രുദ്രവീണ: ഭാഗം 155

rudraveena

എഴുത്തുകാരി: മിഴിമോഹന

പിന്നെയും മൂന്നുമാസങ്ങൾ കൂടി കടന്നു പോയി ഇന്നാണ് കുഞ്ഞന്റെ മൂന്നാം വയസ് പിറന്നാൾ .... അവനിൽ നിഷിബ്‌ദം ആയിരിക്കുന്ന കർത്തവ്യം കേദാര്നാഥിലേ മഹാദേവന് അർഹതപെട്ടത് ആ കൈകളിൽ എത്തിക്കേണ്ട സുദിനം ആഗതമായി കഴിഞ്ഞിരിക്കുന്നു..............ഇരികത്തൂർ മനയിലെ കാലഭൈരവന്റെ ഉദരത്തിലെ ചെറിയ ഇരുൾ അറയിൽ ഇരുന്നു ആ മുത്ത് അതിന്റെ ദേവനിലേക്കു എത്തിച്ചേരാനായി വെമ്പൽ കൊണ്ടു.... അതിന്റെ അവകാശി മഹാദേവന്റ അംശത്തിൽ ജന്മം കൊണ്ടവനെ കാത്തിരുന്നു ഒരു തപസ് പോലെ....... ... 💠💠💠💠 അമ്മേ ദേവി ഇത് വരെയുളള എന്റെ കാത്തിരിപ്പിന്റെ അവസാനനാളുകളിലേക്കു നീങ്ങുകയാണ്....

എന്റെ കുഞ്ഞിന്റെ മൂന്നാം പിറന്നാൾ........ ആ മുത്ത് അതിന്റെ അവകാശിക് എന്റെ ആദിശങ്കരന്റെ കയ്യാൽ സമർപ്പിക്കേണ്ട ദിനങ്ങൾ സമാഗതം ആയി......... ഇനി ഒരു തടസ്സം നേരിടാതെ മുന്നിലെ വിഘ്‌നങ്ങളെ എല്ലാം അകറ്റി തരണേ....... കാവിലമ്മക്ക് മുൻപിൽ തൊഴു കയ്യോടെ നിൽകുമ്പോൾ രുദ്രന്റെ കണ്ണ്‌ നിറഞ്ഞൊഴുകി...... രുദ്ര.... ""ചന്തുവിന്റെ ശബ്ദം ആണ് അവനെ ഉണർത്തിയത്...... കൂടെ കുഞ്ഞനും.... നീ കരയുവാണോ..... !""അവന്റ തോളിലേക്കു കൈ ചേർത്തു........ അച്ഛേ.... ""കയഞ്ഞോ..... കുഞ്ഞൻ ചുണ്ട് പുളുത്തി നോക്കി... ഏയ്... അച്ഛാ കരയുവോ.... നീ എന്റെ പൊന്ന് അല്ലേടാ.... കുഞ്ഞനെ എടുത്തു മുഖം ആകെ ചുംബിക്കുമ്പോൾ ഇക്കിളി കൊണ്ട് അവൻ പുളഞ്ഞു... എന്താടാ...

എന്തിനാ നീ കരഞ്ഞത്....? ""ഇത് വരെ തടസങ്ങൾ ഒന്നും നമുക്ക് മുൻപിൽ ഇല്ല.... ഇനിയും നേർവഴി തെളിച്ചു തരണമേ എന്ന് കാവിലമ്മയോട് പ്രാർഥിച്ചത് ആണ്......... എനിക്ക് ഒരു സംശയം ഉണ്ട് രുദ്ര.... ""കുറെ നാളായി മനസിൽ ഇട്ട് മഥിക്കുന്ന സംശയം..... ചന്തു അവന്റ മുഖത്തേക് ഉറ്റു നോക്കി...... മ്മ്മ്... ചോദിച്ചോളൂ...... എന്താ നിന്റെ സംശയം... ജലന്ധരൻ ഈ മുത്തിന് വേണ്ടി അല്ലേ ഇത്രയും നാൾ കാത്തിരുന്നത്... ഇനി ഒരിക്കലും അവന് അത്‌ ലഭിക്കില്ല എങ്കിൽ പിന്നെ അവന് ഈ വൈരാഗ്യം ഉപേക്ഷിച്ചു കൂടെ.... ഹഹഹ.... """ചന്തു നീ എന്താ ജലന്ധരനെ കുറിച്ച് വിചാരിച്ചത്.... കുശാഗ്ര ബുദ്ധി ആണവൻ.... തളർന്നു കിടക്കുബോഴും അവന് അറിയാം ആ മുത്ത് കേദാർനാഥിൽ എത്തും എന്ന്........

