രുദ്രവീണ: ഭാഗം 69

rudraveena

എഴുത്തുകാരി: മിഴിമോഹന

എന്താ ഈ സ്വപ്നത്തിന്റെ അർത്ഥം..... """ജലന്ദരന്റെ സാന്നിദ്യം........ സഞ്ജയന്റെ വാക്കുകൾ അവന്റെ മനസിൽ തെളിഞ്ഞു.... """രുദ്രന്റെ കുഞ്ഞ് വീണയുടെ ഉദരത്തിൽ സാന്നിദ്യം അറിയിക്കുന്ന നിമിഷം മുതൽ ജലന്ധരൻ ഒരു നിഴൽ പോലെ നിങ്ങൾക്കൊപ്പം കാണും... """"" രുദ്രൻ തന്റെ മുഖത്തോടു ചേർത്തു വച്ച അവളുടെ മുഖം കൈയിൽ എടുത്തു നെറുകയിൽ ഒന്നു ചുംബിച്ചു......അവന്റെ മുഖത്തു ചെറിയ ചിരി പടർന്നു............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട """"""കട്ടിലിൽ കിടന്നു കൊണ്ടു വീണ രുദ്രന് നേരെ കൈ നീട്ടി............. യൂണിഫോം ബെൽറ്റ്‌ നേരെ ആക്കി കൊണ്ടു അവൻ അവളുടെ അടുത്തേക് ചെന്നു...... നെഞ്ചോട് ചേർത്തു നെറുകയിൽ മുഖം അമർത്തി..... ചെറിയ ചൂട് ഉണ്ടല്ലോ വാവേ ...ഇന്നലെ ആ മഞ്ഞു കൊണ്ടത് കൊണ്ടായിരിക്കും..... എനിക്കു ലീവ് എടുക്കാൻ പറ്റില്ല മോളേ അവൻ ആ മുടിയിൽ തലോടി .... സാരമില്ല ഏട്ടാ.....ഏട്ടൻ പൊക്കൊളു.... ഇവിടെ എല്ലാവരും ഉണ്ടല്ലോ.... രുക്കുവിനും ആവണി ചേച്ചിക്കും ഇന്ന് അവധി അല്ലെ..... ഏട്ടൻ പേടിക്കണ്ട..... നീ ഒരുങ്ങിയില്ലേ രുദ്ര... ചന്തു ഫുൾ സ്ലീവ് ഷർട്ട്‌ന്റെ ബട്ടൺ ഇട്ടു കൊണ്ടു അകത്തേക്കു വന്നു........ ഇവൾക് എന്ത് പറ്റി...... സംശയത്തോടെ നിന്നു.... അവൾക്കു ചെറുതായ് പനിക്കുന്നണ്ട്.......

രുദ്രൻ വീണയെ നേരെ കിടത്തി നെഞ്ചു വരെ പുതപ്പു മൂടി....... പനിയോ... """"ഇന്നലെ പേടിച്ചു പോയി കാണും അതായിരിക്കും..... ചന്തു അവളുടെ നെറ്റിയിൽ ഒന്നു തൊട്ടു..... ഏയ് ചെറിയ ചൂട് ഉള്ളു അത് സാരമില്ല മോള് റസ്റ്റ്‌ എടുക്ക്....... അത് അല്ലടാ ഞങ്ങൾ ഇന്നലെ ടെറസിൽ ആണ് കിടന്നതു നല്ല മഞ്ഞുണ്ടായിരുന്നു..... രുദ്രൻ ചന്തുവിന്റെ പുറകിലൂടെ വന്നു ഷോൾഡർ നേരെ ആക്കി കൊടുത്തു കൊണ്ടു ചിരിച്ചു...... എടാ മഹാപാപി ഇന്നലെ ഇവൾ അമ്മേടെ കൂടെ അല്ലെ കിടന്നതു അതിനു ഇടക്ക് നീ ഇവളെ പോയി പൊക്കിയോ.... മ്മ്മ് """"""രുദ്രൻ കണ്ണു ചിമ്മി...... ഇനി ഇത്‌ ഇവിടെ ആരും അറിയണ്ട.. അത് മതി ഏല്ലാം കൂടി നിർത്തി പൊരിക്കാൻ...... നീ നിന്നു താളം ചവിട്ടാതെ വാ എനിക്കു അർജെന്റ് മീറ്റിംഗ് ഉണ്ട്..... ചന്തു പുറത്തേക്കിറങ്ങി..... പോയിട്ടു പെട്ടന്ന് വരാം ഉറങ്ങിക്കോ ഞാൻ രേവമ്മയോട് പറയാം..... വീണയുടെ തലയിൽ ഒന്നു തലോടി വാത്സല്യത്തോടെ നോക്കി കൊണ്ടു അവൻ പുറത്തേക്കിറങ്ങി............ രുദ്രേട്ട """""അവർ ഇറങ്ങാൻ നേരം രുക്കു അടുത്തേക് വന്നു............ മ്മ്മ്മ്

""""എന്താടാ....... രണ്ടുപേരും സംശയത്തോടെ നോക്കി...... എനിക്ക്.... കണ്ണേട്ടനെ ഒന്നു കാണണം.... അവൾ ദയനീയം ആയി രണ്ടു പേരെയും നോക്കി.... അച്ഛനോട് പറയാം കൊണ്ടു പോകാൻ.... പിന്നെ ഇന്നും അകത്തു ആളെ കയറ്റും എന്ന് തോന്നുന്നില്ല നാളെ കൂടെ കഴിയും........... അത് സാരമില്ല രുദ്രേട്ട വെളിയിൽ ആണെങ്കിലും ഞാൻ ഇരുന്നോളാം എന്റെ പ്രാണൻ അകത്തു ഉണ്ടെന്നുള്ള വിശ്വാസത്തോടെ...... രുക്കുവിന്റെ കണ്ണ് നിറഞ്ഞിരുന്നു...... നിന്റെ പ്രാണൻ എവിടെ പോകാനാ രുക്കു.... അത് നിനക്കായി തിരിച്ചു വന്നില്ലേ മോളേ.... ചന്തു അവളെ നെഞ്ചോട് ചേർത്തു.......... ഞാനും കൂടെ പോകാം മോനെ.....ശോഭ പുറത്തേക്കു വന്നു........ കണ്ണന്റെ അമ്മേ ഞാൻ ഇത്‌ വരെ കണ്ടിട്ടില്ല ...... ഒന്നു കാണണം..... അപ്പോൾ കണ്ണനെ കാണണ്ടേ """""രുദ്രൻ കള്ള ചിരിയോടെ ചോദിച്ചു..... പോടാ ഇവളുടെ ഫോണിൽ ഞങ്ങൾ എല്ലാവരും ഫോട്ടോ കണ്ടു......... അവർ രുക്കുവിനെ നോക്കി... അല്പം നാണത്തോടെ അവൾ തലതാഴ്ത്തി........ രേവമ്മ എവിടെ അമ്മേ ...... രുദ്രൻ ചുറ്റും നോക്കി... രേവതിയും നാത്തൂന്മാരും കാവിൽ പോയി എന്താടാ എന്തേലും കാര്യം ഉണ്ടോ....ശോഭ സംശയത്തോടെ നോക്കി... അത്.... വാവക് ചെറിയ പനി....... രുദ്രൻ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്..... അയ്യോ പനിയോ.... അല്ലേലും എനിക്ക് അറിയാമായിരുന്നു നീ ഒകെ ഇല്ലാത്ത കഥ പറഞ്ഞു അതിനെ പേടിപ്പിച്ചതാ..... ശോഭ പതം പറഞ്ഞു തുടങ്ങി......... രുദ്ര വിട്ടോ ""

