രുദ്രവീണ: ഭാഗം 61

rudraveena

എഴുത്തുകാരി: മിഴിമോഹന

അപ്പഴും രുദ്രന്റെ ഉള്ളിൽ ആ ചോദ്യം നിറഞ്ഞു നിന്നു...... എന്തിനായിരിക്കും ജലന്ധരൻ എന്റെ മകനെ ഭയക്കുന്നത്..... കേവലം ആ മുത്തിന് വേണ്ടി മാത്രം ആയിരിക്കില്ല........ മറ്റെന്തോ ഒന്ന് അത് സഞ്ചയൻ തന്നിൽ നിന്നും മറക്കുന്നുണ്ട് അത് അറിയണം നാളെ തന്നെ """"""" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"ആദിദേവ നമസ്തുഭ്യം പ്രസീത മമ ഭാസ്കര : ദിവാകര !നമസ്തുഭ്യം പ്രഭാകര !നമോസ്തുതേ സപ്താശ്വരഥമരൂഢം പ്രചണ്ഡം കശ്യപാത്മജം ശ്വേതപദ്മധരം ദേവം തം സൂര്യം പ്രണമാമ്യഹം ലോഹിതം രഥമരൂഢം സർവ്വലോക പിതാമഹം മഹാപാപഹാരം ദേവം തം സൂര്യം പ്രണമാമ്യഹം"""" പുറത്തു നിന്നും ചെവിക്കുള്ളിലേക്കു സൂര്യാഷ്ടകം കടന്നു കയറിയപ്പോൾ രുദ്രൻ ഒന്ന് ചെരിഞ്ഞു ""കമഴ്ന്നു കിടന്നു.... പതുക്കെ കൈ കൊണ്ടു മറുവശത്തേക്കു പരതി.... അവിടെ ശൂന്യം ആയിരുന്നു...... വാവേ """""അവൻ കണ്ണ് തുറന്നു നോക്കി.... ഇവൾ ഇതെവിടെ പോയി..... അപ്പോഴും മനോഹരമായ മന്ത്രോച്ചാരണം കേൾകാം..... രുദ്രൻ എഴുനേറ്റു അഴിഞ്ഞു പോയ മുണ്ട് മടക്കി കുത്തി പുറത്തേക്കു വന്നു.....

ചന്തുവും മീനുവും വീണയും കോലായിൽ പുറത്തേക് നോക്കി ഇരുപ്പുണ്ട്..... ആഹാ നിങ്ങൾ ഇവിടെ ഇരിക്കുവാണോ.... രുദ്രൻ ഒന്ന് മൂരി നിവർന്നു അവർക്ക് അരികിലേക്ക് വന്നു.............. ഇത് എവിടുന്നാ ഈ സൂര്യാഷ്ടകം കേൾക്കുന്നത്..... രുദ്രൻ ചുറ്റും നോക്കി...... ദോ.... """അവിടെ വീണ കൈ ചൂണ്ടിയ ഭാഗത്തേക്ക് അവൻ നോക്കി........... സഞ്ജയൻ..... """"കുളിച്ചു ഈറനോടെ കിഴക്കു തിരിഞ്ഞ് ആദ്യത്യഭഗവാനെ വണങ്ങുന്നു....... ശരിക്കും ദൈവിക പരിവേഷം ലഭിച്ച മന ആണ് ഇത്‌ അല്ലെ രുദ്ര """എത്ര ശാന്തം ആയ അന്തരീക്ഷം.... മ്മ്മ് """""ചന്തു പറയുന്നത് കേട്ടു രുദ്രൻ മൂളികൊണ്ട് വീണയെ നോക്കി........ അർത്ഥം മനസ്സിൽ ആക്കിയെന്നോണം അവൾ ചിരിച്ചു..... അകത്തേക്ക് വാ ആ മാമൻ ചായ കൊണ്ടു വച്ചിട്ടുണ്ട്.... വീണ അവന്റെ കൈയിൽ പിടിച്ചു... ഏതു മാമൻ """"""അവൻ ചെറിയ ചിരിയോടെ ചോദിച്ചു... മൂർത്തി മാമൻ """""അത് പറഞ്ഞു അവൾ അകത്തു ടേബിളിന്റെ അടുത്തേക് പോയി ഫ്ലാസ്കിലെ ചായ ഗ്ലാസിലേക്കു പകർന്നു........

