രുദ്രവീണ: ഭാഗം 140

rudraveena

എഴുത്തുകാരി: മിഴിമോഹന

ചിത്രന്റെ തലയിൽ തലോടി താഴേക്കു മിഴി നട്ടു നിൽപ്പാണ് മംഗള...........അപ്പു രുദ്രനെയും ചന്തുവിനെയും മാറി മാറി നോക്കി...... ആ നോട്ടത്തിനു അർത്ഥം മനസിൽ ആയ എന്നവണ്ണം രുദ്രനും ചന്തുവും ചിരിച്ചു...... ചേച്ചിഅമ്മക് സമ്മതം ആണ്... ആ മനസ് അറിഞ്ഞിട്ട് തന്നെ ആണ് ഈ കൈകളിലേക്ക് ഞങ്ങളുടെ ചേച്ചിഅമ്മയെയും ചിത്തുനെയും തരുന്നത്........ രുദ്രന്റെ വാക്കുകൾ കേട്ടതും ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി...... മുന്ജന്മങ്ങളിൽ നഷ്ടം ആയ പ്രണയം മുഴുവൻ ഇരുവരുടെയും മിഴികളിൽ നിറഞ്ഞു നിന്നു........ അച്ഛാ... ""സഞ്ജയന്റെ വിളിയുടെ അർത്ഥം മനസിൽ ആയതും പുതുമന പൂജിച്ച താലി ചരട് കയ്യിലേക്ക് എടുത്തു അത്‌ ദുർഗ്ഗയുടെ കൈകളിൽ നൽകി..........

അപ്പുവിന് ഇത്‌ കൊടുത്തോളു.... ""പുതുമനയുടെ വാക്കുകൾ കേട്ടതും ദുർഗ നിറഞ്ഞ പുഞ്ചിരിയോടെ താലി വാങ്ങി അപ്പുവിന്റെ കയ്കളിൽ കൊടുത്തു........ നല്ല മുഹൂർത്തം ആണ് കുട്ടി ... നിങ്ങൾ ഒന്നു ചേരേണ്ട മുഹൂർത്തം.... ആ കാലഭൈരവനെ സാക്ഷി നിർത്തി മംഗല്യസൂത്രം ചാർത്തി കൊള്ളൂ...ഇരികത്തൂർ മനയിലെ ശാപം തീരട്ടെ.... പുതുമന ദീര്ഘമായി ഒന്നു നിശ്വസിച്ചു...... അപ്പു എല്ലാവരെയും മാറി മാറി നോക്കി ഉണ്ണിനമ്പൂതിരിയെ നോക്കിയതും നിറഞ്ഞ കണ്ണ്‌ തുടച്ചു കൊണ്ട് തന്റെ സഹോദരന് ആശീർവാദം നൽകി അയാൾ........

എല്ലാവരുടെയും ആശീർവാദത്തോടെ അപ്പു മംഗളയുടെ കഴുത്തിൽ താലി ചാർത്തി....കൂടെ നിന്നിരുന്ന സ്ത്രീജനങ്ങൾ കുരവ ഇട്ടു ആ മംഗള മുഹൂർത്തത്തെ സ്വീകരിച്ചു....... അപ്പുവിന്റെ സാമീപ്യത്തിൽ നാസികയിലേക്കു അരിച്ചു ഇറങ്ങുന്ന ചന്ദനത്തിന്റെ മണം മംഗളകു മുന്ജന്മങ്ങളിൽ താൻ അനുഭവിച്ചത് എന്തോ അത്‌ മനസിലേക്കു കടന്നു വന്നു.......... ചുണ്ടിൽ ചെറിയ ചിരിയോടെ പാതി നിറഞ്ഞ കണ്ണുമായി അപ്പുവിനെ നോക്കുമ്പോൾ അപ്പുവിന്റെ കണ്ണുകൾ ചിത്രനിലേക്കു പോയിരുന്നു...........

വലം കൈ കൊണ്ട് തന്റെ കുഞ്ഞിനെ അടുപ്പിച്ചു തന്നിലേക്കു ചേർത്ത് അപ്പു......... ദാ ഈ കുങ്കുമം കൂടി അണിയിച്ചു കൊള്ളൂ കുട്ടി.... മൂർത്തി കുംകുമ ചെപ്പു തുറന്നു അപ്പുവിന് നേരെ നീട്ടിയതും അതിൽ നിന്നും ഒരു നുള്ള് എടുത്ത് മംഗളയുടെ തെളിഞ്ഞു കിടന്ന സീമന്തരേഖ ചുവപ്പിച്ചു അപ്പു........ അപ്പുവിന്റെ അമ്മയുടെ കാല്പാദങ്ങളിൽ വീണു ആശീർവാദം വാങ്ങി ദുർഗക് സമീപം ചെന്നു ഇരുവരും.... """ഇനി എന്നും ദീർഘസുമംഗലി ആയി ഇരിക്കട്ടെ എന്റെ കുട്ടി..... രണ്ടു പേരുടെയും ശിരസ്സിൽ കൈ വെച്ചു അനുഗ്രഹിച്ചു ദുർഗ........ശോഭയും തങ്കുവും അംബികയും ആശീർവാദം ചൊരിഞ്ഞു.... ഉണ്ണിയേട്ട...""ഉണ്ണിയും കണ്ണനും കൂടി പതിയെ ഉണ്ണിനമ്പൂതിരി ഒന്നു തോണ്ടി... എന്താ അനിയൻകുട്ടാ..... ""?

