.... ""ഉണ്ണിയേട്ടൻ അങ്ങനെ കാണിച്ചത് അബദ്ധം അല്ലേ...... ആവണിയും ആശങ്ക പ്രകടിപ്പിച്ചു...... എനിക്ക് എല്ലാം അറിയാം... ചിലത് നേരത്തേ എഴുതപ്പെട്ടത് ആണ് അത്‌ പോലെ നടക്കു...

അവന്റ വിധി നടപ്പാക്കേണ്ടത് ആ കാലഭൈരവ മൂർത്തി ആണ്.... . ആ മുത്ത് എവിടെ എന്ന് ഉണ്ണിയേട്ടൻ രുദ്രേട്ടനോട് പറഞ്ഞിരുന്നു അല്ലേ.......... വീണ ചോര കറ പുരണ്ട കൈകളാൽ അവന്റെ കവിളിൽ തലോടി...... ""ആ കൈ മെല്ലെ എടുത്ത് അതിൽ ചുംബിച്ചു രുദ്രൻ........ വിഷമം ഉണ്ടോ.... ""എന്റെ വാവക്ക്...... നിന്നെ.. നിന്റെ വിഷമങ്ങളെ കണ്ടില്ല എന്നു നടിച്ചത് മനഃപൂർവം അല്ല എന്റെ സാഹചര്യം അതായിരുന്നു... അറിയാം ഏട്ടാ..... ഇപ്പോൾ എനിക്ക് എല്ലാം മനസിൽ ആകുന്നുണ്ട്......മഹേന്ദ്രനെ കുറിച് ഞാൻ പറയുമ്പോൾ ഏട്ടൻ എന്നേ കുറ്റപെടുത്തിയിരുന്നത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു... പക്ഷെ അത്‌ എന്നിൽ വാശി നിറക്കാൻ ആണ് എന്ന് അറിഞ്ഞ നിമിഷം

""""ദാ ഈ നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ടായി എന്താണെന്ന് അറിയുമോ.... "? ഇല്ല... ""രുദ്രൻ സംശയത്തോടെ അവളെ നോക്കി...... അത്രയും ദിവസം എന്റെ രുദ്രേട്ടൻ അനുഭവിച്ച വേദന.... നിങ്ങൾ ഓരോരുത്തരും അനുഭവിച്ച വേദന..... എന്റെ ചേച്ചി...... """വീണ വലം കയ്യാൽ അരികിൽ ഇരുന്ന ആവണിയുടെ കൈ കൂട്ടി പിടിച്ചു........... രുദ്രൻ വീണയുടെ നെറുകയിൽ ചുംബിച്ചു..... ശേഷം വലത്തേ കൈയിലേക്ക് ആവണിയെയും ചേർത്ത് കിടത്തി..... സഹോദരന്റെ സ്നേഹവും കരുതലും അവൾക്കും നൽകി............. രുദ്രേട്ട... ""മന എത്തി.... കണ്ണൻ വണ്ടി നിർത്തി മിററിലൂടെ പുറകോട്ടു നോക്കി സഞയ്ന്റെ കാറും കണ്ടു.......... മൂർത്തിയും ഭാര്യയും ഓടി വന്നിരുന്നു....

മൂർത്തിയുടെ ഭാര്യ കരഞ്ഞു കൊണ്ട് ആ പെൺകുട്ടികളെ രണ്ട് പേരെയും ചേർത് പിടിച്ചു... ഇത് വരെ പൂജ മുറിയിൽ ആയിരുന്നു സുവർണ്ണ.... എന്റെ കുഞ്ഞുങ്ങൾക്ക് ആപത്തു ഒന്നും വരരുതേ എന്ന് പ്രാർത്ഥനയോടെ..... മൂർത്തി കണ്ണ് തുടച്ചു വാല്സല്യത്തോടെ ഇരുവരെയും നോക്കി..... ചെല്ല് മുറിയിൽ ഡ്രെസ് എല്ലാം എടുത്തു വച്ചിട്ടുണ്ട് ഈ രക്തകറ കഴുകി....എനിക്ക് വേണ്ടി പ്രാർത്ഥിക്കണം... നീ എന്ന ശക്തി കൂടെ ഉണ്ടെങ്കിലേ എനിക്ക് വിജയം കൈവരിക്കാൻ കഴിയു..........വീണയുടെ മുഖം കൈകുമ്പിളിൽ എടുത്തവൻ നെറ്റിയിൽ ചുംബിച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ചന്തുവേട്ട..... """രുദ്രേട്ടൻ എവിടെ....? കുളി കഴിഞ്ഞ് മാറ്റി മാറി വീണയും ആവണിയും മനയുടെ അകത്തളത്തിലേക്കു വന്നു........ അറയിൽ ഉണ്ട്..... വേഷം മാറാൻ പോയി...... ചന്തു വീണയെ ചേർത്തു നിർത്തി.... വേഷം മാറാനോ....? ആവണി സംശയത്തോടെ ഉണ്ണിയെ നോക്കി... എടി പെണ്ണേ ഇത്‌ ദ്വന്ദയുദ്ധം ആണ്....നന്മയും തിന്മയും തമ്മിൽ ഉള്ള യുദ്ധം... അതിനിടക് നമ്മുടെ രുദ്രേട്ടൻ മുണ്ട് ഉടുത്തു ഇറങ്ങിയാൽ ആ ജലന്ധരൻ അത്‌ പറിച് കൊണ്ട് പോകും ഇനി തടയാൻ ഒന്നും ഇട്ടില്ലേൽ ആ നേരത്ത് ജലന്ധരൻ മുത്ത് കൊണ്ട് പോകും....... എടാ.... """"ഉണ്ണി പറഞ്ഞതും ചന്തു ദയനീയമായി അവനെ നോക്കി.... കാലഭൈരവന്റ മുത്തിന്റെ കാര്യം ആണ് പറഞ്ഞത്....

