രുദ്രവീണ: ഭാഗം 60

rudraveena

എഴുത്തുകാരി: മിഴിമോഹന

ജലന്ധരൻ അമ്മാവൻ """""""വീണ ഇടതു കൈ രുദ്രനെ മുറുകെ പിടിച്ചു കൊണ്ടു വലതു കൈ അയാൾക് നേരെ ചൂണ്ടി............അവളുടെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി...... അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു......... അവൾ വീണ്ടും അവിടേക്കു ചൂണ്ടി.......... ജലന്ധരൻ """"""""""""""""""""""" രുദ്രനും ചന്തുവും ഒരുപോലെ അവളെ നോക്കി....ജാതവേദനിലേക്കു അവരുടെ മിഴികൾ പാഞ്ഞു..... വായിലെ മുറുക്കാൻ ചവച്ചു കൊണ്ടു അവരെ തിരിഞ്ഞു നോക്കി കൊണ്ടു അയാൾ അകത്തേക്കു കയറി ആ നോട്ടത്തിലേ തീഷ്ണത രുദ്രന്റെ കണ്ണുകളിൽ ഉടക്കി.... അവൻ അറിയാതെ അവന്റെ കണ്ണുകൾ വികസിച്ചു.......... രുദ്രേട്ട """""രുദ്രേട്ട """""വീണ അവന്റെ കോളറിൽ പിടിത്തം ഇട്ടു.... ഇതാ....ഇതാ.... ജലന്ധരൻ.... അവൾ ആകെ വെപ്രാളം പൂണ്ടിരുന്നു.. വാവേ ""നിനക്ക് തോന്നിയത് ആയിരിക്കും മോളേ... ചന്തു അവളുടെ കൈകൾ രുദ്രന്റെ കോളറിൽ നിന്നും അടർത്തി അവളെ തന്നിലേക്കു ചേർത്തു... അല്ല ചന്തുവേട്ടാ.... രുദ്രേട്ടൻ കഥകൾ പറഞ്ഞു തരുമ്പോൾ ഈ മുഖം ആണ് എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്...

ഞാൻ കണ്ടതാ ഈ മുഖം.... അയാൾ.... അയാൾ....അയാള ജലന്ധരൻ... വാവേ എന്തൊക്കെയാ നീ ഈ പറയുന്നത് അത് ജലന്ധരൻ ഒന്നും അല്ല നമ്മൾ അയാളെ ആദ്യം അല്ലെ കാണുന്നത്..... രുദ്ര നീ എന്താ ഒന്നും മിണ്ടാത്തത്.... ചന്തു രുദ്രന് നേരെ തിരിഞ്ഞു... രുദ്രൻ ജാതവേദൻ പോയ ദിക്കിലേക്കു നോക്കി തറഞ്ഞു നിൽക്കുകയാണ്... രുദ്ര """"എടാ... ചന്തു അവന്റെ തോളിൽ ഒന്ന് തട്ടി.... ങ്‌ഹേ """""എന്താ ചന്തു..... രുദ്രൻ ഞെട്ടി പിടഞ്ഞു ചന്തുവിനെ നോക്കി.... അവന്റെ കരവലയത്തിൽ കിടന്നു വീണ എന്തൊക്കെയോ പുലമ്പുന്നുണ്ട്..... കുഞ്ഞേ അത് ജലന്ധരൻ ഒന്നും അല്ല ജാതവേദൻ ആണ് സഞ്ജയൻ കുഞ്ഞിന്റെ അമ്മാവന്റെ മകൻ.... ദുര്മന്ത്രവാദിയാ... ചാത്തൻ സേവ വരെ ഉണ്ട് തനി കാലൻ...... ഞാൻ അങ്ങട് ചെല്ലട്ടെ സഞ്ജയൻ കുഞ്ഞിന് ഇവൻ വരുന്നതേ ഇഷ്ടം അല്ല... ഹരികുട്ടാ ഇവരെ തെക്കിനിയിലേക്കു കൊണ്ടു പൊക്കൊളു..... എതിരെ വന്ന ഹരികുട്ടന് നിർദ്ദേശം കൊടുത്തു കൊണ്ടു മൂർത്തി അല്പം ഭയത്തോടെ അകത്തേക്കു ഓടി.....