"""......ഇനി ഇവിടെ നിന്നാൽ നാളെ പാത്രത്തിൽ വരും IAS IPS ചൂലിന് അടി വാങ്ങി എന്ന്..........ചന്തു പറഞ്ഞു കൊണ്ടു ഓടി പോയി.... രുദ്രനും പുറകെ ചാടി........ അവൻ കണ്ടു ശോഭ വെപ്രാളപ്പെട്ട് മുകളിലേക്കു ഓടുന്നത്............. പുറകെ രുക്കുവും.... എന്താടാ എന്ത് പറ്റി എന്റെ വാവക്...... """ശോഭ അവളുടെ നെറുകയിൽ കൈ വച്ചു.......... പൊള്ളുന്നുണ്ടല്ലോ....... രാവിലെ എഴുനെൽകാഞ്ഞപ്പോൾ ഞാൻ ചോദിച്ചതാ അപ്പോൾ അവൻ പറഞ്ഞത് ഉറക്കം ആണെന്ന.... ക്ഷീണം കൊണ്ടു ആണെന്ന് അല്ലെ ഞങ്ങളും വിചാരിച്ചതു........ ഇതിപ്പോ പേടിച്ചു പനി പിടിച്ചു....... അവന്മാര് ഇങ്ങു വരട്ടെ.......... എനിക്കു ഒന്നുല്ല എന്റെ ശോഭ കുട്ടി..... ശോഭയുടെ വയറിൽ ചുറ്റിപിടിച്ചവൾ ആ മാറിലേക്ക് കിടന്നു...... പിന്നെ എനിക്കു അറിഞ്ഞൂടെ ഇവളെ ..... നേരെ നില്കാൻ പറ്റും എങ്കിൽ നീ വല്യൊതെ വീട് തിരിച്ചു വയ്ക്കും..... ഒട്ടും വയ്യഞ്ഞിട്ടാണ് ഇങ്ങനെ കിടക്കുന്നത് അമ്മേ.........രുക്കു അവളുടെ അടുത്തേക് ഇരുന്നു.... അത് നേരാ എന്നാൽ പിന്നെ അവനു ലീവ് എടുത്തു കൂടാരുന്നോ......ശോഭ പരിഭവിച്ചു ഇന്നു എന്തൊക്കെയോ മീറ്റിംഗ് ഉണ്ട് അമ്മായി... ലീവ് എടുക്കാൻ പറ്റില്ല..... കുറച്ചു നേരം കിടന്നാൽ മതി പനി മാറിക്കോളും....... ... എന്നാൽ എന്റെ മോള് കിടക്കു അമ്മായി കഞ്ഞി ഉണ്ടാക്കി തരാം........... രുക്കു നീ ഇവിടെ ഇരിക്ക് മോളേ......... മ്മ്മ്മ്

""""""രുക്കു തലയാട്ടി...... അവർ എഴുനേറ്റ് പോകുന്നത് നോക്കിവീണ കിടന്നു........ രുക്കു പറഞ്ഞത് സത്യം ആണ് തീരെ വയ്യ നല്ല ക്ഷീണം തോന്നുന്നു..... പതിയെ പുതപ്പിനുള്ളിലേക്കു നൂഴ്ന്നു കൊണ്ടു രുക്കുവിന്റെ കൈയിൽ മുറുകെ പിടിച്ചു ........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്ര """""അജിത്തിനെ ഏല്പിച്ച ഫയൽ ഇന്നു കിട്ടുമോ........... ചന്തു ലാപ്പിൽ നോക്കി കൊണ്ടു ആണത് ചോദിച്ചത്........... മോസ്റ്റ്‌ പ്രോബബിലി ഇന്നു അത് കിട്ടണം.... എങ്കിലേ ഡേവിഡിന്റെ സാമ്പത്തിക സോഴ്സ് അത് നമുക്ക് അറിയാൻ കഴിയു......... മ്മ്മ്മ് """""....വിനയൻ അങ്കിൾ (home minister ) പിന്നെ വിളിച്ചോ...... ഇല്ല ചന്തു..... വിളിക്കും എന്നു അല്ലെ പറഞ്ഞത്..... പോകണം എന്താണ് പറയാൻ ഉള്ളത് എന്നു അറിയണം...........