രുദ്രവീണ: ഭാഗം 139

rudraveena

എഴുത്തുകാരി: മിഴിമോഹന

അച്ഛ....""വല്യച്ഛ.....""എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ പിഞ്ച് കുഞ്ഞു മംഗളയുടെ കൈ വിടുവിച്ചു കൊണ്ട് അപ്പുവിന് അടുത്തേക് ഓടി ചെന്നിരുന്നു..... അവന്റെ മുൻപിൽ മുട്ടു കുത്തി ഇരുന്നു ചുംബനങ്ങൾ കൊണ്ട് മൂടുന്ന അപ്പുവിനെ പകപ്പോടെ നോക്കി മംഗള....... ആവണിയും ഉണ്ണിയും പരസ്പരം നോക്കി ചിരിച്ചു... തെക്കിനിയിലെ ബാൽക്കണിയിൽ കൈകെട്ടി നിന്നു അത്‌ എല്ലാം വീക്ഷിക്കുമ്പോൾ രുദ്രന്റെ ചുണ്ടിൽ കള്ള ചിരി പടർന്നു.......... എല്ലാ പണിയും ഒപ്പിച്ചിട്ട് ഇവിടെ നിന്നു ചിരിക്കുകയാണല്ലേ..... പുറകിലൂടെ വന്നു സഞ്ജയൻ രുദ്രന്റെ തോളിൽ കൈ ഇട്ടു.... അവരുടെ പ്രണയം അത്‌ ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലല്ലോ യുഗ യുഗാന്തരങ്ങൾ ആയി ഒന്നിക്കാൻ സാധികാത്ത രണ്ട് ആത്മാക്കൾ ആണ്... ഈ ജന്മം അവരെ കൂട്ടി കെട്ടാൻ നിയോഗിക്കപെട്ടവർ നമ്മളും അല്ലേ സഞ്ജയാ ......

കുഞ്ഞനെയും എടുത്ത് വന്ന വീണ രുദ്രന്റെ വാക്കുകൾ കേട്ടു ഇരുവരെയും സംശയത്തോടെ നോക്കി........ സഞ്ജയന്റെയും രുദ്രന്റെയും മുഖത്തു കള്ള ചിരി പടർന്നതും അവരെ കൂർപ്പിച്ചു നോക്കിയവൾ.... നീ നോക്കണ്ട പല ജന്മങ്ങൾ ആയി പ്രണയിക്കുന്നവർ ആണ് അപ്പുവേട്ടൻ ചേച്ചിഅമ്മയും കുലത്തിന്റെയും ഗോത്രത്തിന്റെയും പേരിൽ അവഗണനകൾ ഏറ്റു വാങ്ങിയവർ മരണം പോലും കൈവരികേണ്ടി വന്നവർ.... രുദ്രൻ വീണയെ തന്നോട് ചേർത്തു... ഒന്നുകൂടെ ഉണ്ട് മോളേ ചിത്രൻ അവരുടെ മകന്റെ പുനർജ്ജന്മം തന്നെ ആണ്.... ഉദരത്തിൽ വെച്ചു തന്നെ ഇല്ലാതായവൻ.... ഈ ഭൂമി കാണാൻ വിധിക്കപെടാതെ ഞെരിഞ്ഞമറന്നവൻ....

