രുദ്രവീണ: ഭാഗം 80

rudraveena

എഴുത്തുകാരി: മിഴിമോഹന

"""""അപ്പോൾ രുദ്രപ്രസാദിനെ ഏറ്റെടുക്കാൻ ഇരികത്തൂർ മന തയാറായികൊള്ളൂ.... """"നിറഞ്ഞ ചിരി സഞ്ജയന് സമ്മാനിച്ചു കൊണ്ടവൻ കാർ മുന്നോട്ടു എടുത്തു.............. സഞ്ജയൻ കഴുത്തിലെ രക്ഷയിൽ മുറുകെ പിടിച്ചു കൊണ്ട് ആ കാലഭൈരവനെ നോക്കി തൊഴുതു.... നിന്റെ വാക്കിന് തടസം നില്കാൻ വെറും മനുഷ്യൻ ആയ ഞാൻ ആര്....? 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മുൻപിലെ ലക്ഷ്യസ്ഥാനത്തേക്കു കാർ കുതിക്കുമ്പോൾ പുറകിലെ ശത്രുക്കളുടെ സാന്നിധ്യം രുദ്രൻ മനസ്സിൽ ആക്കി കഴിഞ്ഞിരുന്നു... അവന്റെ മുഖത്ത് ഗൂഡ ചിരി പടർന്നു...... പതിയെ സഞ്ജയൻ കഴുത്തിൽ ചാർത്തി തന്ന രുദ്രാക്ഷത്തിൽ പിടി മുറുക്കി....... മനസ്‌ കൊണ്ട് ആ മഹാദേവനെ വന്ദിച്ചു......... വാവ കാളിങ്...... """ഫോൺ റിങ് ചെയ്തതും ചിരിച്ചു കൊണ്ട് കാർ ഒരു വശത്തേക്കു ഒതുക്കി..... അവളുടെ ചോദ്യങ്ങൾക് മറുപടി നൽകുമ്പോൾ ഇരികത്തൂർ മനയിൽ ആണ് താൻ എന്ന് അവളെ വീണ്ടും വീണ്ടും വിശ്വസിപ്പിക്കേണ്ടി വന്നു..... എപ്പോഴും വിളിക്കേണ്ട എന്ന് അവളോട് പറയുമ്പോൾ അവന്റ നെഞ്ചം ഒന്ന് വിങ്ങി... അവളുടെ ശബ്ദം കേൾക്കുമ്പോൾ ഒരുപക്ഷെ അവളുടെ സാമീപ്യം കൊതിക്കുന്ന മനസിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല എങ്കിൽ താൻ തകർന്ന് പോകും എന്ന് അവനു അറിയാം.................കുറച്ചു നേരം കണ്ണടച്ച് സീറ്റിലേക്ക് ചാരി കിടന്നവൻ പിന്തിരിയാൻ പാടില്ല എന്ന് മനസിനെ ഒന്ന് കൂടി പറഞ്ഞു പഠിപ്പിച്ചു കൊണ്ട് കാർ മുൻപോട്ടു എടുത്തു........ ഇനിയും മണിക്കൂറുകൾ ബാക്കി ലക്ഷ്യ സ്ഥാനത്തു എത്താൻ........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇല്ലത്തെ കോലായിലെ ചാര് കസേരയിൽ ചെറുതായി ഉച്ചമയക്കത്തിലേക്കു പോയിരുന്നു പുതുമന തിരുമേനി......

