രുദ്രവീണ: ഭാഗം 148

rudraveena

എഴുത്തുകാരി: മിഴിമോഹന

ചെറിയ പ്രശ്നം ഉണ്ട് പക്ഷെ പേടിക്കാൻ ഒന്നും ഇല്ല പരിഹാരം ഇല്ലാത്ത കാര്യങ്ങൾ ഇല്ലല്ലോ........ എന്താടാ കാര്യം... നീ അത്‌ പറ ചെറുത് ആണെന്ന് പറഞ്ഞാലും ഇപ്പോൾ ചങ്കിൽ ഒരു തീയാണ്... അല്ലെ കണ്ണാ....ചന്തു കണ്ണനെ നോക്കി അവനും അതേ അവസ്ഥയിൽ തന്നെ ആണ്... എന്താണ് രുദ്രൻ പറയാൻ പോകുന്നത് എന്നുള്ള ആകാംഷയോ ഭയമോ എന്തൊക്കെയോ മുഖത്ത് വായിച്ചെടുക്കാൻ കഴിയും....... ഏയ് പേടിക്കാൻ ഒന്നും ഇല്ല.... ഗൗരിയുടെ ജാതകത്തിൽ ചെറിയ ഒരു പ്രശ്നം ഉണ്ട് അതിനാൽ രണ്ട് വർഷം കഴിഞ്ഞു വിവാഹം മതി എന്നായിരുന്നു സഞ്ജയന്റെ തീരുമാനം പക്ഷെ നിലവിലെ സാഹചര്യത്തിൽ ആ വിവാഹം അനിവാര്യം ആണ്........ അപ്പോൾ എന്താണ് തീരുമാനം....

പുതുമന തിരുമേനിയെ കൊണ്ട് കഴിയുമോ അവളെ ട്രെയിൻ ചെയ്യിക്കാൻ..... പുള്ളിക്ക് ഇപ്പോൾ തന്നെ നേരെ നില്കാൻ വയ്യ.... ചന്തു ആകാംഷയോടെ രുദ്രനെ നോക്കി..... വിവാഹം അത്‌ നടക്കും അതിനു മാറ്റം ഇല്ല... പക്ഷെ......... എന്ത് പക്ഷെ..... ""? ഒരു താലി ബന്ധം മാത്രമേ അവർ തമ്മിൽ പാടുള്ളു ഏകദേശം ഇരുപത്തിഎട്ടു മാസക്കാലം അത്‌ അങ്ങനെ തുടരണം.... ഒരു കാരണവശാലും സഞ്ജയന്റെ ബ്രഹ്‌മചര്യം മുറിയാനോ ഗൗരിയിൽ ഒരു കുഞ്ഞു ജനിക്കനോ പാടില്ല... അത്‌ അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യം ആകും...... രുദ്ര... ""ചന്തു അവന്റ തോളിൽ പിടിച്ചു.... മം... ""അത്‌ അറിഞ്ഞു കൊണ്ട് തന്നെ ആണ് സഞ്ജയൻ ആദ്യം അത്‌ എതിർത്തത്...

പിന്നെ പുതുമന തിരുമേനി തന്നെ അവനോട് ഇങ്ങനെ ഒരു പോം വഴി നോക്കിക്കൂടെ എന്ന് ആവശ്യപെട്ടു..... അദ്ദേഹം പ്രായം ആയി വരികയല്ലേ ഗൗരിയുടെ ഈ അവസ്ഥയിൽ അദ്ദേഹത്തിന് സഹായിക്കാൻ ചില പരിമിതികൾ ഉണ്ട്....... അത് മാത്രം അല്ല സഞ്ജയന് അറിയാവുന്നത് പോലെ ചികിത്സവിധികൾ മറ്റാർക്കും അറിയില്ല... സാക്ഷാൽ ദ്വന്വന്തരി മൂർത്തി തന്നെ ആണവൻ.... രുദ്രേട്ട... അങ്ങനെ മറിച് സംഭവിച്ചാൽ എന്ത് അപകടം ആണ് ഉണ്ടാക്കുന്നത്... കണ്ണൻ ഉദ്വേഗത്തോട് നോക്കി.... ഗൗരിയുടെ പ്രായം ഇപ്പോൾ ഇരുപത്തി രണ്ടു വയസ്... അവളുടെ ഇരുപത്തി നാലു വയസിനു മുൻപ് ഒരു കുട്ടി ജനിച്ചാൽ അതിനു ദൈവികാംശം ഉണ്ടാകില്ല..... ആദിശങ്കരന്റെ പാതി ആയിരിക്കില്ല അത്‌.....