സഞ്ചയന്റ കണ്ണുകളിൽ വിവേചിച്ചു അറിയാത്ത ഭാവം ഉടലെടുത്തു..... എന്താ രുദ്രേട്ട പറയുന്നത് എനിക്ക്.. എനിക്ക്.. ഒന്നും മനസിൽ ആവുന്നില്ല...... കുഞ്ഞൻ അമ്മാവന്റെ കൂടെ വായൊ നിന്റെ അച്ഛൻ അമ്മക്ക് ചേട്ടായിടെ കഥ പറഞ്ഞു കൊടുക്കട്ടെ..... സഞ്ജയൻ വീണയുടെ കൈയിൽ നിന്നും കുഞ്ഞനെ വാങ്ങി താഴേക്ക് പോയതും വീണ സംശയത്തോടെ രുദ്രനെ നോക്കി.... അതേ സഞ്ജയൻ പറഞ്ഞത് പച്ചപരമാർത്ഥം ആണ്..... ഒരുപാട് വര്ഷങ്ങള്ക് മുൻപ് രണ്ട് ഗോത്രത്തിൽ ജനിച്ചവർ ആണ് ചേച്ചിഅമ്മയും അപ്പുവേട്ടനും.... അടിയാത്തി പെണ്ണിനെ പ്രണയിച്ച കാളിമനയിലെ ഇളമുറ തമ്പുരാനെ മനയിലെ തമ്പുരാക്കന്മാർ മുറിയിൽ പൂട്ടി ഇട്ടു......

ഗർഭിണി ആയ അടിയാത്തി പെണ്ണിന്റെ അടിവയറു ചവുട്ടി ആ കുഞ്ഞിനെ ഉദരതിൽ വെച്ചു തന്നെ നിഷ്ടൂരം കൊന്നു....... ആര്....? അപ്പുവേട്ടന്റെ ജ്യേഷ്ഠൻ.... അന്നത്തെ തമ്പുരാൻ.... പിന്നെ അടിയാത്തി പെണ്ണിനെ കൊന്നു കെട്ടി തൂക്കി. അത്‌ അറിഞ്ഞ ആ പാവം മനുഷ്യൻ അതേ മരത്തിൽ തന്നെ തന്റെ ജീവനും ബലി നൽകി....... ഇത്‌ എല്ലാം രുദ്രേട്ടൻ എങ്ങനെ അറിഞ്ഞു....? പറയാം.... ചിത്രന്റെ ജാതകത്തിൽ അവൻ അച്ഛന്റെ അര പൊക്കം എത്തുമ്പോൾ അയാൾ മരണപ്പെടും എന്നുണ്ടായിരുന്നു അത്‌ സത്യം ആയി ഭവിച്ചു..... അവന്റെ ജാതകത്തിൽ അച്ഛനായ വിനയനോടുള്ള പക നിറഞ്ഞു നിന്നു.......

വിനയൻ ആണ് അവന്റെ മുന്ജന്മത്തിലെ മരണത്തിനു ഹേതു ആയത് അയാളുടെ മരണം കുറിച്ചു കൊണ്ടുള്ള പകയുമായി ആണ് അവൻ ജന്മം കൊണ്ടത് ...... വിനയനോ.... അതെങ്ങനെ...? അപ്പുവേട്ടന്റെ ജ്യേഷ്ഠൻ ആയിരുന്ന മനയിലെ തമ്പുരാൻ അയാൾ ആയിരുന്നു വിനയൻ .... അയാളെ ഇല്ലാതെ ആക്കാൻ ആണ് ചിത്രൻ ജന്മം കൊണ്ടത്.... ചേച്ചിഅമ്മയും...... കഴിഞ്ഞ ജന്മത്തിലെ വൈരാഗ്യം ആണ് അവർ തമ്മിൽ ഉള്ള ശത്രുതക് കാരണവും.... അത്‌ കൊണ്ടാണ് ചിത്രനിലൂടെ ഞാൻ വിനയനിൽ എത്തിച്ചേർന്നത്.... അവർ അറിയാതെ ഇരുവരും എന്നേ സഹായിക്കുകയായിരുന്നു....

