രുദ്രവീണ: ഭാഗം 145

rudraveena

എഴുത്തുകാരി: മിഴിമോഹന

മെല്ലെ... മെല്ലെ കണ്ണുകൾ പതിയെ തുറന്നോളൂ.... കണ്ണിലെ വെള്ളതുണി പതുക്കെ മാറ്റി ഡോക്ടർ ഓരം ചേർന്നു നിന്നു......... ഗൗരിക് മുൻപിൽ ആയി ഉണ്ണി ഇരുന്നു.........ആകാംഷയോടെ തുറന്നു വരുന്ന ഗൗരിയുടെ കണ്ണുകളിലേക്കു ഉറ്റു നോക്കിയവൻ ഹൃദയം വല്ലാതെ തുടിച്ചു.............. 💠💠💠💠 മെല്ലെ തുറന്നു വരുന്ന മിഴിയിൽ ഉണ്ണിയുടെ കണ്ണുകൾ ഉടക്കി..... രണ്ടു മൂന്ന് പ്രാവശ്യം ഗൗരിയുടെ ഇമ ചിമ്മി അടഞ്ഞപ്പോൾ അതിലേ കറുത്ത മുത്തിലേക്കു അവൻ ആകാംഷയോടെ നോക്കി....... ഡോക്ടർ ഉണ്ണിക് അടുത്തേക് വന്നു അവനെ അല്പം പിന്നിലേക്ക് ഇരുത്തി ഗൗരിയുടെ മുൻപിൽ ഇരുന്നു.... ഗൗരി...... ""....ഡോക്ടറുടെ ശബ്ദം കേട്ടതും അവൾ ഒന്നു മൂളി.....

എന്തെങ്കിലും വ്യത്യാസം തോന്നുണ്ടോ... മ്മ്മ്..... ""ഇരുട്ടിനെ ഭേദിച്ചു ചെറിയ വെളിച്ചം കണ്ണിലേക്കു വന്നതും .... ഗൗരി ഇമ വീണ്ടും ചിമ്മി കൈകൾ കണ്ണുകളിലേക്കു പോയതും സഞ്ജയൻ ആ കൈയിൽ മുറുകെ പിടിച്ചു....ആ സ്പര്ശനം മനസ്സിൽ ആയതും അവൾ ഒന്നു പിടഞ്ഞു.... അരുത് കണ്ണിൽ കൈ സ്പർശിക്കരുത്... സഞ്ജയൻ താക്കീതോടെ അവളുടെ മുടിയിൽ തലോടി.. ഏട്ടാ.... ""എനിക്ക് എനിക്ക് മറ്റൊന്നും കാണാൻ കഴിയുന്നില്ല... എല്ലാം പാഴ് സ്വപ്നം ആണോ....? ഗൗരിയുടെ വാക്കുകൾ കേട്ടതും ഉണ്ണി കണ്ണ്‌ നിറച്ചു സഞ്ജയനെയും ഡോക്ടറെയും നോക്കി......... സഞ്ജയന്റെ മുഖത്തെ പുഞ്ചിരി അവന് ആശ്വാസത്തിന് ഉതകുന്നത് ആയിരുന്നു....

ഗൗരി ജന്മ്മം കൊണ്ടേ ഇരുട്ട് മാത്രം ആയിരുന്നു തനിക് കൂട്ട് തന്റെ ബ്രെയിൻ പുതിയ വെളിച്ചത്തെ അംഗീകരിക്കാൻ കുറച്ചു നാൾ സമയം എടുക്കും... ചിലപ്പോൾ മാസങ്ങൾ ചിലപ്പോൾ ഒരു വർഷം വരെ സമയം എടുക്കും.... അത്‌ ഒക്കെ തന്റെ മനോധൈര്യത്തെ ആശ്രയിച്ചു ഇരിക്കും...... ഡോക്ടർ പുഞ്ചിരിയോടെ അവളുടെ കണ്ണുകളിൽ പരിശോധിച്ചു....... ഡോക്ടർ.... ""അപ്പോൾ ഗൗരിക് കാഴ്ച കിട്ടും അല്ലേ... ഗൗരിയുടെ കണ്ണുകളിലൂടെ താരമോൾ ജീവിക്കും അല്ലേ.... ഉണ്ണി ആവേശം കൊണ്ടു...... തീർച്ചയായും.... ""സർജറി വിജയിച്ചതിന്റെ ഭാഗം ആണ് ഗൗരിയുടെ കണ്ണുകൾ ചെറു വെളിച്ചത്തെ അംഗീകരിച്ചു തുടങ്ങിയത്.......... ഉണ്ണിയേട്ടൻ..... """"

