രുദ്രവീണ: ഭാഗം 136

rudraveena

എഴുത്തുകാരി: മിഴിമോഹന

ഇരികത്തൂർ മനയിൽ നിന്നും വരുന്ന ആഹ്ലാദങ്ങൾ ചെവിയിൽ അലഅടിക്കുമ്പോൾ ജലന്ധരൻ അസ്വസ്ഥത കൊണ്ട് ദേഹം ഇളക്കി..... ആാാാ.... """വേദന കൊണ്ട് ഒന്നു പുളഞ്ഞു അയാൾ..... തിരുമേനി.... ""പരിചാരകർ ഓടി വന്നു......ആശുപത്രിയിലേക്കു മാറ്റട്ടെ........ """ഒഴുകി വരുന്ന ഉമിനീർ തുടച്ചു കൊണ്ട് അയാളെ നോക്കി..... വേ..... """"ന്ത....... അവ്യകതമായി പറഞ്ഞു കൊണ്ട് തളർന്ന വലം കൈ നിഷേധാര്ഥത്തില് ആട്ടി..... """""എരിഞ്ഞു എരിഞ്ഞു പുകയണം എന്റെ പക... അതിന്റെ അവസാനം ആദിശങ്കരൻ ആ പകയിൽ വെന്തുരുകണം.... ഓരോ നിമിഷവും ഊട്ടി ഉറപ്പിക്കണം എന്നിലെ വൈരാഗ്യം ഓരോ നോവും അവനോടുള്ള പക ആയിരിക്കണം """"""

ഉള്ളിൽ തികട്ടുന്ന വാക്കുകളെ മനസിൽ കോർത്തിട്ടു കൊണ്ട് ജലന്ധരൻ കണ്ണുകൾ കൂട്ടി അടച്ചു........... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുളി കഴിഞ്ഞ് ടവൽ കൊണ്ട് തല തുവർത്തി പുറത്തു വരുമ്പോൾ വീണ ജനൽ പാളിയിൽ പിടിച്ചു പുറത്തേക് നോക്കി നില്പുണ്ട്... പരിഭവം മുഴുവൻ മുഖത്തു ഒളിച്ചിരിക്കുന്നത് കുറുമ്പൊടെ നോക്കി കണ്ടു .......... പുറകിൽ കൂടി അരക്കെട്ടിൽ ചുറ്റിയ കൈകളും കഴുത്തിടുക്കിൽ പറ്റിയ നനവും നേർത്ത ചിരിയോടെ ആസ്വദിച്ചവൾ...... പിണക്കം ആണോ..... """"കമ്മൽ കൂട്ടി പല്ലുകൾ അമർത്തിയപ്പോൾ ഒന്ന് പിടഞ്ഞുപെണ്ണ്.... മ്മ്ഹ്ഹ് """..ഇപ്പോൾ ഇല്ല ആദ്യം ഒന്ന് കേട്ടപ്പോൾ ഞെട്ടിപോയി..... എന്റെ കുഞ്ഞന്റെ പെണ്ണ്..... നാണം കൊണ്ട് മുഖം പൊത്തി അവൾ.... മ്മ്മ്

"""സത്യം ആണ് സഞ്ചയന് ഗൗരിയിൽ ജനിക്കുന്ന കുറുമ്പത്തി ആയിരിക്കും നമ്മുടെ കുഞ്ഞന്റെ വാമഭാഗം.... അവളിലൂടെ മാത്രമേ അവന് ജലന്ദരനിൽ എത്താൻ കഴിയു.......എല്ലാം നിമിത്തം ആണ്.........അതിനായി അവൾ ജനിക്കണം.... """"മുഖത്തിനു നേരെ നിർത്തി കാറ്റിൽ ആടുന്ന മുടിയിഴകളെ മെല്ലെ ഒതുക്കിയവൻ......... രുദ്രേട്ട.. ""അയാൾ ഇനിയും എന്തങ്കിലും പ്രശ്നം ഉണ്ടാക്കുമോ..... ജീവൻ ബാക്കി ഇല്ലേ.... വീണയുടെ കണ്ണുകൾ ഉറങ്ങി കിടക്കുന്ന കുഞ്ഞനിലേക്കു പോയി...... മ്മ്മ്ഹ്ഹ് """ഇല്ല ഒരു പത്തു ഇരുപതു വർഷത്തേക്ക് അവൻ അനങ്ങില്ല.... അവന്റെ നാഡീവ്യവസ്ഥ അറിഞ്ഞാണ് ഞാൻ പെരുമാറിയത്..... അത്‌ കഴിഞ്ഞാലോ....? അവൾ ഭയത്തോടെ അവനെ നോക്കി...

