രുദ്രവീണ: ഭാഗം 151

rudraveena

എഴുത്തുകാരി: മിഴിമോഹന

നിന്റെ കാര്യത്തിൽ ആണ് എന്റെ പേടി...... എന്നെ കൊണ്ടോ നിന്റെ അമ്മക് തലവേദന ആണെന്ന് പറയുന്നു നിന്നെ കൊണ്ട് അതിന്റെ ഇരട്ടി ആകും... എന്തായാലും പാവം എന്റെ വാവ കുറെ കഷായിക്കും എന്റെ കുഞ്ഞനെ കൊണ്ട്..... രുദ്രൻ കുഞ്ഞന്റെ വയറിൽ മുഖം ഇട്ട് ഇളകിയതും ഇക്കിളി കൊണ്ടു കുടു കുടെ ചിരിച്ചവൻ....... 💠💠💠💠 ഉണ്ണിയേട്ട മാളൂട്ടി കരയുന്നത് കണ്ടില്ലെ.... ആവണി മുറിയിൽ വരുമ്പോൾ ഉണ്ണി കയ്യിലേ വിരലുകൾ നിവർത്തി എന്തൊക്കെയൊ ആംഗ്യം കാണിക്കുന്നുണ്ട്..... എന്തൊക്കെയൊ തനിയെ പറയുന്നുണ്ട്... ദേ മനുഷ്യ... ""മാളൂട്ടിയെ കയ്യിലേക്ക് എടുത്തു കൊണ്ട് ടവൽ എടുത്തു ഉണ്ണിയുടെ മുഖത്തേക്ക് എറിഞ്ഞവൾ..... എന്താടി..... ""?

വിജയരാഘവന്റെ മോളേ... ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ... കുഞ്ഞു കരഞ്ഞിട്ട് നിങ്ങൾ എന്തെടുക്കുവാരുന്നു.... ആവണി ടോപ് അല്പം മാറ്റി മുല ഞെട്ട് കരയുന്ന കുഞ്ഞിന്റെ വായിലേക്കു വെച്ചു... ആ കണ്ടോ കണെക്ഷൻ കൊടുത്തപ്പോൾ അവളുടെ കരച്ചിൽ തീർന്നു അല്ലേടി കള്ളി പെണ്ണേ... പതിയെ മാളൂട്ടിയുടെ പഞ്ഞി കെട്ട് പോലുള്ള മുടിയിൽ തഴുകി അവൻ.... കുഞ്ഞ് കളിക്കാതെ.... "" അവന്റ കൈയിൽ മെല്ലെ ഒന്നും തട്ടി ആവണി..... ഇവളുടെ കരച്ചിൽ കേട്ടു ബാക്കി രണ്ടെണ്ണം കൂടി ഉണർന്നാൽ ഇന്നും ശിവരാത്രി ആകും പറഞ്ഞില്ല എന്ന് വേണ്ട.... അത്‌ സാരമില്ല ഇന്നലത്തെ പോലെ ഓരോന്നിനിനെയും രുദ്രേട്ടനും ചന്തുവേട്ടനും കൊടുക്കാം......

എന്നിട്ട് നമുക്ക് ഇവിടെ ഇങ്ങനെ..... പതിയെ ആവണിയുടെ കവിളിൽ നുള്ളി അവൻ.... നീ എന്താ ഇവിടെ.... ""തങ്കുവിന്റെ ശബ്ദം കേട്ടതും ചാടി എഴുനെറ്റവൻ....... അത്‌ ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ... ഉണ്ണി നിന്നു പരുങ്ങി.. പെറ്റ് കിടക്കുന്ന പെണ്ണിന്റെ മുറിയിൽ കയറരുതെന്നു പറഞ്ഞിട്ടില്ലെടാ നിന്നോട്.... ഓപ്പറേഷൻ കഴിഞ്ഞിട്ട് മൂന്നു മാസം തികയുന്നതേ ഉള്ളൂ... തങ്കു ഒന്ന് കനപ്പിച്ചു നോക്കി.... ഓ..... ഞാൻ പോയേക്കാം... രാത്രി മൂന്നും കൂടി കരഞ്ഞു കരഞ്ഞു രണ്ടിന്റെയും ഉറക്കം കളയട്ടെ... ചുണ്ട് കൂർപ്പിച്ചു തങ്കുവിനെ നോക്കിയവൻ... പോടാ അവിടുന്ന്... കുറച്ചു ദിവസം കൂടി കഴിയട്ടെ അമ്മേം പിള്ളേരെ കൂടി അങ്ങ് തന്നേക്കാം പോരെ ..