ഗൗരിയുടെ നാവ് ആ പേര് മന്ത്രിച്ചതും സഞ്ചയൻ ഉണ്ണിയുടെ കൈകൾ ഗൗരിയുടെ കൈകളിലേക്ക് എടുത്ത് വച്ചു...... ഉണ്ണിയേട്ട.....""കണ്ണിലേക് അരിച്ചു ഇറങ്ങുന്ന ചെറിയ പ്രകാശത്തെ ഇമകൾ ചിമ്മി പ്രതിരോധിക്കുമ്പോൾ നീര്തുള്ളികൾ ചെന്നിത്തടത്തിലൂടെ ഒഴുകി ഇറങ്ങി...... കരയണ്ടട്ടൊ ... ""...എനിക്ക്.. എനിക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല... ഗൗരിയിലൂടെ അവളെ ഞങ്ങള്ക്ക് കാണാമല്ലോ..... അല്ലേ രുദ്രേട്ട... കതകിൽ ചാരി നിൽക്കുന്ന രുദ്രനെ നോക്കി ഉണ്ണി... മ്മ്മ്... ""രുദ്രൻ തലയാട്ടി....... എന്റെ താര മോള്‌ തന്നെ ആണ് ഗൗരി ആ...ആ അവകാശം മാത്രം നിഷേധിക്കരുത്.... ഉണ്ണി യാചനയോടെ സഞ്ജയനെ നോക്കി... ഇല്ല... ""ഉണ്ണി ഒരിക്കലും ഇല്ല...... എന്നും വല്യോത് ഇവൾക് ഒരു സ്ഥാനം നിങ്ങൾ കൊടുത്തിട്ടുണ്ട് ഇനി അതിനു മൂർച്ച ഏറും അത്രേ ഉള്ളു..... സഞ്ജയൻ അത്‌ പറയുമ്പോൾ രുദ്രൻ അവനെ ചേർത്ത് നിർത്തി....... 💠💠💠💠

എന്താ സഞ്ജയാ ഒരു ആലോചന..... വരാന്തയുടെ ഓരത്തു തൂണിൽ ചാരി നിൽക്കുന്ന സഞയ്ന് സമീപം വന്നു രുദ്രൻ..... രുദ്ര ഏകദേശം ഒരുവർഷം അടുത്ത് സമയം എടുക്കും ഗൗരി പൂർണമായ കാഴ്ചയിലേക്കു വരാൻ..... അവളുടെ ബ്രെയിൻ പൊരുത്തപ്പെട്ടു വരണം..... അതിനു വിഷൻ പ്രാക്ടീസ് വേണം..... അത്‌ നൽകാൻ എനിക്ക് കഴിയും... ഡോക്ടർ നിർദേശിച്ചത് അത്‌ തന്നെ ആണ്..... പക്ഷെ....? സഞ്ജയൻ ഒന്നു നിർത്തി.... എന്ത് പക്ഷെ... നിനക്ക് അവളെ പ്രാക്ടീസ് ചെയ്യിക്കാൻ കഴിയില്ലേ......... രുദ്രൻ അവന് സമീപം ചേർന്നു നിന്നു... മനയിലെ ആചാരങ്ങൾ അനുസരിച്ചു എനിക്ക് അവളെ ഇപ്പോൾ കൂടെ കൂട്ടാൻ കഴിയില്ല.... തിരികെ ഇരികത്തൂർ വിട്ട് പുതുമനയിൽ എനിക്ക് നിൽക്കാനും കഴിയില്ല......... വേണ്ട....

താലി കെട്ടി കൂടെ കൂട്ടിയാൽ നിനക്ക് ഇരികത്തൂർ അവളെ കൊണ്ട് പോകാമല്ലോ. നീ ആകുമ്പോൾ അവളുടെ പ്രാക്ടീസ് മുടക്കം ഇല്ലാതെ നടക്കുക്കയും ചെയ്യും..... രുദ്രൻ ചിരിയോടെ നോക്കി... രുദ്ര വേളിയുടെ കാര്യം ആണോ നീ പറയുന്നത്.... സഞ്ജയന്റെ കണ്ണുകൾ വികസിച്ചു... പിന്നെ അല്ലാതെ താലി കെട്ടാൻ പറഞ്ഞത് വേളി എന്നു തന്നെ അല്ലേ.... ചന്തു അടുത്തേക് വന്നു.... ഉണ്ണി എവിടെ ചന്തു.....? രുദ്രൻ പുറകിലേക്കു നോക്കി.... താര... ""ഓ സോറി ഗൗരിയുടെ കൂടെ ഉണ്ട്.... ചന്തു എരിവ് വലിച്ചു.... അറിയില്ല രുദ്ര ഗൗരി നമ്മുടെ താര മോള്‌ തന്നെ ആണെന്ന് തോന്നി പോകുവാ.... അല്ലേടാ .. ചന്തു അവനെ നോക്കി... മ്മ്മ്... ""ഒരു അർത്ഥത്തിൽ നോവ് മറക്കാൻ അത്‌ ഒരു അനുഗ്രഹം ആണ് ചന്തു....

