രുദ്രവീണ: ഭാഗം 152

rudraveena

എഴുത്തുകാരി: മിഴിമോഹന

വാവേ... """"കുഞ്ഞനെ തോളിൽ ഇട്ടു ഉറക്കുന്ന വീണയെ പുറകിലൂടെ പുണർന്നു അവളുടെ രാക്കിളി....... എന്റെ രുക്കു പേടിപ്പിച്ചു കളഞ്ഞല്ലോ.......വീണ അവളുടെ കവിളിൽ മെല്ലെ തലോടി.. പേടിച്ചോ എന്റെ വാവാച്ചി...... അവളുടെ കവിളിൽ പതിയെ കടിച്ചു രുക്കു... പിന്നില്ലാതെ കുഞ്ഞനും ഞെട്ടി...... പിന്നെ എന്താ കണ്ണേട്ടന്റെ രുക്കമ്മക്ക്‌ ഇത്ര സന്തോഷം.... ചുണ്ടിൽ ചെറിയ കുസൃതിയോടെ വീണ ചോദിക്കുമ്പോൾ രുക്കു മുറുകെ പിടിച്ചിരിക്കുന്ന വലം കൈ വീണയുടെ മുൻപിൽ മെല്ലെ തുറന്നു.......... രാ... രാ.. രാക്കിളി.... എടാ...... വീണയുടെ കണ്ണുകൾ വിടർന്നു..... കുഞ്ഞനെ കൊണ്ട് തിരിഞ്ഞവൾ രുക്കുവിനെ മുറുകെ പുണർന്നു......

രുക്കുവിന്റെ വലം കൈയിലേക്ക് വീണ്ടും വീണ്ടും നോക്കിയവൾ.... അതിലെ വെളുത്ത കാർഡിൽ തെളിഞ്ഞു നിൽക്കുന്ന രണ്ട് പിങ്ക് വരകൾ.... കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ രുക്കുവിന്റെ കൈയിലേക്ക് വീണു......... നീ.. നീ.. കണ്ണേട്ടനോട് പറഞ്ഞോ.... "" ഇല്ല ആരേം അറിയിച്ചില്ല... കണ്ണേട്ടൻ ആഗ്രഹം കൊണ്ട് കാർഡ് എല്ലാം നേരത്തെ സ്റ്റോക്ക് ചെയ്തു പക്ഷെ പറഞ്ഞില്ല.....രുക്കുവിന്റെ കവിളുകൾ ചുവന്നു........ ആദ്യം നിന്നോട് പറയണം എന്ന് തോന്നി.......... വീണ കുഞ്ഞനെ പതിയെ കട്ടിലിലെക്ക്‌ കിടത്തി തിരിഞ്ഞു..... രുക്കുവിന്റെ വയറിൽ ചെവി ചേർത്തു.... പൊടുന്നനെ അവൾ മുഖം വലിച്ചു രുക്കുവിനെ നോക്കി... വീണയുടെ കണ്ണുകൾ കൂടുതൽ വിടർന്നു...... എന്താടാ....

""വാവേ നീ എന്നെ ഇങ്ങനെ നോക്കുന്നത്..... രുക്കു പരിഭ്രമം പൂണ്ടു.... മ്മ്ഹഹ്... ""ഒന്നുല്ല ഭാഗ്യം ചെയ്തവൾ ആണ് എന്റെ രാക്കിളിയും കണ്ണേട്ടനും മഹാലക്ഷ്മിക് ജന്മം കൊടുക്കാൻ വിധിച്ചവർ.... ഇനി ഒരു ആപത്തു ഉടനെ എങ്ങും വല്യോത് വരില്ല.... സർവ്വ ഐശ്വര്യം കൊണ്ടവൾ വരും.... വീണ കണ്ണ്‌ തുടച്ചു.... നീ എന്തൊക്കയാ പെണ്ണേ ഈ പറയുന്നത്... നിനക്കും വട്ടാ രുദ്രേട്ടനും വട്ട ഇപ്പോൾ എന്റെ കണ്ണേട്ടനും വട്ടാണ്..... രുക്കു ഇടുപ്പിൽ രണ്ട് കൈ കുത്തി അവളെ നോക്കി.... അത് കൊണ്ടാണ് നിന്റെ കണ്ണേട്ടൻ നിന്നെ കൂടെ കൂടെ ബുദൂസ് എന്ന് വിളിക്കുന്നത്.... വീണ അവളുടെ മൂക്കിൽ പിടിച്ചു...... വാവമ്മേ.... """...കതകിന്റെ അവിടെ നിന്നും കുഞ്ഞാപ്പു എത്തി നോക്കി.......