തങ്കു ചിരിച്ചു കൊണ്ടു ആവണിയുടെ മുടിയിൽ തഴുകി.... തങ്കു കാണാതെ ചുണ്ട് കൂർപ്പിച് അവന് ചെറു ചുംബനം നല്കിയവൾ........ നഖം കടിച്ചു .... ഉണ്ണി മുറിക്കു പുറത്തു വരുമ്പോൾ തോളിൽ പരസ്പരം കൈ ചേർത്ത് നില്പുണ്ട് രുദ്രനും ചന്തുവും..... എന്താ മോനെ ഉണ്ണി കുട്ടാ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ.....രുദ്രൻ വലത്തേ പുരികം ചലിപ്പിച്ചു കൊണ്ട് നോക്കി.. ഓ വെളുക്കെ പല്ല് കാണിച്ചു നിൽപ്പുണ്ടല്ലോ രണ്ടും....ഉണ്ണി താടിക്കു കയ്യും കൊടുത്തു സോഫയിലേക്ക് ഇരുന്നു... അതേടാ ഭാര്യയും ഭർത്താവും കൂടി ഞങ്ങളെ രണ്ടു പേരെയും കുറെ വാരിയത് അല്ലെ... ഇപ്പോ മനസിൽ ആയോ...... ചന്തു ചിരി അടക്കാൻ പാട് പെടുന്നുണ്ട്....

നിങ്ങൾ രണ്ടും ഈ മുറിക്കു ചുറ്റും വട്ടം കറങ്ങുന്നത് കണ്ട് അല്ലെ ഞാൻ പഠിച്ചത്... കൊച്ചു പിള്ളേരെ വഴി തെറ്റിക്കാൻ നടക്കുന്നു രണ്ടെണ്ണം........... അയ്യോ വഴി തെറ്റാത്ത കുഞ്ഞാട്... കുറച്ചു വിവരം ഉള്ള ചെക്കൻ ആയിരുന്നു ആ കണ്ണൻ അവനെ കൂടി വഴി തെറ്റിചിവൻ... അവന് ഇപ്പോൾ വാ തുറന്നാൽ എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല...... ചന്തു അവരെ നോക്കി കൊണ്ട് മുകളിലേക്കു കയറി........ രുദ്രനും ചന്തുവിന്റെ വാക്കുകൾ കേട്ടു ചിരിച്ചു കൊണ്ട് മുകളിലേക്കു പോകാൻ ഒരുങ്ങിയതും ഉണ്ണി ആ കയ്യിൽ പിടിച്ചു പതുക്കെ എഴുനേറ്റു .... എന്താടാ....? രുദ്രൻ സംശയരൂപേണ നോക്കി... എനിക്ക് കുറച്ചു ഡൌട്ട് ഉണ്ട് ഏട്ടാ... അത്‌ ചോദിച്ചില്ലെങ്കിൽ ഉറക്കം വരില്ല......

രുദ്രന്റെ തോളിൽ മെല്ലെ ചൊറിഞ്ഞു ഉണ്ണി... എടെ ഞാൻ നിന്റെ ഏട്ടൻ അല്ലെ ഇതൊക്കെ എന്നോട് ആണോ ചോദിക്കുന്നത്..... രുദ്രൻ കണ്ണ്‌ മിഴിച്ചു... അയ്യേ.... "" നാണം ഇല്ലേ മനുഷ്യ ഈ ചിന്ത ഉള്ളോ നിങ്ങൾക്... എന്റെ വാവ എങ്ങനെ സഹിക്കുന്നു ഈ മൊതലിനെ... ഉണ്ണി കൈ പെട്ടന്നു വലിച്ചു... പിന്നെ നിനക്ക് എന്താടാ ഡൌട്ട്...... അത്‌... ഏട്ടാ സഞ്ജയേട്ടനും ഗൗരിക്കും ഏട്ടൻ രണ്ടു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി... അത്‌ കഴിഞ്ഞു അവർ ഒന്നായി പതുക്കെ കുട്ടി ഉണ്ടാകും..അത്‌ വളർന്നു വരാൻ പതിനേഴു വർഷം വേറെ... അപ്പോൾ ആ കുരങ്ങന്മാർക് പ്രായം ആകില്ലേ ഈ കൊച്ചു കുഞ്ഞിനെ അവര്ക് കിട്ടിയിട്ട് എന്ത് ചെയ്യാൻ ആണ്.... അല്ല എന്റെ സംശയം ആണേ.........

