രുദ്രവീണ: ഭാഗം 87

rudraveena

എഴുത്തുകാരി: മിഴിമോഹന

വല്യൊത്തേക്കു കാർ ചെല്ലുമ്പോൾ...... ദുർഗയുടെയും ചന്തുവിന്റെയും ഉള്ളം ഒന്ന് പിടഞ്ഞു........ കാർ നിർത്തി ഒരു നിമിഷം രണ്ടു പേരും പരസ്പരം നോക്കി........ ചന്തുവിന്റെ തൊണ്ട കുഴി വരളും പോലെ തോന്നി........ മോനെ........ """"അയാൾ സ്റ്റീയറിങ്ങിൽ ഇരുന്ന അവന്റെ കൈയിൽ മുറുകെ പിടിച്ചു........ വിനയന്റെ കാർ...... വല്യൊതെ കാർ പോർച്ചിൽ......ആ വരവ് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല....... അമ്മയും അമ്മായിയും ഇതൊനൊടകം ഏല്ലാം പറഞ്ഞു കാണും..... ചന്തു ഒരു കൈ കൊണ്ട് നെറ്റി തിരുമ്മി............ നിമിഷങ്ങൾക്കുള്ളിൽ എന്തോ ഓർത്തത്‌ പോലെ ദുർഗ പെട്ടന്നു ഡോർ തുറന്നു അകത്തേക്കു ഓടി...... ആ പ്രസാദേട്ടൻ വന്നല്ലോ... """വിനയേട്ടൻ... രുദ്രനെ കുറിച്ചു ചോദിക്കുവാരുന്നു... വിനയേട്ടാ രുദ്രൻ ഇപ്പോൾ....... """""""""......ശോഭ വിനയന് നേരെ തിരിഞ്ഞു.... വിനയ..... നീ എപ്പോൾ വന്നു....... ശോഭയെ പൂർത്തീകരിക്കാൻ സമ്മതിക്കാതെ ദുർഗ ഇടയിൽ കയറി.... ദാ ഇപ്പോൾ വന്നത് ഉള്ളു.... പിള്ളേരെ അന്വേഷിച്ചപ്പോഴേക് നീ വന്നു.... എവിടെ അവന്മാര് ... വിനയേട്ട.... രുദ്രൻ...... """തങ്കു പറയാൻ ആഞ്ഞതും ദുർഗ ഇടയിൽ കയറി....... ശോഭേ... രണ്ടു ഗ്ലാസ് ചായ ബാൽക്കണിയിലേക്കു കൊണ്ട് വരൂ...... എനിക്ക് വിനയനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.... വാ മുകളിലേക്കു പോകാം... അയാൾ വിനയന്റെ കൈയിൽ പിടിച്ചു..... മുകളിലേക്കു കയറുമ്പോൾ ദുർഗ തിരിച്ചറിഞ്ഞു അവരുടെ വായിൽ നിന്നും വിനയന് വേണ്ടത് കിട്ടിയില്ല എന്ന സത്യം.......... അയാൾ ഒന്ന് നിശ്വസിച്ചു... പിള്ളേർ എവിടെ.....? ഞാൻ അവന്മാരെ ഒന്ന് കാണാൻ വന്നത് ആണ്.... രുദ്രനെ..... രുദ്രനെ കാണുന്നില്ല വിനയ... എന്റെ മോൻ രണ്ടു ദിവസം ആയി മിസ്സിംഗ്‌ ആണ്... ഞാനും ചന്തുവും അവനെ തേടി നടക്കുവാണ്...... അയാൾ കണ്ണുനീർ ഒപ്പി കാണിച്ചു..... അവൻ എവിടെ പോകാൻ.......?

