രുദ്രവീണ: ഭാഗം 65

rudraveena

എഴുത്തുകാരി: മിഴിമോഹന

വീട്ടിൽ പറയേണ്ടെടാ.... """അവർ കണ്ണനെ കാത്തിരിക്കുവല്ലേ........ ചന്തു രുദ്രന്റെ അടുത്തേക് ഇരുന്നു........ എന്താടാ പറയേണ്ടത്.... ജീവനോടെ അവനെ അവൾക്കു കൊടുകാം എന്ന് ഉറപ്പു കൊടുക്കാൻ എനിക്ക് കഴിയുവോ... രുദ്രൻ ചന്തുവിന്റെ കൈയിൽ മുറുക്കി.... രുദ്ര നീ എന്താ ഇങ്ങനെ പറയുന്നത്... കണ്ണൻ തിരിച്ചു വരും... അവന്റെ രുക്കുവിന് വേണ്ടി അവൻ വരും........... ചന്തു പറയുന്നത് കേട്ടു രുദ്രൻ അവന്റെ മുഖത്തേക്കു നോക്കി അവന്റെ വാക്കുകളിലെ ആത്മവിശ്വാസം അത് രുദ്രന്റെ കണ്ണുകളിലേക്കു പകർന്നു..... ആ കണ്ണുകൾ തിളങ്ങി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാക്കിളി """"""വീണ ഒരു കുറുകലോടെ രുക്കുവിനെ പുറകിലൂടെ പുണർന്നു രുക്കുവിന്റെ കയ്യിൽ മുറുകെ പിടിച്ചു അവളുടെ തോളിലേക്ക് തല വച്ചു............ സന്തോഷയോ എന്റെ രുക്കമ്മക്ക്..... മ്മ്മ്മ് """""""എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല വാവേ....ഒരു നേർത്ത തെന്നൽ അവളെ തഴുകി കടന്നു പോയി.... രുക്കുവിന്റെ മുടിയിഴകൾ അതിനൊത്തു നൃത്തം വച്ചു... അച്ഛൻ.... അച്ഛൻ സമ്മതിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.... അവളുടെ കണ്ണ് നിറഞ്ഞൊഴുകി........

അയ്യേ.... കരയുവാണോ നീ...അല്ലങ്കിലും അമ്മാവനെ സമ്മതിപ്പിക്കാൻ നമ്മുടെ ഏട്ടന്മാർ ഇല്ലായിരുന്നോ... വീണ ചിരിച്ചു കൊണ്ടു അവളുടെ കവിളിൽ ഒന്ന് മുത്തി..... കണ്ണേട്ടൻ ഇങ്ങു വരട്ടെ കള്ളൻ എന്നോട് ഒരു വാക്ക് പറഞ്ഞില്ല... നിങ്ങളും കൊള്ളാം എന്നെ പറ്റിച്ചില്ലേ.... രുക്കു ചുണ്ട് പിളർത്തി അവളെ നോക്കി...... വാവേ """""മീനുന്റെ വിളി കേട്ടു അവൾ തിരിഞ്ഞു നോക്കി... വാതുക്കൽ നിന്നും മീനു അവളെ കണ്ണ് കൊണ്ടു വരാൻ പറഞ്ഞു..... എന്നാൽ എന്റെ രാക്കിളി ഇവിടെ നിന്നും പ്രൊഫസർ മഹേഷ്‌ നാരായണനെ സ്വപ്നം കാണു... ഞാൻ ഇപ്പോൾ വരാം..... എന്താ മീനുവേച്ചി...... വീണ മീനുന്റെ മുഖത്തേക്കു നോക്കി കണ്ണെല്ലാം കലങ്ങി മറിഞ്ഞു കിടക്കുന്നു.... എന്താ ചേച്ചി എന്താ പറ്റിയത് ചേച്ചി എന്തിനാ കരയുന്നത് കൊച്ചച്ചന് എന്തങ്കിലും...... വീണയുടെ ശബ്ദം തെല്ലൊന്നു ഉയർന്നപ്പോഴേക് മീനു അവളുടെ ചുണ്ടുകൾക് കുറുകെ വിരൽ വച്ചു അരുതെന്നു പറഞ്ഞു...... അവളുടെ കൈ പിടിച്ചു കൊണ്ടു മീനു താഴെ ആവണിയുടെ മുറിയിലേക്കു ഓടി........ ചേച്ചി കാര്യം പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ... """ വീണ പറയുന്നത് ശ്രദ്ധിക്കാതെ അവൾ ആവണിയുടെ മുറിയിലേക്കു അവളെ കൊണ്ടു കടന്നു.....അലമാരിയിൽ തുണി അടുക്കി വാക്കുകയായിരുന്ന ആവണിയും പെട്ടന്നു ഒന്ന് മനസ്സിൽ ആകാതെ തിരിഞ്ഞു നിന്നു.... അവൾ ചോദ്യ ഭാവത്തിൽ രണ്ട് പേരെയും മാറി മാറി നോക്കി..... കണ്ണേട്ടൻ """"കണ്ണേട്ടൻ........