( വിനയണെ കൊല്ലാൻ രുദ്രനു എത്തിച്ചേരാൻ കാരണം മംഗളയും ചിത്രഭാനുവും ആണ് , ചിത്രഭാനുവിന്റെ പേരും മംഗള എന്നാ കാട്ടു സ്ത്രീയും ആണ് അന്നു രുദ്രന് സംശയം തോന്നിപ്പിച്ചത് മുൻ ഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട് ) .......വിനയനെ തേടി വന്നതാണ് ചേച്ചിഅമ്മയും ചിത്രനും..... പക്ഷെ ചേച്ചിഅമ്മ അവരുടെ സ്വത്വം തിരിച്ചറിഞ്ഞില്ല എന്നാൽ ആറു വയസ് മാത്രം ഉള്ള ആ കുഞ്ഞിന്റെ മനസ് എല്ലാം തിരിച്ചു അറിഞ്ഞു.... അവനെ ആദ്യം കാണുമ്പോൾ ഞാൻ അവനോട് പേര് ചോദിക്കുമ്പോൾ അവന്റെ കണ്ണിൽ കണ്ട് തിളക്കം അതാണ്....പറയാതെ പലതും പറഞ്ഞു ആ കുഞ്ഞ്... ( part 75 അത്‌ പറയുന്നുണ്ട് ആദ്യം ആയി രുദ്രൻ ചിത്രനെ കാണുന്ന ഭാഗം )..

കാവിലമ്മേ എന്തൊക്കെയാ നടക്കുന്നത്... വീണ നെഞ്ചിൽ കൈ വച്ചു..... തീർന്നില്ല.....""ജലന്ധരൻ അപ്പുവേട്ടനെ തിരിച്ചു അറിഞ്ഞിരുന്നു അപ്പുവേട്ടന്റെ മകൻ തന്നെ ആണ് ചിത്രൻ എന്നും ഇനി കാളി മനയുടെ അവകാശി അവൻ ആണെന്ന് അറിഞ്ഞു കൊണ്ട് ആണ് ചേച്ചിഅമ്മയെ അയാൾ നാരി പൂജക്ക്‌ തിരഞ്ഞെടുത്തത്..... അപ്പുവേട്ടനും സ്വന്തം രക്തത്തെ തിരിച്ചു അറിഞ്ഞു അല്ലേ രുദ്രേട്ട..... വീണയുടെ കണ്ണുകൾ തിളങ്ങി. അങ്ങനെ വേണം കരുതാൻ മുന്ജന്മ ബന്ധം തിരിച്ചു അറിഞ്ഞു കഴിഞ്ഞു ആ കണ്ണുകളിൽ പുത്രവാല്സല്യം ആണ് കാണുന്നത്.... ചിത്രൻ അവന്റെ പക തീർത്തു കഴിഞ്ഞ് തിരികെ അവന്റെ വേര് എവിടെയോ അവിടേക്കു വന്നു കഴിഞ്ഞു......

ഇനി അവർ ഒന്നു ചേരണം.... രുദ്രൻ ശ്വാസം വലിച്ചു വിട്ടു.... ( കഴിഞ്ഞ part പറയുന്നുണ്ട് അപ്പു ഉണ്ണിയോട് , ചിത്രനോട് തോന്നുന്ന മുന്ജന്മ ബന്ധതെ കുറിച്ച് തന്റെ രക്തം തന്നെ ആയിരുന്നിരിക്കാം എന്ന് )... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പൂജയുടെ ഇരുപത്തിഒന്നാം നാൾ...... """""ദേവരാജ സേവ്യമാന പാവനാംഘൃപങ്കജം വ്യാലയജ്ഞ സൂത്രമിന്ദുശേഖരം കൃപാകരം നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം കാശിക പുരാധി നാഥാ കാലഭൈരവം ഭജേ.. """ """""ഭാനു കോടി ഭാസ്വരം ഭവാബ്ധി താരകം പരം നീലകണ്ഠമീപ്സിതരര്ത്ഥദായകം ത്രിലോചനം കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികപുരധിനാഥ കാലഭൈരവം ഭജേ..... """"""" """""" ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം """"""......കാലഭൈരവ സ്തോത്രം ചൊല്ലി സഞ്ജയൻ എഴുനേറ്റു............

