രുദ്രവീണ: ഭാഗം 144

rudraveena

എഴുത്തുകാരി: മിഴിമോഹന

മനുഷ്യ ജന്മം കൈകൊണ്ടാൽ അവൻ അനുഭവിക്കേണ്ട സുഖങ്ങളും ദുഖങ്ങളും അനുഭവിച്ചേ തീരു........ ഉണ്ണി ചെയ്ത തെറ്റിനു ഉള്ള ശിക്ഷ ആണിത്..... ഈ ജന്മം ആ നീറ്റിൽ പുകയണം.......... വിധി ആണ് തടുക്കാൻ കഴിയില്ല......... അംബ്ര...... ""കുറുമൻ രുദ്രന്റെ തോളിൽ കൈ വെച്ചു........ നമ്മൾ രണ്ട് അല്ല ഒന്നാണ്.... താരയുടെ നിയോഗം പൂർത്തി ആയി അവൾ എന്റെ കൂടെ വരും...... മനുഷ്യന്റെ ചാപല്യങ്ങൾ കരഞ്ഞു തന്നെ തീര്ക്ക്ണം....... ചെറു ചിരിയോടെ കുറുമൻ നടന്നു അകലുമ്പോൾ അകത്തു നിന്നും അംബികയുടെയും തങ്കുവിന്റെയും നില വിളി ഉയർന്നു............ രുദ്രൻ കണ്ണുകൾ കൂട്ടി അടച്ചു അതിൽ നിന്നും കണ്ണുനീർ നിലക്കാതെ ഒഴുകി........... 💠💠💠💠

രുദ്ര..... ""ചന്തുവിന്റെ തണുത്ത കൈത്തലങ്ങൾ തോളിൽ പിടി മുറുകുമ്പോഴാണ് രുദ്രൻ കണ്ണ്‌ തുറന്നത്.... പോയി അല്ലേ.... കുറുമൻ കൊണ്ടു പോയി അവളെ....... കുറുമനോ.... നീ എന്താ ഈ പറയുന്നത്... കരഞ്ഞു കലങ്ങിയ കണ്ണിൽ നിന്നും നിലക്കാത്ത കണ്ണുനീർ പെയ്തിറങ്ങി അത്‌ തുടച്ചു കൊണ്ട് ചന്തു അവനെ നോക്കി.... മ്മ്മ്....അതേ ""അവളുടെ നിയോഗം പൂർത്തി ആയി....കൊണ്ട് പോയി അവളെ ഇനി ആ നെഞ്ചിൽ കിടന്നു അവൾ ഉറങ്ങും ഭാഗ്യം ചെയ്ത കുട്ടി ആണവൾ....... ആർക്കും ലഭിക്കാത്ത ഭാഗ്യം........ (ഭഗവാനിൽ നേരിട്ട് ലയിക്കുന്നത് മഹാ ഭാഗ്യം ആണ് ) രുദ്ര ""എന്റെ മോനെ നീ എന്താ പിച്ചും പേയും പറയുന്നത്....

കുഞ്ഞിന്റ് കണ്ണുകൾ നൽകാൻ സമ്മതപത്രത്തിൽ ഒപ്പിടുമ്പോൾ വിറക്കുന്ന എന്റെ ഉണ്ണിയെ കണ്ട് തകർന്നു പോയിരുന്നു ഞാൻ.... ഇത്‌...ഇത്‌... കൂടെ എനിക്ക് താങ്ങാൻ വയ്യട..... പൊട്ടി കരഞ്ഞു കൊണ്ട് രുദ്രന്റ തോളിലേക്ക് വീണിരുന്നു ചന്തു....... ഉണ്ണിക് എങ്ങനുണ്ടടാ ...... രുദ്രൻ ചന്തുവിന്റെ മുഖം ഉയർത്തി...... തകർന്നു പോയെടാ.....ബോധം വീണപ്പോൾ തൊട്ടു കിടന്നു കരയുകയാ..... ആവണിയോ....? മ്മ്മ്... നിർബന്ധം പിടിച്ചപ്പോൾ ഉണ്ണിയെ കൊണ്ട് വന്നു കാണിച്ചു... തിരികെ കൊണ്ട് പോയി... പാവം....... മ്മ്മ്മ്.... ""എല്ലാം സഹിക്കാൻ എന്റെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ...... രുദ്രൻ കണ്ണുകൾ ഇറുകെ അടച്ചു.... 💠💠💠💠 രുദ്ര എന്റെ ഗൗരിക് ഈ ഭാഗ്യം വേണ്ടടാ.....