മീനു ഇടറി കൊണ്ടു അവന്റെ പേര് പറയാൻ ശ്രമിച്ചു കൊണ്ടു രണ്ടു പേരുടെയും മുഖത്തേക്കു നോക്കി.... കണ്ണേട്ടന് എന്ത് പറ്റി.....? ആവണി അവർക്ക് അരികിലേക്ക് വന്നു...... അത് ചന്തുവേട്ടൻ വിളിച്ചു കോളേജിലെ സ്ട്രിക്കിന് ഇടയിൽ കണ്ണേട്ടന് എന്തോ അപകടം പറ്റി.. ഏട്ടൻ ഹോസ്പിറ്റൽ...... അല്പം ക്രിട്ടിക്കൽ ആണ് ........ കണ്ണേട്ടാ """""""""""മീനു വാക്കുകൾ പൂർത്തി ആക്കും മുൻപേ പുറകിൽ നിന്നും രുക്കുവിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടു മൂവരും തിരിഞ്ഞു നോക്കി...... അവൾ താഴേക്കു നൂഴ്ന്നു കഴിഞ്ഞിരുന്നു..... രുക്കു """"മോളേ.... ആവണിയും മീനുവും ഓടി അവളെ താങ്ങി കട്ടിലിലേക്ക് കിടത്തി...ആവണി ഫ്ലാസ്കിൽ നിന്നും അല്പം വെള്ളം എടുത്തു അവളുടെ മുഖത്തു തളിച്ചു....... മോളേ """"മീനു അവളെ എടുത്തു മടിയിലേക്കു കിടത്തി.... ആവണി രുക്കു കണ്ണ് തുറക്കുന്നില്ലല്ലോ.........മീനു അവളെ കുലുക്കി വിളിക്കുമ്പോഴും വീണ ചലനം അറ്റ പോലെ നിൽക്കുകയാണ്....കണ്ണനോട് രാക്കിളിക്കുള്ള പ്രണയത്തിന്റെ ആഴം മറ്റ്ആരെക്കാളും അവൾക് അല്ലെ അറിയാവുന്നതു.... വാവേ """മോളേ.... ആവണി അവളെ ഒന്ന് കുലുക്കി വിളിച്ചു... ങ്‌ഹേ """ചേച്ചി... കണ്ണേട്ടൻ അവൾ നിറഞ്ഞ കണ്ണോടെ ഞെട്ടി അവളെ നോക്കി... മോളേ നീ രുദ്രേട്ടനെ ഒന്ന് വിളിച്ചു നോക്ക് എന്താണെന്നു അറിയാമല്ലോ....

