രുദ്രവീണ: ഭാഗം 146

rudraveena

എഴുത്തുകാരി: മിഴിമോഹന

ഉണ്ട് കണ്ണാ.... ""ചിലപ്പോ അയാളുടെ കൈ കൊണ്ട് ഇവൻ മരിച്ചാൽ പോലും അയാളെ ഞാൻ വെറുതെ വിട്ടേനെ..... കാരണം തെറ്റ് ചെയ്തവൻ ഇവൻ ആണ്... പക്ഷെ ഒന്നും അറിയാത്ത പാവം എന്റെ കുഞ്ഞിനെ അവൻ ഇല്ലാതാക്കിയത് ക്ഷമിക്കാൻ എനിക്ക് കഴിയില്ല..... വല്യൊതെ ആൺകുട്ടികൾ ആരാണെന്നു അവൻ അറിയണം..... രുദ്രൻ മുണ്ട് മടക്കി കുത്തി എഴുനേറ്റു.... കൂടെ ചന്തുവും കണ്ണനും....... ഞാനും ഉണ്ട് രുദ്ര.... എന്റെ കുഞ്ഞ് പെങ്ങൾ കൂടി ആണ് അവൾ സന്ജയനും അവർക്ക് ഒപ്പം ചേർന്നു.... രുദ്രേട്ട ഞാൻ.... ""ഉണ്ണി അവനെ നോക്കി... നീയും കൂടെ വരണം.... ഇനി അവൻ ഈ ഭൂമിക്കു മുകളിൽ വേണ്ട.........മുണ്ട് മടക്കി വല്യൊതെ ആൺകുട്ടികൾ പോകുന്നത് ചിരിയോടെ നോക്കി നിന്നു ആദിത്യൻ........

💠💠💠💠 ആരെ തല്ലി കൊല്ലാൻ ഉള്ള പോക്കാണ്.... """ബാഗിൽ തുണികൾ അടുക്കി വയ്ക്കുമ്പോൾ കൈ കെട്ടി നിൽക്കുന്ന വീണയെ കൂർപ്പിച്ചു നോക്കി രുദ്രൻ...... ഞങ്ങൾക് ബാംഗ്ലൂർ വരെ പോകണം....."" ""മറ്റെന്നാൾ തിരികെ വരും..... ആദിയേട്ടൻ വന്നപ്പഴേ എനിക്ക് സംശയം ഉണ്ടായിരുന്നു... എന്തൊ കുരുത്തക്കേട് ഒപ്പിക്കാൻ ആണെന്ന് നിങ്ങൾക് അങ്ങ് പോയാൽ പോരെ രുദ്രേട്ട വയ്യാതെ ഇരിക്കുന്ന ഉണ്ണിയേട്ടനെ കൊണ്ടു പോകണോ..... ആവണി ചേച്ചി ടെൻഷൻ അടിച്ചു ചാകാറായി.... വീണ ടവൽ മടക്കി ബാഗിലേക്കു വച്ചു......... വാവേ... നിനക്ക് എല്ലാം അറിയാവുന്നത് അല്ലേ... എന്റെ അല്ല"""" നമ്മുടെ രക്തത്തെ ആണ് അവൻ കൊന്നത് ആ ചിതയിലേ ചൂട് ഇത്‌ വരെ ആറിയിട്ടില്ല... മനസിലെയും..... ""

രുദ്രൻ മുഖം വെട്ടിച്ചു... അറിയാം... ""...എന്റെ രുദ്രേട്ടൻ എന്നും നന്മയുടെ ഭാഗം ആണെന്ന് അറിയാം.... പക്ഷെ ഉണ്ണിയേട്ടന് കൊണ്ട് പോകണോ.... ഒരു പേടി.... വീണ അവന്റെ കൈയിൽ കൂട്ടി പിടിച്ചു..... വേണം അവന്റെ ഉള്ളിലെ പുകച്ചിലിനു ഒരു പരിധി വരെ ആശ്വാസം ആകും ...... സമാധാനത്തോടെ ജീവിക്കട്ടെ ഇനി എങ്കിലും എന്റെ കുട്ടി..... രുദ്രൻ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി........ നീ ആണ് എന്റെ ശക്തി... പ്രാർത്ഥന വേണം.....ചില കൂട്ടി കിഴിച്ചിലുകൾ മനസിന്‌ സമാധാനം തരുന്നില്ല...അത്‌ വിധിക്കു വിട്ടു കൊടുക്കണം..... ഒരു ദീർഘ നിശ്വാസത്തോടെ രുദ്രൻ ബാഗ് എടുത്തു പുറത്തേക് നടന്നു......