ഓടി വായോ വാവമ്മേടെ കുഞ്ഞാപ്പു..... ""വീണ ഇരു കയ്യും നീട്ടി മുട്ട് കുത്തി ഇരുന്നതും ആ കൈയിലേക്ക് ഓടി വന്നിരുന്നു കുഞ്ഞാപ്പു....... ദാ ഇവിടെ ആരാണെന്നു അറിയുമോ കുഞ്ഞു വാവയുണ്ട്.... വീണ രുക്കുവിന്റെ വയറിൽ പതിയെ തലോടി അവനെ നോക്കിയതും.... രുക്കുവിന്റെ വയറിൽ കുഞ്ഞ് മുഖം ചേർത്ത് മുത്തം നൽകി കുഞ്ഞാപ്പു...... അവനായി പിറക്കുന്ന നല്ല പാതിക് ആദ്യ ചുംബനം നൽകുമ്പോൾ അവന്റെ വലം കഴുത്തിലേ ത്രിശങ്കുമുദ്ര കൂടുതൽ തെളിവാർന്നു........ 💠💠💠💠

കണ്ണേട്ടാ... ""പുറകിലൂടെ രുക്കുവിന്റെ കൈകൾ കണ്ണനെ പുണർന്നു............ വലം കയ്യാൽ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടവൻ....... """എനിക്കൊരു കാര്യം "".....രണ്ടുപേരുടെ നാവിൽ നിന്നും ഒരേപോലെ വാക്കുകൾ ഉതിർന്നു..... പരസ്പരം ഒന്നു നോക്കി ചിരിച്ചവർ..... നീ എന്താ പറയാൻ വന്നത് രുക്കമ്മ.... കണ്ണൻ അവളുടെ മുഖത്തു തഴുകി.... കണ്ണേട്ടൻ പറ എന്നിട്ട് ഞാൻ പറയാം.... അവന്റ ഷർട്ടന്റെ ബട്ടണിൽ പതിയെ വലിച്ചു...... പറയട്ടെ.... "" മം... "" പറ.... രുക്കുവിന്റെ കണ്ണിൽ കൊഞ്ചൽ നിറഞ്ഞു.... നിന്റ ആഗ്രഹം പോലെ phd എടുക്കാൻ ഉള്ള സ്കോളർഷിപ് എനിക്ക് ആണ് കിട്ടിയത്... നിന്റെ വിവേക് സാറിനെ പിന്തള്ളി മഹേഷ് നാരായണൻ പ്രിയതമക് വേണ്ടി അത്‌ കരസ്ഥം ആക്കി....

ടേബിളിൽ ഇരുന്ന ഇൻവെലോപ് രുക്കുവിന്റെ കയ്യിൽ കൊടുത്തവൻ..... ക.. ക...കണ്ണേട്ടാ... എന്റെ... എന്റെ ഭാഗ്യം അല്ല ഇത്...ദാ നമ്മുടെ കുഞ്ഞിന്റെ ഭാഗ്യം ആണ്... രുക്കു കണ്ണ് നിറച്ചു കൊണ്ട് കണ്ണന്റെ കൈകൾ അവളുടെ ഉദരത്തിലേക്കു ചേർത്തു...... സത്യം ആണോ രുക്കമ്മ.... കണ്ണന്റെ കണ്ണുകളും നിറഞ്ഞു....... പതിയെ അവളെ കട്ടിലിലേക്കു ഇരുത്തി അവന് മറ ആയി ഇരുന്ന ടോപ് അല്പം മാറ്റി അതിലേക്കു അച്ഛന്റെ ആദ്യചുംബനം നൽകുമ്പോൾ രുദ്രന്റ വാക്കുകൾ അവന്റ ചെവിയിൽ അലയടിച്ചു..... """നിന്റ ബീജത്തിൽ മഹാലക്ഷ്മി രൂപം കൊണ്ട് കഴിയുമ്പോൾ സർവ്വ ഐശ്വര്യങ്ങളും നിന്നെ തേടി വരും.... വല്യൊതും അതിന്റ പ്രതിഫലനം കാണാൻ കഴിയും.... """...

