രുദ്രവീണ: ഭാഗം 91

rudraveena

എഴുത്തുകാരി: മിഴിമോഹന

ചന്തു വീണയെ മുൻപിലേക്ക് പിടിച്ചു നിർത്തി..... അറയിൽ നിന്നും വരുന്ന രുദ്രൻ ആദ്യം കാണേണ്ടത് നിന്നെയും അവന്റെ കുഞ്ഞിന്റെ വളർച്ചയും ആണ്............. കണ്ണ് നിറഞ്ഞു നെഞ്ചിടിപ്പോടെ അവൾ ആ വാതുക്കലെക് നോക്കി.......... കൈയിൽ ഒരു ഓട്ടു പത്രത്തിൽ പ്രസാദവും ആയി സഞ്ജയൻ മുൻപേ ഇറങ്ങി.......... വീണ അവനു പിന്നിലേക്കു ആകാംഷയോടെ എത്തി നോക്കി അവളുടെ ശ്വാസം നിന്നു പോകും പോലെ ആണ് ആ നിമിഷം തോന്നിയത്......... പുറകിൽ നിഴൽ പോലെ രുദ്രൻ... ആ രൂപം തെളിഞ്ഞു വന്നു.........ഏവരും അക്ഷമയോടെ നോക്കി.................. രുദ്രേട്ടൻ """""""".........വീണ മെല്ലെ പറഞ്ഞു........ അറയിൽ നിന്നും പുറത്തേക്കു വരുന്ന ചെറിയ പുകച്ചുരുളുകൾ ഭേദിച്ച്.... രുദ്രൻ.""""".... ആ സംഹാര മൂർത്തി നാളുകൾക്കു ശേഷം ശത്രു ജയത്തിനായി പുറം ലോകത്തേക്ക് ശത്രുക്കൾ തളർത്തിയ തന്റെ വലം കാൽ പൂർവാധികം ശക്തിയോടെ എടുത്തു വെച്ചു...... ചുറ്റും കർപ്പൂരത്തിന്റെയും നെയ്യിന്റെയും ഗന്ധം ഇഴചേർന്നു......... വലതു കാൽ അറക്കു പുറത്തേക്കു കുത്തിയത് അക്ഷമയോടെ കാത്തു നിന്ന പ്രകൃതി പോലും സന്തോഷത്തിൽ ആറാടി.... വീശി അടിക്കുന്ന കാറ്റിൽ ഇരികത്തൂർ മനയുടെ ചുറ്റും കൊളുത്തി ഇട്ടിരുന്ന അമ്പല മണികൾ ഒന്നോടെ മുഴങ്ങാൻ തുടങ്ങി............

നടുമുറ്റത്ത് നിന്നും.... തുറന്നു ഇട്ട ജനൽ പാളികളിൽ നിന്നും കാറ്റു ഉള്ളിലേക്കു അടിച്ചു കയറി അത് രുദ്രനെ വന്നു തട്ടി ...... കഴുത്തറ്റം കിളിർത്തു ഇറങ്ങിയ മുടിയിഴകൾ ആ കാറ്റിൽ പറന്നു തുടങ്ങി നീണ്ട താടി രോമവും അത് പോലെ പറന്നു കളിച്ചു..... വീശി അടിക്കുന്ന കാറ്റിൽ വീണ ചന്തുവിനെ മുറുകെ പിടിച്ചു.... പറന്നു കണ്ണിലേക്കു വീഴുന്ന മുടിയിഴകൾ ഒതുക്കാൻ ശ്രമിച്ചവൾ രുദ്രനെ നോക്കി..... അവൻ കുറച്ചു കൂടി തടിച്ചിരുന്നു മസിലുകൾ ഒന്നും ഉടവ് തട്ടാതെ അത് കൂടുതൽ ബലവത്തായതു പോലെ.... കസവു കരയുള്ള മുണ്ടും അതിനു മുകളിൽ രോമം നിറഞ്ഞ വിരിഞ്ഞ മാറു തെളിഞ്ഞു നിന്നു...... താടി രോമങ്ങളും നീണ്ട മുടിയും അങ്ങനെ ഒരു വേഷത്തിൽ അവനെ ആദ്യം കാണുന്ന അന്താളിപ്പിൽ അവള് ഒന്നു പകച്ചു ......... ചുറ്റും നിന്നവരുടെ അവസ്ഥയും മറിച്ചു അല്ലായിരുന്നു..... പ്രകൃതിയിലെ ആ മാറ്റം സഞ്ജയന് പോലും അത്ഭുതം തോന്നി.... അവൻ കഴുത്തിലെ രക്ഷകളിൽ മുറുകെ പിടിച്ചു...... അതേ രുദ്രന്റെ രണ്ടാം ജന്മം.........ഗ്രന്ധത്തിൽ നിഷ്കർഷിക്കും പോലെ സിദ്ധാർത്ഥന്റെ രണ്ടാം ജന്മം അത് സാക്ഷാൽ സംഹാര മൂർത്തിയുടെ അവതാരം തന്നെ........