നടുമുറിയിൽ ചെല്ലുമ്പോൾ ഉണ്ണിയുടെ കുഞ്ഞുങ്ങൾ മൂവരും തങ്കുവിന്റെയും ശോഭയുടെയും രേവതിയുടെയും കൈകളിൽ ഉണ്ട്..... പേരിടൽ ചടങ്ങ് ആയിട്ട് നടത്തിയില്ല....വിളക് വെച്ചു ഈ പിള്ളേര് തന്നെ അത്‌ നടത്തി... തങ്കു അത്‌ പറയുമ്പോൾ ആദിത്യൻ തങ്കുവിന്റെ കയ്യിലെ പെൺകുഞ്ഞിനെ ഉറ്റു നോക്കി..... ഗുണ്ടുമണികൾ ആയ ആങ്ങളമാർക് ഒരു കുഞ്ഞിപെങ്ങൾ..... ആദിയേട്ടന്റെ സംശയം മനസിൽ ആയി ഇവന്മാർ രണ്ടും കേമന്മാർ ആണ് തൊട്ടാൽ പൊള്ളും.....അഗ്നിയും സൂര്യനും അവൾ സഹനം ക്ഷമ ആണ്..... രുദ്രൻ അത്‌ പറഞ്ഞു വരുമ്പോൾ സഞ്ചയന്റെ മുഖത്ത് ചിരി പടർന്നു....... ആദിത്യൻ സംശയത്തോടെ നോക്കി.... ഭൂമി ദേവിക്ക് തുല്യം ആണവൾ ... അല്ല ഭൂമി ദേവി തന്നെ....

സഹനം ക്ഷമ എല്ലാം ആവോളം ഉള്ളവൾ... ഈ നാലു സഹോദരന്മാർക് സ്നേഹം ഊട്ടാനും അവരെ സ്നേഹ ശാസനയോടെ നിയന്ത്രിക്കാനും കഴിവുള്ളവൾ......... രുദ്രൻ ചിരിച്ചു കൊണ്ട് ആ കുഞ്ഞ് മുടിയിൽ തഴുകുമ്പോൾ ഞൊട്ടി നുണഞ്ഞവൾ അവനെ നോക്കി...... എന്താ മൂന്ന് പേർക്കും പേരിട്ടത്.....? ആദിത്യൻ ചിരിയോടെ നോക്കി... അത്‌ രുദ്രേട്ടന്റെ ഡിപ്പാർട്മെന്റ് ആയിരുന്നു.... ഉണ്ണി ഷർട്ടിന്റെ ബട്ടൻസ് ഇട്ടു കൊണ്ട് പതുക്കെ വന്നു... പുറകിൽ ആവണിയും....... അഗ്നിദേവ്, സൂര്യ ദേവ്,ക്ഷമ .... ( ഭൂമി ദേവി ക്ഷമ തന്നെ ആണല്ലോ ) അഗ്നിയും സൂര്യനും ഭൂമിയും.... നിറഞ്ഞ പുഞ്ചിരിയോടെ ആദിത്യൻ നോക്കുമ്പോൾ കണ്ണടച്ച് ഉറങ്ങുന്ന കുറുമ്പന്മാർ സ്വപ്നം എന്നാ പോലെ പുഞ്ചിരിച്ചു..... പോയി വരാം.....

