രുദ്രവീണ: ഭാഗം 157

rudraveena

എഴുത്തുകാരി: മിഴിമോഹന

ഡൽഹി എയർപോർട്ടിൽ നിന്നും ചെക്ക് ഔട്ട്‌ ചെയ്തു പുറത്തിറങ്ങിയപ്പോഴേക്കും ആദിത്യ വർമ്മ ഏർപ്പാട് ആക്കിയ രണ്ട് ജീപ്പുകൾ അവരെ കാത്തു കിടന്നു........ ആരെങ്കിലും ഒരാളുടെ കയ്യിൽ ആ മുത്ത് മാറി മാറി പിടിച്ചിരുന്നു.... അച്ഛാ... ""നിങ്ങൾ എല്ലാവരും ഒരു ജീപ്പിൽ കയറിക്കോ... ഞങ്ങൾ അടുത്തതിൽ വരാം കേദാർനാഥ് തൊഴുതു തിരികെ ഡൽഹി വരെ ഇവർ ആണ് നമ്മുടെ സഹായികൾ......ഋഷികേശ് കഴിഞ്ഞാൽ ഇതു പോലുള്ള ജീപ്പും expert ഡ്രൈവേഴ്സ്നും അവിടേക്കു എത്താൻ കഴിയു...ആദിയേട്ടൻ ഒരു ആഴ്ച മുൻപേ ഇവരെ ഏർപ്പാട് ആക്കിയിരുന്നു......... രുദ്രനും ചന്തുവും അജിത്തും കൂടി ഒരു ജീപ്പിലേക്കു ലെഗ്‌ഗജ്‌ എടുത്തു വച്ചു......

പുതുമനയും ദുർഗയും മുൻപിലും.. രേവതി, തങ്കു ശോഭ, മംഗള, അപ്പു, അജിതും സോനയും കൂടി മൂന്ന് കുട്ടികൾ ചിത്രം അല്ലി ആരവ് അവരെ കൊണ്ട് പുറകിൽ കയറി.... അജിത്തേ എല്ലാം നോക്കികൊള്ളുമല്ലോ..... "" ഞങ്ങൾ പുറകിലെ ജീപ്പിൽ ഉണ്ട്........ രുദ്രൻ അവരെ അജിത്തിന്റെ സംരക്ഷണയിൽ വിട്ടു കൊണ്ട് അടുത്ത ജീപ്പിൽ കയറി.... ആദ്യം ആയി ഫ്ലൈറ്റ്ൽ കയറുന്ന ഭയത്തിൽ സഞയ്ന്റെ കയ്യിൽ കൂട്ടി പിടിച്ചിരുന്നു ഗൗരി...... കണ്ണുകളിലെ ഭയം അത് വിളിച്ചോതി..... ഇങ്ങേരു മിക്കവാറും പണി തരും എങ്ങനേലും ആ കാലനെ കൊല്ലാൻ പിള്ളേരെ വാർത്തെടുക്കുമ്പോൾ വ്രതം മുറിക്കുന്ന ലക്ഷണം ഉണ്ട്.... ഉണ്ണി രുദ്രനെ നോക്കി ചിരിച്ചു...

അവന് നല്ല കണ്ട്രോൾ ഉണ്ടെടാ നിന്നെ പോലെ അല്ല... ഭയന്ന് ഇരിക്കുന്ന അവളെ ചേർത്ത് പിടിക്കാൻ അവൻ അല്ലെ ഉള്ളത്.... എന്നാൽ എനിക്കും നല്ല ഭയം ഉണ്ട് ആവണിയോട് ചേർത്ത് പിടിക്കുമോ എന്ന് ചോദിക്കട്ടെ.... രണ്ട് പിള്ളേരെ രുദ്രേട്ടനും വാവേം നോക്കിക്കോ.... അത്‌ പറഞ്ഞു മുൻപിൽ വീണയുമായി ഇരിക്കാൻ പോയ രുദ്രന്റെ കൈയിലേക്ക് സച്ചുവിനെയും കിച്ചുവിനെയും കൊടുത്തവൻ പുറകോട്ടു ഓടി.... ആഹാ നല്ല ആളനാണല്ലോ ഉണ്ണിയേട്ടൻ... വീണ എത്തി നോക്കി... സാരമില്ലടി ക്ഷീണം ഉണ്ടെന്നു പറയാതെ പറഞ്ഞത് ആണവൻ.... ഇന്നലെ നടന്നത് എല്ലാം നിനക്ക് അറിയാമല്ലോ...

ഇനി ഇവിടെ നിന്നും ഹരിദ്വാർ വരെ അഞ്ചു മണിക്കൂറോളം യാത്ര ഉണ്ട് പാവം ഉറങ്ങട്ടെ.... ( ട്രെയിൻ ഉണ്ട് ഹരിദ്വാറിലേക്കു പക്ഷെ നമ്മൾ ആദിയേട്ടൻ ഏർപാട് ചെയ്ത ടാക്സി പോകുന്നു ).. കുഞ്ഞനും കുഞ്ഞാപ്പുവും മഹിതയുടെയും മഹിമയുടെയും കയ്യിൽ സ്ഥാനം പിടിച്ചു.... മാളൂട്ടിയെ ചന്തുവിനും മീനുവിനും വിട്ടു കൊടുത്തു.... കണ്ണനും രുക്കുവും ലെച്ചുട്ടി കൊണ്ട് ആവണിക്കും ഉണ്ണിക്കും ഒപ്പം ഇരുന്നു.... ആവണിയുടെ മടിയിൽ തല വച്ചു കിടക്കുമ്പോൾ ഇത്രയും കാലത്തെ പ്രക്ഷുബ്ധത മുഴുവൻ അവനിൽ നിന്നും അടർന്നു പോയി സുഖമായ നിദ്ര അവനോട് ചേർന്നു....... 💠💠💠💠