മുറ്റത്തു അപരിചതം ആയ വണ്ടിയുടെ ശബ്ദം കേട്ടതും കണ്ണ് തുറന്നു നോക്കി... അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണുകൾ വികസിച്ചു പ്രതീക്ഷിക്കാത്ത ആ അതിഥി അദ്ദേഹത്തെ ഞെട്ടിച്ചു......... ഇരികത്തൂർ സഞ്ജയൻ ഭട്ടത്തിരിപ്പാട്..... """"അയാളുടെ നാവ് ആ പേര് ഉച്ഛരിച്ചു... ഞൊടിയിടയിൽ മുറ്റത്തേക്കു ഇറങ്ങി വന്നു... സഞ്ജയൻ കുഞ്ഞേ """"....പ്രതീക്ഷിച്ചില്ല ഇല്ലത്തോടുള്ള ഈ വരവ്... അതും ഇരികത്തൂർ മനയിലെ ഇളമുറ തമ്പുരാൻ പുതുമന ഇല്ലം തേടി വന്നത്...... പുതുമന തിരുമേനി വാചാലൻ ആയി കഴിഞ്ഞിരുന്നു....... ചെറു പുഞ്ചിരിയോടെ പുതുമനയെ നോക്കി നിന്നു സഞ്ജയൻ..... ഈശ്വര കുഞ്ഞിനോട് അകത്തേക്കു കയറി ഇരിക്കാൻ പറഞ്ഞും ഇല്ല.... വരൂ... ""കുഞ്ഞേ.... അയാൾ സന്ജയനെ കൊണ്ടു അകത്തേക്കു കയറി..... പഴമ ഒട്ടും കുറയാതെ പുതുമയോടെ സൂക്ഷിക്കുന്ന ഇല്ലം..... സ്ഥാനം തെറ്റാതെ കൃത്യതയോടെ സൂക്ഷിക്കുന്ന നടുമുറി ........ ഇരിക്ക് കുഞ്ഞേ..... ""കുഞ്ഞ് വന്നത്.... തിരുമേനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ സംയമനത്തോടെ ശ്രവിക്കണം.... രുദ്രനും വീണകും ഇരികത്തൂർ മനയുമായി ഉള്ള ബന്ധം അങ്ങേക്കു അറിവുള്ളത് അല്ലെ.... മ്മ്മ്... ""അതേ കുഞ്ഞേ... എല്ലാ കഥകളും രുദ്രൻ പറഞ്ഞിട്ടുണ്ട്... അവരുടെ കുഞ്ഞിനെ കാത്തിരിക്കുന്ന ജലന്ദരന്റെ പുനർജ്ജന്മം ജാതവേദനെ കുറിച്ചും .......ആ കുഞ്ഞിന്റെ കൈ കൊണ്ടുള്ള അവന്റെ മരണം...പക്ഷേ അത് മാത്രം എനിക്ക് മനസിൽ ആകുന്നില്ല ഒരു കുഞ്ഞിനാൽ അവൻ എങ്ങനെ മരണപ്പെടും.... ദൈവത്തിനു തുല്യം അല്ലെ പിഞ്ചു പൈതങ്ങൾ.... രുദ്രൻ പറയാൻ മടിച്ച കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് തിരുമേനി.....

"""സഞ്ജയൻ ഒന്ന് നിർത്തി .... നമുക്ക് ഒന്ന് സ്വസ്ഥം ആയി സംസാരിക്കാൻ പറ്റിയ സ്ഥലം....... "" ഹാ...."""തൊടിയിലേക്കു പോകാം അവിടെ നിന്നാൽ ക്ഷേത്രം കാണാം... കുടുംബ ക്ഷേത്രം ആണേ അവിടെ ക്ഷേത്ര കുളം ഉണ്ട് ആ പടവിൽ ഇരിക്കാം.... പുതുമന എഴുനേറ്റു അകത്തേക്കു നോക്കി...... ഗൗരി..... ""ആ നേര്യത് ഇങ്ങു എടുത്തോളൂ..... സഞ്ജയന്റെ മിഴികൾ ആ ശബ്ദം പോയ ദിക്കിലേക്കു ഒഴുകി....... വല്ലാത്തൊരു വശ്യതയോടെ അവൻ നോക്കി നിന്നു ഉള്ളിൽ എവിടെയോ ആരെയോ കാണാൻ കൊതിക്കുന്ന ഹൃദയം വിങ്ങി പൊട്ടും പോലെ തോന്നിയവന്... ഗൗരി.... ""അവന്റെ ഉള്ളം മന്ത്രിച്ചു... ചന്ദനത്തിന്റെ നിറമുള്ള ആ പെൺകൊടി അകത്തു നിന്നും ഇറങ്ങി വന്നു കറുത്ത കര ഉള്ള കസവു സാരിയിൽ അവൾ ദേവത ആയിരുന്നു....