ഏതെങ്കിലും ഫ്രണ്ട്‌സ്ന്റെ വീട്ടിൽ കാണും....... ഒന്നും അറിയാത്തത് പോലെ അയാൾ പെരുമാറി... ഇല്ല.... എല്ലായിടത്തും അന്വേഷിച്ചു.... ഏതോ കേസ് അന്വേഷിക്കാൻ തെന്മല വരെ പോയിരുന്നു എന്നു ചന്തു പറഞ്ഞു..... അവനും അജിത് കൂടെ അവിടെ ഒക്കെ പോയി അന്വേഷിച്ചു പക്ഷേ രുദ്രനെ പറ്റി ഒരു വിവരവും കിട്ടിയില്ല....... അവൻ ട്രെയിനിങിന് ഡൽഹി പോയി എന്നാണ് ഇവരോട് ഇത്‌ വരെ പറഞ്ഞത്.......... ചായയും ആയി അകത്തേക്കു വന്ന ശോഭ അത് കേട്ടു കൈയിൽ പിടിച്ച ടീ ട്രേ ആയി നിന്നു....പ്രസാദേട്ടൻ എന്താ അങ്ങനെ പറഞ്ഞത്....അവർ ഒരു നിമിഷം ആലോചിച്ചു..... വീണമോൾ എവിടെ.....? വിനയൻ കൂർമ്മ ബുദ്ധിയോടെ ആരാഞ്ഞു........ ദുർഗയിൽ ഒരു മിന്നൽ പാഞ്ഞു.... ശോഭയോടാണ് ചോദ്യം... കാവിലമ്മേ..... അയാൾ ഒന്ന് കണ്ണടച്ച്.... വാവ എൻട്രൻസ് കോച്ചിങ്ന്റെ ക്ലാസ്സ്‌നു പോകുന്നുണ്ട്... രാവിലെ പോയി ഉച്ച കഴിഞ്ഞേ വരൂ....... ദുർഗ കണ്ണ് തുറന്നു.... ശോഭയിൽ നിന്നും ഉള്ള ആ മറുപടി അയാളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു..... .. ആാാ.... ""ഈ സമയത്തു സൂക്ഷിക്കണം അധികം യാത്ര ഒന്നും വേണ്ട എന്നു പറയണം..... ശോഭയുടെ കൈയിൽ നിന്നും ഒരു ഗ്ലാസ് കയിലേക്കു എടുത്തയാൾ..... ദുർഗയുടെ കൈയിലേക്ക് ചായ കൈമാറുമ്പോൾ ശോഭ അയാളെ സൂക്ഷിച്ചു നോക്കി... മനസ് നിറഞ്ഞ പുഞ്ചിരി അവൾക്കു ആയി സമ്മാനിച്ചയാൾ.......... താഴോട്ടു പൊയ്ക്കോളൂ എന്നു കണ്ണുകളാൽ ആജ്ഞ നൽകി....... വിനയ എന്റെ മോൻ.... നീ വിചാരിച്ചാൽ എന്റെ മോനെ കണ്ടെത്താൻ കഴിയില്ലേ........ '""""അയാൾ പറഞ്ഞു തീരും മുൻപ് ചന്തു അകത്തേക്കു വന്നു....

വിനയന്റെ മുഖം പെട്ടന്നു വിവർണ്ണം ആയി.... ദുർഗ അത് ശ്രദ്ധിച്ചു.... അയാളിലെ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു.... ചന്തു വിചാരിച്ചാൽ ഇതിനോടകം കണ്ടെത്താൻ കഴിയുമല്ലോ........ അയാൾ ചന്തുവിന് നേരെ നോക്കി... ആ നോട്ടത്തിൽ പലതും ഒളിഞ്ഞിരുന്നു.... ഒരിക്കലും കണ്ടെത്താൻ പാടില്ല എന്നു വിധി എഴുതി ശത്രുക്കൾ കൂടെ ഉണ്ടെകിൽ എന്ത് ചെയ്യാൻ കഴിയും അങ്കിൾ...... അതെന്താ മോനെ നീ അങ്ങനെ പറഞ്ഞത്... ദുർഗ ഒന്നും അറിയാത്തവനെ പോലെ അവനെ നോക്കി....... ഒന്നും ഇല്ല അമ്മാവാ....കാലം ചെല്ലുമ്പോൾ ചില മുഖം മൂടികൾ അഴിഞ്ഞു വീഴും അന്ന് എല്ലാം മനസിൽ ആകും....... വിനയനെ രോഷത്തോടെ നോകിയാവൻ മുറി വിട്ടു ഇറങ്ങി..... അപ്പോൾ ദുർഗ ഒന്നും അറിഞ്ഞിട്ടില്ല.... ""ചന്തു അറിയിച്ചിട്ടില്ല... ഭയന്നത് പോലെ ഒന്നും ഇല്ല... പക്ഷേ ചന്തുവിനെ സൂക്ഷിക്കണം... പതുങ്ങി ഇരുന്നാലും അപകടകാരി ആണവൻ.... രുദ്രന് നൊന്താൽ അവൻ പിന്നെ ഒന്നും ബാക്കി വച്ചേക്കില്ല.... ആ കണ്ണിലെ തീഷ്ണത അതാണ് സൂചിപ്പിക്കുന്നത്..... അയാൾ ചായ ഗ്ലാസ് ചുണ്ടോടു അടുപ്പിച്ചു....... വിനയ നീ എന്താ ആലോചിക്കുന്നത്.....? ങ്‌ഹേ....""" ഒന്നുമില്ല രുദ്രനെ കുറിച്ചു ആലോചിച്ചത് ആണ്..... വിനയ നീ വിചാരിച്ചാൽ എന്റെ മോനെ കണ്ടെത്താൻ കഴിയും.... ഈ കാല് ഞാൻ പിടിക്കാം...........ദുർഗ കരഞ്ഞു കൊണ്ട് അയാളുടെ നേരെ കൈ കൂപ്പി....... രുദ്രൻ എവിടെ എന്നു ഇവർക്കറിഞ്ഞു കൂടെ....? അപ്പോൾ അവന്റെ ശരീരം അത് എവിടെ.... കൊന്നു വലിച്ചു എറിഞ്ഞത് അല്ലേ....... """ എന്താ വിനയ ആലോചികുന്നത് ... നിന്നെ കൊണ്ട് കഴിയില്ലേ.... ദുർഗ അയാളെ വീണ്ടും ചിന്തയിൽ നിന്നും ഉണർത്തി...