വിഗ്രഹത്തിനു മുൻപിൽ ഇരുന്നു കർമ്മങ്ങൾ ചെയ്യുന്ന കൊല്ലൻ, ആചാരി, തട്ടാൻ, മൂശാരി, ശിൽപ്പി.... അവരുടെ അടുത്തേക് വന്നു... """" ഓം ശ്രീ വിരാട് വിശ്വകർമ്മണേ നമഃ""""" വിശ്വകർമ്മാവിനെ ധ്യാനിച്ച് കൊണ്ട് അവർക്ക് ഓരോരുത്തർക് പതിനായിരത്തിഒന്നു കിഴിപ്പണതോടൊപ്പം കോടി മുണ്ട് കൊടുത്തു അവരുടെ അനുഗ്രഹം വാങ്ങി..... (ലോക സൃഷ്ടാവായ വിശ്വകർമ ദേവന്റെ 5 സൽ പുത്രന്മാർ മനു, മയ, ത്വഷ്ട, ശിൽപി, വിശ്വജ്ഞ എന്നിവർ ആണ്. അതായത് യഥാക്രമം കൊല്ലൻ , ആചാരി, തട്ടാൻ അഥവാ സ്വര്ണപ്പണിക്കാർ ,മൂശാരി അഥവാ ഓട്ടുപണിക്കാർ, ശില്പി എന്നീ പഞ്ചഋഷികൾ ആണ്.അവരെ പ്രീതി പെടുത്തി വേണം ശില പുനഃസ്ഥാപനം നടത്താൻ....

തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം ).......അവരുടെ ആശീർവാദത്തോടെ ശിലക് നോവ് തട്ടാതെ വിശ്വകർമ്മവിനാൽ പൂജിച്ച ആയുധം കൊണ്ട് അഞ്ചു പേരും അഞ്ചു വശത്തായി പതിയെ തട്ടി......... ഉയര്ന്നു പൊങ്ങുന്ന മന്ത്രത്തോടും യാഗത്തോടും ഒപ്പം ശില ഇളക്കം തട്ടി തുടങ്ങി............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൂ..""ഫു....... """""കിടന്ന കിടപ്പിൽ ജലന്ധരൻ ശബ്ദങ്ങൾ പുറപ്പെടുവിച്ചു....... ദേഹം അസ്വസ്ഥത കൊണ്ട് വിറച്ചു തുടങ്ങി... ശിലയിൽ നിന്നും ഉയർന്നു പൊങ്ങുന്ന ശബ്ദത്തോടൊപ്പം അയാളുടെ നെഞ്ചിന് കൂടു ഉയർന്നു പൊങ്ങി............. തിരുമേനി പുറത്തേക്കു കൊണ്ട് പോകാണോ..... പരിചാരകർ ഓടി വന്നു.... വേ.... വേ.. വേ"""ന്ത....... വായിൽ നിന്നും തെറിച്ച ഉമിനീരിനൊപ്പം വാക്കുകൾ പുറത്തോട്ടു വന്നു...... അയാൾ കണ്ണുകൾ അടച്ചു കിടന്നു....

