രുദ്രവീണ: ഭാഗം 141

rudraveena

എഴുത്തുകാരി: മിഴിമോഹന

അങ്ങനെ പറഞ്ഞാൽ എങ്ങനാ... ദേ കുഞ്ഞനും കുഞ്ഞാപ്പുവും അവരുടെ അല്ലിചേച്ചിയെ കാണാൻ കാത്തിരിക്കുവല്ലേ................ വീണയും മീനുവും പുറകിൽ ഇരുന്നു കുഞ്ഞനെ കൊട്ടി ഉറക്കാൻ പാടു പെട്ടിരുന്നു........ ഇട്ടിരുന്ന ടി ഷർട്ടിന്റെ ഇടയിലൂടെ കൈ ഇട്ടു തന്റെ നെഞ്ചിൽ പതിയെ തലോടി ചിത്രൻ......... അവന്റ കുഞ്ഞി കണ്ണിൽ നിന്നും രണ്ടു തുള്ളി ഉണ്ണിയുടെ കൈയിൽ വീണു........ കരയരുത്..... ആൺകുട്ടികൾ കരയാൻ പാടില്ല....ഉണ്ണി അവന്റെ തലയിൽ മെല്ലെ തലോടി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചേട്ടച്ഛ...... """രുദ്രനെ കണ്ടതും സുമംഗലയുടെ മടിയിൽ നിന്നും അല്ലി മോള് ഓടി വന്നിരുന്നു.....രുദ്രൻ അവളെ വാരി എടുത്തു..... അല്ലികുട്ടി ദാ പിണക്കം തീർക്കാൻ ഒരാളെ കൊണ്ട് വന്നിട്ടുണ്ട് നോക്കിക്കേ......

രുദ്രൻ പറഞ്ഞതും വിടർന്ന പീലികൾ ഉള്ള അവളുടെ മിഴികൾ കണ്ണനെ പറ്റിച്ചേർന്നു നിൽക്കുന്ന ചിത്രനിലേക്കു പോയി....... എന്റെ പൊന്ന് മോനെ അന്നു ചിത്തുനെ സങ്കടപെടുത്തിയതിനു ലളിത കുറെ തല്ലി അന്നു മുതൽ സങ്കടം ആണ് എന്റെ കുട്ടിക്ക്...... സുമംഗല മെല്ലെ എഴുനേറ്റ് അവർക്ക് അരികിലേക്ക് വന്നു.. ( ചന്തുവിന്റെ അപ്പച്ചി ആണ് സുമംഗല പിന്നെ സ്വാമി കൊച്ചച്ഛനും മറന്നില്ല എന്ന് കരുതുന്നു )... ആണോ അല്ലി മോളേ മോളേ അമ്മമ്മ തല്ലിയോ... ചന്തു അവളുടെ തലയിൽ തലോടി...... മ്മ്മ്.... ""സോറി..... കുഞ്ഞി കണ്ണുകൾ വീണ്ടും ചിത്രനിലേക്കു പോയിരുന്നു..... അപ്പോഴും മിഴികൾ താഴെക് നട്ടു നിന്നിരുന്നു ചിത്രൻ...

എന്നാലേ പോയി ചിത്തുന്റെ കൂടെ കളിച്ചോ മോള്‌.... രുദ്രൻ അവളെ താഴേക്കു ഇറക്കിയതും ചുണ്ടിൽ വിടർന്ന പുഞ്ചിരിയോടെ ചിത്രന് അടുത്തേക് നടന്നവൾ...... അവളുടെ സാമീപ്യം ഇഷ്ടം അല്ലാത്തത് പോലെ മുഖം തിരിച്ചിരുന്നു അവൻ... ചിത്തു പിണക്കം എല്ലാം മാറ്റി പോയി കളിച്ചെ.... ഉണ്ണി അവനെ ശാസനയോട് നോക്കുമ്പോൾ അവൾക്കു മുഖം കൊടുക്കാതെ പുറത്തേക്കു നടന്നിരുന്നു അവൻ പുറകെ അല്ലിയും...... അത്‌ കാണ്കെ ഉണ്ണിയെ ഇമ ചിമ്മി കാണിച്ചു രുദ്രൻ.... അവന് നല്ല വിഷമം ആയിട്ടുണ്ട് അതാണ് അടുക്കാൻ പാട്...... അല്ലേ രുദ്രേട്ട.... വീണ അവർ പോയ വഴിയേ നോക്കി..... ആ വിഷമം മാറാൻ ഇനിയും സമയം എടുക്കും...