നമുക്കും വേണ്ടേ ഇത്‌ പോലെ ഒരു ജീവിതം.... ഉണ്ണി ഒരു പുരികം ഒന്നു ഉയർത്തി..... മ്മ്ഹഹ്... ""വേണ്ട........ കാളി മനയിലേക്കു എന്റെ അനുജന്റെ മകൻ വരുമ്പോൾ അവന് കൂട്ടായി ഈ വല്യച്ഛൻ കാണും അവനൊപ്പം വേദങ്ങൾ പഠിച്ചു കാളിമനയിലെ പരദേവതകളെ നിത്യബ്ര്ഹമചാരി ആയി പൂജിക്കണം.... എങ്കിലും ഉണ്ണിയെട്ടന് ആഗ്രഹം ഇല്ലേ ഒരു കുടുംബം വേണം എന്ന്... കണ്ണൻ അയാളെ ഉറ്റു നോക്കി... എനിക്ക് കർമ്മം ചെയ്യാൻ എന്റെ അനുജന്റെ മകൻ ഉണ്ട് രണ്ടായി കണ്ടിട്ടില്ല എന്റെ മകൻ തന്നെ ആണ് അവൻ...... എന്റെ അപ്പുവിന്റെ മകൻ..... ഉണ്ണിനമ്പൂതിരി നിറഞ്ഞ മിഴികൾ തുടച്ചു.....

പ്രായം കുറച്ചു കൂടി പോയി അല്ലാരുന്നേൽ ഇങ്ങേരെ ബ്രെയിൻവാഷ് ചെയ്തു രേവമ്മക് ഒരു ജീവിതം കൊടുക്കാമായിരുന്നു..... ഹാ ""കുടുംബത്തും വേണ്ടേ ഇത്‌ പോലെ രണ്ടെണ്ണം.... ഉണ്ണി ആകാശത്തേക്കു നോക്കി ദീർഘമായി നിശ്വസിച്ചു..... എന്താ അനിയൻകുട്ട..... ഒന്നും മനസിൽ ആകാതെ ഉണ്ണിനമ്പൂതിരി ഇരുവരെയും നോക്കി... അത്‌ ഒന്നും ഇല്ല ഉണ്ണിയേട്ടാ ഇവൻ അടുത്ത ചവുട്ടു രുദ്രേട്ടന്റെ കൈയിൽ നിന്നും എങ്ങനെ വാങ്ങാം എന്ന് ആലോചിക്കുവാ..... കണ്ണൻ മുഖം പൊത്തി ചിരിച്ചു... അയ്യടാ ഇയാൾ ഇങ്ങനെ എനിക്ക് ചവുട്ടു വാങ്ങി തരുന്നത് ആലോചിച്ചു നടന്നോ പറ്റുവെങ്കിൽ എന്റെ കുഞ്ഞാപ്പുവിന് ഒരു കൂട്ട് നൽകി കൂടെ.... ഉണ്ണി ചുണ്ട് കോട്ടി കണ്ണനെ നോക്കി......

ഉണ്ണി അറിയാതെ ആണ് അത്‌ പറഞ്ഞതെങ്കിലും നിമിത്തം പോലെ ഇരികത്തൂർ മനയിലെ അറയിലെ ധ്വന്വന്തരി മൂർത്തി വിഗ്രഹത്തിൽ നിന്നും ഒരു താമര മൊട്ടു കാല്പാദത്തിലെ ലക്ഷ്മിരൂപത്തിലേക്ക് വീണിരുന്നു........ (ആദികേശവൻ നാരായണൻ ആണെങ്കിൽ അവന് വരുന്നവൾ നാരയണന്റെ പാദസേവ ചെയ്യുന്നവൾ ആയിരിക്കുമല്ലോ....... ധ്വന്വന്തരി മൂർത്തി സാക്ഷാൽ മഹാവിഷ്ണു തന്നെ ആണേ അറിയാത്തവർക് വേണ്ടി പറഞ്ഞതാണ് )....... കുഞ്ഞാപ്പുവിന് ഞാൻ എങ്ങനെ കൂട്ട് നൽകുന്നത്........ കണ്ണൻ നഖം കടിച്ചു കൊണ്ട് നിന്നു....... മക്കളെ ഇവിടെ നില്കുകയാണോ..... മൂർത്തി അവർക്ക് അടുത്തേക് വന്നു....... വലുത് അല്ലങ്കിലും ചെറിയ ഒരു സദ്യ ഒരുക്കിയിട്ടുണ്ട് സഞ്ചയൻ കുഞ്ഞ് പറഞ്ഞത് കൊണ്ട്.....