വൈകിട്ട് അഞ്ചു മണിയോടെ ഹരിദ്വാറിൽ അവർ എത്തി ആദിത്യൻ എല്ലാവര്ക്കും വേണ്ടി ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തിരുന്നു .......... "" രുദ്രൻ പുറത്തിറങ്ങി ഒന്നു മൂരി നിവർന്നു... റിക്ഷവാലകളും കാവി വസ്ത്രം അണിഞ്ഞ സന്യാസിമാരെയും വർണ്ണവസ്ത്രങ്ങളാൽ അലങ്കരിച്ച രാജസ്ഥാനികളെയും കൊണ്ട് ആ തെരുവ് നിറഞ്ഞിരുന്നു.... ഈ സന്യാസിമാരെ കാണുമ്പോൾ രുദ്രേട്ടൻ ഇടക്ക് കാവി അണിഞ്ഞു കാവിലമ്മേ ധ്യാനിക്കുനത് ഓർമ്മ വരുന്നു.... ഉണ്ണി പതുക്കെ മൂരി നിവർന്നു പുറത്തേക് വന്നു...... നീ കൂടുതൽ ഓർമ്മിക്കാൻ നില്കതെ ലഗേജ് എടുത്തു വയ്ക്ക്‌... രുദ്രൻ സച്ചുനെ കൂടി വീണയുടെ കൈയിൽ കൊടുത്തു...... ലഗേജുകൾ ആയി അവർക്കായി പറഞ്ഞ മുറികളിൽ പോയി ഫ്രഷ് ആയി.... 💠💠💠💠

വൈകുന്നേരം എല്ലാവരെയും കൊണ്ട് നിരഞ്ജന മാർഗിലേക് ഒന്നും കറങ്ങാൻ പോയി.... നല്ല തിരക്ക് ഉണ്ട് അല്ലെ രുദ്രേട്ട..... വീണ അത്‌ പറയുമ്പോൾ അവൻ അലസം ആയി ഒന്നു മൂളി... ആ സ്ഥലങ്ങൾ കൊത്തി വലിക്കും പോലെ തോന്നി അവന്.... വലതു വശത്തു കൂടി നിരവധി ആൾക്കാരുടെ പാപങ്ങൾ തന്റെ മാറിലേന്തി പുണ്യ ഗംഗ നദി ഒഴുകുന്നു...... ഇതു വഴി ആണ് ഋഷികേശിലേക് പോകേണ്ടത് രുദ്രൻ ഗംഗക് കുറുകെ ഉള്ള പാലം ചൂണ്ടി കാണിച്ചു...... എല്ലാവരും അതിൽ കയറി താഴേക്കു നോക്കി....... ശിവമന്ത്രത്താൽ മുഖരിതം ആണവിടം... നിരവധി ആളുകൾ വിളക്കുകൾ ഉഴിഞ്ഞു ഗംഗയിൽ ഒഴുക്കി വിടുന്നു.......

പതിയെ രുദ്രൻ പടിക്കെട്ടുകൾ ഇറങ്ങി ചെന്നു ആ നദിയിൽ മെല്ലെ കാലുകൊണ്ട് ഒന്നു ഉഴിഞ്ഞു.... ചെറു ഓളങ്ങൾ കാറ്റിൽ അവന്റെ കാലുകളെ ഒന്നുകൂടി പുണർന്നു..... അവൻ കൈ കൊണ്ട് അല്പം വെള്ളം എടുത്തു കർപൂരവും എണ്ണയും ഭസ്മവും കലർന്ന മണം.... ഇറങ്ങേണ്ട നല്ല തണുപ് ഉണ്ട്... വീണ അവന്റ കയ്യിൽ പിടിച്ചു...... ആ മുഖതെ ചെറിയ കുശുമ്പ് കുസൃതിയോടെ നോക്കി കണ്ടവൻ.... തിരു ജടയിലെ ഗംഗയോട് എന്നും ദേവിക് കുശുമ്പ് ആണല്ലോ..... തിരികെ വരുമ്പോൾ സന്യസിമാർ മണ്ണുകൊണ്ട് ഉണ്ടാക്കിയ ഒരു സാധനത്തിലൂടെ പുകയില വലിക്കുന്നുണ്ട്..... നല്ല തണുപ് പോയി ഒരെണ്ണം വലിച്ചാലോ... പറഞ്ഞു തീരും മൂന്നോ ഉണ്ണിയുടെ വയറ്റിൽ ആവണി ഇടിച്ചു കഴിഞ്ഞിരുന്നു........ 💠💠💠💠

ഉറങ്ങിയില്ലേ.. ""വീണ ഒരു പുതപ്പെടുത്തു ബാൽക്കണിയിൽ ഇരിക്കുന്ന രുദ്രനെ പുതപ്പിച്ചു... ഉറക്കം വന്നില്ല... കുഞ്ഞൻ ഉറങ്ങിയോ.... മ്മ്.. ഉറങ്ങി അമ്മയുടെ കൂടെ ഉണ്ട്.... ""അവന് അരികിൽ ഇരിക്കുമ്പോൾ പുറകിൽ ബഹളം കേൾകാം..... എന്താടാ ഉണ്ണി രാത്രി ഒന്നിനും ഉറക്കം ഇല്ലേ..... രുദ്രന്റെ ശബ്ദം ഉയർന്നു... രുദ്രേട്ട കേദാർനാഥിന്റെ ഐതിഹ്യം അറിയുമോ എന്ന് ചോദിച്ചതിനാ ഈ ബഹളം... അറിയില്ല എങ്കിൽ അത്‌ പറഞ്ഞാൽ പോരെ... ആവണിയും രുക്കുവും ഉണ്ണിയെ മുഖം കൊട്ടി കാണിച്ചു..... ഈൗ... "" രുദ്രേട്ടൻ പറഞ്ഞു തരും... അതേ പോലെ മുഖം കോട്ടി അവൻ.... വാ ഞാൻ പറഞ്ഞു തരാം ഇരിക്ക്.... അത് പറയുമ്പോൾ അവന്റെ മുഖത്തെ തിളക്കം സഞ്ജയനും ചന്തുവും ശ്രദ്ധിച്ചു...

അല്ലങ്കിൽ തന്നെ അത്‌ പറയാൻ അവനോളം മറ്റാരാണ് ഉള്ളത്...... രുദ്രൻ പറഞ്ഞു തുടങ്ങി അവന് ചുറ്റും എല്ലാവരും കൂടി.. സ്വന്തം അമ്മ പോലെ മകനെ ശ്രദ്ധപൂർവ്വം ശ്രവിച്ചിരിന്നു പോയി... മഹാദേവനെ ജ്യോതിർലിംഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിലെ പന്ത്രണ്ട് ക്ഷേത്രങ്ങളിൽ ഒന്നാണ് കേദാർ നാഥ്..... തെക്കേ അറ്റത്ത് നിന്നു തുടങ്ങിയാൽ... രാമേശ്വരം(തമിഴ്നാട് ), മല്ലികാര്ജുനം(ആന്ധ്രാപ്രദേശ് ), ഭീമശങ്കരം( മഹാരാഷ്ട്ര ), ബകേശ്വർ( വെസ്റ്റ് ബംഗാൾ ), ഘൃഷ്നേശ്വർ(മഹാരാഷ്ട്ര ), സോമനാഥ്(ഗുജറാത്ത്‌ ), നാഗേശ്വർ(ഗുജറാത് ), ഓംകാരേശ്വർ(മദ്യപ്രദേശ് ), വൈദ്യനാഥ്(ജാർഖണ്ഡ് ), മഹാകാലേശ്വർ( മധ്യപ്രദേശ് ), കാശിവിശ്വനാഥ്(ഉത്തർപ്രദേശ് ), കേദാർനാഥ് ( ഉത്തരാഖണ്ഡ് )..... എന്നിങ്ങനെ ആണ് പന്ത്രണ്ട് ക്ഷേത്രങ്ങൾ....