മിഴികൾ മറ്റെവിടെയോ അലസം ആയി പായുന്നു എങ്കിലും നടുമുറിയിലെ വസ്തുക്കളിൽ ഒന്നും തട്ടാതെ കൃത്യം ആയി കൈയിൽ കരുതിയ നേര്യതു അച്ഛന് നല്കിയവൾ......... എന്റെ മോളേ കുഞ്ഞിനു ഓർമ്മ കാണുമല്ലോ.....""" നേര്യതു വാങ്ങി ദേഹം പുതച്ചയാൾ സഞ്ജയൻ നോക്കി ഓർമ്മ ഉണ്ട്..... """ചെറു ചിരിയോടെ പറയുമ്പോഴും ആ മിഴികളിലേക് അറിയാതെ നീളുന്ന തന്റെ ദൃഷ്ഠി നിയന്ത്രക്കാൻ പാടു പെട്ടു...... ഗൗരിക് മനസ്സിൽ ആയോ... അന്ന് രുദ്രേട്ടന്റെ വേളിക് പോയപ്പോൾ മോളേ വഴക്കു പറഞ്ഞ ആളാണ്.... അന്ന് ഇവിടെ വന്ന ശേഷം കുട്ടി ഒരുപാട് കരഞ്ഞു... പാവം അവളുടെ വിധിയെ ഓർത്ത്........ പുതുമനയുടെ വാക്ക് കേട്ടതും അവളുടെ ചുണ്ടിൽ നിറഞ്ഞ ചിരി മാറി സങ്കടച്ചായ നിഴലിക്കുന്നത് അവൻ കണ്ടു.... ആയിരം കടാരകൾ ഒരുമിച്ചു ഹൃദയത്തിൽ കുത്തി ഇറക്കുന്ന വേദന തോന്നി അവന്.....

ഞാൻ അന്ന് അറിയാതെ..... ക്ഷമിക്കണം... എന്റെ മാനസികാവസ്ഥ അന്ന് ശരിയല്ലായിരുന്നു... അവന്റെ കണ്ണൊന്നു നനഞ്ഞു... ഏയ് അത് ഒന്നും കുഴപ്പം ഇല്ല കുഞ്ഞേ എന്റെ മോള് ഇതൊക്കെ എത്ര കേട്ടിരിക്കണ്... ഇപ്പോൾ ഞങ്ങൾക്കിത് ശീലം ആണ്.... കുഞ്ഞ് വരൂ..... പുതുമന മുൻപോട്ടു നടന്നു.... തിരിഞ്ഞു അകത്തേക്കു കയറുന്ന ഗൗരിയെ ഒരുമാത്ര കൂടി നോക്കിയവൻ അയാൾക്കൊപ്പം പുറത്തേക്കിറങ്ങി....... വിശാലമായ തൊടി കുറച്ചു അകലെ ക്ഷേത്രം കാണാം.... കുള പടവുകൾ ഇറങ്ങിയവർ താഴേക്കു ചെന്നു....... ഇവിടെ ഇരിക്കാം കുഞ്ഞേ ഇതിലും ശാന്തം ആയ സ്ഥലം വേറെ ഇല്ല...."""""" അയാൾ പടവിലേക്കു ഇരുന്നു.... തൊട്ടു അടുത്തായി സഞ്ജയനും ഇരുന്നു........ പറ കുഞ്ഞേ എന്താണ് രുദ്രൻ കുഞ്ഞ് എന്നോട് മറച്ചു വച്ചതു...... തിരുമേനി ചോദിച്ച ചോദ്യത്തിന്റെ ഉത്തരം... പിഞ്ചു കുഞ്ഞിനാൽ അയാൾ എങ്ങനെ കൊല്ലപ്പെടും എന്ന്...? രുദ്രന്റെ ബീജത്തിൽ നാമ്പെടുത്ത പുത്രനാൽ അയാൾ ഇല്ലാതാകണം എന്നെ ഞാനും പറഞ്ഞുള്ളു അതിനു അർത്ഥം ഏതു കാലഘട്ടത്തിൽ വേണമെങ്കിലും അത് നടക്കാം... അവന്റെ ശൈശവത്തിൽ.... അവന്റെ ബാല്യത്തിൽ അവന്റെ കൗമാരത്തിൽ.... അവന്റെ യൗവനത്തിൽ... കാലഘട്ടം ഏതും ആകാം....... പക്ഷേ അത് വരെ അയാൾ അടങ്ങി ഇരിക്കുമോ ആ കുഞ്ഞിനെ ഇല്ലാതാകാൻ ശ്രമിക്കില്ലേ... ആ മുത്ത്‌ കൂടി കൈയിൽ വന്നാൽ അയാൾ ഒരു നിമിഷം പോലും സമയം കളയില്ല... രുദ്രനും വീണയും ഉണ്ണിയും ആ കുഞ്ഞും ഏല്ലാം... ഏല്ലാം അയാൾ ഇല്ലാതാക്കിലെ.... പുതുമന സംശയത്തോടെ നോക്കി...... ഇല്ലാതാക്കും.... ""അവസാനം ഇരികത്തൂർ മന അയാൾ ചുട്ടു ചാമ്പൽ ആക്കും.......