മറിച് അവന്റെ അന്തക ആയിരിക്കും അവൾ.... അവളുടെ കൈ കൊണ്ട് ആയിരിക്കും അവന്റ മരണം... .... അയ്യോ... ""രുദ്ര നീ എന്താ ഈ പറയുന്നത്... എങ്കിൽ അത്‌ വേണ്ട...... എന്റെ കുഞ്ഞിനെ അങ്ങനെ കൊലക്ക് കൊടുക്കാൻ കഴിയില്ല..... വല്യൊത്തു ആദ്യം കണ്ട കുഞ്ഞാ അവൻ.... ചന്തു നീ പേടിക്കും പോലെ ഒന്നും ഇല്ല.... അവർ തമ്മിൽ അങ്ങനെ ഒരു ബന്ധം പാടില്ല എന്നെ ഉള്ളൂ.......അവൾക്കു ഇരുപത്തിനാല് വയസ് കഴിയണം അതിനു ശേഷം മാത്രം സഞ്ജയൻ അവളെ മറ്റൊരു അർത്ഥത്തിൽ സ്വന്തം ആക്കാൻ കഴിയു........താലി ചാർത്തി കൂടെ കൂട്ടുന്നതിന് കുഴപ്പം ഒന്നും ഇല്ല.... കാവിലമ്മേ അവനു കണ്ട്രോൾ ഉണ്ടായാൽ മതി ആയിരുന്നു..... ചന്തു മുകളിലോട്ടു നോക്കി... ഉണ്ടാകും....

""ഇരികത്തൂർ മന ആണ് അവന്റെ ജീവശ്വാസം അതിനു വേണ്ടി സ്വന്തം ജീവൻ നല്കനും മടിക്കാത്തവൻ ആണ്.....ആ മനക് ദോഷം വരുന്നത് അവൻ ചെയ്യില്ല..... അതോടൊപ്പം ഗൗരിയും രണ്ടു തുലാസിൽ അളന്നു തൂകിയപ്പോൾ രണ്ടിനും തുല്യത അവസാനം കണ്ടെത്തിയ പോം വഴി ആണിത്........ അപ്പോൾ ഇനി മുഹൂർത്തം നോക്കണ്ടേ....... അവളെ നാളെ ഡിസ്ചാർജ് ചെയ്യില്ലേ രുദ്ര... മ്മ്മ്... ""വേണം അത്‌ പുതുമന പറയും..... വേറെ ആരും വേണ്ട നമ്മൾ കുറച്ചു പേര് മാത്രം മതി....... പറഞ്ഞ പോലെ അവൻ എവിടെ അവനോട് പറയണ്ടേ കാര്യങ്ങൾ....... ആാാ.... ""ഇപ്പോൾ വരുമായിരിക്കും ചന്തു വാച്ചിലേക് നോക്കി..... കണ്ണാ നീ പോയി അവരെ വിളിച്ചോണ്ട് വായോ.... 💠💠💠💠

കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും കൊണ്ട് കാവിലെ മണൽ തരിയിൽ ഓടി കളിക്കുകയാണ് ഉണ്ണി... .. രണ്ടു കുറുമ്പന്മാരും ഉണ്ണിയുടെ കൈ വിട്ടു ആ മണൽ തരികൾ കുഞ്ഞി കയ്യാൽ പരസ്പരം എറിഞ്ഞു കളിച്ചു...... ഉണ്ണിയേട്ട അവന്മാരുടെ ദേഹം മുഴുവൻ അഴുക്കാകും .... വീണയും മീനുവും വിലക്കുന്നുണ്ട് . പിള്ളാരായാൽ മണ്ണൊക്കെ വാരി പഠിക്കണം ചെളിയിൽ ഇറങ്ങണം വെയിൽ ഏൽക്കണം മഴ നനയണം.... അല്ലാതെ നിന്നെ ഒക്കെ പോലെ വല്യൊതെ അറയിൽ ഇട്ടു പൂട്ടി വളർത്താൻ ഉള്ളതല്ല...... അല്ലേടാ മക്കളെ.... പറഞ്ഞു കൊണ്ട് കുഞ്ഞനെ നോക്കിയതും മുൻനിരയിലെ പല്ലുകൾ മുഴുവൻ കാണിച്ചു കൊണ്ട് കുഞ്ഞാപ്പുവിനെ പുറകോട്ടു തള്ളിയിരുന്നു അവൻ...... നിന്റെ സ്വഭാവം തന്നെ""""..

...എന്റെ കുഞ്ഞാപ്പുവിന് മീനുന്റെ സ്വഭാവം ആണ് നിഷ്കളങ്കൻ..... ഓടി ചെന്നു രണ്ട് പേരെയും കൈയിൽ എടുത്തിരുന്നു അവൻ... പോയെ ഉണ്ണിയേട്ടാ എന്നേ കളിയാക്കാതെ........ നമുക്ക് പോകാം രുദ്രേട്ടനെ കുളത്തിന്റെ കരയിൽ ഇരുത്തിയിട്ടാണ് ഞാൻ വന്നത്.... വീണ മുൻപേ നടന്നു...... ആ നിങ്ങൾ ഇവിടെ നില്കുകയാണോ രുദ്രേട്ടൻ വിളിക്കുന്നു.... കണ്ണൻ അവർക്ക് അരികിലേക്ക് വന്നു....... കണ്ണനെ കണ്ടതും കുഞ്ഞാപ്പു അവന്റെ കയ്യലേക്ക് ചാടി....... ആാാ അവനു അറിയാം എവിടെ പിടിച്ചാൽ അവന്റെ കാര്യം നടക്കും എന്ന്...... ഇപ്പോഴേ സോപ്പിട്ടോ കുറച്ചു കഴിഞ്ഞു പതപിച്ചാൽ മതി.... കുഞ്ഞാപ്പുവിന്റെ കവിളിൽ മെല്ലെ വലിച്ചു ഉണ്ണി.... ഇവൻ എന്തൊക്കെയാ ഈ പറയുന്നത് മീനു....