സത്യത്തിൽ അപ്പോഴും ഞാൻ ഇത്രേം വിചാരിച്ചില്ല.... എന്തായാലും സന്തോഷം ആയി ആ കുട്ടികൾക് ഒരു ജീവിതം ആയല്ലൊ..... തോളിൽ കിടന്ന നേര്യത് എടുത്ത് കണ്ണ്‌ തുടച്ചു മൂർത്തി....... എന്റെ മൂർത്തി അമ്മാവാ കരയാതെ വായൊ നമുക്ക് സദ്യ വിളമ്പാം.... ഉണ്ണി അയാളുടെ തോളിലൂടെ കൈ ഇട്ടു കണ്ണനെ നോക്കുമ്പോൾ അതേ നിൽപ് തന്നെ ആണ് ....... എടൊ മനുഷ്യ രാത്രിയിൽ ആലോചിച്ചാൽ മതി ഞാൻ പറഞ്ഞതിനെ പറ്റി.... ഈ പൊട്ടനെ ആരാണാവോ കോളേജ് ലെക്ചർർ ആക്കിയത്... ഉണ്ണി കള്ള ചിരിയോടെ നോക്കി.... നിന്നെ ഞാൻ ഉണ്ടല്ലോ.... കണ്ണൻ അവനെ തല്ലാൻ കൈ ഉയർത്തി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൂ...."""ഫ്... ഫു.... """വായിൽ നിന്നും ഒലിച്ചു ഇറങ്ങിയ ഉമിനീർ പരിചാരകൻ തുടച്ചു നീക്കാൻ ശ്രമിച്ചപ്പോൾ ആ കൈ തട്ടി മാറ്റി ജലന്ധരൻ..... തിരുമേനി..... """അയാൾ ദയപൂർവ്വം ജലന്ധരനെ നോക്കിയതും കത്തുന്ന മിഴികളാൽ പരിചാരകരെ നോക്കി പേടിപ്പിച്ചു അയാൾ.......പരിചാരകൻ മുന്പോട്ട് നീട്ടിയ ടവൽ പുറകോട്ടു വലിച്ചു..... """മ്മ്മ്ഹ്ഹ് """"......ഇരുവരും ഒന്നായിരിക്കുന്നു... അടിയാത്തി പെണ്ണിനെ സ്വന്തം ആക്കി അവളിൽ ജനിച്ച സന്താനം ചതുർമുഖന്റെ അംശം """""ഞാൻ അടക്കി ഭരിച്ച കാളി മന അവന് സ്വന്തം...... ഇല്ല സമ്മതിക്കില്ല........... ഇല്ലാതെ ആക്കും ഞാൻ അവനെ...... അതിന് ശേഷം സഞ്ജയന്റെ മകൾ അവളിലൂടെ എല്ലാവരെയും ഇല്ലാതെ ആക്കും ഞാൻ.....

കാളി മനയും ഇരികത്തൂർ മനയും ഞാൻ സ്വന്തം ആക്കും........എന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രഹസ്യം..... മ്മ്ഹഹ് """""""അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ചിരി നിറഞ്ഞു...... """"കാലം എത്ര ചെന്നാലും കാത്തിരിക്കും ഞാൻ......... ഒരു വശത്തേക്കു അരിച്ചു ഇറങ്ങുന്ന ഉമിനീർ അയാളുടെ നെഞ്ചിൻകൂടു കടന്നു താഴോട്ട് ഒലിച്ചു ഇറങ്ങി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചേച്ചിഅമ്മേ..... അപ്പുവേട്ടൻ ശരിക്കും ഞെട്ടി പോയിരുന്നു....... ആളു ഒന്നും പ്രതീകഷിച്ചില്ല.... രുക്കു മംഗളയുടെ കഴുത്തിൽ കിടന്ന താലി പതിയെ നേരെ ഇട്ടു...... മംഗള നാണം കൊണ്ട് കൂമ്പിയ മിഴികളാൽ താഴേക്കു മിഴി നട്ടു......

അത്‌ തന്നെ ആയിരുന്നല്ലോ രുദ്രേട്ടന്റെ ഉദ്ദേശ്യവും സർപ്രൈസ് കൊടുത്തത് അല്ലേ ..... ആവണിയും വീണയും മീനുവും അവളെ സപ്പോർട്ട് ചെയ്തു.......... എല്ലാവരും സദ്യ ഒക്കെ കഴിച്ചില്ലേ.....? ചന്തു അടുത്തേക് വന്നു... കഴിച്ചു... എന്താ ചന്തുവേട്ടാ ഇനി എന്തേലും ഉണ്ടോ... വീണ മെല്ലെ അവന്റെ കോളറിൽ തോണ്ടി... ഇനി ഒന്നും ഇല്ല നിന്നെ രുദ്രൻ തിരക്കുന്നുണ്ട് കുഞ്ഞനെ കൊണ്ട് അവൻ കുറെ നേരം ആയി ചുറ്റുന്നു........ നീ അങ്ങോട്ട് ചെല്ല് കുഞ്ഞിനെ ഉറക്കാൻ നോക്ക് .... അപ്പോൾ കുഞ്ഞാപ്പുവോ.... മീനു അവനെ നോക്കി അവൻ കണ്ണന്റെ കയ്യിൽ ഉണ്ട്.... നീ വാ അവന് പാല് കൊടുക്ക്...... ആവണി നീയും വാ താഴോട്ട്.... ചന്തു വിളിച്ചതും നാലുപേരും കണ്ണ്‌ മിഴിച്ചു നിന്നു...