""മ്മ്ഹഹ്.. ""ആരും കാണാതെ വീണയുടെ കൈപ്പടത്തിൽ പതിയെ പിടിച്ചവൻ അവളുടെ പ്രാർത്ഥനയോടെ കാറിലേക് കയറി പുറകെ മറ്റുള്ളവരും.... ഉണ്ണിയെ സുരക്ഷിതം ആക്കി കണ്ണനും ചന്തുവും ഇരുപുറം ഇരുന്നു.......സഞ്ജയനും രുദ്രനും മുൻപിലും.... ആദിത്യൻ മറ്റൊരു കാറിൽ തന്റെ അസിസ്റ്റന്റമാരുടെ കൂടെ പുറകെയും തിരിച്ചു..... വാവേ.... ""പേടി ആവുന്നുണ്ട് എനിക്ക്..... ഉണ്ണിയേട്ടൻ മുറിവ് ശരിക്കും ഉണങ്ങിയിട്ട് കൂടെ ഇല്ല.... ആവണി അവളുടെ കയ്യിൽ മുറുകെ പിടിച്ചു... രുദ്രേട്ടനെ വിശ്വാസം ഇല്ലേ ചേച്ചിക്....? വീണ പുരികം ഉയർത്തി നോക്കി... ഉണ്ട്.... "മറ്റാരേക്കാളും വിശ്വാസം ആണ്... എങ്കിൽ പോയ കാര്യം വിജയിച്ചു അവർ വരും.....

ദേ കുഞ്ഞുട്ടന്മാർ ഉണർന്നു വന്നു ഞ്ഞീ ഞ്ഞീ കൊടുകക്ക്‌ പെണ്ണേ... എന്റെ മാളൂട്ടിക് കുറച്ചു വച്ചേക്കണേ..... കളിയോടെ വീണ ആവണിയുടെ കവിളിൽ നുള്ളി... അവന്മാർ ഉള്ളത് മുഴുവൻ ഊറ്റി കുടിച് പെങ്കൊച്ചിനു ഒന്നും കിട്ടുന്നില്ല..... പോടീ... ""ആവണിയുടെ മുഖത്തു നാണം വിടർന്നു... 💠💠💠💠💠 വെളുപ്പിനെ തന്നെ ബാംഗ്ലൂർ സിറ്റിയിൽ എത്തിയിരുന്നു അവർ..... രുദ്രൻ ഡ്രൈവിങ് സീറ്റിൽ ഇരുന്നു മൂരി നിവർന്നു.... എടാ ഉണ്ണി ഇറങ്ങി കുറച്ചു പഴയ ഓർമ്മകൾ വേണമെങ്കിൽ അയവിറക്കിക്കോ... ഇവിടെ കിടന്നു കുറെ കുരുത്തക്കേട് ഒപ്പിച്ചത് അല്ലേ...... ഓർമ്മിക്കാൻ കുറെ കാണുമല്ലോ.... ശവത്തിൽ കുത്തല്ലേ രുദ്രേട്ട.... ""

ഉണ്ണി ചുണ്ട് കൂർപ്പിച്ചു.......... ചെറു ചിരിയോടെ രുദ്രൻ പുറത്ത് ഇറങ്ങി അടുത്ത് കണ്ട ചെറിയ കടയിൽ നിന്നും ചൂട് ചായ വാങ്ങി എല്ലവർക്കും നൽകി........ നല്ല തണുപ് ഉണ്ട് നീ പുറത്ത് ഇറങ്ങേണ്ട ഉണ്ണി.......പനി പിടിച്ചാൽ ഇൻഫെക്ഷൻ ആകും.... ചന്തു ഒരു ബ്ലാങ്കെറ്റ് എടുത്തു അവനെ പുതപ്പിച്ചു പുറത്ത് ഇറങ്ങി..... രുദ്ര എന്താ നിന്റെ ഉദ്ദേശ്യം......? ചന്തു മുഖം കൂർപ്പിച്ചു നോക്കി... എന്താ നിനക്ക് പേടി ഉണ്ടോ....? ഇതിലും വലുത് നേരിട്ടത് അല്ലേ പിന്നെ എന്ത് പേടിക്കാൻ അത്‌ വിട്... എനിക്ക് അറിയേണ്ടത് അയാളെ നീ എവിടെ ആണ് ഒളിപ്പിച്ചിരിക്കുന്നത്.... അയാൾ അയാളുടെ വീട്ടിൽ ഉണ്ട് അല്ലാതെ എവിടെ പോകാൻ....