എങ്കിലും ചേരേണ്ടത് ചേരു... ആ കടമ നമ്മുടെ പിള്ളേര് ചെയ്തോളും അതോർത്തു നീ ടെൻഷൻ അടിക്കണ്ട... അവളുടെ തലയിൽ മെല്ലെ കൊട്ടി രുദ്രൻ......... ഏറെ നാളുകൾക്കു ശേഷം എല്ലാവരെയും കാണുന്ന സന്തോഷത്തിൽ ആയിരുന്നു സ്വാമിനാഥനും സുമംഗലയും............. രുദ്ര പറയുന്നത് തെറ്റ് ആണോ ശരി ആണോ എന്ന് അറിയില്ല...... ഇനിയും എന്റെ കുട്ടിയെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല എന്നാലും പറയാതെ വയ്യ....... സ്വാമി നാഥൻ മുഖവുര ഇട്ടു... കൊച്ചച്ഛന് എന്തും പറയാമല്ലോ എന്നോട് അതിന് ഈ മുഖവുരയുടെ ആവശ്യം ഉണ്ടോ.....? ഇല്ല എന്നാലും....... ""സ്വാമി നാഥൻ എല്ലാവരെയും മാറി മാറി നോക്കി....

കാവിലമ്മേ ഇനി ചേച്ചിഅമ്മേടെ കല്യാണം കണ്ട് തങ്കു അപ്പച്ചിയെ വയസൻകാലത്തു കെട്ടണം എന്ന് വല്ലോം പറയാൻ ആണോ... പഴയ യുവമിഥുനങ്ങൾ അല്ലായിരുന്നോ.... ഉണ്ണി ആവണിയുടെ ചെവിയിൽ പതിയെ പറഞ്ഞു... ( തങ്കുവും സ്വാമിനാഥനും പണ്ട് പ്രണയത്തിൽ ആയിരുന്നതും അത്‌ നടക്കാതെ അയാളുടെ സഹോദരൻ വാസുദേവനെ വിവാഹം ചെയ്തത് ഒക്കെ നേരത്തേ പറഞ്ഞിട്ടുണ്ട് ) ആണോ ഉണ്ണിയേട്ട ..... എങ്കിൽ ഉടനെ അത്‌ കാണാം അല്ലേ..... ആവണി ആവേശത്തോടെ അവനെ നോക്കി....... പോടീ അവിടുന്ന് എന്നിട്ട് വേണം ചന്തുവേട്ടന് അറ്റാക്ക് വരാൻ ഒരു മോനെ കെട്ടിച്ചു ഇനി രണ്ടെണ്ണം നില്കുന്നു കൂട്ടത്തിൽ അമ്മയും അയ്യോ....

ഉണ്ണി ഉണ്ടക്കണ്ണു മിഴിച്ചു നോക്കി .... എന്നാലും എന്താണാവോ ഇത്രേം ബിൽട് അപ്പ് ഇടുന്നത്..... ..... മോനെ ഞങ്ങൾ മൂന്ന് പേരും പ്രായം ആയി ഞാനും സുമംഗലചേച്ചിയും ഇന്നോ നാളെയോ എന്നാപോലെ ആയിട്ടുണ്ട്... ഞാൻ പറഞ്ഞു വരുന്നത് അല്ലി മോളുടെ കാര്യം ആണ്........ രുദ്രൻ സംശയത്തോടെ അയാളെ നോക്കിയതും ഉണ്ണി ദീർഘമായി ഒന്നു നിശ്വസിച്ചിരുന്നു.... ഹോ ഭാഗ്യം രുദ്രേട്ടനു അടുത്ത ബ്രോക്കർ പണി അല്ല... ........ പോ... ""ഉണ്ണിയേട്ട ബാക്കി ഉള്ളവരെ കൂടി ടെൻഷൻ അടിപ്പിച്ചു.... ഉണ്ണിയുടെ വയറിൽ ഒന്നു കുത്തി കൊണ്ട് അവന്റെ മടിയിൽ നിന്നും കുഞ്ഞനെ എടുത്തു അകത്തേക്കു പോയി ആവണി.....