ഇത്‌ ഒന്നും അല്ലാലോ കാര്യം......വീണ പുരികം ഉയർത്തിയതും ചന്തു ദേഷ്യത്തോടെ നോക്കി.... അവന്റെ നോട്ടം കണ്ടതും നാലുപേരും കൂടെ പോയിരുന്നു...... എടി പെണ്പിള്ളരെ ഉണ്ണി അപ്പുവേട്ടനെ കൊണ്ട് വരുന്നുണ്ട് അവർക്ക് എന്തേലും സംസാരിക്കണ്ടേ അതെങ്ങനെ ഈയാം പാറ്റകളെ പോലെ ചേച്ചിഅമ്മക് ചുറ്റും അല്ലേ നാലെണ്ണവും നിനക്കും വിവരം ഇല്ലേ ആവണി........ ചന്തു ആവണിയെ നോക്കി... അതെന്താ ആവണി ചേച്ചിക്ക് മാത്രം ഉള്ളോ വിവരം ഞങ്ങള്ക്ക് ഒന്നും ഇല്ലേ... വീണ മുഖം കൂർപ്പിച്ചു... മീനുവും രുക്കുവും അവനെ ചിറഞ്ഞൊന്നു നോക്കി.... എന്റെ കാവിലമ്മേ വല്യൊതെ പെൺപടകൾ ഇളകിയോ...

ഞാൻ ചുമ്മ പറഞ്ഞത് അല്ലേ ഒരു ഒഴുക്കിനു നിന്റെ ഒക്കെ ബുദ്ധി കൂട്ടി മുട്ടി വല്യൊതുടെ നടക്കാൻ വയ്യ....... പറഞ്ഞതും ഓടി കഴിഞ്ഞിരുന്നു ചന്തു.... ദേ ചന്തുവേട്ട...... ""എല്ലാവരും അവന്റെ പിന്നാലെ ഓടി.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തെക്കിനിയിലെ കൈവരിയിൽ പിടിച്ചു കൊണ്ട് ദൂരേക്ക് നോക്കി നിൽക്കുകയാണ് അപ്പുവും മംഗളയും...... """"ഞാ...ഞാൻ...... """സംസാരിക്കാൻ ആയി തുടങ്ങിയത് രണ്ട് പേരും ഒരുമിച്ചു ആയിരുന്നു....... പരസ്പരം കണ്ണുകൾ കോർത്തപ്പോൾ ചെറു നാണത്തോടെ രണ്ടു പേരും പിൻവലിഞ്ഞു.... കു...കുട്ടി പറഞ്ഞോളൂ......... ""അപ്പു കൈവരിയിൽ വിരലുകൾ അമർത്തി.... ഉള്ളിലെ ചെറിയ പകപ്പു അയാളിൽ അടിമുടി നിറഞ്ഞു...

അപ്പുവേട്ടൻ പറഞ്ഞോളൂ..... "" ""അ... അ... അപ്പുവേട്ടൻ """....മംഗളയിൽ നിന്നും ആ വാക്കുകൾ കേട്ടതും അപ്പുവിന്റെ കണ്ണ്‌ നിറഞ്ഞു അയാൾ മംഗളയെ നോക്കി...... ഇരുനിറത്തിലെ നാസികയിൽ തിളങ്ങുന്ന വെള്ളക്കല്ലു മൂക്കുത്തി...... അയാൾ ഒരു നിമിഷം നിന്നു .... എവിടെയോ കണ്ടു മറന്നത് പോലെ.....ആദ്യം കണ്ടത് മുതൽ കണ്ണിൽ ഉടക്കിയത് ആ വെള്ളക്കൽ മൂക്കുത്തി ആണ്... തന്നെ ആകർഷിച്ചതും അത്‌ അല്ലേ....... പക്ഷെ ഇതിനു മുൻപ് എവിടെയോ കണ്ടു് മറന്നത് പോലെ....... എന്താ ആലോചിക്കുന്നത്...... ആലോചനക് വിരാമം ഇട്ടിരുന്നു മംഗള... മ്മ്ഹ ""..ഒന്നുമില്ല തന്നെ മുൻപ് കണ്ട് മറന്ന പോലെ...