ഹോ ഈ മനുഷ്യൻ നോക്കി പേടിപ്പിക്കുന്നത് കണ്ടില്ലേ.... അല്ലേൽ തന്നെ ഇങ്ങേര്ക് എല്ലാം ഡബിൾ മീനിങ് ആണ് ആ മീനു എങ്ങനെ സഹിക്കുന്നു എന്റെ ദൈവമേ... ഉണ്ണി ചന്തുവിനെ മുഖം കോട്ടി........ എന്റെ മോളേ ദ്വന്ദയുദ്ധതിനു ചില വേഷ വിധാനങ്ങൾ ഉണ്ട്... പിന്നെ അവന് കുറുമൻ എന്ന ഗുരുവിനു ഗുരു പൂജ ചെയ്യണം.... അദ്ദേഹം ആ ദക്ഷിണ സ്വീകരിക്കും....... ചന്തു ആവണിക്ക് പറഞ്ഞു കൊടുത്തു......... ചന്തുവേട്ട.... എന്റെ രുദ്രേട്ടൻ..... വീണ ദയനീയം ആയി അവനെ നോക്കി.... രുദ്രൻ ആരാണെന്നു ഞങ്ങളെക്കാൾ നന്നായി നിനക്ക് അറിയാം...... പിന്നെ അവനിൽ എനിക്ക് അമിത വിശ്വാസം ഉണ്ട്.... അവന്റ രൗദ്രഭാവം നേരിൽ കണ്ടത് ആണ് ഞങ്ങൾ......

അവൾ പറഞ്ഞതിൽ കാര്യം ഉണ്ട്....ഉണ്ണി ചന്തുവിന് അടുത്തേക് വന്നു....... ഭൈരവന്റെ മന്ത്രങ്ങളെ എതിർത്തു അവനെ ഇല്ലാതെ ആക്കാൻ രുദ്രേട്ടനു കഴിഞ്ഞു.... അത്‌ പോലെ അല്ല ജലന്ധരൻ രുദ്രേട്ടനോളം തന്ത്രങ്ങൾ പഠിച്ചവൻ ആണ് ..... മർമ്മങ്ങൾ എല്ലാം അവന് അറിയാം... ഒന്ന് പിഴച്ചാൽ.......... രുദ്രേട്ടൻ പറഞ്ഞിട്ടാണ് ഞാൻ അവനെ വെല്ലു വിളിച്ചത്..... ഉണ്ണിയേട്ട......"""നിറഞ്ഞ മിഴിയാലേ അവനെ നോക്കി വീണ.... ഇല്ല """പിഴക്കില്ല ആ മഹാദേവന് പിഴക്കില്ല........ ഉണ്ണി കണ്ണുകൾ അടച്ചു..... ചന്തുവിന്റെയും കൂടെ ഉള്ളവരുടെയും മുഖത്ത് ആത്മവിശ്വാസം നിറഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുന്പിലെ പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദ്വന്വന്തരി മൂർത്തിയെ വണങ്ങി രുദ്രൻ അരയിലെ നേര്യത് തറ്റു പോലെ ചുറ്റി........ അറക്കുള്ളിലെ പീഠത്തിൽ പൂജിച്ചിരുന്ന ചുവന്ന പട്ട് സഞ്ജയൻ കൈയിൽ എടുത്തു........ "" ഇതെന്തിനാണ്......? രുദ്രൻ സംശയത്തോടെ നോക്കി......... പണ്ട് കാലഭൈരവനെ പൂജിച്ചിരുന്ന ഇരികത്തൂർ മനയിലെ വലിയ കാരണവർ അരയിൽ ചുറ്റിയിരുന്ന പട്ട് ആണ്..... ഇത്‌ ധരിച്ചു പൂജ ചെയുമ്പോൾ അദ്ദേഹത്തിന് ആ ഭഗവാന്റെ അനുഗ്രഹം ആവോളം ലഭിക്കാറുണ്ടെന്നും കുറെ സമയത്തേക്കു അദ്ദേഹം ആ ശക്തിയെ തന്നിലേക്കു ആവാഹിക്കാറുണ്ടെന്നും മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്....

ഇരികത്തൂർ മനയിലെ അറയിൽ ഇത്രയും നാൾ ഇത്‌ പൂജിച്ചിരുന്നു എങ്കിൽ അതിന് കാരണം ഈ ഒരു ദിവസത്തിന് വേണ്ടി ആയിരുന്നിരിക്കണം......... സഞ്ചയൻ ആ പട്ട് രുദ്രന്റെ അരയിൽ ചുറ്റി................... കണ്ണുകൾ അടച്ചു നിന്നു രുദ്രൻ........... കണ്മുൻപിൽ തെളിഞ്ഞു വന്ന കുറുമന്റെ രൂപത്തിന് മനസ് കൊണ്ട് ഗുരുദക്ഷിണ അർപ്പിച്ചു.... ഓം ദം ദക്ഷിണ മൂർത്തയെ നമഃ """""ഗുരവേ സാർവ്വലോകാനാം ഭിഷജേ ഭവ രോഗിണാം നിധയെ സർവ്വ വിദ്യാനാം ദക്ഷിണ മൂർത്തയെ നമഃ """"" അർഥം :- സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.

