രുദ്രവീണ: ഭാഗം 142

rudraveena

എഴുത്തുകാരി: മിഴിമോഹന

ആ കാഴ്ച വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിച്ചു കൊണ്ടു ആയിരിക്കും എന്ന് മാത്രം..... അതെന്ത് ആണെന്ന് പറയാൻ എനിക്ക് കഴിയില്ല..... ചിലരുടെ ദുഃഖങ്ങൾ ചിലരുടെ സന്തോഷത്തിനു കാരണം ആകും....... അതാണ് അവളുടെ ജാതകത്തിൽ ഉള്ളത്....... കുഞ്ഞേ..... """മൂർത്തി ദയനീയമായി നോക്കിഅവനെ..... അതേ മൂർത്തി അമ്മാവാ അവളുടെ കണ്ണുകൾ ഈ ലോകം കാണും.....ആരുടെ ദുഖത്തെ ആണ് എന്റെ ഗൗരിയുടെ കണ്ണുകൾ ഏറ്റെടുക്കുന്നത് എന്ന് എനിക്ക് അറിയില്ല.... സഞ്ജയൻ കണ്ണുകൾ ഇറുകെ അടച്ചു........ കാലഭൈരവനെ മനസാൽ സ്മരിച്ചു...... .. 💠💠💠💠 കുഞ്ഞേ ഗൗരി കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ തന്നെ തീരുമാനിച്ചോ... കുഞ്ഞ് വിചാരിച്ചാൽ മറ്റൊരാളെ വേദനിപ്പിക്കാതെ ഗൗരി കുഞ്ഞിന്റെ കാഴ്ച്ച തിരിച്ചു കിട്ടൂലെ....

മൂർത്തി സഞ്ജയന്റെ മുഖത്തേക്ക് ഉറ്റു നോക്കി നാഡി ഞരമ്പിനെ മാത്രം ബാധിക്കുന്നത് ആയിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു.... പക്ഷെ ഇത്‌ അങ്ങനെ അല്ല...... പിന്നെ ഒരാളുടെ മരണത്തിലൂടെ മാത്രം മറ്റൊരാൾക് അവയവം ലഭിക്കൂ.... അത് ഒരു തോരാ കണ്ണുനീർ തന്നെ ആണ്....... ഞാൻ എന്തായാലും അവളെ ഡോക്ടറെ കാണിക്കട്ടെ..... മനയിലെ കാര്യങ്ങൾ നോക്കിക്കോണം കേട്ടോ..... ചെറിയ ചിരിയോടെ കാർ എടുത്തു കൊണ്ട് പുതുമന ഇല്ലത്തേക്ക് തിരിച്ചു സഞ്ജയൻ.......... കാറിന്റെ ശബ്ദം കേട്ടതും ഗൗരി വാതുക്കൽ എത്തി കഴിഞ്ഞിരുന്നു......... പുതുമനയുടെ ആശീർവാദത്തോടെ അവളെയും കൊണ്ടു നഗരത്തിലെ പ്രശസ്‌തമായ കണ്ണാശുപത്രിയിൽ പോകുമ്പോൾ സഞ്ചയന്റെ ഹൃദയം മിടിച്ചിരുന്നു....... ഏട്ടാ........

""വെറുതെ വെറുതെ എനിക്ക് ആശ തരണോ..... ജനിച്ച നാൾ മുതൽ ഇരുട്ടിനെ പ്രണയിച്ചവൾ ആണ് ഞാൻ........ ഗൗരിയുടെ വിടർന്ന കണ്ണുകളിലെ നിർജീവം ആയ ഗോളങ്ങൾ ആ വെളുത്ത പാടയിൽ ഓടി കളിച്ചു..... ഗൗരി....."""" നിനക്ക് കാഴ്ച്ച ഇല്ല എങ്കിലും ഒരിക്കലും ഞാൻ നിന്നെ വേദനിപ്പിക്കില്ല.... പക്ഷെ നാളെ എനിക്ക് ഒരു കുറ്റബോധം തോന്നാൻ പാടില്ല എന്റെ ഉപേക്ഷ മൂലം നിനക്ക് കാഴ്ച്ച ലഭിക്കാതെ ഇരിക്കാൻ പാടില്ല.......... സഞ്ജയൻ ഇടം കയ്യാൽ ഗൗരിയുടെ വലം കൈ ചുണ്ടോടു ചേർത്തതും ഗൗരി ഒന്നു പൊള്ളി പിടഞ്ഞു... 💠💠💠💠 ഇവിടെ പരാജയം ആയ നിരവധി ആൾക്കാർക്കു വെളിച്ചം നൽകിയ ദൈവതുല്യൻ ഇരികത്തൂർ സഞ്ചയൻ ഭട്ടത്തിരിപ്പാട് എന്റെ മുൻപിൽ.....

