രുദ്രവീണ: ഭാഗം 77

rudraveena

എഴുത്തുകാരി: മിഴിമോഹന

അപ്പോൾ മോള് ഇവിടെ ഇരുന്നു കളി കാണു.... ഇടക്ക് വിസിൽ അടിച്ചു പ്രോത്സാഹിപ്പിച്ചോ.... പക്ഷേ ടെൻഷൻ അടിക്കരുത്.... ഒക്കെ.... അവളുടെ കൈയിൽ ഒന്ന് അമർത്തി കവിളിൽ ഒന്നു തട്ടി പുറത്തേക്കിറങ്ങി ഡോർ ഫുൾ ലോക്ക് ചെയ്തു ചാവി പോക്കറ്റിൽ ഇട്ടു.......... പെടലി ഒന്ന് വട്ടം ചുഴറ്റി മുന്നോട്ട് നടന്നു.... കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു..........ചുറ്റും നിരന്നു നിൽക്കുന്ന ഗുണ്ടകളിലേക്ക് മിഴി പായിച്ചു....... കയ്യിൽ കരുതിയ സൈക്കിൾ ചെയിനും വടി വാളും കറക്കി കൊണ്ട് മുന്നിലേക്കു നടന്നവർ.......... രുദ്രനിൽ ഭാവഭേദം ഒന്നും ഇല്ല എന്ന് മനസിൽ ആക്കിയതും അവർ രൂഷം ആയി നോക്കി.........മ്മ്ഹ """"ഡേവിഡ് മുതലാളിയെ തൊട്ട് കളിച്ചിട്ട് ഭാര്യയും ആയി ഉല്ലസിച്ചു നടക്കാം എന്ന് കരുതിയോ ഏമാൻ......... മുതലാളിയെ അകത്തു പോയുള്ളു മുതലാളിക്ക് വേണ്ടി ചങ്ക് പറിച്ചു നൽകുന്ന ഞങ്ങൾ ഇവിടെ ഉണ്ടെടോ..... പറഞ്ഞവൻ രുദ്രനെ അടിമുടി നോക്കി..... അപ്പോഴും രുദ്രൻ സ്വതസിദ്ധം ആയ പുഞ്ചിരിയുടെ കൈ കെട്ടി അവരെ നോക്കി ഇരുന്നു....... അതിൽ ദേഷ്യം മൂത്ത ഒരുവൻ കയ്യിൽ ഇരുന്ന ഇരുമ്പു ദണ്ഡ ചുഴറ്റി കൊണ്ട് രുദ്രന് നേരെ പാഞ്ഞു.......... മിന്നലു പോലെ ചാടിയ രുദ്രൻ പാഞ്ഞു വന്നവന്റെ നെഞ്ചിൽ കൂടു നോക്കി ആഞ്ഞു ചവിട്ടി.... അവൻ തെറിച്ചു പോയി ഓടി വന്ന മറ്റൊരുത്തന്റെ മേലേക്ക് വീണു.......അത്രക് ശ്കതിയിൽ ഉള്ള ആഘാതം രണ്ടു പേരും ഒന്ന് അനങ്ങാൻ പറ്റാതെ താഴെ കിടന്നു ഉരുണ്ടു.........