ആാാ വാക്കുകൾ ഒന്നുകൂടി ഓർത്തവൻ രുക്കുവിനന്റ ഉദരത്തെ ചേർത്തു പുണർന്നു... താൻ പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യം എൻവലപിൻറെ രൂപത്തിൽ അവന്റ ഉള്ളം കയ്യിൽ ഇരുന്ന് വിറച്ചു...... അകത്തേക്കു വരാമോ.... ""പുറത്ത് രുദ്രന്റെ ശബ്ദം കേട്ടതും കണ്ണൻ അവളിൽ നിന്നും അടർന്നു മാറി.... രുദ്രനും ചന്തുവും ഉണ്ണിയും അവരുടെ നല്ലപാതികളും കണ്ണന്റെ രണ്ട് ഇരട്ട സഹോദരിമാരും ചിരിയോടെ അകത്തേക് വന്നതും രുക്കു നാണം കൊണ്ട് കണ്ണന്റെ പിന്നിൽ ഒളിച്ചു.... അയ്യടി എന്തൊരു നാണം പെണ്ണിന്...... രുദ്രൻ അവളെ വലിച്ചു തന്നിലേക്കു ചേർത്തു......... മീനു കൈയിൽ ഇരുന്ന പായസം അവളുടെ വായിൽ ഒഴിച്ച് കൊടുത്തു........ രുദ്രേട്ട..... """

കണ്ണൻ സ്കോളർഷിപ്പിന്റെ കവർ അവന്റ കൈയിലേക്ക് കൊടുത്തു....... അറിഞ്ഞു കോളേജിൽ നിന്നും പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞു.... അധികം ആർക്കും കിട്ടാത്ത സൗഭാഗ്യം ആണ്........നല്ലത് വരട്ടെ...... "" അത്‌ പറയുമ്പോൾ രുദ്രന്റ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു...... രുക്കു നിന്റ ഫൈനൽ എക്സാം അല്ലെ വരുന്നത് നീയും പിജി കഴിഞ്ഞു phd എടുത്തോ..... ചന്തുവിന്റെ വാക്കുകൾ കേട്ടതും രുക്കു കണ്ണ്‌ തള്ളി...... ബെസ്റ്റ്.... ""ഡിഗ്രി പാസ്സ് ആയത് എങ്ങനെ എന്ന് അവൾക്കു ബോധം ഇല്ല....കണ്ണൻ തല്ലി പഠിപ്പിച്ച ഇത്രേം കൊണ്ട് വന്നത് അല്ലേടി രുദ്രൻ അവളുടെ തലയിൽ ഒന്നു ഞൊട്ടി..... ഉണ്ണി മുഖം പൊത്തി ചിരി തുടങ്ങി........ "" നീ ചിരിക്കണ്ട നീയും ഇവളും കണക്കാ...