ആാാ.... ഞാൻ വേണ്ടത് ചെയ്യാം നീ വിഷമിക്കണ്ട.... ഞാൻ ഇറങ്ങട്ടെ.......... പുറത്തേക്ക് നടക്കുന്ന വിനയന്റെ കൂടെ ദുർഗയും പോയി...... അയാൾ കാറിൽ കയറും വരെ നോക്കിനിന്നയാൾ.... ശോഭേ.... തങ്കു...... ""എല്ലാവരും വരൂ........ നടുമുറിയിൽ നിന്നും ദുർഗ്ഗയുടെ ശബ്ദം ഉയർന്നു........... എല്ലാവരും ഒരു നിമിഷം ഒന്നും മനസിൽ ആകാതെ നോക്കി നിന്നു....... എല്ലാവരെയും ഒന്ന് കണ്ണോടിച്ചു ദുർഗ....... ആര് ചോദിച്ചാലും രുദ്രൻ ഡൽഹിയിൽ ട്രെയിനിങ്നു പോയി എന്നു മാത്രം പറയാവൂ... ഇരികത്തൂർ മനയിൽ എന്റെ മോൻ ഉണ്ടെന്നു നിങ്ങളുടെ നാവിൻ തുമ്പിൽ നിന്നും പുറം ലോകം അറിയാൻ പാടില്ല...... ഏട്ടാ..... അത്..... തങ്കു ഒരു നിമിഷം നിന്നു.... എന്റെ വാക്ക് ധിക്കരിക്കണം എന്നുണ്ടോ തങ്കുവിന്........ അയാളുടെ ശബ്ദം ഉയർന്നു... ഇല്ല ഏട്ടാ...... അനുസരിച്ചോളാം..... മ്മ്മ്മ്.... ""എല്ലവർക്കും നല്ലത് അതായിരിക്കും അല്ലങ്കിൽ ദുഖിക്കേണ്ടി വരും ഓർത്താൽ നന്ന്..... അത് പറഞ്ഞു മുറിയിലേക്കു കടന്ന അയാളുടെ പുറകെ ശോഭയും അകത്തേക്കു പോയി..... ചന്തു ചെറു ചിരിയോടെ കൈ കെട്ടി അയാളുടെ വാക്കുകൾക് ചെവിയോർത്തു..... വല്യൊതെ പ്രൗഢഗംഭീരൻ ആയ ദുർഗാപ്രസാദിന്റെ വാക്കുകൾ ധിക്കരിക്കാൻ ആർക്കും കഴിയില്ല എന്നു അവനു ഉറപ്പുണ്ട്....... പ്രസാദേട്ട........ """"പുറകിൽ നിന്നും ശോഭയുടെ ശബ്ദം കേട്ടത് അയാൾ തിരിഞ്ഞു നിന്നു....രണ്ടു കൈ കൊണ്ട് അവരെ തന്നിലേക്കു ചേർത്തു... ആ നെറുകയിൽ ചുണ്ട് അമർത്തി..... പലരും പറഞ്ഞു കേട്ടിട്ടുണ്ട് കോളേജിലേ സമര്ഥ ആയ സ്റ്റുഡന്റ് ശോഭനയെ പറ്റി..... തീപ്പൊരി പ്രസംഗത്തിലൂടെ സദസിനെ പിടിച്ചു ഇരുത്താൻ കഴിവുള്ള ബുദ്ധിമതി ആയ പെണ്ണ്....നിരാശ തോന്നുന്നുണ്ടോ.... ഈ അടുക്കളയിൽ തളച്ചു ഇട്ടതിനു ദേഷ്യം ഉണ്ടോ എന്നോട്........ അവരെ നെഞ്ചോട് ചേർത്തു ചെറുതായി നര ബാധിച്ച മുടിയിഴകൾ മെല്ലെ തലോടി അയാൾ...... ഇല്ല.... """

എന്നും ഈ നെഞ്ചിലെ സുരക്ഷിതത്വം മാത്രം ആഗ്രഹിച്ചിട്ടുള്ളു....... എന്റെ രുദ്രൻ..... """ അവനു കുഴപ്പം ഒന്നും ഇല്ല..... ഞാൻ കണ്ടു നമ്മുടെ മോൻ മിടുക്കൻ ആയി ഇരിക്കുന്നു... മുഖത്തു ചെറിയ ഫ്രാക്ചർ ഉള്ളത് കൊണ്ട് അധികം സംസാരിക്കാൻ കഴിയില്ല....രണ്ടു ദിവസം കഴിഞ്ഞു ഞാൻ വിളിച്ചു സംസാരിപ്പികം പോരെ.... മ്മ്മ്... മതി... വേറെ എന്തെങ്കിലും എന്നിൽ നിന്നും മറയ്ക്കുന്നുണ്ടോ പ്രസാദേട്ടൻ......