ആ പിന്നെ നിന്റെ അഭിപ്രായം എന്താ ഇവരുടെ കാര്യത്തിൽ..... നല്ലത് അല്ലേ രുദ്ര ഇപ്പോൾ അവൾക്കു ഇവന്റെ സാന്നിധ്യം അനിവാര്യം ആണ്... പുതുമന ഇല്ലത്തു മറ്റാര് ആണ് ഉള്ളത് അച്ഛനും മകളും തനിച്ചു അല്ലേ ..... തിരുമേനിക് എത്രത്തോളം അവൾക്കു വേണ്ട സഹായം ചെയ്ത് കൊടുക്കാൻ കഴിയും..... ചന്തു അത്‌ പറയുമ്പോൾ നുണകുഴിയിൽ തെളിഞ്ഞ നാണത്തോടെ സഞ്ചയൻ ചിരിച്ചു..... അയ്യടാ കള്ളച്ചിരി കണ്ടില്ലേ ആരെങ്കിലും പറയാൻ നോക്കി ഇരിക്കുവാരുന്നു അല്ലേ.... രുദ്രൻ കുറുമ്പൊടെ അവനെ നോക്കി..... പോടാ... ഞാനും അതിനെ കുറിച്ച് ആലോചിക്കാതെ ഇരുന്നില്ല...... ചെറിയ ചടങ്ങ് മതി ഒരു വേദന കഴിഞ്ഞത് അല്ലേ ഉള്ളൂ ...

ഇപ്പോൾ ഗൗരിക്ക് വേണ്ട പരിചരണം നൽകാൻ എനിക്ക് കഴിയും അത്‌ കൊണ്ട് മാത്രം പേരിനൊരു ചടങ്ങ്... മറ്റാരും വേണ്ട നമ്മൾ മാത്രം മതി...... മ്മ്മ്... പുതുമന തിരുമേനിയോട് സംസാരിക്കണം... ഗൗരി ഹോസ്പിറ്റൽ വിട്ടു കഴിഞ്ഞു അടുത്ത നല്ല മുഹൂർത്തം നമുക്ക് നോക്കാം..... രുദ്രന്റെ മിഴികൾ ദൂരേക്ക് തറച്ചു...... എന്താ നീ ആലോചിക്കുന്നത്...... ചന്തു അവന്റെ തോളിൽ പിടിച്ചു..... അതിന് മുൻപ് ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ ഇല്ലേ ചന്തു...... അവൻ നാഗേന്ദ്രൻ.........രുദ്രൻ പല്ല് ഞറുക്കി..... അവൻ നിന്റെ കൈയിൽ ഉണ്ടോ.... ""? ഉണ്ടെങ്കിൽ അത്‌ എങ്ങനെ...? കുറച്ചു ദിവസം ആയി എന്നേ അലട്ടുന്ന ചോദ്യം ആണ് അത്‌....... ചന്തു അത്‌ പറയുമ്പോൾ സഞ്ചയനും രുദ്രനെ സംശയത്തോടെ നോക്കി...

നാളെ ഒരാൾ വരും നമുക്ക് മുൻപിൽ അപ്പോൾ നീ എല്ലാം അറിയും..... രുദ്രൻ ചന്തുവിന്റ തോളിൽ തട്ടി നടന്നകലുമ്പോൾ നിരവധി സംശയങ്ങൾക് ഉത്തരം കിട്ടാതെ ഉഴറി അവന്റ മനസ്.... ( നിങ്ങളുടെയും അല്ലേ 😇) 💠💠💠💠 ഉണ്ണി....""രുദ്രന്റെ ശബ്ദം കേട്ടതും ഉണ്ണി അവനെ കട്ടിലിൽ നിന്നും മെല്ലെ ഉയർന്നു നോക്കി.... രുദ്രന്റെ പിന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന ആളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു........ ആദ്യത്യ വർമ്മ.... ""ആദിഏട്ടൻ..... കട്ടിലിൽ നിന്നും ആവേശത്തിൽ എഴുനേൽക്കാൻ ഒരുങ്ങിയതും ആദിത്യൻ അവനെ തടഞ്ഞു..... പതുക്കെ ഉണ്ണി.... മുറിവ് കൂടി വരുന്നത് അല്ലേ ഉള്ളൂ..... മനസിന്റെ മുറിവ് ആണ് സഹിക്കാൻ കഴിയാത്തത്.... ഉണ്ണി പുഞ്ചിരിക്കാൻ ശ്രമിച്ചു......