രുദ്രൻ പുറകിലൂടെ അവളുടെ വയറിൽ ചുറ്റിപിടിച്ചു തോളിലേക്ക് മുഖം അമർത്തി കഴുത്തിൽ ഒന്ന് ചുംബിച്ചു........... ആ മാമൻ """"ആയിരിക്കും കഴിഞ്ഞ ജന്മത്തിലെ പൊതുവാൾ നീ സൂക്ഷിച്ചോ...... പോ """"രുദ്രേട്ട പേടിപ്പിക്കാതെ ഒന്നാമതെ ഞാൻ പേടിച്ചു അരണ്ടു ഇരിക്കണ്...... എന്നിട്ട് ഇന്നലെ രാത്രി ഈ പേടി ഒന്നും കണ്ടില്ലല്ലോ.... എന്തൊരു ആവേശം ആയിരുന്നു പെണ്ണിന്..... അല്ലങ്കിൽ ഞാൻ കയ്യും കാലും കെട്ടി ഇടണം ..... അവളെ തിരിച്ചു മുഖത്തോട് അടുപ്പിച്ചു കുസൃതി ഒളിപ്പിച്ച കണ്ണുകൾ കൊണ്ടു അവളെ ഒന്ന് ഉഴിഞ്ഞു................. അയ്യേ """""വഷളൻ... അവന്റെ നെഞ്ചിൽ ആഞ്ഞു പിച്ചി കൊണ്ടു ചായ അവന്റെ കൈയിലേക്ക് കൊടുത്തു............ ഹാ """""എന്ത് നല്ല ചായ......എന്തൊക്കെയോ എക്സ്ട്രാ ചേർത്തിട്ടുണ്ട് രുദ്രൻ ചുണ്ടിൽ ഒന്ന് മുട്ടിച്ചു ആ ഗ്ലാസ് ഒന്ന് ഉയർത്തി നോക്കി.... കേട്ടിട്ടിലെ ഉയരം കൂടും തോറും ചായക് രുചി കൂടും എന്ന് """"വീണ ഒരു സൈഡ് ചെരിച്ചു ലാലേട്ടൻ സ്റ്റൈൽ നിന്നു .... അതിനു നീ എന്താ ലാലേട്ടനു പഠിക്കുവാണോ......... അതേ മോനെ ദിനേശ""""അവൾ അവന്റെ മീശയിൽ ഒന്ന് വലിച്ചു..... ചായ കുടിച്ചു പോയി കുളിച്ചു വാ എനിക്കു ഇവിടെ ഒകെ കാണണം.... അവൾ നിന്നു കൊഞ്ചി......... അതിനെന്താ കാണാല്ലോ......."

"" എന്നാൽ ഞാൻ മീനുചെച്ചി കൊണ്ടു പുറത്തു ഇറങ്ങിക്കോട്ടെ...... അവൾ ആവേശത്തോടെ പുറത്തേക്കു നടക്കാൻ ഒരുങ്ങിയതും രുദ്രൻ അവളുടെ കൈയിൽ പിടിച്ചു......അവൾ സംശയത്തോടെ അവനെ നോക്കി..... വേണ്ട """"ഞാൻ ഇല്ലാതെ ഇവിടുന്നു പുറത്തിറങ്ങരുത്........ മനസിലായോ.... അവന്റെ ശബ്ദം അല്പം കനച്ചിരുന്നു.....മുഖത്തു ഗൗരവം നിറഞ്ഞു.... മ്മ്ഹ് """"ഇല്ല അവൾ ചുമൽ കൂച്ചി........ മിടുക്കി.... """അവളുടെ കവിളിൽ ഒന്ന് തട്ടി.... ഞാൻ ഫ്രഷ് ആയിട്ടു വരാം....... അവൻ ബാത്റൂമിലേക്കു കയറി................. രുദ്രൻ തിരിച്ചു വരുമ്പോഴേക്കും ബ്രേക്ക്‌ ഫാസ്ററ് എത്തിയിരുന്നു....... വീണയും മീനുവും അത് സെർവ് ചെയ്ത് തുടങ്ങി...... ആഹാ ഇരികത്തൂർ മന ഭയങ്കര ആഥിത്യ മര്യാദ കാത്തു സൂക്ഷിക്കുന്നവർ ആണല്ലോ..... രുദ്രൻ ടവൽന്റെ ഒരു വശം കൊണ്ടു തല തുടച്ചു കൊണ്ടാണത് പറഞ്ഞത്...... അതേ """കുഞ്ഞേ കീഴ് വഴക്കങ്ങൾ ആണ് അതൊക്കെ..... മൂർത്തിയുടെ ശബ്ദം കേട്ടതും രുദ്രനും ചന്തുവും അങ്ങോട്ടു നോക്കി..... ഇങ്ങേരു ഇതെപ്പോ വന്നു.. ചന്തു ആംഗ്യാർത്ഥത്തിൽ രുദ്രനെ നോക്കി...അവൻ ചെറുതായൊന്നു ചിരിച്ചു.... കുഞ്ഞേ കഴിച്ചു കഴിഞ്ഞു നിങ്ങൾ അകത്തേക്കു വന്നോളൂ സഞ്ജയൻ കുഞ്ഞ് പറഞ്ഞു.... കുഞ്ഞ് ഒരുപാട് സന്തോഷത്തിൽ ആണ്.......