( ശിവന്റെ മറ്റൊരു ഭാവം ആണ് ഗുരു ആയ ദക്ഷിണ മൂർത്തി ) "ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച സ്വാഹാ"....... ദക്ഷിണ മൂർത്തി മന്ത്രം ഉരുവിട്ടു കൊണ്ട് മൂർത്തി മുൻപിൽ കൊണ്ട് വന്നു വെച്ച വെള്ള പുഷ്പങ്ങൾ കുറുമനെ മനസിൽ ധ്യാനിച്ച് രുദ്രൻ മുന്പിലെ പീഠത്തിൽ സമർപ്പിച്ചു........... തറ്റു ഉടുത്തു അരയിൽ ചുവന്ന പട്ടു ചുറ്റി അറയിൽ നിന്നും പുറത്ത് ഇറങ്ങിയ രുദ്രനെ നോക്കി നിന്നവർ.... വിരിഞ്ഞ മാറിലെ നിറഞ്ഞ രോമങ്ങളും ഉരുക്കു ശരീരവും ഒരു യോദ്ധാവിന്റെ ചേഷ്ടകൾ വിളിച്ചു ഓതി............... ഒരു താലത്തിൽ അല്പം കുംങ്കുമം മൂർത്തി വീണയുടെ മുൻപിൽ കൊണ്ട് ചെന്നു........

മഹാദേവനെ മനസിൽ ധ്യാനിച്ച് പതിയുടെ തിരുനെറ്റിയിൽ ചാർത്തി കൊള്ളൂ...... സഞ്ജയൻ പറഞ്ഞതും മറുത് ഒന്നും ചിന്തിക്കാതെ വീണ അതിൽ നിന്നും ഒരു നുള്ള് കൈയിൽ എടുത്തു..... രുദ്രന് സമീപം വന്നവൾ.... ""ഹേ സ്വാമിനാഥ കരുണാകര ദീനബംധോ ശ്രീ പാർവതിശ മുഖപങ്കജ പത്മബംധോ ശ്രീ ശാതി ദേവഗണ പൂജിതഃ പാദപത്മ വല്ലീസ നാഥ മമ ദേഹി കരവലംബം """""........ മനസിൽ ആ മഹാദേവനെ പൂജിച്ചു കൊണ്ട് രുദ്രന്റെ നെറ്റിയിൽ ആ കുംകുമം ചാർത്തി അവൾ..... ആദിശങ്കരന് വേണ്ടി ഈ ലോകത്തിനു വേണ്ടി വിജയം നേടി വരണം..... ""ഉറച്ച ശബ്ദത്തോടെ അവൾ പറയുമ്പോൾ അല്പം മുൻപ് തങ്ങളുടെ മുൻപിൽ കണ്ട ആ ദുർഗമാതാവിനെ അവർ ഒന്നു കൂടി കണ്ടു.............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അച്ഛന്റെ മന്ത്രവാദ പുരയിൽ കാളി വിഗ്രഹത്തിനു മുൻപിൽ പദ്മാസനത്തിൽ ഇരുന്നു ജാതവേദൻ..... അരയിൽ തറ്റുടുത്തു യുദ്ധത്തിന് തയാറായി കഴിഞ്ഞിരുന്നു അയാൾ..... """""ഭദ്രമൂർത്തേ ഭഗാരാധ്യയെ ഭക്ത സൗഭാഗ്യ ദായികേ ഭവസങ്കട നാശേ ശ്രീ ഭദ്രകാളി നമോസ്തുതേ നിസ്തുലെ നിഷ്‌കളെ നിത്യേ നിരാപയെ നിരാമയെ നിത്യശുദ്ധേ നിര്മലേ ശ്രീ ഭദ്രകാളി നമോസ്തുതേ """"""( ശത്രു ദോഷത്തിനു ഭദ്രകാളിയെ പൂജിക്കുന്ന മന്ത്രം )...ഇരുപത്തി ഒന്നു തവണ ചൊല്ലി അയാൾ കണ്ണ് തുറന്നു....... ഏഴു തിരിയിട്ട് കൊളുത്തിയ ഏഴുനിലവിളക്കിന് മുകളിൽ കർപ്പൂരം കത്തിച്ചു.... മഹാകാളി ഈ മകൻ ജയിച്ചു വരാൻ അനുഗ്രഹം തരു.........

മുന്പിൽ ഇരുന്ന കത്തിയാൽ തള്ളവിരൽ മുറിച്ചു ആ രക്തം തിരുനെറ്റിയിൽ സ്വയം ചാർത്തി......... വിജയം എനിക്ക് എന്ന് അറിയാം....... ഇരുപത്തി നാലു മെയ്‌ പയറ്റുകൾ പഠിച്ചവൻ ഞാൻ..... ആറു കൈകുത്തി പയറ്റുകൾ... ആറു കാല് ഉയർത്തി പയറ്റുകൾ.... ആറു പകർച്ച കൈ പയറ്റുകൾ... ആറു പകർച്ച കാൽ പയറ്റുകൾ..... എല്ലാം അറിഞ്ഞവൻ ജലന്ധരൻ...... വിജയദശമി കഴിഞ്ഞു വരുന്ന കറുത്തവാവിൽ അവന്റെ കുഞ്ഞിന്റെ ശിരസ്സ് പിളർന്നു രക്തം നിനക്ക് ഞാൻ തരും........... കത്തുന്ന കർപ്പൂര ആഴിയിലേക്കു കൈ വെച്ചവൻ....... ജനൽ വഴി കിതച്ചു വന്ന തെക്കൻ കാറ്റിൽ ഏഴു വിളക്കുകളും കർപ്പൂര ആഴിയും അണഞ്ഞു കഴിഞ്ഞിരുന്നു....... ങ്‌ഹേ...