കാലം മായ്ക്കാത്ത മുറിവ് ഉണ്ടോ മോനെ.....വിധിയുടെ കളിയിൽ കോമാളികൾ ആയി... ആ... എല്ലാം സഹിക്കാൻ കഴിയട്ടെ...... ( പണ്ട് വിനയന്റെ പാർട്ടിൽ പറഞ്ഞിട്ടുണ്ട് അഡ്വക്കേറ്റ് ആദിത്യ വർമ്മ.... ദുർഗ പഠിപ്പിച്ച പ്രശസ്തൻ ആയ വക്കീൽ വിനയനെ ജാമ്യത്തിൽ ഇറക്കി രുദ്രനെ സഹയ്യിക്കാന് വന്നത് അയാൾ ആണ് ഓർമ്മ കാണും എന്നു വിശ്വാസിക്കുന്ന് )...... വീണ ഒരു ഗ്ലാസിൽ ചായയുമായി അയാൾക് അരികിലേക്ക് വന്നു........ അടുത്ത് തന്നെ അഡ്മിഷൻ കിട്ടി അല്ലേ.... പഠിച്ചു വലിയ ഡോക്ടർ ആകണം പേരെടുക്കണം.... അവളുടെ മുടിയിൽ മെല്ലെ തഴുകി അയാൾ......രുദ്ര നീ ആണ് വല്യൊതെ നെടും തൂണ്.... മാറ്റങ്ങൾ കൊണ്ട് വരാൻ നിനക്കഴിഞ്ഞു........

അയാൾ രുദ്രനെ വാത്സല്യപൂർവ്വം ഒന്നു ഉഴിഞ്ഞു...... രുദ്രേട്ടൻ ഇല്ല എങ്കിൽ ഞങ്ങൾ ഇല്ല ആദി ഏട്ടാ... ഓരോ നിമിഷവും ജീവിക്കുന്നത് തന്നെ ഈ മനുഷ്യന്റെ സ്നേഹം കാണുമ്പോഴാണ്..... ഉണ്ണി അത്‌ പറഞ്ഞു കരഞ്ഞു കൊണ്ട് രുദ്രന്റെ തോളിലേക്ക് ചായുമ്പോൾ വീണ കണ്ണ്‌ തുടച്ചിരുന്നു....... മോള്‌ പൊയ്ക്കോ.... ""ഞങ്ങള്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്....... ഗ്ലാസ് അവളുടെ കയിലേക് നൽകി ചിരിച്ചു ആദിത്യൻ.... വീണ രുദ്രനെ നോക്കിയതും കണ്ണുകൾ കൊണ്ട് അവൻ അനുവാദം നൽകി..... പുറത്തേക് ഇറങ്ങുമ്പോൾ ആ മുറിയിലേക്കു വരുന്ന ചന്തുവിനെയും സഞ്ജയനെയും കണ്ണനെയും കണ്ടു മൂന്ന് പേരിലും മൗനം തളം കെട്ടി നിന്നു....

അവരെ കണ്ട് ചിരിച്ചു എന്നു വരുത്തി തീർത്തവൾ മുൻപോട്ട് നടന്നു....... രുദ്ര നമുക്ക് കുറച്ചു പ്രൈവറ്റ് ആയി ഇരിക്കാൻ പറ്റിയ സ്ഥലം എവിടാ.... ആദിത്യൻ ചുറ്റും നോക്കി... ഏട്ടൻ വാ... കുളപ്പടവിലേക്കു പോകാം.... നിങ്ങളും നടന്നോ ഇവനെ ഞാൻ കൊണ്ട് വന്നോളാം.... രുദ്രൻ ഒരു കയ്യാൽ ഉണ്ണിയെ താങ്ങി അവർക്ക് പിന്നാലെ നടന്നു....... 💠💠💠💠 കുളപടവിലേക്കു ഉണ്ണിയെ മെല്ലെ ഇരുത്തി രുദ്രൻ.... കൂടെ മറ്റുള്ളവരും... ആദിഏട്ടൻ ആണ് വരുന്നത് എന്നു ഇവൻ ഒരു വാക്ക് പറഞ്ഞില്ല....സസ്പെൻസ് ആണെന്ന് മാത്രം പറഞ്ഞു..... ചന്തു മെല്ലെ ചിരിച്ചു....... ഇനി എന്തൊക്കെ അറിയാൻ കിടക്കുന്നു ചന്തു.... രുദ്രൻ അവന്റ തോളിൽ തട്ടി.......

താരമോളുടെ മർഡറുമായി ബന്ധപെട്ടു നിനക്ക് മറ്റെന്തെങ്കിലും അറിയാമോ.... രുദ്ര "? ആരാ നാഗേന്ദ്രൻ അവനും ഉണ്ണിയും ആയി എന്താ ബന്ധം....? എന്റെ ചന്തു എല്ലാം അറിയാൻ അല്ലേ നമ്മൾ ഇവിടെ ഇരിക്കുന്നത്.... എല്ലാം പറയാം........ നാഗേന്ദ്രൻ..... '''പകുതി മലയാളി പകുതി ബാംഗ്ലൂർ...... രുദ്രൻ കുളത്തിലേക്ക് നോക്കി... എന്നു വച്ചാൽ...? ചന്തു സംശയത്തോടെ നോക്കി... അച്ഛൻ പാലക്കാട്കാരൻ അമ്മ കന്നടിക വളർന്നത് ബാംഗളൂരിൽ മലയാളം നന്നായി അവന് അറിയാം അല്ലേ ഉണ്ണി രുദ്രൻ ഉണ്ണിയെ നോക്കിയതും പാപഭാരത്തിൽ കുനിഞ്ഞ ശിരസുമായ് ഇരുന്നവൻ... അയാൾക് എങ്ങനെ ഇവനോട് വൈരാഗ്യം വന്നത്....? ചന്തുവിന്റെ ശബ്ദം ഉയർന്നു....