മൂർത്തി തിരിഞ്ഞു നടന്നു...... മ്മ്മ് """കള്ളൻ ഗൗരിയുടെ കാര്യം അറിയാൻ ഉള്ള ആവേശം ആയിരിക്കും ചന്തു ഇടക്ക് ഒന്ന് കൊളുത്തി..... ഹ്ഹ """"പോടാ അവിടുന്നു... നീ കഴിക്കാൻ നോക്ക് രുദ്രൻ ചന്തുവിന്റെ പുറത്തു ആഞ്ഞൊരു ഇടി ഇടിച്ചു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇരികത്തൂർ മനയ്ക് അകത്തേക്കു കയറുമ്പോൾ ആ ഗ്രന്ധത്തിൽ പ്രതിപാദിച്ച ഓരോ മുക്കും മൂലയും തിരിച്ചറിയാൻ""""""അല്ലങ്കിൽ കണ്ടു മറന്ന സ്വപ്നം പോലെ വീണയുടെയും രുദ്രന്റെയും കണ്മുന്പിലൂടെ കടന്നു വന്നു.......... അവൾ അവന്റെ കൈ മുറുകെ പിടിച്ചു....... അവളുടെ മുഖത്തു പരിഭ്രമം നിറഞ്ഞു... എന്തെ """""ഇരികത്തൂർ മനയിലെ ദേവിക്കു പരിഭ്രമമോ........ ശബ്ദം കേട്ട ദിക്കിലേക്കു അവർ തിരിഞ്ഞു......... സഞ്ജയൻ """"""അവർ ചിരിച്ചു കൊണ്ട് അയാളുടെ അടുതെക്കു ചെന്നു........... ഉണ്ണി """"അവൻ എവിടെ.... ഉണ്ണിയെ കാണാൻ ഉള്ള ആകാംഷ എല്ലവരിലും നിറഞ്ഞു... വരു....."""ഇന്നലെ ത്രിസന്ധ്യ ആയതു കൊണ്ടാണ് മനക്കുള്ളിലേക്കു പ്രവേശനം നിഷേധിച്ചത് ക്ഷമിക്കണം..... ഒരു ചെറു ചിരിയോടെ ക്ഷമാപണം നടത്തുമ്പോൾ സഞ്ജയന്റെ കണ്ണുകൾ കുറുകിയിരുന്നു........ ഏയ്... അത് സാരമില്ല മൂർത്തി പറഞ്ഞു... രുദ്രൻ ചിരിച്ചു കൊണ്ടു ചുറ്റും നോക്കി...... എന്തെ....ഓർമ്മകൾ എന്തെങ്കിലു വരണുണ്ടോ......