എന്തായാലും നീ മീറ്റിംഗ് കഴിഞ്ഞു വിളിക്കു ഫയൽ അജിത് submit ചെയ്താൽ നമുക്ക് ഡിസ്‌കസ് ചെയാം........... രുദ്രൻ പുറത്തേക്കു അലസമായി നോക്കി ഇരുന്നു.... എന്താടാ രുദ്ര നിനക്ക് വേറെ എന്തെങ്കിലും ടെൻഷൻ ഉണ്ടോ....... അവൾക്കു പനി ആയത് കൊണ്ടാണോ...... ചന്തു രുദ്രന്റെ തോളിൽ കൈ വച്ചു....... രുദ്രൻ ആ കൈയിൽ പതിയെ ഒന്നു പിടിച്ചു.... മ്മ്മ്മ് """"""ഉണ്ട് ചന്തു.... അത് ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു...... അവൻ ആ സ്വാപ്നത്തിന്റെ സാരാംശം ചന്തുവിന് പറഞ്ഞു കൊടുത്തു...... ജലന്ധരനെ നമ്മൾ ഭയക്കുന്നത് കൊണ്ടാണ് രുദ്ര അങ്ങനെ ഒകെ സ്വപ്നം കാണുന്നത്.... സഞ്ജയനും പറഞ്ഞുവല്ലോ ഇത്‌ പോലെ പലതും കണ്മുൻപിൽ കാണും എന്ന്....... നീ അതോർത്തു ടെൻഷൻ അടിക്കണ്ട...........

ചന്തു അവനു ആത്മവിശ്വാസം പകർന്നു നൽകി................ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുക്കു"""""".....രുക്കു..... മീനു...മീനു """"ശോഭ താഴെ നിന്നും വിളിച്ചു....... ഈ പിള്ളേർ ഇത്‌ എന്തെടുക്കുവാ.... കൂട്ടിരുത്തിയ പെണ്ണിനെ കാണുന്നില്ല... എന്താ അപ്പച്ചി...... ആവണി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി....... അല്ല മോളേ വാവക് പനി ഞാൻ കഞ്ഞി എടുത്തു വച്ചു അവളെ വിളിക്കാൻ രുക്കുനോട് പറയാൻ ആണ്.......... പനിയോ...... ഞാൻ notes prepare ചെയ്യുവാരുന്നു അറിഞ്ഞില്ലാലോ..... ഞാൻ പോയി വിളികാം അവളെ...ആവണി മുകളിലേക്കു കയറി........... വാവേ """""എന്താടാ പനി പിടിച്ചോ......... ചെറുതായിട്ട്..... അവൾ ചിരിച്ചു കൊണ്ടുപതുക്കെ എഴുന്നറ്റ് കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ തല വച്ചു ആവണിയെ നോക്കി......... വാ എഴുനേറ്റ് കഞ്ഞി കുടിക്കാൻ വന്നേ അപ്പച്ചി താഴെ കിടന്നു വിളിക്കുന്നു.... രുക്കു എവിടെ..... ആവണി ചുറ്റും നോക്കി.... ബാത്‌റൂമിൽ....."""അവൾ ബാത്റൂമിലേക്കു വിരൽ ചൂണ്ടി..... മോള്... വാ..... ചേച്ചി എനിക്കു ഒന്നും വേണ്ട.... ഒന്നു കിടന്നാൽ മതി... വീണ്ടും പുതപ്പിനുള്ളിലേക്കു ഉൾവലിയൻ ഒരുങ്ങിയതും... ആവണി അവളുടെ കൈയിൽ പിടിച്ചു....... അത് പറഞ്ഞാൽ പറ്റില്ല എന്തെങ്കിലും കഴിക്കണം.... കഴിച്ചിട്ട് കിടന്നോ.... ഈ ചേച്ചി സമ്മതിക്കൂല അല്ലെ... കുറുമ്പൊടെ ക്ഷീണം കലർന്ന മിഴിയാൽ അവളെ നോക്കി എഴുനേറ്റു...... ആവണിക്കൊപ്പം പതുക്കെ നടന്നു.... സ്റ്റെയർകേസ് എത്തിയപ്പോൾ ആവണിയെ മുറുകെ പിടിച്ചു.... എന്താടാ..... """