""രുദ്രൻ ചായ ചുണ്ടോട് ചേർത്ത്... ങ്‌ഹേ.. ""അയാളുടെ വീട്ടിലോ.... സഞ്ചയൻ ചായ വിക്കി അവനെ നോക്കി..... ഈ പണിക് ഇറങ്ങി വലിയ പരിചയം ഇല്ലാത്തത് കൊണ്ടാണ് സഞ്ജയേട്ടൻ വിക്കിയത്..... ഗുണ്ടാപ്പണിക്കും കൊറ്റേഷൻ പണിക്കും രുദ്രേട്ടൻ കഴിഞ്ഞേ ഉള്ളൂ..... അല്ലേടാ.... കണ്ണൻ അകത്തു ഇരിക്കുന്ന ഉണ്ണിയെ എത്തി നോക്കി .... ബ്രോക്കർ പണിക്കും... ""ഉണ്ണി പല്ലു ഇളിച്ചു.... നീ എന്നേ ഊതാതെ ചായ ഊതി കുടിച് വണ്ടി കേറാൻ നോക്ക്.... ആദിഏട്ടന്റെ വീട്ടിൽ ചെല്ലുമ്പോൾ എല്ലാവർക്കും ഉള്ള ടാസ്ക് പറയാം ..... രുദ്രൻ കാശ് കൊടുത്തു അകത്തു കയറുമ്പോഴും ചന്തു ആലോചനയിൽ ആണ്... എടാ അകത്തു കയര്....

മഞ്ഞു കൊണ്ട് പനി പിടിക്കണ്ട..... രുദ്രൻ മെല്ലെ ചിരിച്ചു.... 💠💠💠💠 കുളി കഴിഞ്ഞു ചന്തു നടുമുറിയിൽ വരുമ്പോൾ ആദിത്യ വർമ്മ അവർക്കായുള്ള ഭക്ഷണം കരുതി വച്ചിരുന്നു....... ഉണ്ണിയെ നിർബന്ധിച്ചു കഴിപ്പിക്കുന്നുണ്ട് കണ്ണൻ.... സഞ്ചയൻ ഫോണിൽ ആണ്.......... രുദ്രൻ എവിടെ ചന്തു ഉണ്ണിക് എതിർവശം ഇരുന്നു...... ഞാൻ ഇവിടെ ഉണ്ടേ..... ഒരു പ്ലെയിറ്റിൽ ദോശയുമായ് അവിടേക്കു വന്നു...... ബാക്കി ഉള്ളവരെ ടെൻഷൻ അടുപ്പിച്ചു നീ ഇവിടെ കഴിച്ചോണ്ട് ഇരുന്നോ എന്താ നിന്റ ഉദ്ദേശ്യം...... ചന്തു അല്പം രോഷത്തോടെ നോക്കി... കുറ്റം പറയാൻ കഴിയില്ല ചന്തു നല്ല ദോശ.. ഈ റെസിപ്പി വാവയെ വേണ്ട """മീനുനു പറഞ്ഞു കൊടുക്കണം... അവളുടെ കൈപ്പുണ്യം വല്യോത് മറ്റാർക്കും ഇല്ല.....

രുദ്രൻ ദോശ മുറിച്ചു വയിലേക് വച്ചു....... **%&&#.... ചന്തു പല്ല് കടിച്ചു...... ഹഹാ ദേഷ്യപ്പെടാതെ സാറെ... ഇത്‌ ഒന്നു കഴിഞ്ഞോട്ടെ നമ്മൾ നേരെ നാഗേന്ദ്രനെ കാണാൻ പോകുന്നു... രുദ്രപ്രസാദ്‌ IPS.... """രുദ്രന്റെ കണ്ണുകൾ കുറുകി..... ഒഫിഷ്യൽ മീറ്റിംഗോ..... ചന്തു കണ്ണ്‌ തുറിച്ചു നോക്കി.... സഞ്ജയനും ഫോൺ കട്ട്‌ ചയ്തു വന്നു.... മ്മ്മ്.. ""അതേ... ഞാൻ അവനെ അറസ്റ് ചെയ്യാൻ ആണ് പോകുന്നത്.......... അവനെ അങ്ങനെ തെറ്റിധരിപ്പിച്ചിട്ടുണ്ട്.... ആരു...? ചന്തു പുരികം ഉയർത്തി നോക്കി... ഹഹഹ... ""ദോ ആ മനുഷ്യൻ അവനെ വിളിച്ചു പറഞ്ഞു കഴിഞ്ഞു കേരള പോലീസ് അവനെ അറസ്റ് ചെയ്യാൻ വരുന്നുണ്ട് എന്ന് ..... രുദ്രൻ ആദിയെ ചൂണ്ടി കാണിച്ചു.......