ഇരികത്തൂർ മനയിലെ അകത്തളം ചുറ്റും മഞ്ഞു പോലെ പുകച്ചുരുളുകൾ ഒഷധച്ചെടികൾ കൂട്ടി ഇട്ടു പുകക്കുകയാണ് ത്രിസന്ധ്യ സമയത്തു അത് പതിവാണ് അവിടെ..... ഉണ്ണിയെ അതിനു അടുത്തു ഇരുത്തിയിട്ടുണ്ട്....... വീണ്ടും വീണ്ടും കാണുന്ന സ്വപ്നം ആ കുളം തന്നിലേക്കു താമരമൊട്ടുമായി ഓടി വരുന്ന വീണ............. അർത്ഥം തരാതെ ഓടി കളിക്കുന്ന സ്വപ്നം...ഇനി ഇത്‌ വെറും സ്വപ്നം ആണോ അതോ വാരാൻ പോകുന്ന വിപത്തിന്റെ സൂചന ആണോ..... ഉണ്ണി കണ്ണുകൾ ഒരു നിമിഷം അടച്ചു... സഞ്ജയൻ തിരുമേനിയോട് ചോദിച്ചാലോ.... അവൻ നേരെ നോക്കി പൂജ കഴിഞ്ഞു പൂജ മുറി അടച്ചു സഞ്ജയൻ തനിക്കു നേരെ വരുന്നു.... തിരുമേനി എനിക്കു.... എനിക്ക്... ഒരു കാര്യം സംസാരിക്കാൻ ഉണ്ട്... ഉണ്ണി മുഖവുര ഇട്ടു.. ഉണ്ണിക് എന്നോട് എന്തും സംസാരിക്കാം... സംസാരിക്കണം.......സഞ്ജയൻ ഒന്ന് ചിരിച്ചു.... ഉണ്ണി താൻ കാണുന്നസ്വപ്നം സഞ്ജയന് മുൻപിൽ വിവരിച്ചു .... എന്താ ഇതിന്റെ അർത്ഥം ഒരുപാട് ആലോചിച്ചിട്ടും എനിക്കു പിടി കിട്ടുന്നില്ല തിരുമേനി... ഞാൻ... ഞാൻ മുൻപ് എപ്പോഴോ ഈ മനയിൽ വന്നിട്ടുണ്ട്..... അത് പറയുമ്പോൾ ഉണ്ണിയുടെ ഹൃദയം ഇടുപ്പ് കൂടിയിരുന്നു അവന്റെ കണ്ണുകൾ ചുറ്റും എന്തിനെയോ പരത്തുന്നുണ്ട്.. ഉണ്ട്...... ഉണ്ണി ഈ മനയിൽ വന്നിട്ടുണ്ട്....

സഞ്ജയൻ ഒന്ന് നിർത്തി ങ്‌ഹേ.... """"ഞാനോ എപ്പോൾ... ഞാൻ സ്വപ്നം അല്ലെ കാണുന്നത്.. ഉണ്ണി സംശയത്തോടെ നോക്കി കാണുന്നത് സ്വപ്നം ആണ് പക്ഷേ കാലങ്ങൾക്കു മുൻപ് നടന്ന സത്യം അത് വീണ്ടും ഉണ്ണിയിലൂടെ ഉണ്ണിയുടെ മനസിലൂടെ കടന്നു വരുന്നു..... എനിക്കൊന്നും മനസ്സിൽ ആകുന്നില്ല..... """ഉണ്ണി വേപഥു പൂണ്ടു.. ഉണ്ണി.... """""ഉണ്ണിക്കു ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം..... ഉണ്ണിയുടേത്..... """""""""""സഞ്ചയൻ അത് പറയുമ്പോഴേക് പിന്നിൽ ആളനക്കം ആ കാൽപ്പെരുമാറ്റം..... """""അതേ അയാൾ """സഞ്ചയ്‌ന്റെ ഹൃദയം ഇടുപ്പ് കൂടി..... ജലന്ധരൻ....... """അവന്റെ നാവിൽ നിന്നും പതുക്കെ ആ പേര് വന്നു... ഉണ്ണി തല അല്പം ചെരിച്ചു അയാളെ നോക്കി....... കണ്ടു മറന്ന കണ്ണുകൾ അതിലെ തീഷ്ണത രക്തം തളം കെട്ടി നില്കും പോലെ കണ്ണുകൾ... ഒലിച്ചു വന്ന മുറുക്കാൻ കറ വലം കൈ കൊണ്ടു തുടച്ചു കഴുത്തിൽ നിറയെ രക്ഷകൾ....... ആരാ ഇത്‌.... ഉണ്ണി സഞ്ജയൻ നോക്കി... എന്റെ അമ്മാവന്റെ മകൻ ജാതവേദൻ """"പേര് പോലെ അല്ല മഹാ ദുര്മന്ത്ര വാദി ..... സഞ്ജയൻ പല്ല് കൂട്ടി പിടിച്ചു... അയാൾ അവർക്ക് അരികിലേക്ക് നടന്നു അടുത്തു....