നീ അവനോട് ചോദിക്.... ചോദിച്ചാലും പറയില്ല... തല തെറിച്ചു നടന്നപ്പോൾ ചെയ്തു കൂട്ടിയത് എല്ലാം പറയാൻ ഉളുപ് കാണും.... രുദ്രന്റെ മുഖത്തു ദേഷ്യം നിറഞ്ഞു.... രുദ്രേട്ട... ""ഉണ്ണി ദയനീയം ആയി അവനെ നോക്കി.... വേണ്ട രുദ്ര ഇനി അവനെ വിഷമിപ്പിക്കരുത്.... ഒരുപാട് അനുഭവിച്ചു.....ഇനിയും നീർച്ചൂളയിൽ പുകയുന്നവനെ വാക്ക് കൊണ്ട് നോവിക്കരുത്..... സഞ്ജയൻ രുദ്രനെ വിലക്കി കൊണ്ട് ഉണ്ണിയുടെ അടുത്തേക് ചെന്നത് സഞ്ജയന്റെ വയറിൽ കെട്ടി പിടിച്ചു കരഞ്ഞവൻ... സഞ്ജയൻ പറഞ്ഞതിൽ കാര്യം ഉണ്ട് ഇവനെ നമുക്ക് അറിയാൻ പാടില്ലാത്തത് അല്ലല്ലോ... അവന്റ ഹിസ്റ്ററി മുഴുവൻ നീ പണ്ടേ തപ്പി എടുത്തത് അല്ലേ...... അത്‌ ഒക്കെ കഴിഞ്ഞ കാലം.... ചന്തു നെടുവീർപ്പിട്ടു.... ആ...

"" കഴിഞ്ഞ കാലത്തിന്റെ പ്രതിഫലനം ആണ് നമ്മൾ ഇന്ന് അനുഭവിച്ചത്..... അന്നു നിന്റെ കൈയിൽ ഞാൻ തന്ന ഫയലിൽ ഇവന്റെ വീരശൂര പരാക്രമത്തിന്റെ വലിയ ലിസ്റ്റ് ഉണ്ടായിരുന്നല്ലോ അതിൽ പ്രായം തികയാത്ത കൊച്ചിനെ....... രുദ്രൻ മുഴുവൻ പറയാതെ മുഖം തിരിച്ചു...... രുദ്രേട്ട.... ""വേണ്ട..... ഇനി ഒന്നും പറയരുതെ... ഉണ്ണി കണ്ണ്‌ നിറച്ചു നോക്കി.... എടാ അതിനെ നിഷ്ടൂരം കൊന്നില്ലേ നീ ഒക്കെ കൂടി..... രുദ്രൻ പുച്ഛത്തോടെ കണ്ണെറിഞ്ഞു... ഇല്ല.... ""സത്യം ആയും ഞാൻ... ഞാൻ കൊന്നിട്ടില്ല..... അത്‌ .. അത്‌ കൂട്ടുകാർ ആർക്കോ പറ്റിയ കൈ അബദ്ധം ആണ്....... എന്റെ കൈ കൊണ്ട് അല്ല അത്‌ മരിച്ചത്.... ഞാൻ ആ കുട്ടിയെ... അത്‌ സത്യം ആണ്... ആ തെറ്റ് എന്റെ പെണ്ണിനോട് ഏറ്റു പറഞ്ഞു മാപ്പ് അപേക്ഷിച്ചത് ആണ് ഞാൻ.....

ഉണ്ണി മുഖം പൊത്തി... എന്നിട്ട് നിന്റെ അവിടുത്തെ ഹോൾഡിൽ കേസ് തേച്ചു മാഞ്ഞു കളഞ്ഞു.... അവളുടെ തന്ത ആണ് ആ നാഗേന്ദ്രൻ.......... അല്ലേ...രുദ്രൻ അവനെ രോഷത്തോടെ നോക്കി മ്മ്... ""അതേ.. ഉണ്ണി തലയാട്ടി...... ( ഉണ്ണി വില്ലൻ ആയിരുന്ന സമയം part 11 പറയുന്നുണ്ട്... ആരും ഉണ്ണിയെ വെറുക്കരുത് തെറ്റിനുള്ള ശിക്ഷ ഒരുപാട് അനുഭവിച്ചു... താരയുടെ മരണതിന്റെ ആഘാതം കൊണ്ട് ആണ് രുദ്രൻ അവനോട് ചൂട് ആകുന്നത് ) അപ്പോൾ അതാണ് കാരണം അവൻ പ്രതികാരം ചെയ്തു അതിനായ് ഇവനെ തേടി വന്നു..... ചന്തു കൈ കൂട്ടി തിരുമ്മി.......പക്ഷെ അന്നു എന്താണ് സംഭവിച്ചത് സ്കൂളിൽ പോയ താര എങ്ങനെ....? ചന്തു സംശയത്തോടെ നോക്കി... അത്‌ അവൻ പറയും... ഉണ്ണി....