അത്‌ കഴിഞ്ഞാൽ അവന്റെ നാഡികൾ ബലം വെച്ചു തുടങ്ങും.... തുടങ്ങണം.... """ എന്തിനു....? ജീവച്ഛവം ആയി കിടക്കുന്ന ഒരുവനെ ഇല്ലാതെ ആക്കാൻ നിമിഷനേരം മതി.... അത്‌ യുക്തിക്കു നിരക്കുന്നത് അല്ലാലോ... കാരണം ഇല്ലാതെ കുഞ്ഞന് അവനെ ഒന്നും ചെയ്യാൻ കഴിയില്ല... അവൻ ഉണരണം കുഞ്ഞന് അവൻ ഭീഷണി ആകണം...... കുഞ്ഞൻ അവനെ സ്വയം തിരിച്ചറിയണം നമ്മളെ പോലെ......... ചുരുക്കം പറഞ്ഞാൽ ഒരു ഇരുപതു വർഷത്തേക്ക് അങ്ങേരെ തളർത്തി.... എന്റെ കൊച്ചിന്റെ സമയം ആകുമ്പോൾ അയാൾ.......... വീണ ഒന്നു നിർത്തി അവനെ നോക്കി.. തിരികെ വരും....... പൂർവാധികം ശക്തിയോടെ കുഞ്ഞന്റെ ഒപ്പം പോകുന്ന എതിരാളി ആയി വരും........

പറഞ്ഞു കൊണ്ട് നോക്കുമ്പോൾ തന്റെ പെണ്ണിന്റെ മുഖത്ത് സംശയം അവൻ കണ്ടു.... കുറുമനിൽ നിന്നും ലഭിച്ച അറിവാണിത്...... ഇനി ഈ കുഞ്ഞു തലയിൽ മറ്റൊന്നും ആലോചിച്ചു ബിപി കൂട്ടണ്ട.... കുറെ വർഷത്തേക്ക് നമുക്ക് അവന്റ ശല്യം ഉണ്ടാകില്ല.... സന്തോഷത്തോടെ മനഃസമാധാനത്തോടെ നമുക്ക് ജീവിക്കണ്ടേ........ മെല്ലെ അവളുടെ അധരങ്ങളിൽ വിരൽ കൊണ്ട് ഉഴിഞ്ഞു രുദ്രൻ.... അയ്യടാ മനഃസമാധാനം ഇതാണോ...... നെറ്റിത്തടത്തിൽ ചുണ്ട് അമർത്തി അവൾ.... കിടന്നു ഉറങ്ങിക്കോ നല്ല ക്ഷീണം ഇല്ലേ ഏട്ടന്.....എനിക്കും ഉണ്ട് നല്ല ക്ഷീണം.... മെല്ലെ അവന്റെ മുടിയിഴകളെ തലോടി കൊടുത്തവൾ.....