വിനയേട്ടനോട് കള്ളം പറഞ്ഞത് അതെന്തിനായിരുന്നു...... നീ എന്താ പെട്ടന്നു വാവ എൻട്രൻസ് കൊച്ചോങ്ങിനു പോയത് ആണെന്ന് പറഞ്ഞത്.... അയാൾ ചിരിച്ചു കൊണ്ടു അവരുടെ മുഖം ഉയർത്തി... എനിക്ക് തോന്നി പ്രസാദേട്ടൻ മനഃപൂർവം അത് വിനയേട്ടനിൽ നിന്നും മറച്ചത് ആണെന്ന്.... ഒരു കാര്യവും ഇല്ലതെ അങ്ങനെ ചെയില്ലലോ... എന്തോ സംശയം തോന്നി ഈ പെരുമാറ്റത്തിൽ... അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്..... ആരോ എന്റെ നാവിനെ നിയന്ത്രിക്കും പോലെ തോന്നി.... നന്നായി..... ആരെയും അതിരു കവിഞ്ഞു വിശ്വസികാൻ കഴിയാത്ത കാലം ആണ്.... സമയം ആകുമ്പോൾ ഏല്ലാം പറയാം...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്നാലും രുദ്രൻ എവിടെ...... ""അവന്റെ ശരീരം നിശ്ചലം ആകുന്നതു ഞാൻ കണ്ടത് ആണ്.... ചിത്രഭാനുവിന്റെ വിഗ്രഹത്തിനു സമീപം അത് ഉപേക്ഷിചിട്ടാണ് പോന്നതും .....പിന്നീട് അവിടെ മുഴുവൻ തേടിയിട്ടും അത് കണ്ടെത്താൻ ആയില്ല ... കാറിലെ പിൻസീറ്റിലേക്കു ചാരി കിടന്നു വിനയൻ.. ചന്തു അവിടെ വന്നിരുന്നു അത് റസ്റ്റ്‌ ഹൌസിൽ റെക്കോർഡ് ചെയ്തതാണ് ... അവൻ ആ ശരീരം കണ്ടെത്തി എങ്കിൽ ഇതിനോടകം പുറം ലോകം അറിഞ്ഞേനെ.......

ആ തോണിക്കാരനോട് ചോദിച്ചപ്പോൾ പിറ്റേന്നു അയാൾ കടവിൽ വന്നില്ല അത് കൊണ്ട് അയാൾക് ഒന്നും അറിഞ്ഞു കൂടാ എന്നാണ് പറഞ്ഞത് ...... """അതിലും വലിയ നിഗൂഢത രുദ്രന്റെ കൂടെ ഉണ്ടായിരുന്ന ആ ആദിവാസി പയ്യനെ ആർക്കും അറിഞ്ഞു കൂടാ എന്നത് ആണ്... """"..... തോണിക്കാരൻ പോലും അയാൾ ചിലപ്പോൾ ഊരിൽ ഉള്ളത് ആയിരിയ്ക്കും എന്നാണ് പറഞ്ഞത് തോണിക്കാരൻ സിംഹകുന്നു മലയിലെ ഊരാളി അല്ല.. അത് കൊണ്ട് തന്നെ അവിടെ ഉള്ള എല്ലാവരെയും അയാൾക് അറിയണം എന്നില്ല .......... ഊരിലെ ആൾകാർ പറഞ്ഞത് തികച്ചു വ്യത്യസ്‌തം ആയ മറുപടിയും.........രുദ്രന്റെ കൂടെ വന്ന ആളെ അവർക്കും അറിഞ്ഞു കൂടാ.......തൊട്ടു അടുത്തഊരിലെ ആളാകും എന്നാണ് അവരും ധരിച്ചത് ..... മറ്റു ഊരിലും അയാളെ പറ്റി അന്വേഷിച്ചു നിരാശ ആയിരുന്നു ഫലം....... പിന്നെ അയാൾ ആര്........ രുദ്രന്റെ ശരീരം അത് എവിടെ എന്നു അയാൾക്കു മാത്രമേ അറിയൂ.......... അയാളെ കണ്ടെത്തണം........കണ്ടെത്തിയേ പറ്റു.... വിനയൻ പല്ല് ഞറുക്കി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചികിത്സയുടെ മൂന്നാം ദിവസത്തേക്ക് കടന്നിരുന്നു..... മ്മ്മ്ഹ്ഹ്..... മ്മ്ഹ....