"""ജന്മജന്മാന്തരങ്ങൾ ആയി തപം ചെയ്തു താൻ കാത്തിരുന്നത് ആ മുത്തിന് വേണ്ടി ആണ് ആ ശിലയുടെ ഉദരത്തിൽ അത്‌ ഉണ്ടെന്നു തിരിച്ചു അറിഞ്ഞപ്പോഴേക്കും തളർത്തി കളഞ്ഞു... ഇനി ഒരിക്കലും അത്‌ സ്വന്തം ആക്കാൻ തനിക് കഴിയില്ല......... പക്ഷെ തന്റെ കൈകൊണ്ട് ആദിശങ്കരന്റെ മരണം സംഭവിച്ചാൽ അത്‌ തന്റെ വിജയം ആണ്..... അവനിലേക്കു എത്തിച്ചേരാൻ ഇനിയുള്ള മാർഗം ആ പൊട്ടക്കണ്ണിയിൽ സഞ്ചയന് ജനിക്കുന്ന മകൾ....... അവൾ വരണം... ആദിശങ്കരന് ഒപ്പം അവളെ ഞാൻ പറഞ്ഞു വിടില്ല.. പൂർവാധികം ശക്തിയോടെ തിരികെ വന്നു അവളെ ഞാൻ അടിമ ആക്കും...... ജലന്ദരന്റെ അടിമ..... അവളിലൂടെ എന്റെ ശത്രുക്കളെ ഒന്നോടെ തീർക്കും ഞാൻ..... """""" മനസാൽ പറഞ്ഞു കൊണ്ട് ഉമിനീർ തെറിപ്പിച്ചു കൊണ്ട് പൊട്ടി ചിരിച്ചയാൾ......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""""ദേവരാജ സേവ്യമാന പാവനാംഘൃപങ്കജം വ്യാലയജ്ഞ സൂത്രമിന്ദുശേഖരം കൃപാകരം നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം കാശിക പുരാധി നാഥാ കാലഭൈരവം ഭജേ.. """ """""ഭാനു കോടി ഭാസ്വരം ഭവാബ്ധി താരകം പരം നീലകണ്ഠമീപ്സിതരര്ത്ഥദായകം ത്രിലോചനം കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികപുരധിനാഥ കാലഭൈരവം ഭജേ..... """"""" """""" ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം ഉയര്ന്നു പൊങ്ങുന്ന മന്ത്രത്തോടൊപ്പം ശില പൊങ്ങി....... ഹവിസ്സിന്റെ ഗന്ധം ചുറ്റും നിറഞ്ഞു...... ശിൽപിയുടെ സഹായത്തോടെ ശില രുദ്രൻ ത്രിശൂലം എറിഞ്ഞു വീഴ്ത്തിയ ഭാഗത്തു തയാറാക്കിയ അടിത്തറയിൽ അകിൽ, കുന്തിരിക്കം, മാഞ്ചി, ഗുല്ഗുലു, ചന്ദനം, രാമച്ചം,, ഇരുവേലി, കൊട്ടം എന്നീ അഷ്ട ഗന്ധം നിറച്ച വിഗ്രഹക്കുഴിയിലേക്കു പുതുമനയുടെ നേത്രൃത്വത്തിൽ നാട്ടി......... പൂജ കർമ്മങ്ങൾ യഥാവിധി നടന്നു...........

"""" ഓം ശ്രീ വിരാട് വിശ്വകർമ്മണേ നമഃ""""" അവസാനമായി വിശ്വകര്മ്മവിനെ ഒരാവർത്തി കൂടി ധ്യാനിച്ചു കൊണ്ട്..... ശിലപുനഃസ്ഥാപനം അവസാനിച്ചു കഴിഞ്ഞു.......ചുറ്റും കൂടിയവർ ആ വിഗ്രഹത്തെ ഒരാവർത്തി കൂടി തൊഴുതു...... ഇരികത്തൂർ മനയിലെ എല്ലാ ശാപവും ഇതോടെ ഒഴിഞ്ഞു പോയിരിക്കുന്നു ...... കൂട്ടത്തിൽ മുതിർന്ന ബ്രാഹ്മണ ശ്രേഷ്ഠൻ ഹോമകുണ്ഡത്തിലേക്കു അവസാന ഹവിസും ഒഴിച് കൊണ്ട് എഴുനേറ്റു യാഗപുരയിൽ കൂട്ടമണി മുഴങ്ങി........... അതേ രുദ്രേട്ട ശാപം എല്ലാം തീർന്നില്ലേ ഇനി ഗൗരിയെ ഇങ്ങേരെ കൊണ്ട് അങ്ങ് കെട്ടിച്ചൂടെ... കാത്തിരുന്നു പാവം അങ്ങ് മെലിഞ്ഞു പോയി.... ഉണ്ണി സഞ്ജയനെ നോക്കി നെടുവീർപ്പിട്ടതും എല്ലാവരും ചിരിച്ചു പോയിരുന്നു.......