ഞങ്ങള്ക് എന്തെങ്കിലും സംഭവിച്ചാലും അല്ലി മോളേ അനാഥ ആക്കരുത്....കുറച്ചു നാള് കൊണ്ട് ഈ വീട് ഉണർത്തിയത് എന്റെ കുഞ്ഞ് ആണ്... അവളുടെ കളി ചിരികൾ ആണ്........ മുറ്റത്തു ചിത്രനെ ചുറ്റി പറ്റി നടക്കുന്ന അല്ലിയിലേക്കു പോയി അയാളുടെ കണ്ണുകൾ..... ഹഹഹ... ""അല്ലിയെ ഞാൻ ഏറ്റെടുക്കുമ്പോൾ എനിക്ക് അറിയാമായിരുന്നു എന്റെ കർത്തവ്യം എന്താണെന്നു.... പാതി വഴിക് ഉപേക്ഷിക്കാൻ അല്ല അവളെ ഞാൻ ഏറ്റെടുത്തത്........ രുദ്രൻ നിറഞ്ഞ ചിരിയോടെ അയാളെ നോക്കുമ്പോൾ മനസ് നിറഞ്ഞ പുഞ്ചിരി അയാളും തിരികെ കൊടുത്തിരുന്നു...... 💠💠💠💠 ചേട്ടച്ഛ...... """കണ്ടോ എന്റെ മാർക്സ്... ഞാനാ ക്ലാസിൽ ഫസ്റ്റ്.....

ആ ഒന്നാം ക്ലാസുകാരി കുറുമ്പി തന്റെ പുസ്തകങ്ങളും ബുക്കുകളും അവന് മുൻപിൽ നിരത്തി....... ഒന്നാം ക്ലാസിൽ ആണെങ്കിലും വടിവൊത്ത അക്ഷരങ്ങൾ രുദ്രൻ അതിലൂടെ വിരൽ ഓടിച്ചു.......... ഇത്ര കുഞ്ഞിലേ നല്ല കയ്യക്ഷരം..... അല്ലി മോള്‌ അക്ഷരങ്ങൾ എല്ലാം പഠിച്ചോ........ കണ്ണൻ ആ അക്ഷരങ്ങളിലേക്ക് അത്ഭുതത്തോടെ നോക്കി.... അധ്യാപകൻ ആയ അവന്റെ മനസ് നിറയുന്നത് ആയിരുന്നു ആ എഴുത്ത്....... മ്മ്മ്മ്.... കണ്ണച്ഛാ ഞാൻ എല്ലാം പഠിച്ചു.... അല്ലിമോൾക്ക് അക്ഷരങ്ങൾ എല്ലാം അറിയാം വായിക്കാനും അറിയാം... സ്വാമി അപ്പൂപ്പനെ എന്നേ മണ്ണിൽ എഴുതി പഠിപ്പിച്ചു........അല്ലി ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

അതേ കുഞ്ഞേ എല്ലാം പെട്ടന്നു തന്നെ പഠിക്കുന്നുണ്ട് ഈ കുറുമ്പി നല്ല ബുദ്ധി ആണ്.....ഞങ്ങള്ക് തന്നെ അത്ഭുതം ആണ്... സുമംഗല ഒരു പ്ലേറ്റിൽ പലഹാരവുമായി അവരുടെ അടുത്തേക് വന്നു....... മ്മ്മ്.... ""രുദ്രൻ ചെറിയ ചിരിയോടെ അവരെ നോക്കി.... അല്ലിയെ മടിയിലേക്ക് എടുത്തു വെച്ചു... ചിത്തുന്റെ വഴക്ക് തീർന്നോ.... മ്മ്ഹഹ്... ""അവൾ ഇല്ല എന്ന് തലയാട്ടി.... ഒരു തുള്ളി കണ്ണുനീർ രുദ്രന്റെ കൈയിലേക്ക് വീണു........ വിഷമിക്കണ്ടട്ടൊ.... അവന്റെ പിണക്കം ഒക്കെ മാറും ചെറിയ വാശി ആണ്..... രുദ്രൻ അവളെ ആശ്വസികുമ്പോഴും കണ്ണന്റെ കണ്ണുകൾ അവളുടെ വടിവൊത്ത അക്ഷരങ്ങളിൽ ആയിരുന്നു.........