സഞ്ജയൻ രുദ്രന്റെ മുഖഭാവം നോക്കി നിന്നു.... മ്മ്മ് """"അവൻ അലസമായി ഒന്ന് മൂളി... വരു"""""""സഞ്ജയൻ അവരെ കൊണ്ടു ഉണ്ണിയുടെ മുറിയിലേക്കു നടന്നു........ മുഴുവൻ തടികൾ കൊണ്ടു നിർമ്മിതം ആയ ആ മനയിൽ കോൺക്രീറ്റ്ന്റെ ഏച്ചു കേട്ടു എവിടെയും കാണാൻ ഇല്ല...... അത് പോലെ തന്നെ ഉണ്ണിയുടെ മുറിയും... തടി കൊണ്ടുള്ള ഒരു കട്ടിലിൽ അവർ ഉണ്ണിയെ കണ്ടു.... ഉണ്ണി """""രുദ്രന്റെ ആ വിളിയിൽ ഏട്ടന്റെ വാത്സല്യം നിറഞ്ഞു നിന്നു..... രുദ്രേട്ട... ചന്തുവേട്ടാ.... ഉണ്ണി അവരെ നോക്കി കൊണ്ടു പുറകിലേക്കു നോക്കി... ആവണിയെ കൊണ്ടു വന്നില്ല മോനെ.... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായ ചന്തുവാണത് പറഞ്ഞത്.... ശരിക്കും രുദ്രനും ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായി മറ്റൊന്നും ചിന്തിക്കാതെ പെട്ടന്നുള്ള തീരുമാനത്തിൽ അല്ലെ വന്നത്..... ഛെ """അവളെ കൂടെ കൊണ്ടവരമായിരുന്നു.....രുദ്രനും ചന്തുവും പരസ്പരം നോക്കി....... സാരമില്ല രുദ്രേട്ട അവൾക് ക്ലാസ് കാണില്ലേ.... പിന്നെ അവൾ ഇവിടെ വന്നിട്ടു എന്ത് ചെയ്യാനാ....പാവം സമയം കിട്ടുമ്പോഴൊക്കെ വിളിക്കുന്നുണ്ട് തിരുമേനിക് സമാധാനം കൊടുക്കില്ല... ഉണ്ണി മങ്ങിയ ചിരി ചിരിച്ചു..... നിങ്ങൾ സംസാരിക്കു പറയാൻ ഉള്ള വീട്ടുവിശേഷങ്ങൾ പറഞ്ഞു കഴിഞ്ഞാൽ നാമുക് സംസാരികം ഞാൻ മുകളിൽ കാണും....

രുദ്രന്റ തോളിൽ ഒന്നു തട്ടിയിട്ടു സഞ്ജയൻ മുറിക്കു പുറത്തേക്കിറങ്ങി.............. സഞ്ജയൻ പോയതും ഉണ്ണിയേട്ടാ """"എന്ന് വിളിച്ചു വീണ അവനു അരികിലേക്ക് ഓടി ചെന്നു...... ഉണ്ണി അവളെ അടിമുടി ഒന്ന് നോക്കി.... സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞു സുമംഗലി ആയി നിൽക്കുന്ന അവളെ കണ്ടതും അവന്റെ ചുണ്ടിൽ ചിരി പടർന്നു... കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പി..... വാവേ """മോളേ.... ഇങ്ങു വാ.... അവൻ അവളെ അടുത്തു പിടിച്ചിരുത്തി നെറുകയിൽ തലോടി....ഒരു സഹോദരന്റെ എല്ലാ കരുതലും അതിൽ ഉണ്ട്.... രുദ്രൻ ആ നിമിഷം അവനിലെ ജയദേവൻ കണ്ടു..... ജയദേവൻ """"അവന്റെ വായിൽ നിന്നും അറിയാതെ ആ പേര് വീണു.... രുദ്രേട്ട എന്താ വിളിച്ചത്.... ഉണ്ണി അവന്റെ മുഖത്തേക്കു നോക്കി..... ജയദേവൻ ഇന്നലെ വന്ന ആയാളും എന്നെ ആ പേര് വിളിചാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്..... ഉണ്ണി അത് പറഞ്ഞതും രുദ്രൻ അവന്റെ അരികിലേക്ക് വന്നു..... രുദ്രന്റെ കണ്ണിൽ അഗ്നി ആളി കത്തി....... നിന്നെ അയാൾ ഉപദ്രവിക്കാൻ ശ്രമിച്ചോ ഉണ്ണി..... മ്മ്മ് """""അവൻ തലേന്ന് നടന്നത് മുഴുവൻ അവരോട് പറഞ്ഞു... അത് കേൾകുമ്പോൾ ഉണ്ണിയുടെ കൈകളെ വീണ മുറുകെ പിടിച്ചു..... അവളിലെ മണിവർണ്ണ ജയദേവനോടെ അപേക്ഷിക്കും പോലെ....... രുദ്രേട്ട നിങ്ങൾ ഒകെ എന്നിൽ നിന്നും എന്തെങ്കിലു മറക്കുന്നുണ്ടോ.... ഉണ്ണി സംശയത്തോടെ രുദ്രനയെയും ചന്തുവിനെയു മാറി മാറി നോക്കി.... മ്മ്മ് """സമയം ആകുമ്പോൾ നിന്നോട് പറയാം...