ഉണ്ണിക്കുട്ട എന്റെ കാര്യം തല്കലാം അവിടെ നിൽക്കട്ടെ ഗൗരിയുടെ ജാതകപ്രകാരം ഞങ്ങൾ രണ്ടു വർഷം കൂടി കാത്തിരിക്കണം.. അതിന് മുൻപ് ഈ ഹോമകുണ്ഡത്തിൽ എരിയുന്ന അഗ്നിയെ സാക്ഷി ആക്കി മറ്റൊരു വിവാഹം നമുക്ക് നടത്താം... അതിന് സമയം ആയി അല്ലേ രുദ്ര.... സഞ്ചയൻ രുദ്രനെ കള്ള ചിരിയോടെ നോക്കി..... തങ്ങൾക്കും കാര്യം മനസിൽ ആയി എന്ന് മുഖത്ത് പ്രകടം ആക്കി കൊണ്ട് കണ്ണനും ഉണ്ണിയും പരസ്പരം നോക്കി ചിരിച്ചു........ അച്ഛാ...... """രുദ്രൻ ദുർഗപ്രസാദിനെ വിളിച്ചതും അയാൾ ചിരിച്ചു കൊണ്ട് മെല്ലെ നടന്നു മംഗളയുടെ അടുത്ത് എത്തി....... വരു...

.""മോളേ...... അവളുടെ വലം കൈയിൽ പിടിച്ചു ഹോമകുണ്ഡത്തിനു അരികിലേക്ക് നടക്കുമ്പോൾ ശോഭയും തങ്കുവും അംബികയും ഒന്നും മനസിൽ ആകാതെ നോക്കി നിന്നു.... കുറച്ചു നാൾ മുൻപ് ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നവൾ ആണ് ഇവൾ എനിക്ക് മകൾ ആയോ സഹോദരി ആയോ കൂടെ ഉണ്ട്.... ഇന്ന് ഇവൾക് ഇവിടെ വെച്ചു മംഗല്യം......... ദുര്ഗാ അത്‌ പറയുമ്പോൾ അപ്പുവും ഉണ്ണിയും പരസപരം നോക്കി....... അപ്പുവിന്റെ കണ്ണ്‌ നിറഞ്ഞൊഴുകി.......... ഉണ്ണി അയാളുടെ തോളിൽ മെല്ലെ പിടിച്ചു..... ഇല്ലടോ സങ്കടം ഒന്നും ഇല്ല അർഹിക്കുന്നതെ മോഹിക്കാൻ പാടുള്ളു.... ഭ്രാന്തൻ ആയ എനിക്ക് അതിന് യോഗ്യത ഇല്ല...... നിറഞ്ഞു വന്ന കണ്ണ്‌ തുടച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു അപ്പു...... അപ്പുവേട്ടാ..... """രുദ്രന്റെ ശബ്ദം കേട്ടതും ഒരു നിമിഷം നിന്നു അപ്പു........ കല്യാണം കൂടണ്ടേ ഏട്ടന്...?