തലമുറകൾ കൈ മാറി വന്ന ചികില്സവിധികൾ തച്ചുടക്കും അയാൾ........ സഞ്ജയന്റെ ശ്വാസം ഉയർന്നു പൊങ്ങി...... എങ്കിൽ അവന്റെ മരണം തന്നെ അല്ലെ നല്ലത്... രുദ്രനാൽ വേണ്ട രുദ്രൻ വിചാരിച്ചാൽ അവന്റെ കുഞ്ഞിനാൽ........ പുതുമന ആകാംഷയോടെ നോക്കി..... രുദ്രൻ വിചാരിച്ചാലും അയാളെ തളർത്താൻ കഴിയില്ല....ആഭിചാരത്തിലൂടെ ശക്തി ആർജിച്ച ദുരാത്മാവ് ആണവൻ....... ആ പടവുകളിലേക്കു പുറകോട്ടു പതിയെ ചാഞ്ഞു കിടന്നു സഞ്ജയൻ... പിന്നെ....പിന്നെ.... എന്ത് ചെയ്യാൻ കഴിയും നമുക്ക്‌.... ഉൾകിടിലത്തോടെ ആണ് പുതുമന അത് ചോദിച്ചത്..... അയാളേക്കാൾ ശക്തി ആർജ്ജിക്കണം രുദ്രൻ അയാൾക്കു മീതെ വളരണം... അയാൾ ഹൃദിസ്ഥം ആക്കിയ ആഭിചാരത്തിനു വിപരീതം ആയ മന്ത്ര തന്ത്രങ്ങൾ രുദ്രൻ മനഃപാഠം ആക്കണം....... അല്ല എങ്കിൽ കൊടിയ വിപത്തു നടക്കും ഭയപ്പെട്ടത് വിദൂരം അല്ലാതെ തന്നെ നമ്മളെ തേടി വരും..... സഞ്ജയൻ ഒന്ന് നിർത്തി ശ്വാസം വലിച്ചു വിട്ടു കൊണ്ട് തുടർന്നു....... """"""""""""രുദ്രനും വീണയും ഒന്നായപ്പോൾ രുദ്രനിൽ ആർജിച്ച ശക്തി അത് ജലന്ദരനിൽ ഭയം ഉളവാക്കി ... പക്ഷേ അവർ ഒന്നാകേണ്ടത് അവന്റെ ആവശ്യം ആയതു കൊണ്ട് തന്നെ അവൻ ഒതുങ്ങി അതിനാൽ തന്നെ വീണ്ടും അവൻ ശക്തമായ ആഭിചാരത്തിലൂടെ രുദ്രന് മീതെ വന്നു... അവനെ ഇല്ലാതാക്കാൻ....... രുദ്രൻ ഇല്ലാതായാൽ അവന്റെ കുഞ്ഞിനേയും ഇല്ലാതാകാൻ അവനു നിഷ്പ്രയാസം കഴിയും... ശൈശവ ബലി തന്നെ അവൻ നടത്തും..... കുഞ്ഞേ """""....പുതുമനയിൽ നിന്നും ഒരു അലർച്ച ആയിരുന്നു അവൻ കേട്ടത്... മ്മ്മ്മ് """.... സത്യം ആണ് തിരുമേനി....