രുദ്രൻ ഉണ്ണിയുടെ തലയിൽ ഒന്ന് തലോടി....... വാവേ നീയും മീനു ഉണ്ണിയോട് സംസാരിച്ചു ഇരിക്ക് കല്യാണ വിശേഷങ്ങൾ ഒകെ ഇല്ലേ പറയാൻ ഞങ്ങൾ സഞ്ജയൻ ഒന്ന് കണ്ടിട്ടു വരാം...... രുദ്രൻ ചന്തുവിന്റെ കൈയിൽ പിടിച്ചു.... വാ """മുകളിൽ ഉണ്ട് സഞ്ജയൻ അങ്ങോട്ടു പോകാം....... അവർ ചെല്ലുമ്പോൾ ദൂരെ ആ കാലഭൈരവന്റെ മൂർത്തി ഭാവത്തെ നോക്കി നിൽക്കുകയാണ് സഞ്ജയൻ......... സഞ്ജയ..... """രുദ്രൻ അയാളുടെ പേര് വിളിച്ചു...... സഞ്ജയൻ പതുക്കെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു........ ഈ വരവ് അത് ഞാൻ കുറച്ചൂടെ നേരത്തേ പ്രതീക്ഷിച്ചിരുന്നു..... ആ ഗ്രന്ധം വായിക്കാൻ കുറച്ചു കാലതാമസം എടുത്തു അല്ലെ.. മ്മ്മ്.... അതേ ചന്തുവിന്റെ വിവാഹം ഇടയിൽ വന്നു പിന്നെ കുറച്ചു പ്രോബ്ലെംസ്...... രുദ്രൻ അത് പൂർത്തിയാക്കിയില്ല..... മ്മ്മ് """അത് ദൈവ നിശ്ചയം ആണ് ചില കണ്ടുമുട്ടലുകൾ അനിവാര്യം ആയിരുന്നു അത് നടന്നു....... സഞ്ജയൻ ദീർഘമായി ഒന്നു നിശ്വസിച്ചു.... സഞ്ജയ """"ഇന്നലെ ഞങ്ങൾ കണ്ട ആ വ്യകതി..... രുദ്രൻ സംശയത്തോടെ അയാളെ നോക്കി... അതേ രുദ്രൻ ഉദ്ദേശിക്കുന്ന ആളു തന്നെ ജലന്ധരൻ....... """"""""""" രുദ്രനും ചന്തുവും പരസ്പരം നോക്കി....... അയാൾക്കു... അയാൾക്കു ഈ കഥകൾ അറിയുമോ.... രുദ്രന്റെ തൊണ്ട ഇടറി.. ..

നിങ്ങൾക് നിങ്ങളുടെ സത്വത്തെ ഉൾകൊള്ളാൻ ഒരു ഗ്രന്ഥത്തിന്റെ സഹായം വേണ്ടി വന്നു എന്നാൽ അയാൾക് അങ്ങനെ അല്ല കാലങ്ങൾ ആയി ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് അയാൾ പറിച്ചു നടുമ്പോൾ അയാളിലെ മനസ് അത് മാറ്റം ഇല്ലാതെ തുടര്ന്നു അത് ജലന്ധരൻ തന്നെ ആണ്...................ആ ഗ്രന്ധം മുഴുവൻ വായിച്ചോ..... സഞ്ജയൻ രുദ്രന്റെ മുഖത്തേക്കു നോക്കി... മ്മ്മ് """വായിച്ചു അത് കഴിഞ്ഞപ്പോൾ വീണ ..... രുദ്രൻ അവൾക്കു സംഭവിച്ചത് അയാളോട് പറഞ്ഞു... മ്മ്മ്മ്മ്..... അവളിലെ മണിവർണ്ണയാണ് ഇന്നലെ നിങ്ങൾ കണ്ടത്... പക്ഷേ സഞ്ജയ ആ ഗ്രന്ധം അത് പൂർണം അല്ലല്ലോ എനിക്കു ഒരുപാട്........... സംശയങ്ങൾ ഉണ്ട് അല്ലെ...... അത് തേടി ആണല്ലോ ഈ വരവ് തന്നെ..... രുദ്രനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ സഞ്ജയൻ ഇടയിൽ കയറി..... മ്മ്മ്മ് """""അതേ.........ആ മുത്ത്‌ അത് എവിടെ ആണ് സഞ്ജയന് അറിഞ്ഞു കൂടെ....... പിന്നെ.... പിന്നെ............ രുദ്രൻ വാക്കുകൾക്കായി പരതി.. പിന്നെ........... എന്താണ് മറ്റൊരു സംശയം? സഞ്ജയൻ പുരികം ഉയർത്തി... എനിക്ക് ജനിക്കുന്ന മകൻ അവനെ ജലന്ധരൻ ഭയക്കുന്നത് അത് എന്തിനാണ് ആ ഗ്രന്ഥത്തിൽ അത് വ്യക്തമായി പറയുന്നുണ്ട്..... ആ മുത്തിന് വേണ്ടി മാത്രം ഒരു പിഞ്ചു കുഞ്ഞിനെ ഇല്ലാതാകാൻ അയാൾ ശ്രമിക്കും എന്ന് പറയുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിൽ ആവുന്നില്ല.... ...... നമുക്ക് തൊടിയിൽ കൂടെ ഒന്ന് നടന്നാലോ..... ....മൂർത്തി...... """"സഞ്ജയൻ നീട്ടി വിളിച്ചു.......... എന്താ കുഞ്ഞേ..... """ ഉണ്ണിയെ പുറത്തേക്കിറക്കു ആ കുട്ടികളെ കൂടെ വിളിക്കു.... ഞങ്ങള്ക്ക് ഒന്ന് തൊടി വരെ പോകണം.....