അതിൽ കേദാർനാഥനെ കുറിച്ച് പറയുകയാണെങ്കിൽ.... പണ്ട് മോക്ഷപ്രാപ്തിക് വേണ്ടി പാണ്ഡവർ മഹാദേവനെ അന്വേഷിച്ചു കൈലാസത്തിൽ വരികയും അദ്ദേഹം അവർക്ക് ദർശനം നൽകാതെ അവിടെ നിന്നും പോയി.... അദ്ദേഹം ഹിമാലയത്തിൽ ഉണ്ടെന്നു അറിവ് വച്ചു പാണ്ഡവർ ഹിമാലയത്തിൽ വരികയും അവിടെ മേഞ്ഞു നടക്കുന്ന കാളകൂറ്റൻമാർക്ക്‌ ഇടയിൽ വേഷം മാറി അദ്ദേഹം ഉണ്ടെന്നു അവർ മനസിലാക്കുന്നു..... ഉടനെ തന്നെ ഭീമൻ ഭീമാകാരനായി.. കാളകുട്ടൻമാർക് മേലെ കയറുകയും ഉടനെ ശിവ ഭഗവാൻ കാളയുടെ രൂപത്തിൽ ഭൂമിക്കടിയിൽ മറയാൻ ശ്രമിക്കുന്നു...ഇതു മനസിലാക്കിയ ഭീമസേനൻ കാളയെ പിടിച്ചു വയ്ക്കാൻ നോക്കുകുയും അതിന്റെ പുറത്തേ വലിയ മുഴയിൽ പിടിച്ചതും ആ ഭാഗം വെറും പാറ ആയി മാറി...

പിന്നീട് പാണ്ഡവർ അവിടെ ക്ഷേത്രം പണിയുകയും... ശങ്കരാചാര്യർ പുനർ നിര്മ്മാണം നടത്തുകയും ചെയ്തു അതാണ് ഇപ്പോഴത്തെ കേദാർനാഥ്....... രുദ്രൻ അത്‌ പറയുമ്പോൾ പുതുമന അവന്റെ മുഖത്തേക് ഉറ്റു നോക്കി.... ആ മുഖത്തെ ഭാവങ്ങൾ ആ സന്തോഷം.... ഇതു തന്നെ അല്ലെ എന്റെ മഹാദേവൻ അയാൾ ആരും കാണാതെ കണ്ണ്‌ തുടച്ചു... വീണ്ടും പഴയ പടി ആയി എല്ലാവരെയും ഒന്നു നോക്കി... കഥ എല്ലാം കഴിഞ്ഞു ഇനി എല്ലാവരും പോയി കിടന്നു ഉറങ്ങിക്കെ.... പുലര്കാലത് തന്നെ എഴുന്നേൽക്കണം ഏറെ ദൂരം നടക്കാൻ ഉള്ളത് ആണ്....... ദുർഗ്ഗേ താൻ വാടോ...പുതുമന അല്പം ഗൗരവം പൂണ്ടു.....

നിങ്ങടെ അമ്മായിഅച്ഛൻ അല്ലെ നിങ്ങളക് ഇത് തന്നെ വേണം..... ഇങ്ങേര്ക് ഒരു പണി കൊടുക്കണം....കുറെ പ്രാവശ്യം കേദാർനാഥ് വന്നതിന്റെ അഹങ്കാരം ... ഉണ്ണി ചുണ്ട് പുളുത്തി... സഞ്ജയനും അറിയാതെ ചിരിച്ചു പോയിരുന്നു അവന്റ കുറുമ്പുകളെ ആവോളം ആസ്വദിച്ചു കൊണ്ട്.... 💠💠💠💠 വെളുപിനെ അഞ്ച് മണിയോടെ എല്ലാവരും ഒരുങ്ങി കഴിഞ്ഞിരുന്നു... കുഞ്ഞുങ്ങളെ എല്ലാം കമ്പിളി ഉടുപ്പിലും പുതപ്പിലും പൊതിഞ്ഞു സുരക്ഷിതം ആക്കിയിരുന്നു............. രുദ്രൻ ഉൾപ്പടെ ആണുങ്ങൾ ഗംഗയിൽ മുങ്ങി നിവർന്നു...... ഹിമാലയസാനുക്കളിൽ നിന്നും ഉത്ഭവിച് വരുന്ന ഗംഗക് നല്ല തണുപ് ഉണ്ടായിരുന്നു.... എല്ലാവരും കുളിർന്നു കയറുമ്പോൾ കണ്ണുകൾ അടച്ചു രുദ്രൻ അൽപനേരം നിന്നു.......

ഗംഗ ദേവിയുടെ അഹങ്കാരം ശമിപ്പിക്കാൻ തിരുജടയിൽ ഗംഗയെ ഒളിപ്പിച്ച ഗംഗാധരൻ ആയി മാറി ഒരു നിമിഷം അവൻ......... രുദ്രേട്ട.... ""കയറുന്നില്ലെ തണുപ് കഠിനം ആണ്... കണ്ണൻ വിളിച്ചതും വസ്ത്രം മാറ്റി വന്ന സഞ്ചയൻ അവനെ തടഞ്ഞു...... കണ്ണാ... "" പണ്ട് സൂര്യ വംശത്തിലെ ഭഗീരഥൻ രാജാവ് ആകാശഗംഗയെ ഭൂമിയിൽ എത്തിക്കാൻ തപസ് ചെയ്തു പ്രീതിപ്പെടുത്തി.... ഗംഗയുടെ പതനം താങ്ങാൻ ഭൂമിക്കു കഴിയില്ല അത് താങ്ങി നിർത്താൻ മഹാദേവനെ കഴിയു എന്ന് ഗംഗ പറയുകയും രാജാവ് വീണ്ടു തപസ് ചെയ്തു ഭഗവാനെ ഉണർത്തി..... താഴേക്കു ശക്തിയിൽ പതിക്കുന്ന ഗംഗയെ തന്റെ ജടയിൽ താങ്ങി നിർത്താൻ ഭഗവാൻ സമ്മതിക്കുകയ്യും ചെയ്യുന്നു...