ഡോക്ടർ അത്ഭുതത്തോടെ അവനേയും ഗൗരിയേയും നോക്കി....... ഞാൻ ദൈവം അല്ല ഡോക്ടർ വെറും ഒരു വൈദ്യൻ മാത്രം ആണ്.... എന്തൊക്കെ പറഞ്ഞാലും എന്റെ ചികില്സക്കും ഉണ്ട് ചില പരിമിതികൾ...... ആ പരിമിതികളെ ഉൾക്കൊണ്ട്‌ തന്നെ ആണ് എന്റെ ചികിത്സയും....... സഞ്ജയന്റെ മുഖത്ത് സ്വത സിദ്ധം ആയ പുഞ്ചിരി തെളിഞ്ഞു..... ഇത് തന്നെ ആണ് ഇരിക്കത്തൂർ മനയോടും ഭട്ടതിരിപ്പാടിനോടും ഉള്ള എന്റെ ബഹുമാനത്തിന് കാരണം...... മറ്റുള്ളവരെ അംഗീകരിക്കാൻ ഉള്ള അങ്ങയുടെ മനസ് അത്‌ എത്ര പ്രശംസിച്ചലും മതി ആവില്ല......ഡോക്ടർ സഞ്ജയനെ അത്ഭുതത്തോടെ നോക്കി.......... പരിശോധനകൾ എല്ലാം വളരെ വേഗത്തിൽ തന്നെ നടന്നു...........

ഡോക്ടർ പറയാൻ പോകുന്ന വാക്കുകൾക് ആയി സഞ്ചയൻ ആ മുഖത്തേക്ക് ഉറ്റു നോക്കി.......... ഗൗരിയുടെ കൈകൾ അവന്റെ കയ്യിൽ പിടി മുറുക്കുന്നത് തിരിച്ചു അറിഞ്ഞവൻ.... ഡോക്ടർ ചെറുതായ് ഒന്നു ചിരിച്ചു.....പ്രതീക്ഷക് വക ഉണ്ട്.......... അയാളിൽ നിന്നും ആ വാക്കുകൾ വന്നതും ഗൗരിയുടെ കണ്ണുകൾ വിടർന്നു.... ചുണ്ടിൽ പ്രതീക്ഷയുടെ പുഞ്ചിരി തെളിയുന്നത് സഞ്ജയൻ കണ്ടു... സർജറി തന്നെ വേണം അല്ലേ....... സഞ്ചയൻ ഡോക്ടറെ നോക്കി.... മ്മ്മ്... ""അതേ കണ്ണ്‌ മാറ്റി വയ്ക്കുക അല്ലാതെ മറ്റൊരു ഓപ്ഷൻ ഇതിനു ഇല്ല...... ജന്മനാ ലെൻസ്‌ ചുരുങ്ങിയത് ആണ്......... നമുക്ക് കാത്തിരിക്കാം ഗൗരിക് മാച്ച് ആകുന്ന കണ്ണിനു വേണ്ടി...