മ്മ്മ്മ് ശരി കുഞ്ഞേ..... സഞ്ജയന്റെ നിർദ്ദേശം കേട്ടതും മൂർത്തി താഴേക്കിറങ്ങി..... വീണയും മീനുവും.......... ഒരുമിച്ചാണ് ഉണ്ണിയെ വീൽച്ചെയറിൽ ഉന്തി കൊണ്ടു വന്നത്....... അവർ സഞ്ജയൻ അനുഗമിച്ചു പിന്നാലെ ചെന്നു....... ഉണ്ണി """""ഉണ്ണി സ്വപ്നം കാണുന്ന കുളം ഇത്‌ അല്ലെ..... സഞ്ജയൻ ആ പടവുകളിൽ അവരെ നിർത്തി താഴേക്കിറങ്ങി........ മ്മ്മ്മ്...... അതേ... ഇതാണ് ഒരു പ്രാവശ്യം ദൂരെ നിന്നു ഞാൻ കണ്ടാതാണ്..... ഉണ്ണി ആവേശത്തോടെ പറനഞ്ഞു.... സഞ്ജയൻ ഒരു കെട്ടു താമര മൊട്ടു ഇറുത്തെടുത്തു മുകളിലേക്കു കയറി വന്നു.......... അയാൾ വീണയെ നോക്കി അവൾ പേടിച്ചു അരണ്ടു രുദ്രന്റെ പിന്നിൽ പതുങ്ങുന്നതു അവൻ കണ്ടു............. ഇങ്ങു വരു......""""സഞ്ജയന്റെ വിളി കേട്ടപ്പോൾ അവൾ രുദ്രനെ ഒന്നുകൂടി മുറുകെ പിടിച്ചു ആ മുഖത്തേക്കു നോക്കി.... മ്മ്മ് ""ചെല്ല്.. ഞാൻ ഇല്ലേ കൂടെ എന്ന അർത്ഥത്തിൽ രുദ്രൻ അവളെ നോക്കി...... വീണ പതിയെ സഞ്ജയന്റെ അടുത്തേക് നീങ്ങി.... അയാൾ കൈയിൽ ഇരുന്ന താമര മൊട്ടുകൾ അവൾക്കു നൽകി.... ഉണ്ണിക്കു കൊടുക്കു....അത് പറയുമ്പോൾ സഞ്ജയന്റെ നുണക്കുഴി തെളിഞ്ഞു നിന്നു........ അവൾ അത് വാങ്ങി ചിരിച്ചു കൊണ്ടു ഉണ്ണിക് നേരെ നീട്ടി......... ഉണ്ണി ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി....... ഉണ്ണി കാണുന്ന സ്വപ്നത്തിലെ പെൺകുട്ടിക് വീണയുടെ മുഖം അല്ലെ... സഞ്ജയൻ അവന്റെ അടുത്തേക് വന്നു........ മ്മ്മ്മ് """അതേ.... ഇവൾ മണിവർണ്ണ..... തന്റെ സഹോദരനെ പോലെ സ്നേഹിക്കുന്ന ജയദേവന് അതായത് ഉണ്ണിയുടെ കയ്യിൽ അവൾ ഇതു തരുന്നത് ആർക്കു കൊടുക്കാൻ പറഞ്ഞാണ്....... ഉണ്ണി ഒന്ന് ആലോചിച്ചു നോക്കിക്കേ..