എന്ന് കരുതി അവൻ അത്‌ നഷ്ടം ആകാൻ സമ്മതിക്കില്ല.... അതിനു വേണ്ടി പല നീച കളികളും അവൻ കളിക്കും....... എന്ന് വച്ചാൽ...... ചന്തു ഞാൻ പറഞ്ഞുവല്ലോ ആദിശങ്കരനെ കൊന്ന് കൊണ്ട് സഞ്ജയന്റെ മകളിലെ അവന്റെ പുനർജ്ജന്മം അതിന്റെ ലക്ഷ്യം തന്നെ ഈ മുത്ത് ആണ്......... കേദാർനാഥിൽ നിന്നും പിന്നെ അവന് അത്‌ വളരെ എളുപ്പത്തിൽ സ്വന്തം ആക്കാൻ കഴിയും..... അതെങ്ങനെ.....? ചന്തു സംശയത്തോടെ നോക്കി... ആദിശങ്കരൻ ആരാ...? അത് നീ പറ.... മഹാദേവന്റെഅംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ ആ അനുഗ്രഹം ആവോളം ലഭിച്ചവൻ... സാക്ഷാൽ മഹാദേവൻ തന്നെ..... ചന്തുവിന്റ കൈകൾ കുഞ്ഞന്റെ മുടിയിൽ തഴുകി..

എങ്കിൽ ആ മഹാദേവനിൽ വിജയം കൈവരിച്ചു കഴിഞ്ഞാൽ ജലന്ധരൻ അവനെക്കാൾ ഒരുപടി ഉയരത്തിൽ ആകില്ലേ... അതോടെ ആ ശക്തി നശിക്കും നന്മക്കു മേൽ തിന്മ വിജയം നേടും.......പിന്നെ ഈ ലോകം തന്നെ അവന്റ നിയന്ത്രണത്തിൽ ആകും..... അപ്പോൾ അതാണ് അല്ലെ ആ കള്ള ബടുവയുടെ ഉദ്ദേശ്യം........ ചന്തു കണ്ണൊന്നു തള്ളി.... Exactly.... ""അതാണ് അവന്റ ലക്ഷ്യം..... അതാണ് നമ്മൾ തകർക്കേണ്ടത്.... തകർത്തേ പറ്റു...... സ്വന്തം ആയതൊന്നും ഞാൻ ആർക്കും വിട്ട് കൊടുക്കില്ല... രുദ്രന്റ കണ്ണുകൾ ചുമന്നു തുടങ്ങി....അവൻ മറ്റൊരാൾ ആയി മാറിയിരുന്നു... ആ മഹാദേവൻ തന്നെ ആയി തീർന്നിരുന്നു അവൻ aa നിമിഷം ...... രുദ്ര..... """"

അവനിലേ മാറ്റത്തെ ഉള്കൊണ്ടതും ചന്തു അവനെ പെട്ടന്ന് വിളിച്ചു.... ങ്‌ഹേ... ""എന്താടാ......? രുദ്രൻ തല ഒന്നു വെട്ടിച്ചു. ... ഒന്നുല്ല വാ വീട്ടിലേക്കു പോകാം........ പിള്ളേര് സദ്യ ഉണ്ടാക്കുന്നുണ്ട് ഉണ്ണിക്കുട്ടൻ ചിരവിയ തേങ്ങ മുഴുവൻ പിള്ളേർക്ക് എടുത്തു കൊടുത്തെന്നു പറഞ്ഞ് അമ്മ ചൂല് കെട്ട് എടുത്തു ഓടിച്ചു.... ആ ചെറുക്കന്റെ കാര്യം.... ഇപ്പോഴും കുസൃതി ആണ് അല്ലെ രുദ്ര... അവന്റ വേദനകൾ മറക്കാൻ അവൻ അണിയുന്ന മൂട് പടം ആണ് ചന്തു.... മറ്റുള്ളവരെ സന്തോഷിപികുമ്പോഴും ആരും അറിയാതെ കരയുന്നൊരു മനസ് ഉണ്ട് അവന്....... പാവം.... രുദ്രന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു അവന്റെ ഉണ്ണിക്കുട്ടനെ ഓർത്‌.... 💠💠💠💠