നേത്ര ദാനം മഹാദാനം തന്നെ ആണ് അങ്ങനെ ഒരാൾ വരും എന്നു നമുക്ക് പ്രതീക്ഷിക്കാം...... ഡോക്ടറുടെ ക്യാബിനിൽ നിന്നും ഇറങ്ങുമ്പോൾ ഗൗരിയുടെ മുഖത്തു പ്രതീക്ഷയുടെ തിരി നാളം തെളിഞ്ഞു നിന്നു.......... അവൾക്കു വെളിച്ചം ഏകാൻ ആയി വരുന്നത് ആരാണെന്നു മാത്രം അറിയാതെ അവർ കാത്തിരിപ്പു തുടങ്ങി കഴിഞ്ഞിരുന്നു ........ 💠💠💠💠 ദിവസങ്ങൾ പിന്നെയും മുന്പോട്ട് പൊയ്ക്കൊണ്ടിരുന്നു.... എല്ലവരും അവരവരുടെ ജോലിയിൽ വ്യാപൃതർ ആയി....... രുദ്രേട്ട കുഞ്ഞൻ ഉറങ്ങിയോ..... കുളിച് ടവൽ കൊണ്ടു തല തുടച്ചു വീണ രുദ്രന് അടുത്തേക് വന്നു....... കുഞ്ഞനെ മെല്ലെ എടുത്തു തൊട്ടിലിലേക്കു കിടത്തി രുദ്രന് സമീപം ഇരുന്നവൾ...... ...

എന്താ ആലോചനയിൽ ആണല്ലോ...... അവന്റെ മീശയിൽ മെല്ലെ വലിച്ചു..... ഹഹാ... ""വേദനിക്കുന്നു പെണ്ണേ.... അവളുടെ കൈയിൽ മെല്ലെ കൊട്ടി....... ഇത്‌ നിനക്ക് അല്ലേലും ഞാൻ ഓങ്ങി വച്ചത് ആണ് ക്ലാസിനു പോകുന്നതും ഇല്ല...... വീട്ടിൽ ഇരുന്നു പഠിക്കുന്നത് ഇല്ല.... എന്നേ കാണുമ്പോൾ മാത്രം ഇരുന്നു പഠിക്കും.... എന്റെ കുഞ്ഞന്റെ ഭാഗ്യം കൊണ്ടാണ് അടുത്തുള്ള മെഡിക്കൽ കോളേജ് തന്നെ നിനക്ക് മെഡിസിന് സീറ്റ് കിട്ടിയത്..... അയ്യടാ അപ്പോൾ ഞാൻ പഠിച്ചു മെറിറ്റിൽ കിട്ടിയത് അല്ല അല്ലേ...... തലയിലെ ടവൽ എടുത്ത് അവന് നേരെ എറിഞ്ഞവൾ........ നനഞ്ഞ ടവൽ മുഖത്തു നിന്നും മാറ്റി കണ്ണിൽ കുസൃതി നിറച്ചു കൊണ്ട് അവളെ നോക്കിയവൻ.... മ്മ്മ്... ""എന്താ മോനെ ഒരു അപലക്ഷണം കേട്ട നോട്ടം...... ദുരുദ്ദേശം ആണല്ലോ...... അതേല്ലോ...... """തികച്ചും ദുരുദ്ദേശം തന്നെ...... ഇടുപ്പിലൂടെ പിടിച്ചു നെഞ്ചിലേക്ക് വലിച്ചു ഇടുമ്പോൾ പെണ്ണൊന്നു പിടഞ്ഞിരുന്നു.....

എനിക്ക് പഠിക്കണം.... ""ചെറിയ വാശി കലർന്ന കുശുമ്പോടെ അവന്റെ നെഞ്ചിൽ ആഞ്ഞു അമർത്തി എഴുനേൽക്കാൻ തുനിഞ്ഞവൾ... അവിടെ കിടക്കെടി.........ഇന്ന് ഞാൻ പഠിപ്പിക്കാം ഇടുപ്പിലൂടെ വലം കൈ ചേർത്ത് നെഞ്ചിലേക്ക് ഒന്നു കൂടി ചേർത്തതും ചെറു കുറുകലോടെ അവനിലേക് ചേർന്നവൾ...... ഏറെ നാൾ ആയില്ലേ ഞാൻ എന്റെ പെണ്ണിനെ ശരിക്കൊന്നു സ്നേഹിച്ചിട്ട്...ചെറു വിരലാൽ താടി തുമ്പ് പിടിച്ചു മെല്ലെ ഉയർത്തി.... മേൽച്ചുണ്ടിൽ പൊടിഞ്ഞ വിയർപ്പു കണത്തിലൂടെ ചെറുവിരൽ പതിയെ ഓടിച്ചു... പ്രണയത്താൽ മൂടിയ കണ്ണോടെ അധരങ്ങൾ ആ വിയർപ്പു കണങ്ങളെ ഒപ്പി എടുക്കുമ്പോൾ ചെറു നാണത്തോടെ അവളുടെ മിഴികൾ പാതി കൂമ്പി തുടങ്ങിയിരുന്നു .........