"""വീണ്ടും പരീക്ഷണമോ.... ഇല്ല അവൻ എന്റെ മുൻപിൽ ജയിക്കില്ല.... നൂറ്റി എട്ടു മർമ്മങ്ങൾ അരച്ച് കലക്കി പഠിച്ചവൻ ജലന്ധരൻ.... ഹഹഹ..... ഹഹഹഹ..... ഇന്ന് രുദ്രന്റെ അന്ത്യം.... സിദ്ധാർത്ഥന്റെ വിധി തന്നെ നിനക്കും......... സമയം ഒൻപത് അര.... പത്തു മണി തൊട്ടു തുടങ്ങുന്ന അങ്കം...... രണ്ടു മണിക്കൂർ എനിക്ക് മുൻപിൽ പന്ത്രണ്ട് മണിക് മുൻപ് അവന്റെ കണ്ഠം തകർത്ത് കളയും ഞാൻ....... അയാൾ വാതിൽ അടച്ചു പുറത്തേക്കു ഇറങ്ങി.... പരിചാരകന് നിർദ്ദേശം കൊടുത്തു വണ്ടി എടുക്കാൻ........ കാളി മന പിന്നിട്ടതും പടിപ്പുരയുടെ വാതിൽ തനിയെ അടഞ്ഞു.... നിമിത്തം എന്നത് പോലെ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കാലഭൈരവന്റെ മുൻപിൽ ഇരുവരും പോര് കോർത്തു നിന്നു..... രുദ്രന്റെ കണ്ണിലെ രൗദ്രം കാണുമ്പോൾ ചില സമയങ്ങളിൽ ജലന്ധരൻ പകച്ചു തുടങ്ങിയിരുന്നു.... എങ്കിലും അയാളുടെ അമിത ആത്മവിശ്വാസം എല്ലാം അറിയുന്നവൻ എന്ന ഹുങ്ക് അയാളെ വീണ്ടും വീണ്ടും നിഷേധി ആക്കി കൊണ്ടിരുന്നു........... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഓം നമോ ഭഗവത് രുദ്രായ് """"...... ശിവ മഹാമന്ത്രങ്ങളിൽ ഒന്നായ മന്ത്രം ചൊല്ലി വീണയും ആവണിയും പൂജാമുറിയിൽ കണ്ണ് അടച്ചു ഇരുന്നു..... വെളുത്തപൂക്കളും കറുത്ത എള്ളും മഹാദേവന് മുൻപിൽ ഒരുക്കി വെച്ചു..... ( മന്ത്രത്തിനു കൂടുതൽ ശക്തി പകരാൻ ആണ് ) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കാലഭൈരവന്റെ മുൻപിൽ കർപ്പൂരവും ഹവിസും ചേർത്ത ആഴി ആളി കത്തി........ അതിൽ നിന്നും വമിക്കുന്ന സുഗന്ധം ചുറ്റും നിറഞ്ഞു..........രുദ്രന്റെയും കൂടെ നില്കുന്നവരുടെയും മുഖത്തെ ആത്‌മവിശ്വാസം കണ്ടു ജലന്ധരന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...... അയാൾ ആ കാലഭൈരവന്റെ വിഗ്രഹത്തിലേക്കു നോക്കി......... മ്മ്മ്ഹ്ഹ് """എനിക്ക് വേണ്ടത് നിന്റെ ഉദരത്തിൽ ആണ് അല്ലേ..... അറിഞ്ഞില്ല ഞാൻ... വലിയ കാരണവർ കളം അറിഞ്ഞു കളിച്ചു....... വിജയം കൈവരിച്ചു കഴിഞ്ഞാൽ നിന്റെ വിഗ്രഹം ഇവിടെ തച്ചുടയും..... ഇരികത്തൂർ മനയും എന്റെ സ്വന്തം......... നെഞ്ചിൽ കിതപ്പോടെ തല ഉയർത്തി ചുറ്റും നോക്കി അയാൾ......

ഇനി മുതൽ തനിക് സ്വന്തം ആകാൻ പോകുന്ന ഇരികത്തൂർ മന........ സമയം ആഗതം ആയി........ഇരുവർക്കും യുദ്ധകളത്തിലേക്കു സ്വാഗതം..... സഞ്ചയന്റെ വാക്ക് കേട്ടതും ഇരുവരും പന്ത്രണ്ട് അടി അകലത്തിൽ സ്ഥാനം ഉറച്ചു നിന്നു.......... തന്റെ മുൻപിൽ നിൽക്കുന്ന രുദ്രനെ അയാൾ അടിമുടി നോക്കി...... തന്നെക്കാൾ ആരോഗ്യ ദൃഢഗാത്രൻ...... വിടർന്ന മുഖത്ത് തെളിഞ്ഞു നിൽക്കുന്ന നുണക്കുഴി...... സിദ്ധാർത്ഥന്റെ കണ്ണെങ്കിലും ഭയം അല്ല ആ കണ്ണുകളിൽ രൗദ്രം ആണ്.............. പുഞ്ചിരി തത്തി കളിക്കുന്ന ചുണ്ടിലേക്കു നോക്കി അയാൾ....... മ്മ്ഹ്ഹ് """അണയാൻ പോകുന്നവൻ....... നീ മാത്രം അല്ല നിങ്ങൾ ഓരോരുത്തരും......

അയാളുടെ കണ്ണുകൾ എല്ലാവരിലും ഒന്നു പാഞ്ഞു അപ്പോഴും ജലന്ധരനെ നോക്കുന്ന രുദ്രന്റെ കണ്ണുകളിൽ അഗ്നി ആളി കത്തി........ കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും.... ആവണിയുടെ ഉദരത്തിലെ മൂന്നു കുഞ്ഞുങ്ങളും അവന്റെ മുൻപിൽ തെളിഞ്ഞു നിന്നു........ പരാജയം സംഭവിച്ചാൽ അയാൾ എല്ലാം തകർക്കും..... ഇല്ല... ""ജലന്ധര അന്തിമ വിജയം എനിക്ക് തന്നെ...... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക് നൂറു അർഥങ്ങൾ നിറഞ്ഞു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സമയം പത്തു ആയതും..... ഇരുവരും കൈ തൊഴുതു മാറിന് പിടിച്ചു......... """"ഗുരുർബ്രഹ്‌മോ ഗുരുർ വിഷ്ണു ഗുരുർദേവോ മേഹശ്വര """"....രുദ്രന്റെ നാവ് മന്ത്രിച്ചു.......... മാറിൽ പിണഞ്ഞിരിക്കുന്ന രുദ്രന്റെ കൈകൾ കണ്ടതും ജലന്തരൻ ഒന്നു പിടച്ചു... ആ സ്ഥാനത്തിന് അർത്ഥം......

