രുദ്രവീണ: ഭാഗം 92

rudraveena

എഴുത്തുകാരി: മിഴിമോഹന

രുദ്ര.... """ചന്തു വിളിച്ചത് രുദ്രൻ മെല്ലെ എഴുനേറ്റു കൽവിളക്കിലെ വെളിച്ചത്തിൽ ഒരു രൂപം നടന്നു വരുന്നു.... അത് അവർക്കു മുൻപിൽ തെളിഞ്ഞു വന്നു...... ചെറിയ കാറ്റു അവിടെ ആകെ പടർന്നു കാവിലെ മണികൾ മുഴങ്ങി......... അവർക്ക് മുൻപിൽ ചിരിച്ചു നിക്കുന്ന രൂപം കണ്ടതും രുദ്രന്റെയും ചന്തുവിന്റെയും കണ്ണുകൾ തിളങ്ങി...... കുറുമൻ """""""""രുദ്രന്റെ നാവ് മന്ത്രിച്ചു........ ഇതാണോ കുറുമൻ...... ഉണ്ണി പതിയെ ചന്തുവിന്റെ ചെവിയിൽ ചോദിച്ചു..... മ്മ്മ്... ""അതേ നീ വാ..... ചന്തു ഉണ്ണിയുടെ കയ്യിൽ പിടിച്ചപ്പഴേക് രുദ്രൻ കുറുമന്റെ അടുത്തേക് ഓടി ചെന്നിരുന്നു......... എങ്ങനെയാ നന്ദി പറയേണ്ടത് എന്നു എനിക്ക് അറിഞ്ഞു കൂടാ.....ആപത്തിൽ എനിക്ക് സംരക്ഷകൻ ആയി അങ്ങ് കൂടെ നിന്നു......ചന്തു കുറുമനെ നിനക്ക് അറിയില്ലേ..... രുദ്രൻ വാചാലനായി തീർന്നു.......... അവനിലെ ആ മാറ്റം സൂക്ഷമതയോടെ നോക്കി നിന്നു ഉണ്ണിയും ചന്തുവും....... അംബ്ര """എന്നോട് നന്ദി പറയേണ്ട... ഇയ്യ്‌ എന്റെ കടമ ആണ്........ അംബ്ര തൈവാത്തെ വിളിച്ച മതി........ കുറുമൻ എങ്ങനെ ഇവിടെ വന്നു... അതും ഞങ്ങളുടെ വീട് എങ്ങനെ മനസിൽ ആയി....

ചന്തു സംശയത്തോടെ അയാളെ നോക്കി......... ഹഹഹ.... ഏന് ഏല്ലാം അറിയാം അംബ്ര മന്ത്രങ്ങൾ പഠിച്ചു വന്ന അബ്രാന് ഇനി തന്ത്രങ്ങൾ വശത്താകണം.... സത്രുക്കൾ പുറകെ ഉണ്ട്.........ഒന്നോടെ ഇല്ലതെ ആക്കണം.... കുറുമന്റെ വാക്കുകളിൽ രോഷം നിറഞ്ഞു........ കുറുമന് അതൊക്കെ അറിയാമോ ......? ഈ തന്ത്രങ്ങൾ ഏല്ലാം.....? ഓ സഞ്ജയൻ പറഞ്ഞത് ആയിരിക്കും അല്ലേ..... രുദ്രൻ സംശയത്തോടെ നോക്കി.... കാട്ടിൽ അബ്രാൻ എന്നെ തേടി വരും മുൻപ് നാൻ മലയിറങ്ങി വന്നു..... ആടെ അപകടം പതി ഇരുപ്പുണ്ട്...... സുരക്ഷിതം ആയ ഇടാം ഇവിടെ തന്നെ ആണ്.... നാൻ പറയുന്നത് അബ്രാന് മനസിൽ ആകുന്നുണ്ടോ...... മ്മ്..... രുദ്രൻ തലയാട്ടി.... ദൈവമോ മനുഷ്യനോ ഇതാരാണ്..... ഇയാൾ തന്നെ തേടി വന്നിരിക്കുന്നു.. ആ ഗ്രന്ധത്തിൽ പറഞ്ഞത് പോലെ എന്റെ ചുറ്റിലും ഇയാൾ ഉണ്ട്...... രുദ്രന്റെ ബോധ മനസും ഉപബോധ മനസും തമ്മിൽ ഒരു കിടപിടുത്തം നടന്നു.... മീശ കടിച്ചു കൊണ്ട് കണ്ണുകൾ അലസമായി പായിച്ചു കൊണ്ട് രുദ്രന്റെ ചിന്തകൾ കാട് കയറി........ അംബ്ര ഇപ്പോ അലോശിക്കുന്നെ കുറുമനെ പറ്റി അല്ലേ....