രുദ്രനിലേക്കു ആവാഹിച്ച ആ രൗദ്രഭാവത്തെ സഞ്ജയൻ നോക്കി നിന്നു അവന്റെ കണ്ണ് നിറഞ്ഞൊഴുകി തന്റെ കർത്തവ്യം ചെയ്തു തീർത്ത കൃതാർത്ഥത്തോയോടെ മനസു നിറഞ്ഞു പുഞ്ചിരിച്ചു...... രുദ്രൻ ആ കാറ്റിനെ ചെറു ചിരിയോടെ നോക്കിയത് വീശി അടിക്കുന്ന കാറ്റിന് ശമനം വന്നു തുടങ്ങി......അവന്റെ കണ്ണുകൾ മുൻപിൽ നില്കുന്ന അവന്റെ പെണ്ണിലേക്കു പോയി... ആ കണ്ണുകളിലേക്ക് നോക്കിയത് അവന്റെ ഹൃദയം തുടിച്ചു മെല്ലെ അത് താഴേക്കു ഊർന്നു വന്നു മുന്പിലേക് ഉന്തിയ ചെറിയ വയറിൽ ആ കണ്ണുകൾ ഉടക്കി നിന്നു.......... ചെല്ല്.... അവന്റെ അടുത്തേക് പോയി നിന്റെ രുദ്രേട്ടനെ വിളിക്കു.... സഞ്ജയൻ അവളെ നെഞ്ചോട്‌ ചേർത്തു രുദ്രന് സമീപത്തേക്കു നടന്നു........ ഞാൻ എന്റെ വാക്ക് പാലിച്ചു നിനക്ക് നിന്റെ രുദ്രേട്ടനേ ഈ കൈകളിലേക്ക് ഭദ്രം ആയി തരുന്നു ...... സഞ്ജയൻ കണ്ണൊന്നു തുടച്ചു.... രു...രുദ്രേട്ട........ കണ്ണ് നിറച്ചു അവന്റെ നെഞ്ചിലേക്കു ചേർന്നു നിന്നവൾ മുഖത്തേക്കു സൂക്ഷിച്ചു നോക്കി...... താടിയിൽ മെല്ലെ ഒന്നു തൊട്ടു... പുറകിൽ നീണ്ട മുടിയിഴകളെ ഒന്നു തലോടി....... വാവേ.... ""ആ മുഖം കൈയിൽ എടുത്തു നെറുകയിൽ ചുണ്ട് അമർത്തി അപ്പോഴും ആ രൂപത്തിലെ രുദ്രനെ പകപ്പോടെ നോക്കി നിന്നവൾ... നിന്റെ രുദ്രേട്ടൻ തന്നെ ആണ് വാവേ.......