തെറ്റ് ആണെങ്കിൽ എല്ലാം മായിച്ചു കളഞ്ഞേക്ക്..... സംശയം തെറ്റ് ഒന്നും ഇല്ല ഉണ്ണി.... ന്യായം ആയ ചോദ്യം... അതിനുള്ള മറുപടി ശ്രദ്ധിച്ചു കേൾക്കണം.... രുദ്രൻ അവന്റ കൈ പിടിച്ചു പുറത്തേക് ഇറങ്ങി ചെമ്പകചുവട്ടിൽ ഇരുന്നു.... അവരുടെ ലക്ഷ്യം അവരുടെ ആവശ്യം മാത്രം ആണ്.... രക്തയക്ഷിയുടെ സേവകൻ ആയ ഇപ്പോഴത്തെ നെല്ലിമല മൂപ്പൻ ആ സാന്നിധ്യത്തിൽ അവളെ ഭോഗിച്ചാൽ പിന്നെ എല്ലാകാലവും മഹാമായ അവന് അടിമ ആരാലും തടുക്കാൻ ആകാത്ത ശക്തി ശാലി ആയി തീരും അവനും ജലന്ധരനും .... അതോടെ അവളുടെ ശക്തി ക്ഷയിക്കും പിന്നെ ആദിശങ്കരൻ വെറും ജീവൻ ഉള്ള ജഡത്തിന് തുല്യം ആകും.... അതിനു അർത്ഥം നിനക്ക് മനസിൽ ആയോ....

രുദ്രൻ ഉണ്ണിയെ നോക്കി... മഹ്ഹ്... "ഇല്ല.... അവൻ തലയാട്ടി.... ശക്തി ഇല്ല എങ്കിൽ മഹാദേവൻ ഇല്ല.... വാവ ഇല്ല എങ്കിൽ എനിക്ക് നിലനിൽപ് ഇല്ല എന്റെ വിജയത്തിന് പിന്നിൽ അവളുടെ സാന്നിധ്യം വേണം അത്‌ പോലെ തന്നെ ആദിശങ്കരന്റെ വിജയം സഞ്ജയന്റെ മകൾ ആണ്...... ആദിപരാശക്തിയുടെ എല്ലാ അനുഗ്രഹവും അംശവും ഉൾക്കൊണ്ട്‌ ജനിക്കുന്ന അവൾ"" ദുർഗ""""ആണ്......... അപ്പോൾ അവരുടെ ലക്ഷ്യം ദുർഗയിലൂടെ മഹാദേവന്റ അംശത്തെ എന്റെ ആദിശങ്കരനെ.......... രുദ്രൻ പല്ലുകൾ ഞെരിച്ചു..... രുദ്രേട്ട... ""ഉണ്ണി അവന്റ തോളിൽ പിടിച്ചു..... ഉണ്ണി പിന്നെ നിനക്ക് അറിയാമല്ലോ ജാതവേദൻ ആയി ജന്മം കൊണ്ടു എങ്കിലും ജലന്ധരൻ എന്ന ദുരാത്മാവ് അവന്റെ പൂർണമായ സ്വത്വത്തോടെ ആണ് ജനിച്ചത്.......