അത് കണ്ടു ഒന്ന് പകച്ചെങ്കിലും തിന്ന ചോറിനോട് നന്ദി കാണിക്കേണ്ടത് തങ്ങളുടെ കടമ ആണെന്ന ഉത്തമ ബോദ്യം ഉള്ളതിനാൽ ബാക്കി വന്ന മൂന്നു പേർ രുദ്രന് നേരെ ഒരു അലർച്ചയോടെ പാഞ്ഞു അടുത്തു...... അതിൽ ഒരുവനെ പെരുവിരലിൽ ഒന്ന് വട്ടം ചുഴറി അവന്റ പെടലി നോക്കി രുദ്രൻ ഉയർന്നു പൊങ്ങി..... നിന്ന നില്പിൽ അങ്ങനെ നിന്നു കൊണ്ട് ആ എതിരാളി താഴേക്കു പതിച്ചു............ ബാക്കി രണ്ടു പേരും കൈയിലെ വാള് ചുഴറ്റി വേട്ടപ്പട്ടിയെ പോലെ അവനു ചുറ്റും നടന്നു.... കൂർമ്മതോയോടെ അവരുടെ ചലനങ്ങൾ നിരീക്ഷിച്ചു കൊണ്ടവൻ തടുക്കാൻ തയാറായി കഴിഞ്ഞിരുന്നു......... വാള് കൊണ്ട് അവനിലേക്കു അവർ അടുത്തതും....... രുദ്രേട്ട....... """വീണ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ വിളിച്ചു.... താലിയിൽ മുറുകെ പിടിച്ചു കണ്ണടച്ച് കാവിലമ്മയെ മനസ്‌ അറിഞ്ഞു വിളിച്ചു....... ഒന്നും കാണാൻ ഉള്ള ത്രാണി അവൾക്കു ഇല്ലായിരുന്നു.............. എടി.... പെണ്ണേ ഇതെന്താ കളി കാണാതെ കണ്ണടച്ച് ഇരിക്കുവാണോ...... രുദ്രന്റെ നിശ്വാസം തൊട്ടു അടുത്ത് അറിഞ്ഞത് നിറഞ്ഞ കണ്ണുകൾ മെല്ലെ തുറന്നവൾ അണച്ചു കൊണ്ട് അവനെ നോക്കി..... തൊട്ടു അടുത്തു രുദ്രൻ ഡോർ തുറന്നത് പോലും അവൾ അറിഞ്ഞില്ല അത്രക് ആഴത്തിൽ ആയിരുന്നു അവളുടെ പ്രാർത്ഥന....... അവന്മാർ....... വാള്..... അവൾ ചുറ്റും നോക്കി...... """ ഒരു മൂലയിലേക്കു രണ്ടിനേം കൂടെ കൂട്ടി ഇട്ടിട്ടുണ്ട് ഇനി നമുക്ക് പോകാം...... ചിരിച്ചു കൊണ്ടവൻ കാർ സ്റ്റാർട്ട്‌ ചെയ്തു........ രുദ്രേട്ട.....

""""അവർ എന്തിനാ നമ്മളെ ഉപദ്രവിക്കാൻ വന്നത്... ജലന്ധരൻ അമ്മാവന്റെ ആരേലും ആണോ..... അവന്റെ തോളിലേക്ക് ചാരി കിടന്നവൾ ആ മുഖത്തേക്കു ഉറ്റു നോക്കി.... ഹഹ ഹഹ... ഒന്ന് ചിരിച്ചു കൊണ്ടവൻ അവളെ നോക്കി... നിന്റെ ജലന്ധരൻ അമ്മാവൻ ഒറ്റക്കേ വരു കൂട്ടം ആയി വരില്ല..... പിന്നെ എന്റെ ഈ അടവ് ഒന്നും അയാളുടെ അടുത്തു നടക്കില്ല മോളേ... അതിനു രുദ്രേട്ടൻ ഇനിയും ചിലത് പഠിക്കാൻ കിടക്കുന്നത് ഉള്ളു..... പഠിക്കണം..... അവന്റെ കണ്ണിൽ രൗദ്രം നിറഞ്ഞു.....സ്റ്റിയറിങ്ങിൽ പിടിച്ച കയ്യിലും അത് അറിയാൻ കഴിഞ്ഞു... രുദ്രേട്ട.... ""അവൾ പതുക്കെ ആ കയിലേക്കൊന്നു തൊട്ടു..... അവളുടെ കൈയിലെ തണുപ് അവന്റെ കയ്യിൽ പതിഞ്ഞതും അവന്റെ കണ്ണൊന്നു നനഞ്ഞു......... ഉമി നീരു തൊണ്ടയിൽ തങ്ങി പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരുതരം മരവിപ്പ് അവനിൽ ഉണ്ടായി..... ശ്വാസം വലിച്ചെടുത്തു കൊണ്ട് അതിനെ തരണം ചെയ്തവൻ.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നീ എന്തിനാ രുദ്ര ഇങ്ങനെ ഒരു അവസരത്തിൽ അവളെ കൊണ്ട് പുറത്തു പോയത്....നിനക്ക് എന്താ ബോധം നഷ്ടപെട്ടോ.... അങ്ങനെ ഒരു സംശയം നിനക്ക് തോന്നിയ നിമിഷം നീ ആ ട്രിപ്പ്‌ ക്യാൻസൽ ചെയ്യണമായിരുന്നു..... അതിനു പകരം...... രുദ്രനിൽ നിന്നും ഏല്ലാം അറിഞ്ഞ ചന്തു അവന് നേരെ ശബ്ദം ഉയർത്തി..... ബാൽക്കണിയിലെ തൂണിൽ ചാരി കൈ കെട്ടി പുറത്തേക്കു നോക്കി നിൽക്കുകയാണ് രുദ്രൻ.... .. നീ എന്താ മറുപടി ഒന്നും പറയാത്തത്... ഇത്‌ വെറും കുഞ്ഞ് കളി അല്ല രുദ്ര..... നിന്റെയും എന്റെയും ഈ വല്യൊത്തു ഉള്ള ഓരോരുത്തരുടെയും ജീവൻ അണുവിട തെറ്റിയാൽ നഷ്ടം ആകും........

