രുദ്രവീണ: ഭാഗം 70

rudraveena

എഴുത്തുകാരി: മിഴിമോഹന

വാവേ """""രുദ്രന്റെ ശ്വാസവും അതേ താളത്തിൽ ഉയർന്നു കണ്ണുകൾ വിടർന്നു.... വിരലുകൾ കൊണ്ടു ആ വയറിൽ പതിയെ തലോടി...... അവളുടെ മുഖം കൈയിൽ എടുത്തു ഭ്രാന്തം ആയി ആ മുഖം മുഴുവൻ ചുംബിച്ചു കൊണ്ട് നെഞ്ചിലേക്ക് അവളെ ചേർക്കുമ്പോൾ സന്തോഷം കൊണ്ടു അവന്റെ കണ്ണ് നിറഞ്ഞിരുന്നു... ഒപ്പം ഉള്ളിൽ നിറഞ്ഞ ജലന്ധരൻ എന്ന ഭയവും................... "''""""....... രുദ്രേട്ട """""""....... പുറത്തു നിന്നും രുക്കുവിന്റെ ശബ്ദം കേട്ടതും അവളെ അടർത്തി മാറ്റി കള്ള ചിരിയോടെ നിന്നു....... പായസം """""...... അമ്മ തന്ന് വിട്ടതാണ്.... ഇങ്ങു താ """......രുദ്രൻ കൈ നീട്ടി ഇതേ.... ഏട്ടന് അല്ല അപ്പച്ചിടെ കുഞ്ഞുവാവക് ഉള്ളതാ........ """" വോ """അപ്പോൾ നമ്മൾ ഔട്ട്‌... വാവേ നീയും ഔട്ട്‌ ആയി അവള് പറഞ്ഞത് കേട്ടോ അപ്പച്ചിടെ കുഞ്ഞ് വാവക് ആണെന്ന്........... എന്റെ പൊന്നോ ഇങ്ങനെ പരിഭവിക്കാതെ ഒന്നില്ലേലും ഒരു അച്ഛൻ ആകാൻ പോവല്ലേ.... രുക്കു സ്പൂണിൽ അല്പം പായസം എടുത്തു രുദ്രന്റെ വായിലേക്ക് വച്ചു..... അവളുടെ കണ്ണ് നിറഞ്ഞിരുന്നു....... മ്മ്മ്മ് """"എന്ത് പറ്റി എന്റെ രുക്കമ്മക്... കണ്ണനെ കാണണോ.... മ്മ്ഹ "

""അല്ല... അത് വൈകിട്ട് അച്ഛൻ കൊണ്ടു പോകാം എന്ന് പറഞ്ഞു...... പിന്നെ """? അവൻ അവളുടെ താടി തുമ്പ് ഉയർത്തി വാത്സല്യത്തോടെ നോക്കി...... രുദ്രേട്ട...... ഏട്ടൻ പണ്ട് എന്റെ വാവേ ഉപദ്രവിക്കുമ്പോൾ അവളെ വെറുക്കുമ്പോൾ ഞാൻ എത്ര ആശിച്ചിട്ടുണ്ടെന്നു അറിയുവോ ഇവൾ ഏട്ടന്റെ ഭാര്യ ആയിരുന്നെങ്കിൽ എന്ന്.... ഏട്ടൻ അവളെ ഒന്നു ചേർത്തു നിർത്തിയെങ്കിൽ എന്ന് കാവിലമ്മയോട് ഞാൻ പ്രാര്ഥിച്ചിട്ടുണ്ട് ഒരുപാട് തവണ....... നടക്കാത്ത മോഹം എന്ന് പറഞ്ഞു ഇവൾ എന്നെ വഴക്ക് പറയുമ്പോൾ കരഞ്ഞിട്ടുണ്ട് ഞാൻ .... പക്ഷേ ഇപ്പോൾ..... ഇപ്പോൾ.. ലോകത്തു ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാൻ ആയിരിക്കും......... രുക്കു രുദ്രന്റെ കവിളിൽ ഒന്നു മുത്തി........... അപ്പൊൾ എനിക്കില്ലേ...... """വീണ മുഖം കൂർപ്പിച്ചു നോക്കി........ നീ എന്റെ വാവ അല്ലേടി....... """"""രുക്കു അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി.... പതിയെ വയറിൽ ചെവി വച്ചു........... അപ്പച്ചിടെ കുഞ്ഞൻ പെട്ടന്ന് വരണേ......... """" രുദ്രൻ കള്ള ചിരിയോടെ വീണയെ നോക്കി അവൾ നാണം കൊണ്ടു മുഖം പൊത്തി............ ഇനി അടുത്ത കുഞ്ഞാപ്പുനു വേണ്ടി ബാക്കി രണ്ടു പേരെ ഇളക്കി വിടട്ടെ.... ഇവന് ഒരു കൂട്ട് വേണ്ടേ.... രുദ്രനെയും ചന്തുവിനെയും പോലെ......... രുദ്രന്റെ മീശയിൽ ഒന്നു വലിച്ചിട്ടു അവൾ താഴേക്കു ഓടി......