കുഞ്ഞൻ ഉറങ്ങിയില്ലേ രുദ്രേട്ട..... "" കുളി കഴിഞ്ഞു ഈറൻ വാലുന്ന മുടിയുമായി വീണ അവന് അരികിലേക്കു വന്നു...... ഉറങ്ങി... ""നല്ല ക്ഷീണം കാണും പകൽ മുഴുവൻ ഉണ്ണീടെ കൂടെ കളി അല്ലായിരുന്നോ.... രുദ്രൻ അവനെ എടുത്തു വശത്തേക്കു കിടത്തി.... ദേ രുദ്രേട്ട ഇവൻ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നണ്ട് കുസൃതി.... അവന് ഇഷ്ടപെടാത്തത് വല്ലോം ആണേൽ അവന്റ ദേഷ്യം കാണണം...... അതെങ്ങനെ അച്ഛന്റെ അല്ലെ മോൻ.... വീണ പരിഭവം പറഞ്ഞ് കൊണ്ട് നിലക്കണ്ണാടിക് മുൻപിൽ മുടി കോതി...... അച്ഛന് അത്രക് ദേഷ്യം ഉണ്ടോ....... """ഇടുപ്പിലൂടെ കടന്ന കൈ അവളുടെ അണിവയറിൽ പൊക്കിൾ ചുഴിയിൽ അമർത്തി ഒന്നു പിടിച്ചു...... വിട് രുദ്രേട്ട.... """

കൈ വിടുവിക്കാൻ ശ്രമം നടത്തിയവൾ...... അങ്ങനെ വിട്ടു പോകാൻ അല്ലല്ലോ ഈ രുദ്രൻ പിടി മുറുക്കിയത്..... ""പതിയെ അവളുടെ കഴുത്തിടുക്കിൽ പല്ലുകൾ അമർത്തിയതും പെണ്ണൊന്നു പുളഞ്ഞു....... വേണ്ടേ എന്റെ സ്നേഹം... മ്മ്ഹഹ്..? കാതിൽ അവന്റെ നിശ്വാസം തട്ടിയതും അടിവയറ്റിൽ നിന്നും എന്തോ കൊളുത്തി വലിക്കും പോലെ തോന്നിയവൾക് മ്മ്.... മ്മ്.. വേ.. വേ.. വേണം..... .......പ്രണയത്തിന്റെ വികാര തള്ളിച്ചയിൽ വാക്കുകൾ മുറിഞ്ഞു തുടങ്ങി........... ഇരു കയ്യാലും അവളെ എടുത്തവൻ കട്ടിലിലേക്കു കിടത്തി..... അവളുടെ കണം കാലിലെ പാദസരത്തിൽ അധരം ചേർത്തവൻ......

നനുത്ത കാൽവിരലുകളെ അതിലും നനുത്ത ചുംബനത്താൽ ഉണർത്തിയതും പെണ്ണൊന്നു കാൽ പുറകോട്ടു വലിച്ചു....... രു.. രു.. രുദ്രേട്ട.... തൊണ്ട കുഴിയിൽ നിന്നും ശബ്ദം പുറത്തേക് വന്നു... നാണത്താൽ ചുവക്കുന്ന കവിൾത്തടം അവനെ വീണ്ടും ആവേശം കൊള്ളിച്ചു... ഒന്നു ഉയർന്നു പൊങ്ങി അണിവയറിൽ അവന് തടസ്സം ആയി നിന്നിരുന്ന നേര്യത് വകഞ്ഞു മാറ്റി കൊണ്ട് ആലില വയറിൽ മുഖം അമർത്തിയതും പെണ്ണൊന്നു ഉയർന്നു പൊങ്ങി....പൊക്കിൾ ചുഴിക്ക് ചുറ്റും ചുണ്ടുകൾ ശൃങ്കാര നൃത്തം ആടിയതും ഇരു കയ്യാൽ അവന്റ മുടിയിഴകളെ കോർത്തു വലിച്ചു....... ഒടുവിൽ അവന്റ മുന്പിലേ തടസ്സങ്ങളെ എല്ലാം ആവേശത്തോടെ വലിച്ചെറിഞ്ഞു കൊണ്ട് രാത്രിയുടെ യാമങ്ങളിൽ മതി മറന്നവളിലേക്കു പടർന്നു കയറി.....