എല്ലാവരെയും ഇല്ലാതാക്കി ആ മുത്ത്‌ കൈവശം വന്നാൽ രുദ്രന്റെ കുഞ്ഞിനെ അവന്റെ മൂർത്തികൾക് അവൻ ബലി നൽകും...... അതോടെ അവൻ ആരാലും തടുക്കാൻ കഴിയാത്ത ദുർശക്തി ആയി മാറും...... കുഞ്ഞേ ഒന്നും മനസ്സിൽ ആകുന്നില്ല.... രുദ്രൻ എങ്ങനെ അവനെ തളർത്താൻ ഉള്ള സിദ്ധി കൈവരിക്കും....... തിരുമേനി നമ്മൾ അഭിമുഖികരിക്കേണ്ട മറ്റൊരു പ്രശ്നം ഉണ്ട്...... എന്ത്.....? രുദ്രൻ അവന്റെ പുത്രൻ യൗവനയുക്തൻ ആകും വരെ ജലന്ധരനെ വധിക്കാൻ അനുവദിക്കില്ല....... ..... ആ തീരുമാനത്തിന് മുൻപിൽ എനിക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.... ഒരു അച്ഛന്റ സ്വാർത്ഥത ആണ് അത്.. അതിനെ ചോദ്യം ചെയ്യാൻ എനിക്ക് ആവില്ല... അത് വരെ ആ കുഞ്ഞ് സുരക്ഷിതൻ ആയിരിക്കുമോ..... പുതുമന സംശയത്തോടെ നോക്കി... അവനെ സംരക്ഷിക്കാൻ രുദ്രന് മാത്രമേ കഴിയു...... ജലന്ധരനെ എന്നന്നേക്കും ആയി രുദ്രൻ തളർത്തണം..... ഇരികത്തൂർ മനയുടെ നിലവറക്കുള്ളിൽ അവൻ ഹൃദിസ്ഥം ആക്കേണ്ട മന്ത്രങ്ങൾ ഉണ്ട്... അത് ഉൾകൊള്ളാൻ അവന്റെ മനസും ശരീരവും ഒരു പോലെ പ്രാപ്തം ആകണം അതിനായി നീണ്ട ഉപവാസം അവൻ അനുഷ്ടിക്കണം......... എങ്കിൽ മാത്രമേ തന്ത്രങ്ങൾ വഴി പോലെ പഠിച്ചെടുക്കാൻ അവനു കഴിയൂ.... സിദ്ധാർത്ഥന്റെ വിധി ഇനി ആവർത്തിക്കരുത്..... ഹോ.... ""സമാധാനം കുഞ്ഞേ.... മുന്നിൽ തെളിഞ്ഞ വഴി അത് ഈശ്വരൻ തന്നത് ആണ്.. രുദ്രൻ പെട്ടന്നു തന്നെ ഏല്ലാം ഹൃദയസ്തം ആക്കും.... മ്മ്മ്ഹ്ഹ്.... """അവിടെ കൊണ്ടും പ്രശനങ്ങൾ തീരില്ല...തിരുമേനി.... ഇനി എന്താണ് കുഞ്ഞേ കുഴപ്പം.... രുദ്രൻ ജലന്ധരനെ തളർത്തിയാൽ പിന്നീട് അവന്റെ കുഞ്ഞ്.....