മോള്‌ പോയി കുഞ്ഞാവകളെ കളിപ്പിച്ചോ... അല്ലിയെ പതുക്കേ താഴെക് നിർത്തി അവൻ കണ്ണന് നേരെ തിരിഞ്ഞു........... എന്താടാ അത്ഭുതത്തോടെ നോക്കുന്നത്.... ചുണ്ടിൽ ചെറിയ ചിരി ഒളിപ്പിച്ചവൻ.... അല്ല രുദ്രേട്ട ഈ ചെറു പ്രായത്തിൽ ഇത്രയും വ്യക്തതയോടും എഴുതാൻ കഴിയണമെങ്കിൽ എക്സ്ട്രാ ബ്രില്ലിയൻറ് ആണ് ഈ കുട്ടി ദാ നോക്ക് അവളുടെ എക്സാം പേപ്പേഴ്സ് കണ്ടോ....... കണ്ണൻ രുദ്രന് നേരെ അത്‌ നീട്ടി...... നീ വാ അവന്മാരെ വിളിച്ചോ നമുക്ക് കുളത്തിന്റെ കരയിലേക്കു പോകാം നിനക്ക് വേണ്ട ഉത്തരങ്ങൾ ഞാൻ തരാം...... രുദ്രൻ കസേരയിൽ നിന്നും എഴുനേറ്റു...... 💠💠💠💠

എന്താ രുദ്രേട്ട കുളിക്കാൻ ആണോ ഇവിടെക് വന്നത് ഉണ്ണി രണ്ടു കാലുകളും കുളത്തിലേക്കു ഇട്ടു...... ഓ... ""എന്തൊരു തണുപ് കാലുകൾ പതിയെ പിൻവലിച്ചവൻ......... കണ്ണാ ആറു വയസു മാത്രം ഉള്ള അല്ലിമോളുടെ അസാമാന്യ ബുദ്ധി വൈഭവം നിനക്ക് ഒരു അത്ഭുതം ആണല്ലേ...... രുദ്രൻ കണ്ണനെ നോക്കി... അതേ.... അവളുടെ ഓരോ അക്ഷരങ്ങളിലും നിറഞ്ഞു നില്കുന്നത് വാഗ്‌ദേവതയുടെ കടാക്ഷം ആണ് രുദ്രേട്ട....... ഒരു അധ്യാപകൻ ആയത് കൊണ്ട് ആയിരിക്കും എനിക്ക് അത്‌ ഒരു അത്ഭുതം പോലെ തോന്നിയത്...... നീ പറഞ്ഞ വാഗ്ദേവത അവൾ തന്നെ ആണ് കണ്ണാ....... രുദ്രൻ ഇരു കയ്യും നെഞ്ചിൽ കോർത്തു കുളത്തിലേക്ക് നോക്കി നിന്നു...... എന്താ രുദ്ര നീ പറയുന്നത്..... ചന്തു ഒരു പടവ് മുകളിലേക്കു കയറി........

ചന്തു ഉണ്ണി ഒരിക്കൽ തമാശ പോലെ ചിത്രനോട് പറഞ്ഞു അന്നു അവനെ അവൾ വേദനിപ്പിച്ച ദിവസം.... അവളെ നീ കൂടെ കൂട്ടിക്കോ എന്ന്.... അല്ലേടാ ഉണ്ണി.... രുദ്രൻ കുളത്തിൽ കാലിട്ടിരിക്കുന്ന ഉണ്ണിയെ എത്തി നോക്കി... ആാാ അത്‌ ഞാൻ പറഞ്ഞായിരുന്നു അത്‌ ചെറുക്കന്റെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യാതെ പറഞ്ഞതല്ലേ... എന്നാൽ അത്‌ തമാശ ആയിരുന്നില്ല ഉണ്ണി.... ചിത്രൻ ബ്രഹ്മദേവൻ ആണെങ്കിൽ അദ്ദേഹത്തിന്റെ പാതി അദ്ദേഹത്തോടൊപ്പം ഉണ്ട്.... വാഗ്‌ദേവത വീണാപാണിനിയുടെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൾ അല്ലി........ രുദ്രൻ അത്‌ പറഞ്ഞതും പടവിൽ നിന്നും കണ്ണനും ഉണ്ണിയും എഴുന്നേറ്റിരുന്നു കണ്ണന്റെ ഹൃദയം പതിവിലും കൂടുതൽ മിടിക്കാൻ തുടങ്ങി....... രുദ്രേട്ട...... ""