അത്.... അത് ചിത്.... ചിത്..... ചിത്തേട്ടൻ എന്ന പേരാണ് പറഞ്ഞത്..... അതാരാണെന്ന് ഉണ്ണിക്കു അറിയുമോ..... ഇല്ല.... "" ഈ നിൽക്കുന്ന രുദ്രൻ """സഞ്ജയൻ രുദ്രനെ ചൂണ്ടി കാണിച്ചു..... ഇനി ഞാൻ പറയാൻ പോകുന്നത് ഉണ്ണി ശ്രദ്ധയോടെ കേൾക്കണം......... മ്മ്മ് """ഉണ്ണി തലയാട്ടി....... രുദ്രന്റെ സഹായത്തോടെ സഞ്ജയൻ ഉണ്ണിയെ മുന്ജന്മ കഥകൾ പറഞ്ഞു കേൾപ്പിച്ചു..... ഉണ്ണിയിലെ നിശ്വാസം കൂടി വന്നു.... കരഞ്ഞു കൊണ്ടു അവൻ രുദ്രനെ വീണയെയും മാറി മാറി നോക്കി... മാപ്പ്.... "" ഏയ് എന്താ മോനെ ഇതു.... നിനക്ക് കിട്ടിയ ശാപം അല്ലെ നിന്നെ കൊണ്ടു ഇത്‌ ഒകെ ചെയ്യിച്ചത്... രുദ്രൻ അവന്റെ തലയിൽ തലോടിയതും ഉണ്ണി രുദ്രന്റെ വയറിൽ ചുറ്റി പിടിച്ചു തേങ്ങി ഇനി ഉണ്ണി പറ ആ മുത്ത്‌ അത് എവിടെ ആണ്..... സഞ്ജയൻ അവന്റ മുഖത്തേക്കു നോക്കി..... എനിക്കു അറിഞ്ഞു കൂട എനിക്കു ഒന്നും അറിയില്ല....... ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല... രുദ്രന്റെ സംശയം ഇത്‌ തന്നെ അല്ലെ.... ആ മുത്ത്‌ അത് എവിടെ എന്നത്..... മ്മ്മ്മ് ""അതേ..... രുദ്രൻ ആകാംഷയുടെ നോക്കി.. അതിനു ഉത്തരം തരേണ്ട ഏക വ്യക്തി ഉണ്ണിയാണ് പക്ഷെ ഉണ്ണിക്കു അതിനു മറുപടി ഇല്ല....... അപ്പോൾ """"""ആ മുത്ത്‌...... രുദ്രൻ സംശയത്തോടെ നോക്കി.. ഉണ്ണിയുടെ ഉപബോധ മനസ്സിൽ ജയദേവൻ കുടികൊള്ളണം എങ്കിൽ മാത്രമേ അതിനു ഉത്തരം നമുക്ക് ലഭിക്കു........അന്ന് നടന്നത് ഉണ്ണിയിൽ ഒരു സ്വപ്നം പോലെ കടന്നു വരണം....... ഉണ്ണി തന്നെ പറയണം ആ മുത്ത്‌ എവിടെ ആണ് ഒളിപ്പിച്ചത് എന്ന് ....ഒരു സംശയം അത് തീർന്നില്ലേ..... സഞ്ജയൻ ചിരിയോടെ രുദ്രനെ നോക്കി... മ്മ്മ്മ് """""അപ്പോൾ....... രുദ്രൻ....