ആവണി സംശയത്തോടെ നോക്കി... എ.....എ..... എനിക്ക്..... എനിക്ക്.... തല ചുറ്റുന്നു ചേച്ചി..... അവൾ ആ പടിയിലേക്കു പതുക്കെ ചാരി ഇരുന്നു..... അപ്പച്ചി... """അപ്പച്ചി.... ആവണി ഉറക്കെ വിളിച്ചു.... എന്താ മോളേ...... ശോഭ സാരിത്തുമ്പിൽ കൈ തുടച്ചു കൊണ്ടു ഓടി വന്നു....... അയ്യോ എന്ത് പറ്റി എന്റെ കുഞ്ഞിന്.... മോളേ.... അവൾക്കു തല ചുറ്റുന്നു എന്ന്.... ആവണി അവളെ നെഞ്ചിലേക്ക് കിടത്തി.... അയ്യോ ആരും ഇല്ലല്ലോ ഇവിടെ... പ്രസാദേട്ടൻ ആണേൽ മില്ലിലോട്ട് പോയി... ആവണി നീ രുദ്രനെ ഒന്നു വിളിച്ചേ........ ആാാ """ആവണി ഫോൺ എടുക്കാൻ ഓടി... എന്താമ്മേ..... """അയ്യോ... രുക്കു ശബ്ദം കെട്ടു ഓടി വന്നു....പുറകെ മീനുവും..... എനിക്കു കുഴപ്പം ഒന്നുല്ലഅമ്മായി ... ഒന്നു കിടന്നാൽ മതി..... വാ.... അവർ മൂന്നുപേരും കൂടി താങ്ങി പിടിച്ചു അവളെ മുറിയിൽ കൊണ്ടു ചെന്നു കിടത്തി... ഇന്നലെ എന്റെ കുട്ടി ഒന്നും കഴിച്ചില്ല അതാ ഇത്ര ക്ഷീണം.... രുക്കു നീ താഴെ പോയി ആ കഞ്ഞി എടുത്തു കൊണ്ടു വാ... അല്പം കഞ്ഞി വെള്ളം അകത്തു ചെല്ലുമ്പോൾ ആ ക്ഷീണം അങ്ങ് മാറും.... വാത്സല്യത്തോടെ അവളുടെ മുടിയിഴകൾ പതിയെ തലോടി അവർ........ മീനു അവളുടെ കാല്പാദം തിരുമ്മി കൊടുത്തു.... അമ്മേ കഞ്ഞി.... രുക്കു അത് ശോഭയുടെ കൈയിലേക്ക് കൊടുത്തു...... """

അവർ കഞ്ഞി കുറേശെ സ്പൂണിൽ കോരി നൽകി...... മതി..... എനി...... എനിക്ക്... അവൾ ആ കൈയിൽ പിടി മുറുക്കി... പറഞ്ഞു തീരും മുൻപേ കുടിച്ച കഞ്ഞി മുഴുവൻ പുറത്തേക്കു വന്നിരുന്നു......... അപ്പച്ചി രുദ്രേട്ടനും ചന്തുവേട്ടനും ഫോൺ എടുക്കുന്നില്ല switched off ആണ് ....