""എന്താ അന്നു നടന്നത്.... രുദ്രൻ ഉണ്ണിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... താര എങ്ങനെ അവിടെ വന്നു......... എല്ലാം എനിക്ക് അറിയാം എന്നാലും നിന്റെ നാവിൽ നിന്നും എനിക്ക് അത്‌ കേൾക്കണം.......ഇവർക്കും.... അത്‌ രുദ്രേട്ട....ഉണ്ണി മുഖം ഉയർത്തി നോക്കി... ഞാൻ പറയാം രേവമ്മയുടെ ഫോൺ വന്നതും ഞാൻ വല്ലാതെ ഭയന്നിരുന്നു...... ആവണിക്കും കുഞ്ഞുങ്ങൾക്കും എന്തങ്കിലും സംഭവിക്കും എന്നു മനസ് പറഞ്ഞു.... മനസിന്റെ ഒരു തരം അകാരണം ആയ ഭയം.... ബുള്ളറ്റ് എടുത്ത് ബീച്ച് റോഡ് പിന്നിട്ട് ഇടവഴി തിരിയുമ്പോൾ എന്റെ വണ്ടിക് കുറുകെ അയാൾ തടസംപോലെ വന്നത്..... ബാലൻസ് തെറ്റി വീഴാൻ പോയതും ഞാൻ പിടിച്ചു നിന്നു.......

ഉണ്ണി മിഴികൾ കുളത്തിലേക്കു പായിച്ചു ഓർമ്മകൾ അല്പം പുറകിലോട്ട് പോയി... 💠💠💠💠 പജീറോയിൽ നിന്നും ഇറങ്ങി വന്ന് കട്ടി കണ്ണട ഒതുക്കി വയ്ക്കുന്ന അയാളെ കണ്ടതും ഉണ്ണി ഒന്നു ഭയന്നു..... നാ.. നാ.. നാഗേന്ദ്രൻ.... തൊണ്ടക്കുഴിയിൽ വെള്ളം മുഴുവൻ വറ്റുന്നതായി തോന്നി..... അതേടാ നാഗേന്ദ്രൻ..... നീ എന്നേ മറന്നില്ല അല്ലേ...മ്മ്ഹഹ്... ""എന്റെ കുഞ്ഞിനെ ഇല്ലാതെ ആക്കിയിട്ടു നീ സുഖിച്ചു ജീവിക്കുന്നു നിന്റെ കുഞ്ഞിന്റെ മുഖം കാണാൻ ഉള്ള ഭാഗ്യം അത്‌ നിനക്ക് ഇല്ലാലോ....... നാഗേന്ദ്രൻ ഒരു സിഗരറ്റു എടുത്ത് ചുണ്ടിൽ വച്ചു കത്തിച്ചു...... ഇല്ല... ""നാഗേന്ദ്ര സത്യം ആയും ഞാൻ അല്ല ഈ കൈ കൊണ്ട് ഒരുപാട് പാപം ചെയ്തിട്ടുണ്ട്... പക്ഷെ ഇത്‌ ഞാൻ ചെയ്തിട്ടില്ല... വിശ്വസിക്കണം......

ഉണ്ണി ബുള്ളറ്റിൽ നിന്നും ഇറങ്ങി വന്നു..... പ്ഫ...""##%%#% മോനെ നിന്നെ വിശ്വസിക്കാനോ....... നിന്റെ കുടുംബത്തിന്റ അടിവേര് ഇളക്കും ഞാൻ.... ഭൂമിക്കു മീതെ നിന്റെ കുഞ്ഞുങ്ങളെ വാഴിക്കില്ല ഞാൻ.... ഉണ്ണിക് തടുക്കാൻ ആകും മുന്പ് നാഗേന്ദ്രന്റെ കാല്പാദം അവന്റെ നെഞ്ചിന്കൂട് ലക്ഷ്യം ആക്കി പാഞ്ഞിരുന്നു.... വേച്ചു പുറകോട്ടു പോയതും അവൻ പുറകിൽ നിന്നും ഒരു വിളി കേട്ടു....... ഉണ്ണിയേട്ടാ.... """.....ഉണ്ണിയേട്ടാ..... " താ.... താര..... ""അവൻ ശബ്ദം കേട്ടതും പുറകോട്ടു തല ചെരിച്ചു..... സ്കൂളിൽ ബാഗ് കൈയിൽ തൂക്കി കരഞ്ഞു കൊണ്ട് അവന്റെ സമീപം ഓടി വരുന്നവൾ....... നാഗേന്ദ്രന്റെ ചുണ്ടിൽ വിരിയുന്ന ചിരി ഉണ്ണിക് പന്തി അല്ല എന്ന് മനസ്സിൽ ആയതും ചാടി എഴുനേറ്റ് അവളെ തന്നോട് ചേർത്തവൻ...... ഹഹഹ....