ഏല്ലാം അറിഞ്ഞു കൊണ്ട് നീ ഇന്ന് കാണിച്ചത് തെറ്റാണു രുദ്ര......... ചന്തു ഒന്ന് നിർത്തി അവനെ നോക്കി... അപ്പോഴും രുദ്രൻ നിർവികാരം ആയി പുറത്തേക്കു നോക്കി നിൽക്കുകയാണ്........ രുദ്ര......നീ എന്താ ഒന്നും പറയാത്തത്......... ചന്തു അവന്റെ തോളിലേക്ക് കൈ വച്ചു....... ചന്തു.....ഡാ """".....പൊട്ടി കരഞ്ഞു കൊണ്ട് ചന്തുവിനെ ചുറ്റി പിടിച്ചു........ ചന്തു അവൾ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിക്കാൻ എനിക്കു തോന്നിയില്ല.........എനിക്കു അറിയാം ഒരു സഹോദരന്റെ ആവലാതി ആണ് നിന്നിൽ ഉള്ളത്.............. അത് അവളെ ഓർത്ത് മാത്രം അല്ല നിന്നെ ഓർത്തു കൂടെ ആണ്.... ഇതിപ്പോ ഡേവിഡിനെയോ അയാളുടെ ആൾക്കാരെ അല്ല ഭയക്കേണ്ടത് അയാളെ"""" ആണ് ചന്തു സ്‌ട്രെസ് ചെയ്‌താണ്‌ അത് പറഞ്ഞത്.... മ്മ്മ്.... ""ഞാൻ ഇവിടെ നിന്നും ഇറങ്ങിയ നിമിഷം മുതൽ അയാളുടെ ആൾകാർ എന്റെ പുറകിൽ ഉണ്ട്..... അയാളിൽ നമുക്ക് സംശയം ഇല്ല എന്ന് തന്നെ ആണ് ഇപ്പോഴും അയാളുടെ ധാരണ.... വീണ്ടും ഡേവിഡിലേക്കുള്ള എന്റെ ശ്രദ്ധ തിരിക്കാൻ ഉള്ള ഒരു വഴി മാത്രം ആയിരുന്നു ഇന്നത്തെ ഈ കോട്ടെഷൻ.... അവന്മാർ എടുത്തു പറയുന്നുണ്ട് ഡേവിഡ് മുതലാളിക്ക് വേണ്ടി ആണെന്ന്... മ്മ്ഹ """ഞാൻ അത് വിശ്വസിക്കും എന്ന് ആണ് അയാളുടെ പ്രതീക്ഷ...... രുദ്രൻ ചന്തുവിനെ നോക്കി..... അല്ല രുദ്ര ഒരുപക്ഷെ അത് ഡേവിഡിന്റെ ആൾകാർ ആണെങ്കിലോ...... ചന്തു സംശയത്തോടെ നോക്കി..... ഒരിക്കലും അല്ല ചന്തു ..... ഡേവിഡ് ഇനി കോടതി വഴി ജാമ്യം എടുക്കും അല്ലാതെ അയാൾ ഈ സാഹസത്തിനു മുതിരില്ല... പിന്നെ അയാളുടെ കൂട്ടാളികൾ അയാൾ അകത്തു കിടക്കുമ്പോൾ ഒന്നിനും ഇറങ്ങി തിരിക്കില്ല....... രുദ്ര...നീ എന്താ ചെയ്യാൻ പോകുന്നത് എന്താണെങ്കിലും അധികം റിസ്ക് ഈ സമയം എടുക്കണ്ട..... ചന്തു ശാസനോയോടെ പറഞ്ഞു...