ഒടുവിലാ നിമിഷാർദ്ധസുഖങ്ങളെ ഭേദിച്ച് കിതച്ചു കൊണ്ട് ആ മാറിൽ അഭയം തേടി........... നേരം പുലരുവോളം വിയർപൊട്ടിയ അവന്റ മാറിലെ ചൂടേറ്റവൾ ഉറങ്ങി.... ലോകത്തിലെ ഏറ്റവും സുരക്ഷിതം ആയ മാറിൽ...... 💠💠💠💠 രുദ്രേട്ട.... "" ചിണുങ്ങി കൊണ്ട് ലെച്ചിവിനെയും എടുത്തു രുക്കു അവന് അരികിലേക്ക് വന്നു..... എന്താടി മുഖത്ത് ഒരു തെളിച്ച കുറവ് കണ്ണനുമായി പിണങ്ങിയോ..... രുദ്രൻ യൂണിഫോം ബെൽറ്റ്‌ നേരെ ഇട്ടു.....കണ്ണാടിയിൽ നോക്കി മീശ ഒന്നു പിരിച്ചു... അത്‌ ഒന്നും അല്ല.... "" പിന്നെ.....? രുദ്രൻ പുരികം ഉയർത്തി നോക്കി.... ഉണ്ണിയേട്ടൻ വഴക് കെട്ടി ഏട്ടാ....അതാണ് കാര്യം വീണ അവനുള്ള ചായയുമായി അകത്തേക്കു വന്നു...... .

അവൻ എന്ത് പറഞ്ഞു.....ചായ വാങ്ങി രുദ്രൻ സംശയത്തോടെ നോക്കി.... നിങ്ങൾ എല്ലാം കേദാർനാഥ് പോകുമ്പോൾ എന്നെ കൊണ്ട് പോകില്ല... ലെച്ചുനു ചോറു കൊടുക്കാത്തത് കൊണ്ട് എന്ന്..... രുക്കു ചുണ്ട് കൂർപ്പിച്ചു..... എന്റെ രാക്കിളി അതാണോ കാര്യം അവൻ നിന്നെ വട്ട് തട്ടിയത് അല്ലെ ..... രണ്ട് മാസം കൂടി കഴിഞ്ഞാൽ ഇവൾക് ചോറ് കൊടുക്കില്ലേ... എന്നിട്ടേ ഞങ്ങൾ പോകൂ..... അപ്പോൾ ഉണ്ണിയേട്ടൻ പറഞ്ഞതോ... നിങ്ങൾ അടുത്താഴ്ച പോകും എന്ന്..... അവന് വട്ട്.... ""നീ ആയിട്ട് അല്ലെ ആ പൊട്ടനെ വിശ്വസിച്ചത്.... പിന്നെ ഈ കേദാർനാഥ് എന്ന് പറയുന്നത് വർഷം മുഴുവൻ ഭക്തർക്കു വേണ്ടി തുറന്നു കൊടുക്കുന്നത് അല്ല...... പിന്നെ... "? രുക്കു സംശയത്തോടെ നോക്കി....