ബിടെക് പോയ സപ്ലി എഴുതി എടുക്കണം എന്ന് വല്ല ആഗ്രഹം ഉണ്ടോ നിനക്ക്... ചന്തു കണ്ണുകൾ കൂർപ്പിച്ചു...... അത്‌.... ഞാൻ.. ഞാൻ ഇനി എങ്ങനാ എനിക്ക് മൂന്നു പിള്ളേർ ആയില്ലേ.... അതിൽ നിങ്ങളെ ഒക്കെ തോൽപിച്ചു phd എടുത്തില്ലേ ഞാൻ... ധൈര്യം ഉണ്ടേൽ എന്നെ പൊട്ടിക്ക്......... ഒരൊറ്റ പൊട്ടീര് തരും ഞാൻ.... ബാക്കി സപ്ലി എഴുതി എടുക്കാൻ ഉള്ളത് എല്ലാം ചന്തു ച്യ്തിട്ടുണ്ട്.... അത് കഴിഞ്ഞു MBA....ചുമ്മ അല്ല വല്യൊതെ ബിസിനസ്‌ എല്ലാം അച്ഛൻ നിന്നെ ഏല്പിച്ചത്...... രുദ്രൻ കൈ മെല്ലെ ഉയർത്തിയതും ചന്തുവിന്റെ പുറകിൽ ഒളിച്ചവൻ..... തനിക് ഞാൻ വെച്ചിട്ടുണ്ട് ബ്രൂട്ടസ്..... ""ചന്തുവിന്റെ തോളിൽ പല്ല് അമർത്തി ഉണ്ണി.... ആ... ""രുദ്ര ഇത് കണ്ടോ..... ""

വേദനിച്ചതും ചന്തുവിന്റെ ശബ്ദം ഉയർന്നു....... ഒന്നുല്ല രുദ്രേട്ട.... ചന്തുവേട്ടൻ ചെയ്തത് നല്ല കാര്യം ആണെന്ന് പറഞ്ഞതാ ..... ഉണ്ണി പുറകിൽ നിന്നും തല പൊക്കി...... നിനക്ക് മാത്രം അല്ല ഇവൾക്കും ഉണ്ട് പണി പിജി കഴിഞ്ഞു ഒരു വർഷം ആയില്ലേ ഇവളും ഇനി നിന്റ കൂടെ കമ്പനി കാര്യങ്ങൾ നോക്കാൻ ആണ് അച്ഛന്റെ ഓർഡർ.... രുദ്രൻ ആവണിയെ നോക്കി... ഞാനോ ഞാനില്ല രുദ്രേട്ട... മൂന്നു പിള്ളേരുടെ കാര്യം നോക്കാൻ സമയം ഇല്ല....ആവണി പതിയെ രുക്കുവിനെ തോണ്ടി... അത്‌ തന്നെ കാര്യം നീ ആകെ മടി പിടിച്ചു....വല്യോത് അമ്മമാരുടെ എണ്ണത്തിനു കുറവ് ഒന്നും ഇല്ലല്ലോ... ദാ കണ്ണന്റെ അമ്മയും ഉണ്ട്....

അവർക്കായി ചായയുമായി വന്ന കണ്ണന്റെ അമ്മയെ ചേർത്തു നിർത്തി രുദ്രൻ...... ആവണി ഞങ്ങൾ കാരണം നിങ്ങളുടെ ഒന്നും ഭാവി പോകരുത് മീനുവും അവളുടെ ആഗ്രഹം പോലെ ടീച്ചർ ആകട്ടെ.... അല്ലേടി... ചന്തു മീനുവിനെ തന്നിലേക്കു ചേർത്തു........ ഇത് നിങ്ങൾക്കും ബാധകം ആണ് ഇഷ്ടം ഉള്ള കോഴ്സ് നിങ്ങൾക് തിരഞ്ഞെടുക്കാം പ്ലസ് ടു കഴിയുമ്പോഴേക്കും പറയണം.... കണ്ണന്റെ സഹോദരിമാരായ മഹിതയെയും മഹിമയെയും ചേർത്ത് നിർത്തി രുദ്രൻ... നേരാ രുദ്രൻ മോൻ പറഞ്ഞത്....നിങ്ങളുടെ ഭാഗ്യം ആണ് ഇത് പോലെ സഹോദരന്മാരെയും ഭർത്താക്കന്മാരേയും കിട്ടിയത്... കുഞ്ഞുങ്ങളെ ഓർത്തു ആരും വിഷമിക്കണ്ട ഞങ്ങൾ നോക്കിക്കൊള്ളാം.....