പക്ഷെ അഹങ്കാരം കൂടിയ ഗംഗ തിരു ജഡയെ ഭേദിച്ച് അതിശക്തമായി താഴേക്കു പതിച്ചതും മഹാദേവൻ ആ അഹങ്കാരത്തെ തടഞ്ഞു കൊണ്ട് ഗംഗയെ തിരുജടയിൽ ഒളിപ്പിച്ചു..... വീണ്ടും ഭഗീരഥാനിൽ സംപ്രീതൻ ആയ ഭഗവാൻ ഗംഗയെ സ്വതന്ത്ര ആക്കുകയും ഹിമാലയ സാനുക്കളിലൂടെ താഴേക്കു ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്നു...... ഭഗീരഥനോടുള്ള ബഹുമാനാർത്ഥം ഗംഗക് ഭാഗീരഥി എന്ന് വിളിപ്പേരും ഉണ്ട്......... .... അപ്പോൾ ഗംഗ മഹാദേവന്റെ പ്രണയിനി എന്ന് പറയുന്നതോ.... അജിത് സംശയത്തോടെ നോക്കി... ഹഹഹ... ""ആരാ അജിത്തിനോട് അങ്ങനെ പറഞ്ഞത്.... സത്യം ഇതാണ്.... പക്ഷെ ആളുകൾക്കു എന്താ പറഞ്ഞു കൂടാത്തത്.. ആാാ മഹാദേവന് പ്രണയം അത്‌ ഒരാളോട് ഉള്ളൂ....

സഞ്ജയന്റെ മിഴികൾ വീണയിലേക്കു പോയി....... കണ്ടോ ആമുഖത്തെ കുശുമ്പ് പെണ്ണ് എന്നും പെണ്ണ് തന്നെ ആണ്.... അതിൽ തർക്കം ഇല്ല...... സഞ്ചയൻ നേർമ്മയായി ചിരിച്ചു അതേ ചിരി തന്നെ കണ്ണനിലും അജിത്തിലും നിറഞ്ഞു.... 💠💠💠💠 ഇത് വഴി പോയാൽ മാനസ ദേവി ക്ഷേത്രം ആണ് വലിയ കുന്നിനു മുകളിൽ ആണ്..... പിന്നെ ഇവിടെ ആണ് മഹാകുംഭമേള നടക്കുന്നത്... പന്ത്രണ്ട് വർഷം കൂടുമ്പോൾ ആണ് മഹാകുംഭമേള ലക്ഷങ്ങൾ ആണ് അന്ന് ഇവിടെ എത്തിച്ചേരുന്നത്ത്.... ആറു വർഷം കൂടുമ്പോൾ അർദ്ധ കുംഭമേളയും ഇവിടെ തന്നെ ആണ്.... പുതുമന ആവേശത്തോടെ എല്ലാവർക്കും പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു....... രുദ്രേട്ട... ""

ഹെലികോപ്റ്റർ പോസിബ്ൾ അല്ല മഞ്ഞു ആയത് കൊണ്ട് സർവീസ് നിർത്തി... ഉണ്ണി ഹെലികോപ്റ്റർന്റെ കാര്യം അന്വേഷിച്ചു പോയി തിരികെ വന്നു....... അത്‌ സാരമില്ല മോനെ ഗൗരികുണ്ഡിൽ നിന്നും കുതിര പുറത്ത് പോകാം ഞാൻ അങ്ങനെ അല്ലെ.... പുതുമന പറഞ്ഞതും തങ്കു ദയനീയം ആയി ഉണ്ണിയെ നോക്കി.... അവന് ചിരി അടക്കാൻ കഴിഞ്ഞില്ല.... തങ്കു അപ്പച്ചിയെയും പുതുമനയെയും കൂടി ഒരു കുതിരപ്പുറത് വിടാം.... അവൻ കണ്ണന്റെ ചെവിയിൽ പറഞ്ഞു...... നീ ചന്തുവേട്ടന്റെ വായിൽ ഇരിക്കുന്നത് കേൾക്കും കണ്ണൻ പറഞ്ഞതും ഉണ്ണി ചന്തുവിനെ നോക്കി... എവിടെ അങ്ങേരുടെ രണ്ടു കണ്ണു മാത്രമേ പുറത്തുള്ളു...

പണ്ടേ ചന്തുവേട്ടൻ തണുപ് താങ്ങില്ല നിൽക്കുന്ന നിൽപ് കണ്ടില്ലേ...... അപ്പച്ചി പേടിക്കണ്ട കുതിര പുറത്തു നിങ്ങളെ സുരക്ഷിതം ആയി അവിടെ എത്തിക്കും രുദ്രൻ നല്ല ഏലക്ക പൊടിച്ച ചായ എല്ലാവര്ക് കൊടുത്തു.. കൊടും തണുപ്പിൽ അത്‌ ഊതി കുടിച്ചവർ വീണ്ടും രണ്ടു ജീപ്പിലായി യാത്ര തുടര്ന്നു........... ..... ഹരിദ്വാറിൽ നിന്നും ഋഷികേശിലേക്കു അവർ തിരിച്ചും ഏകദേശം ഇരുപത്തിഎട്ടു കിലോമീറ്റർ ഉണ്ട്..... exepert ഡ്രൈവേഴ്സ് ആണ് ജീപ്പ് ഓടിക്കിന്നത് കൂടാതെ നല്ല ഗൈഡും 💠💠💠💠 ഋഷികേശിൽ എത്തിയതും നല്ല തണുപ് അനുഭവിച്ചു തുടങ്ങി .... ചന്തു നന്നായി വിറക്കുന്നുണ്ട്........ഏകദേശം എട്ടു മണി ആയിരുന്നു.. പ്രഭാതഭക്ഷണം അവിടെ നിന്ന് കഴിച്ചു.....