ഉറങ്ങുമ്പോഴും തെളിഞ്ഞു നിൽക്കുന്ന നുണകുഴിയിൽ ചുണ്ട് അമർത്തി രുദ്രന്റെ കൈകുഴക്കുളിലേക് കിടന്നവൾ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയിരുന്നു..... ഇരികത്തൂർ മനയിലെ ബഹളങ്ങൾ കേട്ടതും കണ്ണുകൾ വലിച്ചു തുറന്നു ജലന്ധരൻ... വൂ...""ഫ് """ഒഴുകി വന്ന ഉമിനീർ തുടച്ചു കൊണ്ട് പരിചാരകരെ നോക്കി....... അവിടെ എന്താണ് നടക്കുന്നത് എന്നുള്ള ചോദ്യം മുഖത്ത് നിറഞ്ഞു.... ആ ശിൽപം അവിടെ നിന്നും മാറ്റി സ്ഥാപിക്കുകയാണ്.... """കുനിഞ്ഞ ശിരസോടെ ഒരുവൻ നിന്നു...... എ... എ... ന്നെ... ആാാ...അ..വി.. ടെ..... """"""എഴുനേൽക്കാൻ ശ്രമിച്ചു കൊണ്ട് വിറക്കുന്ന ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിച്ചു അയാൾ.....

തിരുമേനി അത്‌ കാണണോ.... ദേഹം അധികം...... """""പറഞ്ഞു തീരും മുൻപ് അയാളുടെ മുഖത്തേക്കു ആഞ്ഞു തുപ്പി ജലന്ധരൻ............. മറുത്തൊന്നും പറയാതെ ഇരുവരും കൂടി അയളെ എടുത്തു കൊണ്ട് പുറത്തേക് വന്നു......... ചെരിഞ്ഞ തല ആയത്തിൽ വലിച്ചയാൾ നോക്കി....... ഇരു വീടുകൾക്കു ഇടയിലെ ഗേറ്റ് അടച്ചിരുന്നു...... ആറു വരി പൊക്കത്തിൽ കട്ടകൾ കൊണ്ട് വീണ്ടും മതിലിനു ഉയരം കൂട്ടുന്നുണ്ട്....... അയാളുടെ കണ്ണുകൾ തീ പോലെ ജ്വലിച്ചു...... പരിചാരകർ ഭയന്നു........... ഇരികത്തൂർ മനയിലെ എല്ലാം അവർ നമ്മളിൽ നിന്നും ബന്ധിച്ചു കഴിഞ്ഞു തിരുമേനി.... ഇനി ഒന്നും നമുക്........ മ്മ്മ..."""വിറച്ച ശബ്ദം മാത്രം ആയിരുന്നു മറുപടി...

അയാൾ ചാരുകസേരയിലേക്കു ചാരി കിടന്നു കണ്ണുകൾ അടച്ചു....... """""ജയം പ്രതീക്ഷിച്ചിരുന്നു അജയ്യൻ എന്ന് അഹങ്കരിച്ചു.... എങ്കിലും മറുത്ത് ഒരു വിധിയും കണക്കു കൂട്ടി.... അതിനാൽ തന്നെ എല്ലാം മുൻകൂട്ടി കരുതി വെച്ചു.... കാളി മന നഷ്ടം ആകും എന്ന് മനസ് പറഞ്ഞ നിമിഷം മുതൽ പരസഹായം കൂടാതെ ഒരു ജീവിതം പ്രതീക്ഷിച്ചത് കൊണ്ട് ദുര്മന്ത്രവാദ ശക്തിയാൽ ഈ പരിചാരകരെ കൂടെ കൂട്ടി ഒരിക്കലും വിട്ടു പോകാൻ കഴിയാത്ത പാകത്തിന്... ഇനി പോയാൽ അവർ രക്തം ശര്ധിച് ചാകും എല്ലാം ..... """"(പരിചാരകർ അയാളെ വിട്ടു പോകാൻ കഴിയാത്തതിന് കാരണം ഇതാണ് ഈ വിധിയെ പ്രതീക്ഷിച്ചത് കൊണ്ട് അയാൾ ദുർമന്ത്രവാദ ശക്തിയാൽ അവരെ തന്നിൽ തളച്ചു ഇട്ടിരിക്കുന്നു )