കണ്ണൻ അവനെ നിസ്സംഗതയോടെ നോക്കി.... അതേ കണ്ണാ ആ വാഗ്ദേവതയുടെ ബുദ്ധി വൈഭവത്തെ അളക്കാൻ നമ്മൾ ആരും അല്ല.... ഇന്നോ ഇന്നലെയോ അല്ല ഞാൻ അവളെ തിരിച്ചറിഞ്ഞത്.... എന്റെ മുൻപിൽ ആദ്യമായി അവൾ വന്നപ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ തിരിച്ചറിഞ്ഞിരുന്നു....... രുദ്ര..... ""ചന്തു അവന്റെ അരികിലേക്ക് വന്നു.... അന്നു ലളിതചേച്ചിയെ ഉപയോഗിച്ച് ജലന്ധരൻ മീനുവിനെയും കുഞ്ഞാപ്പുവിനെയും ഇല്ലാതെ ആക്കാൻ ശ്രമിച്ച കൂട്ടത്തിൽ അയാൾ അല്ലിയെയും കൊല്ലാൻ ശ്രമിച്ചു..... പക്ഷെ വേദങ്ങളുടെ റാണിയുടെ മുകളിൽ വർഷിച്ച താന്ത്രിക ശ്ലോകങ്ങൾ അവന് തിരിച്ചടി ആയി...... അത് കൊണ്ട് ആണ് ഞാൻ ലളിത ചേച്ചിയെ തേടി അവിടെ ചെന്നത്...........

( ജലന്ധരൻ അല്ലിയുടെ തലയിൽ കൈ വെച്ചു മന്ത്രങ്ങൾ ഉരുക്കഴിച്ചതും അല്ലി നുരയും പതയും വന്നു താഴേക്കു വീണത്. 102 part പറയുന്നുണ്ട് )........ അയ്യോ അന്നു അല്ലിമോളെ കൊല്ലാൻ നോക്കിയോ ആ ദുഷ്ടൻ..... ഉണ്ണിയുടെ കണ്ണുകളിൽ ദേഷ്യം തളം കെട്ടി..... മ്മ്മ്... അതേ.... ചിത്രന് പുറകെ അല്ലിയുടെ സാമീപ്യം തിരിച്ചു അറിഞ്ഞിരുന്നു അവൻ അത്‌ കൊണ്ട് അവളെ തീർക്കണം എന്ന് ഉദ്ദേശം അവനിൽ ഉടലെടുത്തു പക്ഷെ അത്‌ തകർന്നു... പഠിച്ച മന്ത്രവിദ്യ ദുരുപയോഗം ചെയ്ത അവന് മാപ്പില്ല ചിത്രന് ഒപ്പം ചേർന്നു ആ വാഗ്ദേവത അവന്റെ നാവു തളർത്തും...... സൃഷ്ടി സ്ഥിതി സംഹാരം അവരുടെ പാതിയും അവരോടൊപ്പം ചേർന്നാൽ ജലന്ധരൻ എന്ന ദുഷ്ടശക്തി ലോകത്തു നിന്നും ഉന്മൂലനം ചെയ്യപ്പെടും ഇനി ഒരു പുനർജന്മം അവന് സാദ്യം ആകരുത്......

രുദ്രൻ പല്ലുകൾ ഞറുക്കി..... രുദ്രന്റെ മനസു അവനെ വിട്ടു പോകുന്നത് മനസ്സിലായതും ചന്തു അവന്റർ തോളിൽ പിടിച്ചു........ വാ... ""തിരികെ പോകാം..... ചന്തുവിന്റെ വാക്കുകൾ ഉൾക്കൊണ്ട്‌ പോകാൻ ഒരുങ്ങിയതും രുദ്രൻ കണ്ടു പടവിൽ നഖം കടിച്ചു നിൽക്കുന്ന ഉണ്ണിയെ...... നിങ്ങൾ നടന്നോ ചന്തു ഞാൻ ദോ ആ വട്ടനെ കൊണ്ട് വന്നോളാം... ചന്തുവിനെയും കണ്ണനെയും പറഞ്ഞു വിട്ട് കൊണ്ട് രുദ്രൻ ഉണ്ണിക് അടുത്തേക് ചെന്നു....... നീ എന്താടാ കാര്യം ആയിട്ട് ആലോചിക്കുന്നത്.... കൈകൾ പുറകിൽ കെട്ടി അവനെ നോക്കി......... അത്‌ പിന്നെ രുദ്രേട്ട ചിത്രനെ വെറുതെ അല്ലിയെ വച്ചു കളിയാക്കിയത് ആണ് ഞാൻ പക്ഷെ അത്‌ ഒരു സത്യം ആയി അല്ലേ.... മ്മ്മ്... ""