കണ്ണന്റെ അമ്മ കണ്ണ്‌ തുടച്ചു...... ഉണ്ണി ആവണിയെ ഇരു പുരികം ഉയർത്തി അമ്മ പറഞ്ഞത് കെട്ടില്ലേ എന്ന് കാണിച്ചു... നിങ്ങളെ കുറിച് അല്ല എന്റെ ഏട്ടന്മാരെ കുറിച്ച അമ്മ പറഞ്ഞത്...... ആവണി മുഖം കോട്ടി..... ( എല്ലാവരും അവരവരുടെ പഠനവും ജോലിയും ആയി മുൻപോട്ട് പോകട്ടെ അല്ലെ അവരുടെ ആഗ്രഹങ്ങൾ നമുക്ക് നിഷേധിക്കണ്ട ) 💠💠💠 രുക്കുവിന്റെ പുറത്തേക് ഉന്തിയ വയറിൽ തല ചേർത്ത് കിടന്നു വീണ............അവളോടൊപ്പം കുഞ്ഞനും കുഞ്ഞാപ്പുവും അതിലെ ചലനങ്ങൾക് ഒപ്പം തുള്ളി ചാടുന്നുണ്ട്......... പരസ്പരം മത്സരിച്ചു ആ വയറിൽ കുഞ്ഞിളം ചുണ്ട് ചേർത്തു ഇരുവരും...... എന്റെ വാവ...""

കുഞ്ഞാപ്പു രുക്കുവിന്റെ പൊന്തി വന്ന വയറിൽ തലോടി......... എന്റെ കുഞ്ഞാപ്പുവിന്റെ വാവ തന്നെ ആണ്.... വീണ അവനെ കൈയിലേക്ക് എടുത്തു നെറുകയിൽ ചുണ്ട് അമർത്തി...... നീ ഒരുങ്ങിയില്ലേ വാവേ.... "" സച്ചുവിനെയും കിച്ചുവിനെയും ഇരു കയ്യിൽ എടുത്തു ആവണി അകത്തേക്കു വന്നു........ ഞങ്ങൾ ഒരുങ്ങി കഴിഞ്ഞു ചേച്ചി...... ഏട്ടന്മാർ വരേണ്ട താമസം ഉള്ളൂ.... വീണ കുഞ്ഞാപ്പുവിനെ താഴെക് നിർത്തി...... ശൊ എനികൂടെ വരണം എന്നുണ്ടായിരുന്നു ഇരികത്തൂർ മനയിലേക്കു..... രുക്കു പരിഭവം പറഞ്ഞു... ഏഴുമാസം തികഞ്ഞിരിക്കുന്ന പെണ്ണോ കണ്ണേട്ടൻ നിന്നെ ഇവിടുന്നു ഓടിക്കും....... ആവണി കുഞ്ഞുങ്ങളെ കട്ടിലിലേക് ഇരുത്തി..........

എന്നാലും ചിത്തുന്റെ ഉപനയനം കാണാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് ഞാൻ.... പറഞ്ഞിട്ട് കാര്യം ഇല്ല രുക്കു വയറിൽ മെല്ലെ തലോടി........ പുറകിൽ വലിയ കരച്ചിൽ കേട്ടതും മൂന്നുപേരും അവിടേക്കു നോക്കി..... സച്ചു കിച്ചുനെ പൂണ്ടടക്കം പിടിച്ചു മുഖത്തു കടി കൊടുത്തു.... തിരിച്ചും അതേ പോലെ പോരിന് ചെന്നു കിച്ചു...... എടാ... ""അടി...... "രണ്ടുപേരുടെയും തുടയിൽ ഇരുവർക്കും നോവാതെ മെല്ലെ കുഞ്ഞൻ അടിച്ചതും ഇരുവരും വഴക് മാറ്റി ചിരിച്ചു കാണിച്ചു അവരുടെ കുഞ്ഞു വല്യേട്ടനെ.....അപ്പോഴും രുക്കുവിന്റെ വയറിൽ ചുറ്റി പറ്റി നിൽക്കുന്നുണ്ട് കുഞ്ഞാപ്പു ഇത് ഒന്നും ശ്രദ്ധിക്കാതെ..... അയ്യടാ വല്യേട്ടൻ"" അടി കൊടുത്തപ്പോൾ അടങ്ങിയത് കണ്ടില്ലേ രണ്ടും..... ഉണ്ണിയേട്ടന്റെ സ്വഭാവം തന്നെ രണ്ടിനും...... കണ്ണിന് കണ്ടാൽ അടി തുടങ്ങും എന്റെ പെൺകൊച്ചു എന്ത് പാവം ആണെന്നു അറിയുമോ.....