ആവണി അത് പറഞ്ഞത് വീണ ചുറ്റും നോക്കി... ഹ്ഹ.. ഹ്ഹ...അതേ....അതേ ഞാൻ രുദ്രേട്ടനെ വിളികാം അവൾ ഫോൺ എടുക്കാൻ മുറിയിലേക്കു ഓടി...... എന്താ ഇവിടെ ഒരു ബഹളം... ശോഭയും രേവതിയും ഓടി വന്നു........ എന്താ പിള്ളേരെ....... അയ്യോ എന്റെ മോള്..... മീനുന്റെ മടിയിൽ കിടക്കുന്ന രുക്കുവിന്റെ അടുത്തേക് അവർ ഓടി.... എന്റെ കുഞ്ഞിന് എന്ത് പറ്റി... എന്താ മക്കളെ നിങ്ങൾ ഒന്നും മിണ്ടാത്തത്.... അത്.... അമ്മായി കണ്ണേട്ടൻ...... """മീനു കണ്ണു നിറച്ചു അവരെ നോക്കി... കണ്ണന് എന്ത് പറ്റി....രേവതി ഞൊടിയിൽ രുക്കുവിന്റർ കൈ വെള്ള തിരുമ്മി അവരെ മാറി മാറി നോക്കി....... കോളേജിൽ വച്ചു കണ്ണേട്ടന് എന്തോ അപകടം ഉണ്ടായി മെഡിക്കൽ കോളേജിൽ ആണെന്നു ചന്തുവേട്ടൻ വിളിച്ചു പറഞ്ഞു.... അത് ഞങ്ങൾ പറയുന്നത് ഇവൾ കേട്ടു.... ആവണി അത്രയും വെപ്രാളപെട്ടു പറഞ്ഞു ഒപ്പിച്ചു... ക... ക... കണ്ണേട്ട..... ""രുക്കു പതുക്കെ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു..... മോളേ.... രുക്കു കണ്ണ് തുറക്കട അമ്മയാ വിളിക്കുന്നെ... രേവതി നമക്കു ഇവളെ ഹോസ്പിറ്റൽ കൊണ്ടു പോകാം ആവണി മോളേ നീ കാർ ഓടിക്കാമോ.... ആ... ഓടികം അപ്പച്ചി... നമുക്ക് മെഡിക്കൽ കോളേജിലേക്ക് തന്നെ പോകാം കണ്ണേട്ടനും അവിടെ അല്ലെ....

ആവണിയും മീനുവും പതുക്കെ അവളെ താങ്ങി കാറിൽ കയറ്റുമ്പോഴും അവളുടെ നാവൂ കണ്ണേട്ടാ """കണ്ണേട്ട... എന്ന് ഉരുവിട്ട് കൊണ്ടിരുന്നു.... രേവതിയുടെ മടിയിൽ തലവച്ചു അവൾ കിടന്നു... മീനുവും ആവണിയും ഫ്രണ്ടിൽ കയറി..... ചേച്ചി """വീണ ഓടി വന്നു... വാ മോളേ നീയും വാ.... ആവണി പറഞ്ഞത് വീണ പുറകിൽ കയറി രുക്കുവിന്റെ കാല്പാദം മടിയിലേക്ക് എടുത്തു വച്ചു.............. രേവമ്മ.... എന്റെ...ന്റെ ക.. ക.. കണ്ണേ.... .......... രേവതിയുടെ കൈ പിടിച്ചു അവൾ നെഞ്ചോട് ചേർത്തു വിതുമ്പി .... അവൾക്കു ശ്വാസം എടുക്കാൻ നന്നേ പാട് പെടുന്നുണ്ട്... കണ്ണുകൾ വീണ്ടും അബോധാവസ്ഥയിലേക്കു പൊയ്ക്കൊണ്ടിരുന്നു........ കണ്ണേട്ടാ """"എന്ന് നാവ് അപ്പഴും മന്ത്രിച്ചു....... ക്യാഷ്വാലിറ്റി അവൾക്കൊപ്പം രേവതി കയറി..... ഡാ.... വാവേ രുദ്രേട്ടൻ എന്താ പറഞ്ഞത്.... ആവണിയും മീനുവും അവൾക് നേരെ തിരിഞ്ഞു.... ചേച്ചി """ആ ഡാൻ അവനാ.... അവനാ.. നമ്മുടെ കണ്ണേട്ടനെ... ഡാൻ """""ആവണി ഒന്നു ഞെട്ടി.... അവനോ..... മ്മ്മ്... """" എന്നിട്ട് കണ്ണേട്ടന് എങ്ങനെ ഉണ്ടെടാ.... അവന്റെ ആളുകൾ തല അടിച്ചു പൊട്ടിച്ചു സർജറി നടക്കുവാന്...... ഒന്നും പറയാൻ ആയിട്ടില്ല എന്നാ രുദ്രേട്ടൻ പറഞ്ഞത്... അവൾ കരഞ്ഞു കൊണ്ടു ഭിത്തിയിലേക്കു ചാരി........... വാവേ """""""