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പദ്മാസനത്തിൽ ഇരുന്നു കൊണ്ട് പുനരുദ്ധാരണത്തിന് മുൻപ് പുതിയ സ്ഥാനത് ശുദ്ധി കലശം നടത്തുന്ന സഞ്ചയൻ..... ഇരികത്തൂർ മനയുടെ ബാൽകണിയിൽ നിന്നു കൊണ്ട് രുദ്രൻ എല്ലാം നോക്കി കണ്ടു..... ചന്തുവും ഉണ്ണിയും കണ്ണനും അവന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ട്............. രുദ്രന്റെ കണ്ണുകൾ മതിലിനു മറുപുറം ജലന്ധരന്റ മനയിലേക്കു പോയി....... കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് മുഴുവൻ ഒരു മാത്ര അവന്റെ മനസിലൂടെ കടന്നു പോയി........ രണ്ട് നീച ജന്മങ്ങൾക് അന്ത്യം കുറിച ദിനം...... ഒരുവന് മരണശിക്ഷ എങ്കിൽ മറ്റൊരുവൻ എന്നേക്കുമായി ജീവശ്ചവം ആയി മാറിയിരിക്കുന്നു........ രുദ്രൻ കണ്ണുകൾ മെല്ലെ അടച്ചു..... രുദ്രേട്ട.....

"".....പുറകിൽ നിന്നു വീണയുടെ ശബ്ദം കേട്ടതും കണ്ണ് തുറന്നു നോക്കി അവൻ........ കുഞ്ഞന് കുറുക്ക് കൊടുത്തു കൊണ്ട് അവന് അരികിലേക്കു വന്നവൾ............. കുറച്ചു ദിവസം കൊണ്ട് അവൾ നന്നായി ക്ഷീണിച്ചിരുന്നു....... കണ്ണുകൾ മതിലിനു പുറത്തേക്കു നീണ്ടപ്പോൾ മെല്ലെ തന്നോട് ചേർത്തു രുദ്രൻ....... നെറുകയിൽ ചുണ്ട് അമർത്തി.... എന്താ ഞാൻ പറഞ്ഞത് മെയ്യോ മനസോ ഇനി ഒരിക്കലും ആ മതിലിനു അപ്പുറം പോകരുത്....... """ അച്ഛേ... ""....ഉപ്പൂപ്പി..... """രുദ്രനെ ഒന്ന് തോണ്ടി കൊണ്ട് ജലന്ദരന്റെ വീട്ടിലേക്കു കൈ ചൂണ്ടി കുഞ്ഞൻ...... ആ കൊള്ളാം അമ്മയും മോനും കണക്കാ.... ""എന്റെ കുഞ്ഞൻ സമയം ആകുമ്പോൾ ആ ഉപ്പൂപ്പിയെ വറത്തെടുക്കാം കേട്ടോടാ.....

രുദ്രൻ കുഞ്ഞനെ കയിലേക് എടുത്ത്...... രുദ്രേട്ടന് അല്ലങ്കിൽ തന്നെ എല്ലാം തമാശ ആണ്....കുഞ്ഞന്റെ മുഖത്തെ കുറുക്ക് തുടച്ചു കൊണ്ട് പുറത്തേക്കു നോക്കിയവൾ.... ""ആ വിഗ്രഹം ഇന്ന് മറ്റുവോ രുദ്രേട്ട...... """""ഇനിയും ഇരുപത്തി ഒന്നു ദിവസത്തെ വ്രതനിഷഠയോടുള്ള ചടങ്ങുകൾക്കു ശേഷം മാത്രമേ പുനരുദ്ധാരണം നടക്കു..... """""" ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി രുദ്രനും വീണയും...... പൂജ കർമ്മങ്ങൾക് ശേഷം ദേഹത്തെ നേര്യത് പുതച്ചു നേർമ്മയായി ചിരിച്ചു വരുന്ന സഞ്ജയൻ.......... ഇന്നത്തെ കർമ്മം കഴിഞ്ഞു ഇതു പോലെ ഇരുപതു ദിവസം കൂടി ഭഗവാനെ പ്രീതി പെടുത്തണം ശേഷം പുനരുദ്ധാരണം..... ചുമ്മ ഇളക്കി എടുത്ത് വയ്ക്കാൻ കഴിയില്ലല്ലോ.......