ആദിഅവർക്ക് അരികിലേക്ക് വന്നു.... ""അവൻ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ മെയിൽ ചെയ്തു കഴിഞ്ഞു... ഞാൻ അവനോട് അവന്റെ യശ്വന്ത്പുരയിൽ ഉള്ള ഫാമം ഹൗസിലേക്ക് മാറാൻ പറഞ്ഞിട്ടുണ്ട് ...... ഇത്രേം ചെയ്താൽ പോരെ... ആദി ചിരിച്ചു കൊണ്ട് അവനെ നോക്കി... പോരാ..... """അവന്റെ ഫാമം ഹൗസിൽ ഉള്ള സെക്യൂരിറ്റി ക്യാമറ എല്ലാം ഓഫ് ചെയ്യാൻ പറയണം........ഇനി നിങ്ങൾക് ഉള്ള ടാസ്ക്..... രുദ്രൻ സഞ്ചയനും ചന്തുവിനും കണ്ണനും നേരെ തിരിഞ്ഞു..... നമ്മൾ നാഗേദ്രന്റെ ഫാമ് ഹൗസിൽ പോകുന്നു.... കണ്ണനും ചന്തുവും സഞ്ജയനും അഡ്വക്കേറ്റ് ആദിത്യ വർമ്മയുടെ ജൂനിയർസ് ആയിട്ടാണ് ആണ് അവിടെ എത്തേണ്ടത് ....

ആദിത്യ വർമ്മ പറഞ്ഞത് പ്രകാരം നിങ്ങൾ മുൻ‌കൂർജാമ്യത്തിന്റെ പ്രോസെജർ ചെയ്യാൻ ചെന്നത് ആണ്.......... എല്ലാം ആദിയേട്ടൻ പഠിപ്പിച്ചു തരും.... ഞങ്ങളോ... ""? സഞ്ചയൻ അത്ഭുതത്തോടെ നോക്കി.... ഇങ്ങേരു അവിടെ വെറുതെ ഇരുന്നാൽ മതി ചന്തു സംസാരിച്ചോളും...... രുദ്രൻ പറഞ്ഞതും ഉണ്ണി വാ പൊത്തി ചിരിച്ചു.... പോടാ... ""സഞ്ചയൻ ഉണ്ണിയെ നോക്കി... ചന്തുവും സഞ്ചയനും സംസാരിച്ചു ഇരിക്കുന്ന സമയം കണ്ണൻ ആദിത്യ വർമ്മയുടെ നിർദ്ദേശപ്രകാരം അവിടുത്തെ സെക്യൂരിറ്റി ക്യാമറയുടെ കണെക്ഷൻ കട്ട്‌ ചെയ്യണം എന്ന് പറയണം... ആൾറെഡി അവൻ അത്‌ ഓഫ്‌ ച്യ്തിരിക്കും ..... പിന്നെ നമ്മുടെ സുരക്ഷക്ക് വേണ്ടി ഒരു മുൻകരുതൽ....

രുദ്രൻ കണ്ണനെ നോക്കി...... കഴിയില്ലേ.....? പിന്നെന്താ...അത്‌ ഞാൻ ഏറ്റു.......... ഒരു പണി ഇല്ലാതെ നടന്നപ്പോൾ അത്‌ കുറച്ചു പഠിച്ചത് നന്നായി... കണ്ണൻ അഭിമാനത്തോടെ സ്വയം ഒന്നു പൊങ്ങി.... കറക്ട് ആയിട്ടുള്ള കണെക്ഷൻ തന്നെ കട്ട്‌ ചയ്തോണം സിനിമേല് ഒക്കെ കാണും പോലെ പച്ച വയറും മഞ്ഞ വയറും നോക്കി അറ്റി സിറ്റി വാട്ടർ പീപ്പി കാണിക്കരുത്... ഉണ്ണി കണ്ണന്റെ ചെവിയിൽ പറഞ്ഞു..... നിന്റെ ഈ വയറു ഡാമേജ് ആയി ഇരിക്കുന്നത് കൊണ്ട് നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല..... കണ്ണൻ ഒന്നു കൂർപ്പിച്ചു നോക്കി..... കുഞ്ഞു കളിക്കാതെ പിള്ളേരെ... രുദ്രൻ രണ്ടു പേരെയും മാറി മാറി നോക്കി... ഉണ്ണി പതുക്കെ കുനിഞ്ഞു ഇരുന്നു....