നമ്മൾ ഒക്കെ അല്ലേ ഉള്ളൂ ചേച്ചിഅമ്മക്....... രുദ്രന്റെ വാക്കു കേട്ടതും അപ്പു പതിയെ തിരിഞ്ഞു കണ്ണുകൾ മംഗളയിലും ചിത്രനിലേക്കും പോയി....... ചുണ്ടുകൾ വിറ കൊള്ളുന്നത് എല്ലാവരിൽ നിന്നും മറക്കാൻ പാടു പെട്ടിരുന്നു...... നിറഞ്ഞു വരുന്ന കണ്ണിനെ ശാസിച്ചു കൊണ്ട് ഉണ്ണിയെ നോക്കി ആയാളും അപ്പുവിന്റെ സങ്കടം സഹിക്കാൻ കഴിയാതെ മുഖം തിരിച്ചിരുന്നു............. ( നമ്മുടെ ഉണ്ണി അല്ല) അമ്മേ അപ്പുവേട്ടനെ വിളിച്ചു കൊണ്ട് വരു........സഞ്ജയൻ അപ്പുവിന്റെ അമ്മ സാവിത്രിയുടെ കൈയിൽ പിടിച്ചു (അപ്പു, ഉണ്ണിയുടെ അമ്മ വിഷ്ണുശർമ്മന്റെ ഭാര്യ).... സാവിത്രി അത്ഭുതത്തോടെ സഞ്ചയനെ നോക്കുമ്പോൾ.... ഒരു ഞെട്ടലോടെ അപ്പുവും തല ഉയർത്തി.

എന്താണ് സഞ്ചയൻ പറഞ്ഞതിന്റെ അർത്ഥം അത്‌ അറിയാതെ അയാൾ എല്ലാവരെയും നോക്കി...... ചന്തുവേട്ടനെ കൊണ്ട് കൈ പിടിപ്പിച്ചാൽ മതി ആയിരുന്നു... ഒന്നിലേലും അവരുടെ അച്ഛൻ അല്ലേ... ഉണ്ണി രുദ്രന്റെ ചെവിയിൽ പറഞ്ഞതും കാലിൽ ഒരു ചവുട്ടു കൊടുത്തിരുന്നു...... ആാാാ.... ""ചവുട്ടാതെ മനുഷ്യ..... ഉണ്ണി കാലൊന്നു കുടഞ്ഞു...... സാവിത്രി പതിയെ അപ്പുവിന്റെ വലം കൈയിൽ പിടിച്ചു ആ കവിളിൽ മെല്ലെ തലോടി..... കുലവും ഗോത്രവും ഒന്നും അമ്മക് പ്രശ്നം അല്ല നിന്റെ മകൻ ആണ് ഇനി ഈ കുഞ്ഞ് എന്റെ ചെറുമകൻ.... പൊട്ടി കരഞ്ഞു കൊണ്ട് അപ്പുവിന്റെ നെഞ്ചിലേക്ക് വീണിരുന്നു അവർ....... എന്താ അമ്മേ ഇത്‌.... നല്ല ഒരു കാര്യം നടക്കുമ്പോൾ കരയുകയാണോ.....

രുദ്രനും ചന്തുവും അവരെ മെല്ലെ അടർത്തി മാറ്റി..... ചെറിയ നാണം കലർന്ന ചിരിയോടെ അതിൽ അമ്മയുടെ വാത്സല്യം ഒളിപ്പിച്ചു കൊണ്ട് മംഗളയെ നോക്കിയവർ..... ചിത്രന്റെ തലയിൽ തലോടി താഴേക്കു മിഴി നട്ടു നിൽപ്പാണ് മംഗള...........അപ്പു രുദ്രനെയും ചന്തുവിനെയും മാറി മാറി നോക്കി...... ആ നോട്ടത്തിനു അർത്ഥം മനസിൽ ആയ എന്നവണ്ണം രുദ്രനും ചന്തുവും ചിരിച്ചു...... ചേച്ചിഅമ്മക് സമ്മതം ആണ്... ആ മനസ് അറിഞ്ഞിട്ട് തന്നെ ആണ് ഈ കൈകളിലേക്ക് ഞങ്ങളുടെ ചേച്ചിഅമ്മയെയും ചിത്തുനെയും തരുന്നത്........ രുദ്രന്റെ വാക്കുകൾ കേട്ടതും ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി...... മുന്ജന്മങ്ങളിൽ നഷ്ടം ആയ പ്രണയം മുഴുവൻ ഇരുവരുടെയും മിഴികളിൽ നിറഞ്ഞു നിന്നു.....................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story