രുദ്രന്റെ ശബ്ദം കേട്ടു മൂവരും തിരിഞ്ഞു നോക്കി...... രുദ്രൻ ഓടി വരുന്നു......... ശോഭ അവനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.... രുക്കു """""......അവൻ അവരെ നോക്കി..... അകത്തുണ്ട്...."""" ആവണി ക്യാഷ്വാലിറ്റിയുടെ വാതിലിലേക്കു വിരൽ ചൂണ്ടി......... രുദ്രൻ ഓടി അകത്തേക്കു കയറി.... അവനെ കണ്ടതും സ്റ്റാഫ്‌ ഒന്ന് ഭയന്നു... അവൻ യൂണിഫോമിൽ ആണ്..... രുക്കു... ""മോളേ... രുദ്രൻ അവളുടെ ബെഡിനു അടുത്തേക് ഓടി...... ഏട്ടാ """ന്റെ.. ന്റെ.... ക.. കണ്ണേട്ടൻ.... അവൾ തളർന്ന മിഴികൾ വലിച്ചു തുറക്കാൻ ശ്രമിച്ചു... നിന്റെ കണ്ണേട്ടന് ഒരു കുഴപ്പവും ഇല്ല... ഏട്ടൻ ഡോക്ടറെ കണ്ടിട്ടു അല്ലെ വന്നത്.. നിന്റെ ചന്തുവേട്ടൻ കണ്ണന്റെ അടുത്തുണ്ട്........അവൻ അവളെ പതുക്കെ എഴുന്നേൽപ്പിച്ചു നെഞ്ചോട് ചേർത്തു...... എന്നിട്ടും പാതി വിശ്വാസത്തോടെ അവൾ അവനെ നോക്കി.... ഇല്ലട ഏട്ടൻ സത്യം ആണ് പറയുന്നത്.... സർജറി കഴിഞ്ഞു.... പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞിട്ടാണ് ഏട്ടൻ ഓടി വന്നത്...... അവന്റെ മുഖത്തെ ചെറു ചിരിയിൽ അവൾ സംതൃപ്ത ആയിരുന്നു........... കാവിലമ്മേ.... ന്റെ കണ്ണേട്ടൻ....അവൾ കാവിലമ്മേ വിളിച്ചുകൊണ്ടു രുദ്രനെ മുറുകെ പിടിച്ചു... മോളിവിടെ കിടക്കു ഏട്ടൻ പിന്നെ വരാം രേവമ്മ ഉണ്ടല്ലോ ഇവിടെ....

പുറത്തു അവരും ഉണ്ട് അവൻ അവളെ ബെഡിലേക്കു കിടത്തി..... എനിക്ക്.. എനിക്ക് ഒന്ന് കാണാൻ പറ്റുവോ... ഒരു...ഒരു... ഒറ്റ പ്രാവശ്യം... അവൾ ദയനീയം ആയി അവനെ നോക്കി.... സർജറി കഴിഞ്ഞത് അല്ലെ ഉള്ളു മോളേ ഇൻഫെക്ഷൻ ഒന്നും വരാതെ നമ്മൾ വേണ്ടേ കെയർ ചെയ്യണ്ടത്... എന്നാലും നോക്കട്ടെ ഏട്ടൻ ഡോക്ടറോട് ചോദിക്കാം...അവളുടെ കവിളിൽ ഒന്ന് തട്ടി രുദ്രൻ പുറത്തേക്കിറങ്ങി... രുദ്ര......... """രേവതിയുടെ പുറകിൽ നിന്നും ഉള്ള വിളിയിൽ അവൻ ഒന്ന് നിന്നു... നീ പറയുന്നത് സത്യം ആണോ അതോ അവളെ ആശ്വസിപ്പിക്കാൻ പറയുന്നത് ആണോ...... രേവതി സംശയത്തോടെ അവനെ നോക്കി... സത്യം ആണ് രേവമ്മ.... സർജറി success ആണ്..പിന്നെ ബോധം വീണാലെ ഡോക്ടർക്കു എന്തെങ്കിലും പറയാൻ കഴിയു... നമുക്ക് പ്രതീക്ഷികാം...... കാവിലമ്മ കൈ വിടില്ല എന്ന്..... വല്യേട്ടനെ അറിയിച്ചോ.... """"രേവതി അവനെ നോക്കി... മ്മ്മ്മ് """"അറിഞ്ഞപ്പോൾ തന്നെ പുതുമന തിരുമേനിയുടെ അടുത്തേക് പോയി... രുക്കുവിന്റെ വിവാഹം ഉടനെ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞത് അല്ലെ...ഉറപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഇങ്ങനെ ഒകെ സംഭവിച്ചത് കൊണ്ടു അച്ഛനൊരു പേടി.......