അവൻ തേടി വരട്ടെ ആ ശത്രുവിനെ ഇല്ലാതാകാൻ സമയവും സന്ദർഭവും ഒത്തു വരുമ്പോൾ.......... ദൈവ നിശ്ചയം അതായിരിക്കും.... പ്രശ്നം അത് അല്ല തിരുമേനി... വീണയും രുദ്രനും ഒന്നായപ്പോൾ അവനെക്കാൾ ശക്തി ആർജ്ജിച്ചു ജലന്ധരൻ...... ഇവിടെയും അങ്ങനെ സംഭവിച്ചാൽ രുദ്രൻ തന്നെ ഇല്ലാതാക്കാൻ അടവുകൾ ഹൃദിസ്ഥം ആക്കി എന്ന് അറിയുന്ന നിമിഷം അയാൾ അടങ്ങി ഇരിക്കില്ല..... അയാൾ രുദ്രനും മീതെ പറക്കും....... രുദ്രനെക്കാൾ ഇരട്ടി ശക്തി പ്രാപിക്കും അയാൾ... അയാൾ അറിയാതെ നോക്കിയാൽ പോരെ....? ഇരികത്തൂർ മനയിൽ തന്നെ ഉണ്ട് ശത്രുക്കൾ രണ്ടു ദിവസം രുദ്രൻ അവിടെ നിന്നാൽ തന്നെ ജലന്ദരന്റെ സംശയം വർധിക്കും......അപ്പോൾ പിന്നെ മന്ത്രങ്ങൾ ഹൃദിസ്ഥം ആക്കാൻ ആയി രുദ്രൻ അവിടെ നിന്നാൽ ഉണ്ടാകുന്ന കാര്യങ്ങൾ ഊഹിക്കാമല്ലോ.... മറ്റൊരു സ്ഥലം അതിനായ് നമുക്കു തിരഞ്ഞെടുത്താൽ പോരെ........?? എവിടെ ആണെങ്കിലും അത് ജലന്ധരനിൽ സംശയം സൃഷ്ടിക്കും നീണ്ട വ്രതവും ഉപവാസവും പ്രാർത്ഥനയും വേണം ജലന്ദരൻ സംശയം തോന്നാൻ അത് തന്നെ ധാരാളം........ പക്ഷേ രുദ്രൻ പിന്മാറാൻ തയ്യാർ അല്ല അവന്റെ കുടുംബത്തിന് വേണ്ടി രുദ്രൻ കണ്ടെത്തിയ മാർഗം..... അത്... അത്....... കണ്ണ് നിറഞ്ഞു കൊണ്ട് ഇടറിയ ശബ്ദത്തോടെ സഞ്ജയൻ പുതുമനയെ നോക്കി... എന്താ കുഞ്ഞേ....... എന്താ എന്റെ രുദ്രൻ കണ്ടെത്തിയ മാർഗം..... എന്താ കുഞ്ഞിന്റെ കണ്ണ് നിറഞ്ഞതു... പുതുമന വിറയ്ക്കുന്ന കൈ കൊണ്ട് സഞ്ചയന്റെ തോളിൽ പിടിച്ചു.... ആ കൈകളിൽ മുറുകെ പിടിച്ചവൻ ആ കണ്ണുകളിലേക്കു നോക്കി.... അവന്റെ അധരം ഒന്ന് വിറച്ചു.... ഇരികത്തൂർ മനയിലേക്കു ഒരു രോഗി ആയി ഇനി രുദ്രൻ വരൂ.......

""""" കുഞ്ഞേ...... """ഒരു അലർച്ചയോടെ അയാൾ കൈകൾ പുറകോട്ടു വലിച്ചു........വേണ്ട കുഞ്ഞേ അത് വേണ്ട....... മുള്ളു കൊണ്ട് പോലും എന്റെ രുദ്രന്റെ തൊലിപ്പുറം നീറാൻ പാടില്ല.... നമ്മൾ അല്ല തിരുമേനി തീരുമാനം എടുക്കേണ്ടത്.... കുറച്ചു നാളുകളായി രുദ്രനിലെ മാറ്റം ഞാനും ശ്രദ്ധിച്ചു തുടങ്ങിയിട്ടു.... പലപ്പോഴും രുദ്രനെ അല്ല ഞാൻ കണ്ടത് അവനിൽ കുടിയിരിക്കുന്ന ആ ദൈവാംശം ആണ്........... ആ ശക്തി ആണ് തീരുമാനങ്ങൾ എടുക്കുന്നത് രുദ്രന് പോലും എതിർക്കാൻ കഴിയാത്ത തീരുമാനങ്ങൾ.... ഒരു രോഗി ആയി വന്നാൽ ജലന്ദരനിൽ സംശയം ഉണ്ടാകില്ല.... ചികിത്സയോടൊപ്പം രുദ്രനിലെ ഓരോ ഞരമ്പിനെയും ഉണർത്തണം ജലന്ധരൻ എന്നാ ശത്രുവിനെ തളർത്താൻ........ എന്റെ രുദ്രൻ കുഞ്ഞ് ഇപ്പോൾ......? പോയി.... ആപത്തു സ്വയം ക്ഷണിച്ചു കൊണ്ടൊരു യാത്ര.......... എന്താണ് രുദ്രന്റ മനസ്സിൽ എന്ന് എനിക്ക് അറിഞ്ഞു കൂടാ..... നിഗൂഡം ആണത് ചന്തുവിനെ പോലും അറിയിക്കാതെ ആണവൻ പോയത്.... മ്മ്മ് """".... രുദ്രനെ ഏറ്റെടുക്കാൻ ഇരികത്തൂർ മന തയാറായി കഴിഞ്ഞു............ താമസിയാതെ ഉണ്ണിയും സുഖം പ്രാപിക്കും.... ഏല്ലാം ശുഭ സൂചകമായി കരുതാം അതേ നിവൃത്തി ഉള്ളു....... ആം.... ""ഒന്നും പറയാൻ കഴിയുന്നില്ല കുഞ്ഞേ..... നെഞ്ചകം പൊട്ടുന്നു.....