പച്ചപരമാർത്ഥം... എല്ലാം അറിഞ്ഞു കൊണ്ടാണല്ലേ അല്ലിമോളെ സുരക്ഷിതം ആയി ഇവിടേക്ക് കൊണ്ട് വന്നത്....എന്നാലും അയാൾ അവളെ...... ഉണ്ണി വാഗ്ദേവതയുടെ കടാക്ഷം ആണ് ജലന്ധരൻ പഠിച്ച വേദങ്ങൾ പക്ഷെ വരം നല്കിയവളെ തന്നെ ഇല്ലാതെ ആക്കാൻ നോക്കിയവൻ..... അതിന്റെ ഫലം ആണ് ലളിതചേച്ചിയെ തേടി ഞാൻ അവിടെ എത്താൻ കാരണം..... ചിത്രന് പുറകെ അല്ലിയും നമ്മളിൽ വന്നു ചേർന്നു......... ഉണ്ണിയുടെ തോളിലൂടെ കൈ ഇട്ടു രുദ്രൻ.... അതേ രുദ്രേട്ട ചിത്രനും ആദിശങ്കരനും കൂട്ട് ആയി ഇനി നമ്മുടെ കുഞ്ഞാപ്പുവിനോ..... ഉണ്ണി ഒളികണ്ണിട് അവനെ നോക്കി.... ഹഹഹ.... ""

കഴുത്തിൽ ത്രിശങ്കു മുദ്രയോടെ ജനിച്ചവന് പാദസേവ ചെയ്യാൻ സാക്ഷാൽ നാരായണി വരും.... ഇവർ ഒരുമിച്ചു നിന്നാൽ ജലന്ധരൻ എന്ന ദുഷ്ടശക്തി ഈ ലോകത്ത് നിന്നു തന്നെ ഇല്ലാതെ ആകും............. 💠💠💠💠💠💠 മംഗലത്തു എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ അല്ലി ലളിതയുടെ സാരി തുമ്പിൽ പിടിച്ചു ചിത്രനെ എത്തി നോക്കി..... അവളുടെ നോട്ടം കണ്ടതും കണ്ണുകൾ പിൻവലിച്ചു മറുവശത്തേക്കു നോകിയവൻ....... വിതുമ്പുന്ന ചുണ്ടും നിറഞ്ഞ കണ്ണോടും അവന്റെ അവഗണനയെ പോലും സ്നേഹത്തോടെ സ്വീകരിച്ചവൾ ..... ആരും കാണാതെ സൈഡ് മിററിലൂടെ കുഞ്ഞികണ്ണു എറിഞ്ഞു ചിത്രൻ അവളെ നോക്കി...

കൂട്ട് കൂടണം എന്ന് മനസ് ആഗ്രഹിക്കുമ്പോഴും തന്റെ മാറിടത്തിലേ വികൃതമായ മുറിപ്പാടിനെ അവൾ ഇനിയും ഭയന്നാൽ ആ കുഞ്ഞ് മനസിന് താങ്ങാവുന്നതിലും അപ്പുറം ആണെന്ന തിരിച്ചു അറിവിനാൽ അവന്റെ ഉള്ളം പിൻവലിഞ്ഞു കഴിഞ്ഞിരുന്നു............. കാർ അല്പം മുൻപോട്ട് പോയപ്പോൾ കുഞ്ഞിഹൃദയം വല്ലാതെ നൊന്തു തുടങ്ങിയിരുന്നു...... പോക്കറ്റിൽ നിന്നും അപ്പു നൽകിയ സരസ്വതി ദേവിയുടെ ചെറിയ വിഗ്രഹം കയ്യിൽ എടുത്തവൻ അതിലേ കുഞ്ഞ് മുഖത്തിലേക്ക് ഉറ്റു നോക്കിയതും അതിൽ തെളിഞ്ഞു വരുന്ന അല്ലിയുടെ മുഖം അവനിൽ അസ്വസ്ഥത തീർത്തു.......എങ്കിലും തിരികെ അത്‌ പോക്കറ്റിൽ വയ്ക്കുമ്പോൾ കുഞ്ഞി ചുണ്ടിൽ വേദന നിറഞ്ഞ ചിരി പടർന്നു...........