ഏയ് ഇല്ല.... കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട് അതിനു എനിക്കു തെന്മല കാട്ടിലെ ഊരിൽ പോകണം......... നീ തനിച്ചു പോകണ്ട... ഞാൻ കൂടെ വരാം.... സംശയങ്ങൾ ഒരുമിച്ചു തന്നെ തീർക്കാം...... ചന്തു അവനെ നോക്കി ഒന്ന് നോക്കി.. വേണ്ട ചന്തു ഞാൻ പോകുന്നത് അത് രഹസ്യം ആയി ഇരിക്കണം നമ്മൾ അല്ലാതെ മൂന്നാമത് ഒരാൾ അറിയാൻ പാടില്ല.... നീ പേടിക്കണ്ട എനിക്കു ഒരു അപകടവും വരില്ല...... എനിക്ക് ഒരു ലക്ഷ്യം ഉണ്ട് ഒരു പക്ഷേ നിന്നോട് പോലും പറയാൻ കഴിയാത്ത ലക്ഷ്യം........ അതെന്തു ലക്ഷ്യം..... ഞാൻ പോലും അറിയാൻ പാടില്ലാത്ത എന്ത് ലക്ഷ്യം ആണ് നിനക്കുള്ളത്.......ചന്തു പുരികം ഉയർത്തി നോക്കിയവനെ.... നീ ഇപ്പോൾ എന്നോട് ഒന്നും ചോദിക്കരുത് ഒരു പക്ഷേ നീ അത് അറിഞ്ഞാൽ നീ എന്നെ വിലക്കും...നീ എന്നെ തടയും അങ്ങനെ സംഭവിച്ചാൽ നികത്താൻ ആകാത്ത ഒരു വിടവ് നമുക്ക് ഉണ്ടാകും.... ഒരു വലിയ ദുരന്തം ഉണ്ടാകും..... നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിൽ ആകുന്നില്ല രുദ്ര.... നീ എന്തൊക്കെയോ ഒളിപ്പിക്കുന്നണ്ട് അല്ലങ്കിൽ തന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് ചില സമയങ്ങളിൽ നീ ഈ ലോകത്തു അല്ല........... ചന്തുവിന്റെ വാക്കുകളെ കേട്ടതും രുദ്രൻ അവന്റെ തോളിലേക്കു വലതു കൈ വച്ചു....... """രുദ്രൻ ഒന്നും ചിന്തിക്കാതെ ഇറങ്ങി തിരിക്കില്ല....നിനക്കത് പിന്നീട് മനസിൽ ആകും നിന്റെ സഹായം അത് എപ്പോൾ വേണം എന്നു ഞാൻ പറയും..... പിന്നെ എല്ലാവരും സുരക്ഷിതർ ആയിരിക്കും ഈ ഞാൻ ഉൾപ്പടെ.........അതെന്റെ വാക്ക്.... മ്മ്.... """ചന്തുവിന്റെ തോളിൽ ഒന്ന് അമർത്തിയിട്ടു തലയൊന്നു ആട്ടി രുദ്രൻ ബാൽക്കണിയിൽ നിന്നും പുറത്തേക്കിറങ്ങി.....

ചന്തു അസ്വസ്ഥതയോടെ ചാരുപാടിയിലേക്കു ഇരുന്നു......... ""എന്താണ് രുദ്രൻ മറച്ചു പിടിക്കുന്നത് """... ഡ്രഗ് മാഫിയയുടെ തലവൻ ആരാണെന്നു മനസിൽ ആക്കി കഴിഞ്ഞു... കുറച്ചു തെളിവ് കൂടി ആയാൽ അയാളെ നിയമത്തിനു മുൻപിൽ കൊണ്ട് വരാം...ങ്ഹാ.... ""ഈ ഭ്രാന്തൻ ആയതു കൊണ്ട് പറയാനും പറ്റില്ല നിയമത്തിനു വട്ടു തട്ടാൻ ഇട്ടു കൊടുക്കില്ല.... എന്നാലും അത് അല്ല കാര്യം ..... മറ്റെന്തോ ഒന്നുണ്ട്....... ഒരുപക്ഷെ ജാതവേദാൻ ആയി ബന്ധപെട്ടത് ആണോ...? അതേ.... """കളക്ടർ കൂടുതൽ ആലോചിച്ചു തല പുകക്കണ്ട...... പോയി കിടന്നുറങ്ങാൻ നോക്കു.... കൊച്ചവിടെ കാത്തിരിക്കും എന്റെ കുഞ്ഞന് കൂട്ടായി ഉടനെ ഒരു കുഞ്ഞാപ്പുനെ വേണം....... ചിരിച്ചു കൊണ്ട് രുദ്രൻ വാതിലിൽ നിന്നും തല അകത്തേക്കു ഇട്ടു കൊണ്ട് ചന്തുവിനെ കണ്ണ് ചിമ്മി കാണിച്ചു..... പോടാ അവിടുന്ന് കള്ള തിരുമാലി ബാക്കി ഉള്ളവർക്കു ടെൻഷൻ മുഴുവൻ തന്നിട്ട് കിണിക്കുന്നോ..... ചന്തു അവിടെ ഇരുന്ന ഫ്ലവർ വെസ് കയ്യിൽ എടുത്തു എറിയാൻ ആയി ആഞ്ഞു.... ആയോ.... എറിയല്ലേ മോനെ.... ഞാൻ പോയേക്കാം...... രുദ്രൻ മുണ്ട് മടക്കി മുറിയിലേക്കു നടന്നു............