പക്ഷെ അതിന് വഴിയില്ല എന്റെ സഹോദരനെ പോലും എന്തിന് ജന്മം തന്ന മാതാവിനെ പോലും തിരിച്ചു അറിയാൻ കഴിയാത്ത ഭൂതകാലം ആയിരുന്നു എനിക്ക്........... കഴിഞ്ഞ ജന്മത്തിൽ ആയിരുനെങ്കിലോ..... കുറുമ്പൊടെ അയാളെ നോക്കുമ്പോൾ മംഗളയുടെ കാപ്പിപൊടി കണ്ണുകൾ വിടർന്നു..... ഈ ജന്മം പോലും ഓർക്കാൻ കഴിയാത്ത ഈ ഭ്രാന്താനു മുന്ജന്മവോ...... കളി പറയാതെ കുട്ടി... കളിയല്ല അപ്പുവേട്ടാ.... രുദ്രൻ എല്ലാം എന്നോട് പറഞ്ഞൂ...... നമ്മുടെ കുഞ്ഞ് തന്നെ ആണ് ചിത്രൻ....... എന്താ പറയുന്നത് എനിക്ക് ഒന്നും മനസിൽ ആകുന്നില്ല.... എനിക്ക് അത്രക് ഉള്ള ബുദ്ധി ഒന്നും ഇല്ല കുട്ടി...... ആദ്യം ആയി അപ്പുവേട്ടനെ കണ്ടപ്പോൾ....

എന്റെ അടുത്ത് വന്നപ്പോൾ എന്നിലേക്കു വന്ന ചന്ദനത്തിന്റ ഗന്ധം അതൊക്കെ ചിരപരിചിതം ആയി തോന്നിയിരുന്നു എനിക്ക്..... വീണ്ടും വീണ്ടും കാണാൻ തോന്നിയപ്പോൾ അര്ഹത ഇല്ലത്തത് മോഹിക്കാൻ പാടില്ലെന്ന് മനസിനെ ശാസിക്കുമ്പോൾ... എന്റെ മകൻ നിങ്ങളിലേക്ക് അടുക്കുന്നത് ഭയത്തോടെ ആണ് ഞാൻ കണ്ടത്....... ഞാൻ... ഞാൻ ഒരു കാട്ടു വാസി പെണ്ണ് ആണ്...... എന്റെ മകനെ ശാസിച്ചു ഞാൻ.... പക്ഷെ............. മംഗള പൂർത്തി ആക്കാതെ നിർത്തി..... എന്ത് പറ്റി....? അന്നു ഇവിടെ നിന്നു പോയ ശേഷം ചിത്തുവിന് ഭയങ്കര ജ്വരം പിടിച്ചു..... അവരുടെ ഓർമ്മകൾ കുറച്ചു ദിവസം പുറകോട്ടു പോയി....... 💠💠💠💠💠 രുദ്രമോനെ എന്റെ കുഞ്ഞിന് അവന് എന്താ പറ്റിയത്.....

എനിക്ക് അവനെ ഉള്ളൂ........ ഹോസ്പിറ്റലിലെ വരാന്തയിൽ മുഖം പൊത്തി ഇരുന്നു മംഗള...... അവന് ഒന്നും ഇല്ല ചേച്ചിഅമ്മേ പനി കൂടിയത് ആണ്....രുദ്രനും ചന്തുവും അവരെ പിടിച്ചു കസേരയിലേക്ക് ഇരുത്തി..... കുട്ടിയുടെ അച്ഛനെ കാണണം എന്ന് പറയുന്നു... മയക്കത്തിൽ ആണ്..... നഴ്സ് പുറത്തേക് വന്നു.... അവന്റെ അച്ഛൻ.......... """"""" അച്ഛൻ കുറച്ചു ദൂരെ ആണ് വരാൻ താമസിക്കും ........ മംഗളയെ പൂർത്തി ആക്കാൻ സമ്മതിക്കാതെ രുദ്രൻ ഇടയിൽ കയറി........ എന്താ രുദ്ര പറയുന്നത് അവന്റ അച്ഛൻ മരിച്ചു പോയില്ലേ......... മറ്റൊരു ബന്ധം അവന് വേണ്ട അർഹിക്കാത്തത് ഒന്നും എനിക്കോ എന്റെ മോനോ വേണ്ട.... അർഹത ഉള്ളത് തന്നെ ആണ് ചേച്ചിഅമ്മേ..... രുദ്രന്റെ ശബ്ദം അല്പം ഉയര്ന്നു....

അപ്പുവേട്ടനെ ചേച്ചിഅമ്മ സ്നേഹിക്കുന്നില്ലേ..... ഇല്ല.... ""പൊടുന്നനെ ഉള്ള അവരുടെ മറുപടി രുദ്രൻ ചിരിയോടെ ആണ് ഏറ്റെടുത്തത്...... വാക്കുകൾ കൊണ്ട് എന്തും പറയുമ്പോൾ സ്വന്തം മനസാക്ഷിയെ എന്റെ മുൻപിൽ മറയ്ക്കാൻ ശ്രമിക്കരുത്..... രുദ്ര.... അത്‌..... ഞാൻ മംഗളയുടെ വാക്കുകൾ പതറി..... ഞാൻ സത്യം ആണ് ചേച്ചി അമ്മേ പറഞ്ഞത്.... ചിത്രൻ അപ്പുവേട്ടന്റെ മകൻ തന്നെ ആണ് ഈ ജന്മം അല്ല കഴിഞ്ഞ ജന്മം..... പക്ഷെ ഈ ജന്മത്തിൽ ആ അച്ഛനെ തിരിച്ചു അറിയാൻ ഉള്ള ഭാഗ്യം അവന് ഉണ്ടായി.......ഞാൻ എല്ലാം ചേച്ചിഅമ്മയോട് പറയാം.......... കഴിഞ്ഞ ജന്മത്തെയും വിനയനോടുള്ള പകയേയും എല്ലാം രുദ്രൻ അവരെ അറിയിച്ചു..........