സഞ്ചയന്റെ വാക്കുകൾ കേട്ടതും ചമ്മലോടെ രുദ്രനെ ഒന്നു പിച്ചി അവൾ....... ചില സമയത്തു ഭയങ്കര ബുദ്ധി ആണ് സഞ്ജയേട്ടാ ചില സമയത്തു ലോക മന്ദിപ്പ് ഇവൾ ആണെന്ന് തോന്നും....... ഉണ്ണി കുഞ്ഞാപ്പുവിനെ എടുത്തു കൊണ്ട് വന്നു........ പോ....ഉണ്ണിയേട്ടാ.... എനിക്ക് ബുദ്ധി ഉണ്ട്.... ""ചുണ്ട് കൂർപ്പിച്ചവൾ....... സഞ്ചയ ഞങ്ങൾ എന്നാൽ ഇന്ന് ഇറങ്ങുകയാണ്... പൂജ തീരുന്ന ദിവസം വരും........ കാളി മനയും വാസയോഗ്യം ആക്കണം നിന്റെ കാർമ്മികത്വത്തിൽ ഏട്ടൻമാർ അവരുടെ അമ്മയുടെയും വല്യമ്മയുടെയും കൂടെ ഇനി അവിടെ താമസിച്ചു തുടങ്ങണം...... കാളി മനയിലെ ദോഷങ്ങൾ എല്ലാം തീരണം..... മ്മ്മ്മ്.... """വേണം രുദ്ര....... പുനരുദ്ധാരണത്തിന് ശേഷം ഉടനെ ആ കടമയും പൂർത്തി ആക്കണം.......

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വേണ്ട.... ""എന്റെ ബാഗ് ഞാൻ എടുത്തോളാം... """" ""നിങ്ങൾ നിങ്ങൾ ഒറ്റക് ചെയ്യണ്ട എല്ലാം ഞാൻ കൊണ്ട് വച്ചോളാം.... """" എന്താ ചേച്ചിഅമ്മേ ഇവിടെ പ്രശ്നം.... ""ഉണ്ണി അകത്തേക്കു വരുമ്പോൾ മംഗളയും അപ്പുവും തമ്മിൽ ചെറിയ ഒരു തർക്കം ആണ്.. ( മരങ്ങാട് ഇല്ലത്തെ അപ്പു ഉണ്ണിയിലെ അപ്പു ) ഉണ്ണിക്കുട്ട ഞാൻ എന്റെ ബാഗ് എടുത്തോളാം എന്ന് പറഞ്ഞിട്ട് ഇത്‌ കേൾക്കുന്നില്ല..... മംഗള അപ്പുവിന് ചൂണ്ടി കാണിച്ചു... ഇതോ """....ഉണ്ണി കണ്ണ് മിഴിച്ചു നോക്കി.... ആ ഉണ്ണികുട്ടാ ഈ കുട്ടി ഈ ചുമട് താങ്ങി താഴെ വരെ പോകണ്ടേ.... ഞാൻ സഹായിക്കാം എന്ന് പറഞ്ഞതാണെ... നമുക്ക് ഇല്ലേ ഒരു മര്യാദ.....

