രുദ്രവീണ: ഭാഗം 143

rudraveena

എഴുത്തുകാരി: മിഴിമോഹന

രേവതി വിളിച്ചു പറഞ്ഞതും ഉണ്ണി കമ്പനിയിൽ നിന്നും ബുള്ളറ്റിൽ സിറ്റി ഹോസ്പിറ്റൽ ലക്ഷ്യം ആക്കി പാഞ്ഞിരുന്നു........... ഇടം കൈ കൊണ്ട് കണ്ണുനീർ തുടക്കുമ്പോൾ കാവിലമ്മയെ മനസുരുകി വിളിച്ചു തന്റെ പെണ്ണിനും കുഞ്ഞുങ്ങൾക്കും വേണ്ടി......... പൊടുന്നനെ അവന് കുറുകെ ഒരു പജീറോ വന്നു നിന്നു... കൈയിലെ ബാലൻസ് തെറ്റി വീഴാൻ പോയതും മുന്പോട്ട് ആഞ്ഞു കൊണ്ട് ബുള്ളറ്റ് നിന്നു............ കർണാടക രെജിസ്ട്രേഷൻ ഉള്ള വണ്ടിയിൽ നിന്നും പരിചയം ഉള്ള മുഖം അവന് മുന്പിലേക്കു ഇറങ്ങി വന്നു......... അയാളുടെ മുഖത്തു പ്രതികാര ഭാവം അവൻ തിരിച്ചു അറിഞ്ഞു....... ഒരു നിമിഷം കണ്ണുകൾ കൂട്ടി അടച്ചു ഉണ്ണി...... 💠💠💠💠💠

രുദ്ര മോനെ ഉണ്ണിയെ വിളിച്ചു പറഞ്ഞിട്ട് കുറെ നേരം ആയി സമയം നോക്കുവാണേൽ അവൻ എത്തേണ്ട സമയം കഴിഞ്ഞു..... മുഖത്ത് പകപ്പോടെ രേവതി രുദ്രന് സമീപം വന്നു.... രുദ്ര ഈ ടെൻഷനിൽ ഞാനും അത്‌ മറന്നു.... അവൻ എത്തേണ്ട സമയം കഴിഞ്ഞല്ലോ..... ചന്തു വാച്ചിലേക്കു നോക്കി........ അവൻ എവിടെ പോകാൻ.... "" ഉണ്ണി മോനെ.... രുദ്രന്റ ഹൃദയം വല്ലാതെ ഇടിച്ചു.... മെല്ലെ ചന്തുവിന്റെ കയ്യിൽ പിടി മുറുക്കിയവൻ...... എന്താ മോനെ നീ വല്ലാതെ വിയർക്കുന്നത്..... രേവതി അവന്റെ നെറ്റിത്തടത്തിൽ പൊടിഞ്ഞ വിയർപ്പു തുള്ളികളെ ഒപ്പി എടുത്തു.... മ്മ്ഹ... ""ഒന്നും ഇല്ല.... ചന്തു നീ ഇവിടെ കാണണം.... ഞാൻ ഇപ്പോൾ വരാം...... രുദ്രൻ മുന്പോട്ട് ആഞ്ഞതും ചന്തു അവന്റെ കൈയിൽ പിടിച്ചു....