രുദ്ര മോനെ..... മംഗള രുദ്രനെയും ചന്തുവിനെയും മാറി മാറി നോക്കി...... ചേച്ചി അമ്മേ ഇനി മുതൽ ഞങളുടെ പാവം അപ്പുവേട്ടനെ സങ്കടപെടുത്തരുതേ... കഴിഞ്ഞജന്മം മുതൽ കാത്തിരിക്കുകയാണ് ആ പാവം...... ചന്തു അത്‌ പറയുമ്പോൾ മംഗളയുടെ മുഖം നാണത്താൽ വിടർന്നു......... ഇനി നിങ്ങൾ ഒന്നിക്കണം അധികം താമസിയാതെ തന്നെ.... അര്ഹതെ ഇല്ല എന്നൊരു ചിന്ത വേണ്ട.....അപ്പുവേട്ടന് സ്വന്തം ആകേണ്ടവർ തന്നെ ആണ് നിങ്ങൾ..... രുദ്രൻ അവരുടെ തോളിൽ ഇടം കൈ വെച്ചു...... വലം കയ്യാൽ കണ്ണുനീർ തുടച്ചു കളഞ്ഞു..... 💠💠💠💠💠 മംഗളയുടെ വാക്കുകൾ മുഴുവൻ ശ്രദ്ധയുടെ ശ്രവിച്ചു അപ്പു....... ""അപ്പോൾ എനിക്ക് തോന്നിയത് വെറുതെ അല്ല എന്റെ കുഞ്ഞാണ് അവൻ...

ഈ വെള്ളകൽ മൂക്കുത്തി ഇത്‌ തോന്നൽ അല്ല എന്റെ മുന്ജന്മത്തിൽ നഷ്ടപെട്ട സ്നേഹം ആണ് ഇരുവരും...... """അപ്പു ആർദ്രമായി മംഗളയെ നോക്കി...... തിരികെ മംഗളയും......... അപ്പോഴേക്കും താഴെ ചിത്രന്റെ ഉറക്കെ ഉള്ള പൊട്ടിചിരി കേട്ടിരുന്നു....കുഞ്ഞനെയും കുഞ്ഞപ്പുവിനെയും എടുത്തു ഓടുന്ന ഉണ്ണിയേയും കണ്ണനെയും പിടിക്കാൻ പുറകെ ഓടുന്ന ചിത്തു.....മനസ് നിറഞ്ഞു നോക്കി നിന്നു രണ്ടു പേരും........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വല്യൊതെ പെണ്ണിനെ കൈയിലേക്ക് തന്നിരിക്കുന്നു പൊന്ന് പോലെ നോക്കിക്കോണം..... അപ്പുവിന്റെ തോളിൽ തട്ടി ദുർഗ കാറിലേക്ക് കയറി........ ബാക്കി എല്ലാവരും അയാളെ അനുഗമിച്ചു....... രേവതിയുടെ കൈയിൽ തൂങ്ങി നിന്ന ചിത്രനെ അപ്പു എടുത്തു.........""

അപ്പുവേട്ടാ തത്കാലം ചിത്തുനെ ഞങ്ങൾ കൊണ്ട് പോകുന്നു.... നിങ്ങളുടെ മകനെ തിരികെ തരും..... രുദ്രൻ ചിത്രന്റെ തലയിൽ തലോടി..... അത്‌... ""കണ്ണ്‌ നിറച്ചു കൊണ്ട് അപ്പു അവനെ നോക്കി.......... താമസിയതെ ഞങ്ങൾ തിരികെ വരും കാളിമന ശുദ്ധികലശം നടത്തി നിങ്ങൾ അവിടേക്കു താമസം മാറണം അവിടെ വെച്ചു ചിത്രഭാനു ബ്രാഹ്മണ്യം സ്വീകരിച്ചു ഉപനയനം കൈക്കൊള്ളണം.... വേദങ്ങൾ പഠിച്ചു തുടങ്ങണം....... അത്‌ ആയിക്കോട്ടെ അനിയൻകുട്ടാ... പക്ഷെ ഇപ്പോൾ ഞങ്ങളുടെ കൂടെ നിർത്താമല്ലോ..... പാടില്ല.... അവൻ കുട്ടി ആണ് അവന്റെ ജീവൻ തന്നെ ചിലപ്പോൾ അത്‌ അപകടത്തിൽ ആക്കും... തൊട്ടു ചേർന്നു തന്നെ ആ പിശാച് ഉണ്ട്.....