നിങ്ങൾക് വല്ലോം മനസിൽ ആയോ.... കണ്ണൻ നിഷ്കളങ്കമായി നിന്നു... താൻ ഇങ്ങു വന്നേ... ""കാശ് കൊടുത്തല്ലേ കോളേജിൽ കിട്ടിയത്... അതിന്റെ കുറവുണ്ട്...ഉണ്ണി മറുകൈയ്യാൽ കണ്ണന്റെ തോളിൽ കൈ ഇട്ടു.... പോടാ അവിടുന്ന് പിള്ളേര് നിൽക്കുന്നു അല്ലെ ചവുട്ടി താഴെ ഇട്ടേനെ ഞാൻ....കണ്ണൻ ഉണ്ണിയുടെ കുറുമ്പിനെ ആസ്വദിചാണത് പറഞ്ഞത്.... പിള്ളേരെ നിങ്ങൾ പോയെ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് പ്രൊഫെസർക്കു കുറച്ചു തിയറി പറഞ്ഞു കൊടുക്കട്ടെ...... ഉണ്ണി വീണയെയും മീനുവിനെയും മുൻപിലേക്ക് പറഞ്ഞു വിട്ടു.... എടൊ മനുഷ്യ....ദാ ഇയാൾ ഇത് കണ്ടില്ലേ ഉണ്ണി കുഞ്ഞാപ്പുവിൻറെ വലതു കഴുത്തിലെ മുദ്ര കണ്ണന് മുൻപിൽ കാണിച്ചു കൊടുത്തു........

നേരിയ സൂര്യപ്രകാശത്തിൽ കണ്ണന്റെ ഇമകൾ ചിമ്മി അടഞ്ഞു അതിലെ ത്രിശങ്കു മുദ്ര അവനു മുൻപിൽ തെളിഞ്ഞു വന്നു...... ഉണ്ണി.... ""ഇത്.... സാക്ഷാൽ നാരായണന്റെ ത്രിശങ്കു മുദ്ര..... ഇവൻ ആ അംശം ആണെന്ന് നിനക്ക് അറിയാമല്ലോ.... മ്മ്മ്.... ""കണ്ണൻ തലയാട്ടി..... എങ്കിൽ ഇതേ മുദ്രയോടെ ആ പാദസേവ ചെയ്യുന്നവൾ വരും..... നമ്മുടെ കുടുംബത്തിൽ തന്നെ........ അത്‌ രുക്കുവിന്റെ കുഞ്ഞ് ആയിരിക്കും...... നീ ഇത് എങ്ങനെ അറിഞ്ഞു ഉണ്ണി....? കണ്ണൻ ഒരു നിമിഷം നിശ്ചലം ആയത് പോലെ തോന്നി.... രുദ്രേട്ടൻ പറഞ്ഞു......ഇവർ ഒത്തു നിന്നാൽ മാത്രമേ വിജയം സുനിശ്ചിതം ആകു കണ്ണാ.....

ഭാഗ്യം ചെയ്തവൻ ആണ് നീ നിന്റെ രക്തത്തിൽ തുളസികതിരിന്റെ നൈര്മല്യത്തോടെ ആ മഹാലക്ഷ്മി ജന്മം കൊള്ളും....എന്റെ കുഞ്ഞാപ്പുവിന് വേണ്ടി...... ഉണ്ണി അവന്റെ തൃശങ്കു മുദ്രയിൽ തഴുകുമ്പോൾ കണ്ണൻ അറിയാതെ ചുണ്ടുകൾ കുഞ്ഞാപ്പുവിന്റെ കവിളിൽ പതിഞ്ഞു........ ആ മുദ്രക് കുറച്ചു കൂടി തിളക്കം കൂടിയത് ആയി തോന്നി ഉണ്ണിക്...... 💠💠💠💠 എന്നാലും രുദ്രേട്ട... അവരുടെ വിവാഹത്തിൽ ഇങ്ങനെ ഒരു ചതി ഒളിഞ്ഞിരുന്നത് അറിഞ്ഞില്ലല്ലോ..... എല്ലാം കേട്ടതും ഉണ്ണി ഉണ്ടക്കണ്ണു മിഴിച്ചു....... നിനക്ക് യോഗം ഇല്ലടാ കുഞ്ഞാ.... നീ നിവർത്തിയ പായ അങ്ങ് മടക്കിക്കോ...... കൈയിൽ ഇരുന്ന കുഞ്ഞനെ നോക്കിയവൻ.....