ഇനിയുള്ള യാത്ര അപകടം പതിയിരിക്കുന്നത് ആണെന്ന് ഡ്രൈവർ പറഞ്ഞു... വലിയ കയറ്റവും കൊടുവളവുകളും അഗാധമായ ഗർത്തങ്ങളും..അംബര ചുംബികളായ മലകളും... കുത്തി ഒലിക്കുന്ന ഗംഗ നദിയും..... ആാാ കാഴ്ചകളെ ഭയം കൂടാതെ നോക്കി കാണുന്ന തന്റെ പെണ്ണിനേയും കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് രുദ്രൻ... കൊടും വളവിൽ ആ നെഞ്ചിലെ സുരക്ഷിതത്വം ആവോളം ആസ്വദിച്ചവൾ...... ഏകദേശം പത്തുമണി കഴിഞ്ഞവർ ദേവപ്രയാഗിൽ എത്തി.... രണ്ടും കൂട്ടരും പുറത്തിറങ്ങി... അളകനന്ദ നദിയും ഭാഗീരഥി നദിയും കൂടി ചേർന്നു ഗംഗ ആയി ഒഴുകി തുടങ്ങുന്ന സ്ഥലം........ എല്ലാവരും നല്ല ചൂട് ചായ വാങ്ങി കുടിച്ചു.......

ഒരു ഗ്ലാസിലെ ചായ അല്ലി മോള് ചിത്രന് നേരെ നീട്ടി.... അവൻ മുഖം തിരിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ചെറു ചിരിയോടെ ചായ ഊതി കുടിച്ചു രുദ്രൻ എല്ലാം നോക്കി കണ്ടു..... രുദ്രേട്ടൻ എന്താ ചിരിക്കുന്നത് ഞാൻ അങ്ങേരിൽ നിന്നും ഓടി രക്ഷപെട്ടത് ആണ്... ഉണ്ണി ജീപ്പിന്റെ ഫ്രണ്ടിൽ ചാടി കയറി... ആരിൽ നിന്നു...? രുദ്രൻ സംശയത്തോടെ നോക്കി... പുതുമന... ""തള്ളി മറിക്കുവല്ലേ.....അപ്പുവേട്ടനെ എടുത്തു മുൻപിൽ ഇട്ടു കൊടുത്തു ഞാൻ...... ഹഹഹ... രുദ്രൻ ചിരിയോടെ ചൂട് ചായ അവന്റെ കൈയിൽ കൊടുത്തു... നീ അകത്തിരുന്നു വിറക്കുന്നവന് കൊടുക്ക്.. ആ മീനു എങ്ങനെ സഹിക്കുന്നു ആവോ.... ജീപ്പ് ശ്രീനഗറിലേക് കടന്നു....

അളകനന്ദ നദിയുടെ തീരത്തുള്ള പട്ടണം... പണ്ട് ""ശ്രീയന്ത്ര ""എന്നാ പേരിലാണ് ഇത് അറിയപ്പട്ടത്..... പുതുമന ദുർഗക് പറഞ്ഞു കൊടുത്തു........ഏകദേശം മൂന്നു മണി ആയപ്പോൾ രുദ്രപ്രയാഗിൽ എത്തി ചേർന്നു....... രുദ്രപ്രയാഗ് അളകനന്ദ മന്ദാകിനി നദിയുമായി കൂടി ചേരുന്ന സ്ഥലം........ ഈ സ്ഥലത്തിന്റെ പ്രത്യേകത അറിയുമോ കണ്ണന് സഞ്ജയൻ പറഞ്ഞു തുടങ്ങി.... ഇവിടെ വച്ചാണ് നാരദൻ സംഗീതം പഠിക്കാൻ ആയി ശിവനെ പ്രീതിപ്പെടുത്തുയത്... ശിവൻ സംഗീതത്തിന്റെ ദേവൻ ആയ രുദ്രനായി അവതരിച്ചു നാരദനെ സംഗീതം പഠിപ്പിച്ചു........ സഞ്ചയൻ അത്‌ പറയുമ്പോൾ രുദ്രനും വീണയും മറ്റൊരു ലോകത്ത് ആയിരുന്നു....... ഇനിയും എൺപത് കിലോമീറ്റർ കൂടി കേദാര്നാഥിലേക്കു... ഇനി അവർക്ക് കൂട്ടായി മന്ദാകിനി നദി...... കുറച്ചു കൂടി പിന്നിടവർ സോനപ്രയാഗിൽ എത്തി....

എല്ലവരും പോലീസ് ചെക്കിങ് കഴിഞ്ഞു ബയോമെട്രിക് എടുത്തു കേദാര്നാഥിലേക്കുള്ള എൻട്രി കാർഡ് കിട്ടി....... സുരക്ഷയുടെ ഭാഗം ആണത്....... പിന്നെയും യാത്ര തുടർന്നവർ ഗൗരികുണ്ഡിൽ എത്തി അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു....... ഇന്ന് രാത്രി അവിടെ സ്റ്റേ.... രുദ്രേട്ട.... ""അവന്റെ കൈയിൽ പിടിച്ചു മുറിയിലേക്കു പോകുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി...... വാവേ.... "" വല്ലാതെ പ്രണയം തോന്നുന്നു എനിക്ക് നിന്നോട്..... തണുത്തുറയുന്ന മഞ്ഞിൽ പോലും എന്നിലെ പ്രണയം വെന്തുരുകുന്നു... അത്‌ നിന്നിലേക്ക് ഒഴുകി ഇറങ്ങും പോലെ..... അവന്റെ കണ്ണുകൾ ആ അധരങ്ങളിൽ പതിച്ചു... ഉമിനീരിന്റെ ചൂട് അവളിലേക്കു പെയ്തിറങ്ങി........

ആ നിമിഷം അവിടെ രുദ്രനും വീണയും പൂര്ണമായും ഉമാമഹേശ്വരൻമാർ ആയി തീർന്നിരുന്നു..... ഒരിക്കലും നിലക്കാത്ത പ്രണയം..... അത്‌ ഹിമവൽസാനുക്കളിലെ മഞ്ഞുരുകും പോലെ ഒഴുകി കൊണ്ടിരിക്കും...... 💠💠💠💠 എന്തെ ഉറങ്ങിയില്ലേ.... "" ആവണി ഉണ്ണിക് സമീപം വന്നു.... ആവണി നീ കണ്ടോ ഈ സ്ഥലത് വന്നപ്പോൾ രുദ്രേട്ടൻറ് കണ്ണിലെ തിളക്കം അതിൽ പ്രണയം ആണ്.... ഉമക് മാത്രം പതിച്ചു നൽകുന്ന പ്രണയം.... എന്താ ഉണ്ണിയേട്ടാ... എന്തൊക്കെയാ ഈ പറയുന്നത്.... അവന്റെ തോളിൽ പിടിച്ചു ആവണി... സത്യം ആണ് ഞാൻ പറയുന്നത്... ഗൗരികുണ്ഡ് "" ഇവിടെ വച്ചാണ് ആ മഹാദേവൻ ദേവിയോടുള്ള പ്രണയം ആദ്യമായി പറഞ്ഞത്....