അവൾക്കു അനുയോജ്യം ആയ കണ്ണുകൾ ലഭിച്ചു എന്ന് അറിഞ്ഞു സന്തോഷത്തിൽ ഓടി വന്നതാ ഞാൻ..... വേണ്ട... എനിക്ക് വേണ്ട എന്റെ ഗൗരി വെളിച്ചം കാണണ്ട..... ഇരുട്ട് മതി അവൾക്കു......അവൾക്കു ഞാൻ വെളിച്ചം ആയിക്കൊള്ളാം..... സഞ്ജയൻ പൊട്ടി കരയുമ്പോൾ ആ തോളിൽ രുദ്രന്റർ കൈ പതിച്ചു..... വേണം..... """എന്റ താരമോളുടെ നിയോഗം ആണ് അത്‌.... അവൾ ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചതിനു എന്തെങ്കിലും അർത്ഥം വേണ്ടേ .... ഗൗരിയിലൂടെ അവൾ നമ്മളിൽ ജീവിക്കും... അങ്ങനെ എങ്കിലും ഞങ്ങൾ അവൾ കൂടെ ഉണ്ടെന്നു ആശ്വസിച്ചോട്ടെ സഞ്ജയാ........ സന്ജയന്റെ രണ്ടും കയ്യും കൂട്ടി പിടിച്ചു രുദ്രൻ.......

ഒരു വലിയ ദുരന്തത്തിലൂടെ എന്റെ ഗൗരി കാഴ്ചയുടെ ലോകത്ത് ഇറങ്ങു എന്ന് നമ്മൾ തിരിച്ചു അറിഞ്ഞത് അല്ലേ രുദ്ര.... പക്ഷെ ഇത്‌.... ഇത്‌ വേണ്ടായിരുന്നു..... സഹിക്കാൻ കഴിയുന്നില്ല.... നെഞ്ചു പൊടിയുന്നു......... സഞ്ജയാ ഉണ്ണി സമ്മതപത്രത്തിൽ ഒപ്പിട്ടു.... ഈ സർജറി നടക്കണം... അതിന് ശേഷം മാത്രം ഗൗരി എല്ലാം അറിഞ്ഞാൽ മതി........ .. സഞ്ജയന്റെ തോളിൽ മെല്ലെ തട്ടി രുദ്രൻ മുന്പോട്ട് നടന്നു......... 💠💠💠💠 സർ ഇവിടുത്തെ പ്രൊസീജർ എല്ലാം കഴിഞ്ഞു... ഇനി ........... അജിത് രുദ്രന് സമീപം സംശയത്തോടെ നിന്നു..... കൊണ്ട് പോകണം വല്യൊത്തേക്... അവളും എന്നും കൂടെ കാണണം എന്ന് മോഹിച്ച ഒരാൾ ഉണ്ട് അവിടെ എന്റെ അച്ഛൻ....

ഇനി എങ്ങും പോകാതെ അവൾ കൂടെ കാണും അല്ലേ അജിത്....... സർ...... ""അജിത്തിന്റെ ചുണ്ടുകൾ വിറ കൊണ്ടു.... 💠💠💠💠💠 ഉണ്ണി കാണണ്ടേ മോനെ...... കട്ടിലിന്റെ ഹെഡ്‌റെസ്റ്റിൽ തല ചായ്ച്ചു കൈ കണ്ണിനു കുറുകെ വച്ചു കിടക്കുന്ന ഉണ്ണിക് സമീപം ചെന്നു കണ്ണനും അജിത്തും........ മ്മ്മ്..... ""വേ...വേണം..... എന്നേ ഒന്ന് പിടിക്കുവോ..... മെല്ലെ തല ഉയർത്തി നോക്കി അവൻ...... അജിത്തും കണ്ണനും കൂടി പതിയെ താങ്ങി അവനെ.... തോളിലൂടെ പുതച്ച ടവൽ അജിത് നേരെ ഇട്ടു കൊടുത്തു....... കണ്ണാ മെല്ലെ.... വയറിൽ താങ്ങരുത് ഡോക്ടർ പ്രത്യേകം പറഞ്ഞത് ആണ് ആ ഒരൊറ്റ ഉറപ്പിലാണ് ഡിസ്ചാർജ് തന്നത് .....അജിത് കരുതലോടെ പറയുമ്പോൾ ഉണ്ണിയുടെ കണ്ണുകൾ അവനിലേക്കു പോയി...... ഇനി എനിക്ക് എന്ത് വന്നാൽ എന്താ അജിയേട്ടാ.... ""എന്റെ മോള്‌ പോയില്ലേ..... രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ......