നീ മടക്കണ്ട ഇങ്ങേരോട് പറ പെട്ടന്നു നീക് പോക്ക് ഉണ്ടാക്കാൻ.... കണ്ണന്റെ കൈയിൽ ഇരുന്ന കുഞ്ഞാപ്പുവിനെ എത്തി പിടിച്ചവൻ... ഇവന്റെ കാര്യം..... ""കണ്ണന്റെ മുഖത്തു ചെറിയ നാണം വിടർന്നു....... അവൻ പറഞ്ഞതിൽ കഴമ്പ് ഇല്ലാതെ ഇല്ല കണ്ണാ...ഇനിയും വെച്ചു താമസിപ്പിക്കേണ്ട.... ചെറിയ കള്ളച്ചിരിയോടെ രുദ്രനും ചന്തുവും പോകുമ്പോൾ ഉണ്ണി മറ്റെന്തോ ആലോചനയിൽ ആണ്..... അവൻ എന്താ ആലോചിക്കുന്നത്.... എടാ കൊച്ചിനെ കൊണ്ടു വാടാ.... ചന്തു വിളിച്ചു പറഞ്ഞു മുന്പോട്ട് നടന്നു.... എന്തൊ കൊനഷ്ട് ആലോചിച്ചു കൂട്ടുവാ... അല്ലാത് എന്ത്.... രുദ്രൻ കള്ള ചിരിയുടെ തിരിഞ്ഞ് നോക്കി...... 💠💠💠💠

ഇത് എന്താ കണ്ണേട്ടാ ബുക്ക്‌ തുറന്നു വച്ചു വലിയ ആലോചനയിൽ ആണല്ലോ.... അഴിഞ്ഞു കിടന്ന മുടി നെറുകയിൽ വാരി പൊത്തി അവനു അരികിലേക്കു വന്നു രുക്കു.. ............ ഏയ്.... ""ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നത് ആണ്.... ചില തീരുമാനങ്ങൾ അത്‌ തിരുത്താൻ സമയം ആയി എന്നൊരു തോന്നൽ... എന്ത് തീരുമാനം.... "? കണ്ണന്റെ കൈയിൽ നിന്നും ബുക്ക്‌ വാങ്ങി അവൾ മേശ വിരിപ്പിൽ വച്ചു..... രുക്കുമ്മ..... ""പുറകിലൂടെ വയറിൽ കൈ മുറുക്കി കഴുത്തിടുക്കിലേക്കു മുഖം ചേർത്തു കണ്ണൻ.... മ്മ്മ്... "" എന്തെ ഇന്ന് പതിവ് ഇല്ലാത്ത റൊമാൻസ് കൂടുതൽ ആണല്ലോ....... വലം കയ്യാൽ മുഖത്തു മെല്ലെ തലോടി.... ആണോ...?

ആണെങ്കിൽ കണക്ക് ആയി പോയി... കവിളിൽ ആഞ്ഞു കടിച്ചു കൊണ്ട് താടി രോമങ്ങളാൽ ഇക്കിളി പെടുത്തി..... രുക്കമ്മ എനിക്ക് എനിക്ക് ഒരു മോളേ തരാവോ നീ......? കണ്ണന്റെ കണ്ണുകൾ തിളങ്ങി അവളുടെ മുഖതേക്ക് ആർദ്രമായി നോക്കിയവൻ... കണ്ണേട്ട..."എത്ര.. എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നോ ഞാൻ... എന്റെ പഠിത്തം ഉഴപ്പും ഇന്ന് പറഞ്ഞു കണ്ണേട്ടൻ അല്ലെ........ അത്‌ നീ പഠിക്കാൻ മടിച്ചി ആയത് കൊണ്ടു അല്ലെ.. പക്ഷെ ഇപ്പോൾ എനിക്ക്..... എനിക്കും വേണം പെണ്ണേ എന്റെ രുക്കമ്മയെ പോലെ ഒരു മോളുട്ടി....മ്മ്ഹ "" തരില്ലേ നീ...... എപ്പോൾ തന്നു എന്ന് ചോദിച്ചാൽ പോരെ..... രുക്കു ആവേശത്തോടെ കണ്ണന്റെ കവിളിൽ കടിച്ചു.... ആ...

""പെണ്ണേ നൊന്തുട്ടോ..... രണ്ട് കയ്യാലെ അവളെ എടുത്ത് കട്ടിലിൽ കിടത്തി അവൾക്കു മേലെ വന്നവൻ..... നെറ്റിത്തടത്തെ ചുംബിച്ചു കണ്ണുകൾ വിറക്കുന്ന അധരത്തിൽ വന്നു നിന്നു.... .കണ്ണന്റെ പാതിയടഞ്ഞ കണ്ണിലെ പ്രണയം താങ്ങാൻ ആവാതെ കണ്ണുകൾ ഇറുകെ അടച്ചവൾ...... മുഖം ആകെ അധരം കൊണ്ട് ചിത്രം വരച്ചവൻ അവസാനം അതിന്റെ ഇണയോട് ചേർന്നു........ രക്തചവർപിനോടൊപ്പം നാവുകൾ കെട്ടു പിണഞ്ഞു തുടങ്ങി ...ഓരോ നിശ്വാസത്തിനും ഒപ്പം അഴിഞ്ഞു വീഴുന്ന വസ്ത്രങ്ങൾ ചുറ്റിലും ചിതറി... നഗ്നമായ മാറിലേക് തന്റെ പാതിയുടെ പ്രണയം നീണ്ടതും ഒന്ന് ഉയർന്നു പൊങ്ങി പെണ്ണ്........ കണ്ണേട്ടാ """""...... മ്മ്മ്മ്... ""