ദേവിയെ മാറോട് ചേർത്തത്... അവർ ഒന്നായത്...... ആ പ്രണയം ഇന്ന് ഞാൻ കണ്ടു അവരുടെ കണ്ണുകളിൽ...... അതേ തിളക്കം....... ഉണ്ണിയുടെ മാനസിക നില ആകെ മാറിയിരുന്നു..... അവൻ പൂർണ്ണമായും ആ മഹാദേവനിലേക്കു ലയിക്കുന്നു എന്നു കണ്ടതും ആവണി അവന്റെ മനസിനെ തിരികെ വിളിച്ചു.... 💠💠💠💠 രാവിലെ അഞ്ചു മണിക്ക് ഗൗരികുണ്ഡിൽ നിന്നും യാത്ര തുടര്ന്നു ഏകദേശം പതിനാറു കിലോമീറ്റർ കേദാർനാഥിൽ എത്തിച്ചേരാൻ.... ചന്തു നിനക്ക് തണുപ് താങ്ങാൻ കഴിയില്ലേൽ നീ കൂടി കുതിരപുറത്ത് പൊയ്ക്കോ... നടക്കേണ്ട... കുട്ടികളെയും കൊണ്ട് അവർ അവിടെ ചെല്ലുമ്പോൾ ആരേലും കൂടെ വേണ്ടേ.... രുദ്രന്റെ വാക്ക് കേട്ടതും രുക്കുവും തുള്ളി ചാടി...... ഞാനും.... ""

.. ഒരു കാര്യം ചെയ്യാം ചന്തു"" വാവയും ആവണിയും ഞാനും ഉണ്ണിയും സഞ്ചയനും കൂടി നടന്നു വരാം ബാക്കി എല്ലാവരും കുതിരേൽ വന്നോ.... രുദ്രൻ നിർദേശം കൊടുത്തു... ഗൗരിയും അധികം നടക്കേണ്ട........... തങ്കുവിനെ കുതിരപ്പുറത്തേക് ഉണ്ണി എടുത്തു കയറ്റി..... ഞാൻ താഴെ വീഴുവോട ഉണ്ണി... അവർ ഭയത്തോടെ നോക്കി ... കൈയിൽ കുഞ്ഞനും ഉണ്ട്... കുദിറ.. കുദിറ.... "" ബ്ലാങ്കറ്റിൽ പൊതിഞ്ഞു തുള്ളി ചാടുന്നുണ്ട് കുഞ്ഞൻ.. അവനിൽ ഭയത്തിന്റെ ഒരംശവും ഉണ്ടായിരുന്നില്ല.... അപ്പച്ചി കുഞ്ഞനെ ഇങ്ങു തന്നെ....തന്നെ പോയി വീണാൽ പോരെ എന്റെ കൊച്ചിനെ കൂടി തള്ളി ഇടണ്ട..... അവരുടെ പേടി കണ്ട് അവൻ കുഞ്ഞനെ കയ്യിൽ വാങ്ങി.... പോടാ അവിടുന്ന്..... ""

കുഞ്ഞനെ എടുത്തു കുതിര പുറത്ത് ഇരിക്കുന്ന രേവതിയുടെ കൈയിൽ കൊടുത്തു..... മംഗള കുഞ്ഞാപ്പുവിനെയും കൊണ്ടും....... ബാക്കി ഓരോരുത്തരരും ഓരോ കുഞ്ഞുങ്ങളെ കൊണ്ട് സുരക്ഷിതായി കുതിരപ്പുറത് മുന്പോട്ട് പോയി തുടങ്ങി.......... കുഞ്ഞുങ്ങൾ എല്ലവരും വളരെ സന്തോഷത്തിൽ ആയിരുന്നു.... ദുർഗ്ഗയുടെ കയ്യിൽ ആ മുത്ത് രുദ്രൻ ഭദ്രം ആയി ഏല്പിച്ചു..... പുതുമന കുതിരപ്പുറത് കയറിയതും ഉണ്ണി ചിരി അടക്കാൻ പാട് പെട്ടു..... അമ്മായി അച്ഛനോട് പറ കുതിര ചളുങ്ങും എന്നു.... പാവം കുതിര.... അത്‌ കണ്ട് സഞ്ചയ്‌നും രുദ്രനും പോലും ചിരിച്ചു പോയി....... 💠💠💠💠 മന്ദാകിനി നദിയുടെ ശബ്ദം അവിടെമാകെ മുഴങ്ങി നിന്നു... പാറകളിൽ തട്ടി അത്‌ ഹുങ്കാര ശബ്ദത്തോടെ ഒഴുകുന്നു......

ആ തണുപ്പിനെ വകവയ്ക്കാതെ മുന്പോട്ട് പോകുന്ന രുദ്രനെയും വീണയെയും സഞ്ചയനും ഉണ്ണിയും അത്ഭുതത്തോടെ നോക്കി കണ്ടു... രണ്ടുപേരും ഈ ലോകത്ത് അല്ല എന്നു അവർ മനസിലാക്കി..... അവരുടെ സ്വകര്യതയിലേക്കു കടന്നു കയറാതെ അവരും മുന്പോട്ട് നടന്നു........... നനഞു കിടക്കുന്ന കല്ല് പാകിയ വഴികൾ ചെറിയ വെളിച്ചം മാത്രം..... സാധാരണ ഒരു മനുഷ്യന് അസഹ്യം ആയ കാൽ വേദന വരും പക്ഷെ അവരെ അത്‌ ബാധിച്ചില്ല എന്നത് ഒരു അത്ഭുതം ആയി........ ഭീംഘട് എന്നാ സ്ഥലത്ത് ചെറിയ കടകൾ........ അഞ്ചുപേരും ചായ വാങ്ങി കുടിച്ചു.... തണുക്കുന്നുണ്ടോ.... "" രുദ്രൻ മെല്ലെ വീണയുടെ അടുത് ഇരുന്നു.... മ്മ്ഹഹ്.. """ഇല്ല.... ശരീരം ഈ തണുപ്പിനെ ആഗിരണം ചെയ്യുന്നു സ്വന്തം എന്ന പോലെ......

