രുദ്രവീണ: ഭാഗം 90

rudraveena

എഴുത്തുകാരി: മിഴിമോഹന

ദിവസങ്ങൾ മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു ഇരികത്തൂർ മനയുടെ അറക്കുള്ളിൽ രുദ്രൻ അതിജീവനത്തിന്റെ പാതയിൽ ആണ്.... അവനിലെ ജീർണച്ച കോശങ്ങളെ ഉണർത്തി അതിനു ജീവൻ നൽകുമ്പോൾ മറുവശത്തു കൂടി അവനിലെക് നിറഞ്ഞ മനസോടെ സംസ്കൃത മന്ത്രങ്ങൾ പകർന്നു നൽകി സഞ്ജയൻ.............. പുറത്തു അവനു വേണ്ടി പ്രാർത്ഥനോയോടെ അവന്റെ പെണ്ണും കുടുംബവും... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇരികത്തൂർ മനയിലേക്കു ചന്തുവും അജിത്തും എത്തി ചേർന്നിരുന്നു.......... ചികിത്സയുടെ ഇരുപത്തിയൊന്നാം പൊക്കം............താമരകുളത്തിന്റെ പടവുകളിൽ സഞ്ജയനും ഉണ്ണിയും ചന്തുവും അജിത്തും ഇരുന്നു.............. പരസ്പരം ഒന്നും സംസാരികാതെ അവർ ആ കുളത്തിലേക്കു നോക്കി...... സഞ്ജയ..... """ചന്തു നിശബ്ദത ഭേദിച്ചു...... നീ ഇന്നലെ വിളിച്ചപ്പോൾ കുറുമനെ കുറിച്ചു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞുവല്ലോ..... അതാ രാവിലെ തന്നെ ഞങ്ങൾ ഓടി വന്നത്.... മ്മ്മ് ... ഉണ്ട്..... അതൊരു സമസ്യ ആണ് ചന്തു... രുദ്രന്റെ ബോധ മനസും ഉപബോധ മനസും തമ്മിൽ ഉള്ള മത്സരം........ മൂവരും അക്ഷമരായി അവനെ നോക്കി ഇരുന്നു... അതേ... ചന്തു രുദ്രനിലെ മാറ്റങ്ങൾ അത് ഞാൻ നിന്നോട് തുറന്നു പറഞ്ഞത് അല്ലേ......ചില സമയങ്ങളിൽ അവന്റെ ഉപബോധ മനസ് മറ്റൊരാൾ ആയി മാറും അങ്ങനെ ആ ഉപബോധ മനസിന് ലഭിച്ച സുഹൃത്ത് ആണ് കുറുമൻ.... ബോധ മനസിൽ രുദ്രന് ആ കുറുമൻ എന്റെ സുഹൃത്തും.......

അതിനു അർത്ഥം....? ചന്തു പുരികം ഉയർത്തി നോക്കി..... രുദ്രനെ സംബന്ധിച്ചിടത്തോളം കുറുമൻ എന്റെ ആളാണ്.. ഞാൻ രുദ്രന്റെ സഹായത്തിനു വേണ്ടി ഏർപ്പാട് ആക്കിയ വ്യക്തി... അയാൾക് രുദ്രന്റെ ബോധ മനസിനെ അങ്ങനെ പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞു........... എന്നാൽ രുദ്രൻ അയാളെ പ്രതീക്ഷിച്ചാണ് പോയതും.... അതെങ്ങനെ...? അവിടെ ആണ് ഞാൻ ചികിത്സയുടെ പതിനേഴാം ദിവസം രുദ്രന്റെ ഉപബോധ മനസിലേക്കു ഇറങ്ങി ചെന്നത്............. ആ ഗ്രന്ധത്തിന്റെ അവസാന ഭാഗത്തു നിഷ്കര്ഷിച്ചത് പോലെ രുദ്രനെ തേടി മലയിറങ്ങി വരുന്ന വ്യക്തിയെ രുദ്രൻ പ്രതീക്ഷിച്ചു.... ഇവിടെ നിന്നും പോകുമ്പോൾ അങ്ങനെ ഒരാൾ അവനു വേണ്ടി കാത്തു നിൽക്കും എന്ന് അടിയുറച്ചു വിശ്വസിച്ചു.... അവന്റെ രക്ഷകനെ അവൻ പ്രതീക്ഷിച്ചു..... അത് കൊണ്ടു തന്നെയാണ് സ്വയം ആ അപകടത്തിലേക്ക് അവൻ ഇറങ്ങി ചെന്നതും... അവന്റെ ഉപബോധമണ്ഡലം അതിനു സ്വയം ഒരു രൂപവും ചാർത്തി കൊടുത്തിരുന്നു..... അതാണ് കുറുമൻ... അതിനാൽ തന്നെയും കുറുമൻ അവനിലേക്കു വരുമ്പോൾ പ്രതീക്ഷിച്ച ആളെ എന്ന പോലെ ആണ് രുദ്രൻ പെരുമാറിയത്............അതൊരു ദൈവ നിശ്ചയം ആയിരുന്നു........ ആ ദൈവം അവനെ തേടി വന്നു ആ മലയിറങ്ങി...... സഞ്ജയൻ രക്ഷകളെ കൂട്ടി പിടിച്ചു..........