ചെറിയ മൂളലോടെ അവളുടെ നഗ്നമായ അണിവയറിലും നാഭിച്ചുഴിയിലും ചിത്രങ്ങൾ വരകുമ്പോൾ പ്രിയതമയുടെ ഉച്ചനിശ്വാസങ്ങൾ അവനെ കൂടുതൽ ആവേശം കൊള്ളിച്ചു.........പ്രണയവും കാമവും ഒരുപോലെ ശരീരത്തെ ബന്ധിപ്പിക്കുമ്പോൾ അവളുടെ നഖങ്ങൾ അവന്റ പുറത്ത് ആഴ്ന്നിറങ്ങി....നഖങ്ങളുടെ പോറലാൽ അവൾ തീർക്കുന്ന ചെറു നോവുകൾ ആസ്വദിച്ചവൻ....... അവസാനം ചെറു കിതപ്പോടെ ഒലിച്ചു ഇറങ്ങുന്ന വിയർപ്പുതുള്ളികളാൽ അവളിൽ നിന്നും അകലുമ്പോൾ ഉണ്ണിയുടെ വാക്കുകൾ അവന്റ കാതിൽ മുഴങ്ങി നിന്നു......... 💠💠💠💠 പുതുമന നിശ്ചയിച്ച മുഹൂർത്തത്തിൽ സഞ്ജയന്റെയും ഗൗരിയുടെയും വേളി സമാഗതം ആയി..........

പുതുമന ഇല്ലത്തു വെച്ചു നടക്കുന്ന ലളിതമായ ചടങ്ങിൽ വളരെ കുറച്ചു ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം ആയിരുന്നു ഉള്ളത്.......... ബ്രഹ്മമുഹൂർത്തത്തിൽ എഴുനേറ്റ് കുളത്തിന്റെ കരയിൽ വെച്ചു ദേഹം മുഴുവൻ മഞ്ൾ തേച്ചു പിടിപ്പിച്ചു ആവണിയും മീനുവും കൂടി ഗൗരിയുടെ.... ചേച്ചി... ""ഗൗരിഏടത്തിയെ കുളത്തിൽ ഇറക്കരുതെന്നു ഏട്ടൻമാർ പറഞ്ഞു.... വീണയും മീനവും അവിടേക്കു വന്നു.... അറിയാമെടി അത്‌ കൊണ്ട് നനഞ്ഞ ടവൽ കൊണ്ട് മുടി ഒന്നു ഉഴിയത്തത്തെ ഉള്ളൂ......ആവണി കുറച്ചു വെള്ളം ഗൗരിയുടെ മാറിലേക് ഒഴിച്ചു.... നാലു പേരും കൂടി ഗൗരിയെ പുത്തൻ നേര്യത് ഉടുപ്പിച്ചു മുടിവലത് ഭാഗത്തേക്ക്‌ മുറുകി കെട്ടി ദശപുഷ്പം ചൂടിച്ചു.....

അധികം അലങ്കാരം ഒന്നും ഇല്ലാതെ തന്നെ അവളെ നടുകളത്തിലേക് കൊണ്ട് വന്നു......... അവിടെ ഒരുക്കിയ സജ്ജീകരണങ്ങൾ നാലുപേരുടെയും സഹയതോടെ ചെയ്തു തുടങ്ങി അവൾ...... പാർവതി ദേവിക്കു അട നിവേദിച്ചു മലർ വറക്കുമ്പോൾ അവളുടെ കൈകൾ വീണയുടെ കയ്യിൽ മുറുകെ പിടിച്ചു..... ആശീർവാദം എന്നോണം തിരികെ വീണയുടെ കൈകൾ ഗൗരിയുടെ കയ്യിൽ പിടി മുറുക്കി....ചുണ്ടിൽ ചെറു പുഞ്ചിരി തത്തി കളിച്ചു... മഹാമായയുടെ കുസൃതി ഉള്ള പുഞ്ചിരി..... 💠💠💠💠 മറു വശത്തു സഞ്ചയൻ പുത്തൻ മുണ്ട് തറ്റ് കെട്ടി.... ""മുതിർന്നവരെയും കുടുംബദേവതയെയും വണങ്ങി ""സ്വസ്തി സൂക്തം ""ചൊല്ലി.... രുദ്രന് സമീപം വന്നു...