എന്നാൽ നീയും ഞാനും വാവയും ചന്തുവും ഒന്നും അങ്ങനെ അല്ല സാഹചര്യങ്ങൾ ആണ് നമ്മളെ മനസിലാക്കാൻ സഹായിച്ചത്.......... നമ്മുടെ കുഞ്ഞനെ ഇല്ലാതെ ആക്കിയാൽ വരും ജന്മങ്ങളിലും അവൻ ജലന്ധരൻ എന്നാ ദുരാത്മാവ് ആയി ജന്മം കൊള്ളും.... അവന്റ ആത്യന്തിക ലക്ഷ്യം അതാണ് ആദിശങ്കരന്റെ പതനം അതിനുള്ള മാർഗം ആണ് നെല്ലിമല മൂപ്പൻ... അല്ലാതെ ആ കുഞ്ഞിനെ വിവാഹം ചെയ്തു കൂടെ പൊറുപ്പിക്കാൻ അല്ല അയാൾക്..... എന്റെ ജീവൻ നൽകി ആണെങ്കിലും എന്റെ കുഞ്ഞുങ്ങളുടെ കൂടെ നിഴൽ പോലെ ഞാൻ കാണും രുദ്രേട്ട..... കുഞ്ഞാപ്പു അവന്റെ കയ്യാലെ നെല്ലിമല മൂപ്പനെ."""""........... പറഞ്ഞൂ തീരും മുൻപ് ഉണ്ണി തൊണ്ട വറ്റി രുദ്രനെ നോക്കി.... എന്താടാ രുദ്രൻ കണ്ണ്‌ ഉരുട്ടി.....

നോക്ക്... നോക്ക്‌... പതിയെ രുദ്രനെ തട്ടി അവൻ... അവരെ നോക്കി നിൽക്കുന്ന ചന്തു......... രുദ്രൻ കണ്ണൊന്നു ഇറുക്കി...... എരിവ് വലിച്ചു.... എന്താടാ കുഞ്ഞാപ്പുവിന്..... ചന്തു അടുത്തേക് വന്നു........ കുഞാആ .... ""..... ഉണ്ണി തല ചൊറിഞ്ഞു ചുറ്റും നോക്കി..... ആാാ അതേ ചന്തുവേട്ടാ കുഞ്ഞാപ്പു വളരുമ്പോൾ ദോ ആ നിൽക്കുന്ന നെല്ലി ചെടി ഇല്ലേ അതിൽ നിന്നും നെല്ലിക്ക പറിക്കാൻ അവനെ മരത്തിൽ കയറ്റണം എന്ന് പറഞ്ഞതാ...... അതിനു അത്‌ ചെറിയ ചെടി അല്ലെ... ചന്തു ഉണ്ണി ചൂണ്ടിയ ഭാഗത്തെ ചെറിയ നെല്ലി ചെടിയിലേക്കു നോക്കി... അ..അ... അത്‌... അത്‌ ചെറുതാണ് പിന്നെ നിങ്ങടെ കൊച്ച് എന്താ ഭീമൻ രഘുവോ അവനും വളർന്നു വരുന്നത് അല്ലെ ഉള്ളൂ..... അന്നേരത്തെ കാര്യം ആണ് പറഞ്ഞത്....

ഉണ്ണി ചന്തു കാണാതെ ശ്വാസം വലിച്ചു വിട്ടു.......മുന്പോട്ട് നടക്കുമ്പോൾ ചന്തു നെല്ലിചെടിയിലേക്കു സൂഷ്‌മം ആയി നോക്കുന്നുണ്ട്... മിക്കവാറും ഞാൻ തന്നെ നെല്ലിക്ക പറിച്ചു ഇങ്ങേര്ക് തളം വയ്‌ക്കേണ്ടി വരും.... ഉണ്ണി പറയുമ്പോൾ ചന്തു കാണാതെ രുദ്രൻ ചുണ്ടുകൾ കൂട്ടി പിടിച്ചു ചിരി അടക്കി..... 💠💠💠💠 വാവേ ""എടി വാവേ....... ""കട്ടിലിൽ കിടന്നു കൊണ്ട് പഠിച്ചു കൊണ്ടു ഇരിക്കുന്ന വീണയുടെ താടിയിൽ മെല്ലെ പിടിച്ചവൻ....... എന്താ രുദ്രേട്ട.... ""ബുക്കിലേക്ക് മാത്രം ശ്രദ്ധിച്ചു കൊണ്ടു മറു ചോദ്യം ചോദിച്ചു....... മതിയെടി പഠിച്ചത്.... നമുക്ക് ഉറങ്ങാം വാന്നെ..... ചുണ്ടിൽ ചെറു കൊഞ്ചലുകൾ ഒളിപ്പിച്ചവൻ ബുക്ക്‌ എടുത്തു മാറ്റി...... ഉറങ്ങാനോ... ""സെമസ്റ്റർ റിസൾട്ട്‌ വരുമ്പോൾ ഇവിടെ കിടന്നു ഉടവാൾ എടുത്തു തുള്ളുമ്പോൾ ഈ സ്നേഹം കാണുവോ... ചുണ്ട് ഒന്നു കൂർപ്പിച്ചവൾ....