""തേടിയ ഇര തന്നെ ആണ് മുൻപിൽ ഭഗവാൻ എത്തിച്ചത്.... നാഗേന്ദ്രൻ മുകളിലോട്ടു നോക്കി...... കൈ മലർത്തി.... നിന്റെ രക്തത്തിൽ നിന്നും തന്നെ തുടങ്ങാം എന്റെ പ്രതികാരം..... നാഗേന്ദ്ര വേണ്ട ഇവൾ കുഞ്ഞാണ്.... എന്നെ നീ കൊന്നോ പക്ഷെ ഇവളെ തൊടരുത് പിന്നെ നിന്റെ കഴുത്തിനു മുകളിൽ തല കാണില്ല....... ഉണ്ണി താരയെ നെഞ്ചോട് ചേർത്തു... ഹോ... ""അത്രക്ക് ഒക്കെ അറിവ് നിനക്ക് ഉണ്ടോ.... എങ്കിൽ എന്തിനായിരുന്നു എന്റെ മോളേ നീ.......... പാഞ്ഞു വന്നയാൾ താരയുടെ കൈയിൽ പിടിച്ചു..... നിമിഷനേരം കൊണ്ട് പുറകിലൂടെ വന്ന ഒരുവൻ ഉണ്ണിയുടെ തലക് ഇരുമ്പ് വടിയാൽ അടിച്ചു..... തെറിച്ചു മുന്പോട്ട് പോകുമ്പോൾ നാഗേന്ദ്രൻ താരയുടെ കൈയിൽ പിടി മുറുക്കിയതും അയാളുടെ കൈയിൽ അമർത്തി കടിച്ചവൾ വീണു കിടക്കുന്ന ഉണ്ണിക് സമീപം ഓടി..........

അവന്റ ദേഹത്തേക് വീഴുബോഴേകും അവനായി ആഞ്ഞ ഇരുമ്പു വടി വാങ്ങി നാഗേന്ദ്രൻ അവളുടെ തലയിൽ പതിപ്പിച്ചിരുന്നു........... ഉ... ണ്ണി... ഏ...... താര കൈ കൊണ്ട് അവന്റെ മുഖത്തു പരതുമ്പോൾ ഒരുമാത്ര എല്ലാം നിശ്ചലം ആയത് പോലെ തോന്നു ഉണ്ണിക്....... സ്ഥലകാല ബോധം വീണതും...... ഉണ്ണി തലയൊന്നു കുടഞ്ഞു.. മോളേ..... ""എന്റെ പൊന്ന് മോളേ..... അവന്റെ നിലവിളി അവിടെ ആകെ പ്രകമ്പനം കൊണ്ടു... നിലത്തുകൂടി ഒഴുകുന്ന രക്തത്തിൽ കൈ ഇട്ടവൻ ആർത്തു വിളിച്ചു...... ഏ... ട്ടാ....... നെഞ്ചിന് കൂടു ഉയർന്നു പൊങ്ങുമ്പോൾ അവളിൽ നിന്നും അവസാനം വരുന്ന ഏട്ടാ എന്നുള്ള വിളി അവന്റെ ചെവിയിൽ പതിച്ചു..... എടാ..... ""

ചാടി എഴുനേറ്റ് നാഗേന്ദ്രന് സമീപം ഓടുമ്പോൾ പുറകിൽ കരുതിയ കത്തി ഉണ്ണിയുടെ വയറ്റിൽ ആഴ്നിറങ്ങിയിരുന്നു..... കണ്ണ്‌ തള്ളി താഴേക്കു പതിക്കുമ്പോൾ പോലീസ് ജീപ്പിന്റെ സൈറൺ കാതിൽ പതിച്ചു കൊണ്ടിരുന്നു.... പോലീസ് വരുന്നുണ്ട്.... വേം രക്ഷപെടാം..... കത്തിയോടെ ഉണ്ണിയെ പുറകോട്ട് തള്ളി നാഗേന്ദ്രനും കൂട്ടരും പജീറോയിൽ കയറി രക്ഷപ്പെട്ടിരുന്നു........ 💠💠💠💠 താരമോളെ....... ""ഒരു നിലവിളിയോടെ ഉണ്ണി ചുറ്റും നോക്കി.......... രുദ്രേട്ട... എനിക്ക് എനിക്ക് കഴിഞ്ഞില്ല അവളെ രക്ഷിക്കാൻ..... എന്റെ കാലുകൾ എന്റെ കൈകൾ എല്ലം ബന്ധിച്ചത് പോലെ ആയിരുന്നു...... രുദ്രന്റെ കയിലേക് കിടന്നവൻ....... മ്മ്മ്.... വിധിയെ തടുക്കാൻ കഴിയില്ല മോനെ....