കണ്ണാ അതിനു ശേഷം മിസ്കാൾ തന്നാൽ മതി ഉണ്ണിയെ കൊണ്ട് ഞാൻ അകത്തേക് വരാം...... നേരിട്ട് പോയി അവനെ ഇല്ലാതെ ആക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല... ഇനി ഒരു നിയമകുരുക്ക് വന്നാൽ നമ്മൾ ആരും പെടരുത്..... അത്‌ മാത്രം അല്ല മനസിനെ അലട്ടുന്ന ചില ചോദ്യങ്ങൾ അതിന് ഒരു ഉത്തരം കിട്ടണം...... എന്ത് ചോദ്യം...? ചന്തു അവനെ നോക്കി.... അതിനു ഉത്തരം കണ്ടെത്തി കഴിഞ്ഞു പറയാം...... ഞാൻ കാരണം ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടാകാൻ പാടില്ല.... എല്ലവരെയും കാത്തു ഇരിക്കാൻ വീട്ടിൽ നമ്മുടെ ഭാര്യമാർ ഇല്ലെടാ.... രുദ്രൻ മുണ്ട് മടക്കി കുത്തി മുകളിലേക് പോയി.... എന്നാൽ പിന്നെ രുദ്രേട്ടനു കൂടി വക്കീൽ ആണെന് പറഞ്ഞു വന്നാൽ പോരെ....

ഇതിന്റെ വല്ല ആവശ്യം ഉണ്ടോ... ഉണ്ണി സംശയത്തോടെ ആദിത്യനെ നോക്കി.... ആ ചോദ്യം ന്യായം.... ""നാഗേന്ദ്രൻ നിസാരകാരൻ അല്ല.... അയാൾക് രുദ്രനെ അറിയാം....എന്റെ അടുത്ത് വന്നു അയാൾ സംസാരിച്ചപ്പോൾ എനിക്ക് അത്‌ മനസിൽ ആയതു ആണ്.... രുദ്രനെ കുറിച്ച് അറിഞ്ഞും അവനെ തിരിച്ചു അറിഞ്ഞും ആണ് അവൻ നിങ്ങളെ ആക്രമിക്കാൻ വന്നത്....... രുദ്രനെ അവൻ ഭയക്കുന്നുണ്ട്... അത്‌ കൊണ്ട് രുദ്രൻ നേരിട്ട് അവിടെ വന്നാൽ ശരി ആകില്ല..... അയാൾ ചന്തുവിന് നേരെ തിരിഞ്ഞു... ചന്തു ആ പോയ സാധനത്തെ വരുതിയിൽ വരുത്താൻ ഞാൻ പെട്ട പാട്... നാഗേന്ദ്രനെ കുറിച്ച് അരിഞ്ഞതും കൊമ്പ് കുലുക്കി ഇറങ്ങിയത് ആണ് അവനെ കൊന്നിട്ട് അടങ്ങു എന്ന് വാശി...........

അവൻ അങ്ങനെ ആണ് ആദി ഏട്ടാ..... വെട്ടൊന്ന് മുറി രണ്ട്...... നിങ്ങളെ ഒന്നും കൂടാതെ ഇറങ്ങി തിരിച്ചത് ആണ് കക്ഷി എല്ലാം ഒറ്റക് ഏറ്റെടുക്കാൻ... ആ സ്വഭാവം അറിയാവുന്നത് കൊണ്ടാണ് നേരിട്ട് ഞാൻ വന്നത്...ആശാൻ കുറെ കൂട്ടി കിഴിച്ചിലുകൾ നടത്തി... പിന്നെ എല്ലാം അവൻ തന്നെ പ്ലാൻ ചെയ്തു...അവന്റെ ഉദ്ദേശ്യം എന്താണന്നു വ്യക്തമായും എനിക്ക് അറിയില്ല...പക്ഷെ മറ്റെന്തോ തീരുമാനിച്ചു ഉറച്ചിട്ടാണ് അവൻ ഈ കളി കളിക്കുന്നത്.... ആദിത്യൻ എല്ലവരെയും മാറി മാറി നോക്കി.... അതേ ആദിഏട്ടാ അവന്റെ മനസിൽ ഉള്ളത് കണ്ടു് പിടിക്കാൻ കുറച്ചു പാട് ആണ്... എന്തായാലും അവൻ ചെയുന്നത് നന്മ ആയിരിക്കും ന്യായം ആയിരിക്കും അത്‌ എനിക്ക് അറിയാം... ചന്തു മീശ ഒന്നു കടിച്ചു.... 💠💠💠💠