ബോധം മറഞ്ഞു കിടന്ന ദിവസങ്ങളിൽ രുദ്രന്റെ ഉപബോധ മനസു മാത്രം ആണ് ഉണർന്നു പ്രവർത്തിച്ചത് അവിടെ കുറുമനെ അവൻ കണ്ടത് സാക്ഷാൽ മഹേശ്വരന്റെ സ്ഥാനത്തു ആണ്..... എന്നാൽ ഇപ്പോൾ അത് എന്റെ സുഹൃത്ത് ആണന്നു ആണ് കക്ഷി വിശ്വസിക്കുന്നത്...... സഞ്ജയൻ അത് പറയുമ്പോൾ ചിരിച്ചു പോയിരുന്നു...... അപ്പോൾ ഈ കുറുമൻ....?അജിത് സംശയത്തോടെ നോക്കി.... അത് ഒരു വലിയ സമസ്യ ആണ് അജിത്... നമുക്കും അറിയില്ല രുദ്രനും അറിയില്ല യഥാർത്ഥത്തിൽ അയാൾ ആരാണ് എന്ന്.......... നിങ്ങൾ ഒരു കാര്യം ആലോചിച്ചോ...... നിങ്ങൾ രുദ്രനെ അന്വേഷിച്ചു റസ്റ്റ്‌ ഹൌസിൽ ചെല്ലുമ്പോൾ അയാൾ നിങ്ങളെ തേടി വന്നു നിങ്ങളെ രുദ്രന് അടുത്തു എത്തിച്ചു..... രുദ്രൻ ഇവിടെ എത്തും വരെ മറ്റാരും അറിയാതെ ഇരിക്കാൻ അയാൾ ശ്രമിച്ചു..... ആ തോണിക്കാരൻ പോലും അന്ന് അവിടെ ഇല്ലായിരുന്നു അല്ല എങ്കിൽ മനപൂർവം അയാൾ ഒഴിവാക്കി... അതു കൊണ്ട് രുദ്രൻ കാട് കടന്നു ഇക്കരെ വന്ന കാര്യം ആരും അറിയാതെ പോയി........... അത് പോലെ മറ്റൊരു കാര്യവും..... സഞ്ജയൻ അവരെ നോക്കി... എന്ത്....? ഉണ്ണി ആണ് അത് ചോദിച്ചത്.... രുദ്രൻ ഇവിടെ നിന്നു പോകുമ്പോൾ അവിടെ ഉള്ള എന്റെ സുഹൃത്തിനെ ഞാൻ കോൺടാക്ട് ചെയ്തിരുന്നു....