""""ഉണ്ണി പുറകിൽ നിന്നും പറഞ്ഞത് രുദ്രൻ അവനെ നോക്കി..... കാവി മുണ്ടും ചുവന്ന നിറത്തിലെ ഷർട്ടും ഇട്ടു ഊന്നുവടിയുടെ സഹായം ഇല്ലതെ സ്വയം നടക്കാൻ കഴിയുന്ന ഉണ്ണിയെ അവൻ കണ്ണ് നിറഞ്ഞു കണ്ടു......... വീണയെ നെഞ്ചോട് ചേർത്തു മുൻപോട്ടു നടന്നവൻ..... ദുർഗ്ഗയുടെ കാലിൽ തൊട്ടു ഒന്നു തൊഴുതു........ നന്നായി വരും...... വിജയം എന്റെ മോന്റെ കൂടെ എന്നും ഉണ്ടാകും......... അയാൾ കണ്ണുകളിൽ നിന്നും ആനന്ദാശ്രു പൊഴിഞ്ഞു............ ഇനി രുദ്രൻ പോയി ഒന്നു ഫ്രഷ് ആയികോളു നിങ്ങളുടെ തെക്കിനിയിലെ മുറി ഒരുക്കി വച്ചിട്ടുണ്ട്....... രുദ്രന്റെ തോളിൽ ഒന്ന് തട്ടി സഞ്ജയൻ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുളിച്ചു പുറത്തു വന്നതും വീണ മൂർത്തി കൊണ്ടു കൊടുത്ത ചായ അവന്റെ കൈയിലേക്ക് നൽകി.. അവളുടെ മുഖത്തു നാണത്തിന്റെ ചുവപ്പു രാശി പടർന്നു..... ആ മുഖത്തു നോക്കാതെ തിരിഞ്ഞതും ചായ കപ്പ് ടേബിളിൽ വെച്ചു അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടവൻ........ വാവേ.... ""പുറകിലൂടെ ഉദരത്തെ മെല്ലെ കൈകൾ കൊണ്ടു പൊതിഞ്ഞു....... കുഞ്ഞൻ അനങ്ങുന്നുണ്ടോ വാവേ......... മ്മ്.... ""ചെറുതായ്.... കുഞ്ഞന് അഞ്ചു മാസം ആകുന്നു പിന്നെ അനങ്ങില്ലേ....... എവിടെ ഞാൻ ഒന്നു നോക്കട്ടെ... ഞാൻ.. ഞാൻ വിളിച്ചാൽ അനങ്ങുവോ എന്റെ കുഞ്ഞൻ.... അവൻ ആവേശത്തോടെ ആ വയറിൽ കൈ ഓടിച്ചു......

വിളിച്ചു നോക്ക്... അച്ഛൻ വന്നുന്നു പറ..... """ രുദ്രൻ അവളെ എടുത്തു കട്ടിലിലേക്ക് കിടത്തി... ടോപ് മുകളിലേക്കു ഉയർത്തി.... മുന്നിൽ തെളിഞ്ഞു വന്ന നഗ്നമായ വയറിൽ മുഖം അമർത്തി......... കുഞ്ഞാ..... ""അച്ഛൻ വന്നു ആ വയറിലേക്ക് അധരം ചേർത്തു..... രുദ്രന്റെ ഉമിനീരിന്റെ ചൂട് പതിഞ്ഞത് അവള് ഒന്നു ഉയർന്നു പൊങ്ങി..... അച്ഛന്റെ സാന്നിദ്യം തിരിച്ചറിഞ്ഞ പോലെ ആ വയറിൽ ചെറു മുഴകൾ പൊന്തി വന്നു........ രുദ്രേട്ട കുഞ്ഞൻ അനങ്ങുന്നു...... ദാ നോകിയെ.... പൊന്തി വന്ന മുഴകളിൽ അവന്റെ കൈ ചേർത്തു വെച്ചവൾ....... കണ്ടോ... അറിയുന്നുണ്ടോ...... ആവേശത്തോടെ അവള് അവനെ നോക്കി.... ആഹ്.... അഹ്.... ഉണ്ട് എന്റെ കുഞ്ഞൻ അവൻ എന്നെ അറിയുന്നുണ്ട്......... ഉന്തി വരുന്ന ഭാഗത്തു ഉമ്മകൾ കൊണ്ട് മൂടി..... താടി കൊണ്ട് ഇക്കിളി പെടുത്തി......... മതി രുദ്രേട്ട എനിക്കും കുഞ്ഞനും ഇക്കിളി എടുക്കുന്നു........ """അവന്റെ പെണ്ണ് പറഞ്ഞത് കേൾക്കേ ടോപ് താഴേക്കു വലിച്ചു ഇട്ടവൻ മുകളിലേക്കു ഉയർന്നു പൊങ്ങി അവൾക്കു മേലെ വന്നു.............