തന്റെ പെണ്ണിന്റെ ദേഹത്ത് നിന്നും അവളുടെ നാണത്തിന്റെ മറയെ പറിച്ചു കളഞ്ഞു കൊണ്ട് ആവേശത്തോടെ അവളിലേക്ക്‌ പടർന്നു കയറുമ്പോൾ മണിവർണ്ണയും സിദ്ധർത്ഥനും സത്യഭാമയും ഇന്ദുചൂഡനും ആയി മാറിയിരുന്നു അവർ....... 💠💠💠💠💠 കണ്ണേട്ടാ ഒരുങ്ങിയില്ലേ കാവിലമ്മയുടെ അനുഗ്രഹം വാങ്ങി വരാൻ അച്ഛൻ പറഞ്ഞു അവരൊക്കെ ഒരുങ്ങി കഴിഞ്ഞു ...... രുക്കു കസവിന്റെ വേഷ്ട്ടി കൈ കൊണ്ടു നേരെ ആക്കി കണ്ണനെ നോക്കുമ്പോൾ കണ്ണാടിയിൽ നോക്കി മീശ പിരിക്കുകയാണ്......... അയ്യടാ എന്തൊരു ഗ്ലാമർ...... കുറച്ചു ഗ്ലാമർ കുറഞ്ഞിരുന്നാൽ മതി മീശ മെല്ലെ താഴോട്ട് പിരിച്ചു വയ്ക്കുമ്പോൾ ഇടുപ്പിലൂടെ കൈ ഇട്ടു തന്നിലേക്കു ചേർത്തു കണ്ണൻ........ കുശുമ്പി പാറു.... മൂക്കിലേക്ക് മൂക്ക് കൊണ്ടു ഉരസുമ്പോൾ നാണം കൊണ്ടു അവൾ മുഖം മെല്ലെ താഴ്ത്തി....... സന്തോഷം ആയില്ലേ എന്റെ പെണ്ണിന്........ മ്മ്മ്.... കണ്ണേട്ടനോ....?

ഏട്ടന് എന്തെങ്കിലും അപകർഷതാബോധം ഉണ്ടോ... ചില സമയത്ത് എന്റെ ഉള്ളിലെ ഭയം അതാണ്.... രുക്കു നെഞ്ചോട് ചേർന്നു അത്‌ പറയുമ്പോൾ അവളുടെ മുഖം കൈകുമ്പിളിൽ കോരി എടുത്തവൻ....... നീ എന്റെ ഭാഗ്യം ആണ് അതിലേറെ ഭാഗ്യം ആണ് വല്യൊതെ വീടും... എന്റെ... എന്റെ രുദ്രേട്ടനും.. കണ്ണന്റെ വാക്കുകൾ ഇടയിൽ മുറിഞ്ഞിരിന്നു തൊണ്ട കുഴിയിൽ ഉമിനീർ തങ്ങി നില്കും പോലെ തോന്നി അവന്..... കണ്ണേട്ട.....രുക്കുവിന്റെ ശബ്ദം കേട്ടതും ആ കണ്ണുകളിലേക്കു നോക്കിയവൻ... സത്യം ആണ് പെണ്ണേ ഞാൻ പറഞ്ഞത്... സഹോദരി ഭർത്താവ് ആയിട്ട് അല്ല ആ മനുഷ്യൻ എന്നേ കാണുന്നത് കൂടെ പിറപ്പ് ആയിട്ടാണ്.... ആവോളം ഞാൻ ആസ്വദിക്കുന്നുണ്ട് ആ സ്നേഹം.. ചന്തുവേട്ടന്റെ ശാസനയും എന്റെ ഉണ്ണിക്കുട്ടന്റെ കുറുമ്പും എല്ലാം എനിക്ക് സമ്മാനിച്ചത് നീ ആണ്.... കണ്ണപ്പൊ റൊമാൻസ് കളിച്ചു നില്കുവാണോ...