തനിച് പോകണ്ട ഞാനും....... ചന്തുവിനെ പൂർത്തി ആക്കാൻ സമ്മതിക്കാതെ ആ കൈ പതുക്കെ വിടുവിച്ചു രുദ്രൻ......ഇപ്പോൾ നിന്റെ ആവശ്യം ഇവിടെ ആണ്..... വരാൻ പോകുന്നത് ദേവാംശം ഉൾകൊണ്ട കുഞ്ഞുങ്ങൾ ആണ് അവർ വരും..... നീ ഇവിടെ കാണണം........ രുദ്രന്റെ വാക്കുകളുടെ അർത്ഥം അറിയാതെ ചന്തു സൂക്ഷിച്ചു നോക്കി.... ആവണിക്കും കുഞ്ഞുങ്ങള്ക്കും ഒന്നും സംഭവിക്കില്ല..... രുദ്രൻ മുന്പോട്ട് നടന്നു പോകുന്നത് നോക്കി നിന്നു ചന്തു....... 💠💠💠💠💠 ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ ഓടി കാർ പാർക്കിങ്ങിൽ എത്തുമ്പോൾ ഒരു നിമിഷം രുദ്രൻ നിന്നു....... ആ മണം ആ സാമീപ്യം..... ""കുറുമൻ""..... രുദ്രന്റെ മിഴികൾ നാലു പാടും പാഞ്ഞു......

എമർജൻസിയുടെ ഒരു ഭാഗത്തു മുറുക്കാൻ ചവച്ചു കൊണ്ട് ഇരിക്കുന്ന കുറുമൻ...... ഓടി അയാളുടെ അടുത്തേക് എത്തുബോൾ രുദ്രന്റെ കാലുകൾ വിറ കൊണ്ടു...... കു.... കു... കുറുമ.... അണച്ചു കൊണ്ട് വിളിക്കുമ്പോൾ കറ പിടിച്ച പല്ലുകൾ കാട്ടി കുറുമൻ ചിരിച്ചു........ കുറുമൻ ഇവിടെ.....? വരേണ്ടി വന്നു അംബ്രന് ഒരു ദുഃഖം വരുമ്പോൾ കൂടെ കാണണം എന്ന് തോന്നി..... ദുഖമോ .......? മനസ് പിടച്ചത് വെറുതെ അല്ല എന്റെ ഉണ്ണി എന്റെ ആവണി അവരുടെ കുഞ്ഞുങ്ങൾ.. ഇല്ല അവര്ക് ഒന്നും സംഭവിക്കാൻ പാടില്ല...... രുദ്രന്റെ ചുണ്ടുകൾ വിറ കൊണ്ടു..... സൈറൺ മുഴക്കി മുൻപിലേക്ക് വന്നു നിന്നാ ആംബുലൻസിലേക്കു അലസം ആയി കണ്ണുകൾ പാഞ്ഞു....

ഡോർ തുറന്നു പുറത്തേക് ഇറങ്ങുന്ന അജിത് കൂടെ മറ്റു രണ്ടു പോലീസുകാർ..... രുദ്രൻ അപ്പോഴും ഒന്നും മനസ്സിൽ ആകാതെ നോക്കി... സർ...... """എത്ര നേരം ആയി ഫോൺ വിളിക്കുന്നു എന്താ എടുക്കാത്തത്.... നമ്മുടെ ഉണ്ണി... അജിത്തിന്റെ വാക്കുകൾ പൂർത്തി ആകും മുന്പെ സ്ട്രക്ടറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഉണ്ണി........ ഒരു നിമിഷം രുദ്രന്റെ സകല നാഡി ഞരമ്പുകളും പൊട്ടി തകരും പോലെ തോന്നി..... മോനെ ഉണ്ണി..... ""എന്താടാ പറ്റിയത് സ്ഥലകാല ബോധം വീണ്ടെടുത്തു കൊണ്ടു രക്തം നിറഞ്ഞ അവന്റെ കൈകളിൽ പിടിച്ചവൻ........... രു... രു...രുദ്രേട്ട.... എന്റെ.... എന്റെ കുഞ്ഞ് അവൾ... അവൾ പോയി.... രക്ഷിക്കാൻ കഴിഞ്ഞില്ല...ഈ... ഈ മഹാപാപിക്........