പക്ഷേ തെന്മലയിൽ രുദ്രൻ ചെന്നതിനു ശേഷം എനിക്ക് അയാളെ കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ കഴിഞ്ഞ ദിവസം അയാൾ എന്നെ വിളിച്ചിരുന്നു...... രുദ്രൻ തെന്മലയിൽ എത്തിയ അന്നേ ദിവസം അയാൾക് ഒരു അപകടം സംഭവിച്ചു.... അയാൾ ആസ്പത്രിയിൽ ആയിരുന്നു......എന്റെ സുഹൃത്തിനേ സഹായിക്കാൻ കഴിയാത്തതിൽ ഉള്ള സങ്കടം അറിയിക്കാൻ ആണ് അയാൾ വിളിച്ചത്...... ഇതെല്ലാം ഒരു നിമിത്തം അല്ലേ...... മറ്റൊരു ശക്തി നമ്മളെ നിയന്ത്രിക്കുന്നു എന്നത്തിന്റെ തെളിവ്......... ഇപ്പോൾ അജിത്തിന് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിൽ ആയോ......? അയാൾ ആരാണ് എന്നത് നമ്മൾ തീരുമാനിക്കണം ""മനുഷ്യനോ ദൈവമോ ""അത് നമ്മൾ ആണ് തീരുമാനിക്കേണ്ടത്..... സഞ്ജയൻ പറഞ്ഞു നിർത്തി.......... മ്മ്മ്.... ""ദൈവം അങ്ങനെ വിശ്വസികാം അല്ലേ... അജിത്തിന്റെ കണ്ണ് നിറഞ്ഞു..... ഇരികത്തൂർ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ ആ അറയുടെ വാതുക്കൽ ഒന്നു എത്തി നോക്കി ചന്തു....... രുദ്രനെ കാണാൻ അവന്റെ ഉള്ളം തുടിച്ചു.... കൂടെ കൂടിയിട്ട് ഇത്രയും നാളോടാകാം ആദ്യം ആണ് തമ്മിൽ സംസാരിക്കാത്ത നീണ്ട ദിവസങ്ങൾ........ അവൻ ഒന്നു നെടുവീർപ്പിട്ടു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആവണിയും രുക്കുവും പഴയത് പോലെ കോളേജിൽ പോയി തുടങ്ങിയിരുന്നു........കണ്ണനും തിരിച്ചു ജോയിൻ ചെയ്തു............... ക്ലാസ്സ്‌ കഴിഞ്ഞു പുറത്തു ഇറങ്ങിയ രുക്കുവിന്റെ അടുത്തേക് ആവണി ഓടി വന്നു.... അണച്ചു കൊണ്ടു നിൽക്കുന്ന അവളെ കണ്ടപ്പോൾ രുക്കു അടിമുടി നോക്കി...... എന്താ ചേച്ചി..... എന്ത് പറ്റി......? രുക്കു ക്ലാസിൽ പിള്ളേർ പറഞ്ഞു കേട്ടത്‌ ആണ് ആ ഡാൻ അസിക്സിഡന്റ് ഉണ്ടായി രണ്ടു കയ്യും രണ്ട് കാലും ഒടിഞ്ഞു തവള പോലെ കിടപ്പുണ്ടെന്നു....... ഈ കിലുക്കം സിനിമയിൽ ജഗതി കിടക്കും പോലെ...... എങ്ങനുണ്ട് നിനക്ക് സന്തോഷം ആയിലെ....... സന്തോഷം ആയോ എന്നോ...ചോദിക്കാൻ ഉണ്ടോ എന്റെ കണ്ണേട്ടനെ ഇല്ലാതാകാൻ നോക്കിയത് അല്ലേ ആ തെണ്ടീ.....അവനു ഇതിലും വലുത് വരണം....... എന്റെ രുക്കു അവനു ഇതിലും വലുത് വരാൻ ഇല്ല എന്നാണ് കേട്ടത് ഒന്നിനും കൊള്ളില്ല എന്നാ കേട്ടത്.. അവാന്റെ അച്ഛനും ജയിലിൽ അല്ലേ...... അനുഭവിക്കട്ടെ.... നീ എന്താ ആലോചിക്കുന്നത്... ആവണി രുക്കുവിന്റെ മുഖത്തേക്കു നോക്കി.... അല്ല ചേച്ചി അവന്റെ ശല്യം കുറെ നാൾ ആയിട്ട് ഇല്ലായിരുന്നല്ലോ.. ഇപ്പോൾ അവനു ആക്‌സിഡന്റ് പറ്റണം എങ്കിൽ രുദ്രേട്ടൻ ഇവിടെ ഇല്ല.... അല്ല രുദ്രേട്ടൻ ആണെങ്കിൽ വലത്തേ കയ്യും ഇടത്തെ കാലും ഒടിക്കൂ..... ഇതിപ്പോ രണ്ട് കയ്യും രണ്ട് കാലും പോയെങ്കിൽ ആരോ ശരിക്കും മേഞ്ഞത് അല്ലേ.... ആര് മേയാൻ.... രുദ്രേട്ടൻ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ നമുക്ക് അങ്ങനെ പറയാമായിരുന്നു...