ആവണി ഓടി അകത്തേക്കു കയറി...... അയ്യോ ഇവൾ ശർദിച്ചൊ..... ഹോസ്പിറ്റൽ പോകാണോ അപ്പച്ചി...... ആവണി സംശയത്തോടെ അരികിലേക്ക് വന്നു...... അവന്മാർ ഫോൺ എടുത്തില്ലെ വേണ്ട നീ വേറൊരു കൂട്ടം ചെയ്താൽ മതി രുക്കുനെ കൂട്ടി പുറത്തു പോയി ഓട്ടോ വല്ലോം കിട്ടുവോ എന്ന് നോക്ക്... നമുക്ക് ആശൂത്രി പോകാം.... ശോഭകു വെപ്രാളം കൊണ്ടു കയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മീറ്റിംഗിന് ശേഷം രുദ്രൻ ഓഫിസ് റൂമിൽ വിരലുകൾ പരസ്പരം കോർത്തു ആലോചനയിൽ ആണ്... ഡാൻ ന്റെ അറസ്റ് അതായിരുന്നു ഇന്നത്തെ മീറ്റിംഗിന്റെ അജണ്ട....... മൂന്ന് മണിക്കൂർ നീണ്ട മീറ്റിംഗ്..... മ്മ്ഹ...""""""അവന്റെ മുഖത്തു പുച്ഛം വിടർന്നു... മുകളിൽ തട്ടിൽ ഉള്ളവന്മാർ ഏല്ലാം ഡേവിഡിന്റെ പിച്ചക്കാശ് നക്കി തിന്നിട്ട് നമുക്ക് നേരെ കുരക്കുന്നു.... അവനെ ജാമ്യത്തിൽ വിടാൻ...... ഡാൻ നീ ഇറങ്ങിയാലും രുദ്രൻ നിന്റെ പുറകെ കാണും..... രുദ്രൻ പല്ലുകൾ കൂട്ടി ഞറുക്കി... സർ... """"

അജിത് മുൻപിൽ വന്നു സല്യൂട് അടിച്ചു...അവന്റെ മുൻപിലേക്ക് കൈയിൽ ഇരുന്ന ഫയൽ വച്ചു.... അജിത് മുൻപിൽ വച്ച ഫയൽ തുറന്നു പേജുകൾ ഓരോന്നായി മറിച്ചു നോക്കി.... ഫയലിൽ നിന്നും തല നിവർക്കാതെ ഇരിക്കാൻ അജിത്തിനോട് പറഞ്ഞു കൊണ്ടു തള്ള വിരൽ കടിച്ചു കൊണ്ടു അക്ഷമയോടെ ഓരോ പേജും നോക്കി........ Well ""അജിത് നമ്മൾ വിചാരിച്ചതു തന്നെ കാര്യം... മ്മ്മ്.. അതേ സർ.. പക്ഷേ.... ആ സ്ത്രീ.... അത്.... അജിത് സംശയത്തോടെ നോക്കി...... മംഗള ദേവി..... """""അവരുടെ ബിനാമി ആണ് ഡേവിഡ് ജോൺ ഉപ്പുകണ്ടത്തിൽ...... അത് ആരാണ് സർ മംഗള ദേവി.... അജിത് സംശയത്തോടെ നോക്കി..... അറിയില്ല """"..മംഗള ദേവി അത് ആരാണ്?... ...അയാളുമായി മംഗള ദേവിക്കുള്ള ബന്ധം...? . ഡേവിഡ് ജോൺ ഇവർക്കിടയിൽ എങ്ങനെ വന്ന്...?കുരുക്കുകൾ മുറുകുവാണല്ലോ അജിത്........ രുദ്രൻ നെറ്റിയിൽ പതിയെ തിരുമ്മി.... കൊണ്ട് ചെയറിലേക്ക് തല ചായ്ച്ചു കിടന്നു..... സർ ഞാൻ എന്നാൽ '''''അജിത് സല്യൂട് കൊടുത്തു പുറത്തേക്കിറങ്ങി........ അപ്പോഴാണ് മീറ്റിംഗിന് ഇടയിൽ ഓഫ്‌ ചെയ്ത ഫോണിനെ കുറിച്ചു ഓർത്തത്.... ചന്തുവിനെ വിവരം ധരിപ്പിക്കണം.... അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തതും അതിനുള്ളിൽ നിന്നും ജലന്ദരന്റെ മോതിരം താഴേക്കു വീണു........