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട ഏല്ലാം പാക്ക് ചെയ്തു.... ദാ ഏല്ലാം ഒന്നുടെ നോക്കണേ.... കട്ടിലിൽ വച്ചിരിക്കുന്ന ചെറിയ ട്രാവൽ ബാഗിലേക്കു ചൂണ്ടി വീണ... മ്മ്മ്.... """അത് ഒക്കെ മതി എന്റെ വാവേ രണ്ടു ദിവസത്തെ കാര്യം അല്ലെ ഉള്ളു എന്റെ പൊന്നെ... അവൻ ആ ബാഗെടുത്തു ഓരം ചേർത്തു മാറ്റി.... അവളെ കൈകളിൽ കോരി എടുത്തു കട്ടിലിലേക്ക് കിടന്നു....... രുദ്രേട്ട.... """ ഞാനും വരട്ടെ..... വീണ അവന്റെ നെഞ്ചിലേ രോമത്തിൽ മുഖം ചേർത്തു കൊഞ്ചി....

എവിടെ ഇരികത്തൂർ മനയിലേക്കു ഇത്രേം ദൂരം നീ യാത്ര ചെയ്യാൻ.... ഞാൻ ടൂർ പോവല്ല ആ കൊച്ചിനെ അവിടെ കൊണ്ട് ചെന്നു കുറച്ചു ദിവസം നിർത്താൻ പോവാ.......... എന്നാലും.......രുദ്രേട്ടൻ രണ്ടു ദിവസം കഴിഞ്ഞു അല്ലെ വരൂ....... രുദ്രേട്ടനു നാളെ തന്നെ വന്നൂടെ....രുദ്രന്റെ കവിളിൽ ചുണ്ട് അമർത്തിയവൾ.... കൂടുതൽ പതപ്പിക്കണ്ട കൊണ്ടു പോകില്ല....രുദ്രൻ ഇടുപ്പിലൂടെ കൈ ചുറ്റി നെഞ്ചിലേക്കു ചേർത്തു കിടത്തി........ മ്മ്മ്ഹ """""...... പ്ലീസ്.... """എന്റെ രുദ്രേട്ടൻ അല്ലെ... ഉവ്വ്.... ഒരു കുഴിമന്തി വാങ്ങി തരാൻ കൊണ്ടു പോയതിനു നിന്റെ പൊന്നാങ്ങള എന്നെ ഇനി പറയാൻ ബാക്കി ഒന്നും ഇല്ല..... ഇനി ഇതൂടെ അറിഞ്ഞിട്ടു വേണം അവനു ബിപി കൂടാൻ... അത്യാവശ്യം ബിപി കൂടാൻ ഉള്ള ഡോസ് ഞാൻ ആൾറെഡി കൊടുത്തിട്ടുണ്ട്........ എന്ത്.....? അവൾ സംശയത്തോടെ നോക്കി.... ഏയ്... ചുമ്മാ പറഞ്ഞതാ പെണ്ണേ.... വാ കിടന്നുറങ്ങാൻ നോക്ക് എനിക്ക് രാവിലെ പോണം....... വീണയുടെ നെറുകയിൽ തലോടുമ്പോൾ അവന്റെ നെഞ്ചം വല്ലാതെ വിങ്ങി... അവളെ മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു............ മയക്കത്തിലേക്ക് പതിയെ വീണ അവന്റെ മുൻപിൽ അവ്യക്തമായ നിഴൽ..... അത് അവനെ വലിച്ചു കൊണ്ട് ദൂരേക്കു നടന്നു....... ഇരുളിൽ കൂടി അൽപ ദൂരം ചെന്ന ശേഷം അയാൾ ഒന്ന് നിന്നു..... നിലാവെളിച്ചം ചെറുതായി അയാളുടെ മുഖത്തേക് പതിച്ചു.......... രുദ്രൻ ഒന്ന് ഞെട്ടി... താൻ തന്നെ അല്ലെ അത്........ തന്റെ മുഖം ഇത്‌....... പെട്ടന്ന് അവന്റെ ചുണ്ടുകൾ മന്ത്രിച്ചു...... സിദ്ധാർത്ഥൻ........ """""" അതേ """""നിന്നിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഭാവം സിദ്ധാർത്ഥൻ.........