എവിടാ കേദാർനാഥ് എന്ന് നിനക്ക് അറിയുമോ...? ഹിമാലയത്തിൽ അല്ലെ.... അപ്പോൾ ഹിമാചൽ പ്രദശ് ""ഹിമാലയത്തിൽ പോയി അടിച്ചു പൊളിക്കണം എന്ന് വല്യ ആഗ്രഹം ആയിരുന്നു..... രുക്കു ആവേശം കൊണ്ടു..... ഒരൊറ്റ ചവിട്ടു തരും നീ ആണോ psc prepare ചെയ്യുന്നു എന്ന് കണ്ണൻ പറഞ്ഞത്..... രുദ്രന് ചിരി വന്നു... അപ്പോൾ അല്ലെ.... അല്ല ഉത്തരാഖണ്ഡൽ ആണ് കേദാർനാഥ്... ഉത്തരാഖണ്ഡിലെ ഹിമാലയൻ പർവ്വത നിരയിലെ ഗഡ്‌വാൾ പർവതത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം...... അതിശൈത്യം ആകുമ്പോൾ ഭഗവാനെ പോലും മഞ്ഞു പാളികൾ മറയ്ക്കും... അത്‌ കൊണ്ട് ഏപ്രിൽ മാസം തൊട്ട് വരുന്ന കാർത്തിക പൗർണമി വരെ കേദാർനാഥിൽ പോയി നമുക്ക് ഭഗവാനെ കാണാൻ കഴിയു....

അല്ലാത്ത പക്ഷം ഉഖീമഡ് എന്ന സ്ഥലത്ത് ആ മൂർത്തിയെ കൊണ്ട് പോയി പൂജിക്കും....... പിന്നെ അതിശൈത്യത്യം താങ്ങാൻ ആർക്കും കഴിയില്ലല്ലോ...... രുദ്രേട്ടനു കഴിയും അല്ലെ.... "" രുക്കുവിന്റെ കണ്ണുകളിൽ തിളക്കം കൂടി..... എന്താ... ""??? എന്റെ രുദ്രേട്ടൻ ദൈവം ആണോ.... മഹാദേവൻ ആണോ...എന്റെ വാവ ആദിപരാശക്തി ആണോ.... പറ രുദ്രേട്ട........രുക്കു അവന്റെ കോളറിൽ പിടിച്ചു അവളുടെ കണ്ണുകൾ നിറയെ സംശയങ്ങൾ നിറഞ്ഞത് അവൻ കണ്ടു.... രുദ്രൻ വീണയുടെ മുഖത്തേക് നോക്കി ആ മുഖത്ത് ചെറിയ ചിരി പടരുന്നത് അവൻ തിരിച്ചു അറിഞ്ഞു .. എന്റെ മോള്‌ ഭാരിച്ച കാര്യം ഒന്നും ആലോചിച്ചു തല ചൂടാക്കേണ്ട.....

നമ്മളിൽ എല്ലാവരിലും ദൈവം കുടി കൊള്ളുന്നുണ്ട്.... നിന്നിലും എന്നിലും നിന്റെ വാവയിലും പിന്നെ ദേ നമ്മുടെ ലെച്ചുട്ടിയിലും..എല്ലാം... കേട്ടിട്ടില്ലേ തൂണിലും തുരുമ്പിലും ഭഗവാൻ കുടികൊള്ളുന്നു.... ചില സമയങ്ങളിൽ നമ്മൾ ഉണര്ന്നു പ്രവർത്തിക്കുമ്പോൾ നമ്മളിലെ ആ ദൈവികശക്തി നമുക്ക് തുണയായി കൂടെ കാണും അപ്പോൾ നമ്മളും ആ ശക്തി ആയി മാറും ..... രുദ്രൻ അവളെ ചേർത്ത് നിർത്തി...... എനിക്ക് എന്റെ രുദ്രേട്ടനെ ഇങ്ങനെ കണ്ടാൽ മതി... അവന്റെ കൈയിലേക്ക് ഒന്നുടെ ചേർന്നവൾ...... കണ്ടോടി എന്റെ കൊച്ചിന്റെ സ്നേഹം..... രുദ്രൻ പുറകെ വരുന്ന വീണയെ നോക്കി... കേദാർനാഥിൽ കൊണ്ട് പോകാൻ ഉള്ള സ്നേഹം....