രുദ്രൻ അത് കയ്യാൽ എടുത്തു തിരിച്ചും മറിച്ചും നോക്കി.... വീണ അത് കാണാതെ ഇരിക്കാൻ ആണ് പോക്കറ്റിൽ ഇട്ടു കൂടെ കൊണ്ടു വന്നത്..... അത് ടേബിളിന്റെ ഡ്രോയറിൽ ഇട്ടു കൊണ്ടു ഫോൺ ഓൺ ആക്കി.......... ആവണിയുടെ മിസ് കാൾ ആണ്.... ഒരു ഇരുപതു മിസ് കാൾ എങ്കിലും കാണും....... """രുദ്രന്റെ ചങ്ക് ഒന്നു പിടച്ചു...... വാവ അവൾക്കു എന്തെങ്കിലും.... ദേവി........ വിറയ്ക്കുന്ന കയ്യാൽ ആവണിയുടെ നമ്പറിലേക്കു തിരിച്ചു ഡയല് ചെയ്തു.... അപ്പോഴും ഹൃദയം ക്രമാതീതം ആയി മിടിക്കുന്നതു അവനു അറിയാൻ കഴിഞ്ഞു......... """ഹലോ......ആവണി... എ... എ.. എന്താ വിളിച്ചത്... ആവണി ഫോൺ അറ്റൻഡ് ആക്കിയതും അവൻ ഒന്നു പതറി ആണ് ചോദിച്ചത്........... അവൾ പറയുന്നത് കേട്ടതും അവൻ ഒന്നു ഞെട്ടി പിടഞ്ഞു എഴുനേറ്റു....... എന്റെ വാവ """".....ഞാൻ വരുവാ വീട്ടിലേക്കു.........."""" കാൾ കട്ട്‌ ആക്കി പുറത്തേക്കിറങ്ങി ചന്തുവിന് ഒരു മെസേജ് ഇട്ടു കൊണ്ടു വണ്ടിയിലേക്ക് കയറി.... അപ്പഴും അവന്റെ നെഞ്ചിടിപ്പ് കൂടി നിന്നു.... ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ ഉള്ള പനി ഒന്നും ഇല്ലാരുന്നല്ലോ അവൾക്കു... പിന്നെ പെട്ടന്നു എന്താ പനി കൂടിയത്..... അവന്റെ ചിന്തകൾ കാടു കയറി........ ജീപ്പിൽ നിന്നും ഇറങ്ങി ധൃതിയിൽ നടുമുറിയിൽ ചെല്ലുമ്പോൾ എല്ലാവരും ഉണ്ട്..... കൊച്ചിനെ പാതിരാത്രി മഞ്ഞതു ടെറസിൽ കിടത്തി പനി പിടിപ്പിച്ചതും പോരാ വന്നു നില്കുന്നെ കണ്ടില്ലേ.... ശോഭ ഒന്നു കലിപ്പിച്ചു നോക്കി....