തന്റെ മടിയിൽ ഇരുന്നു ചിത്രന്റെ ചെയ്തികൾ എല്ലാം നോക്കി കൊണ്ട് കണ്ണൻ ഡ്രൈവ് ചെയ്യുന്ന ഉണ്ണിയെ നോക്കി..... അവന്റെ മുഖത്തെ പുഞ്ചിരിയിൽ നിന്നും അവനും എല്ലാം കണ്ടു എന്ന് കണ്ണന് മനസിൽ ആയി......... ( അവന്റെ ഉള്ളിൽ കടന്നു കൂടിയ ചെറു നോവ് ആണ് അല്ലിയിൽ നിന്നും അവൻ അകലാൻ കാരണം കാലം അവരെ ഒന്നിപ്പിക്കട്ടെ അതിനായി നമുക്ക് കാത്തിരിക്കാം ) 💠💠💠💠 മൂർത്തിയുടെ ഭാര്യ ഓടിന്റെ മൊന്തയിൽ കുറച്ചു പാലും ഒരു ഓട്ടു ഗ്ലാസും മംഗളയുടെ കയ്യിലേക്ക് നൽകി.......... അതിശയതോടെ നോക്കുന്ന മംഗളയുടെ കുറുനിരകളെ മെല്ലെ തഴുകിയവർ.... രണ്ടാം വിവാഹം അല്ല മോളേ രണ്ടാം ജന്മം ആണ് നിങ്ങൾക് രണ്ടു പേർക്കും......... ....

മുപ്പത്തിരണ്ട് വർഷങ്ങൾക് ശേഷം ആണ് ഇരികത്തൂർ മനയിൽ വേളി നടക്കുന്നത്..... ശാപം തീർന്നതിനു ശേഷം ഉള്ള ആദ്യ മംഗള കര്മ്മം ആണ്...അത്‌ കൊണ്ട് തന്നെ ചടങ്ങുകൾ മുറ പോലെ വേണം എന്ന് സഞ്ചയൻ കുഞ്ഞിന് നിർബന്ധം ആണ്.......... അവർ ചിരിച്ചു കൊണ്ട് മംഗളയുടെ കൈയിൽ പിടിച്ചു മുറിയിലേക്കു കടത്തി വിട്ടു............ 💠💠💠 ജനൽപടിയിൽ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്ന അപ്പുവിന് പുറകിലായി വന്നവൾ ചെറുതായി മുരട് അനക്കി...... ങ്ഹാ... ""ശബ്ദം കേട്ടതും മെല്ലെ തിരിഞ്ഞു അപ്പു.... കസവിന്റെ വേഷ്ടി അണിഞ്ഞു കൈയിൽ ഓട്ടു പാത്രത്തിലെ പാലുമായി നിൽക്കുന്നവളേ ആപാദ ചൂഢം നോകിയവൻ........

നാണത്താൽ വിടർന്ന കരിനീലകണ്ണുകൾ മെല്ലെ ഉയർത്തി നോക്കുമ്പോൾ ചന്ദനത്തിന്റെ മണം മൂക്കിലേക്ക് അരിച്ചു ഇറങ്ങുന്നുണ്ടായിരുന്നു..... ജനാല വഴി അകത്തേക്കു കടക്കുന്ന നിലാവിൽ അവളുടെ വെള്ളകൽ മൂക്കുത്തി പതിവിലും കൂടുതൽ തിളങ്ങി......... അപ്പുവിന്റെ ചൂണ്ടു വിരൽ ആ മൂക്കുത്തിയിൽ മെല്ലെ തൊട്ടതും ചെറു നാണത്തോടെ മുഖം തിരിച്ചവൾ......... ഭ്രാന്തനെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട് അല്ലേ.......... ""അപ്പുവിന്റെ നാവിൽ നിന്നും വാക്കുകൾ ഉതിർന്നതും മംഗളയുടെ ചൂണ്ടു വിരൽ അയാളുടെ അധരങ്ങൾക് കുറുകെ വീണുരുന്നു.... അരുത്.... ""എനിക്കോ എന്റെ മകനോ സ്വപ്നം കാണാൻ കഴിയാത്ത ഭാഗ്യം ആണ് എന്റെ അപ്പുവേട്ടൻ........