ശരീരത്തിലെ ഒട്ടു മിക്ക മർമ്മങ്ങളും ആ കൂപ്പിയ കൈകളിൽ ഒളിപ്പിച്ചു പ്രതിരോധത്തിനും ആക്രമണത്തിനും ഉള്ള സാധ്യത വിളിച്ചു ഓതുന്നു...... അതിന് അർത്ഥം ഇവൻ എന്തൊക്കെയൊ അറിയാം എന്നാണോ..... ഏയ് അങ്ങനെ വരാൻ വഴി ഇല്ല്ല.......... സ്വയം ആശ്വസിപ്പിച്ചു ജലന്ധരൻ....... മാറിലെ കൈകൾക് സ്ഥാനചലനം നൽകാതെ നടു വളച്ചു വലതു കാൽ മുന്പോട്ട് പിണച്ചു ആദ്യ പ്രഹരത്തിനു സജ്ജം ആയി രുദ്രൻ..... എതിരാളിയും അതേ സ്ഥാനത്തു തന്നെ വന്നു........ നിമിഷങ്ങൾക്കകം ജലന്ധരൻ ഇടതു കാൽ തെരുത് കുത്തി വലതു കൈ ഉയർത്തി വായുവിൽ വട്ടം ചുഴറ്റി രുദ്രന്റെ മേലേക്ക് ചാടി..... അവന്റെ ഇടത്തെ തോളിൽ അയാളുടെ വലം കൈയുടെ മുട്ട് പതിഞ്ഞു...... ആാാ...

""ഒരു അലർച്ചയോടെ പുറകോട്ടു പോയി രുദ്രൻ.... ഇടത് കാൽ പുറകിലും വലതു കാൽ മുൻപിലും ആയി നിന്നു രുദ്രൻ..... ആദ്യ പ്രഹരം ശത്രുവിനെ ഏല്പിച്ച ആഹ്ലാദം ജലന്ദരനിൽ പടർന്നു.... ചന്തുവേട്ടാ.... ""കണ്ണൻ ചന്തുവിന്റെ തോളിൽ പിടിച്ചു...... ഇല്ല ഒന്നും ഇല്ല... ""അണയാൻ പോകുന്ന തിരി ആളി കത്തും...... ചന്തു അവനെ ആശ്വസിപ്പിച്ചു..... നിമിഷങ്ങൾക് അകം രുദ്രന്റെ ചുണ്ടിൽ ചിരി പടർന്നു...... വലം കാൽ ഒന്നു ചുഴറ്റി..... ഗുണന രൂപത്തിൽ കയറി ഇറങ്ങി ജലന്ധരന്റെ നെഞ്ചിൽ ചവുട്ടി......... പുറകോട്ടു പോയ ജലന്ധരൻ ഒന്നു ഞെട്ടി....

""പേരിക്ക ചുവടു ""ഇവൻ എങ്ങനെ....? ആലോചിച്ചു നില്കാൻ സമയം ഇല്ലാതെ അതേ ചുവടുമായി തിരികെ രുദ്രനിലേക്കു പാഞ്ഞു അയാൾ... പക്ഷെ എതിരാളിയുടെ ആക്രമണ സ്വഭാവം മുൻപിൽ കണ്ട് രുദ്രൻ അതേ അടവിൽ തിരികെ പ്രയോഗിച്ചു......... ചതുരചുവടിനാൽ എതിരാളിയേ താഴെക് മലർത്തി അടിച്ചു............ പൊടി പാറുന്ന യുദ്ധം ആണ് മുക്കാൽ മണിക്കൂർ നീണ്ടു നിന്നത്....... ഇരുദേഹങ്ങളും മണ്ണിനാൽ കുതിർന്നു........ ഇരുവരും സമാസമം..... ഇരുവരെയും അതാത് ഭാഗത്തുള്ളവർ പിടിച്ചു മാറ്റി...... പാച്ചിൽ ചുവടുകൾ """മനസിൽ ആക്കിയ തന്നോളം മെയ് വഴക്കം ഉള്ള അഭ്യാസി ആണ് രുദ്രൻ എന്ന അറിവ് അയാളെ മാനസികം ആയി ഒന്ന് തളർത്തി......

പക്ഷെ തോറ്റു പിന്മാറാൻ ജലന്ധരൻ തയ്യാറല്ലായിരുന്നു........ അയാൾ ആ കാലഭൈരവനിലേക്കു നോക്കി.... ഇനി മുക്കാൽ മണിക്കൂർ കൂടി നീളുന്ന യുദ്ധം..... യുദ്ധ മുറക്ക് ഇടക്ക് ഞാൻ പ്രയോഗിക്കാൻ പോകുന്ന മര്മ്മം .... ഹഹഹ..... """അവൻ തീരും............. പരിചാരകൻ നൽകിയ ഇളനീർ ഒറ്റ വലിക്കു കുടിച്ചു ജലന്ധരൻ.... വീണ്ടും പഴയ സ്ഥാനത് വന്നു ഇരുവരും... ആദ്യ പതിനഞ്ച് മിനിറ്റ് ഇരുവരും ഒരേ ശക്തിയിൽ പരസ്പരം പ്രഹരിച്ചു............... ഇനി വരുന്ന നിര്ണ്ണായകം ആയ ഇരുപതു മിനിറ്റിലേക്കു ഉറ്റു നോക്കി സഞ്ജയനും കൂട്ടരും......... രുദ്രനിലെ മാറ്റം അവർ നോക്കി കണ്ടു...... ചുവടുകൾ പിഴക്കാത്ത അഭ്യാസി...... ആ കാലുകളുടെ ചലനങ്ങൾ സഞ്ജയന്റെ നെഞ്ചിടിപ്പു കൂട്ടി...... ചന്തു.....