അവളുടെ കണ്ണുകൾ തിളങ്ങി.... മുന്പോട്ട് നടക്കുമ്പോൾ മുൻപിൽ അഗാധമായ ഗർത്തങ്ങളും അവയെ വേരിതിരിക്കുന്ന കമ്പികളും.... ആവണി അതിൽ പിടിച്ചു മുൻപോട്ട് നടന്നു.... വായു ഭഗവാന്റെ മകൾ സുയാഷ് ആയി മാറിയിരുന്നു അവൾ.... ദേവിയുടെ പ്രിയ തോഴി.... ആ മഞ്ഞിനെ അവളിലേക്കു വലിച്ചെടുത്തവൾ നടന്നു.... ദൂരെ മലനിരകൾ തെളിഞ്ഞു വന്നു...... കേദാർനാഥന്റെ സമീപം തങ്ങൾ എത്താറായി....... മന്ദാകിനി നദിക്കു കുറുകെ ഉള്ള പാലത്തിലൂടെ അവർ നടന്നു...... രണ്ടു വശത്തു മലനിരകൾ.....പാലം കഴിഞ്ഞു ഏകദേശം അഞ്ചു കിലോമീറ്റർ കുത്തനെ കയറ്റം ആണ്.... അതിലൂടെ താഴേക്കു കുതിര ഇറങ്ങുന്നുണ്ട്.....

ദൂരെ മഞ്ഞു മലകൾ അവർക്ക് മുൻപിൽ ദൃശ്യം ആയി തുടങ്ങി...... പച്ചപ്പ്‌ നിറഞ്ഞ മലനിരകൾക് മാറ്റു കൂട്ടി വെള്ളികെട്ടു പോലെ അത്‌ തല ഉയർത്തി നില്കുന്നു..... അതിൽ നിന്നും വീശി അടിക്കുന്ന തണുപ്പുള്ള കാറ്റിൽ പഞ്ഞി കെട്ടുകൾ പോലുള്ള മഞ്ഞിൻകണം രുദ്രനെയും വീണയെയും തഴുകി...... രുദ്രന്റെ കാലുകൾക് ആവേശം കൂടി അത്‌ വീണയിലേക്കു പകർന്നു കിട്ടി...... അകലെ കേദാർനാഥ് ക്ഷേത്രം തെളിഞ്ഞു വന്നു.... പട്ടാളക്കാരെ കാർഡ് കാണിക്കുന്നതൊന്നും രുദ്രൻ തിരിച്ചറിഞ്ഞില്ല ആ തിരുമുൻപിൽ എത്താൻ അവന്റ ഹൃദയവും കാലും ഒരുപോലെ വെമ്പി....... അവിടെ അവരെ കാത്തു മുൻപേ വന്നവർ എല്ലവരും ഉണ്ടായിരുന്നു....

ആദിശങ്കരൻ അവനെ കണ്ടതും അച്ഛാ എന്നു പറഞ്ഞു അവനിലേക് ചാടി.... പോവണ്ടേ നമുക്ക് അവിടെക്ക് പോകണ്ടേ..... രുദ്രന്റെ ശബ്ദം വിറച്ചിരുന്നു...... ചെറിയ പാലത്തിലൂടെ കുഞ്ഞനെ എടുത്തു മുന്പോട്ട് ഓടിയവൻ വലം കൈയിൽ വീണയെയും മുറുകെ പിടിച്ചു... ... ആ ക്ഷേത്രം വലുതായി വരുന്നത് അവൻ തിരിച്ചറിഞ്ഞു......ആ നടക്കു പുറകിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകൾ.... ക്ഷേത്രത്തിൽ അധികം തിരക്കില്ല.... ചെരുപ്പുകൾ വലിച്ചെറിഞ്ഞവൻ പൂക്കൾ കൊണ്ട് അലങ്കരിച്ച കവാടത്തിലൂടെ ഓടി അകത്തേക്കു ചെന്നു........ആ കവാടത്തിനു മദ്യത്തിൽ വലിയ മണി ചുറ്റും നിരവധി കുഞ്ഞ് മണികൾ.....

രുദ്രന്റെ പാദസ്പർശം ഏറ്റതും മലനിരകളെ ഭേദിച്ചു വന്ന വടക്കൻ കാറ്റ് അമ്പലത്തിലെ മണികളെ ഒന്നോടെ മുഴക്കി......... അത്യത്ഭുതം പോലെ വലിയ മണിയിൽ നിന്നു പോലും ശബ്ദം പുറത്തേക് വന്നു............ വശങ്ങളിൽ കാവി ഉടുത്തു ചുരുട്ട് വലിച്ചിരിക്കുന്ന സന്യാസിമാർ അത്‌ വലിച്ചെറിഞ്ഞു കൊണ്ട് കൈകൾ മുകളിലേക്കു കൂപ്പി.... ഹര ഹര മഹാദേവ...... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ....""""ആ നാവുകളിൽ നിന്നും മന്ത്രോച്ഛാരണം ഉയർന്നു വന്നു.... മഞ്ഞുമലകളിലേ സൂര്യൻ ശോഭയോടെ തെളിഞ്ഞു ഉയർന്നു വന്നു.......... രുദ്രൻ ആ നടയിലേക്ക് വീണു പോയിരുന്നു.....അവനിലെ സ്വത്വം തന്നെ ആണത് എന്ന തിരിച്ചറിവിനാൽ...

ജ്യോതിർലിംഗത്തിൽ തെളിഞ്ഞു നിൽക്കുന്ന ഭഗവാനെ മൂടിയ മഞ്ഞു തെല്ലോന്നകന്നു അതിലെ തൃക്കണ്ണുകൾ അവര്ക് മുൻപിൽ തെളിയും പോലെ നിന്നു............ ആ നടയിലേക് എന്തോ ഒന്നു തന്നെ കൊളുത്തി വലിക്കും പോലെ തോന്നിയതും... ""മഹാദേവാ... ... "" ആ ദേവനെ വിളിച്ചു കൊണ്ട് വീണ ചന്തുവിന്റെ കൈയിലേക്ക് വീണിരുന്നു......... സാരമില്ല.... നേരെ കണ്ടതിന്റെ ആണ്... ആ ആലസ്യം വിട്ടു കുട്ടി ഉണരട്ടെ... മീനുവിനെയും രേവതിയെയും അവളെ ഏല്പിച്ചു പുതുമന.... എവിടെ.. എവിടെ... ആ മഹാദേവന് അർഹതപ്പെട്ടത്‌... രുദ്രൻ ഭ്രാന്തനെ പോലെ അലറിയതും ദർഗയിൽ നിന്നും അത്‌ വാങ്ങി സഞ്ചയൻ രുദ്രന്റെ കൈയിൽ കൊടുത്തു......