""""സിദ്ധാർത്ഥന്റെ മുഖത്ത് പുഞ്ചിരി വിടർന്നു....... """"ഒരിക്കൽ ജലന്ധരനെ നേരിടാൻ എനിക്ക് കഴിഞ്ഞില്ല ഞാൻ തോറ്റു പോയി അതിന്റെ നഷ്ടം വലുതാണ് ..... പക്ഷേ നിനക്ക് അതിനു കഴിയണം.....നിന്റെ കുഞ്ഞിന് വേണ്ടി... നിന്റെ പെണ്ണിന് വേണ്ടി... ഈ ലോകത്തിനു വേണ്ടി ആ ദുരാത്മാവിനെ പിടിച്ചു കെട്ടണം..... നീ അവനിലും ശക്തി ആർജ്ജിക്കണം അവൻ അറിയാതെ അവനെ നേരിടാൻ ഉള്ള അടവുകൾ നീ പ്രാപ്തം ആക്കണം......ചുവടുകൾ പിഴച്ചത് സിദ്ധാര്ഥന് ആണ് രുദ്രന് പിഴവ് പാടില്ല..... നിന്റെ മുൻപിൽ തെളിഞ്ഞു വരുന്ന വഴിയിലൂടെ നീ സഞ്ചരിക്കുക.... വിജയം സുനിശ്ചിതം............. പറഞ്ഞു തീർന്നത് ഇരു ആത്മാവിന് ഇടയിൽ ഇരുട്ടു വന്നു മൂടി....... മുൻപിൽ ഉള്ള സിദ്ധാർത്ഥന്റെ രൂപത്തെ അത് മറച്ചു..... സിദ്ധാർത്ഥ...... സിദ്ധാർത്ഥ....... """"രുദ്രൻ ഞെട്ടി പിടഞ്ഞു കണ്ണ് തുറന്നു .... അപ്പോഴും അവന്റെ നെഞ്ചിൽ വീണ സുഖം ആയി ഉറങ്ങുന്നുണ്ട്.... പതിയെ അവളെ മാറ്റി കിടത്തി കൊണ്ട് എഴുനേറ്റു.... ലൈറ്റ് ഇട്ടു കൊണ്ട് ടേബിളിനു അടുത്തേക്ക് നടന്നു... പരവേശം ഏറി ജഗ്ഗിലെ വെള്ളം മുഴുവൻ വായിലേക്കു കമഴ്ത്തി......... ജഗ് താഴെ വച്ചു മുന്പിലെ കണ്ണാടിയിലേക്കു നോക്കി നിന്നു..... തന്നിലെ മാറ്റങ്ങൾ...... താൻ പോലും അറിയതെ ചെയ്ത് കൂട്ടുന്നത്.... എന്താണിതൊക്കെ.... രണ്ടു കൈ കൊണ്ട് മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് കട്ടിലിലേക്ക്‌ ഇരുന്നു തൊട്ട് അപ്പുറത്തു ഒന്നും അറിയാതെ നിഷ്കളങ്കമായി ഉറങ്ങുന്ന വീണയെ നോക്കി........... വാവേ """".....രുദ്രേട്ടനോട് ക്ഷമിക്കണേ മോളേ... കുറച്ചു നാൾ നിന്നെ... നിന്നെ... എനിക്ക് വിഷമിപ്പിക്കേണ്ടി വരും....അറിഞ്ഞു കൊണ്ട് അല്ല എന്റെ അവസ്ഥ അതാണ്‌.... എന്റെ സാഹചര്യം അതാണ്..... ഉറങ്ങി കിടക്കുന്ന അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി അവന്റെ കണ്ണുനീർ അവളുടെ നെറ്റിയെ നനച്ചു...............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story