മ്മ്മ്..... രുദ്രനിൽ നിന്നും നേരിയ ഞരക്കങ്ങൾ വീണ്ടും വീണ്ടും വന്നു തുടങ്ങി...... എന്താ... രുദ്രേട്ട.... അടുത്തിരുന്നു നാവിലേക്ക് വെള്ളം ഇറ്റിച്ചവൾ.... അവന്റെ കാതോരം ചേർന്നു നിന്നു....... മ്മ്മ്..... """മ്മ്മ്... ".... വേദന ഉണ്ടോ..... ""ഒന്നും ഇല്ല എന്റെ ഏട്ടന്... കൂടെ ഉണ്ട് ഞാൻ... മെല്ലെ നെറ്റിയിൽ ഉഴിഞ്ഞവൾ..... രുദ്രന്റെ ഉപബോധ മനസ് തെന്മലയിലേക്കു പോയിരുന്നു........ അവിടെ അവൻ കുറുമനേ കണ്ടു.... ചിരിച്ചു കൊണ്ട് അവനു മുൻപിൽ നിൽക്കുന്ന കുറുമനിൽ ആ മഹാദേവന്റെ രൂപം തെളിഞ്ഞു വന്നു........... മെല്ലെ അവൻ തല വശങ്ങളിലേക്ക് ചലിപ്പിച്ചു തുടങ്ങി...... പാതി അടഞ്ഞ കണ്ണുകളിലെ കൃഷ്ണമണി ഗോളം പോലെ ഉരുണ്ടു തുടങ്ങി.........

തലയുടെ ചലനത്തിന്റെ വേഗത പിന്നെയും കൂടി വന്നു....ഇടത്തെ കാൽ വലിയ ശബ്ദത്തോടെ തടി കട്ടിലിൽ അടിക്കാൻ തുടങ്ങി...... രുദ്രേട്ട..... രുദ്രേട്ട.....""""" വീണ ഭയന്നു തുടങ്ങി.... അവളുടെ നിലവിളി ഉച്ചത്തിൽ ആയി.... രേവമ്മ....""" മൂർത്തി മാമ..... """ആരേലും ഓടി വായോ.... കവിളിനു ഇരുവശത്തു കൂടി രണ്ടു കൈ കൊണ്ട് മെല്ലെ അവന്റെ തല പിടിക്കാൻ പാടു പെട്ടവൾ..... എന്താ.... കുഞ്ഞേ......ശബ്ദം കെട്ടു മൂർത്തി ഓടി വന്നു..... രുദ്രനെ കണ്ടത് അയാൾ പരിചാരകർക്കു നിർദേശം കൊടുത്തു സഞ്ജയനെ കൂട്ടി കൊണ്ട് വരാൻ...... നാലഞ്ച് പരിചാരകർ ചുറ്റും കൂടി... രുദ്രന്റെ ഇടത്തെ കാൽ പിടിച്ചു വയ്ക്കാൻ രണ്ടു പേര് നന്നേ പാടു പെട്ടു... ..... രേവതിയും വീണയും മൂർത്തിയും കൂടെ തലയിൽ പിടിച്ചു...... ഇടത്തെ കൈ മെല്ലെ പൊക്കിയവൻ..... പിന്നീട് ആയത്തിൽ അത് ആഞ്ഞു അടിച്ചു..... അതിലേക്കു പിടിക്കാൻ ചെന്ന വീണയുടെ ദേഹത്തേക്ക് ശക്തം ആയി അത് പ്രഹരിച്ചു....... ആാാ..... """"അമ്മേ..... അവൾ താഴേക്കു പതിക്കാൻ ഒരുങ്ങിയത് സഞ്ജയന്റെ കൈകൾ അവളെ താങ്ങിയിരുന്നു....... ഏട്ടാ.... """എന്റെ.... എന്റെ.... രുദ്രേട്ടൻ..... അവൾ തളർന്ന കൈ രുദ്രനിലേക്കു ചൂണ്ടി....... ഒന്നുല്ല നിന്റെ രുദ്രേട്ടനു..... രേവമ്മ ഇവളെ പിടിച്ചോളൂ......... അവളെ രേവതിയുടെ കൈയിലേക്ക് കൊടുത്തവൻ..... മോളേ കുഴപ്പം ഒന്നും ഇല്ലല്ലോ.... രേവതി അവളുടെ വയറിൽ തഴുകി..... ഇല്ല.... ""എന്റെ രുദ്രേട്ടൻ.... കരഞ്ഞു കൊണ്ടു രേവതിയുടെ തോളിലേക്ക് ചാഞ്ഞവൾ.... രുദ്രന്റെ കാല്പാദത്തിലും നെറ്റി തടത്തിലും മൂർത്തി അരച്ച് കൊണ്ട് വന്ന പച്ച മരുന്ന് കൂട്ട് സഞ്ജയൻ ചെറിയ മന്ത്രങ്ങളുടെ അകമ്പടിയോടെ പുരട്ടി കൊടുത്തു.......