കാവിലമ്പലത്തിൽ പോയിട്ടു വരുമ്പോൾ മുഹൂർത്തം തീരും നിലവിളക്ക് എടുത്ത് പെണ്ണ് പുതിയ വീട്ടിലേക്ക് കയറേണ്ടത് ആണ്...... ഉണ്ണി കട്ടിളപ്പടിയിൽ കൈ വെച്ചു കൊട്ടിയതും..... കണ്ണുകൾ തുടച്ചു കൊണ്ടു കണ്ണൻ രുക്കുവിൽ നിന്നും അകന്നു മാറിയിരുന്നു....... കണ്ണ കരയുവാണോ... ഉണ്ണി സംശയത്തോടെ അവന് അരികിലേക്ക് വന്നു.... ഏയ്.... ""നിങ്ങടെ ഒക്കെ സ്നേഹം കാണുമ്പോൾ അറിയാതെ കരഞ്ഞു പോയി... കണ്ണ്‌ നിറഞ്ഞു പുഞ്ചിരിച്ചു കണ്ണൻ.... അത്‌ ശരിയാ എന്നേ പോലെ ഒരു അളിയനെ കിട്ടണേൽ ഭാഗ്യം ചെയ്യണം അല്ലേടി രുക്കു... അയ്യടാ ഒരു നന്മമരം കണ്ണേട്ടന് അറിയാം നിങ്ങൾ ആരായിരുന്നു എന്ന് എന്തൊരു ദുഷ്ടൻ ആയിരുന്നു ഈ മനുഷ്യൻ രുദ്രേട്ടന്റെ കയ്യിൽ നിന്നും കണക്കിന് കിട്ടിയപ്പോൾ നന്നായി... എന്നിട്ട് ഇപ്പോൾ നന്മമരം..... രുക്കു ചുണ്ട് ഒന്നു കോട്ടി... രുക്കുവിന്റെ വാക്കുകൾ കേട്ടതും ഒരു നിമിഷം വിറങ്ങലിച്ചു നിന്നു ഉണ്ണി....

അവന്റ കൺകോണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു..... ഉണ്ണി... ""അവൾ... അവൾ ഒരു തമാശ പോലെ പറഞ്ഞത് ആണെടാ മോനെ.... കണ്ണന്റെ നെഞ്ചകം വിങ്ങി...... അവൾ പറഞ്ഞതു സത്യം ആണ് കണ്ണാ........ ചെയ്തു പോയ പല അപരാധങ്ങളുടെ പാപഭാരം തലയ്ക്കു മുകളിൽ വാള് പോലെ നില്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെ ആയി........ അതെനിക് തീരാ ദുഃഖം തരും എന്ന് മനസ് പറയുന്നു.... ഉണ്ണിയേട്ട.....സോറി..... ഞാൻ...ഞാൻ അറിയാതെ പറഞ്ഞു പോയത് ആണ് ക്ഷമിക്കണേ ഏട്ടാ എന്നോട്.... രുക്കു പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.... അച്ചോടാ എന്റെ രാക്കിളിയോടെ ഉണ്ണിയേട്ടന് പിണങ്ങാൻ കഴിയുമോ നീ അല്ലേ എന്റെ മൂത്ത പെങ്ങളുട്ടി....