ആ കണ്ണുകളിലേക്കു ഇമ വെട്ടാതെ നോക്കി കിടന്നതു നാണം കൊണ്ടവൾ മുഖം പൊത്തി............. മെല്ലെ ആ കൈ അടർത്തി മാറ്റി...... മുഖത്താകെ ചെറു വിരൽ ഒടിച്ചു..... നീണ്ട നാസികത്തുമ്പിനെ തഴുകി അത് വിയർപ്പു തുള്ളികൾ പൊതിഞ്ഞ മേൽച്ചുണ്ടിൽ വന്നു നിന്നതും ആ കൈയിൽ പിടിത്തം ഇട്ടവൾ.... വേണ്ട എന്നു തല കുലുക്കി......... കുഞ്ഞനെ സ്നേഹിച്ചിട്ടു അവന്റെ അമ്മയെ സ്നേഹിച്ചില്ല എങ്കിൽ എന്റെ കുഞ്ഞൻ പിണങ്ങും........... മ്മ്ഹ്ഹ്... വേണ്ട.... ഇപ്പോൾ വേണ്ട.... രുദ്രേട്ടൻ വയ്യാതെ ഇരികുവല്ലേ.... ആര് പറഞ്ഞു എനിക്ക് വയ്യാന്നു.... ഞാൻ ഡബിൾ സ്ട്രോങ്ങ്‌ ആടി ഇപ്പോൾ..... സംശയം തീർത്തു തരണോ...... മേലേക്ക് ചായാൻ ആഞ്ഞതും അവൾ രണ്ടു കൈ നെഞ്ചിൽ കുറുകെ വെച്ചു കണ്ണുകൊണ്ട് വയറിലേക്ക് കാണിച്ചു....... ഓ.... ചോറി എന്റെ കുഞ്ഞാ.... അമ്മ ഒന്നിനും സമ്മതിക്കാതെ വന്നപ്പോൾ അച്ഛൻ ആവേശം കൊണ്ടത് അല്ലേ..... ആ വയറിൽ ഒന്നു തഴുകി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചവൻ........ പുറത്തു കതകിൽ തട്ട് കേട്ടതും അവളിൽ നിന്നും അടർന്നു മാറി അവൻ കണ്ണ് അടച്ചു കാണിച്ചു കൊണ്ട് ഒന്നു കൂടി മുണ്ട് വലിച്ചു കുത്തി കതക് തുറന്നു....... കുഞ്ഞേ ബാൽകണിയിലേക്കു വരാൻ സഞ്ജയൻ കുഞ്ഞ് പറഞ്ഞു....... വീണ കുഞ്ഞിനെ കൊണ്ട് വന്നോളു.... മ്മ്മ്....ശരി..... """മൂർത്തി പോകുന്നത് നോക്കി നിന്നവൻ......... കതക് അടച്ചു തിരിഞ്ഞതും വീണ ഒരു കയ്യ് തലക് കൊടുത്തു മറു കൈ വയറിൽ പിടിച്ചു ചെരിഞ്ഞു കിടപ്പുണ്ട്.............

നീ എന്നെ വീണ്ടും ആവേശം കൊള്ളിക്കുവോ... ചിരിച്ചു കൊണ്ട് കണ്ണാടിക്കു മുൻപിൽ ചെന്നവൻ മുടി പുറകിലേക്കു ചീകി ഒതുക്കി നിറഞ്ഞു നിന്ന താടിരോമങ്ങളും ഒതുക്കി.......... എനിക്ക് താടി ചേരുന്നുണ്ട് അല്ലേ പെണ്ണേ....... അവൻ കള്ള ചിരിയോടെ അവളെ നോക്കി..... മര്യാദക് വെട്ടി കളഞ്ഞോണം എനിക്ക് അത് കൊള്ളുമ്പോൾ ഇക്കിളി എടുക്കും....... പതുകെ എഴുനേറ്റ് അവനു അരികിലേക്ക് വന്നവൾ താടിയിൽ പതുകെ വലിച്ചു...... അത് ഒക്കെ ആലോചിക്കാം നീ വാ നമുക്ക് സഞ്ജയന്റെ അടുത്തേക് പോകാം.....അവളെ ചേർത്തു പിടിച്ചു പുറത്തേക്കു ഇറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ബാൽക്കണിയിൽ ചെല്ലുമ്പോൾ ചന്തുവും സഞ്ജയനും അജിത്തും ഉണ്ണിയും അവിടെ ഉണ്ട്.... ഇതു ആരാ മാമാങ്കത്തിലേ ഉണ്ണി മുകുന്ദനോ.... ഇറങ്ങി വന്ന കോലം അത് പോലെ ആയിരുന്നല്ലോ... അവനെ കണ്ടത് ചന്തു കളിയാക്കി....... നിന്റെ അച്ഛൻ """"....മറ്റാരും കാണാതെ ചന്തുവിന് മാത്രം മനസിലാക്കാൻ പാകത്തിൽ മറുപടി കൊടുത്തവൻ........ പോടാ... ""തിരിച്ചവൻ മറുപടിയും കൊടുത്തു സഞ്ജയന് നേരെ തിരിഞ്ഞു.... സഞ്ജയ ഇനി എന്താ അടുത്ത പദ്ധതി... ഇവനെ ഞങ്ങൾക് കൊണ്ട് പോകാൻ പറ്റുവോ........ വീണയെ ചേർത്തു നിർത്തിയ രുദ്രന്റെ കണ്ണുകളും സഞ്ജയനിലേക്കു പാഞ്ഞു.....