പ്രായം കൊണ്ട് ഒരുപക്ഷെ എന്നേക്കാൾ ഇളയവൻ ആണ് നീ..... പക്ഷെ നീ ആരെന്നു അറിഞ്ഞവൻ ഞാൻ.....ഇവിടുത്തെ ആശീർവാദം ഇല്ലാതെ സഞയ്ന് ജീവിതം ഇല്ല രുദ്ര...... രുദ്രനെ പുണരുമ്പോൾ ആ കൈകൾ എല്ലാ അനുഗ്രഹവും അവന് നൽകുന്നത് അറിഞ്ഞവൻ..... ഗൗരിയുടെ സഹോദരന്റെ സ്ഥാനത് നിന്നു സഞ്ജയന്റെ കാല്പാദം കഴുകുമ്പോൾ ഉണ്ണിയുടെ കണ്ണ്‌ നിറഞ്ഞു...... വിവാഹ വേദിയിൽ എത്തിയതും ""കുളിച് വേൾക്കാൻ """സമ്മതം ഉണ്ണി ചോദിക്കുമ്പോൾ ""ആം ""എന്ന് തിരികെ മറു സമ്മതം ചൊല്ലിയവൻ.... വേദിയിലേക് ആനയിക്കപ്പെട്ടു...... """"ആശിർ നമസ്ക്രിയ വസ്തു നിർദ്ദേശാവ തന്മുഖം """" (മംഗള കാര്യങ്ങൾ തുടങ്ങും മുൻപ് ഇഷ്ടദേവത വന്ദനവും ആശീർവാദവും നടത്തുന്നത് ആണ് ഈ മന്ത്രം )

കൊളുത്തി വച്ചു ദീപങ്ങളെ സാക്ഷി ആക്കി സഞ്ജയൻ ഗണപതി നിവേദ്യവും പുണ്യാഹ കർമ്മവും നടത്തി..... കർമ്മി """""പ്രതിസരം"""" കലശത്തിൽ ഇട്ടു..... """"ദ്യാവ പൃഥ്‌വിപ്രിയേതാം """"എന്ന മന്ത്രം ചൊല്ലി ആകാശത്തെയും ഭൂമിയെയും പ്രീതി പെടുത്തി..... (പ്രതിസരം എന്നാൽ നൂലും കരിമ്പട നൂലും കൂട്ടി പിരിച്ച ചരടിൽ കാപ്പു കെട്ടിയത് )... ആ പ്രതിസരം പുതുമന സഞ്ജയന്റെ വലത്തേ കൈമുട്ടിൽ കെട്ടി..... ())വധുവിന്റെ അച്ഛന്റെ അവകാശം ആണ് അത്‌).. ശേഷം സഞ്ചയൻ കയ്യിൽ മുളദണ്ഡ് പിടിച്ചു കണ്ണെഴുതി ചന്ദന കുറി അണിഞ്ഞു ഒരുങ്ങി..... അനന്തരം ഗൗരി സഞ്ചയൻ കൈ തൊട്ടു നൽകിയ മന്ത്രകോടി ഉടുത്തു വാൽക്കണ്ണാടിയും ശരക്കോലും കൈൽ ഏന്തി കിഴക്കോട്ട് ദർശനം ആയി ഇരുന്നു...

( വേളി കഴിയും വരെ അങ്ങനെ ആയിരിക്കണം ) പുതുമന പൂണൂൽ ചരടിൽ കോർത്ത ചെറു താലി കലശത്തിൽ ഇട്ടു ""ഓം മംഗളദേവത : പ്രിയന്താം ""എന്ന മന്ത്രം ചൊല്ലി പുണ്യാഹം ചെയ്തു ... ശേഷം ദാനവും മുഹൂർത്തവും ചയ്തു മംഗളാരവത്തോടെ ഗൗരിയുടെ കഴുത്തിൽ താലി അണിയിച്ചു.... ഇതെന്താ രുദ്രേട്ട ഇങ്ങേരു കേറി താലികെട്ടുന്നത്....? ഉണ്ണി കണ്ണ്‌ മിഴ്ച്.... എടാ പൊട്ടാ ബ്രാഹ്മണ വിവാഹങ്ങളിൽ വധുവിന്റ പിതാവ് ആണ് പൊന്ന് ചാർത്തുന്നത്... അവർക്ക് കന്യാദാനം ആണ് പ്രധാനം......അത്‌ മാത്രം അല്ല വധുവും വരനും പരസ്പരം കാണാതെ ഇരിക്കാൻ ആണ് അവർക്ക് ഇടയിൽ മറ തീർത്തിരിക്കുന്നത്.... അവസാനം അവർ തമ്മിൽ കാണു...

വാ തുറന്ന് നിൽക്കുന്ന ഉണ്ണീടെ വായ ചിരിച്ചു കൊണ്ടു കൂട്ടി അടച്ചു രുദ്രൻ...... ശേഷം ഗൗരി തെറുത്ത ആയിരം തിരികളാൽ അവളെയും മറുവശത്തു പാനകുടം കൊണ്ട് സഞ്ജയനെയും ഉഴിഞ്ഞു ദൃഷ്ടി ദോഷം അകറ്റി... ശേഷം കൈയ്യിൽ അഷ്ടമംഗല്യം സഹിതം ഗൗരിയെ ഹോമകുണ്ഡത്തിനു സമീപത്തേക്കു പുതുമന ആനയിച്ചു.. (നിറകുടം, വസ്ത്രം, വാൽക്കണ്ണാടി, കണ്മഷി, കുങ്കുമം, ദശ പുഷ്പം ഇവയാണ് അഷ്ടമംഗല്യം )... ഗൗരി കോർത്ത തുളസിമാല സഞ്ജയൻ സ്വയം കഴുത്തിൽ അണിഞ്ഞു.... ""സഹധർമ്മശ്ചര്യതാം """എന്ന മന്ത്രം മൂന്ന് തവണ ചൊല്ലി പുതുമന ഉദകപൂർവ്വം ചെയ്തു കിഴക്കോട്ട് ഇരുന്നു ദാനം ചെയ്തു.......