ഇതിപോൾ ആക്‌സിഡന്റ് ആയിരിക്കും അത് ഉറപ്പാ....... പിന്നെ നിന്റെ കണ്ണേട്ടൻ എവിടെ....? മ്മ്മ്.... ആ ഡിപ്പാർട്മെന്റിലെ പെൺപിള്ളേർ മുഴുവൻ അങ്ങേരുടെ ചോര ഊറ്റുന്നുണ്ട്... സുഖിച്ചു നിന്നു കൊടുക്കുവാ ആ കള്ളൻ ... കോഫി ഹൌസിൽ വരട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്......... കോഫി ഹൗസിലെ കോർണർ സീറ്റിൽ കണ്ണന്റെ നെഞ്ചിലേക്കു തല ചായ്ച്ചവൾ കിടന്നു... കുറുമ്പൊടെ നിറഞ്ഞ നെഞ്ചിലെ രോമത്തിൽ ചുണ്ട് അമര്ത്തി..... ഇടുപ്പിലൂടെ കൈ ചുറ്റി അവളെ ഒന്നു കൂടി തന്നിലേക്കു അടുപ്പിച്ചവൻ........ കണ്ണേട്ടാ...... "" മ്മ്മ്.... ""ചൂണ്ടു വിരൽ കൊണ്ട് താടി തുമ്പ് മെല്ല ഉയർത്തി അവളുടെ കണ്ണിലേക്കു ഇമ വെട്ടാതെ നോക്കിയിരുന്നു.... നിശബ്ദമായ പ്രണയം ഒരു സംഗീതം പോലെ ഒഴുകി...... ആ കണ്ണുകൾ പിടക്കുന്ന അവളുടെ അധരത്തിൽ എത്തി നിന്നു....... കുറുമ്പൊടെ അതിൽ കൈ ഓടിച്ചവൻ... മെല്ലെ മുഖത്തിനു നേരെ അടുപ്പിച്ചു....... ആ ആ അധരത്തിലേക്കു അതിന്റെ ഇണയെ ചേർത് വെച്ചു ദീർഘ ചുംബനത്തിലേക്കു വഴി തെളിച്ചു......അവളിലേക്കു പെയ്യാൻ വെമ്പുന്ന മഴ പോലെ അവൻറെ ഉള്ളം തുടിച്ചിരുന്നു.... ഉള്ളിലേക്ക് വലിച്ച ശ്വാസം പുറത്തു വിടാൻ പറ്റാതെ പിടഞ്ഞപ്പോൾ മെല്ലെ അവൾ അവനിൽ നിന്നും അകന്നു കിതപ്പോടെ നാണിച്ചു തല താഴ്ത്തി...... നാണം വന്നോ എന്റെ പെണ്ണിന്...... മുടിയിഴകൾക് മീതെ വിരൽ ഓടിച്ചു കൊണ്ട് ചൂണ്ടു വിരലിൽ മുഖത്തേക്കു അലസം ആയി പാറി പറന്നു കിടന്ന മുടി മാടി ഒതുക്കി കൊടുത്തവൻ.....