അത്‌ കൊണ്ട് ആണ് അന്നു ക്ലാസ് നേരത്തെ കഴിഞ്ഞതും താര മോൾക് അത്‌ വഴി വരാൻ തോന്നിയതും... രുദ്രൻ അവന്റെ തലയിൽ തലോടി.... ഇനി ബാക്കി ഞാൻ പറയാം.... ആദിത്യൻ വായിൽ കിടന്ന മുറുക്കാൻ ഒരു വശത്തേക്കു തുപ്പി..... ചന്തുവും സഞ്ജയനും കണ്ണനും അയാളെ സംശയത്തോടെ നോക്കി.... അയാൾ ഒന്നു ചിരിച്ചു..... ""നാഗേന്ദ്രൻ അവിടെ നിന്നും വന്നത് എന്റെ അടുത്തേക് ആണ് മുൻ‌കൂർ ജാമ്യം എടുക്കാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു....... അവൻ എന്റെ മുൻപിൽ കാര്യങ്ങൾ എല്ലാം നിരത്തി... ക്രിമിനൽ വകീൽ ആണ് ഞാൻ.... പക്ഷെ നെറികെട്ട പണി ഞാൻ ചെയ്യില്ല..... വല്യൊതെ ആ വലിയ മനുഷ്യന്റെ ദാനം ആണ് എന്റെ ജീവിതം......

എവിടെയൊ ഒരു സംശയം ഒരു സ്പാർക് എന്നിൽ വീണു... വല്യൊതെ ഓരോരുത്തരേയും എനിക്ക് മനഃപാഠം ആണ്... വിശദമായ അന്വേഷണത്തിൽ ആണ് എന്റെ കൊച്ചുങ്ങൾക്കിട്ട് പണിത്തിട്ടാണ് അവൻ അവിടെ ഇരിക്കുന്നത് എന്ന് മനസിൽ ആയി....... എന്നിട്ട്...? ചന്തു ചാടി കയറി.... അപ്പോൾ തന്നെ ഞാൻ രുദ്രനെ കോൺടാക്ട് ചെയ്തു... കാര്യങ്ങളുടെ കിടപ്പു വശം ഞങ്ങൾ മനസിലാക്കി.... നിയമത്തിന്റെ മടിയിൽ അവനെ ഇട്ട് കൊടുത്താൽ അവൻ രക്ഷപെടും.... അത്‌ കൊണ്ട് അന്നെ അവനെ സുരക്ഷിതം ആയി ഞാൻ മാറ്റിയിട്ടുണ്ട്.... അവന്റെ കൂടെ ഞാൻ ഉണ്ടെന്നു തെറ്റി ധരിപ്പിച്ചു..... ങ്‌ഹേ... ""കണ്ണൻ ഒന്നും മനസിൽ ആകാതെ നോക്കി...... അപ്പോൾ അയാൾ നമ്മുടെ കൈയിൽ ഉണ്ടോ...? ഉണ്ട് കണ്ണാ.... ""ചിലപ്പോ അയാളുടെ കൈ കൊണ്ട് ഇവൻ മരിച്ചാൽ പോലും അയാളെ ഞാൻ വെറുതെ വിട്ടേനെ..... കാരണം തെറ്റ് ചെയ്തവൻ ഇവൻ ആണ്...

പക്ഷെ ഒന്നും അറിയാത്ത പാവം എന്റെ കുഞ്ഞിനെ അവൻ ഇല്ലാതാക്കിയത് ക്ഷമിക്കാൻ എനിക്ക് കഴിയില്ല..... വല്യൊതെ ആൺകുട്ടികൾ ആരാണെന്നു അവൻ അറിയണം..... രുദ്രൻ മുണ്ട് മടക്കി കുത്തി എഴുനേറ്റു.... കൂടെ ചന്തുവും കണ്ണനും....... ഞാനും ഉണ്ട് രുദ്ര.... എന്റെ കുഞ്ഞ് പെങ്ങൾ കൂടി ആണ് അവൾ സന്ജയനും അവർക്ക് ഒപ്പം ചേർന്നു.... രുദ്രേട്ട ഞാൻ.... ""ഉണ്ണി അവനെ നോക്കി... നീയും കൂടെ വരണം.... ഇനി അവൻ ഈ ഭൂമിക്കു മുകളിൽ വേണ്ട.........മുണ്ട് മടക്കി വല്യൊതെ ആൺകുട്ടികൾ പോകുന്നത് ചിരിയോടെ നോക്കി നിന്നു ആദിത്യൻ................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story