വാക്കുകൾ മുറിഞ്ഞു പോകുമ്പോൾ ഉണ്ണിയെ മറി കടന്നു അതേ ആംബുലൻസിൽ നിന്നും പുറത്തേക്കു കൊണ്ട് വരുന്ന ശരീരത്തിൽ നേരിയ ശ്വാസം മാത്രം കണ്ടു രുദ്രൻ..... അവന്റെ കണ്ണുകൾ വികസിച്ചു..... നെഞ്ചിടിപ്പ് കൂടി..... """"താര മോളേ""""...... ""എന്റെ കുഞ്ഞ്....... രുദ്രന്റെ ശബ്ദം ഉയര്ന്നു പൊങ്ങിയപ്പഴേക്കും അജിത് അവനെ കയറി വട്ടം പിടിച്ചിരുന്നു....... ആാാ നേരം കൊണ്ട് എമർജൻസി വാതിൽ അടഞ്ഞിരുന്നു..... അജിത്തേ എന്റെ കുഞ്ഞുങ്ങൾ അവര്ക് എന്താ... എന്താ സംഭവിച്ചത്........ അജിത്തിന്റെ യൂണിഫോം കോളറിൽ മുറുകെ പിടിച്ചു രുദ്രൻ.... അ.. അ... അറിയില്ല സർ..... ആക്‌സിഡന്റ് കേസ് എന്ന് സ്റ്റേഷനിൽ ഇൻഫൊർമേഷൻ കിട്ടി ഓടി ചെന്നത് ആണ്....

പക്ഷെ... പക്ഷെ ഞങ്ങൾ ചെന്നപ്പഴേക്...... അജിത് കണ്ണ്‌ നിറച്ചു അവനെ നോക്കി... ആക്‌സിഡന്റൊ.... "? അതെങ്ങനെ സ്കൂളിൽ പോയ താര എങ്ങനെ ഉണ്ണിയുടെ കൂടെ വന്നു...... സർ അത്‌..... ""അജിത് എന്തോ പറയാം ആഞ്ഞതും ഡോക്ടർ എമർജൻസി ക്യാബിൻ തുറന്ന് പുറത്തേക് വന്നു......... ഉണ്ണികൃഷ്ണന് എമർജൻസി ഓപ്പറേഷൻ വേണം...വയറിൽ ആഴത്തിൽ കത്തി കുത്തി കയറിയിട്ടുണ്ട്.... തീയേറ്ററിലേക്ക് മാറ്റുന്നു... മർഡർ അറ്റംപ്റ് ആയത്കൊണ്ട് സാറിന്റെ സൈൻ വേണം ഡോക്ടർ പേപ്പേഴ്സ് അജിത്തിന് നേരെ നീട്ടി...... എന്തൊക്കെയോ പറയുമ്പോൾ രുദ്രൻ ശില പോലെ നിന്നിരുന്നു.... മർഡറോ..... ""? രുദ്രന്റെ കണ്ണുകളിൽ അഗ്നി ആളി കത്തി.......

പറ അജിത്തേ ആരാ എന്റെ കുഞ്ഞുങ്ങളെ ഇല്ലാതെ ആക്കാൻ നോക്കിയത്.... ഇത്‌ ആക്‌സിഡന്റ് അല്ല എന്ന് എനിക്ക് മനസിൽ ആയി...... രുദ്രന്റെ ഭാവം കണ്ടതും അജിത് ഒന്നു പകച്ചു.... സർ അത്‌ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു .....കൾപ്രിറ്റ് ആൾറെഡി രക്ഷപെട്ടു.... cctv ദൃശ്യങ്ങൾ കളക്ട ചെയ്യാൻ ഓർഡർ ഇട്ടു കഴിഞ്ഞു... ആരായാലും ഇരുപത്തി നാലു മണിക്കൂറിനു ഉള്ളിൽ അറെസ്റ് ചെയ്തിരിക്കും..... അജിത് പല്ല് ഞെരിച്ചു.... വേണ്ട.... ""രുദ്രന്റെ ശബ്ദം ഉയർന്നു പൊങ്ങി... അറസ്റ്റു വേണ്ട.... അവനെ എനിക്ക് വേണം...... ഇനി അവന്റെ ശരീരത്തിൽ ആയുസ് പാടില്ല......... എമർജൻസി ക്യാബിനുള്ളിൽ നിന്നും സ്ട്രാക്റ്ററിൽ പുറത്തേക് വന്ന ഉണ്ണിയുടെ കൈകൾ രുദ്രന്റെ കൈകളിൽ കോർത്തു......... താര....