ഉണ്ണി മോനെ .... നിന്റെ മൂന്ന് കുഞ്ഞുങ്ങളെ ഓർക്കണം അവർക്ക് വേണ്ടി മോൻ എല്ലാം സഹിക്കണം..... കണ്ണൻ ഉണ്ണിയുടെ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊടുത്തു....... നടുമുറിയിൽ പലയിടത്തു ആയി നിന്നിരുന്നവർ അവരെ കണ്ടതും ഒഴിഞ്ഞു കൊടുത്തു... എല്ലാവരുടെയും കണ്ണുകൾ ഉണ്ണിയിൽ ഉടക്കി അതിൽ നിറഞ്ഞു നിന്ന സഹതാപം അവനെ പൊള്ളിക്കും പോലെ തോന്നി........ തലക്കൽ കൊളുത്തിയ നിലവിളക്കിനു ചേർന്നു വെള്ള പുതപ്പിച്ചു കിടക്കുന്ന കുഞ്ഞ് പെങ്ങളുടെ മുഖം കണ്ടതും അവന് ദുഃഖം താങ്ങാൻ കഴിഞ്ഞില്ല..... മോ....മോളേ.... ക്ഷമിക്കെടി ഏട്ടനോട്..... ഈ ജന്മം ഞാൻ ചെയ്ത തെറ്റിനു എന്റെ കുട്ടി ശിക്ഷ ഏൽക്കേണ്ടി വന്നല്ലോ..... അ.. അ.... അല്ല ശിക്ഷ എനിക്ക് തന്നെ.... എന്നേ തോൽപിച്ചു പോയില്ലേ നീ...... നിർജീവം ആയ താരയുടെ മുഖത്തെക് ഉണ്ണിയുടെ കണ്ണുനീർ ഒലിച്ചു ഇറങ്ങി.... മാപ്പിരക്കും പോലെ അത്‌ അവളുടെ മുഖം ആകെ ഒഴുകി......... മതി...

""വാ മോനെ വിറക്കുന്ന ചുണ്ടുകളോടെ കണ്ണൻ അവനെ താങ്ങി...... കണ്ണാ.... ""എന്റെ കുഞ്ഞ്.... കണ്ണന്റെ വയറിലേക്ക് മുഖം അമർത്തി അത്രയും നേരം പിടിച്ചു വച്ച സങ്കടം മുഴവൻ അണ പൊട്ടി ഒഴുകി......... 💠💠💠💠 അപ്പു.... മോനെ... """""തെക്കു വശത്തു എരിയുന്ന ചിതയിലേക്ക് നോക്കി നിൽക്കുന്ന അപ്പുവിന്റെ തോളിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു രുദ്രൻ...... കൂടെ ചന്തുവും കണ്ണനും അവന് അരികിലേക്കു വന്നു മോനെ.. ""ഒന്നുകൂടി വിളിച്ചതും... നിറഞ്ഞ കണ്ണോടെ മെല്ലെ തല ഉയർത്തി നോക്കിയവൻ...... രുദ്രേട്ട..... """അത്‌ വരെ അടക്കി വച്ചതോക്കേ രുദ്രന്റെ നെഞ്ചിലേക്ക് പെയ്തിറക്കി അവൻ പൊട്ടി കരഞ്ഞു........ ഒന്നും മനസ്സിൽ ആകാതെ കണ്ണനും ചന്തുവും ഇരുവരെയും നോക്കി....... രുദ്രേട്ട....

ത..തമാശ അല്ലായിരുന്നു.... കുട്ടി കളി അല്ലായിരുന്നു... ശരിക്കും ""ശരിക്കും ഇഷ്ടായിരുന്നു എനിക്ക് അവളെ....... മ്മ്മ്... ""അറിയാം... നിങ്ങളെക്കാൾ ഏറെ ആഗ്രഹിച്ചു ഞാനും.... രുദ്രൻ അവന്റെ നെറുകയിൽ ചുണ്ട് അമർത്തി അവന്റെ കണ്ണുനീർ അപ്പുവിന്റെ മൂര്ദ്ധാവിലേക്കു ഒഴുകി ഇറങ്ങി..... രുദ്രേട്ടനെയും വീണേച്ചിയെയും പോലെ സ്നേഹിക്കണം നമുക്ക് എന്ന് അവളോട് ഞാൻ പറഞ്ഞു രുദ്രേട്ട.... തെമ്മാടി ചെക്കൻ എന്ന് പറഞ്ഞു എന്നേ ഒത്തിരി വട്ടു തട്ടി..... അവസാനം എന്നേ അവൾക് ഇഷ്ടാന്നു പറഞ്ഞു... പക്ഷെ തെമ്മാടി ചെക്കനെ പറ്റിക്കാൻ ആയിരുന്നോ അത്‌........ രുദ്രന്റെ നെഞ്ചിൽ കിടന്നു ആർത്തു അലച്ചു കരയുമ്പോൾ അവൻ പരിസരം പോലും മറന്നിരുന്നു.......