മോനെ ഇനി എന്തെങ്കിലും ദോഷം ഉണ്ടെന്നു അദ്ദേഹം പറഞ്ഞാൽ വല്യേട്ടൻ ഈ വിവാഹത്തിന് സമ്മതിക്കുമോ.... രേവതിയുടെ സംശയവും ആധിയും കണ്ടു രുദ്രൻ ഒന്ന് ചിരിച്ചു.... കണ്ണന്റെ ജീവൻ അത് തിരിച്ചു വരുന്നെങ്കിൽ അത് രുക്കുവിന്റെ പ്രാർത്ഥന കൊണ്ടു മാത്രം ആണ് അവളുടെ ജീവനും ജീവിതവും അവനാണ്.... അവൻ ഉണരുന്നത് അവൾക്കു വേണ്ടി മാത്രം ആണ്........ രുദ്രൻ അത് പറഞ്ഞു തിരിഞ്ഞു നടന്നതു നോക്കി രേവതി ഒന്ന് നെടുവീർപ്പിട്ടു ... ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദുർഗാപ്രസാദ്‌ പുതുമനയോട് കാര്യങ്ങൾ ഏല്ലാം വിശദമായി പറഞ്ഞു......... തിരുമേനി എന്റെ കുഞ്ഞ് """വിവാഹം നടതാൻ അല്ല വാക്ക് പറഞ്ഞു വയ്ക്കാൻ ആയിരുന്നു തീരുമാനം പക്ഷേ.... മ്മ്മ്മ് """"പുതുമന ഒന്ന് മൂളി.... രുക്കുവിന്റെ ജാതകപ്രകാരം അവൾക്കു ഇപ്പോൾ വിവാഹം നടത്തിയാൽ അത് വൈധവ്യം ആണ് ഫലം കാണുന്നത്........ അത് കൊണ്ടാണ് ഞാൻ അത് അല്പം കഴിഞ്ഞു മതി എന്ന് അഭിപ്രായപെട്ടത്... തിരുമേനി """"ഇനി ഇപ്പോൾ.... ദുർഗ അല്പം ആശങ്കയോടെ അയാളെ നോക്കി... കണ്ണൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു കഴിഞ്ഞാൽ യാതൊന്നും പേടിക്കേണ്ടതില്ല... അവർ പരസ്പരം വിവാഹം കഴിച്ചിട്ടില്ലല്ലോ.... ചേർച്ച ഉള്ള ജാതകം ആണ്...

ഒരു വർഷം കഴിഞ്ഞു വിവാഹം അത് നടത്താം...... അപ്പോൾ പേടിക്കാൻ ഒന്നും ഇല്ലേ.. "" ഏയ്‌ കണ്ണന്റെ പേരിൽ ശിവക്ഷേത്രത്തിൽ മൃത്യഞ്ജയഹോമം ഒരെണ്ണം നടത്തണം ഒരു വർഷം മുടങ്ങാതെ മാസം തോറും മൃത്യഞ്ജയ അർച്ചനയും... പിന്നെ രുദ്രൻ കൂടെ ഇല്ലേ... അവൻ ജീവിതത്തിലേക്ക് തിരിച്ചു വരും.... ആയാൾ ഒന്ന് ചിരിച്ചു... എന്താ തിരുമേനി എന്റെ കുട്ടികളെ ഒന്നൊഴിയാതെ ദുരന്തങ്ങൾ പിടി മുറുകുന്നത്... എന്റെ കുഞ്ഞുങ്ങളുടെ ആയുസ്സിന് വേണ്ടി കരയത്ത ദിവസങ്ങൾ ഇപ്പോൾ ഇല്ല... ഇതിനൊരു പ്രതിവിധി ഇല്ലേ.... ഹ്ഹ്ഹ്..... പുതുമന ചിരിച്ചു കൊണ്ടു ദുർഗയെ നോക്കി..... ഉണ്ടല്ലോ..... """"" എന്ത് പ്രതിവിധി... എന്താണെങ്കിലും എത്ര രൂപ ആണെങ്കിലും ഞാൻ അത് നടത്താം... ഹ്ഹ... ""അത് താൻ അല്ല തന്റെ മകൻ വിചാരിക്കണം..... ആരു രുദ്രനോ """ദുർഗ പുരികം ഉയർത്തി.. മ്മ്മ് ""അതേ അവന്റെ കുഞ്ഞ് അവൻ വരണം അവൻ ആ മുത്ത് ആ മഹേശ്വരന്റെ കൈകളിൽ എത്തിക്കും വരെ ഒരു ഓർമ്മപെടുത്തൽ പോലെ ദുരന്തങ്ങൾ വരും....... അത് കൊണ്ടു എത്രയും പെട്ടന്നു താൻ ഒരു മുത്തശ്ശൻ ആകാൻ പ്രാർത്ഥിക്കു.... ചെറിയ കള്ള ചിരിയോടെ പുതുമന തന്റെ സുഹൃത്തിനെ നോക്കി..... മ്മ്മ് """