കരഞ്ഞു കണ്മഷി മുഴുവൻ എന്റെ ഷർട്ടിൽ തേക്കാതെ പെണ്ണേ നിന്റെ വീടിന്റെ പാല് കാച്ചലിന് എനിക്ക് കാരണവർ കളിക്കേണ്ടത് ആണ്.... രുക്കുവിന്റെ മുഖം കൈയിൽ എടുത്ത് അത്‌ പറയുമ്പോൾ രുക്കുവും ചിരിച്ചിരുന്നു...... വേഗം വായോ രണ്ടു പേരും....... ഉണ്ണി പുറത്തേക് ഇറങ്ങി പോകുന്നത് നോക്കി നിന്നു രണ്ടു പേരും.... കണ്ണേട്ട ഞാൻ ഒന്നും മനസിൽ കരുതി അല്ല പറഞ്ഞത്... എന്റെ ഉണ്ണിയേട്ടന് ഇത്രേം സങ്കടം ആകും എന്ന് ഞാൻ കരുതി ഇല്ല..... സാരമില്ല രുക്കമ്മ അവന് ഈ അടുത്ത് കാലത്ത് ആയി അല്പം സെന്റിമെൻസ് കൂടുതൽ ആണ് ആവണിക് മാസം അടുത്തില്ലേ അതിന്റെ ടെൻഷൻ ആയിരിക്കും നീ വാ..... രുക്കുവിന്റെ കൈയിൽ പിടിച്ചു പുറത്തേക് നടന്നു കണ്ണൻ......

💠💠💠💠💠 കൈയിൽ നില വിളക് ഏന്തി വലതു കാൽ വെച്ചു പുതിയ വീട്ടിലേക്ക് രുക്കുവും കണ്ണനും കയറുമ്പോൾ മനസ് അറിഞ്ഞു അവരെ അനുഗ്രഹിച്ചു ദുർഗ........ മക്കൾ എല്ലാവരും കൂടെ എന്നും കാണണം ശോഭേ എനിക്ക്..... താരയും (ഉണ്ണിയുടെ പെങ്ങൾ )അവളെയും ദൂരെ എങ്ങും പറഞ്ഞു വിടണ്ട നമ്മുടെ കൂടെ നിർത്തണം....... അല്ലെടോ അയാൾ ശോഭയെ നോക്കി ചിരിച്ചപ്പഴേക്കും രുദ്രൻ അവിടേക്കു വന്നു....... തന്റെ ആഗ്രഹം അവനോട് തുറന്നു പറയുമ്പോൾ രുദ്രന്റെ കണ്ണുകൾ താരയെ അന്വേഷിച് തുടങ്ങിയിരുന്നു.......... ചെറിയ അരമതിലിൽ അപ്പുവിനെ ചേർന്നു ഇരിക്കുന്ന കുഞ്ഞി പെണ്ണ്........ (അപ്പു ആവണിയുടെ അനുജൻ ) എടാ...

."""""രുദ്രന്റെ ശബ്ദം കേട്ടതും താര ഞെട്ടി ഒന്നു നോക്കി.... ഓടാൻ ഒരുങ്ങിയ അപ്പുവിന്റെ കൈൽ പിടുത്തം ഇട്ടിരുന്നു അവൻ...... മോള്‌ പൊയ്ക്കോ ദാ ഇവനെ കുറച്ചു കഴിഞ്ഞു വിടാം ഞാൻ....... താരയോട് പറഞ്ഞതും തല കുലുക്കി പോകുന്നവളെ എത്തി നോക്കി അപ്പു.... എടാ.... കള്ള തിരുമാലി ഒന്നു നിനക്ക് വാണിങ് തന്നത് ആണ് ഞാൻ അവൾ എട്ടിലും നീ പ്ലസ് വണ്ണും ആയത് അല്ലേ ഉള്ളൂ അതിന് മുൻപ് പ്രേമം....... ഞാൻ അവളെ കല്യാണം കഴിക്കാൻ ആണ്... ഒന്നു വളച്ചു എടുത്തത് ഉള്ളൂ അതിന് മുൻപ് രുദ്രേട്ടൻ എല്ലാം കുളം ആക്കും.... കുരുത്തക്കേട് പറയുന്നോ പത്തല് വെട്ടി അടിക്കും ഞാൻ..... രുദ്രൻ കൈ വീശിയതും അപ്പു ഓടിയിരുന്നു....... കള്ള തിരുമാലി..... ""ഹഹാ അതെങ്ങനെ എന്നേ ഒക്കെ തന്നെ അല്ലേ അവനും കണ്ട് പഠിച്ചത്..... അച്ഛൻ ആഗ്രഹം രണ്ടു പേരും സാധിച്ചു കൊടുക്കും....