വീണ കുഞ്ഞ്.... അതിനെ ഈ അവസരത്തിൽ വേദനിപ്പിക്കാൻ ആ മഹേശ്വരന് തോന്നിയല്ലോ..... തിരുമേനി എനിക്ക് ഇരികത്തൂർ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അങ്ങ് ഇവിടെ ചെയ്യണം.... ഏഴു ദിവസം രുദ്രന്റെ പേരിൽ മഹാ മൃത്യുഞ്ജയ ഹോമം.......... അവനു ആപത്തു വരാതെ എന്റെ കൈയിൽ വന്നാൽ തിരിച്ചു കൊണ്ട് വരുന്നത് സർവ്വവും ചുട്ടു കരിക്കാൻ കഴിവുള്ള സംഹാര മൂർത്തി ആയ രുദ്രനെ ആയിരിക്കും..... അതെന്റെ വാക്ക്............അണച്ചു കൊണ്ട് സഞ്ചയൻ ഒന്ന് നിർത്തി............ ഈ വിവരം വല്യൊത്തു മറ്റാരും അറിയാൻ പാടില്ല... ചന്തു ഉൾപ്പടെ.... മറ്റൊരു ആപത്തിലേക്ക് ചന്തുവിനെ തള്ളി ഇടാൻ അവനു കഴിയില്ല..... അവന്റെ ജീവൻ ആണ് വല്യൊതെ ഓരോ മനുഷ്യരും എല്ലാവർക്കും വേണ്ടി അവൻ കുറച്ചു വേദന തിന്നാൻ പോകുന്നു.... ഇല്ല... ഇല്ല.. കുഞ്ഞേ പറയില്ല.... ഇന്ന് തന്നെ മുര്ത്യഞ്ജയ ഹോമം ഈ ഇല്ലത്തു തുടങ്ങും....പുതുമന പതിയെ എഴുനേറ്റു....... നേരം പതിയെ മങ്ങി തുടങ്ങിയിരുന്നു അസ്തമയ സൂര്യന്റെ അരുണിമ ചുറ്റും നിറഞ്ഞു തുടങ്ങി.....ഇല്ലത്തേക്ക് കടക്കുമ്പോൾ മുല്ലപ്പൂ വാസന ചുറ്റും നിറഞ്ഞു ..... സഞ്ജയൻ കണ്ണുകൊണ്ട് പരതി... കുറച്ചു അപ്പുറം മാറി ഗൗരി.... ഗൗരി... കുളിച്ചു ഈറൻ മാറി മറ്റൊരു ചേല ചുറ്റി പൂക്കൾ ഇറുക്കുന്നു....അവൻ ഒരു നിമിഷം നോക്കി നിന്നു ചെറു കാറ്റു വീശിയതും സഞ്ജയന്റെ പുറകിൽ നിന്ന മരത്തിൽ പടർന്ന മുല്ല വള്ളിയിൽ നിന്നും ഒരു പൂവ് പറന്നു മുഖത്തേക്കു വന്നു...ഒരു കയ്യാൽ അത് പിടിച്ചു മൂക്കിലേക്ക് അടുപ്പിച്ചവൻ വശ്യമായ പുഞ്ചിരി സമ്മാനിച്ചു.......... പ്രണയത്തോടെ അവളെ നോക്കി..... ആ കണ്ണുകൾ കുറുകി..........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story