""എന്റെ ആവണി എന്റെ കുഞ്ഞുങ്ങൾ..... രുദ്രേട്ട..... പാപിയ ഞാൻ.... എല്ലാവരെയും ഞാൻ കൊലക്കു കൊടുക്കും..... ഇല്ല അതിന് മുൻപ് അവനെ ഇല്ലാതെ ആക്കണം........ നാഗേന്ദ്രൻ..... അവൻ വരും ഇനിയും എല്ലാവരെയും കൊല്ലും..... പറഞ്ഞു തീരും മുൻപ് ഉണ്ണിയുടെ ശ്വാസം ഉയർന്നു പൊങ്ങി.... ശ്വാസം വലിക്കാൻ നന്നേ പാട് പെട്ടു ഉണ്ണി... രുദ്രനിൽ നിന്നും കൈകൾ വേർപെട്ടു ഓപ്പറേഷൻ തീയേറ്ററിലേക് അവനെ കൊണ്ടു പോയിരുന്നു.......... നാഗേന്ദ്രൻ......... """"......രുദ്രന്റെ നാവ് ആ നാമം മന്ത്രിച്ചു..... അപ്പോഴേക്കും ചന്തുവിന്റെ ഫോൺ അവനെ തേടി വന്നു....... ചന്തു.... ""ശബ്ദം പതിയെ താഴ്ത്തി അവൻ വിളിച്ചു.... നീ എവിടാ രുദ്ര ആവണിയുടെ സിസേറിയൻ കഴിഞ്ഞു...

കുഞ്ഞുങ്ങളെ കണ്ടു രണ്ടു ആണും ഒരു പെണ്ണും... മിടുക്കി ആണുട്ടോ ഒരു കുട്ടികുറുമ്പി .... പിന്നെ അവൾ സുഖം ആയി ഇരിക്കുന്നു..... നീ ആ പൊട്ടനെ കണ്ടോ......... ചന്തു മെല്ലെ ചിരിച്ചു... ചന്തു.... ""ഉ...ഉ... ഉണ്ണിയും... താ..താരയും...... രുദ്രന്റെ തേങ്ങൽ കേട്ടതും ചന്തു ഒരു നിമിഷം നിന്നു.... എന്താടാ രുദ്ര..... """"നമ്മുടെ പിള്ളർക് എ... എ.. എന്ത് പറ്റി...നീ എന്തിനാ കരയുന്നത്...... ചന്തുവിന്റെ ശബ്ദവും വിറങ്ങലിച്ചു.... നീ താഴെ ഓപ്പറേഷൻ തീയേറ്ററിൽ വാ അവിടെ ആരോടും പറയണ്ട...... രുദ്രൻ ഫോൺ കട്ട്‌ ചെയ്തു..... ഫോൺ കട്ട്‌ ആയതും ഒരുനിമിഷം എന്തോ ആലോചിച്ചത് പോലെ ചന്തു ഇറങ്ങി ഓടിയിരുന്നു........ 💠💠💠💠