നേർമ്മയോടും കാര്യഗൗരവത്തോടും പറയുന്ന അപ്പുവിന്റെ മുഖത്തേക്ക് ഉണ്ണി സൂക്ഷിച്ചു നോക്കി.... തങ്ങൾ ആദ്യം ആയി കണ്ട ഏട്ടൻ അല്ല... ഒരുപാട് മാറ്റം വന്നിരിക്കുന്നു.... ശ്രീത്വം തുളുമ്പുന്ന മുഖം ചെറിയ കുറ്റിരോമങ്ങൾ ആ മുഖത്ത് അഴക് ഏകുന്നു..... കണ്ണുകളും ചിരിയും ചന്തുവേട്ടന്റെത് തന്നെ...... ഉണ്ണി... """എന്താ ആലോചിക്കുന്നത്.... മംഗള അവനെ തട്ടി വിളിച്ചു...... ആഹ്... ""ചേച്ചിഅമ്മേ... എന്താ പറഞ്ഞെ.... ഉണ്ണി സ്വപ്നത്തിൽ എന്നാ പോലെ ഉണർന്നു നോക്കി.... ഉണ്ണിക്കുട്ട മോനെ ഏട്ടൻ കൊണ്ട് വന്നോളാം എന്ന് പറഞ്ഞോളൂ ഈ കുട്ടിയോട്....ഒരു പെൺകുട്ടി അല്ലേ ഇത്‌ "" അതെന്താ അപ്പുവേട്ടാ ബാക്കി മൂന്നെണ്ണത്തിനും ബാഗ് ഉണ്ടല്ലോ രുക്കുവും വാവയും മീനുവും....

അവരെ സഹായിക്കണ്ടേ ഏട്ടന്...... ഉണ്ണി ഉണ്ടകണ്ണ് കൊണ്ട് ഒന്നു ചുഴിഞ്ഞു നോക്കി.... അവരുടെ കൂടെ നിങ്ങൾ ഇല്ലേ.... ""ഈ കുട്ടിയുടെ കൂടെ ഒരു കുഞ്ഞു കുട്ടി അല്ലേ ഉള്ളൂ അതിനെ കൊണ്ട് ആവുമോ ഇതു താഴേക്കു കൊണ്ട് വരാൻ...... നിഷ്കളങ്കം ആയി പറയുന്ന അപ്പുവിനെ കാൺകെ ഉണ്ണിക് ചിരി പൊട്ടി.... മംഗളയും അത്‌ കേട്ടു ചിരിച്ചു പോയിരുന്നു..... അത്രക് വിഷമം ആണേൽ ഏട്ടൻ ബാഗ് കൊണ്ട് പൊയ്ക്കോ..... ഉണ്ണിയുടെ വാക്കുകൾ കേട്ടതും സ്വർഗം പിടിച്ചെടുത്ത സന്തോഷത്തോടെ ആ ബാഗ് കൈൽ എടുത്തു കുഞ്ഞു കുട്ടികളെ പോലെ വിജയീ ഭാവത്തിൽ മംഗളയെ നോക്കി അപ്പു.........

കൊച്ചു കുട്ടികളുടെ സ്വഭാവം ആണ് അല്ലേ ഉണ്ണി വന്നപ്പോൾ തൊട്ടു ഇടം വലം തിരിയാൻ സമ്മതിച്ചിട്ടില്ല വെള്ളം വേണോ ആഹാരം വേണോ എന്നൊക്കെ ചോദിച്ചു പുറകെ നടക്കുകയാണ്.... പക്ഷെ..."""പക്ഷെ ആളൊരു പാവം ആണ് .... ""മംഗള അപ്പു പോയ വഴിയേ നോക്കി നിന്നു...... മ്മ്മ്.... """ഉണ്ണി ഒന്നു ഇരുത്തി മൂളി... ചേച്ചി അമ്മ ചിത്തുനെ ഉണർത്തി ഒരുക്കി നിർത്തിക്കോ നമുക്ക് വേഗം ഇറങ്ങണം രുദ്രേട്ടനും ചന്തുവേട്ടനും നാളെ തിരികെ ജോയിൻ ചെയ്യണം.. .........അത്രമാത്രം പറഞ്ഞു കൊണ്ട് പുറത്തേക്കു ഇറങ്ങുമ്പോൾ സ്നേഹം കിട്ടാത്ത ആ രണ്ട് മനസുകൾ അവന്റ മുൻപിൽ നിരവധി സംശയങ്ങൾക് തിരി കൊളുത്തി............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story