ഒരു കുഞ്ഞിനെ ഇല്ലാതെ ആക്കാൻ അയാൾ തന്നെ വേണം എന്നില്ല..... അത്‌ കൊണ്ട് ഇവൻ സുരക്ഷിതം ആയി എന്റെ കൂടെ നിൽക്കട്ടെ..... രേവമ്മ ഉണ്ടല്ലോ അവനെ നോക്കാൻ.... രുദ്രൻ ചിത്രനെ കൈയിലേക്ക് എടുത്തു..... ചിത്തുട്ട.... മോനെ ""മംഗള അവനെ മെല്ലെ തലോടി..... ഞാൻ ചേട്ടച്ഛന്റെ കൂടെ പൊയ്ക്കൊള്ളാം അമ്മേ... മംഗളയുടെയും അപ്പുവിന്റെയും കവിളിൽ മാറി മാറി മുത്തി അവൻ....... ഏഴുവയസിലും പക്വത നിറഞ്ഞു നിന്നു അവനിൽ... രുദ്രൻ പറഞ്ഞതാണ് ശരി അപ്പുവേട്ടാ.... ചിത്തു അവന്റെ കൂടെ പോകട്ടെ...... താമസിയാതെ നിങ്ങളുടെ അടുത്തേക് വരും.... അല്ലേടാ കുറുമ്പ....

സഞ്ജയൻ അവന്റെ വയറ്റിൽ ഇക്കിളി കൂട്ടിയതും ആർത്തു ചിരിച്ചുകൊണ്ട് രുദ്രന്റെ തോളിലേക്ക് ചാഞ്ഞവൻ...... കണ്ടോ അവൻ ഹാപ്പി ആണ്... നിങ്ങളും ഹാപ്പി ആയിട്ട് ആദ്യരാത്രി ആഘോഷിച്ചോ.... ഉണ്ണി ഇടയിൽ കയറിയതും ചന്തു അവന്റെ കാലിൽ ചവുട്ടി കഴിഞ്ഞിരുന്നു....... ഇതെന്താ കൂടെ കൂടെ എല്ലാവരും എന്നേ ചവുട്ടി പടിക്കുകയാണോ.... ചവുട്ടു കിട്ടി കാല് തേഞ്ഞു.... ഉണ്ണിയുടെ സംസാരം കേട്ടു എല്ലാവരും പൊട്ടിചിരിച്ചിരുന്നു.......... എല്ലവരോടും യാത്ര പറഞ്ഞു ചിത്രനെ കൂട്ടി അവർ തിരിച്ചിരുന്നു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട ചിത്തുനെ എന്താ അവിടെ നിർത്താഞ്ഞത്..... കോഡ്രൈവർ സീറ്റിൽ ഇരുന്നു ഡ്രൈവ് ചെയുന്ന രുദ്രനെ നോക്കി കണ്ണൻ...... പാടില്ല.... അവരുടെ സ്വകാര്യതക് വേണ്ടി അല്ല ഞാൻ അത്‌ ചെയ്തത് ..... ഒരുപക്ഷെ അത്‌ ചിത്തുന്റെ ജീവൻ തന്നെ അപകടപെടാൻ സാധ്യത ഉണ്ട്......

കാളി മന ഇനി ചിത്രഭാനുവിനു സ്വന്തം ആണ് അതിനാൽ തന്നെ ആ അവകാശിയെ ഇല്ലാതെ ആക്കാൻ ഒരു ശ്രമം നടന്നെന്നിരിക്കും....... കാളി മനയുടെ പുതിയ അവകാശിയോട് തീർത്താൽ തീരാത്ത പക ഉണ്ട് അയാൾക്കു....... ആ പക അല്ലിമോളെയും ബാധിക്കും.......... രുദ്രൻ ദീർഘമായി നിശ്വസിച്ചു (അല്ലി മോളേ മറന്നില്ലലോ ചിത്രന്റെ നായിക ) ആര് ജലന്ദരനോ....? അയാൾ ഇനിയും.... അതെങ്ങനെ സാദ്യം ആകും..... കണ്ണൻ സംശയത്തോടെ നോക്കി..... അയാൾ തളർന്നു എങ്കിലും അയാളുടെ ആജ്ഞവർത്തികൾ ആയ പരിചാരകർ വിചാരിച്ചാൽ ഒരു പിഞ്ചു കുഞ്ഞിനെ ഇല്ലാതെ ആക്കാൻ നിമിഷനേരം മതി.....

അയാളുടെ ദേഹം മാത്രമേ തളർന്നുള്ളു മനസും പഠിച്ച മന്ത്ര സിദ്ധിയും അയാളിൽ നിന്നും അകന്നു പോയിട്ടില്ല......... ഒരു പതിനഞ്ച് വര്ഷങ്ങള്ക്കുള്ളിൽ അയാൾ പഴയത് പോലെ തിരികെ വരും......... അപ്പോഴേക്കും ചിത്രൻ അവനെക്കാൾ ശ്കതൻ ആകും അത്‌ അവന് അറിയാം അതിനാൽ അവൻ ചിത്രനെ...........കണ്ണനോട് മെല്ലെ പറഞ്ഞു കൊണ്ട് പുറകോട്ടു നോക്കി രുദ്രൻ..... ഉണ്ണിയുടെ മടിയിൽ ഇരുന്നു പുറം ലോക കാഴ്ചകൾ ആസ്വദിക്കകയാണ് അവൻ........ അപ്പോൾ വീണ്ടും അപകടം ആണോ.....? കണ്ണന്റെ ശ്വാസം ഉയർന്നു പൊങ്ങി.... അപകടം ഒഴിഞ്ഞു എന്ന് ഞാൻ പറഞ്ഞില്ലാലോ കണ്ണാ... അത്‌ ഒഴിയണം എങ്കിൽ ജലന്ദരന്റെ ശരീരത്തിൽ നിന്നും അവന്റെ ആത്മാവ് വിട്ടു പോകണം അതും ആദിശങ്കരന്റെ കയ്യാൽ..........