"""ഉണ്ണി വിളിച്ചു പറഞ്ഞു കൊണ്ട് അവിടേക്കു വന്നു..... ഇന്നത്തെ നിന്റെ ഇര ഇവൾ ആണോടാ.... രുദ്രൻ തറപ്പിച്ചൊന്നു നോക്കി........ ഇവൾ മാത്രം അല്ല മീനുവും മഹിമയും മഹിതയും ഉണ്ട് (കണ്ണന്റെ പെങ്ങന്മാർ ) ആരേം കൊണ്ട് പോകില്ല എന്ന് പറഞ്ഞൂ... മൂന്നും കൂടി കരയുന്നുണ്ട്..... മനസിന്‌ നല്ല സുഖം...... വാവേ നീ ടേബിളിൽ നിന്നും അതിങ്ങു എടുത്തേ..... രുദ്രൻ പറഞ്ഞതും വീണ മുറിയിലേക്കു കയറി...... എന്താ രുദ്രേട്ട ഉണ്ണി എത്തി കുത്തി നോക്കി....... അല്ല ഞങ്ങള്ക് വേണ്ടേ മനസിന്‌ ഒരു സുഖം..... അല്ലേടി രുക്കു..... അത്‌ വേണം മനസുഖം ആഗ്രഹിക്കാത്തവർ ആരേലും ഉണ്ടോ..... ഉണ്ണി പറഞ്ഞു തീരും മുൻപ് വീണ ഒരു ഇൻവെലോപ് അവന്റ കൈയിൽ കൊടുത്തു...

അത്‌ ഒന്നു പൊട്ടിച്ചു നോക്കിയതും കണ്ണ്‌ തള്ളി രുദ്രനെ നോക്കി....... ഇത്രയും സുഖം വേണമായിരുന്നോ...... ചതി ആയി പോയി..... കാനഡയിൽ MBA ചെയ്യാൻ ഉള്ള മെമ്മോ...... നിന്റ ബിടെക് സപ്പ്ളി കഴിഞ്ഞതും ചന്തു ഇതിനുള്ള തയാറെടുപ്പ് തുടങ്ങിയിരുന്നു.... കേദാർനാഥ് പോയി വന്നാൽ ഉടനെ പെട്ടി പ്രമാണം എടുത്തു പൊയ്ക്കോണം..... രണ്ട് വർഷം കഴിഞ്ഞു വന്നാൽ മതി........ രുദ്രേട്ട.... """അത്രെ വേണോ... എനിക്ക് ആരേം കാണാതെ ഇരിക്കാൻ വയ്യ..... നിനക്ക് പറ്റുവൊടി.. നിനക്ക് പറ്റുവൊടി.... വീണയെയും രുക്കുവിനെയും മാറി മാറി നോക്കി...... ആ വേദന ഞങ്ങൾ അങ്ങ് സഹിച്ചു...... ഇരുവരും ഒരുമിച്ചു പറഞ്ഞു... എന്തൊരു ഒത്തൊരുമ... ഞാൻ ഇല്ലേ കാണാം പിള്ളേരെ കൊണ്ട് ക്ഷ.. ഞ്ഞാ.. വരക്കും എല്ലാം...

അത്‌ ഞങ്ങൾ അങ്ങ് സഹിച്ചു.... രണ്ട് വര്ഷത്തെ കാര്യം അല്ലെ ഉണ്ണികുട്ടാ അത്‌ അങ്ങ് ശടേന്ന് പോകും എന്റെ മോന്റെ നന്മക്ക് വേണ്ടി അല്ലെ... ഓ അല്ലേലും ഇങ്ങനാതെ ഡയലോഗ് പറഞ്ഞ് മനുഷ്യനെ വീഴ്ത്താൻ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ.... രുദ്രന്റ വയറിൽ ഒന്നു കുത്തി അവൻ.... 💠💠💠💠 ഗൗരിയുട കണ്ണുകൾ പൂർണമായും വെളിച്ചത്തെ ഉൾക്കൊണ്ട്‌ കഴിഞ്ഞിരുന്നു........... സഞ്ജയന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കിയവൾ.... പിടക്കുന്ന അവളുടെ മാൻമിഴികണ്ണുകളിൽ നോക്കിയതും പെട്ടന്നവൻ കണ്ണൊന്നു പിൻവലിച്ചു..... ഈ കണ്ണുകളെയും എന്റെ പെണ്ണിനെയും സ്വന്തം ആക്കാൻ ഇനിയും താൻ കാത്തിരിക്കണം....