അയ് ബേണ്ട അംബ്ര... നാൻ അങ്ങ് ദൂരെ നിന്നും ബന്നു എന്റെ കടമ സെയ്‌യുന്നു............കുറുമൻ കഴുത്തിലെ തോർത്ത്‌ എടുത്തു ഒന്നു വീശി ആലിന്റെ ചുവട്ടിലേക്ക് ഇരുന്നു അയാളിളുടെ മുഖത്ത് ഒരു പ്രത്യേക ഐശ്വര്യം നിഴലിച്ചു......... എങ്ങനെ പഠിപ്പിക്കാൻ ആണ് തന്ത്രങ്ങൾ.... അത് ശത്രുക്കൾ അറിയില്ലേ..... ചന്തു സംശയത്തോട് നോക്കി.... ഹാ.... ""അംബ്ര ജലന്ധരനെ അല്ലേ ഉദ്ദേശിച്ചത്.... കുറുമൻ കൈയിൽ ഇരുന്ന വെറ്റില പാക്ക് വായിലേക്ക് വെച്ചു...... മ്മ്മ്... അതേ...... അയാൾ ഒരിക്കൽ ഇവിടെ വന്നതു ആണ്...... ഇനി ബരൂല.... ഈ കോവിലിൽ അയാൾ കാല് കുത്തൂല അയ് നാൻ തരുന്ന ഉറപ്പ്.... അംബ്രന് വിശ്വസികാം......... കാടിലും നല്ലത് ഈടെ ആണ് അംബ്രക് തന്ത്രങ്ങൾ പഠിക്കാൻ ഉചിതം....... നാളെ തന്നെ നമുക്ക് തുടങ്ങാം...... ഇവിടെയോ....... ""രുദ്രനും ചന്തുവും ഉണ്ണിയും പരസ്പരം നോക്കി........ അതേ.... ""പുലർച്ചെ ബ്രഹ്മമുഹൂർത്തത്തിൽ അംബ്രാനെ കാത്തു നാൻ ഇവിടെ കാണും രണ്ടു നാഴിക സമയം വെച്ചു ഇരുപത്തിഒന്നു ദിവസം..... നാൻ പഠിപ്പിച്ചു തരും....... എങ്കിൽ കുറുമന് വീട്ടിലേക്ക് സ്വാഗതം...അത്രയും ദിവസം അവിടെ തങ്ങാം..... രുദ്രൻ ചിരിച്ചു കൊണ്ട് അയാളെ സ്വാഗതം ചെയ്തു.... വേണ്ട അംബ്ര നാൻ ഈ രാത്രി ഈ കാവിൽ കഴിഞ്ഞു കൊള്ളാം... തന്ത്രങ്ങൾ വശത്തു ആകും വരെ നിഴൽ പോലെ ഞാൻ കൂടെ കാണും......