അപ്പു വാ മോനെ..... ചന്തു അവനെ രുദ്രനിൽ നിന്നും അകറ്റി....... തന്നോട് ചേർത്ത് കുളകടവിലേക്ക് നടന്നു.... രുദ്ര വാ എല്ലാവരും ശ്രദ്ധിക്കുന്നു..... രുദ്രനെയും കണ്ണനെയും കൂടെ വിളിച്ചവൻ...... ചന്തുവേട്ടാ അവൾക്കു ഒത്തിരി നൊന്തോ.... വേദനിച്ചു ആണോ അവൾ എന്നേ വിട്ട് പോയത്.... കുളപ്പടവിൽ ചന്തുവിന് ഒപ്പം ഇരിക്കുമ്പോൾ പലതും പുലമ്പിയിരുന്നു അവൻ...... വേദന ഇല്ലാത്ത ലോകത്തേക് അല്ലേ അവൾ പോയത്... ഭഗവാന്റെ അടുത്തു അവൾ ആ വാത്സല്യം നുകരുമ്പോൾ അപ്പു മോൻ കരയുന്നത് കണ്ടാൽ സഹിക്കുവോ അവൾക്കു....... അല്ലേ രുദ്ര...... ""ചന്തു രുദ്രനെ നോക്കി.... ശരീരം അവിടെയും മനസ് മറ്റെങ്ങോ ആണെന്ന് ചന്തുവിന് മനസിൽ ആയി.....

ആ കണ്ണുകളിൽ അഗ്‌നി പുകയുന്നത് ചന്തു കണ്ടു........ അവനെ അതിൽ നിന്നും ഉണർത്താൻ ചന്തുവിനോ കണ്ണനോ തോന്നിയില്ല........... അപ്പുവിനെ അവന്റെ വിഷമങ്ങളെ ഒപ്പിഎടുക്കുമ്പോഴും രുദ്രൻ അതേ ഇരുപ്പ് ഇരുന്നു......... കണ്ണാ നീ ഇവനെ കൊണ്ടു പൊയ്ക്കോ....ഞാനും രുദ്രനും വന്നോളാം.....അപ്പുവിനെ കണ്ണന്റെ കൂടെ പറഞ്ഞു വിട്ടു രുദ്രന്റെ കാൽമുട്ടിൽ കൈ വെച്ചു ചന്തു....... ആഹ്... ""എന്താ ചന്തു ചിന്തയിൽ നിന്നും ഞെട്ടി അവനെ നോക്കി രുദ്രൻ...... നാഗേന്ദ്രനെ കുറിച് ആണോ ആലോചിക്കുന്നത്....നമുക്ക് ഉണ്ണിയോട് ചോദിക്കണ്ടേ "" മ്മ്മ്... ""വേണം പക്ഷെ ഇപ്പോൾ അല്ല.. .. അവന്റെ മനസ് ശാന്തം ആകട്ടെ.......... അയാൾ രക്ഷപെടില്ലേ രുദ്ര... "

"പോലീസ് ഇടപെടേണ്ട എന്ന് നീ തീരുമാനിച്ചു എങ്കിലും.... മ്മ്മ്ഹ്ഹ്... ""അങ്ങനെ ഞാൻ പറഞ്ഞിട്ട് ഉണ്ടെങ്കിൽ അതിന് വ്യക്തം ആയ കാരണം ഉണ്ട്.... അവൻ രക്ഷപ്പെടില്ല..... അവൻ ഈ രുദ്രന്റെ കൈയിൽ ഉണ്ട്..... നേരെ നില്കാൻ എന്റെ ഉണ്ണിക് കഴിയണം അത്‌ വരെ അവന് ആയുസ് നീട്ടി കിട്ടിയിരിക്കും......... ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി പോകുന്ന രുദ്രാനെ നോക്കി നിന്നു ചന്തു.... അപ്പോൾ നാഗേന്ദ്രൻ ഇവന്റെ കൈവശം ഉണ്ടെന്നോ..... അതെങ്ങനെ....? ആ നാറി അന്നെ രക്ഷപെട്ടില്ലേ....? മ്മ്മ്ഹ്ഹ് """