ആ കണ്ണുകൾ കൂടുതൽ തിളങ്ങി എന്തിനോ വേണ്ടി ആഗ്രഹിക്കും പോലെ തോന്നി സഞ്ചയന്........ സഞ്ജയന്റെ മുഖത്തു ചെറിയ ചിരി പടർന്നു.... എന്റെ കടമ കഴിഞ്ഞു.. ഇനി ഉള്ളത് ആ മഹേശ്വരന്റെ ഇച്ഛാ പോലെ നടക്കും......രുദ്രന് ഇന്ന് തന്നെ വീട്ടിൽ പോകാം അവന്റെ സന്തോഷം അവന്റെ പെണ്ണ് ആണ് ആ സന്തോഷം ഞാൻ നിഷേധിക്കാൻ പാടില്ല........ അത് പോലെ ഉണ്ണിയും ആവണിയുടെ കൂടെ ജീവിച്ചു തുടങ്ങാൻ സമയം ആയി കഴിഞ്ഞിരിക്കുന്നു.......... ഇത്‌ ഒന്നും എനിക്ക് നിഷേധിക്കാൻ പറ്റാത്ത നിങ്ങളുടെ അവകാശങ്ങൾ ആണ്........ അത് പോലെ മറ്റൊരു നിഷേധിക്കാൻ പറ്റാത്ത അവകാശം കൂടെ ഉണ്ട്..... രുദ്രൻ അത് പറഞ്ഞത് സഞ്ജയൻ അവനെ നോക്കി........ ഗൗരി """""""".........എന്തെ നിനക്ക് വേണ്ടേ ജീവിതം..... വേണം...... ജലന്ധരൻ തളർന്നു വീഴുന്ന നിമിഷം എന്നിൽ ജീവൻ ബാക്കി ഉണ്ടെങ്കിൽ അവളുടെ കണ്ണുകൾക്ക് ഇനി ഉള്ള കാലം വെളിച്ചം ഏകാൻ ഞാൻ കൂടെ കാണും....... നിന്റ എന്ന് അല്ല ഇനി ആരുടെയും ജീവൻ നഷ്ടപ്പെടില്ല അത് രുദ്രൻ തരുന്ന വാക്ക്.... ഇരികത്തൂർ മനക്കു ഒരു അവകാശി അത് വേണം...ദൈവം കനിഞ്ഞു നൽകിയ വരദാനം നിന്നോട് കൂടി മണ്ണടിയാൻ ഞാൻ സമ്മതിക്കില്ല.... ... രുദ്രൻ സഞ്ജയനെ ചേർത്തു നിർത്തി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വല്യൊത്തേക്കു വന്നു ഇറങ്ങുമ്പോൾ കർപ്പൂരം ഉഴിഞ്ഞാണ് രുദ്രനെയും ഉണ്ണിയേയും സ്വീകരിച്ചത്....... നാളുകൾക്കു ശേഷം അമ്മമാരുടെ അടുത്തേക് എത്തിച്ചേർന്ന സന്തോഷം രണ്ടുപേരുടെയും മുഖത്ത് നിറഞ്ഞു........ തങ്കു രണ്ടു പേരുടെയും നെറ്റിയിൽ കാവിലമ്മയുടെ പ്രസാദം തൊട്ടു കൊടുത്തു.......... മധുരം നൽകി അവർ അവരുടെ സ്നേഹ പ്രകടനം നടത്തി.... നിങ്ങൾ സ്നേഹിച്ചത് മതി... മോളേ ആവണി ഉണ്ണിയെ മുറിയിലേക്കു കൊണ്ടു പോകൂ...... അവർക്കും സംസാരിക്കാൻ ഏറെ കാണും.... അത് പറഞ്ഞു അവര്ക് മുഖം കൊടുക്കാതെ ദുർഗ പുറത്തേക്കിറങ്ങി..... രുദ്രനും ചന്തുവും അജിത് കൂടി ഉണ്ണിയെയും ആവണിയെയും മാറി നോക്കി.. അവരുടെ നോട്ടത്തിന്റെ അർത്ഥം മനസിൽ ആയതു രണ്ട് പേരുടെയും മുഖത്തു ചുവപ്പു രാശി പടർന്നു....... ആവണി നാണം കൊണ്ട് മുറിയിലേക്കു ഓടി... ചെല്ല്.... ""അകത്തേക്കു പോകൂ.... രുദ്രൻ കണ്ണ് കാണിച്ചത് ചെറിയ ചമ്മലോടെ ഉണ്ണിയും മുറിയിലേക്കു പോയി........ ആവണി...... """മുറിയുടെ കൊളുത്തു ചേർത്തവൻ അവളെ ആർദ്രം ആയി വിളിച്ചു........ ജനാലയുടെ പടിയിൽ പിടിച്ചവൾ പുറത്തേക് തന്നെ നോക്കി നിന്നു.......ഉണ്ണി അടുത്തു വരും തോറും അവളിലെ കിതപ്പ് കൂടി വന്നു..........