""ഹ്യൂമൻ അനാട്ടമി"""... രുദ്രൻ ആ ബുക്ക്‌ എടുത്തു പുറം തോട് ഒന്നു വായിച്ചു........ ഇതിൽ നീ തോറ്റാൽ ഞാൻ അങ്ങ് സഹിക്കും.... കെട്ടിയോന്റെ അനാട്ടമി കൂടി വല്ലപ്പോഴും ശ്രദ്ധിക്കണം... മ്മ്ഹഹ് ""മുഖം കോട്ടി.... ഇപ്പോൾ എന്താ മോന്റെ പ്രശ്നം.... ""മ്മ്ഹ ""അത്‌ വേണോ.... ചുണ്ടിൽ നാണം കലർന്ന ചിരിയോടെ രുദ്രന്റ മീശയിൽ മെല്ലെ തഴുകി...... മ്മ്മ്.... വേണം എന്റെ പെണ്ണിനെ എനിക്ക് മതിവരുവോളം സ്നേഹിക്കണം... എല്ലാം മറന്നു നിന്നിൽ അലിയണം എനിക്ക്..... മ്മ്മ്ഹ്ഹ് ""ഈ രാത്രി തരില്ലേ നിന്നിലെ മുഴുവൻ പ്രണയവും എനിക്ക്.... അവളെ എടുത്തു നെഞ്ചിലേക്ക് കിടത്തി അവൻ........ സിന്ദൂര രേണുക്കൾ നിറഞ്ഞു കിടക്കുന്ന സീമന്ത രേഖയിൽ അധരം ചേർത്തവൻ.......

രുദ്രന്റെ നെഞ്ചിലെ ചൂടിനോട് പറ്റിച്ചേർന്നവൾ മെല്ലെ തല ഉയർത്തി അവന്റെ രണ്ടു കണ്ണുകളിൽ മാറി മാറി പ്രണയത്തിന്റെ മുദ്രണം ചാർത്തിയതും അവന്റ കൈകൾ പതിയെ ഇടുപ്പിലൂടെ ഇഴഞ്ഞു തുടങ്ങി...... ചെറു നാണത്തോടെ അവന്റെ കണ്ണുകളിൽ നോക്കിയതും പ്രണയപാരവശ്യം നിറഞ്ഞ കണ്ണുകൾ കൊത്തി വലിക്കും പോലെ തോന്നി അവൾക്ക്‌.... അടിവയറ്റിൽ ഉടലെടുത്ത പ്രണയതിന്റെ വികാരം തിരിച്ചറിഞ്ഞവൾ മെല്ലെ അധരം രുദ്രന്റേതിനോട് ചേർത്ത് വച്ചു..... മേൽചുണ്ടും കീഴ്ചുണ്ടും പരസ്പരം കലഹിക്കാത്ത വിധം മല്സരിച്ചു പ്രണയിച്ചു...... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയതും അവനിൽ തെന്നി മാറിയവൾ അണച്ചു കൊണ്ട് കിടക്കുന്ന അവൾക്കു മുകളിലേക്കു വന്നതും അവൾ ഇരു കയ്യാൽ തന്നിലേക്കു ചേർത്തവനെ......