കള്ള ചിരിയോടെ മുന്പോട്ട് നടന്നതും എതിരെ സഞ്ജയൻ ഗൗരിയുടെ കൈ പിടിച്ചു മുകളിലേക്കു കയറി വരുന്നത് ആണ് കാണുന്നത്.... ദേ അടുത്തത് പിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല....... എന്താ... ""രുദ്ര... സഞ്ചയൻ സംശയത്തോടെ നോക്കി..... ഏയ് ഒന്നും ഇല്ല... ഉടനെ തന്നെ കാളി മന ശുദ്ധികലശം നടത്തണം എന്നു പറഞ്ഞത് ആണേ...... ആ പിന്നെ രണ്ടു പേരും ഇവിടെ തന്നെ ഇരുന്നു കുറുകാതെ സദ്യ കഴിക്കാൻ താഴേക്കു വരണം കേട്ടോ....... അത്‌ പറഞ്ഞു രുദ്രൻ പോകുമ്പോൾ ഗൗരിയുടെ മുഖം നാണത്താൽ ചുമന്നിരുന്നു............ പുതിയ വീട്ടിൽ കണ്ണനും രുക്കുവും അമ്മയും പെങ്ങള്മാരുമായി പുതിയ ജീവിതം തുടങ്ങി കഴിഞ്ഞിരുന്നു.......... 💠💠💠💠

ദിനം പ്രതി വീർത്തു ഉന്തി വരുന്ന ആവണിയുടെ നിറവയറിൽ ചുണ്ട് അമർത്തി അവിടെ അവിടെ മുഴച്ചു പൊങ്ങുന്ന മുഴകളേ താലോലിച്ചു ഉണ്ണി...... ഉണ്ണിയേട്ട നമുക്ക് കുഞ്ഞുങ്ങൾക് പേര് കണ്ടെത്തണ്ടേ....... ആവണി അവന്റെ മുടിയിഴകളെ മെല്ലെ തലോടി...... മ്മ്മ്... വേണം കുറുമ്പൻ ആണോ കുറുമ്പത്തി ആണോ അതോ രണ്ടും ഉണ്ടോ എന്നു അറിയാതെ എങ്ങനെ ആണ്...... എന്നാൽ അത്‌ രുദ്രേട്ടനു വിട്ടു കൊടുക്കാം..... പേരിടാൻ രുദ്രേട്ടൻ മിടുക്കനാ...... അല്ലേ ഉണ്ണിയേട്ട..... ആവണി അത്‌ പറയുമ്പോൾ നീരു വന്ന അവളുടെ കാൽപദങ്ങളിൽ മെല്ലെ മുത്തി അവൻ..... അതേ പെണ്ണേ ഇവിടെ ഇരുന്നു അമ്മയെയും കുഞ്ഞുങ്ങളെയും കളിപിച്ചു ഇരുന്നാൽ പറ്റില്ല കമ്പനി സ്റ്റോക്ക് നോക്കണം ചേച്ചിഅമ്മ ഇല്ലത്തത് കൊണ്ട് അത്‌ കൂടെ ഞാൻ വേണം നോക്കാൻ.... ഉണ്ണി മെല്ലെ എഴുനേറ്റു......

ഉണ്ണിയേട്ട ഇന്ന് പോണോ.... എന്തോ ഉണ്ണിയേട്ടൻ അടുത്ത് വേണം എന്നൊരു തോന്നൽ കൂടുതൽ സമയം അടുത്തിരിക്കാൻ തോന്നുന്നു..... ഉണ്ണിയുടെ കൈയിൽ പിടിച്ചവൾ....... പോയെ പറ്റു പെണ്ണേ... എന്തേലും ഉണ്ടേൽ ഞാൻ ഓടി വരില്ലേ..... അവളുടെ നെറുകയിൽ മുത്തി ബാഗ് എടുത്ത് പോകുന്ന ഉണ്ണിയെ നോക്കി ഇരുന്നവൾ......... 💠💠💠💠 അപ്പച്ചി...... """ആവണിയുടെ ഉറക്കെ ശബ്ദം കേട്ടതും ശോഭ അടുക്കളയിൽ നിന്നും ഇറങ്ങി ഓടി മുറിയിലേക്ക് വന്നിരുന്നു........ ചുറ്റും തളം കെട്ടി നിൽക്കുന്ന രക്തത്തിലേക്ക് ആണ് അവർ കാലെടുത്തു കുത്തിയത്...... മോളേ ആവണി....... ""ഉറക്കെ ഉള്ള വിളി കേട്ടതും മുറ്റത്തു നിന്നും അംബികയും തങ്കുവും രേവതിയും ഓടി വന്നിരുന്നു.....