വീണ്ടും അവനിലേക്കു ചായാൻ മനസ് കൊതിച്ചെങ്കിലും അവൾ ആ വികാരത്തെ അടക്കി പിടിച്ചു...... ഒരുപക്ഷെ അത് ഒരു തെറ്റായ തീരുമാനത്തിലേക്ക് പോയാൽ പുതുമനയുടെ വാക്കുകൾ അവളിൽ അലയടിച്ചു.... കുറച്ചു മാസങ്ങൾ കൂടി കഴിയണം തങ്ങൾ ഒന്നാകണം എങ്കിൽ അത് അല്ല എങ്കിൽ കണ്ണേട്ടനെ നഷ്ടപ്പെടും...... വേണ്ട അരുത്..... അവൾ ഒന്നു അകലം ഇട്ടു......... കണ്ണേട്ടാ ആ ഡാൻ ആക്‌സിൻഡെന്റ് ആയി അറിഞ്ഞോ കണ്ണേട്ടൻ...... രുക്കു അവന്റെ ശ്രദ്ധ തിരിച്ചു വിട്ടു..... അറിഞ്ഞു....... അവനുള്ള ശിക്ഷ ദൈവം കൊടുത്തത് ആണ്...... എന്നാലും ഇത്രയും പെട്ടന്ന് അവനു ശിക്ഷ കിട്ടും എന്ന് വിചാരിച്ചില്ല... മുൻപിൽ ഇരുന്ന കോഫി വലിച്ചു കുടിച്ചു രുക്കു...... അയ്യോ സമയം ഒരുപാട് ആയി..... ആവണി ചേച്ചി ലൈബ്രറിയിൽ കാത്തു നില്കും....... അവൾ എഴുനേറ്റു കണ്ണന്റെ തലയിലെ ചെറുതായി കിളിർത്തു വരുന്ന കുറ്റി രോമത്തിൽ ചുണ്ട് അമർത്തി...... സർജറി ചെയ്ത് നീണ്ടു കിടക്കുന്ന അടയാളത്തിൽ വിരലുകൾ ഒടിച്ചു.... പോട്ടെ....... """"യാത്ര പറഞ്ഞു ഇറങ്ങുന്ന അവളെ നോക്കിയിരുന്നു കണ്ണൻ....... അവള് പോയതും തന്റെ സർജറി പാടിൽ ഒന്നു കൈ കൊണ്ട് ഉഴിഞ്ഞു......... ഓർമ്മകൾ തലേദിവസത്തേ സംഭവത്തിലേക്കു പോയി............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകിട്ടു ബുക്സ് വായിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ചന്തുവിന്റെ കാൾ വരുന്നത്...... അത്യാവശ്യം ആയി ഒഴിഞ്ഞു കിടക്കുന്ന ഗോഡൗണിൽ വരാൻ.... ചെന്നതും കണ്ടത് അവശൻ ആയ ഡാൻ ഡേവിഡ് ഉപ്പു കണ്ടതിനെ ആണ്....... രുദ്രൻ നേരത്തേ തന്നെ ഇവനെ ഇവിടെ കുടുക്കി ഇട്ടിരുന്നു.... പക്ഷേ അധികം നാൾ നമുക്ക് ഇവനെ ഹോൾട് ചെയ്യാൻ പറ്റില്ല... ഇവനെ കാണുന്നില്ല എന്നൊരു കംപ്ലയിന്റ് പോയാൽ അത് കോംപ്ലിക്കേഷൻ ആകും അഴിച്ചു വിട്ടാൽ ഇവൻ ഒറ്റും..... so... കണ്ണന് ഇവനെ എന്താണെന്നു വച്ചാൽ ചെയ്യാം പിന്നെ ഒരു ആക്‌സിഡന്റ് അത് ഇവന്മാർ നോക്കിക്കൊള്ളും അല്ലേടാ മക്കളെ..... ചന്തു പിള്ളേർ സെറ്റിനെ നോക്കി.......... അതേ കണ്ണേട്ടാ.... നിങ്ങളെ കൊല്ലാൻ നോക്കിയത് അല്ലേ ഈ നാറി.... കൊല്ലതെ കൊന്നോ ഈ നാറിയെ ബാക്കി ഞങ്ങൾ ഏറ്റു............. തലയിലെ മുറിപ്പാടിൽ കൈ കൊണ്ട് ഉഴിഞ്ഞു കോഫീ ഹൌസിൽ നിന്നും ബൈക്ക് എടുത്തു പോകുമ്പോൾ ഡാൻന്റെ ഈ കിടപ്പിന് ഇട ആക്കിയ ദൈവത്തെ അവൻ മനസ്‌ കൊണ്ട് സ്മരിച്ചു.... ചുണ്ടിൽ ഒരു ചെറു ചിരി പടർന്നു............