അതേ ഞാനും ആഗ്രഹിക്കുന്നത് അതാണ്.. ഇനി കൊച്ചുമക്കളെ ഒകെ കൊഞ്ചിച്ചു ഇരിക്കേണ്ട പ്രായം ആയി.... ന്റെ കാവിലമ്മേ... ആയാൾ കണ്ണടച്ച് കൈകൾ നെഞ്ചിലക് ചേർത്തു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രണ്ടു ദിവസം ആയി കണ്ണന് ബോധം തെളിയുന്നത് കാത്തു അവർ icu വിന്റെ മുൻപിൽ പ്രാർത്ഥനയോടെ ഇരിക്കാൻ തുടങ്ങിയിട്ടു.... കണ്ണന്റെ അമ്മയും അവന്റെ രണ്ടു കുഞ്ഞുപെങ്ങള്മാരും അവരുടെ മുഖത്തേക്കു നോക്കിയപ്പോൾ രുദ്രന്റെ ഹൃദയം വല്ലാതെ പിടച്ചു........ ഒരുപാട് കഷ്ടപാടുകൾക്കിടയിൽ മക്കൾക് നല്ല വിദ്യാഭ്യാസം നൽകാൻ ആ അമ്മക് കഴിഞ്ഞു... അവരുടെ ഏക പ്രതീക്ഷ ആണ് തന്റെ അശ്രദ്ധ മൂലം അകത്തു ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് യാതൊരു ഉറപ്പും ഇല്ലാതെ കിടക്കുന്നതു.... അവന്റെ കൺകോണിൽ അല്പം നീർ പൊടിഞ്ഞു..... തന്റെ മടിയിൽ കിടക്കുന്ന രുക്കുവിന്റെ മൂർദ്ധാവിൽ അവൻ മെല്ലെ വിരൽ ഓടിച്ചു........... രുദ്രേട്ട..... """വീണ ചന്തുവിന്റര് കൂടെ അവിടേക്കു വന്നു......... ദുർഗാപ്രസാദ്‌ അവർക്കൊപ്പം ഉണ്ട്... വീണ അവന്റെ അരികിൽ ആയി ഇരുന്നു... ചന്തു ആ കുഞ്ഞ് മക്കളുടെ അടുത്തേക് ചെന്നതും അവർ കരഞ്ഞു കൊണ്ടു ചന്തുവിന്റെ നെഞ്ചിലേക്കു ചാഞ്ഞു..... കരയാതെ മക്കളെ...... നിങ്ങളുടെ ഏട്ടനു ഒന്നും ഇല്ല....