ഞാൻ എവിടെ താമസിക്കുന്നു എങ്ങനെ ആഹാരം കഴിക്കുന്നു അത് ഒന്നും ഓർത്ത് അംബ്ര ആവലാതി പെടേണ്ട....... പൊയ്ക്കോളൂ നേരാം ഇരുട്ടി തുടങ്ങി....... ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ചു വരൂ... നാൻ ഇതിനുള്ളിൽ കാണും... ചിരിച്ചു കൊണ്ട് കാവിലേക്കു കയറി പോകുന്ന കുറുമനെ നോക്കിയവർ നിന്നു............. ഞാൻ.... ഞാൻ കൂടെ നിൽകാം ഒറ്റക് കിടക്കണ്ട.... ഉണ്ണി ആവേശത്തോടെ അത് പറഞ്ഞത് ചന്തു അവന്റെ കൈയിൽ പിടിച്ചു ....... ബേണ്ട ഒറ്റക് കിടക്കുന്നത് ആണ് ഇഷ്ടം........തിരിഞ്ഞു നിന്നു കുറുമൻ അവരെ നോക്കി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു..... ബാക്കിയുള്ളവർ മുൻപേ നടന്നിട്ടും വീണ മുൻപോട്ടു പോകാതെ അവിടെ തന്നെ നിന്നു കുറുമൻ പോയ ദിക്കിലേക്കു നോക്കി..... എടി പെണ്ണേ നീ ഇങ്ങോട്ടു വാ എന്ത് നോക്കി നിൽകുവാ... രുദ്രൻ തിരിഞ്ഞു നിന്നു അവളുടെ കൈയിൽ പിടിച്ചു... ... രുദ്രേട്ട അയാൾ ഈ രാത്രി അവിടെ തനിച്ചു കണ്ടിട്ട് പാവം ഉണ്ട്........ എനിക്കെന്തോ ഒരു വിഷമം പോലെ..... രാത്രി നല്ല മഞ്ഞു കാണും..... .. അയാൾക് ഒന്നും സംഭവിക്കില്ല.......

ഇതിലും വലിയ മഞ്ഞിനെ അതിജീവിക്കുന്ന ആളാണ് അത്.... വീണയെ ചേർത്തു നിർത്തി രുദ്രൻ മുൻപോട്ടു നടന്നു....... ആ അംശം തന്നെ ആണ് തന്നെ ചേർത്ത് പിടിച്ചിരിക്കുന്നത് എന്നു സ്വയം അറിയില്ല എങ്കിലും അവളുടെ ഉള്ളിലെ വിങ്ങൽ പിടപ്പ് അത് മനസിലാക്കിയ രുദ്രൻ പുഞ്ചിരിയോടെ അവളെ നോക്കി...... ""അവൻ അറിയാതെ അവന്റെ ഉപബോധ മനസ് ഉണർന്നു അതിലെ മഹാദേവന്റെ അംശം ഒരു ഭാര്യയുടെ വേപഥു തിരിച്ചു അറിഞ്ഞു..!!!.. അറിയാതെ എങ്കിലും ചിലത് അവൾ തിരിച്ചറിയുന്നുണ്ട്..... വീണ്ടും വീണ്ടും പുറകോട്ടു നോക്കിയവൾ............ അവർ അറിയാതെ തന്നെ അവരിലെ സത്വം ഉണർന്നു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തുവേട്ടാ അയാൾ ദൈവം ആണോ മനുഷ്യൻ ആണോ....... ഒന്നും മനസ്സിൽ ആകുന്നില്ലലോ.... ഉണ്ണിയും ചന്തുവും ബാൽക്കണിയിൽ ഇരുന്നു.... അറിയില്ല ചന്തു.... സഞ്ചയൻ പറഞ്ഞത് പോലെ ആണെങ്കിൽ രുദ്രന് ഇപ്പോഴും അയാൾ സഞ്ചയന്റെ സുഹൃത്ത് ആണ്....

അവന്റെ ഉപബോധ മനസിൽ അയാൾക് മറ്റൊരു രൂപവും.......... ഉണ്ണി......"""സഞ്ജയൻ പറഞ്ഞത് നിനക്ക് ഓർമ്മ ഇല്ലേ രുദ്രൻ അറയിൽ നിന്നും ഇറങ്ങിയ ശേഷം.... അവൻ അറിയാതെ നമ്മളോട് സഞ്ജയൻ പറഞ്ഞ വാക്കുകൾ......... മ്മ്മ്മ്.... ഉണ്ട്................ ഇരികത്തൂർ മനയിലെ ബാൽക്കണിയിൽ രുദ്രന് മുൻപേ അവർ നടത്തിയ ചർച്ചയിലേക് അവന്റെ മനസ് പോയി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുറത്ത് കാലഭൈരവന്റെ ശില്പത്തിലേക്കു മിഴികൾ നട്ടു നിൽപ്പാണ് സഞ്ജയൻ..... ഉണ്ണിയും ചന്തുവും അജിത് കൂടി അവിടേക്കു ചെന്നു.... സഞ്ജയ..... """ചന്തുവിന്റെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി........... രുദ്രൻ """"""അവൻ രുദ്രനെ ആരാഞ്ഞു.... ഫ്രഷ് ആകാൻ വാവയുടെ കൂടെ തെക്കിനിയിലേക്കു പോയി.....മറുപടി പറഞ്ഞു കൊണ്ടു ചന്തു ചാര് പടിയിലേക്കു ഇരുന്നു........ എന്താ സഞ്ചയ കാര്യമായ ആലോചനയിൽ ആണല്ലോ... വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ... ചന്തുവും അജിത്തും ഉണ്ണിയും സഞ്ജയന്റെ മുഖത്തേക്കു ഉറ്റു നോക്കി... ചന്തു രുദ്രൻ മന്ത്രങ്ങൾ ഹൃദിസ്ഥം ആക്കി അത് പോരല്ലോ ജലന്ധരൻ മഹാ ശ്കതൻ ആണ്....