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നാല്പത്തിയൊന്നാം ദിവസം ഇരകത്തൂർ മനയിൽ ചന്തുവും അജിത്തും ദുർഗാപ്രസാധും എത്തി ചന്തുവിന്റെ കൈ പിടിച്ചു മനയിലേക്കു കയറുമ്പോൾ ചെറുതായി ഉയർന്നു തുടങ്ങിയ ഉദരം കൂട്ടി പിടിച്ചു വീണ............ സൂര്യ അസ്തമയം കഴിഞ്ഞു ഒരു വിനാഴിക കൂടി പിന്നിട്ടാൽ മാത്രമേ രുദ്രൻ കുഞ്ഞ് പുറത്തേക്കിറങ്ങു.........അത് വരെ ഇവിടെ ഇരുന്നോളു മൂർത്തി അവര്കുള്ള ഇരിപ്പിടങ്ങൾ തയാറാക്കി കൊടുത്തു........ ടോപിനു പുറത്തു കൂടി ചെറുതായ് പുറത്തേക്കു ഉന്തിയ വയറിൽ കൈ വച്ചവൾ..... കുഞ്ഞാ നിന്റെ അച്ഛൻ ഇപ്പോൾ വരും അമ്മയേം കുഞ്ഞനെയും കാണാൻ..... ചിലപ്പോൾ നമുക്ക് അച്ഛനെ കൂടെ കൊണ്ട് പോകാൻ പറ്റും അല്ലേ...... അല്ലേ നമുക്ക് അച്ഛന്റെ കൂടെ ഇവിടെ നിൽകാം...... ഉദരത്തിൽ തഴുകുമ്പോഴും അക്ഷമയോടെ അവളുടെ കണ്ണുകൾ ആ അറക്കുള്ളിലേക്കു പാഞ്ഞു കൊണ്ടിരുന്നു....... ദുര്ഗാ ആ വരാന്തയിലൂടെ അക്ഷമയോടെ നടക്കുകയാണ്....... ചന്തു """.. മോനെ രുദ്രന്റെ വലതു വശം പഴയത് പോലെ ആകവോ....? എന്റെ മോൻ എഴുനേറ്റു നടക്കുവോ....? നടക്കുവായിരിക്കും അല്ലേ... ദേ എന്റെ ഉണ്ണിയെ കണ്ടില്ലേ എങ്ങനെ വന്ന കുട്ടിയ ഇപ്പോൾ ആരുടെയും സഹായം ഇല്ലാതെ ഓടി നടക്കുന്നുണ്ട് എന്റെ കുഞ്ഞ്....... അയാൾ ഒരു കുഞ്ഞിനെ പോലെ പെരുമാറി...... വല്യച്ഛ.....

നമ്മുടെ രുദ്രേട്ടൻ ഈ അറയുടെ വാതിൽ തുറന്നു വരുന്നതു പൂർവാധികം ശക്തിയോടെ ആയിരിക്കും.............. ഉണ്ണി അയാളെ ചേർത്തു നിർത്തി........ സമയം പതിവിലും ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി ചന്തുവിന്........ വീണയെ അവൻ ചേർത്തു പിടിച്ചിരുന്നു......... അറയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും എല്ലാവരും അവിടേക്കു നടന്നു.... മൂർത്തിയും പരിവാരങ്ങളും അവിടെ മുഴുവൻ കർപ്പൂരം കത്തിച്ചു..... ഇരികത്തൂർ മനയിലെ മണികൾ മുഴങ്ങി.... ചന്തു വീണയെ മുൻപിലേക്ക് പിടിച്ചു നിർത്തി..... അറയിൽ നിന്നും വരുന്ന രുദ്രൻ ആദ്യം കാണേണ്ടത് നിന്നെയും അവന്റെ കുഞ്ഞിന്റെ വളർച്ചയും ആണ്............. കണ്ണ് നിറഞ്ഞു നെഞ്ചിടിപ്പോടെ അവൾ ആ വാതുക്കലെക് നോക്കി.......... കൈയിൽ ഒരു ഓട്ടു പത്രത്തിൽ പ്രസാദവും ആയി സഞ്ജയൻ മുൻപേ ഇറങ്ങി.......... വീണ അവനു പിന്നിലേക്കു ആകാംഷയോടെ എത്തി നോക്കി അവളുടെ ശ്വാസം നിന്നു പോകും പോലെ ആണ് ആ നിമിഷം തോന്നിയത്......... പുറകിൽ നിഴൽ പോലെ രുദ്രൻ... ആ രൂപം തെളിഞ്ഞു വന്നു.........ഏവരും അക്ഷമയോടെ നോക്കി.................. രുദ്രേട്ടൻ """""""".........വീണ മെല്ലെ പറഞ്ഞു...........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story