നിന്നോട് ഞാൻ ഇവിടെ കയറരുതെന്നു പറഞ്ഞിട്ടില്ലേ പരദേവതകളെ പൂജിക്കുന്ന ഇല്ലം ആണിത് ദുർമന്ത്രവാദി ആയ നിന്റെ ശ്വാസം പോലും ഈ മനയുടെ പരിപാവനമായ അന്തരീക്ഷത്തെ ബാധിക്കും.... സഞ്ജയൻ മിഴികൾ നാലുപാടും പായിച്ചു കൊണ്ടാണത് പറഞ്ഞത്... സഞ്ജയൻ """"""""""""ജാതവേദന്റെ ശബ്ദം ഉയർന്നു... നീ എത്ര അകറ്റി നിർത്തിയാലും എനിക്കു അർഹത പെട്ടത് അത് ഈ തറവാട്ടിൽ എവിടെയോ ഉണ്ട് അത് ഞാൻ കൈക്കൽ ആക്കിയിരിക്കും.... അതിനായ് ഞാൻ ഇവിടെ വരും.... ഹ്ഹ്ഹ്ഹ്ഹ്.... """"അയാൾ അട്ടഹസിച്ചു കൊണ്ടു ഉണ്ണിയുടെ കവിളുകൾ രണ്ട് വിരലുകളാൽ കൂട്ടിപ്പിടിച്ചു.... ജയദേവൻ """"""""""""വന്നു അല്ലെ....... ആ """"ഉണ്ണി വേദന കൊണ്ടു പുളഞ്ഞു... അയാളുടെ കൈൽ ബലം പിടിച്ചു... ഞാ....ഞാൻ ഉണ്ണിയാണ് ജയദേവൻ അല്ല.... ജാതവേദാ അവനെ വിട്.... അവൻ... അവൻ.. നീ ഉദ്ദേശിക്കുന്ന ആളു അല്ല....... നിർത്തു സഞ്ജയ നിന്റെ ജല്പനങ്ങൾ... ജലന്ധരൻ മറ്റൊരു ജന്മം കൈകൊണ്ടു എങ്കിൽ അത് പഴയതു ഒന്നും മറന്നു കൊണ്ടു അല്ല അത് നിനക്ക് അറിയാം.... ഞാൻ കാത്തിരുന്ന ദിനം... കണ്ടു ഞാൻ മൂന്നുപേരെയും.... അയാൾ പല്ല് കടിച്ചു... സഞ്ജയൻ ഒന്നും മനസ്സിൽ ആകാതെ അയാളെ നോക്കി..... ഉണ്ണിയെ കൂടാതെ രുദ്രനും വീണയും....