വാവേ ഇവരെ റൂമിൽ കൊണ്ടു കഴിക്കാൻ എടുത്തു കൊടുക്ക് രണ്ടു ദിവസം ആയില്ലേ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്....... മ്മ്മ്മ് ""അവൾ തലയാട്ടി ആ മക്കളെ ചേർത്തു പിടിച്ചു മുറിയിലേക്കു നടന്നു...... അമ്മയും അവരുടെ കൂടെ ചെല്ലൂ... ചന്തു പറഞ്ഞത് കേട്ടതും ആ അമ്മ പൊട്ടി കരഞ്ഞു പോയി... വേണ്ട മോനെ.... എനിക്കൊന്നും ഇറങ്ങില്ല... ഈ കുഞ്ഞിന്റെ സങ്കടം അത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല... എന്റെ മോന് ജീവന അവന്റെ രുക്കുവിനെ........ നൂറു നാവാണു അവന്റെ രുക്കുനെപറ്റി പറയുമ്പോൾ..... അവർ അത് പറഞ്ഞപ്പോൾ രുക്കു രുദ്രന്റെ വയറിൽ മുറുകെ പിടിച്ചു.... അവളുടെ കണ്ണുനീരിന്റെ ചൂട് അവന്റെ വയറിൽ തട്ടി.... മഹേഷ്‌ കണ്ണ് തുറന്നു........ icu ന്റെ വാതിൽ തുറന്നു ഡോക്ടർ അത് പറയുമ്പോൾ ആ മനുഷ്യന്റെ മുഖത്തു നിന്നും മനസിന്റെ സന്തോഷം വായിച്ചെടുക്കാൻ കഴിയുമായിരുന്നു ..... രുദ്രനും രുക്കുവും ചാടി എഴുനേറ്റു... ദുർഗ കാവിലമ്മയെ മനസ് കൊണ്ടു തൊഴുതു.... ആർക്കേലും ഒരാൾക്കു കയറി കാണാം..... ഡോക്ർ അത് പറഞ്ഞു അകത്തേക്കു പോയതും രുദ്രന്റെ നെഞ്ചിലേക്ക് കെട്ടിപ്പിടിച്ചു രുക്കു അവന്റെ മുഖത്തേക്കു നോക്കി........ അവനും ചന്തുവും തൃശങ്ക സ്വർഗത്തിൽ പെട്ടത് പോലെ ആയി.... അവർ പരസ്പരം നോക്കി....

അത് മനസ്സിൽ ആക്കിയെന്നോണം ആ അമ്മ രുക്കുവിന്റെ അടുത്തേക് നീങ്ങി.... എന്റെ മോൻ കണ്ണ് തുറന്നത് ഈ മോൾക്ക് വേണ്ടി ആണ്... ചെല്ലൂ മോളേ പോയി എന്റെ മോനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വാ......കണ്ണന്റെ അമ്മ രുക്കുവിന്റെ നെറുകിൽ ഒന്ന് മുത്തി..... അവൾ എല്ലാവരെയും മാറി മാറി നോക്കി അകത്തേക്കു ഓടി...... icu അവർ കൊടുത്ത സേഫ്റ്റി ഡ്രസ്സ്‌ ഇട്ടു അവൾ കണ്ണന്റെ അടുത്തേക് ചെന്നു...... കണ്ണേട്ടാ """""പതിയെ അവൾ ശബ്ദം കൊണ്ടു പോലും അവനു നോവ് ഉണ്ടാകാതെ അവനെ വിളിച്ചു..... രു... രു.. രുക്കു... അവൻ മെല്ലെ കണ്ണ് വലിച്ചു തുറക്കാൻ ശ്രമിച്ചു....... അവൾ അവന്റെ കൈയിൽ പതിയെ ഒന്ന് തൊട്ടു ആ നെറ്റിത്തടത്തിൽ ചുണ്ട് അമർത്തി.........രുക്കു ഇവിടെ ഉണ്ട്... എന്റെ കണ്ണേട്ടന് ഒപ്പം ഉണ്ട്..... അവന്റെ രണ്ടു കാവിൾത്തടത്തിൽ മെല്ല കൈ ചേർത്തു.... അവളുടെ ജീവിതത്തിലേക്ക് അവന്റെ ജീവൻ തിരികെ പിടിച്ചു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട """"""അവന്റെ നെഞ്ചിലെ കട്ടി രോമങ്ങൾക് ഇടയിലൂടെ വീണ വിരലുകൾ ഓടിച്ചു....