രുദ്രന്റ കൈയിൽ വന്നു പെട്ടാൽ മോനെ നീ ഇനി പുറം ലോകം കാണില്ല...... ചന്തു മീശ കടിച്ചു നിന്നു അവിടെ തന്നെ..... 💠💠💠💠 അച്ഛാ.... ""രുദ്രൻ ദുർഗ്ഗയുടെ സമീപം ചെന്നു വിളിച്ചതും കണ്ണിനു കുറുകെ വച്ച കൈ പടം മാറ്റി നോക്കി അയാൾ.......... ആ പ്രായത്തിലും ആരോഗ്യ ദൃഢഗാത്രൻ ആയ ദുർഗാപ്രസാദ്‌ എന്ന പ്രതാപി ക്ഷീണിച്ചു അവശൻ ആയത് രുദ്രൻ മനസിൽ ആക്കി....കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ പ്രായം ഏറെ ചെന്നത് പോലെ തോന്നി...... എന്തങ്കിലും വന്നു കഴിക്കു ദിവസങ്ങൾ ആയില്ലേ ഇങ്ങനെ ഇരിക്കുന്നു പേരിനു മാത്രം എന്തങ്കിലും കഴിച്ചെന്നു വയ്ക്കും.. ആരോഗ്യം നോക്കണ്ടേ.....മകന്റെ വാല്സല്യത്തോടെ ചെറു നര ബാധിച്ച മുടിയിഴകളെ തഴുകി അവൻ......

ഇവിടെ ഇരിക്കു....അവന്റെ കൈയിൽ പിടിച്ചു മുന്പിലേ കട്ടിലിലേക്ക് ഇരുത്തി അയാൾ..... രുദ്രൻ അയാളുടെ മുഖത്തേക് ഉറ്റു നോക്കി..... എന്റെ ആയുസ് ഒടുങ്ങും വരെ എന്റെ മക്കൾ കൂടെ വേണം എന്ന് ആഗ്രഹിച്ചു.... ഹ്ഹ... ""ആഗ്രഹിക്കാൻ അല്ലേ കഴിയു.......ആയുസ്സിനെ പിടിച്ചു നിർത്താൻ ആകില്ലല്ലോ അല്ലേ രുദ്ര.... തുളുമ്പി നിന്ന കണ്ണുനീർ രുദ്രന് മുൻപിൽ മറക്കാൻ പാട് പെട്ടയാൾ........ അച്ഛ......""രുദ്രൻ നിസന്ഗതയോടെ അയാളെ നോക്കി.... എന്തായി കാര്യങ്ങൾ..... ""? പൊടുന്നനെ അയാളുടെ ഭാവം മാറി.... ഒരുകാലത്തു നാട് വിറപ്പിച്ച വല്യോത് ദുര്ഗപ്രസാദിലേക് അയാൾ മാറി...... എല്ലാം വിചാരിച്ചത് പോലെ നടന്നു..... ""രുദ്രനും പക ഉള്ളിൽ ഒതുക്കി അത്‌ പറഞ്ഞത്.... കൂടെ ഉണ്ട് ഞാൻ.....

നിങ്ങളിൽ ഒരുവനെ തൊട്ടവൻ ഇനി വേണ്ട..... രുദ്രന്റെ കൈകൾ കൂട്ടി പിടിച്ചു അയാൾ...... 💠💠💠💠 കുഞ്ഞനെ ഉറക്കി കിടത്തി കമഴ്ന്നു കിടക്കുന്ന വീണയെ മെല്ലെ കൈകൾ കൊണ്ടു ഉയർത്തി അവൻ..... കരയുവാണോ..... അവളുടെ കണ്ണുനീർ വീണു കുതിർന്ന തലയിണയിലേക്കു നോക്കി അവൻ...... സഹിക്കാൻ പറ്റുന്നില്ല രുദ്രേട്ട...... എന്റെ ഒപ്പം എന്റെ കൈ പിടിച്ചല്ലേ അവൾ സ്കൂളിൽ പോയത്.... വേണ്ടായിരുന്നു രുദ്രേട്ട ഇത്രയും വലിയ വിധിയുടെ ക്രൂരത...... തടുക്കാൻ ആവില്ലായിരുന്നോ നമുക്ക്.. ഇല്ല.... വിധിയെ തടുക്കാൻ ഈശ്വരന് പോലും കഴിയില്ല........ അപ്പോൾ ചെയുന്നത് പോലും അബദ്ധം ആകും.... എന്റെ ഉണ്ണിയേട്ടൻ ചെയ്ത തെറ്റിനു ശിക്ഷ എന്ന് കൂടെ കൂടെ പറയുന്നുണ്ടല്ലോ രുദ്രേട്ടൻ...