ഇങ്ങു വാ പെണ്ണേ.... ഒന്ന് ശരിക്കു കണ്ടു പോലും ഇല്ല..... രുദ്രൻ അടുത്തേക്ക് വന്നു...... പോയി കുളിച്ചു യൂണിഫോം മാറി വാ...എന്നിട്ട് കാണാം """"രുദ്രന്റെ ചുണ്ടിൽ ചുണ്ട് അമർത്തി അത് പറഞ്ഞു ടവൽ എടുത്തു കൈയിലേക്ക് കൊടുത്തു............ മ്മ്മ് """"ശരി.... അത് വാങ്ങി ബാത്‌റൂമിൽ കയറിയതും വീണ താഴേക്കു പോയി......... ഷവര് തുറന്നു ദേഹത്ത് വെള്ളം വീണപ്പോൾ രുദ്രൻ ഒന്ന് പിടഞ്ഞു.... കാവിലമ്മേ """"എന്റെ കുഞ്ഞന്റെ വരവിൽ അതിയായി സന്തോഷിക്കേണ്ട സമയം ആണിത്... പക്ഷേ നീറുന്ന മനസോടെ അല്ലെ എനിക്കു എന്റെ കുഞ്ഞിനെ കാത്തിരിയ്ക്കാൻ കഴിയു..................... ഷവറിൽ നിന്നും ഉതിർന്നു വീണ വെള്ളത്തുള്ളികളോടൊപ്പം അവന്റെ കണ്ണുനീര് അലിഞ്ഞു താഴേക്കു വീണു......... തല തുവർത്തി കൊണ്ടു പുറത്തേക്കു വന്നു...... അവൻ ഒരു നിമിഷം നിന്നു..... അച്ഛൻ """""...... ദുർഗാപ്രസാദ്‌ അകത്തേക്കു കയറി.......... മോനെ """"". .... എനിക്ക്.... എന്റെ.. എന്റെ മോനോട് എന്ത് പറയണം എന്ന് അറിഞ്ഞു കൂടാ... എന്തായാലും അച്ഛന് സന്തോഷം ആയി.... രുദ്രന്റ മുഖത്തു നോക്കാതെ അല്ലങ്കിൽ ചെറിയ ചമ്മലോടെ അവന്റെ തോളിൽ ഒന്ന് തട്ടി കണ്ണ് തുടച്ചു കൊണ്ടു പുറത്തെക്കിറിങ്ങി.. ... രുദ്ര..... """അയാൾ ഒന്ന് നിന്നു...... അച്ഛ"""""".....