സഞയ്ന്റെ വലതു കയ്യിലേക്ക് ഗൗരിയുടെ വലതു കൈയിൽ നിന്നും എള്ളും പൂവും അർപ്പിച്ചു ജലം നൽകി.......( കന്യാദാനം കഴിഞ്ഞു അപ്പഴും അവർക്ക് ഇടയിലെ മറ മാറിയിട്ടില്ല...) ശേഷം അവർക്ക് ഇടയിലെ മറ നീക്കം ചെയ്തു പരസ്പരം മുഖദർശനത്തിനു വഴി ഒരുക്കി...... സഞ്ജയൻ ഗൗരിയുടെ പിടക്കുന്ന കാപ്പി പൊടി മിഴികളിലേക്കു നോക്കി നിന്നതും രുദ്രൻ മെല്ലെ അവനെ തട്ടി....... പിന്നെ നോക്കാം... "" ചടങ്ങു് തീർന്നില്ല....രുദ്രൻ അത്‌ പറഞ്ഞതും ചെറു ചിരിയോടെ ആ ദർശനത്തിൽ ചൊല്ലേണ്ട മന്ത്രം ഉരുവിട്ടു സഞ്ചയൻ ... ( ആ മന്ത്രം കുറെ ഉണ്ട് താങ്ങൂല അത്‌ കൊണ്ടു skip ചെയ്യുന്നു 😇😇) ഗൗരിയെ സഞയ്ന് വലത് ഭാഗത്തു ഹോമകുണ്ഡത്തിനു എതിർവശത്തായി കിഴക്ക് ദർശനം ആയി അഗ്നിയെ സ്തുതിച്ചു ഇരുത്തി... രണ്ടു പേരും ഗണപതിയെ സ്തുതിച്ചു ""മിത്രോസി ""

ഇതോടെ മിത്രങ്ങൾ ആകുന്നു എന്ന മന്ത്രം ചൊല്ലി വലതു കരം കോർക്കുന്നു അതോടെ ഒന്നാം പാണി ഗ്രഹണം പൂർത്തി ആയി... ശേഷം കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും സുഖകരം ആകാൻ ഏഴു ചുവട് വെച്ചു മിത്രോസി മന്ത്രം ചൊല്ലുന്നു... ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്തവർ സ്ഥിര ദാമ്പത്യത്തിനായി പ്രാർത്ഥിച്ചു.... ശേഷം അഞ്ച് വിരൽ നിവർത്തി കൈ കോർത്തു ബ്രഹ്മ സാക്ഷി ആയി ഉപവിഷ്ഠൻ ആയ ബന്ധുവിനെ പ്രദക്ഷിണം ചെയ്തു... ശേഷം ഹോമത്തിനു വടക്കു ഭാഗത്തായി വച്ചിരിക്കുന്ന അമ്മി കല്ലിൽ സഞ്ജയൻ ഗൗരിയുടെ വലം കാൽ പിടിച്ചു ചവുട്ടിച്ചു...... ""ആതിഷ്ടെമമശ്മാനമാ ശ്മേവത്വ സ്ഥിരഭവ.... അഭിതിഷ്ഠ പൃതന്യതസ്സഹസ്വ പ്രതനായത....."""

ഈ മന്ത്രം ചൊല്ലി മൂന്ന് പ്രാവശ്യം ചെയ്തവർ.... രുദ്രേട്ട ഇത് എനിക്ക് ഇഷ്ടപ്പെട്ടു.... ആവശ്യം വന്നാൽ ആ അമ്മിക്കല്ലു ഗൗരിക് സഞ്ജയേട്ടന്റെ മേത്തു പ്രയോഗിക്കാം.... ഉണ്ണി രുദ്രന്റെ ചെവിയിൽ പറഞ്ഞതും കാലിൽ ഒരു ചവുട്ടു കൊടുത്തവൻ.... അത്‌ ചുമ്മാതെ അല്ല പൊട്ടാ ആ കല്ല് പോലെ അവരുടെ ദാമ്പത്യ ജീവിതം ഉറച്ചത് ആകാൻ ആണ്.... രുദ്രൻ ചെറു ചിരിയോടെ അവനെ നോക്കി... ഉണ്ണി ഇങ്ങു വരു........""പുതുമന വിളിച്ചതും ഉണ്ണി ഞെട്ടി നോക്കി...... ഈശ്വര പറഞ്ത് വല്ലോം കേട്ട് കാണുവോ അവൻ രുദ്രനെ നോക്കി... നീ ചെല്ല്.... ""രുദ്രൻ കണ്ണ്‌ ചിമ്മി കാണിച്ചു... സഹോദരൻ ചെയ്യണ്ട കടമ അത്‌ താൻ തന്നെ ചെയ്യാണം.....