പശ്‌ചാത്താപത്തെക്കാൾ വലിയ ഏറ്റു പറച്ചിൽ ഉണ്ടോ രുദ്രേട്ട ...... വീണയുടെ കണ്ണുകളിലെ ഭാവം നോക്കി കണ്ടു രുദ്രൻ....... നീ ഇങ്ങു വാ എന്റെ അടുത്ത് ഇരിക്ക്...... തന്റെ അടുത്തേക് പിടിച്ചു ഇരുത്തി അവളെ ആ കണ്ണ്‌കളിലേക്കു നോക്കി.... ഞാൻ ഒരു കഥ പറയാം അതിന് അവസാനം നിനക്ക് എല്ലാം മനസിൽ ആകും ........ രുദ്രൻ ശ്വാസം വലിച്ചു വിട്ടു കഥയിലേക്ക് ആഴത്തിൽ ഇറങ്ങി.... . 💠💠💠💠 നായാട്ടിൽ ഭ്രമമുള്ള അയോധ്യയിലെ ദശരഥ മഹാരാജാവ് ഒരിക്കൽ കാട്ടിൽ നായാട്ടിനു പോയി.... അടുത്തുള്ള അരുവിയിൽ ആന വെള്ളം കുടിക്കും പോലെ ശബ്ദം കേട്ടതും അദ്ദേഹം അമ്പു എടുത്തു എയ്തു അപ്പോൾ തന്നെ ഒരു മനുഷ്യന്റെ അലർച്ച ആണ് കേൾക്കുന്നത്....

അദ്ദേഹം ഓടി ചെന്നതും കണുന്നത് കുളത്തിൽ നിന്നും കുടത്തിൽ ജലം എടുത്തു കൊണ്ടിരിക്കുന്ന യുവാവിനെ ആണ് അദ്ദേഹം അമ്പ് എയ്ത് വീഴ്ത്തിയത്..... ആ കുടത്തിലേക്കു വെള്ളം നിറയുന്ന ശബദം ആണ് ശബ്ദ വേദി ""എന്ന് സ്വയം അഹങ്കരിക്കുന്ന അദ്ദേഹം തെറ്റിധരിച്ചത്......... അദ്ദേഹം ഓടി ചെന്നു യുവാവിനെ സ്വന്തം മടിയിലേക്ക് കിടത്തി........ അങ്ങാണോ എന്നേ അമ്പ് എയ്ത് വീഴ്ത്തിയത്...? എന്തിനായിരുന്നു...? ഞാൻ എന്ത് തെറ്റ് ചയ്തു....? യുവാവിൽ നിന്നും വന്ന ചോദ്യ ശരങ്ങളെ നേരിടാൻ വയ്യാതെ ദശരഥ മഹാരാജാവു നീറി........ അദ്ദേഹം ആ യുവാവിനോട് മാപ്പ് അപേക്ഷിച്ചു അറിയാതെ ചയ്തു പോയത് ആണ് എന്ന് പറഞ്ഞു .... ഞാൻ ഒരു വൈശ്യൻ ആണ്...

വൃദ്ധരും അന്ധരുമായ അച്ഛനും അമ്മയും മാത്രം ആണ് ഉള്ളത്... അവരെ തോളിൽ തൂക്കി തീർത്ഥയാത്ര പോകുവാണ്...... അവരെ വിശ്രമിക്കാൻ ഇരുത്തിയിട്ട് അവർക്കായി വെള്ളം എടുക്കാൻ വന്നത് ആണ് ഞൻ..... അങ്ങനെ ഉള്ള എന്നേ അല്ലേ അങ്ങ്...... എന്റെ മാതാപിതാക്കൾക് ഇനി ആരും തുണ ഇല്ല...... ഞാൻ മരിച്ചാലും അങ്ങ് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കണം....... യുവാവ് മരണപ്പെടും മുൻപ് രാജാവിനെ അറിയിച്ചു......... രുദ്രന്റെ വാക്കുകളെ സാകൂതം വീക്ഷിക്കുന്ന വീണയുടെ മുഖത്തേക്കു നോകിയവൻ... മെല്ലെ അവളുടെ മടിയിൽ കിടന്നു.... നെഞ്ചിലേക്കു അവളുടെ കൈ ചേർത്ത് വെച്ചു ബാക്കി പറഞ്ഞു തുടങ്ങി.......

യുവാവ് നിറച്ചു വച്ചു കുടത്തിലെ വെള്ളവുമായി രാജാവ് ആ അന്തമാതാപിതാക്കൾക്കു സമീപം മരത്തിനു ചുവട്ടിലേക്ക് പോയി.... കാൽപ്പെരുമാറ്റം കേട്ടതും തങ്ങളുടെ മകൻ ആണെന്ന് അവർ കരുതി.... പക്ഷെ രാജാവിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച അവർ തകർന്നു പോയി..... അവരുടെ മകന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനും ചിതയിൽ എടുത്തു വയ്ക്കാനും രാജാവ് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം എന്നും ശേഷം തങ്ങൾക്കു ചാടി മരിക്കാൻ ചിത ഒരുക്കി നൽകണം എന്ന് അവർ രാജാവിനോട് അപേക്ഷിച്ചു... അവരുടെ ആവശ്യം രാജാവ് അംഗീകരിച്ചു അത്‌ ചെയ്തു നൽകി.... ചിതയിൽ ചാടി മരിക്കും മുൻപ് അവർ രാജാവിനെ ശപിച്ചു...