ജനൽ പടിയിൽ ചേർത്തു വെച്ച അവളുടെ കൈയിൽ അവൻ കൈ ചേർത്തതും പൊള്ളി പിടഞ്ഞവൾ കൈ വലിച്ചു.......ഇത്രയും നാൾ ഉണ്ണിയുടെ പല കാര്യങ്ങൾ നോക്കി ഇരുന്നപ്പോൾ ഒന്നും തോന്നാത്ത ഒരുതരം വികാരം അവളിലേക്ക് വന്നു ചേർന്നു.......... പ്രണയത്തോടെ അവനിലേക്ക് പടരാൻ അവളുടെ മനസ്‌ കൊതി പൂണ്ടു എങ്കിലും നാണം എന്നാ വികാരം അവളെ കീഴ്പെടുത്തി....... ആവണി..... മോളേ.... മാപ്പ്.... എല്ലാത്തിനും.... ഒരുപാട് തെറ്റു ചെയ്തിട്ടുണ്ട്... അതിനൊക്കെ അർഹിക്കുന്ന ശിക്ഷയും കിട്ടി..... ജീവിക്കണ്ടേ നമുക് ഏല്ലാം മറന്നു ജീവിക്കണ്ടേ....... അവളുടെ മുഖം ഉയർത്തി ആ കാണ്ണുകളിലേക്കു നോക്കി നിന്നപ്പോൾ അവന്റെ കണ്ണുനീർ നിയന്ത്രിക്കാൻ ആവാതെ പൊട്ടി ഒഴുകി........ ഉണ്ണിയേട്ടാ..... """എന്തിനാ എന്നോട് മാപ് പറയുന്നത്.... ഈ നെഞ്ചിലേക് ചേരാൻ കൊതിയോടെ കാത്തിരുന്നത് ആണ് ഞാൻ... അവന്റെ മുഖം ഒരു ഭ്രാന്തിയെ പോലെ ചുംബിച്ചവൾ.... തിരിച്ചു ഉണ്ണിയും ഇത്രയും നാൾ അടക്കി പിടിച്ചതോകെ അവളിലേക്ക് പ്രണയത്തോടെ പെയ്തിറങ്ങി.... ഉണ്ണിക്കു മുൻപിൽ മറുത്തൊന്നും പറയാതെ വിധേയപെട്ടവൾ ഉണ്ണിയുടെ മാത്രം പെണ്ണായി മാറി......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