ആരാ നാഗേന്ദ്രൻ...? എന്തിനാ നമ്മുടെ കുഞ്ഞുങ്ങളെ അവൻ കൊല്ലാൻ നോക്കിയത്.... രുദ്രന്റെ കോളറിൽ പിടിച്ചു ചന്തു..... അ... അറിയില്ല.... താര മോളുടെ നില ഗുരുതരം ആണെന്ന് ഡോക്ടർ പറയുന്നത്... വെന്റിലേറ്ററിലേക്ക് മാറ്റി.... അവളെ... അവളെ നമുക്ക് നഷ്ടം ആകുമെടാ......... രുദ്രൻ ചന്തുവിനെ തോളിലേക് വീണു കഴിഞ്ഞിരുന്നു....... സർ.... ആ വണ്ടി ഫേക്ക് രെജിസ്ട്രേഷൻ ആണ്..... അത്‌ അതിർത്തി വിട്ടു പോയി.... നമ്മുടെ പോലീസ് ഉടനെ അവരെ പൊക്കും..... അറ്റൻഡ് ചെയ്ത ഫോൺ കട്ട്‌ ആക്കി അജിത് അവർക്ക് അരികിലേക്കു വന്നു.... മ്മ്ഹ്ഹ... ""വേണ്ട..... നാഗേന്ദ്രൻ അവൻ ആരായാലും അവൻ എനിക്കുള്ള ഇര ആണ്..... വല്യൊതെ ആൺകുട്ടികളെ അവന് അറിയില്ല.... ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ മുച്ചൂടും മുടിപ്പിക്കും ഞാൻ......... രുദ്രന്റെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു...... 💠💠💠💠

എന്റെ കുഞ്ഞേ...... ""എനിക്ക് ഇനി ആരുണ്ട്....... അംബികയുടെ നിലവിളി ആശുപത്രിയിൽ പ്രതിധ്വനിച്ചു............. എന്താടാ മോനെ സംഭവിച്ചത്..... എന്റെ കുഞ്ഞ് പോയോ..... ദുർഗ ചന്തുവിന്റെ നെഞ്ചിലേക്ക് വീണു...... അമ്മാവാ... ""അവൾക്കു ഒന്നും സംഭവിക്കില്ല... ദൈവം അത്രക് കണ്ണിൽ ചോര ഇല്ലാത്തത് ആണോ... അത് പറയുമ്പോൾ ചന്തുവിന്റെ കണ്ണുകൾ രുദ്രനിലേക് പോയിരുന്നു........ അവന്റെ നോട്ടത്തെ അഭിമുഖീകരിക്കാൻ ആവാതെ രുദ്രൻ മുഖം തിരിച്ചു....... രുദ്രേട്ട.... ""എല്ലാ പ്രശ്‍നങ്ങളും ഒഴിഞ്ഞത് അല്ലേ പിന്നെ എന്തിനാ ഇങ്ങനെ ഒരു വിധി നമ്മളെ തേടി വന്നത്...... കണ്ണൻ അവന് സമീപം ഇരുന്നു......

ചില വിധി നമുക്ക് തടയാൻ ആവില്ല കണ്ണാ....... ""രുദ്രൻ അവിടെ നിന്നും എഴുനേറ്റു..... പതിയെ മുന്പോട്ട് നടന്നു... വരാന്തയുടെ ഓരത്തു ഒതുങ്ങി ഇരിക്കുന്ന കുറുമന് സമീപം ചെന്നു നിന്നു രുദ്രൻ..... അയാളുടെ അടുത്ത് അത്‌ പോലെ തന്നെ ഇരുന്നു..... പശ്ചാത്താപത്തെക്കാൾ വലിയ ഏറ്റു പറച്ചിൽ ഇല്ല എന്ന് അല്ലേ... പിന്നെ എന്റെ ഉണ്ണിക് വീണ്ടും എന്തിനാ ഇങ്ങനെ ഒരു പരീക്ഷ......? എന്ത് കൊണ്ടു ഈ വിധി എനിക്ക് തിരിച്ചു അറിയാൻ കഴിയാതെ പോയി.....? രുദ്രന്റെ കണ്ണുകൾ ദൂരെക് പതിച്ചു... കയ്യിൽ ഇരുന്ന വെറ്റയുടെ തുമ്പ് മുറിച് ചെന്നിയിൽ ഒട്ടിച്ചു കുറുമൻ........ നമ്മൾ ഏവരും മനുഷ്യർ ആണ് ഈ ജന്മം ചെയുന്ന കമ്മത്തിന്റെ ഫലം കുറച്ചെങ്കിലും അനുഭവിക്കണം.......