മ്മ്മ് """"എന്താടി പെണ്ണേ അവൻ അവളെ ഒന്ന് കൂടെ ഇറുകെ തന്റെ നെഞ്ചിലേക്ക് ചേർത്തു..... കണ്ണേട്ടൻ ഇനി എന്നാ ഡിസ്ചാർജ് ആകുന്നെ.... ഒരാഴച കൂടെ ഹോസ്പിറ്റൽ കിടക്കണം വീട്ടിൽ പോയാൽ ഇൻഫെക്ഷൻ ആയാലോ...എന്തായാലും ഇപ്പോഴാ ഒന്ന് സമാധാനം ആയതു....... ഇനി പേടിക്കാൻ ഒന്നും ഇല്ല...... മ്മ്മ്മ് """"പാവം എന്റെ രാക്കിളി എത്ര നൊന്തു പാവത്തിന്...... മ്മ്മ് """""......ഒന്ന് മൂളി കൊണ്ടു രുദ്രൻ നെറ്റിയിൽ കൈവിരൽ കൂട്ടി തിരുമ്മി..... എന്തെ തല വേദന ഉണ്ടോ....... അവൾ പതുക്കെ ആ നെറ്റിയിൽ വിരൽ കൊണ്ടു ഒന്ന് ഉഴിഞ്ഞു... ഉണ്ട് ബാം വേണ്ട """""""അവൻ കീഴ്ചുണ്ട് കടിച്ചു കുസൃതി നിറഞ്ഞ ചിരിയോടെ അവളെ നോക്കി.... പിന്നെ """""എന്താ വേണ്ടേ..... അത് വേണോ മ്മ്ഹ """ """""ചെറു നാണത്തോടെ അവനെ നോക്കി... അവളുടെ കണ്ണുകൾ കുറുകി.... മ്മ്മ് """"""വേണം... ചെറു കൊഞ്ചലോടെ അവൻ ഒന്ന് തിരിഞ്ഞു അവൾക്കു മുകളിൽ ആയി വന്നു..... ആ കണ്ണുകളിലേക്കു പ്രണയത്തോടെ നോക്കി .... നിന്നിലേക്കു അലിയുമ്പോൾ എന്റെ മനസും ശരീരവും ഒരുപോലെ തണുക്കും വാവേ """നീ ആണ് എപ്പോഴും എന്റെ മരുന്ന്......നീ ഇല്ലങ്കിൽ ഞാൻ ഇല്ല ..... അവളുടെ കഴുത്തിലേക്ക് അവൻ മുഖം അമർത്തി ചുണ്ടുകൾ കൊണ്ടു വിയർപ്പുകണങ്ങൾ ഒപ്പി........ ആ ലൈറ്റ് ഓഫ് ചായ്‌വോ.... എന്നിട്ട് മതി അവൾ പതിയെ അവന്റെ നെഞ്ചിലെ രോമങ്ങൾക് ഇടയിലേക്കു മുഖം പൂഴ്ഴ്ത്തി....... മ്മ്മ്ഹ

"""ഇല്ല """...അവൻ നിഷേധാര്ഥത്തില് തല ആട്ടി അവളിലേക്കു ഒന്ന് കൂടി ചാഞ്ഞു... ചുണ്ടുകളാൽ പതിയെ നെറ്റിയിലും ഇരു കണ്ണിലും പ്രണയത്തിന്റെ മുദ്രണം ചാർത്തി....അവളിലെ പെണ്ണിനെ പതിയെ ഉണർത്തുമ്പോൾ അവളുടെ ഇരു കൈകൾ അവന്റെ മുടിയിഴകളെ കോർത്തു പിടിച്ചു തുടങ്ങി..കൂമ്പി അടഞ്ഞ മിഴികളിൽ ഒരു മാത്ര ചുംബനം കൊണ്ടു മൂടിയവൻ അധരങ്ങളിലേക്കു ചെറു ചൂട് പകർന്നു നൽകി കൊണ്ടു അത് പാനം ചെയ്തു ............ രു....രു... രുദ്രേട്ട...... അവൾ പതിയെ മിഴികൾ തുറന്നു അവനെ നോക്കി പരസ്പ്പരം കണ്ണുകൾ പ്രണയത്തോടെ കോർത്തു........ ഒരു മാത്ര അവൾ നാണം കൊണ്ടു മുഖം പൊത്തി... എന്തെ """""...നാണം വരുന്നോ..... കള്ളി പെണ്ണിന്... താടി തുമ്പിലേക്കു ഒരു ചുംബനം നൽകി... ആ ചുംബനതാൽ ഭ്രാന്തമായ ആവേശത്തോടെ അവളിലേക്കു അവൻ പടർന്നു കയറി കഴിഞ്ഞിരുന്നു.......................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story