ആവണി പരിഭവം പറഞ്ഞതും വീണയും രുക്കുവും വാ പൊത്തി ചിരിച്ചു......... 💠💠💠💠 ഇരികത്തൂർ മനയിൽ നാളെ ചിത്രഭാനുവിന്റെ ഉപനയനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങികഴിഞ്ഞിരുന്നു......... ഗൗരിഏടത്തി ഇപ്പോൾ എല്ലാം കാണാൻ കഴിയുന്നുണ്ടോ....... വീണയും ആവണിയും മീനുവും അവൾക്കു ചുറ്റും കൂടി...... മ്മ്മ്... ""ഉണ്ട് അവ്യകതമായ നിറങ്ങൾ എന്നിലേക്കു വരുന്നുണ്ട് മോളേ........ നിറങ്ങളെ തിരിച്ചു അറിയാൻ ഏട്ടൻ ഇപ്പോൾ എന്നെ പ്രാപ്ത ആകുന്നുണ്ട്..... അതാണോ ട്രെയിനിങ്.... മീനു സംശയത്തോടെ നോക്കി .. അതും അതിന്റെ ഭാഗം ആണ് മീനു..... ഗൗരിയുടെ ചൂണ്ടിൽ ചെറിയ ചിരി പടർന്നു.... എന്നാൽ പറ വാവ ഇട്ടിരിക്കുന്ന ടോപ്പിന്റെ നിറം എന്താ....

ആവണി വീണയെ ഗൗരിക്ക് മുൻപിലേക്ക് നിർത്തി.......... ഗൗരി കണ്ണുകൾ ചിമ്മി അടച്ചു പതിയെ ആ നിറത്തിലേക്ക് മിഴികൾ ഊന്നി......... കണ്ണുകൾ ചിമ്മി അടച്ചു അവൾ അല്പം പ്രയാസപ്പെട്ട് നോക്കി പച്ച..... പച്ച നിറം അല്ലെ...... ഗൗരിയുടെ വാക്കുകളിൽ ആവേശം നിറഞ്ഞു...... പുറകിൽ നിന്നും കയ്യടി ഉയർന്നപ്പോൾ അവർ തിരിഞ്ഞു നോക്കി.... രുദ്രനും ചന്തുവും ഉണ്ണിയും കണ്ണനും അവിടേക്കു വന്നു........ മിടുക്കി """എല്ലാം പഠിച്ചല്ലോ...... ഉണ്ണി ആ കണ്ണുകളിലേക്കു ഉറ്റു നോക്കി.... അവന്റ കണ്ണും നിറഞ്ഞു........ എന്റെ പ്രയത്‌നം അല്ല ഉണ്ണിയേട്ടാ.... എന്റെ ഏട്ടൻ അത്രമേൽ ബുദ്ധിമുട്ടുന്നുണ്ട്..... ഞാൻ എന്ന കുരുടിക്കു വെളിച്ചം ഏകാൻ പാവം ഒരുപാട് കഷ്ടപെടുന്നുണ്ട്.......