ഇതാണ് നാഗേന്ദ്രന്റെ ഫാമം ഹൌസ്.... അവന്റെ സാമ്രാജ്യം വലിയ മതിലിനു മുൻപിൽ ആരും ശ്രദ്ധിക്കാത്ത ഭാഗത്തു വണ്ടി നിർത്തി രുദ്രൻ....... ഗേറ്റിനു വെളിയിൽ രണ്ടു സെക്യൂരിറ്റി നില്പുണ്ട്..... ആദിത്യവർമ്മയുടെ ഐഡന്റിറ്റി കാണിച്ചു നിങ്ങൾ മൂന്നും അകത്തു കയറിക്കോ... രുദ്രൻ ചന്തുവിനും കണ്ണനും സഞ്ജയനും നിർദ്ദേശം നൽകി..... എല്ലാം ഓർമ്മ ഉണ്ടല്ലോ.... രുദ്രൻ എടുത്തു ചോദിച്ചു.... മ്മ്മ്... ""എല്ലാം ഞങ്ങൾ നോക്കിക്കോളാം... സഞ്ജയൻ ആദ്യം ആയി ഇടുന്ന പാന്റ് ഒന്നു കൂടി വലിച്ചു മുകളിലേക്കു ഇട്ടു... ഇങ്ങേർക്ക് ഇതിന്റെ വല്ല അവശ്യം ഉണ്ടയിരുന്നോ ആരുടേലും നാഡി പിടിച്ചു അവിടെ ഇരുന്നാൽ പോരായിരുന്നോ അറിയാത്ത പണിക് ചാടി ഇറങ്ങിയത് അല്ലേ.....

ഉണ്ണി രുദ്രനെ ഒന്ന് തോണ്ടി... മിണ്ടാതെ ഇരിക്കെടാ അവിടെ അവൻ കേൾക്കണ്ട നിന്റെ നാഡി പിടിച്ചു ഞെരുക്കും .... രുദ്രൻ മീശ കടിച്ചു ചിരിച്ചു..... രുദ്രൻ പറഞ്ഞത് പോലെ തന്നെ ആദിത്യവർമ്മയുടെ ജൂനിയർസ് ആയി ചന്തു സംസാരിച്ചു തുടങ്ങിയിരുന്നു നാഗേന്ദ്രനോട്...... ആ സമയം അയാളുടെ അനുവാദത്തോടെ കണ്ണൻ അകത്തു കയറി സെക്യൂരിറ്റി കാം ഇൽ ഉള്ളത് ഡിലീറ്റ് ചെയ്ത് അത്‌ ഡിസ്കണക്ട് ചെയ്തു...... തിരികെ വന്നു ചന്തുവിന് സിഗ്‌നൽ നൽകി അവൻ...... 💠💠💠💠 കണ്ണന്റെ മിസ്കാൾ വന്നതും രുദ്രൻ പതുക്കെ കാറിൽ നിന്നും ഇറങ്ങി... വാടാ ഉണ്ണി അകത്തേക്കു പോകാം...... രുദ്രൻ ഉണ്ണിയെ കൊണ്ട് പുറത്തേക് ഇറങ്ങി....... 💠💠💠💠