ചൂണ്ടു വിരലിൽ ഇരയെ തളർത്താൻ അവന് അറിയാം.... അതിനു വിപരീതം ആയ തന്ത്രങ്ങൾ അത് പഠിപ്പിക്കാൻ അവനെ തേടി മല ഇറങ്ങി വരുന്നത് ആരായിരിക്കും.....? ഒരു പക്ഷേ ആ കുറുമൻ ആണോ..... നിമിത്തങ്ങൾ ഏല്ലാം എനിക്ക് അങ്ങനെ ആണ് തോന്നുന്നത്.......... അങ്ങനെ എങ്കിൽ അയാൾ വീണ്ടും രുദ്രനെ തേടി വരും........ അയാൾ ശരിക്കും ദൈവം ആണോ.....? സംശയങ്ങൾ ഉന്നയിച്ചു കൊണ്ട് മൂവരും നിന്നു... രുദ്രൻ നമുക്ക് ആരാ..... നമ്മുടെ സുഹൃത്ത്.... പക്ഷേ അവന്റെ ജന്മം ആ മഹാദേവന്റ അംശം ഉൾക്കൊണ്ട്‌ കൊണ്ടാണ്..... വീണയും അത് പോലെ തന്നെ.... അവർ പോലും അറിയാതെ അവരിൽ അടങ്ങിയ ദൈവികശക്തി തിരിച്ചു അറിയാൻ അവർക്ക് കഴിഞ്ഞിരുന്നില്ല......... പക്ഷേ പല സന്ദർഭങ്ങളിൽ അവരുടെ ഉപബോധ മനസിൽ അവർ ആ സത്യങ്ങൾ തിരിച്ചു അറിഞ്ഞു തുടങ്ങി ആ സമയങ്ങളിൽ അവരെ നിയന്ത്രിക്കുന്നത് മറ്റൊരു ശക്തി ആണ് അതാണ് നമ്മൾ ഇത്‌ വരെ കണ്ടത്....

ജലന്ധരനെ കാണുമ്പോൾ രുദരനിൽ വരുന്ന മാറ്റങ്ങൾ തിരിച്ചു ബോധ മനസിൽ വരുമ്പോൾ അവന് അത് ഓർത്തെടുക്കാൻ ബുദ്ധിമുട്ട് ആണ്... അതിന്റെ ഫലം ആണ് കുറുമനെ തേടി അവൻ പോയതും മറ്റൊരു ശക്തി അവനെ നിയന്ത്രിച്ചു അത് തന്നെ ആണ് അവനെ മനസിൽ ആക്കി പ്രവർത്തിക്കാൻ വീണക്ക് ശക്തി ലഭിച്ചതും ...... ഇത്‌ വരെ നമ്മൾ കണ്ടത് ഏല്ലാം അതിനുള്ള തെളിവ് ആണ്................ അത് പോലെ തന്നെ ആ മഹാദേവന്റെ മറ്റൊരു അംശം രുദ്രനെ സഹായിക്കാൻ ജന്മം കൊണ്ടു അതായിരിക്കാം കുറുമൻ......... അയാൾ നമുക്ക് മുൻപിൽ വെറും മനുഷ്യൻ മാത്രം..........രുദ്രനെ സംബാധിച്ചോടത്തോളം എന്റെ സുഹൃത്ത്‌ ആണയാൾ........ അത് അങ്ങനെ തന്നെ ഇരുന്നാൽ മതി............ അപ്പോൾ അവനോട് അത് തുറന്നു പറയേണ്ടേ.... ചന്തു പുരികം ഉയർത്തി നോക്കി.... അരുത്.......ഇപ്പോൾ തന്നെ ബോധ മനസും ഉപബോധ മനസും തമ്മിൽ ഒരു മത്സരം നടക്കുകയാണ്.... തെന്മലയിൽ തന്നെ തേടി വന്ന കുറുമൻ ഉപബോധ മനസിൽ ആരെന്നു മനസിൽ ആയെങ്കിലും ബോധ മനസ്സിൽ അയാൾ എന്റെ സുഹൃത്ത് ആണ്......