പറഞ്ഞതും സഞ്ജയൻ കൈ ഉയർത്തി അവനെ കാണിച്ചു കൊണ്ടു വീണയുടെ നേരെ തിരിഞ്ഞു.... വീണയും മീനാക്ഷിയും മനയിലേക്കു പോയ്കൊള്ളു..... സഞ്ജയൻ അവരെ നോക്കി പറഞ്ഞതും രണ്ട് പേരും സംശയത്തോടെ രുദ്രനെയും ചന്തുവിനെയും നോക്കി...... പേടിക്കണ്ട ഈ മനയിൽ വച്ചു നിങ്ങൾക് ഒരു ആപത്തു സംഭവിക്കില്ല..... ധൈര്യം ആയി പൊക്കൊളു..... സഞ്ജയൻ പറയുന്നത് കേട്ടു രുദ്രനും അവരെ കണ്ണ് കാണിച്ചു പൊയ്ക്കൊള്ളാൻ....... രുദ്രനെ തിരിഞ്ഞു നോക്കി വീണ പടവുകൾ കയറി മനയിലേക്കു നടന്നു..... വീണ പോയതും സഞ്ജയൻ അവർക്കു നേരെ തിരിഞ്ഞു... ആാാ ഗ്രന്ധത്തിന്റെ ബാക്കി അത് ഞാൻ മനഃപൂർവം രുദ്രനിൽ നിന്നും മറച്ചു വച്ചതാണ്........... ആ ഗ്രന്ധം എന്തിനു എന്നിൽ നിന്നും മറച്ചു... ? രുദ്രൻ സംശയത്തോടെ നോക്കി... വീണ അറിയാതെ ഇരിക്കാൻ.... ഒരിക്കലും വീണ അറിയാൻ പാടില്ലാത്ത ചിലതു ആ ഗ്രന്ധത്തിൽ ഉണ്ട്......... രുദ്രനും ചന്തുവും ഉണ്ണിയും ഒരുപോലെ സഞ്ജയനെ നോക്കി...... സഞ്ജയൻ കൈകൾ പിന്നിൽ കെട്ടി തല അല്പം ഉയർത്തി കുളത്തിലേക്കു തിരിഞ്ഞു നിന്നും... """"""""ജലന്ധര നീ എന്നെ കൊന്നാലും എന്റെ സിദ്ധാർത്ഥനും മണിവർണ്ണയും അവർ ഒന്നിക്കും ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവർക്ക് ജനിക്കുന്ന പുത്രൻ അവൻ അവന്റെ കർത്തവ്യം നിറവേറ്റും....അവനു ഞാൻ എന്റെ ജീവൻ കൊടുത്തും സഹായിക്കും അവനായി ഞാൻ പുനർജനിക്കും... """""""""""അവൻ അല്പം ശബ്ദം ഉയർത്തിയാണ് ജയദേവന്റെ വാക്കുകൾ ഉരുവിട്ടത്...

ജയദേവന്റർ ഈൗ വാക്കുകൾ അതിൽ ഉണ്ട് രുദ്രന്റെ ഏല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം...... സഞ്ജയൻ തിരിഞ്ഞു നിന്നു രുദ്രനെ നോക്കി.... " """""അതേ രുദ്ര ജലന്ദരന്റെ അന്തകൻ അത് രുദ്രന്റെ മകൻ ആണ് """""അവൻ ആഗ്രഹിക്കുന്നതും ആ കുഞ്ഞിന്റെ വരവിനെയാണ് അവൻ ഭയക്കുന്നതും ആ കുഞ്ഞിന്റെ വരവിനെ ആണ്..... അച്ഛനെക്കാൾ അപകടകാരി ആയ മകൻ.... """"""" രുദ്രന്റെ കൈകൾ ചന്തുവിന്റെ കൈയിൽ പിടി മുറുക്കി അവന്റെ കൈ തണുത്തു മരവിക്കുന്നത് ചന്തു തിരിച്ചറിഞ്ഞു.......... അപ്പോൾ ആ കുഞ്ഞിനെ ഇല്ലാതാകാൻ വേണ്ടി അയാൾ എന്റെ വാവേ എന്തെങ്കിലും ചെയ്യുമോ..... ചന്തുവിന്റെ ശബ്ദം ഉയർന്നിരുന്നു..... അവർ മൂവരും സംശയത്തോടെ സഞ്ജയനെ നോക്കി നിന്നു.... ഞാൻ പറഞ്ഞുവല്ലോ ചന്തു അതിനുള്ള ഉത്തരം... """""അവൻ ആഗ്രഹിക്കുന്നതും ആ കുഞ്ഞിന്റെ വരവിനെയാണ് അവൻ ഭയക്കുന്നതും ആ കുഞ്ഞിന്റെ വരവിനെ ആണ്.....""""""" അതിനു അർത്ഥം ആ കുഞ്ഞിന്റെ വരവ് അവൻ കാത്തിരിക്കുക്കയാണ് എന്നാണ് ......... .. എല്ലാത്തിനും ഉള്ള ഉത്തരം ആ ഗ്രന്ധത്തിന്റെ ബാക്കി പകുതിയിൽ ഉണ്ട്.................നമുക്ക് മനയിലേക്കു പോകാം അത് ഒരാവർത്തി രുദ്രൻ ഒന്ന് വായിക്കു.....നിങ്ങൾക് ഏല്ലാം മനസിൽ ആകും....... സഞ്ജയൻ പറഞ്ഞു കൊണ്ടു അവരെ നോക്കി...............(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
 

Share this story