ആവണിയെ മടിയിൽ എടുത്തു നിലവിളിക്കുമ്പോൾ വേദന കൊണ്ടു പുളഞ്ഞു തുടങ്ങി അവൾ......... ചന്തു.... ""ചന്തു മോനെ........ തങ്കുവിന്റെ നിലവിളിയിൽ ഓടി വന്ന ചന്തു രക്തത്തിൽ കുളിച്ചു കിടക്കുന്ന ആവണിയെ കൈയിലേക്ക് എടുത്തു.... സിറ്റി ഹോസ്പിറ്റലിലേക്കു കാർ പായുമ്പോൾ അവന്റെ കൈ സ്റ്റിയറിങ്ങിൽ നിന്നും പതറി തുടങ്ങിയിരുന്നു............ മോനെ പെട്ടന്നു വിട്..... എന്റെ കുഞ്ഞ്..... തങ്കു കരഞ്ഞു കൊണ്ട് ആവണിയുടെ തലയിൽ തലോടി............ 💠💠💠💠 ചന്തു...... """രുദ്രൻ ഓടി വരുമ്പോൾ ചന്തുവിന്റെ ദേഹം മുഴുവൻ രക്തത്തിൽ നിറഞ്ഞു നിന്നിരുന്നു... എടാ എന്റെ കുഞ്ഞ്...... "".. അറിയില്ല രുദ്ര ഡോക്ടർ ഒന്നും പറയുന്നില്ല.....

റി...റിസ്ക് ആണെന്നു പറയുന്നു...... നീ ഭഗവാന്റെ അംശം ഉള്കൊണ്ടവൻ അല്ലേ ആ അനുഗ്രഹം ആവോളം കിട്ടിയത് അല്ലേ.... നമ്മുടെ കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ലേ..... എന്റെ ഉണ്ണിയുടെ കണ്ണുനീർ കാണാൻ കഴിയില്ല രുദ്ര......... ചന്തു അവന്റ നെഞ്ചിലേക് വീണിരുന്നു..... ഞാൻ സാധാരണ മനുഷ്യൻ ആണ് ചന്തു... വിധിയെ തടുക്കൻ എനിക്ക് ആവില്ല..... മുഖം പൊത്തി കൊണ്ട് കസേരയിലേക്ക് ഇരുന്നവൻ....... 💠💠💠💠 രേവതി വിളിച്ചു പറഞ്ഞതും ഉണ്ണി കമ്പനിയിൽ നിന്നും ബുള്ളറ്റിൽ സിറ്റി ഹോസ്പിറ്റൽ ലക്ഷ്യം ആക്കി പാഞ്ഞിരുന്നു........... ഇടം കൈ കൊണ്ട് കണ്ണുനീർ തുടക്കുമ്പോൾ കാവിലമ്മയെ മനസുരുകി വിളിച്ചു തന്റെ പെണ്ണിനും കുഞ്ഞുങ്ങൾക്കും വേണ്ടി.........

പൊടുന്നനെ അവന് കുറുകെ ഒരു പജീറോ വന്നു നിന്നു... കൈയിലെ ബാലൻസ് തെറ്റി വീഴാൻ പോയതും മുന്പോട്ട് ആഞ്ഞു കൊണ്ട് ബുള്ളറ്റ് നിന്നു............ കർണാടക രെജിസ്ട്രേഷൻ ഉള്ള വണ്ടിയിൽ നിന്നും പരിചയം ഉള്ള മുഖം അവന് മുന്പിലേക്കു ഇറങ്ങി വന്നു......... അയാളുടെ മുഖത്തു പ്രതികാര ഭാവം അവൻ തിരിച്ചു അറിഞ്ഞു....... ഒരു നിമിഷം കണ്ണുകൾ കൂട്ടി അടച്ചു ഉണ്ണി..........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story