അയാൾ അങ്ങനെ രുദ്രനെ വിശ്വസിപ്പിച്ചു എങ്കിൽ നമ്മൾ ആയിട്ടു അത് തിരുത്താൻ നിൽക്കണ്ട....... അവൻ സ്വയം അവന്റെ സത്വത്തെ തിരിച്ചു അറിയും എന്ന്‌ അയാൾക്കു വിശ്വാസം ഉണ്ട്....... അപ്പോൾ രുദ്രൻ സാറിന്റെ മാസ്സ് എൻട്രി ആയിരിക്കും ഇനി അല്ലേ സംഹാര മൂർത്തിയുടെ അവതാരം........ കാണാൻ കൊതി ആകുന്നു....അത് പറഞ്ഞു അജിത് ഒന്നു ചിരിച്ചു... അതെ...... എനിക്കും.... ഉണ്ണി ഏറ്റു പിടിച്ചു... മ്മ്മ്മ്.... അജിത് പറഞ്ഞത് സത്യം ആണ് സിദ്ധാർത്ഥൻ സ്വാതികൻ ആയിരുന്നു ആരെയും ഉപദ്രവിക്കാൻ അയാൾ ആഗ്രഹിച്ചില്ല.....പക്ഷേ രുദ്രൻ സംഹാരം ആണ്.......... അവൻ ഉണർന്നു പ്രവർത്തിച്ചാൽ അവനെ തടയാൻ നമുക്ക് കഴിയില്ല........... അത് കുറുമാന് അറിയാം.... ഒരു പക്ഷേ അയാൾ ഏല്ലാം അറിഞ്ഞു പ്രവർത്തിക്കും..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തുവേട്ടാ...... """രുദ്രേട്ടന്റെ ബോധ മനസിൽ അയാൾ സഞ്ജയേട്ടന്റെ സുഹൃത്ത് ആണല്ലേ.... മ്മ്മ്മ്.... ഉപബോധമനസിൽ അയാളെ തിരിച്ചു അറിയാനും കഴിയുന്നുണ്ട് .... സഞ്ചയൻ പറയുന്നത് പോലെ അത് ഒരു വലിയ സമസ്യ ആണ് ഉണ്ണി......