ഉണ്ണി ചെയ്ത പാപത്തിന്റെ ഫലം തേടി വന്നു സഹോദരിയിലൂടെ.... ആ ഉമിത്തീയിൽ വെന്ത് ഉരുകണം എന്നത് അയാളുടെ വിധി ആണ്... പിന്നെ അംബ്ര """""സതി ദേവിയുടെ വിധി തിരിച്ചു അറിയാൻ കഴിഞ്ഞു എങ്കിൽ പരമശിവൻ ദക്ഷന്റെ യാഗത്തിന് സ്വന്തം പത്നിയെ അറിഞ്ഞു കൊണ്ട് വിടുമായിരുന്നോ.... അത്‌ മായ ആണ് മറയ്ക്കും...... """ മ്മ്മ്.... """എന്റെ കണ്ണ്‌ മൂടി കെട്ടിയ മായ അല്ലേ.... അതിന്.. ആ.... ആ കുഞ്ഞ് എന്ത് പിഴച്ചു കുറുമ..... എന്റെ ജീവൻ എടുത്തു കൊള്ളാമായിരുന്നു എന്റെ നിയോഗം പൂർത്തി ആയത് അല്ലേ....... അവൾ തെറ്റ് ച്യ്തില്ല... നന്മ ആണവൾ... അവൾ ജീവിക്കും മറ്റൊരാളിലൂടെ.....

"""അവളെ ഞാൻ കൊണ്ടു പോകുന്നു"""....... ഗൗരിയിലൂടെ അവൾ നിങ്ങളൾക് ഒപ്പം കാണും........ വിഷമിക്കണ്ട ആദിശങ്കരന്റെ പാതി മഹാമായ തന്നെ ആണ്....ആദിപരാശക്തിക്കു ജന്മം നൽകുന്ന ഗൗരിക് വെളിച്ചം ഏകാൻ ആണ് ആ പെൺകുട്ടിയുടെ നിയോഗം... ജലന്ദരനിൽ നിന്നും ഗൗരിക് മഹാമായയെ പൊതിഞ്ഞു പിടിക്കണം എങ്കിൽ കണ്ണുകൾ കൂടെ വേണം..... അതിന് നിയോഗിക്കപെട്ടവൾ ആണ് താര... ..... ഇനി അവൾ എന്റെ ഒപ്പം കാണും.... .......... കുറുമ....... ""നിറ കണ്ണോടെ രുദ്രൻ കുറുമനെ നോക്കി........ മനുഷ്യ ജന്മം കൈകൊണ്ടാൽ അവൻ അനുഭവിക്കേണ്ട സുഖങ്ങളും ദുഖങ്ങളും അനുഭവിച്ചേ തീരു.......

. ഉണ്ണി ചെയ്ത തെറ്റിനു ഉള്ള ശിക്ഷ ആണിത്..... ഈ ജന്മം ആ നീറ്റിൽ പുകയണം.......... വിധി ആണ് തടുക്കാൻ കഴിയില്ല......... അംബ്ര...... ""കുറുമൻ രുദ്രന്റെ തോളിൽ കൈ വെച്ചു........ നമ്മൾ രണ്ട് അല്ല ഒന്നാണ്.... താരയുടെ നിയോഗം പൂർത്തി ആയി അവൾ എന്റെ കൂടെ വരും...... മനുഷ്യന്റെ ചാപല്യങ്ങൾ കരഞ്ഞു തന്നെ തീര്ക്ക്ണം....... ചെറു ചിരിയോടെ കുറുമൻ നടന്നു അകലുമ്പോൾ അകത്തു നിന്നും അംബികയുടെയും തങ്കുവിന്റെയും നില വിളി ഉയർന്നു............ രുദ്രൻ കണ്ണുകൾ കൂട്ടി അടച്ചു അതിൽ നിന്നും കണ്ണുനീർ നിലക്കാതെ ഒഴുകി.........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story