അവളുടെ കണ്ണിലും കവിളിലും ഓടി നടന്ന അധരം പതിയെ താഴേക്കു അരിച്ചിറങ്ങി കഴുത്തിൽ അവന്റെ ശ്വാസം പടരുന്നത് അറിഞ്ഞതും ബെഡ്ഷീറ്റിൽ കൈ കൊരുത്തു വലിച്ചവൾ.....ഇരുട്ടിന്റെ മറവിൽ തന്നിൽ നിന്നും അകന്നു മാറുന്ന വസ്ത്രങ്ങളോടൊപ്പം അവന്റ ചുണ്ടുകൾ ദേഹം മുഴുവൻ പ്രണയത്തിന്റെ ചിത്രപ്പണികൾ നടത്തി....പ്രണയത്തോടൊപ്പം കാമം എന്ന വികാരവും കൂട്ടിനായി വന്നപ്പോൾ അവളിൽ നിന്നും ഉയർന്നു പൊങ്ങുന്ന ചെറു നിശ്വാസങ്ങളും ഏങ്ങലുകളും അവനെ കൂടുതൽ ആവേശത്തിൽ ആഴ്ത്തി........ ഒടുക്കം പ്രണയവും കാമവും ഒന്നു ചേർന്ന് വരുന്ന വേളയിൽ മുല്ലവള്ളി തേന്മാവിൽ പടരും പോലെ ഇറുകെ പുണർന്നു ചെറു കിതപ്പോടെ അവളിലെക്ക് ഒഴുകി ഇറങ്ങിയവൻ.. ........ വാവേ... "".

.നഗ്നമായ നെഞ്ചിലെ വിയർപ്പു തുള്ളികളിൽ ചേർന്നു കിടക്കുന്നവളെ പതിയെ വിളിച്ചവൻ.... മ്മ്മ്.... ""എന്തെ......... എന്നും നമുക്ക് പ്രണയിക്കണം ഇത് പോലെ.... രുദ്രന്റെ ശ്വാസം നിലക്കുമ്പോൾ നിന്റെ ശ്വാസവും എന്നിൽ അലിയണം... ഏതു ലോകത്ത് ആണെങ്കിലും നീ ഇല്ല എങ്കിൽ ഞാൻ ഇല്ല..... രുദ്രന്റെ ഹൃദയം തുടിപ്പിൽ ചുണ്ട് അമർത്തിയവൾ... ഈ തുടിപ്പ് എന്നിൽ തന്നെ ആണ് ഇത് നിലക്കുക എന്നാൽ ഞാൻ ഇല്ലാതാവുക എന്നാണ് അർത്ഥം .... രുദ്രനിലേക്കു ചേർന്നു കിടന്നു ഹൃദയതാളം ആവോളം നുകർന്നവൾ... മഹാമയക്ക് മാത്രം അവകാശ പെട്ട ദുന്ദുഭി നാദം അവൾ ആസ്വദിച്ചു..... 💠💠💠💠💠

"""ശാന്താകാരം ഭുജഗ ശയനം പദ്മനാഭം സുരേശം വിശ്വധാരം ഗഗന സാദൃശ്യം മേഘാവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലാനയനം യോഗിഭിർധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാധം സശങ്കചക്രം സകിരീടകുണ്ഡലം സപീതവസ്ത്രം സരസീരുഹേക്ഷണം സാഹാരവക്ഷ സ്ഥല കൗസ്തുഭ ശ്രിയം നമാമി വിഷ്ണും ശിരസാ ചതുർഭുജം """"" ഇരികത്തൂർ മനയിൽ അറയിൽ നിന്നും സഞ്ജയന്റെ നാവിൽ നിന്നും വിഷ്ണു സഹസ്രനാമം ഉയർന്നു വന്നു.......വെള്ളപുഷ്പങ്ങൾ കോർത്ത മാല ധ്വന്വന്തരി മൂർത്തിക്കു ചാർത്തി അവൻ പുറത്തേക് ഇറങ്ങി......... പുറത്ത് കാത്തു നിൽക്കുന്ന രുദ്രനെയും അവനോട് ചേർന്നു നിൽക്കുന്ന ചിത്രനേയും കണ്ടത് ചെറു ചിരിയോടെ തോളിലെ നേര്യത് എടുത്തു പുതച്ചവൻ വന്നു... ബാക്കി എല്ലാവരും എവിടെ.....?