അവഗണ മാത്രം വിധിച്ച ജന്മങ്ങൾക് വല്യൊത്തു ആശ്രയം തരുമ്പോൾ ആണ് ഞങ്ങൾക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായത് തന്നെ........ നിറഞ്ഞ മിഴിയോടെ അപ്പുവിനെ നോക്കുമ്പോൾ അയാളും കണ്ണ്‌ തുടച്ചിരുന്നു........ ജീവിക്കണം നമുക്കും നമ്മുട കുഞ്ഞിനെയും കൊണ്ട്.... അവന് ചെയ്തു തീർക്കാൻ ഒരുപാട് കടമകൾ ഉണ്ട് അതിനെല്ലാം അവന്റ ഒപ്പം നമ്മളും വേണം താങ്ങായി തണൽ ആയി........ മംഗളയെ തന്റെ മാറിലേക്ക് ചേർക്കുമ്പോൾ കഴിഞ്ഞ ജന്മം നഷ്ടം ആയത് എന്തോ തിരികെ കിട്ടിയത് പോലെ അപ്പുവിന്റെ ഹൃദയം ഇടിച്ചു തുടങ്ങിയിരുന്നു....... 💠💠💠💠 രാവിലെ പുനഃസ്ഥാപനം നടന്ന കാലഭൈരവന്റെ ശില്പത്തിന്റെ അടിത്തറയിൽ നീണ്ടു നിവർന്നു കിടന്നു സഞ്ജയൻ.......

നിർജീവം ആയ ഗൗരിയുടെ വിടർന്ന കണ്ണുകൾ അവന്റെ മനസിലൂടെ കടന്നു പോയി........ ആകാശത്തു തെളിഞ്ഞു നിൽക്കുന്ന പൂർണചന്ദ്രനിലും അവളുടെ മുഖം തെളിഞ്ഞു........ കുഞ്ഞേ..... ""മൂർത്തിയുടെ ശബ്ദം കേട്ടതും തല ഉയർത്തി നോക്കിയവൻ...... നല്ല മഞ്ഞുണ്ട് അകത്തു വന്നു കിടക്കു..... അയാൾ മെല്ലെ സഞ്ജയന്റെ മുടിയിഴകളെ തലോടി.... വേണ്ട മൂർത്തി അമ്മാവാ ഒരുപാട് നാളുകൾക്കു ശേഷം ഞാൻ ഇന്ന് അതീവ സന്തോഷവാൻ ആണ്... എന്റെ മനയുടെ ശാപം തീർന്നു ഇനി എന്റെ പെണ്ണിന്റെ കൈ പിടിച്ചു കൊണ്ട് വരണം.... കുഞ്ഞേ തെറ്റ് ആണോ ശരി ആണോ എന്ന് അറിയില്ല ഒരിക്കൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട് ഗൗരി കുഞ്ഞിന്റെ കാഴ്ച.......

മൂർത്തി പൂർത്തി ആക്കാതെ നിർത്തി.... മ്മ്മ്.... ""അറിയാം ഒരുപക്ഷെ ഗൗരിക് കാഴ്ച ലഭിക്കും മൂർത്തി അമ്മാവാ..... സഞ്ജയൻ പതിയെ എഴുനേറ്റ് ഇരുന്നു..... ആണോ കുഞ്ഞേ.... ""അത്‌ കേട്ടപ്പോൾ തന്നെ സന്തോഷം ആയി..... മൂർത്തി ആവേശം കൊണ്ടു.. ആ കാഴ്ച വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിച്ചു കൊണ്ടു ആയിരിക്കും എന്ന് മാത്രം..... അതെന്ത് ആണെന്ന് പറയാൻ എനിക്ക് കഴിയില്ല..... ചിലരുടെ ദുഃഖങ്ങൾ ചിലരുടെ സന്തോഷത്തിനു കാരണം ആകും....... അതാണ് അവളുടെ ജാതകത്തിൽ ഉള്ളത്....... കുഞ്ഞേ..... """മൂർത്തി ദയനീയമായി നോക്കിഅവനെ..... അതേ മൂർത്തി അമ്മാവാ അവളുടെ കണ്ണുകൾ ഈ ലോകം കാണും.....ആരുടെ ദുഖത്തെ ആണ് എന്റെ ഗൗരിയുടെ കണ്ണുകൾ ഏറ്റെടുക്കുന്നത് എന്ന് എനിക്ക് അറിയില്ല.... സഞ്ജയൻ കണ്ണുകൾ ഇറുകെ അടച്ചു........ കാലഭൈരവനെ മനസാൽ സ്മരിച്ചു....................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story