എല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ അവളുടെ മുൻപിൽ തികച്ചും വൈദ്യൻ ആയി മാറിയവൻ...... ഉണ്ട്.... "" ശബ്ദം കൊണ്ട് മാത്രം ഞാൻ സ്നേഹിച്ച എന്റെ പ്രാണനെ എനിക്ക് ഇന്ന് കാണാൻ കഴിയുന്നുണ്ട്........ ഗൗരി ഈ കാഴ്ച നിനക്ക് എന്തിനു വേണ്ടി എന്ന് അറിയുമോ...? നീ അറിയണം... സഞ്ചയൻ അവൾക്കു മനസിൽ ആകും വിധം കാര്യങ്ങൾ അവളെ ഗ്രസിപ്പിച്ചു... എങ്കിലും ദുരന്തത്തിന്റെ പൂർണമായ ഭീതി അവളിൽ നൽകിയില്ല....... ഗൗരിയുടെ കൈകൾ അറിയാതെ അവളുടെ ഉദരത്തെ പൊതിഞ്ഞു...കണ്ണുകൾ നിറഞ്ഞു തുളുമ്പി.... നീ ഭയക്കാൻ അല്ല ഗൗരി ഞാൻ പറഞ്ഞത്.... കരുതി ഇരിക്കണം നമ്മുടെ മകൾക് നിന്റെ കണ്ണുകളും കാവൽ ആയിരിക്കണം..........

ദേ ചേച്ചിയമ്മേ ഇവളെ കുറച്ചു കൂടി കാര്യങ്ങൾ പറഞ്ഞു മനസിലാകിക്കണം... സഞ്ജയൻ മംഗളയോട് പറഞ്ഞു കൊണ്ട് മെല്ലെ എഴുനേറ്റു..... 💠💠💠💠 ഉണ്ണി..... """ഇനി വരുന്ന ഇരുപത്തിഒന്നാം ദിവസം നമ്മൾ കാലഭൈരവന്റെ ഉദരത്തിൽ നിന്നും ആ മുത്ത് എടുക്കുന്നു..... അന്നേ ദിവസം തന്നെ കേദാര്നാഥിലേക്കു നമ്മൾ എല്ലാവരും പുറപ്പെടും.... അത്‌ കൈൽ വന്നാൽ ആദ്യം തന്നെ അത്‌ ലക്ഷ്യസ്ഥാനത് എത്തിക്കണം...... അമാന്തിക്കാൻ പാടില്ല..... രുദ്രൻ പറയുന്നത് സസൂഷ്‌മ ശ്രവിച്ചു ഉണ്ണിയും ചന്തുവും കണ്ണനും..... ആരൊക്കെ പോകാൻ ആണ് നിന്റെ തീരുമാനം.... ചന്തു രുദ്രനെ നോക്കി.... വരാൻ ആഗ്രഹം ഉള്ള ആർക്കും വരാം അച്ഛനും അമ്മക്കും തങ്കു അപ്പച്ചിക്കും ആർക്കും...

പിള്ളേർ എന്തായാലും ഉണ്ട്...... സഞ്ചയനും ഗൗരിയും കൂടെ ഉണ്ട്.... ആ അവളുമാര് ടൂർ പോകുന്ന പോലെ ആണ് വാവ ഒഴികെ..... ചന്തു അത്‌ പറഞ്ഞതും രുദ്രൻ അവന്റെ തോളിൽ കൈ ഇട്ടു....... അവളിലെ ഹൃദയം തുടിക്കുന്നത് എന്തിനെന്നു അറിയാവുന്നതു കൊണ്ട് രുദ്രന്റെ മുഖത്തു ചിരി പടർന്നു..... ഉണ്ണി ഇനി വരുന്ന ഇരുപത്തി ഒന്നു ദിവസം നീ വ്രതം നോൽക്കണം... കാലഭൈരവാഷ്ടകം ജപിച്ചു കൊണ്ട് കഠിനമായ ഉപവാസം....ഇരികത്തൂർ വലിയ കാരണവർ ജയദേവന് നൽകിയ മാർഗനിർദേശം അഗ്നി പോലെ ജ്വലിച്ചു നിൽക്കണം നിന്നിൽ....... ആ മഹാദേവന്റെ അരുൾ ഉണ്ടെങ്കിൽ മാത്രമേ നിന്റെ മുൻപിൽ ആ മുത്ത്‌ തെളിഞ്ഞു വരു......