തങ്ങളുടെ ഈ വിധിക്കു കാരണം അങ്ങ് ആണെന്നും അതിനാൽ അങ്ങും പുത്രദുഖത്താൽ മരണപ്പെടാൻ ഇടവരട്ടെ......... പുത്രന്മാർ ഇല്ലാതെ ഇരുന്ന ദശരഥന് ആ ശാപം അത്യധികം ആഹ്ലാദം ആണ് നൽകിയത്... പുത്രൻമാർ ഉണ്ടാകുമല്ലോ എന്ന സന്തോഷം...... പിന്നീട് പുത്രൻമാർ ഉണ്ടാകുകയും... പുത്രൻ ആയ ശ്രീരാമൻ വനവാസത്തിനു പോകുന്നത് താങ്ങാൻ കഴിയാതെ നെഞ്ച് പൊട്ടി ആണ് ആ പുണ്യാത്മാവ് മരണപെടുന്നത്....... കഥക് ശേഷം തല ഉയർത്തി വീണയെ നോക്കി അവൻ.... പതിയെ താടി തുമ്പിൽ പിടിച്ചു.... എത്ര മഹാനും പുണ്യവാനും ആണെങ്കിലും അവനവൻ ചെയ്ത പാപത്തിന്റെ ശിക്ഷ അനുഭവിക്കാതെ കഴിയില്ല....... അറിയാതെ ചെയ്തു പോയത് ആണെങ്കിലും പാപം പാപം അല്ലതെ ആയി തീരുന്നില്ല.... അഗ്നിയിൽ അറിയാതെ ചവുട്ടിയാലും പൊള്ളും..... വീണ കണ്ണുകൾ അടച്ചു രുദ്രനെ മുറുകെ പിടിച്ചു.....

ആ കൈകൾ രുദ്രനും ചേർത്ത് നെഞ്ചിലേക്കു മുറുകെ വച്ചു..... 💠💠💠💠 കട്ടിലിന്റെ ഹെഡ്‌റെസ്റ്റിൽ തലവച്ചു ചെറുതായ് ഉണങ്ങി തുടങ്ങിയ പാടിലേക്കു കൈ ചേർത്ത് തന്റെ മൂന്നു കണമണികളെ നോക്കി കിടക്കുകയാണ് ഉണ്ണി...... ചിരിക്കാൻ മറന്നു പോയ ആ മുഖത്ത് കണ്ണുകൾ ഇറുകെ അണച്ചു ഉറങ്ങുന്ന കുഞങ്ങളെ കാണുമ്പോൾ ചെറിയ ചിരി മിന്നി മാഞ്ഞു...... തന്നിൽ ജനിച്ച ദൈവാംശം ""സൂര്യനും, അഗ്നിയും, ഭൂമിയും ""ആണെന്ന് തിരിച്ചു അറിയാതെ അവരെ ഉറ്റു നോക്കിയവൻ..... ഉണ്ണി.... ""കുഞ്ഞനെ കൊണ്ട് രുദ്രൻ അകത്തേക്കു വന്നു......... ഉണ്ണിമാ... ""ഉണ്ണിമാ...... കുഞ്ഞൻ അവനെ കണ്ടതും എടുത്തു ചാടി....... ഉണ്ണിയമ്മാവന്‌ മോനെ ഇപ്പോൾ എടുക്കാൻ കഴിയില്ല....... ഉവ്വാവ് അല്ലേ അമ്മാവന്....

രുദ്രൻ കുഞ്ഞനെ ശാസിച്ചതും... ചുണ്ട് പുളുത്തി നോക്കി അവനെ...... അച്ചോ ഉവ്വാവ്...... കുഞ്ഞി കൈ താടിക് വച്ചവൻ..... ഉണ്ണി അമ്മാവന്റെ കുഞ്ഞൻ ഇങ്ങു വായോ..... എത്ര ദിവസം ആയി എന്റെ പൊന്നിനെ എടുത്തിട്ട്.... രുദ്രനെ കൊണ്ട് കുഞ്ഞനെ മെല്ലെ മടിയിൽ ഇരുത്തി ഉണ്ണി....... കണ്ടോ കുഞ്ഞാവമാരെ..... കുഞ്ഞനും കുഞ്ഞാപ്പുവിനും ഇവരുടെ കൂടെ കളിക്കണ്ടേ..... ഉണ്ണി അവന്റെ പതുപതുത്ത മുടിയിൽ മുത്തുമ്പോൾ........ എന്റെ വാവ... എന്റെയാ..... കൈ കൊട്ടി കുഞ്ഞുങ്ങളെ നോക്കി കുഞ്ഞൻ....... രുദ്രൻ മെല്ലെ അവന്റെ മുടിയിഴകളെ തലോടി..... ഉണ്ണി എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ട് പക്ഷെ ഇന്ന് വേണ്ട....