അവൻ ആലോചിച്ചു കൊണ്ടു ഇരുന്നു... കുഞ്ഞേ ""മൂർത്തിയുടെ നേർത്ത ശബ്ദം... സഞ്ജയൻ അയാളെ തിരിഞ്ഞു നോക്കി.. രുദ്രൻ കുഞ്ഞ് .... രുദ്രൻ കുഞ്ഞു വന്നിട്ടുണ്ട്..... ങ്‌ഹേ """സഞ്ജയൻ ഒന്ന് ഞെട്ടി ജാതവേദാനെ നോക്കി...... അതേടാ സഞ്ജയ അവൻ വന്നു അവളെയും കൊണ്ടു.... മണിവർണ്ണ """" അപ്പോൾ ജാതവേദൻ അവരെ കണ്ടിരിക്കുന്നു.... പരദേവതകളെ.... സഞ്ചയൻ കഴുത്തിലേ രക്ഷയിലേക്കു മുറുകെ പിടിച്ചു......... മിഴികൾ അടച്ചു.... നിനക്ക് ഇവരെ ഒന്നും ചെയ്യാൻ കഴിയില്ല ജാതവേദാ..... അവർ ഒന്നായി തീർന്നു കഴിഞ്ഞു... ശക്തി ശിവനോട് ലയിച്ചു കഴിഞ്ഞിരിക്കുന്നു.... നീ തേടി നടക്കുന്നത് അത് നിന്റെ കൈകളിൽ വന്നു ചേരില്ല.........സഞ്ജയൻ വീറോടെ പറഞ്ഞു.... ഗർ """""മുറുക്കാൻ ഒന്നു കാർക്കിച്ചു കൊണ്ടു അയാൾ അത് ആ നടുമുറ്റത്തേക്കു തുപ്പി ഒഴുക്കി...........മ്മ്മ്ഹ്ഹ്ഹ്..... """"നിന്റെ മോഹം അത് കൊളളാം സഞ്ജയ...............കാലങ്ങൾ ആയി ഞാൻ മോഹിച്ചത് അത് ഞാൻ വിട്ടു തരും എന്ന് നീ കരുതുന്നുണ്ടോ...............മണിവർണ്ണ അവളുടെ ഉദരത്തിൽ പിറക്കുന്ന കുഞ്ഞ് അവൻ എന്റെ കൈകൊണ്ട് തീരും............ അവനെ എനിക്കു വേണം...... ഞാൻ അതിനായി വീണ്ടും വരും........... ത്ഫൂ........ ആഞ്ഞു തുപ്പിയിട്ടു അയാൾ കാറ്റു പോലെ പുറത്തേക്കു പോയി.... ഉണ്ണി ഒന്നും മനസ്സിൽ ആകാതെ സഞ്ജയനെ നോക്കി.......... ആരാ """""ഈ മണിവർണ്ണ ആരാ ജയദേവൻ....... ഉണ്ണി അയാൾ പിടിച്ചു ഉടച്ച കവിൾത്തടം തിരുമ്മി കൊണ്ടു ചോദിച്ചു......

ഏല്ലാം പറയാം ഉണ്ണി..... """എനിക്ക് കുറച്ചു സാവകാശം വേണം.... നീ ഏല്ലാം അറിയണം..... ഉണ്ണിയെ കൊണ്ടു പോയി കിടത്തികോളു.... സഞ്ജയൻ കൂട്ടാളികൾക്കു നിർദേശം കൊടുത്തു.... ഉണ്ണി പോയതും സഞ്ജയൻ മൂർത്തിക് നേരെ തിരിഞ്ഞു..... രുദ്രൻ ജാതവേദനെ കണ്ടോ...... കണ്ടു കുഞ്ഞേ.... """""അയാൾ അവിടെ നടന്നത് സഞ്ജയനോട് പറഞ്ഞു..... മ്മ്മ് """""""അപ്പോൾ ശത്രുക്കൾ പരസ്പരം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു...... ഇനി ഉണ്ണി.... ഉണ്ണി ജയദേവൻ ആകാൻ ഇനിയും സമയം എടുക്കും....... അവന്റ കാലുകൾക്കു ബലം വയ്ക്കണം അവന്റെ കൈയിൽ ആ കുഞ്ഞ് വരണം....... അവന്റെ സിദ്ധാർത്ഥന്റെ കുഞ്ഞ്..... """""സഞ്ജയൻ കണ്ണുകൾ അടച്ചു കിടന്നു.....  രുദ്രേട്ട """""ഞാൻ കള്ളം അല്ല പറഞ്ഞത് അയാൾ ജലന്ധരൻ ആണ്.... വീണ രുദ്രന്റെ നെഞ്ചിലേക്ക് തല വച്ചു കിടക്കുവാണ്...... മ്മ്മ് """"അറിയാം...... എനിക്ക് മനസ്സിൽ ആയി..... രുദ്രൻ അവളെ ചേർത്തു പിടിച്ചു...... രുദ്രേട്ട അയാള് നമ്മളെ കൊല്ലുവോ..... അവൾ അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അവനെ നോക്കി..... ഇല്ല """""ഒരു ദർശക്തിക്കും നമ്മളെ ഇനി ഇല്ലാതാകാൻ കഴിയില്ല വാവേ """"നിനക്ക് അത് അറിയില്ലേ..... അപ്പോൾ അയാൾ നമ്മുടെ കുഞ്ഞിനെ """"""