""""ദക്ഷ യാഗത്തിന്റെ ഇടക്ക് പരമശിവൻ കോപം പൂണ്ടു നടത്തിയ ചുവടുകൾ ആണ് കളരി പയറ്റു എന്നു കേട്ടിട്ടുണ്ട്.... എന്റെ അറിവ് ശരിയെങ്കിൽ ആ ചുവടുകൾ കണ്ടോ അതിലെ മാറ്റം കണ്ടോ.... അത്‌ നമ്മുടെ രുദ്രൻ അല്ല സാക്ഷാൽ കാലഭൈരവൻ """"""ആണ് ഇപ്പോൾ നമ്മുടെ മുൻപിൽ........ ജലന്ധരന്റെ അടവുകൾ പിഴക്കുന്നത് കണ്ടോ........ അവൻ അടി പതറി തുടങ്ങി............... പ്രകൃതി പോലും ആ മഹാദേവന്റർ വരവ് അറിയിച്ചു കഴിഞ്ഞിരുന്നു....... ദൂരെ നിന്നും തെക്കൻ കാറ്റു വീശി അടിച്ചു..... മനക്കു ചുറ്റും ഉള്ള മണികൾ കൂട്ടി മുഴങ്ങി തുടങ്ങി.... ഇരു ദേഹങ്ങൾ തമ്മിൽ ഇടയുമ്പോൾ കാരിരുമ്പു പോലെ ഉറച്ച ശരീത്തിൽ നിന്നും ശബ്ദം പുറത്തേക് വന്നു തുടങ്ങി.............

ഇനി പിടിച്ചു നിൽക്കണം എങ്കിൽ അടവ് മാറ്റി പിടിക്കണം എന്ന തിരിച്ചു അറിവോടെ ജലന്ധരൻ വലതു കൈയിലെ ചൂണ്ടു വിരലും നടു വിരലും പിണച്ചു കൊണ്ട് മിന്നൽ വേഗത്തിൽ രുദ്രന് നേരെ പാഞ്ഞു....... പണ്ട് സിദ്ധാർത്ഥനെ ഇല്ലാതെ ആക്കിയത് പോലെ രുദ്രന്റെ തൊണ്ട കുഴിയിലെ വിജ്ഞാനം എന്ന മർമ്മം ലക്ഷ്യം ആക്കി പാഞ്ഞു ആ കൈകൾ......... നിമിഷ നേരം ആ തൊണ്ടയിൽ സ്പർശിച്ചതും വിഷം തീണ്ടിയത് പോലെ പുറകോട്ടു വീണു അയാൾ........ ആകാശത്തു മിന്നൽ പിണരുകൾ ചിത്രം കല തുടങ്ങി..... കനത്ത ഇടി വെട്ടി....... മഴ ശക്തി ആർജിച്ചു പെയ്തിറങ്ങി............ പുറകോട്ടു വീണ അയാൾ രുദ്രനെ നോക്കി.......

കനത്ത മഴയേ ഭേദിച്ചു തന്നിലേക്കു വരുന്നവൻ...... അവന്റെ തൊണ്ടകുഴിയിലെ നീല നിറം തെളിഞ്ഞു നിന്നു............... നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മാങ്ക രാ-കായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംഭരായ തസ്മൈ ന-കാരായ നമഃശിവായ ..... """"സഞ്ജയന്റെ നാവിൽ മന്ത്രം ഉയർന്നു പൊങ്ങി............ അതിനനുസരിച്ചു കാലഭൈരവന്റെ സാന്നിധ്യം അവർ മനസിൽ ആക്കി..... വീണു കിടക്കുന്ന ഇടത് കിടന്നു ജലന്ധരൻ മുകളിലേക്കു നോക്കി......... ആകാശത്തു പൊട്ടി പുറപ്പെടുന്ന മിന്നൽ പിണരിനെയും കുത്തി മറിഞ്ഞു വരുന്ന മഴയെയും ഭേദിച്ച് തന്നിലേക്കു ഓടി അടുക്കുന്ന രുദ്രൻ...... കണ്ണുകളിൽ അഗ്നി ആണ്...... കഴുത്തിൽ നീല നിറം തെളിഞ്ഞു നില്കുന്നു.............. ആാാാ......

"""""ആാാ"""""ഒരു അലർച്ചയോടെ രുദ്രൻ കാലഭൈരഭവന്റെ തറയിൽ ചാടി കയറി..... കാലഭൈരവന്റെ ആയുധം ആയ ത്രിശൂലം വലിച്ചു ഊരി.................. നഗ്നമായ നെഞ്ചിലൂടെ മഴ വെള്ളം ഒലിചു ഇറങ്ങി........ കാലഭൈരവന്റെ ആയുധം ആയ ത്രിശൂലം കൈയിൽ ഏന്തി താഴേക്ക് ചാടി അവൻ.......... ജലന്ധരൻ കിടന്ന ഇടത് നിന്നും എഴുനേറ്റ് പുറകോട്ടു ഓടി....... അരുത് കൊല്ലരുത്....... ഭഗവാനെ ക്ഷമിക്കു ...... അയാൾ കൈ കൂപ്പി...... ക്ഷമയോ നിനക്കോ....... """"ജലന്ധര ഈ ജന്മം അല്ല പല ജന്മങ്ങളിൽ നീ ചെയ്തു കൂട്ടിയ പാപത്തിനു ശിക്ഷ നീ അനുഭവിക്കണം നിന്റെ അഹങ്കരം ഞാൻ നുള്ളി എടുക്കും..... ....... രുദ്രൻ ത്രിശൂലം ആയി അയാൾക് നേരെ പാഞ്ഞു......