അപ്പോൾ കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും ഇനിയും ഉപദ്രവിക്കാൻ ശ്രമിക്കുവോ അയാൾ...... ഇല്ല..... "രുദ്രൻ പതിയെ ചിരിച്ചു..... അത്‌ ഒരു രഹസ്യം ആണ്.... മറ്റുള്ളവർ അറിയില്ല എന്ന് ജലന്ധരൻ കരുതിയ രഹസ്യം........ അതിനാൽ തന്നെ അവൻ കാത്തിരിക്കും അതിശക്തൻ ആകാൻ..... കാലം ചെല്ലുമ്പോൾ ഞാൻ അത്‌ നിങ്ങളോട് പറയും അന്ന് അറിഞ്ഞാൽ മതി....... (ജലന്ദരനും അങ്ങനെ ഒരു രഹസ്യം പറയുന്നുണ്ട് രുദ്രനും പറയുന്നുണ്ട് സമയം ആകുമ്പോൾ നിങ്ങളെ അറിയിക്കാം അത്‌ വരെ കാത്തിരിക്കണം ) രുദ്രേട്ട ഒരു സംശയം കൂടി.......? എന്താ കണ്ണാ സംശയം തീർന്നില്ലേ..... രുദ്രൻ ചിരിച്ചു കൊണ്ട് നോക്കി.... അല്ലി മോളേ അയാൾ എന്തിനാണ് അപായപ്പെടുത്താൻ നോക്കുന്നത്......

ആ കുട്ടി എന്ത് പിഴച്ചു....... ഹഹഹ... ""നമ്മൾ ഇപ്പോൾ മംഗലത്തു അല്ലി മോളുടെ അടുത്തേക് അല്ലേ പോകുന്നത് അതിന് ഉത്തരം അവിടെ നിന്നും തരാം......... രുദ്രൻ ഗൂഢമായി ചിരിച്ചു കൊണ്ട് പുറകോട്ടു നോക്കി..... ചിത്തുട്ട അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നോ മോന്........ രുദ്രൻ മെല്ലെ ചിരിച്ചു..... മ്മ്ഹ """...ചേട്ടച്ഛൻമാര് ഉണ്ടല്ലോ പിന്നെ അമ്മയും ( രേവതി )............ രേവമ്മ പുറകെ വരും നമ്മൾ എല്ലവരും കൂടെ ഇപ്പോൾ വേറെ ഒരാളെ കാണാൻ പോവാ .......ചന്തു മെല്ലെ അവന്റെ തലയിൽ തലോടി......... ആരെ കാണാനാ ചേട്ടച്ഛ.....? സംശയത്തോടെ നോകിയവൻ.... ഒരിക്കൽ നിന്നെ വിഷമിപ്പിച്ചു എന്ന് പറഞ്ഞൂ ഒരാള് ഭയങ്കര കരച്ചിൽ ആയിരുന്നു അയാളെ കാണണ്ടേ....... നമുക്ക് കൂട്ട് കൂടണ്ടേ.....

ചന്തു കള്ള ചിരിയോടെ നോക്കുമ്പോൾ മുഖം തിരിച്ചവൻ...... വേണ്ട അവളോട് എനിക്ക് കൂടണ്ട.... എന്നേ പേടി അല്ലേ അവൾക്........ നമുക്ക് ദുർഗച്ഛന്റെ അടുത്ത് പോയാൽ മതി......... കുഞ്ഞി ചുണ്ട് പിളർത്തി നോക്കിയവൻ....... അങ്ങനെ പറഞ്ഞാൽ എങ്ങനാ... ദേ കുഞ്ഞനും കുഞ്ഞാപ്പുവും അവരുടെ അല്ലിചേച്ചിയെ കാണാൻ കാത്തിരിക്കുവല്ലേ................ വീണയും മീനുവും പുറകിൽ ഇരുന്നു കുഞ്ഞനെ കൊട്ടി ഉറക്കാൻ പാടു പെട്ടിരുന്നു........ ഇട്ടിരുന്ന ടി ഷർട്ടിന്റെ ഇടയിലൂടെ കൈ ഇട്ടു തന്റെ നെഞ്ചിൽ പതിയെ തലോടി ചിത്രൻ......... അവന്റ കുഞ്ഞി കണ്ണിൽ നിന്നും രണ്ടു തുള്ളി ഉണ്ണിയുടെ കൈയിൽ വീണു........ കരയരുത്..... ആൺകുട്ടികൾ കരയാൻ പാടില്ല....ഉണ്ണി അവന്റെ തലയിൽ മെല്ലെ തലോടി.......................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story