തലക്കു പുറകിൽ ആയി ഇരുന്നു അവന്റെ ചെന്നികൾക്കു ഇരുവശത്തും ചൂണ്ടു വിരൽ ചേർത്തു മൃദുവായി അമർത്തി ..........അവൻ മെല്ലെ നിശ്ചലൻ ആയി പഴയ അവസ്ഥയിലേക്ക് വന്നു കഴിഞ്ഞിരുന്നു.... സഞ്ജയ എന്റെ രുദ്രന് കുഴപ്പം എന്തെങ്കിലും ഉണ്ടോ...... രേവതി വീണയെ ചേർത്തു നിർത്തി പതർച്ചയോടെ ചോദിച്ചു..... രുദ്രന്റെ നാഡി ഞരമ്പുകൾ പ്രതികരിച്ചു തുടങ്ങിന്നതിന്റെ ലക്ഷണം ആണിത്... സാധാരണ ഒരു മനുഷ്യൻ ഒരു ആഴ്ച എങ്കിലും എടുക്കും ചെറുതായി എങ്കിലും ഒന്ന് പ്രതികരിക്കാൻ.... പക്ഷേ ഇവിടെ നമുക്ക് ശുഭപ്രതീക്ഷ ആണ് രുദ്രൻ തരുന്നത്..... അതിനു അർത്ഥം ഇന്ന് വൈകിട്ടു അല്ല എങ്കിൽ നാളെ വൈകിട്ടോടെ രുദ്രൻ ഉപബോധ മനസ് വിട്ടു ബോധ മണ്ഡലത്തിലേക്ക് എത്തിയിരിക്കും...... അത് ഞാൻ തരുന്ന വാക്ക്........ കണ്ണ് തുറക്കുന്ന നിന്റെ രുദ്രേട്ടനെ സ്വീകരിക്കാൻ തയാറായി ഇരുന്നോളു.... സഞ്ജയൻ വീണയുടെ കവിളിൽ മെല്ലെ ഒന്ന് തട്ടി മുറിക്കു പുറത്തേക്കു ഇറങ്ങി........ കണ്ണടച്ച് കുഞ്ഞിനെ പോലെ ഉറങ്ങുന്ന രുദ്രന്റെ നെറ്റിയിൽ ചുണ്ട് അമർത്തിയവൾ....... ആ മുടിയിൽ മെല്ലെ തഴുകി.......... പെട്ടന്നു ഉണരണെ.... കുഞ്ഞനും ഞാനും നോക്കിയിരിക്കാണ് എന്റെ രുദ്രേട്ടനെ...... ഉണർന്നു വാവേ"" എന്ന് ഒന്ന് വിളിച്ചാൽ മതി.... ആ നെഞ്ചിലേക്കു ചാഞ്ഞു കിടന്നവൾ.... അവളുടെ മിഴിനീർ ഉറവ പൊട്ടി ഒഴുകി അവന്റെ നെഞ്ചകം നനച്ചു കൊണ്ടിരുന്നു.......... മോളേ..... ""രേവതി മെല്ലെ അവളെ അവനിൽ നിന്നും അടർത്തി മാറ്റി... കരയരുത്... നീ കരഞ്ഞാൽ അവൻ തളർന്നു പോകും നിന്റെ കണ്ണുനീർ അവന്റെ നെഞ്ചിൽ വീഴാൻ പാടില്ല.... രുദ്രന്റെ മുടിയിൽ മെല്ലെ താലോടി രേവതി....

രേവതിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് രുദ്രന്റെ ചലനം വന്ന ഇടം കൈ വയറിലെ ടോപ് മാറ്റി അതിലേക്കു പിടിപ്പിച്ചവൾ........രുദ്രന്റെ കണ്ണുകൾ വീണ്ടും ചലിച്ചു തുടങ്ങി... ഇടം കൈ അവളുടെ ഉദരത്തിൽ മെല്ലെ ചലിക്കുന്നത് അവർ രണ്ടു പേരും നോക്കിയിരുന്നു... രേവമ്മ കുഞ്ഞന്റെ സാന്നിദ്യം രുദ്രേട്ടനു അറിയാൻ പറ്റുന്നുണ്ട് അല്ലേ.... ദേ കൈ അനങ്ങുന്നതു കണ്ടോ... കുഞ്ഞനോട് എന്തോ പറയുവാ..... അച്ഛൻ പെട്ടന്നു തിരിച്ചു വരും എന്ന് ആയിരിക്കും അല്ലേ..... രേവതിയുടെ മുഖത്തേക്കു ആകാംഷയോടെ നോക്കിയവൾ.... മ്മ്മ്..... ""കൊച്ച് കുഞ്ഞിനെ പോലെ പുലമ്പുന്ന അവളെ വാല്സല്യത്തോടെ നെറുകയിൽ തഴുകി അവർ......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അജിത്.... ""തത്കാലം വിനയന്റെ കേസ് ക്ലോസ് ചെയ്തു ഫയൽ വൺ അവരിന് ഉള്ളിൽ എന്റെ ടേബിളിൽ എത്തണം.... പിറ്റേന്ന് രാവിലെ തന്നെ ചന്തു അജിത്തിന് ഓർഡർ കൊടുത്തു..... ഒരുമണിക്കൂർന് ഉള്ളിൽ ഫയലുമായി അജിത് വന്നു............. സർ ഇത്‌ ക്ലോസ് ചെയ്യാൻ ആണെങ്കിൽ നമ്മൾ ഇത്രയും കഷ്ടപെട്ടത് വെറുതെ ആകില്ലേ.... അയാൾ രക്ഷപെട്ടതിനു തുല്യം ആകില്ലേ...... ആര് പറഞ്ഞു അയാൾ രക്ഷപെടും എന്ന്..... അണയാൻ പോകുന്ന തീ ആളി കത്തട്ടെ കുറച്ചു എണ്ണ നമ്മൾ കൂടുതൽ ഒഴിച്ചു കൊടുക്കുന്നു ശ്കതിയായി ആളി കത്തട്ടെ....... ചന്തു പല്ല് ഞെരിച്ചു...... അജിത് ഒന്നും മനസ്സിൽ ആകാതെ നോക്കി ഇരുന്നു........ രുദ്രൻ ഒന്നും കാണാതെ അയാളെ വെറുതെ വിടില്ല അജിത്.... രുദ്രന്റെ ലാസ്റ്റ് കോളിൽ വിനയന്റെ ഫയൽ ക്ലോസ് ചെയ്യണം എന്ന് ഒരു താക്കീതു നൽകി.... അവൻ പറയാതെ ഇനി അതിനു ഓർഡർ ഇടരുത് എന്നാണ് പറഞ്ഞത്.... അതിനു അർത്ഥം അവൻ മനസിൽ മറ്റെന്തോ കണ്ടിട്ടുണ്ട് എന്നാണ്.....

എന്തായിരിക്കും സർ അത്.....? വിനയൻ എന്തായാലും അടങ്ങി ഇരിക്കില്ല രുദ്രൻ സർനെ തേടി നടക്കും.... അയാൾ അല്ല അയാളുടെ ചത്ത് പോയ... """""അല്ല അയാൾ കൊന്നു തള്ളിയ തന്ത വിചാരിച്ചാൽ നടക്കില്ല......... പിന്നെ ഈ കേസ് മുൻപോട്ടു പോയാൽ എനിക്കും നിനക്കും നമ്മുടെ കുടുംബത്തിന് മുഴുവൻ ആപത്തു വരും എന്നവൻ മുൻകൂട്ടി കണ്ടു അതാണ് ക്ലോസ് ചെയ്യാൻ പറഞ്ഞത്........ ഇത്‌ ആകുമ്പോൾ അയാൾ ഒന്ന് ഒതുങ്ങും നമ്മൾ പുറകിൽ ഇല്ല ഇന്ന് കരുതി അടങ്ങി ഇരുന്നോളും അല്ല എങ്കിൽ നമുക്ക് പുറകെ വന്നു ഇരികത്തൂർ മനയിൽ രുദ്രൻ ഉണ്ടെന്നു തിരിച്ചു അറിഞ്ഞാൽ ഏല്ലാം കൈ വിട്ടു പോകും..... ...... നമ്മൾ ഭയന്നാണ് പിന്മാറിയതെന്നു അയാൾ കരുതട്ടെ........... പുലി പതുങ്ങുന്നത് ഓടി ഒളിക്കാൻ അല്ലല്ലോ........ അജിത് ഒന്ന് ചിരിച്ചു.... ഹഹഹ...... ആ പ്രാസം എനിക്ക് ഇഷ്ടപെട്ടു........ ഉറക്കം ഉണർന്നാൽ ആ പുലി അയാളെ വലിച്ചു കീറും.......... """""ചന്തുവിന്റെ ഫോൺ റിങ് ചെയ്തു.... സഞ്ജയന്റെ കാൾ ആണെല്ലോ..... ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോളാം എന്നാണ് പറഞ്ഞത്....ചന്തു ഫോൺ അറ്റൻഡ് ചെയ്തു...... ചന്തുവിന്റെ മുഖം തെളിയുന്നത് അജിത് കണ്ടു അവന്റെ ചിരിയോടോപ്പം കണ്ണിൽ നിന്നും കണ്ണുനീർ വന്നു തുടങി......... മ്മ്മ്മ് """ഉടനെ വരാം... അവൻ ഫോൺ വെച്ചു....... അജിത് രുദ്രന് നല്ല മാറ്റം ഉണ്ട്....... തലേന്ന് നടന്നത് മുഴുവൻ അവൻ അജിത്തിനോട് പറഞ്ഞു...... ഈ നിലയിൽ ആണ് കാര്യങ്ങൾ എങ്കിൽ ഇന്ന് വൈകിട്ടോടു കൂടി രുദ്രനെ നമുക്ക് പഴയതു പോലെ തിരിച്ചു കിട്ടും ........ ഞാൻ എന്തായലും അങ്ങോട്ട്‌ പോകുവാണ്...... ഞാനും വരാം സർ.... ഒറ്റക് പോകണ്ട..... അജിത് കൂടെ എഴുനേറ്റു...... എങ്കിൽ നമ്മൾ രണ്ടു വണ്ടി മാറി ആണ് പോകുന്നതു....

ഒരു ഒളിച്ചു കളി ആർക്കും സംശയം തോന്നാത്ത രീതിയിൽ........ കാരണം വിനയൻ നമ്മളിൽ എത്താൻ പാടില്ല............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകിട്ടോടു കൂടി അവർ ഇരികത്തൂർ മനയിൽ എത്തി ചേർന്നിരുന്നു............രുദ്രന്റെ മുറിയിലേക്കു അവർ പ്രവേശിച്ചു...... സഞ്ജയൻ രുദ്രന്റെ തലക്കു മുകളിൽ ഇരുന്നു കൊണ്ട് നെറ്റി മുതൽ ചെന്നിത്തടം വരെ ഉഴിഞ്ഞു കൊടുത്തു........ മൂർത്തി ഇടം കാലിന്റെ വെള്ളയിൽ തള്ളവിരൽ ചേർത്തു പിടിച്ചു കൊണ്ട് ഉഴിയുന്നുണ്ട്..... തടി കഷ്ണം ചേർത്തു കൂട്ടി കെട്ടിയ വലത്തേ കാൽ മറ്റൊരു പരിചാരകൻ മയില്പീലിയിൽ എണ്ണ പോലെ എന്തോ ദ്രാവകം മുകളിൽ നിന്നും താഴെ വരെ തേച്ചു പിടിപ്പിച്ചു കൊടുക്കുന്നും ഉണ്ട്..... അവന്റെ കണ്ണുകളിൽ വീണയിലേക്കു പോയി..... രുദ്രന്റെ ഇടം കൈയിൽ കൈ കൂട്ടി പിടിച്ചു കണ്ണ് അടച്ചു ഇരികുവാണവൾ.... രേവമ്മ അവളെ ചേർത്തു പിടിച്ചിട്ടുണ്ട്...... ആ...... ചന്തു അടുത്തേക് വന്നോളൂ........സഞ്ജയന്റെ വാക്ക് കേട്ടതും ചന്തു വീണക് സമീപം വന്നു.......അവൾ മെല്ലെ കണ്ണ് തുറന്നു...... ചന്തുവേട്ടാ........ """അവന്റെ വയറിലേക്ക് തല വെച്ചവൾ........ എന്താണ് അവിടെ നടക്കുന്നത് എന്ന് മനസിൽ ആകാതെ ആണ് ചന്തുവും അജിത് നില്കുന്നത്....അത് മനസ്സിൽ ആക്കിയ സഞ്ചയൻ ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി........ പൂർണമായും ബോധ മനസിലേക്കു വരും മുന്നോടി ആയി ശരീരം പല രീതിയിൽ പ്രതികരിക്കും.... നശിച്ച കോശങ്ങൾ പുനര്ജീവനത്തിന്റെ പാതയിൽ ആണ്....... അതിലേക്കു ജീവൻ ഇറ്റു വീഴുമ്പോൾ അത് പ്രതികരിക്കും....... ഇവിടെ അതാണ് നടക്കുന്നത്......... അതിനു അർത്ഥം കുറച്ചു നിമിഷങ്ങൾ കൂടി നമുക്ക് കാത്തിരികാം ഉണർന്നു വരുന്ന രുദ്രന് വേണ്ടി..........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story