സഞ്ജയൻ ചുറ്റും നോക്കി.... കാളി മനയിലേക്കു പോയിട്ടുണ്ട്....... വാവക്ക് അവിടെ ഒന്നുടെ കാണണം എന്ന്...... രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.... നന്നായി ആ പാദം അവിടെ കുത്തിയപ്പോൾ തന്നെ ദൂർശക്തികളുടെ പതനം നടന്നു കാളി മന ശുദ്ധമായി... പിന്നെ നമ്മൾ പേരിനു മാത്രം നടത്തുന്നു ശുദ്ധികലശം അല്ലെ രുദ്ര....... മ്മ്മ്... ""അങ്ങനെയും പറയാം..... രുദ്രൻ കണ്ണുകൾ ചിമ്മി അണച്ചു... കാളിമനയിലേക്കു നമുക്ക് പോകണ്ടേ ..... മ്മ്മ്.. പോകാം ഗൗരിയുടെ അച്ഛൻ വെളുപിനെ തന്നെ മഹാഗണപതി ഹോമവും ഭഗവതി സേവയും നടത്തി കഴിഞ്ഞിരിക്കുന്നു എല്ലാം ഞാൻ അദ്ദേഹത്തെ ഏല്പിച്ചു... ദീക്ഷ കഴിയും വരെ ദ്വന്വന്തരി ഉപാസകൻ മാത്രം ആയിരിക്കും ഞാൻ..... സഞ്ജയാ ചിത്രന്റെ കാര്യമോ.....?

ഇവനെ ഉപനയനം ചെയ്യിക്കണ്ടേ വേദങ്ങൾ പഠിപ്പിച്ചു തുടങ്ങണം..... രുദ്രൻ സംശയം പൂണ്ടു.... വേണം രുദ്ര.... അടുത്ത വർഷം തന്നെ ഇവന്റെ ഉപനയനം നടത്തണം കാളിമനയുടെ അനന്തിരഅവകാശി ആയി വഴിക്കണം.... പിന്നെ.... പിന്നെ...... സഞ്ജയൻ ചിത്രന് മുൻപിൽ മുട്ടു കുത്തി ഇരുന്നു..... അവന്റ മുഖത്തേക്ക് വാത്സല്യപൂർവ്വം നോക്കി.... വേദങ്ങളുടെ അധിപന് ഗായത്രിമന്ത്രതിന്റെ അകമ്പടിയോടെ വേദങ്ങൾ ചൊല്ലി കൊടുക്കാൻ ഉള്ള ആ ഭാഗ്യം അത്‌ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല എന്റെ അവകാശം ആണ് അത്‌.....അഹങ്കാരത്തോടെ ഞാൻ.... ഞാൻ..അത്‌ ചെയ്യും.... സഞയ്ന്റെ കണ്ണിൽ നിന്നും ആനന്ദകണ്ണുനീർ വീഴുമ്പോൾ ചെറു ചിരിയോടെ അവനെ നോക്കി ചിത്രൻ.....

രുദ്രനൊപ്പം ഷർട്ട്‌ എടുത്തു ഇട്ടു ഗൗരിയോട് യാത്ര പറഞ്ഞു കാളി മനയിലേക്ക് പുറപ്പെട്ടു ഇരുവരും കൂടെ ചിത്രനും .... 💠💠💠💠💠 ഇത്രയും നാൾ ജലന്ദരനാൽ അശുദ്ധം ആയി തീർന്ന കാളി മനയിൽ ലക്ഷ്മി ദേവിയെ കുടിയിരുത്തി പുതുമന തിരുമേനി.... ഭൈരവൻ പൂജിച്ചിരുന്ന ദുര്മൂര്ത്തികൾക് മോചനം നൽകി അവർക്ക് കാളി മനക്കു പുറത്തു ആയി ഇരിപ്പിടം ഒരുക്കി പുതുമന..... ഉണ്ണിയും അപ്പുവും വന്നോളൂ........( ഉണ്ണി നമ്പൂതിരി ) പുതുമന വിളിച്ചതും രണ്ടുപേരും അടുത്തേക് വന്നു..... ഭൈരവന്റെയും ജലന്ദരന്റെയും മൂർത്തികൾക് കാളി മനക് പുറത്തു നമ്മൾ സ്ഥാനം നൽകിയിട്ടുണ്ട്.... ദുര്മൂര്ത്തികൾ ആണെങ്കിലും അവഗണിക്കാൻ പാടില്ല വേണ്ട സ്ഥാനം നൽകണം....