അവൻ പുറത്തെക്കിറങ്ങി അയാളുടെ പുറകിലായി മുണ്ടിന്റെ മുന്താണി ഒരു വശത്തേക്കു പിടിച്ചു സംശയത്തോടെ നിന്നു.... വാവേടെ തുടർ പഠനം... നമ്മുടെ സ്വാർത്ഥ താല്പര്യംങ്ങൾക് വേണ്ടി അവളുടെ ഭാവി കളഞ്ഞു എന്ന് ഒരിക്കൽ അവൾക്കു തോന്നരുത്...... ഇല്ല അച്ഛാ... ഈ ഒരു വർഷം അവളെ ഞാൻ തന്നെ ഇരുത്തി പഠിപ്പിക്കാം എന്നാണ് വിചാരിക്കുന്നത് ചന്തുവും ഉണ്ടല്ലോ..... ബുക്സ് ഒകെ ഞങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞു........ മ്മ്മ്മ് """"നല്ലതു..... അത് ഒരു വേദന ആകരുത് അത്രേ ഞാൻ വിചാരിച്ചുള്ളു..... പിന്നെ നല്ല ഒരു ഡോക്ടറേ തന്നെ കാണണം കൊച്ച് കുഞ്ഞ് അല്ലെ...... കാലം എത്ര ചെന്നാലും എനിക്കു അങ്ങനെ അവളെ കാണാൻ കഴിയു..... അവന്റെ തോളിൽ വാല്സല്യത്തോടെ തഴുകി പോകുന്ന അയാളെ ഒരു മാത്ര അവൻ നോക്കി നിന്നു...... രുദ്ര """"താഴെ നിന്നും ചന്തുവിന്റെ ശബ്ദം അവൻ സ്റ്റെയർകേസ് ഓടി വരുന്നുണ്ട് ദുർഗയെ കണ്ട് ഉടനെ അവൻ ഒന്നു നിന്നു..... നേരത്തെ ഇങ്ങു പോന്നോ.... ""അയാൾ ചിരിച്ചു കൊണ്ടു അവനെ നോക്കി... അത് വാവക് എന്തോ വയ്യാഴ്ക ഉണ്ടെന്നു ഇവൻ മെസേജ് ഇട്ടു.... പിന്നെ വിളിച്ചിട്ട് എടുത്തില്ല അതാ ഞാൻ നേരത്തേ.... ചന്തു അല്പം ബഹുമാനത്തോടെ ഒതുങ്ങി നിന്നു..... എന്നാൽ പിന്നെ അവനോട് തന്നെ ചോദിക്ക്.... ചിരിച്ചു കൊണ്ടു അയാൾ താഴേക്കു ഇറങ്ങി.... എന്താടാ രുദ്ര """"അവൾക്കു എന്ത് പറ്റി പനി കൂടിയോ.... രാവിലെ പറയത്തക്ക ചൂട് ഇല്ലാരുന്നല്ലോ..... ചന്തു ആകെ പരിഭ്രമിച്ചു....

നീ ഇങ്ങനെ വെപ്രാളം തല്ലണ്ട... അവൾക്കു കുഴപ്പം ഒന്നും ഇല്ല.... രുദ്രൻ ചിരിയോടെ ആണത് പറഞ്ഞത്... പിന്നെ മെസേജ് ഇട്ടതോ..... ചന്തു സംശയത്തോടെ നോക്കി........ അത്.... അത്.... രുദ്രൻ പതിയെ ചന്തുവിന്റെപുറകിലൂടെ കെട്ടി പിടിച്ചു....... ഷോള്ഡറില് ഒന്ന് കടിച്ചു......... ആ ""....പട്ടി കടിച്ചു പറിക്കുന്നോ......... അത് അല്ലടാ നീ ഒരു അമ്മാവൻ ആകാൻ പോകുന്നു..... ആ സന്തോഷത്തിൽ..... .. കടിച്ചത് ആണ്.... ങ്‌ഹേ """"സത്യമോ.... അപ്പോൾ കണ്ട സ്വപ്നം ഫലിച്ചു അല്ലെ...... മ്മ്മ് """"....അതേ...... രുദ്രന്റെ മുഖത്തു പരിഭ്രമം നിറഞ്ഞു.... എന്താടാ """ഉള്ളിൽ ഭയം ഉണ്ടോ..... ചന്തു അവന്റെ തോളിൽ പിടിച്ചു.... മ്മ്മ്മ് """എനിക്കു എന്നെ ഓർത്ത് പേടി ഇല്ല ചന്തു ... പക്ഷേ വാവ എന്റെ കുഞ്ഞ് ഞാൻ സ്വാർത്ഥൻ ആയി പോകുന്നത് പോലെ അവരിലേക് ചുരുങ്ങും പോലെ.... എന്റെ ജീവൻ പോയാലും അവർക്ക് ഒന്നും വരരുത്...... എന്താ രുദ്ര നീ ഈ പറയുന്നത് നിന്റെ കുഞ്ഞിന് ചുറ്റും നമ്മൾ എല്ലാവരും ഉണ്ട്....അവൻ വരട്ടെ.... ജലന്ധരനെ തളർത്താൻ നിനക്ക് കഴിയണം...... അതിനു നിനക്ക് കഴിയും..... ഏട്ടാ """"ഇതെപ്പോൾ വന്നു..... മീനു ചന്തുവിനെ കണ്ടത് ഓടി വന്നു.... നീ ഇങ്ങനെ നടന്നോ """.....കണ്ടില്ലേ പിള്ളാര്‌ പണി ഒപ്പിച്ചത്..... പെട്ടന്നുള്ള ചന്തുവിന്റെ ചോദ്യത്തിൽ മീനു ഒന്ന് കണ്ണ് തള്ളി അവൾ ചന്തുവിനെ നോക്കി....