പുതുമന അത്‌ പറയുമ്പോൾ ചന്തുവും കണ്ണനും അവന്റെ തോളിൽ കൈ ചേർത്തു..... ചെല്ല് മോനെ.... താരക് വേണ്ടി ചെയ്യണ്ട കടമ നീ ഇവിടെ പൂർത്തി ആക്കണം... ചന്തു അവന്റെ കണ്ണുനീർ തുടച്ചു..... പുതുമനയുടെ നിർദ്ദേശപ്രകാരം ഗൗരിയുടെ കൈകുമ്പിളിൽ ഉണ്ണി മലർ നിറച്ചു അതിലേക്കും അഗ്നിയിലേക്കും സഞ്ജയൻ നെയ്യ് ഒഴിച്ചു... തുടർന്നു ഗൗരിയുടെ കയ്യിലെ മലർ പൊതിഞ്ഞു പിടിച്ചു സഞ്ചയൻ അത്‌ അഗ്നിക്ക് നൽകി... ഈ ചടങ്ങുകൾ എല്ലാം മൂന്ന് പ്രാവശ്യം ചെയ്തു കഴിഞ്ഞു ഗൗരി ഭർതൃമതി ആയി മാറി..... ശേഷം ഇരികത്തൂർ മനയിലേക്കു പോകാൻ ഉള്ള തയാറെടുപ്പ്കൾ നടത്തി........ ഒരു പായ വിരിച്ചു പുതുമന അതിൽ ഗൗരിയെ മടിയിൽ ഇരുത്തി......

( പണ്ട് കാലം തൊട്ടുള്ള ചടങ്ങ് ആണ് അന്ന് തീരെ കുഞ്ഞ് കുട്ടികൾ അല്ലെ വിവാഹിതർ ആകുന്നത് ) ഗൗരി കയ്യിലെ വാൽക്കണ്ണാടിയും ശരക്കോലും ഇടത് കയ്യിൽ വെച്ചു വലം കൈ നീട്ടി... അതേ പോലെ സഞ്ജയൻ ദണ്ഡും ഔപാസനവും ഇടത് കൈയിൽ വെച്ചു വലം കൈൽ ഗൗരിയുടെ വലം കൈ ചേർത്തു........ വധു വരന്റെ ഗൃഹത്തിലേക്ക് പുറപ്പെടുമ്പോൾ ഉള്ള മന്ത്രം അവിടെ ആകെ മുഴങ്ങി........ ( ഇടക്ക് സദ്യ ഉണ്ട് 😋എന്തായാലും ഇത്രേം വായിച്ചത് അല്ലെ സദ്യ കഴിക്കാതെ പോകണ്ടട്ടൊ.... അങ്ങനെ വേളി കഴിഞ്ഞു ഇനി അവർ ഇരികത്തൂർ ചെല്ലട്ടെ ) 💠💠💠💠 സഞ്ജയ എല്ലാം ഓർമ്മ ഉണ്ടല്ലോ..... ഒരു കാരണവശാലും നിയന്ത്രണം വിട്ടു പോകരുത് എന്റെ കുഞ്ഞിന്റ ജീവൻ നിന്റെ കൈയിൽ ആണ്.... ഇരികത്തൂർ എത്തി കഴിഞ്ഞത് രുദ്രൻ സഞ്ചയനെ പുറകോട്ടു വലിച്ചു...... ആദിശങ്കരൻ എനിക്ക് ആരാടാ....

എന്റെ ഇരികത്തൂർ മനയുടെ ദൈവം ആണ് അവൻ... ആ അവനെ മറന്നൊരു ജീവിതം എനിക്കുണ്ടോ...... ഇനി വരും ദിവസങ്ങൾ ഗൗരി എനിക്ക് രോഗി മാത്രം ആയിരിക്കും.... ഞാൻ അവൾക്കു വൈദ്യനും നിനക്ക് എന്നെ വിശ്വസിക്കാം...... അത്‌ പറഞ്ഞു സഞ്ജയൻ നടന്നു അകലുമ്പോൾ ഉണ്ണി താടിക്ക്‌ കൈ കൊടുത്തു നിന്നു...... നീ എന്താടാ ആലോചിക്കുന്നത്... ചന്തു അവന്റ തോളിൽ കൈ ഇട്ടു.... ഒന്നുല്ല ചന്തുവേട്ട... പാല്പായസം മുൻപിൽ വച്ചിട്ട് കുടിക്കരുതെന്നു പറഞ്ഞ അവസ്ഥ ആയി ആ മനുഷ്യന്.... ഇനി വരുന്ന രണ്ടു വർഷം കണ്ട്രോൾ ദൈവങ്ങൾ പുള്ളിക്ക് കണ്ട്രോൾ കൊടുക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന.......... ഈ ചെറുക്കന്റെ കാര്യം.... ചന്തു അവനെ മെല്ലെ തല്ലി..........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story