കുറച്ചു കാര്യങ്ങൾക്കു വ്യക്തത വരാൻ ഉണ്ട് ശേഷം നിന്നിൽ നിന്നും അറിയണം..... നാഗേന്ദ്രനെ കുറിച്ച് അല്ലേ രുദ്രേട്ട... ഞാൻ പറയാം.... ഉണ്ണി പറയാൻ തുടങ്ങിയതും രുദ്രൻ വിലക്കി.... വേണ്ട.... ""അയാൾ ആരാണെന്നും നീയുമായി ഉള്ള ശത്രുത എന്തെന്നും എനിക്ക് അറിയാം ഞാൻ എല്ലാം അറിഞ്ഞു...... രുദ്രൻ കണ്ണുകൾ അടച്ചു അവനെ ആശ്വസിപ്പിച്ചു.... അത്‌... അത്‌ എങ്ങനെ രുദ്രേട്ട ....? അതിനൊന്നും അധികം സമയം വേണ്ടി വന്നില്ല..... എല്ലാം പറയാം കുറച്ചു ദിവസം കൂടി കഴിയട്ടെ..... ഇന്ന് ഗൗരിയുടെ കണ്ണിലെ കെട്ട് അഴിക്കും....... നമ്മുടെ കുഞ്ഞിലൂടെ അവൾ വെളിച്ചത്തിന്റെ പാതയിലേക്കു വരും....... രുദ്രേട്ട...... എന്നേ ഒന്നു കൊണ്ട് പോകുവോ ഗൗരി കണ്ണ്‌ തുറക്കുമ്പോൾ കാണാൻ ഒരു ആഗ്രഹം.......

മ്മ്മ്.. ""അതിനാണ് ഞാൻ വന്നത്.... സഞ്ജയൻ അവളോട് എല്ലാം പറഞ്ഞിരുന്നു കണ്ണ്‌ തുറക്കുമ്പോൾ ആദ്യം നിന്നെ കാണണം എന്നാണ് അവളുടെ ആഗ്രഹം........ പതുക്കെ ഒരുങ്ങിക്കോ ഞാനും ചന്തുവും കൊണ്ടു പോകാം നിന്നെ......കുഞ്ഞനെ എടുത്ത് രുദ്രൻ തിരിഞ്ഞതും ആവണി അകത്തേക്കു വന്നു..... ആകെ ക്ഷീണിച്ചു കോലം കെട്ടിരുന്നു അവൾ....... രുദ്രൻ അവളെ ആകെ ഒന്നു നോക്കി... അവളുടെ പേടി ഇത്‌ വരെ മാറിയില്ല ഏട്ടാ.... ഇനിയും അയാൾ വരും കുഞ്ഞുങ്ങളെ കൊല്ലും എന്നേ കൊല്ലും എന്നു പറഞ്ഞു കരച്ചിൽ തന്നെ ആണ്.......ഉണ്ണി അത്‌ പറയുമ്പോൾ വാതിലിൽ ചാരി നിന്നു അവൾ.... രക്ഷിക്കാൻ കഴിഞ്ഞില്ല ഏട്ടന്...

വിധിയെ തോൽപിക്കാൻ ഞാൻ ആരും അല്ല മോളേ.... പക്ഷെ ഇനി വല്യോത് ആരുടെ ദേഹത്തു ഒരു പിടി മണ്ണ് വീഴില്ല... രുദ്രൻ മരിക്കണം അതിന്.... നീ അയാളെ പേടിക്കണ്ട... അവൻ ഇനി ആരെയും ഒന്നും ചെയ്യില്ല....... ആവണിയുടെ കവിളിൽ മെല്ലെ തട്ടി രുദ്രൻ ഇറങ്ങി പോകുമ്പോൾ കണ്ണ്‌ നിറച്ചവൾ നോക്കി നിന്നു....... 💠💠💠💠 മെല്ലെ... മെല്ലെ കണ്ണുകൾ പതിയെ തുറന്നോളൂ.... കണ്ണിലെ വെള്ളതുണി പതുക്കെ മാറ്റി ഡോക്ടർ ഓരം ചേർന്നു നിന്നു......... ഗൗരിക് മുൻപിൽ ആയി ഉണ്ണി ഇരുന്നു.........ആകാംഷയോടെ തുറന്നു വരുന്ന ഗൗരിയുടെ കണ്ണുകളിലേക്കു ഉറ്റു നോക്കിയവൻ ഹൃദയം വല്ലാതെ തുടിച്ചു................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story