ചെയ്യാം രുദ്രേട്ട ഇരുപത്തി ഒന്നു ദിവസം കഠിന വ്രതം അനുഷ്ഠിക്കാൻ തയാറാണ് ഞാൻ..... നീ മാത്രം അല്ല കൂടെ ഞങ്ങളും ഉണ്ട്.... രുദ്രൻ അത്‌ പറഞ്ഞതും കണ്ണൻ അടുത്തേക് വന്നു ഞാനും ഉണ്ട് രുദ്രേട്ട.... "" അതിനു നിന്നെ ആര് ഒഴിവാക്കി.... നാളെ മുതൽ ഉണ്ണിയുടെ മുറിയിലേക്കു നമ്മൾ മാറുന്നു.... ഇരുപത്തിഒന്നു ദിവസത്തെ വ്രതം..... രുദ്രൻ കണ്ണുകൾ ഇറുകെ അടച്ചു..... ചില അപകടങ്ങൾ അത്‌ പതിയിരിക്കും ചിലപ്പോൾ വിധി മറിച് ആണെങ്കിൽ......... അവന്റ കണ്ണുകൾ നിറഞ്ഞൊഴുകി ആരും കാണാതെ അത്‌ തുടച്ചവൻ....... 💠💠💠💠 ഇന്നാണ് ആ സുദിനം.... "" ഇരികത്തൂർ മനയിലെ കാലഭൈരവന്റെ ശില്പത്തിൽ നിന്നും ആ മുത്ത് ആദിശങ്കരൻ അവന്റെ കൈകളിലേക്ക് ചേർക്കുന്ന ദിനം........

എല്ലാവരും തലേന്നേ ഇരികത്തൂർ എത്തിയിരുന്നു...... പതിവിലും കൂടുതൽ കാലഭൈരവൻ ശോഭിച്ചിരുന്നു.... """""ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം കാമരൂപധരം ദേവം വന്ദേഹം ഗണനായകം അംബികാ ഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം ഭക്തപ്രിയം മദോന്‍‌മത്തം വന്ദേഹം ഗണനായകം സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം യതോ ദേവവാചോ വികണ്ഡാ മനോഭി: സദാനേതീതി യത് താ ഗൃണന്തി പരബ്രഹ്മരൂപം ചിദാനന്ദ ഭൂതം സദാ തം ഗണേശം നമാമോ ഭജാമ ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥജംബു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നേശ്വര പാദപങ്കജം""""".....

മുന്പിലെ വിഘ്‌നങ്ങളെ പാടെ അകറ്റാനായി സർവ്വ വിഘ്നനാശകൻ ആയ ഗണേശന് ഗണപതി ഹോമം നടത്തി പുതുമനയുടെ നേതൃത്തത്തിൽ......... ശേഷം ആ കാലഭൈരവന് അർച്ചന നൽകി........ സഞ്ജയൻ ഉണ്ണിയോട് കുളിച്ചു ഇറാനോടെ വരാൻ ആവശ്യപ്പെട്ടു............ ഇരികത്തൂർ മനയിലെ കുളത്തിൽ രണ്ട് തവണ മുങ്ങി നിവർന്നു ഉണ്ണി......... ""എങ്ങും ഇരുൾ മാത്രം ഉദിച്ചു വരുന്ന ആദിത്യന്റെ കിരണങ്ങൾ മനയിലെ മരച്ചില്ലകളിൽ കൂടി കടന്നു വരാൻ പാട് പെടുന്നതെ ഉള്ളൂ............ മഹാദേവനെ മനസിൽ ധ്യാനിച്ചു മൂന്നാം തവണ ഉണ്ണി കുളത്തിലേക്കു മുങ്ങി.......... തിരികെ ഉയരാൻ കഴിയുന്നില്ല ആരോ ശരീരം ബന്ധിച്ചത് പോലെ എങ്കിലും വെറും പാഴ്ശ്രമം നടത്തിയവൻ......... ശ്വാസം എടുക്കാൻ ആകാതെ കണ്ണുകൾ പുറത്തേക്കു തള്ളി.....................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story