അത്... ഞാൻ ചുമ്മ... എന്നിട്ട് അവൾ എവിടെ രുദ്രൻ ചുറ്റും നോക്കി.... മുകളിൽ ഉണ്ട്.... ഏമാൻ അങ്ങോട്ടു ചെന്നു കാണു നീ അല്ലെ എല്ലാത്തിനും ഉത്തരവാദി...ദുർഗാപ്രസാദ്‌ ഒരു ചെറു ചിരിയോടെ പറഞ്ഞു...... ഹോ """ഒരു പനി വന്നതിന്റെ ഉത്തരവാദിത്തം എന്റെ തലയിൽ ആയോ... പറഞ്ഞു കൊണ്ടു മുകളിലേക്കു ഓടി.......... താഴെ എല്ലാവരും പരസ്പരം മുഖത്തോടു നോക്കി ചിരിക്കുന്നുണ്ട്.. വാവേ """"".....വിളിക്കുമ്പോൾ നിലക്കണ്ണാടിയിൽ നോക്കി നിക്കുവാണ് പെണ്ണ്........... ആഹാ വയ്യാന്നു പറഞ്ഞു ബാക്കി ഉള്ളവർ ജീവൻ കളഞ്ഞു വരുമ്പോൾ ഇവിടെ കണ്ണാടിക്കു മുൻപിൽ ഫാഷൻ ഷോ ആണോ........ പതിയെ നെറ്റിയിൽ ഒന്ന് തൊട്ടു......... പനി കുറഞ്ഞോടാ....... സ്നേഹത്തോടെ മുഖം കൈയിൽ എടുത്തു.......... കണ്ണുകളിലേക്കു നോക്കി..... നാണം കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കാക്കിയിലെ സ്റ്റാറിൽ പതിയെ നുള്ളി.... ഇതെന്താ വയ്യാന്നു പറഞ്ഞു ഓടി വന്നപ്പോൾ റൊമാൻസ് ആണോ.... ഒന്നു കുളിച്ചു വരാൻ സമയം തരുവോ........ താടി തുമ്പിൽ പിടിച്ചു പൊക്കി...... കുറുമ്പൊടെ നോക്കി.... ഛീ... ""ഈ ചിന്ത ഉള്ളോ....... പതിയെ സാരി തുമ്പ് അകത്തി അവന്റെ കൈ പിടിച്ചു അവളുടെ അണിവയറിലേക്കു വച്ചു കൊണ്ടു ആ മുഖത്തേക്കു നോക്കി... ...... കുഞ്ഞൻ......കുഞ്ഞൻ.... ""

""വന്നൂട്ടോ.... അത് പറയുമ്പോൾ പെണ്ണിന്റെ ശ്വാസം ഉയർന്നു പൊങ്ങിയിരുന്നു......... വാവേ """""രുദ്രന്റെ ശ്വാസവും അതേ താളത്തിൽ ഉയർന്നു കണ്ണുകൾ വിടർന്നു.... വിരലുകൾ കൊണ്ടു ആ വയറിൽ പതിയെ തലോടി...... അവളുടെ മുഖം കൈയിൽ എടുത്തു ഭ്രാന്തം ആയി ആ മുഖം മുഴുവൻ ചുംബിച്ചു കൊണ്ട് നെഞ്ചിലേക്ക് അവളെ ചേർക്കുമ്പോൾ സന്തോഷം കൊണ്ടു അവന്റെ കണ്ണ് നിറഞ്ഞിരുന്നു... ഒപ്പം ഉള്ളിൽ നിറഞ്ഞ ജലന്ധരൻ എന്ന ഭയവും................... "''"""" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജാതവേദന്റെ ദുരമന്ത്രവാദ പുരയിൽ......അവന്റെ ചാത്തന്മാർക് സേവിക്കാൻ പുകയില വെട്ടിയതും കത്തി കൈ വിരൽ ചീന്തി ചോര പുറത്തേക്കു ചാടി...................... '""" ആാാാ """"""""""അയാൾ അലറിക്കൊണ്ട് രണ്ട് കൈ മുന്നിലേക്ക് നിവർത്തി...... വന്നു..... അല്ലെ...... അയാൾ പല്ല് കടിച്ചു....... കുറച്ചു ദിവസങ്ങൾ ആയി എന്റെ സ്വാപ്നങ്ങളിൽ നീ മാത്രം നിറഞ്ഞു നിന്നു.... അപ്പോഴേ ഞാൻ മനസിൽ ആക്കി നിന്റെ ആഗമനം അടുത്തു എന്ന സത്യം...........ത്ഫൂ..... വായിൽ നിന്നും കൊഴുത്ത ഉമിനീർ പുറത്തേക്കു തുപ്പി കൊണ്ടു ചുവന്നു കലങ്ങിയ കണ്ണുകൾ മുറുകെ അടച്ചു....അയാളുടെ നെറ്റിക്ക് ഇരുവശത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി കഴിഞ്ഞിരുന്നു..............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story