അവളുടെ മുഖത്തു നാണം പടരുന്നത് അവൻ ചെറു ചിരിയോടെ നോക്കി നിന്നു..... എന്നിട്ട് അവൾ എവിടെ മീനു...... താഴെ ഉണ്ട് """"........ വാ നമുക്ക് അങ്ങോട്ടു പോകാം അവളെ ഒന്ന് കാണട്ടെ.... മീനുവിനെ ചേർത്തു പിടിച്ചു അവൻ താഴേക്കിറങ്ങി..... വാവേ """""......അടുക്കളയുടെ വാതിലിൽ നിന്നവൻ അവളെ മെല്ലെ വിളിച്ചു.... ചന്തുവേട്ടാ.... """ചെറു നാണത്തോടെ അവനുഅരികിലേക്ക് അവൾ നടന്നു..... എന്റെ കുഞ്ഞ് വാവ ഒരു അമ്മ ആകാൻ പോകുവാ അല്ലെ..... അവളുടെ തിരുനെറ്റിയിൽ സ്നേഹ ചുംബനം നൽകിയവൻ അവളെ മാറോടു ചേർത്തു....... അതേ.... """ഇവിടെ മാത്രം അല്ല ഇത്‌ ബാധകം ഇപ്പോൾ വിളമ്പിയ മധുരം ഒന്ന് കൂടെ വിളമ്പാൻ അവസരം ഒരുക്കണം.... ആവണി ചിരിച്ചു കൊണ്ടു പറഞ്ഞതും മീനു അവളുടെ കൈയിൽ പതിയെ നുള്ളി................. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം രുദ്രൻ ബാൽക്കണിയിലേക്കു അജിത് നൽകിയ ഫയലുമായി ചന്തുവിന്റെ അടുത്തേക് ചെന്നു..... ചന്തു..... """"ആ സമയം ആവണി വിളിച്ച ടെൻഷനിൽ ഇത്‌ നിന്നോട് പറയാൻ വിട്ടു.... നീ ഫയൽ ഒന്ന് നോക്കിക്കേ......

അവൻ അത് ചന്തുവിന്റെ കയ്യിലേക്ക് നൽകി........ ഓരോ പേജും സൂക്ഷ്മതയോടെ ചന്തു വായിച്ചു..... രുദ്ര """"ഇത്‌ മംഗളാദേവി... അങ്ങനെ ഒരു സ്ത്രീ അവർ ആരാണ് ഡേവിഡുമായി അവര്കുള്ള ബന്ധം....... അതാണ് നമ്മൾ കണ്ടെത്തേണ്ടത്... ഒരുപക്ഷെ ഈ സ്ത്രീ മറ്റൊരു പേരിൽ നമുക്ക് മുൻപിൽ ഉണ്ടെങ്കിലോ......... രുദ്രൻ ചന്തുവിന്റെ മുഖത്തേക്കു നോക്കി..... നീ പറഞ്ഞു വരുന്നതിന്റെ അർത്ഥം എനിക്ക് മനസിൽ ആയി അത് ഒരു പോസിബിലിറ്റി മാത്രം അല്ലെ........ മ്മ്മ് """അതേ......... ഞാൻ മംഗളാദേവിയെ കൂടുതൽ അടുത്ത് അറിയാൻ പോകുന്നു അവരിലേക്കു ഉള്ള ചുവടുകൾ ഞാൻ വച്ചു തുടങ്ങി........ രുദ്രന്റെ കണ്ണുകൾ കുറുകി.... പുറകിൽ നിന്നുള്ള അക്രമണം അത് പ്രതീക്ഷിച്ചു വേണം ഓരോ ചുവടു മുന്നോട്ടു വയ്ക്കാൻ... നിന്നെ കാത്തിരിക്കാൻ ഇനി ഒരാൾ കൂടെ ഉണ്ടന്നുള്ള ഓർമ്മ വേണം....... ചന്തു അവന്റെ തോളിൽ തട്ടി.... കൂടെ ഉണ്ട് ഞാൻ എല്ലാത്തിനും... പരസ്പരം ഒന്ന് പുണർന്നു കൊണ്ടു രണ്ടു പേരും മുറിയിലേക്കു പോയി... വാവേ കിടന്നോടാ..... """രുദ്രൻ അവൾക്കു അരികിൽ ആയി ഇരുന്നു.... നെറുകയിൽ പതിയെ തലോടി.... ഇല്ല """""........ഏട്ടൻ വന്നിട്ട് ഉറങ്ങാം എന്ന് വിചാരിച്ചു... അവന്റെ നെഞ്ചിലേക്കു പതിയെ ചാരി............ വാവേ """"""........ മ്മ്മ് "