താടിയും മുടിയും വെട്ടി ഒതുക്കി നീല നിറത്തിലെ ഷർട്ടും അതിനു ചേരുന്ന നീല കരയുള്ള മുണ്ട് ഉടുത്തു രുദ്രൻ താഴേക്കു വന്നു.... വീണയും അതേ കര സെറ്റ് മുണ്ടും ആണ് വേഷം.... വൈകിട്ടു കാവിലമ്മക്കു വിളക്കു വയ്ക്കാൻ എല്ലാവരും കൂടെ ആണ് ഇറങ്ങിയത്..... ചന്തുവിന്റെ കൈ പിടിച്ചു മീനുവും രുദ്രന്റെ കൈയിൽ വീണയും ഉണ്ണിയുടെ കൈയിൽ ആവണിയും പിടിച്ചു.... അപ്പോൾ ഞാൻ ആരായി.... ഇവരെകാൾ ഒക്കെ മുൻപിൽ പ്രേമിക്കാൻ പോയ ഞാൻ ശശി രുക്കു താടിക് കയ്യും കൊടുത്തു നോക്കി നിന്നത് താര അവളുടെ കൈയിൽ പിടിച്ചു.... ചേച്ചി നമ്മൾ സിംഗിൾസ് അല്ലേ നമുക്ക് ഒരുമിച്ചു പോവാം ഇവരോട് ഒന്നും കൂട്ട് കൂടേണ്ട...... രണ്ടു പേരും കയ്യും പിടിച്ചു പോകുന്നത് നോക്കി നിന്നു ചിരിച്ചവർ........ പിള്ളേരെ വയറ്റിൽ ഉള്ള പെൺപിള്ളേർ ആണ് ഇരുട്ട് മൂടും മുൻപ് ഇങ്ങു വരണം....... ആ കുളത്തിൽ ഒന്നും സന്ധ്യ സമയത്തു കൊച്ചിനെ കൊണ്ട് പോകരുത് കേട്ടോ രുദ്ര....... ശോഭ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു...... ഒരുപാട് നാളുകൾക്കു ശേഷം എല്ലാവരും കൂടി ചിരിച് ഉല്ലസിച്ചു കാവിലമ്മയുടെ അടുത്തേക് വന്നു....... ചുറ്റുവിളക്കുകൾ കൂടുതൽ ശോഭയോടെ കത്തി..... മത്സരിച്ചു കൽവിളക്കിൽ തിരി തെളിച്ചവർ...............

മുകളിലെ വിളക്കുകൾ തിരി വയ്ക്കാൻ താരയെ വലത്തേ കൈയിൽ മാത്രം ആയി എടുത്തു പൊക്കി രുദ്രൻ.......... അത് കണ്ട് രുക്കുവും ഓടി വന്നു അവളെയും അങ്ങനെ പൊക്കണം എന്നു വാശി പിടിച്ചു........ താരയും രുക്കുവും ആ വലതു കൈയിൽ തൂങ്ങി കിടന്നതു രണ്ടു പേരെയും ഒരുമിച്ചു പൊക്കി എടുത്തവൻ... എന്നെ കൂടി...... ""ചന്തു വന്നത് രുദ്രൻ അവിടെ കിടന്ന വടി എടുത്തു അവന്റെ പുറകെ ഓടി...പുറത്തേ കൽവിളക്കിന്റെ ചുവട്ടിൽ വന്നതും രുദ്രന്റെ കൈയിൽ ചന്തുവിനെ കിട്ടി..... അവനെ കുനിച്ചു നിർത്തി പുറത്തു ആഞ്ഞു രണ്ട് അടി കൊടുത്തു..... കളിചിരികൾ കേമം ആയി മുൻപോട്ടു പോയതും അണച്ചു കൊണ്ട് എല്ലാവരും ആൽമര ചുവട്ടിൽ ഇരുന്നു..... രുദ്രൻ വീണയുടെ മടിയിൽ തല വെച്ചുകൊണ്ട് രുക്കുവിന്റെ മടിയിലേക്ക് കാൽ എടുത്തു വെച്ചു....... ഏട്ടന്റെ പാദം മസാജ് ചെയ്തു തന്നാൽ പെട്ടന്നു തന്നെ മോൾടെ കല്യാണം നടക്കും....... കളിയായി പറഞ്ഞത്..... രുക്കു ആ കാലിൽ ഒന്നു പിച്ചി..... അയ്യടാ.... സുഖിപ്പിക്കല്ലേ...... മോനെ... രുദ്ര.... """ചന്തു വിളിച്ചത് രുദ്രൻ മെല്ലെ എഴുനേറ്റു കൽവിളക്കിലെ വെളിച്ചത്തിൽ ഒരു രൂപം നടന്നു വരുന്നു.... അത് അവർക്കു മുൻപിൽ തെളിഞ്ഞു വന്നു...... ചെറിയ കാറ്റു അവിടെ ആകെ പടർന്നു കാവിലെ മണികൾ മുഴങ്ങി......... അവർക്ക് മുൻപിൽ ചിരിച്ചു നിക്കുന്ന രൂപം കണ്ടതും രുദ്രന്റെയും ചന്തുവിന്റെയും കണ്ണുകൾ തിളങ്ങി........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story