ആ ഗ്രന്ധത്തിൽ പറഞ്ഞത് എനിക്ക് മനസ്സിൽ ആയില്ല.... അവൾ സംശയത്തോടെ അവനെ നോക്കി....... അപ്പോഴേക്കും ചന്തുവും മീനുവും അകത്തേക്കു വന്നു..... വീണ അവന്റെ നെഞ്ചിൽ നിന്നും പതുക്കെ എഴുനേറ്റു........ രുദ്ര അവളുടെ സംശയം തന്നെ ആണ് എനിക്കും.... ചിലതൊന്നും മനസ്സിൽ ആകുന്നില്ല..... ചന്തു മീനുവിനെ കൊണ്ടു അവനു അരികിലേക്ക് ഇരുന്നു........ എനിക്കും ഉത്തരം കിട്ടാത്ത കുറച്ചു ചോദ്യങ്ങൾ ഉണ്ട് അത് അന്വേഷിച്ചാണ് ഞാനും വന്നത്..... ചന്തു രുദ്രൻ പറയുന്നത് മനസിൽ ആകാതെ അവനെ നോക്കി.... ചന്തു..... """ആ ഗ്രന്ധത്തിൽ പറയുന്നത് പ്രകാരം എന്റെ മകൻ ആണ് ആ മുത്ത്‌ കേദാർനാഥിൽ എത്തിക്കേണ്ടത് അല്ലെ.... അതേ ""ചന്തു തലയാട്ടി... വീണയും അത് ശരി വച്ചു... ആ മുത്ത്‌ ഭദ്രം ആയി ഒളിപ്പിച്ചത് ജയദേവൻ ആണ് അതായത് ഉണ്ണിയുടെ മുന്ജന്മം... പക്ഷേ അത് എവിടെ ആണ് എന്ന് ഗ്രന്ധത്തിൽ പറയുന്നില്ല.... രുദ്രൻ മീശ കടിച്ചു കൊണ്ടു ചന്തുവിനെ നോക്കി... അത് നാമുക് സഞ്ജയനോട് ചോദിക്കാം രുദ്ര.... സഞ്ജയനും അറിയില്ല എങ്കിലോ...? എന്ന് വച്ചാൽ.....? ചന്തു സംശയത്തോടെ നോക്കി... മ്മ്മ്... സഞ്ജയന് അറിയാം എങ്കിൽ ആ ജലന്ധരൻ എന്നെ സഞ്ജയന്റെ കൊങ്ങക്ക് പിടിച്ചു അത് കൊണ്ടു പോയേനെ.... രുദ്രൻ എഴുനേറ്റു കാല് ചമ്രം പടഞ്ഞു ഇരുന്നു.....