ചന്തു ഇത്‌ അപകടം ആണ് രുദ്രന്റെ മനസ് കൈ വിട്ടു.... ഇത്‌ കാലഭൈരവൻ ആണ്..... സംഹാരം ആണ് ആ കൈകളിൽ .... പെട്ടന്നു വീണയെ വിളിച്ചു കൊണ്ട് വായോ...... മഴയിൽ കുതിർന്നു സഞ്ജയൻ അലറി....... ചന്തു ഓടി ചെല്ലുമ്പോൾ കണ്ണുകൾ അടച്ചു വെള്ള പൂക്കൾ ഭഗവാന് അർപ്പിക്കുകയാണ് വീണ..... മോളേ വായോ..... """"ചന്തു അവളുടെ കൈയിൽ പിടിച്ചു വലിച്ചു......... മഴയിലേക്ക് അവളെ കൊണ്ട് ഇറങ്ങി വരുമ്പോൾ....... ജലന്ദരന്റെ നെഞ്ചിൽ വലം കാൽ ചവുട്ടി നിൽക്കുന്ന സംഹാര മൂർത്തി....... തടയു മോളേ അവനെ...... അയാൾ മരണപ്പെടാൻ പാടില്ല...... സഞ്ജയൻ അലറി കരഞ്ഞു...... രുദ്രേട്ട....... """ഉറക്കെ അവൾ വിളിച്ചു കൂവി....... അരുത് രുദ്രേട്ട..........

അവന്റെ മരണം ആദിശങ്കരന്റെ കയ്യാൽ ആണ്........തളർത്തവനെ....... അതിനുള്ള അവകാശം ഉള്ളൂ നമുക്ക്... ആഹ്..... ഒരു ഞെട്ടലോടെ ആ ത്രിശൂലം അവൻ വലിച്ചെറിഞ്ഞു...... ഇടി മിന്നലിന്റെ അകമ്പടിയോടെ മനയുടെ കിഴക്കു ഭാഗത്തു അത്‌ കുത്തി നിന്നു........ """""""""കാലഭൈരവന്റെ കയ്യാൽ ഈ ത്രിശൂലം പതിക്കുന്ന ഭാഗത്തു കാലഭൈരവന് പുനപ്രതിഷ്ട നടത്തണം അതോടെ മനയിലെ ശാപം തീരും.... """""""" വലിയ കാരണവർ ജയദേവന് പറഞ്ഞു നൽകിയ അറിവ് ഉണ്ണിയുടെ മനസിലേക് വന്നു....... അവൻ ചെറിയ ചിരിയോടെ ആ ത്രിശൂലത്തിലേക് നോക്കി ... ( രുദ്രൻ മാത്രം സ്ഥാനം കാണാൻ കഴിയു എന്നു പറഞ്ഞിരുന്നു ഒരു പക്ഷെ അതിനായ് ആയിരിക്കാം കാലഭൈരവൻ ആ ത്രിശൂലം കൈകൾ കൊണ്ട് എടുത്തത് ) സഞ്ചയൻ ശിവ പഞ്ചാക്ഷരി ഉറക്കെ ചൊല്ലി...... കാറ്റ് ആഞ്ഞു വീശി............... ജലന്ധര......

""""ഇനി നിന്റെ മുൻപിൽ അഞ്ചു നിമിഷം കൂടി ബാക്കി ഉണ്ട്...... പരാജയപ്പെടുത്താൻ കഴിയും എങ്കിൽ എഴുനേറ്റ് വാ.......... വലത്തേ കാൽ അവനിൽ നിന്നും എടുത്തു മാറ്റി ദിഗന്തം പൊട്ടു മാറു അലറി അവൻ....... കാലഭൈരവന്റെ ഉദരത്തിലേക്കു നീണ്ടു ജലന്ദരന്റെ കണ്ണുകൾ.... വേണം എനിക്ക് ആ മുത്ത്......അയാൾ ചാടി എഴുനേറ്റു..... രുദ്രന് നേരെ പാഞ്ഞു...........ഒരു നിമിഷം അയാളുടെ കാലുകൾ നിശ്ചലം ആയി.... ഒരു അടി പോലും പുറകോട്ടു മാറാതെ തന്നിലേക്കു അടുക്കുന്നത് രുദ്രൻ അല്ല സാക്ഷാൽ കാലഭൈരവൻ ആണെന്ന് അയാൾ തിരിച്ചു അറിഞ്ഞു......എങ്കിലും രുദ്രന് നേരെ കൈ പൊക്കിയതും......... ആാാാാ.......""""""""

ഒരു അലർച്ചയോടെ അയാളുടെ വലതു നെഞ്ചിൽ കൂടിനു താഴെ രുദ്രന്റെ ഉരുക്കു കൈ പതിഞ്ഞു...... വാരിയെല്ലിൽ പൊതിഞ്ഞ ഹൃദയത്തിനു ക്ഷതം ഏൽക്കാത്ത രീതിയിൽ അനാഹതം എന്ന മർമ്മം തകർന്നു പോയിരുന്നു........... ഓഊ...... """"ഒരു അലർച്ചയോടെ അയാൾ പുറകോട്ടു പോകുമ്പോൾ സഞ്ചയനിൽ നിന്നും ഉയരുന്ന മന്ത്രത്തിനു ഒപ്പം അയാൾ കണ്ടു മിന്നൽ പിണരിനെ ഭേദിച്ച് തന്റെ തലക് മുകളിൽ നിൽക്കുന്ന കാലഭൈരവനെ......... ഇരുട്ടിനെ ഭേദിക്കുന്ന മിന്നൽ അയാളെ മായ ലോകത്ത് എന്നാ പോലെ കാണിച്ചു കൊടുത്തു ആ സംഹാര മൂർത്തിയുടെ യഥാർത്ഥ രൂപം........... അരയിൽ ചുറ്റിയ നേര്യത്തിനു പുലിത്തോൽ സമാനം ആയ തിളക്കം.....