വർഷാ വർഷം കുംഭത്തിലെ തൃക്കേട്ട നാൾ അതായത് ഇന്നേ ദിവസം അവര്ക് വേണ്ട പൂജകൾ ചെയ്യണം.... വെള്ളം കുടി നടത്തി പ്രീതി പെടുത്തണം..... അവരെ പിണക്കാൻ പാടില്ല.. ഞാൻ പറയുന്നത് മനസിൽ ആവുന്നുണ്ടല്ലോ........ മ്മ്മ്മ്... ഉണ്ട് ഇരുവരും തലയാട്ടി..... ആ ഇനി മുതൽ നിങ്ങൾ ആണ് ഇവിടെ താമസിക്കേണ്ടത്..... എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം.... വരും തലമുറക്ക് പകർന്നു നല്ക്ണം........ പകൽ കാളിമനയിലെ പാചകപുരയിൽ അഗ്നിദേവനെ സാക്ഷി നിർത്തി അടുപ്പ് പുകച്ചു മധുരം പാചകം ചെയ്തു എല്ലാവർക്കും നൽകി.... വൈകിട്ട് സന്ധ്യദീപം മംഗളയുടെ കയ്യാൽ കൊളുത്തി കാളി മന ഐശ്വര്യം നിറഞ്ഞ വാസയോഗ്യം ആക്കി തീർത്തു......

അന്നേ ദിവസം അപ്പുവും മംഗളയും ചിത്രന്റെ കൂടെ ആ മനയിൽ ശയിക്കാൻ പുതുമന നിർദേശം നൽകി........... കുഞ്ഞേ ഗൗരി കുഞ്ഞ് ഒറ്റക് അല്ലെ...... മംഗള ആധിയോടെ സഞ്ജയനെ നോക്കി..... സാരമില്ല ചേച്ചിഅമ്മേ ഇന്ന് ഒരു ദിവസം അല്ലെ നിങ്ങൾ ഇവിടെ ദാമ്പത്യം തുടങ്ങേണ്ടത് അനിവാര്യം ആണ്...... ഇന്ന് രുദ്രനും വാവയും ആവണി എല്ലാവരും ഉണ്ടല്ലോ...... സഞ്ജയൻ അവരെ ആശ്വസിപ്പിച്ചു.... കാളി മനക് പുതിയ അവകാശികളെ നൽകി തിരിക്കുമ്പോൾ എല്ലാവരും മനസ് നിറഞ്ഞു പ്രാർത്ഥിച്ചിരുന്നു..... 💠💠💠💠 വാവേ... """"കുഞ്ഞനെ തോളിൽ ഇട്ടു ഉറക്കുന്ന വീണയെ പുറകിലൂടെ പുണർന്നു അവളുടെ രാക്കിളി.......

എന്റെ രുക്കു പേടിപ്പിച്ചു കളഞ്ഞല്ലോ.......വീണ അവളുടെ കവിളിൽ മെല്ലെ തലോടി.. പേടിച്ചോ എന്റെ വാവാച്ചി...... അവളുടെ കവിളിൽ പതിയെ കടിച്ചു രുക്കു... പിന്നില്ലാതെ കുഞ്ഞനും ഞെട്ടി...... പിന്നെ എന്താ കണ്ണേട്ടന്റെ രുക്കമ്മക്ക്‌ ഇത്ര സന്തോഷം.... ചുണ്ടിൽ ചെറിയ കുസൃതിയോടെ വീണ ചോദിക്കുമ്പോൾ രുക്കു മുറുകെ പിടിച്ചിരിക്കുന്ന വലം കൈ വീണയുടെ മുൻപിൽ മെല്ലെ തുറന്നു.......... രാ... രാ.. രാക്കിളി.... എടാ...... വീണയുടെ കണ്ണുകൾ വിടർന്നു..... കുഞ്ഞനെ കൊണ്ട് തിരിഞ്ഞവൾ രുക്കുവിനെ മുറുകെ പുണർന്നു.............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story