അപ്പോൾ ആ മുത്ത്‌ എവിടെ...?? അറിയില്ല ചന്തു....... ഇതിനൊക്കെ ഒരു ഉത്തരം അത് എനിക്ക് സഞ്ജയ്‌നിൽ നിന്നും വേണം.. കുഞ്ഞേ.... ""പുറത്തു മൂർത്തിടയുടെ ശബ്ദം.... അയാൾ പതുക്കെ അകത്തേക്കു കയറി കുടെ രണ്ട് പരിചാരകരും..... അത് അവിടെ വച്ചേക്കു..... അയാൾ അവരോടു പറഞ്ഞു.... കഞ്ഞി ആണ് കുഞ്ഞേ.... നിങ്ങൾ കഴിച്ചിട്ടു കിടന്നോളു....സഞ്ജയൻ കുഞ്ഞിനോട് ഞാൻ പറഞ്ഞിട്ടുണ്ട് നാളെ രാവിലെ കാണാം എന്ന് പറഞ്ഞു.... മൂർത്തി അയാള് പോയോ.... മുൻപേ വന്ന....... രുദ്രൻ പകുതിക്കു വച്ചു നിർത്തി.... പോയി കുഞ്ഞേ.... അവൻ ഇവിടെ നിൽക്കില്ല വന്നു കഴിഞ്ഞാൽ ഒരു കോലാഹലം ആണ്... ആ ഇനി എപ്പോൾ വരും എന്ന് ആർക്കറിയാം..... അയാൾ ശ്വാസം വലിച്ചു വിട്ടു കൊണ്ടു മുറി കടന്നു പോയി... കഞ്ഞി കുടിച്ച ശേഷം ചന്തു മീനൂനെ കൊണ്ടു അടുത്ത മുറിയിലേക്കു പോയി........ രുദ്രൻ പതുക്കെ കോലായിൽ ഇറങ്ങി ഇരുന്നു...... നല്ല തണുത്ത കാറ്റു വീശുന്നുണ്ട്.......വീണ ഒരു ബ്ലാങ്കെറ്റ് പുതച്ചു കൊണ്ടു അവന്റെ അടുത്തേക് വന്നു......... രുദ്രേട്ട തണുക്കുന്നിലെ........ പിന്നെ തണുക്കാതെ.... നീ കാണുന്നില്ലേ ഞാൻ കൈ കൂട്ടി തിരുമ്മുന്നത് നിന്റെ കാര്യം നോക്കി പുതച്ചു മൂടിയല്ലോ...... രുദ്രൻ അത് പറഞ്ഞതും അവൾ ചുണ്ട് പുളുത്തി അവനെ നോക്കി... ചുമ്മാ പറഞ്ഞതാ അവൻ അവളുടെ കൈയിൽ പിടിച്ചു മടിയിലേക്ക് ഇരുത്തി ഒരു പതപ്പിനുളിൽ രണ്ട് പേരും മൂടി പുതച്ചു ഇരുന്നു..................

പുതപ്പിനുള്ളിൽ കൂടി അവന്റെ കൈ വിരലുകൾ കുസൃതി കാട്ടി തുടങ്ങിയപ്പോൾ അവൾ ആ കൈയിൽ പിടിത്തം ഇട്ടു......... അതേ... ഇത്‌ ഇരികത്തൂർ മന ആണ് വല്യൊതെ വീട് അല്ല..... അവൾ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു...... നമ്മക് രണ്ടും ഒന്ന് തന്നെ അല്ലെടീ പെണ്ണേ....മണിവർണ്ണയും സിദ്ധാർത്ഥനും ഒന്ന് ചേരാൻ കൊതിച്ച സ്ഥലം ഇരിക്കത്തൂർ മന..... രുദ്രൻ അവളെ കൈകളിൽ എടുത്തു പതുക്കെ മുറിയിലേക്കു നടന്നു............. കാട്ടിലേക്കു അവളെ കിടത്തി...... പതിയെ മുടിയിൽ തഴുകി...... പേടിയുണ്ടോ ജലന്ധരനെ...... """"" മ്മ്മ്മ്....... """""ഉണ്ട് അത് നമ്മളെ ഓർത്തു അല്ല..... അവൾ മുഖം പൊത്തി..... പിന്നെ....... രുദ്രൻ ചെറു ചിരിയോടെ ആ കൈകൾ അകത്തി മാറ്റി...... നമ്മുടെ മോനെ ഓർത്ത് """"അവളുടെ കവിളിൽ ചുവപ്പ് രാശി നിറഞ്ഞു..... രുദ്രൻ അവളുടെ കഴുത്തിലേക്ക് തല ചേർത്തു അവിടെ ചുണ്ട് അമർത്തി........ വാവേ """"നമ്മുടെ കുഞ്ഞൻ ഉടനെ വരുവോ അച്ഛനെ അമ്മേ കാണാൻ................ അറിയില്ല """"അവൾ ഇക്കിളി കൊണ്ടു അവനെ മുറുകെ പിടിച്ചു......... അപ്പഴും രുദ്രന്റെ ഉള്ളിൽ ആ ചോദ്യം നിറഞ്ഞു നിന്നു...... എന്തിനായിരിക്കും ജലന്ധരൻ എന്റെ മകനെ ഭയക്കുന്നത്..... കേവലം ആ മുത്തിന് വേണ്ടി മാത്രം ആയിരിക്കില്ല........ മറ്റെന്തോ ഒന്ന് അത് സഞ്ചയൻ തന്നിൽ നിന്നും മറക്കുന്നുണ്ട് അത് അറിയണം നാളെ തന്നെ """""""............(തുടരും) …………

രുദ്രവീണ: ഭാഗം 59

Share this story