അത്‌ ഒരു കഷ്ടപ്പാട് അല്ല മോളേ.... സഞ്ജയന്റെ കടമ ആണ്.... ചിലത് എല്ലാം അനിവാര്യം ആണ്.... രുദ്രന്റെ കണ്ണുകൾ ജലന്ദരന്റെ വീട്ടിലേക്കു പോയി....അവിടെ തങ്ങളെ നോക്കി നിൽക്കുന്ന നെല്ലിമല മൂപ്പൻ........ "" രുദ്രന്റെ കണ്ണുകളിൽ അഗ്നി ആളി കത്തി ........ "" രുദ്രേട്ട... ""ആരും കാണാതെ ഉണ്ണി അവനെ പതിയെ വിളിച്ചു...... ങ്ഹാ.... ""തിരികെ സ്വബോധത്തിലേക്കു വരുമ്പോഴും അവന്റ കണ്ണുകൾ അവിടെ തന്നെ ഉറച്ചു നിന്നിരുന്നു..... 💠💠💠💠 പാതി മയക്കത്തിൽ രുദ്രന്റെ കാതുകളിൽ നവജാതശിശുവിന്റെ ശബ്ദം അലയടിച്ചു.....ഇരുട്ടിൽ നിന്നും ഓടി വരുന്ന രുദ്രൻ ഒരു നിമിഷം നിന്നു.....

താൻ തന്നെ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ തല പൊട്ടി പിളർന്നു കാളി വിഗ്രഹത്തിനു മുൻപിൽ കിടക്കുന്നു...... അല്പം മാറി പൊക്കിൾ കൊടി അറത്തു മാറ്റി ഒരു കുഞ്ഞും അമ്മയും ആ പെൺകുട്ടിക്ക് ഏറി പോയാൽ ഇരുപതു വയസ് കാണും ... ആ അമ്മയുടെ ശിരസും പിളര്ന്നു മരണം കൈ വരിച്ചിരുന്നു............... അവർക്ക് നടുക്കായി ആയുധം ഏന്തിയ നെല്ലിമലമൂപ്പൻ.... കരഞ്ഞു കിടക്കുന്ന കുഞ്ഞിനെ രുദ്രൻ സൂക്ഷിച്ചു നോക്കി...... ജനിച്ചു നിമിഷങ്ങൾ മാത്രം ബാക്കി ആയ ആ കുഞ്ഞിന്റെ മുഖത്തു പുഞ്ചിരി തെളിഞ്ഞു നില്കുന്നു........... പതിയെ ആ കുഞ്ഞിൽ മാറ്റങ്ങൾ വന്നു തുടങ്ങി..... കുഞ്ഞിന് പകരം ആ സ്ഥാനത് ജലന്ധരൻ""""...... ആഹ്ഹ.....

""""ഒരു അലർച്ചയോടെ രുദ്രൻ പുറകോട്ടു വേച്ചു വേച്ചു പോയി..... ശിരസ് പിളർന്നു കിടക്കുന്ന ചെറുപ്പകാരനിൽ തട്ടി അവൻ നിന്നതും തിരിഞ്ഞ് അയാളെ നോക്കി..... ആ സ്ഥാനത് ആദിശങ്കരൻ..... "" തന്റെ കുഞ്ഞൻ.... കുഞ്ഞാ..... """മോനെ........... രുദ്രൻ അലർച്ചയോടെ ചാടി എഴുനേറ്റു ദേഹം മുഴുവൻ വെട്ടി വിയർത്തു...... രുദ്രേട്ട.... ""എന്താ പറ്റിയത്..... വീണ ചാടി എഴുനേറ്റ് ലൈറ്റ് ഇട്ടു........ എന്തെ പേടി സ്വപനം കണ്ടോ.... അവന്റെ മുടിയിൽ പതിയെ തലോടി അവൾ.... എന്റെ കുഞ്ഞ്.... ""കട്ടിലിൽ ഒരു ഭ്രാന്തനെ പോലെ പരതി ഉറങ്ങി കിടക്കുന്ന കുഞ്ഞനെ എടുത്തു മുഖം ആകെ ചുംബിച്ചവൻ.............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story