""".........എന്തെ.... അവന്റെ മുഖത്തോടു നോക്കി കിടന്നവൾ... എന്റെ കുഞ്ഞനെ ഞാൻ ഒന്ന് ഉമ്മ വച്ചോട്ടെ.... """" മ്മ്മ് """നാണത്തോടു അവൾ മുഖം മറച്ചു... രുദ്രൻ പതിയെ താഴെക്കു വന്നു അവളുടെ അണിവയറിൽ തടസം ആയി നിന്ന ഉടുപ്പ് മാറ്റി അതിലേക്കു മുഖം അമർത്തി............ കുഞ്ഞാ """""........നേർമ്മയോടെ വിളിച്ചു... അയ്യേ """...ഈ രുദ്രേട്ടനു ഒന്നും അറിഞ്ഞു കൂടാ ഇപ്പോൾ കുഞ്ഞനു കേൾക്കാൻ ഒന്നും കഴിയില്ല... അവന്റെ മുടിയിൽ തലോടി കുറുമ്പൊടെ അവൾ പറഞ്ഞു...... എന്റെ കുഞ്ഞനു കേൾകാം.. കുഞ്ഞാ അമ്മ പറയുന്നത് കേട്ടോ അച്ഛൻ പറയുന്നത് കുഞ്ഞൻ കേൾക്കാൻ ആയില്ല എന്ന്.... കുറുമ്പൊടെ ചുണ്ടുകൾ ചേർത്തു..... എന്റെ മോന്റെ കൂടെ ഉണ്ട് ഈ അച്ഛൻ എന്നും........ വീണയുടെ വയറിൽ ഭാരം തട്ടാത്ത രീതിയിൽ പതിയെ ചെവി ചേർത്തവൻ കിടന്നു......... എന്നും തന്റെ കുഞ്ഞിനോടൊപ്പം ഉണ്ടെന്ന ഓർമ്മപെടുത്തലോടെ........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉണ്ണി"""""""""സഞ്ജയൻ ഉണ്ണിയുടെ മുറിയിലേക്കു കടന്നു അവന്റെ മുഖത്തു പതിവിലും സന്തോഷം നിറഞ്ഞിരുന്നു......... എന്താ തിരുമേനി """

"""......ഉണ്ണി സംശയത്തോടെ നോക്കി....... അവൻ വരുന്നു...... ഇരികത്തൂർ മനയുടെ രക്ഷകൻ.... ജലന്ദരന്റെ അന്തകൻ ....... ങ്‌ഹേ """"സത്യം ആണോ എന്റെ വാവ... മ്മ് അതേ """"രുദ്രൻ ഇപ്പോൾ വിളിച്ചത് ഉള്ളു..... പിന്നെ മറ്റൊരു സംഭവവും നടന്നു... കാവിൽ ജലന്ദരന്റെ സാന്നിദ്യം രുദ്രൻ പറഞ്ഞത് സഞ്ജയൻ ഉണ്ണിയോടും പറഞ്ഞു.... അപ്പോൾ അയാൾ........ അതേ അവർക്ക് പിന്നിൽ ഉണ്ട്.... പക്ഷേ കുഞ്ഞ് വരും വരെ വീണ സുരക്ഷിത ആയിരിക്കും... പക്ഷേ രുദ്രൻ................. രുദ്രേട്ടനു എന്താ കുഴപ്പം ഇനിയും എന്തെങ്കിലും..... ഉണ്ണി പരിഭ്രമിച്ചു നോക്കി.... മ്മ്മ് """"ഞാൻ നേരത്തേ പറഞ്ഞുവല്ലോ ഉണ്ണി ദുര്മന്ത്രവാദിയും നീചനും ആയ അവൻ മന്ത്ര തന്ത്ര ശക്തികളാൽ വീണ്ടും കരുത്താർജിക്കും രുദ്രനെ ഇല്ലാതാകാൻ വേണ്ടി...... കാരണം ആ കുഞ്ഞിലേക്കുള്ള അവന്റെ ഏക തടസം അത് രുദ്രൻ ആണ്.......... അതിനായി അവൻ ഒരുങ്ങി കഴിഞ്ഞു........... ഇല്ല """എന്റെ രുദ്രേട്ടനു ഒന്നും സംഭവിക്കാൻ പാടില്ല.... എന്റെ.... എന്റെ കാലുകൾക്കു ജീവൻ തരു... ഞാൻ സംരക്ഷിക്കും ഈ ജീവൻ കൊടുത്തും എന്റെ ഏട്ടനെ........ഉണ്ണിയുടെ കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story