സംജ്ഞയെന്റ കയ്യും വിറച്ചിരുന്നു.. കുഞ്ഞാ... കുഞ്ഞാ... തിരികെ നൽകു മോനെ... ഈ മുത്ത് അതിന്റെ അവകാശിക്കു തിരികെ നൽകു... കുഞ്ഞന്റെ കയിലേക് അത്‌ അവൻ നൽകുമ്പോൾ ആ കുഞ്ഞിപ്പല്ലു കാണിച്ചവൻ ചിരിച്ചു..... അവന്റെ കണ്ണിലെ ത്രിശൂലം തെളിഞ്ഞു നില്കുന്നത് ചന്തുവും സഞ്ജയനും കണ്ണനും അത്ഭുതത്തോടെ കണ്ടു..... മഹാദേവ... ""ബോധം വീണതും വീണ ഓടി രുദ്രന്റെ മാറിലേക് കിടന്നു...... നോക്ക് നമ്മുടെ കുഞ്ഞ് അവന്റെ കടമ ചെയ്യുന്നു... ഇതിനല്ലെടി നമ്മൾ കാത്തിരുന്നത്... തിന്മക് മേൽ നന്മ വിജയം കൈവരിക്കാൻ വേണ്ടി നമ്മുടെ മോൻ... ദാ അവൻ അത്‌ നൽകുന്നത് കണ്ടോ... വീണയെ ഒന്നുകൂടെ മുറുകെ പിടിച്ചവൻ.....

കൺകുളിർക്കെ അത്‌ കണ്ടു..... ഭഗവാനെ ഉണ്ണിയും നെഞ്ചിൽ കൈവച്ചു....... ആദിശങ്കരൻ ആ മുത്ത്‌ പൂജാരിയുടെ കൈലേക്കു നൽകി അതിലെ തിളക്കം അയാൾ അത്ഭുതത്തോടെ നോക്കി നിന്നു... !""""""""""ഭഗവാന് അര്ഹതപെട്ടത് തന്നെ സംശയം ഏതും വേണ്ട... നമ്മൾ ഇത്രയും നാൾ കാത്തിരുന്നത് ഭഗവാനിൽ എത്തിച്ചേർന്നിരിക്കുന്നു....... ഹിന്ദിയിൽ പറഞ്ഞു കൊണ്ട് ഒരു സന്യാസി വര്യൻ അവിടേക്കു വന്നു.... """"""""""""""""" ഗുരുനാഥൻ..... """പുതുമനയുടെ നാവ് മന്ത്രിച്ചു..... ( നേരത്തേ പറഞ്ഞിട്ടുണ്ട് ഈ ഗുരുനാഥൻ ആണ് കേദാർനാഥിൽ വെച്ചു രുദ്രവീണയുടെ ദൈവികംശത്തെ കുറിച് പുതുമനക് പറഞ്ഞു കൊടുത്തത് )......

അയാൾ ഹിന്ദിയിൽ എല്ലാം പൂജാരിയോട് പറഞ്ഞതും കണ്ണ്‌ നിറച്ചു പൂജാരി ആ മുത്ത് ഇരു കണ്ണിലും തൊട്ടു തൊഴുത് കൊണ്ട് ആ നട മെല്ലെ അടച്ചു...... ഇരുപത് മിനിറ്റു നേരത്തേ പൂജക്ക്‌ ശേഷം എല്ലാവരെയും ആകാംഷയുടെ മുൾമുനയിൽ നിർത്തി ആ നട തുറന്നു........... ഭഗവാന്റെ തിരുജടയിലെ ചന്ദ്രക്കലയിൽ ആ മുത്ത് ഒളി മങ്ങാതെ തിളങ്ങി നില്കുന്നു.... ദൂരെ നിന്നു പോലും അതിലെ പ്രകാശം കണ്ണുകൾക്ക് അത്ഭുതം ആയി.......... അതിലേ തിളക്കം രുദ്രന്റെ കണ്ണുകളിലേക്ക് ആവാഹിച്ചു ആ കണ്ണുകൾ അതിനോടൊപ്പം തിളങ്ങി....... അവനൊപ്പം ദൈവികാംശം ഉള്ള ആ കുട്ടികളുടെ കണ്ണുകളും തിളങ്ങി..... സന്യാസിവര്യൻമാർ ആനന്ദനൃത്തം ആടി......""""ഹര ഹര മഹാദേവ....."""""".

ഭഗവാന്റെ ഭൂതഗണങ്ങൾ ആണല്ലോ അവർ അവർക്കൊപ്പം അറിയാതെ ഉണ്ണിയുടെ കാല്പാദവും ചലിച്ചു തുടങ്ങി........ അവനെ തടയാൻ പോയ അജിത്തിനെ സഞ്ചയൻ വിലക്കി..... അവരുടെ നാഥൻ ആണവൻ..... ഇപ്പോൾ ഇവിടെ ഇവർക്കൊപ്പം നൃത്തം ചെയ്യുന്നത് നമ്മുടെ ഉണ്ണി അല്ല..... സഞ്ജയിന്റ് കണ്ണുകൾ നിറഞ്ഞു....... ആ.. ആ... അ... അത്‌ നന്ദികേശൻ ആണ്.... സാക്ഷാൽ മഹാദേവന്റെ ഗണനാഥൻ........ ആടട്ടെ മതി മറന്നു ആടട്ടെ........... ആ കണ്ണടച്ചു നിൽക്കുന്ന രുദ്രനും നമ്മുടെ വീണയും ഉൽക്കണ്ണാൽ അത് കാണുന്നണ്ട്...... ഹര ഹര മഹാദേവ...... """""""സഞ്ജയൻ ഉറക്കെ വിളിച്ചു.... കേദാര്നാഥിൽ മുഴങ്ങുന്ന അമ്പലമണിയുടെ ശബ്ദം താഴെ താഴവരയിൽ വരെ പ്രതിധ്വനിച്ചു..... ഒപ്പം മഹാദേവന്റെ സ്തുതിയും... """""""""ഹര ഹര മഹാദേവ...... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ....""""""""ഹര ഹര മഹാദേവ...... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ...... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ.....................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story