മിന്നലുകൾ തിരുജടയിലെ ഗംഗ ദേവിയെ പോലെ തോന്നി.... കഴുത്തിൽ മണിനാഗം..... അയാൾ കണ്ണൊന്നു അടച്ചു തുറന്നു........... ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി...... ശ്വാസം വലിഞ്ഞു മുറുകുന്നു........ (നെഞ്ചിലെ അനാഹതം എന്ന മർമ്മം തകർന്നാൽ ആജീവനാന്തം അയാൾ ആസ്ത്മ രോഗി ആയി തീരും ).......രുദ്രതാണ്ഡവം പോലെ സംഹാര മൂർത്തി അയാളുടെ നെഞ്ചിലേക്ക് ചാടി കയറി.........ശ്വാസം വലിക്കുന്ന അയാളുടെ തൊണ്ട കുഴി ലക്ഷ്യം ആക്കി വിരലുകൾ പാഞ്ഞു........ അ.... ആഹ്...അഹ്... അരു... അരുത് മ.. മഹാദേവ......മാ... മാപ്... ശ്വാസം വലിച്ചു അയാൾ കൈ കൂപ്പി...... നിനക്ക് മാപ്പില്ല....... ത്രിമൂർത്തികളുടെ അംശത്തെ ഇല്ലാതാകാൻ നോക്കിയ നീ ഇനി ആ നാവു ഉച്ചരിക്കാൻ പാടില്ലാ............

ഒരു അലർച്ചയോടെ രുദ്രന്റെ വിരലുകൾ ജലന്ധരന്റെ തൊണ്ടകുഴിയിലെ വിശുദ്ധി എന്ന മർമ്മത്തിൽ തുളഞ്ഞു കയറി.............. ( ഇനി അയാൾക്കു സംസാരിക്കാൻ കഴിയില്ല )........മുഖം ഒരു വശത്തേക്കു കോടി..... ശ്വാസം വലിച്ചു അയാൾ........ വീണയുടെ മുഖം വലിഞ്ഞു മുറുകി...... ചിത്തേട്ടൻ..... എന്റെ ചിത്തേട്ടൻ........അവളുടെ മിഴികൾ നിറഞ്ഞു മണിവർണ്ണ ആയി മാറി അവൾ.... ( സിദ്ധാർത്ഥന്റെ തൊണ്ട കുഴി തകർത്തിരുന്നു അയാൾ )........ വീണ്ടും കലി അടങ്ങാതെ രുദ്രൻ അയാളുടെ നാഭിക്ക് തൊട്ടു താഴെ ഉള്ള മണിപൂരകം എന്ന മര്മത്തില് ആഞ്ഞു അമർത്തി..... ഇനി ഒരുസാദാരണ ജീവിതം അയാളുടെ മുൻപിൽ ഇല്ല...

എന്ന തിരിച്ചറിവിൽ സഞ്ചയനും ഉണ്ണിയും ചന്തുവും പരസ്പരം നോക്കി........ വീണ്ടും കലി അടങ്ങാതെ രുദ്രൻ അയാളുടെ സഹസ്രാരപദ്മത്തിലേക്കു കൈകൾ കൊണ്ട് പോയി.......... അരുത്.... """ഉണ്ണി രുദ്രനെ തടയു.......അവിടെ ഒരു പ്രഹരം ഏറ്റാൽ അയാൾ ജീവനോടെ കാണില്ല........സഞ്ചയൻ അലറിയതും..... ഉണ്ണിയും ചന്തുവും ഓടി പോയി രുദ്രനെ അടക്കം പിടിച്ചു..... രുദ്ര വേണ്ട.... മതി അയാൾ തകർന്നു കഴിഞ്ഞു...... ചന്തു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.... പക്ഷെ കലി അടങ്ങാതെ കോരി ചൊരിയുന്ന മഴയിൽ വീണ്ടും അയാളെ തകർക്കാൻ ആയി മുന്പോട്ട് ആയുന്ന രുദ്രനെ തടയാൻ അവർ ശ്രമിച്ചു......... ആാാ.....""വിട് എന്നേ..... ആാാ.... അലർച്ചയോടെ...

രുദ്രൻ അയാളിലേക്കു വീണ്ടു വീണ്ടും അടുത്തു......അവനെ അവന്റെ ശക്തിയെ തടയാൻ കഴിയാതെ കുഴഞ്ഞു അവർ....... രുദ്ര...... """""മോനെ..... അവിടേക്കു വന്ന കാറിൽ നിന്നും ദുർഗാപ്രസാദ്‌ ചാടി ഇറങ്ങി......മഴയിൽ ഓടി വരുന്ന അയാളുടെ കൈയിൽ മഴയിൽ കുതിർന്നു കുഞ്ഞനും................ ച്ഛ..... """ച്ഛ.... മ്മാ... അമ്മ.... ""അച്ചേ......... ആ മഴയുടെ കാതടിക്കുന്ന ശബ്ദത്തിൽ കുഞ്ഞന്റെ ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ പുറകോട്ടു മാറി അവൻ....... കുഞ്ഞൻ..... """"എന്റെ മോൻ.... """കണ്ണുകൾ നാലു പാട്‌ പായുമ്പോൾ അവന്റെ ശരീരം വിറച്ചു........ആഹ്ഹ.. കുഞ്ഞാ......... ഹോ...... """"ഭഗവാനെ കാത്തു..... സഞ്ജയൻ കണ്ണുകൾ തുടച്ചു.........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story