ആദിത്യവർമ്മ കൊടുത്തു വിട്ട ചില പേപ്പേഴ്സിൽ ചന്തു അയാളുടെ സൈൻ വാങ്ങി....... ഇത്‌ കൊണ്ട് ഒന്നും തീരുന്നില്ല വകീലേ.... നാഗേന്ദ്രൻ കളി തുടങ്ങിയതെ ഉള്ളൂ..... അവൻ ചത്തില്ല...മ്മ്ഹഹ് "...വകീൽ ഇനിയും വരേണ്ടി വരും അവനേയും അവന്റെ കുടുംബത്തെ മുഴുവൻ ഞാൻ കൊല്ലും..... നാഗേന്ദ്രൻ പല്ല് കടിച്ചു..... അതിന് നാഗേദ്രൻ രണ്ടാമത് ഒന്നു കൂടി ജനിക്കണം..... """ഘനഗാംഭേര്യം ഉള്ള ശബ്ദം കേട്ടതും അയാൾ തല ഉയർത്തി നോക്കി... പുറകിൽ കൈകെട്ടി നിൽക്കുന്ന രുദ്രനെ കണ്ടതും സംശയത്തോടെ പുരികം ഉയർത്തി.... രുദ്രൻ... . "? നീ എങ്ങനെ ഇവിടെ വന്നു...? അയാൾ ചാടി എഴുനേറ്റു......... ഇവൻ എങ്ങനെ എന്റെ ഒളിത്താവളം തിരിച്ചു അറിഞ്ഞു..... അയാളുടെ മുഖത്ത് ഭയം നിഴലിച്ചു......

നീ എന്താ നാഗേന്ദ്ര വിചാരിച്ചത് ഒന്നും അറിയാത്ത കുഞ്ഞിനേയും കൊന്നിട്ട് ഇനിയും എന്റെ കുടുംബം തകർക്കാൻ ആണോ നിന്റെ ഉദ്ദേശ്യം... അത്‌ നടക്കില്ല..... രുദ്രന്റ ശബ്ദം ഉയർന്നു....... നിനക്ക് വേണ്ടത് ഇവനെ അല്ലേ.... നിന്റെ മുൻപിൽ കൊണ്ട് വന്നിട്ടുണ്ട് ഞാൻ നിനക്ക് എന്താണന്നു വച്ചാൽ ചെയ്യാം കൊല്ലുവോ തിന്നുകയോ എന്ത്നാന്നു വച്ചാൽ ആവാം പക്ഷെ എന്റെ കുടുംബത്തിൽ ഒരാളുടെ ദേഹത്തു ഇനി നിന്റർ ദൃഷ്‌ടി പതിയാൻ പാടില്ല.... ........ രുദ്രൻ ഉണ്ണിയെ വലിച്ചു അയാളുടെ മുന്പിലേക് ഇട്ടു........ രുദ്ര..... ""ചന്തുവിന്റെ ശബ്ദം ഉയന്നു പൊങ്ങി... നിങ്ങൾ വാ.... അവരുടെ വൈരാഗ്യം അവർ തല്ലി തോൽപിക്കട്ടെ...

രണ്ടിൽ ഒരാൾ തീർന്നാൽ ഈ പ്രശ്നത്തിന് പരിഹാരം ആകുമല്ലോ...... രുദ്രൻ കടുപ്പിച്ചു ഒന്നു നോക്കിയത് ചന്തുവും കണ്ണനും സഞ്ജയനും അവന് അരികിലേക്ക് നീങ്ങി..... എന്നാലും....... രുദ്ര അവൻ... അവൻ ഒറ്റക് അവന് സുഖം ഇല്ല എന്ന് അറിഞ്ഞു കൂടെ നിനക്ക്..... ചന്തു ആകെ വെപ്രാളം പിടിച്ചു രുദ്രനെ നോക്കി... അവൻ ചെയ്ത തെറ്റിനു ശിക്ഷ അവൻ അനുഭവിച്ചു കഴിഞ്ഞത് ആണ് ചന്തു....അവനിലെ പാപഭാരം ആണ് അന്നു പ്രതിരോധിക്കാൻ മറന്നു അവൻ പുറകോട്ടു മാറിയത് അതിനു അവൻ നൽകിയ വില വലുതും.... ഇനി അത്‌ പാടില്ല...... ചെറുത്തു നിൽക്കട്ടെ അവൻ...... രുദ്രൻ കണ്ണുകൾ കൂട്ടി അടച്ചു കാറിലേക്ക് ചാരി കിടന്നു.............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story