നീയും അത് പോലെ തന്നെ ആണ്.... നിന്നിലെ ജയദേവൻ ഉണരണം എങ്കിൽ മാത്രമേ ചില സംശയങ്ങൾക് ഉത്തരം ലഭിക്കൂ..... തത്കാലം മോൻ പോയി ഉറങ്ങിക്കെ ആ കൊച്ച് അവിടെ കാത്തിരുന്നു മുഷിഞ്ഞു കാണും...... ചന്തു ഉണ്ണിയെ തളളി പുറത്തേക്കു വിട്ടു....... ചാര് പടിയിലേക്കു കിടന്നു........... സഞ്ജയന്റെ വാക്കുകൾ അവൻ ഒന്നു കൂടി മനസിൽ വിശകലനം ചെയ്തു...... കാവിലമ്മേ അതേ അവസ്ഥയിൽ തന്നെ ആണ് ഉണ്ണിയും.... ആ മഹാദേവന്റെ കാവലാൾ ചില സമയങ്ങളിൽ അവൻ അറിയാതെ അവന്റെ മനസും ആ സത്വം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു......... അതാണ് ഇന്ന് കാവിൽ നടന്നത് കുറുമനെ ഒറ്റക് കിടത്താൻ ഉണ്ണിയുടെ മനസ് അനുവദിച്ചില്ല ആ നിമിഷം അവൻ ഉണർന്നു പ്രവർത്തിച്ചു....... സഞ്ജയൻ പറഞ്ഞത് പോലെ ആണെങ്കിൽ ഇവരിലെ മാറ്റങ്ങൾ നിരീക്ഷിച്ചു അവർക്ക് കൂട്ടായി കൂടെ തന്നെ കാണണം.............. കണ്ണുകളെ നിദ്രാദേവി പുൽകി ഉറക്കുമ്പോഴും അവന്റെ മനസിൽ രുദ്രനും വീണയും കുറുമനും ഉണ്ണിയും നിറഞ്ഞു നിന്നു ഒരു സമസ്യ പോലെ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീണയുടെ വയറിൽ തല വെച്ചു കിടന്നു കുഞ്ഞനെ കൊഞ്ചിച്ചു മതി ആയിരുന്നില്ല രുദ്രന്.... അവന്റെ പാട്ടിനും താളത്തിനും ഒത്തു ചലിക്കുന്ന വയർ കാണുമ്പോൾ അവന്റെ ആവേശം കൂടി.... അതേ അച്ഛനും മോനും രാത്രി മുഴുവൻ കളിച്ചു ഇരിക്കാൻ ആണോ പ്ലാൻ വെളുപ്പിനെ എഴുനേറ്റു കാവിൽ പോകണ്ടേ....... അലാറം സെറ്റ് ചെയ്യട്ടെ രുദ്രേട്ട...... വേണ്ട..... കഴിഞ്ഞ നാല്പത്തിയൊന്നു ദിവസം കൊണ്ട് ശീലം ആയിട്ടുണ്ട് തനിയെ എഴുന്നേൽക്കും........ തത്കാലം നീ ഇങ്ങു വാ എന്റെ പെണ്ണേ..... അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടവൻ........ അയ്യടാ എന്തോ ദുരുദ്ദേശ്യം ഉണ്ടല്ലോ എന്റെ മോന്..... മീശയിൽ പിടിച്ചു വലിച്ചവൾ.... ഉണ്ടല്ലോ..... """ഇരികത്തൂർ വച്ചു പൂർത്തി ആക്കാൻ കഴിയാത്ത ഒരു സമ്മാനം ദാ ഇവിടെ ബാക്കി നില്കുന്നു ചുണ്ടുകൾ നാക്കു കൊണ്ട് ഒന്നു നനച്ചു അവളെ നോക്കി..... മ്മ്ഹ്ഹ്.... """"വേണ്ട കുറുകി കൊണ്ട് അവന്റെ കഴുത്തിലേക്ക് തല ചേർത്തു വെച്ചു അവൾ.... ഒരുകയ്യാൽ അവളെ നേരെ കിടത്തി മുകളിൽ വന്നു ചെവിയിൽ മെല്ലെ പല്ലുകൾ അമർത്തി......

രുദ്രന്റെ ശ്വാസം തട്ടിയത് അവൾ ഒന്നു ഉയർന്നു പൊങ്ങി രണ്ടു കയ്യാൽ കൂട്ടി പിടിച്ചു അവനെ.... വിറക്കുന്ന ചൊടികളിലേക്കു അധരം ചേർത്തു വച്ചവൻ തന്റെ ഉമിനീരിന്റെ ചൂട് അവളിലേക്കു പകർന്നു നൽകി..... തന്റെ കുഞ്ഞിനും പെണ്ണിനും ബുദ്ധിമുട്ട് വരാതെ അവളിലേക്കു പെയ്തിറങ്ങി അവൻ...... നെഞ്ചിലേക്കു കിടത്തി അവളെ കൊഞ്ചിച്ചും മുടിയിഴകൾ തലോടിയും കിടക്കുമ്പോഴും അവന്റെ മനസ്‌ നൂല് പൊട്ടിയ പട്ടം പോലെ പറന്നു കളിച്ചു....... മെല്ലെ നിദ്രാദേവി കണ്ണുകളെ ചുംബിച്ചപ്പോൾ അവൻ ബോധ മണ്ഡലത്തിൽ നിന്നും ഉപബോധ മനസിലേക്കു ഇറങ്ങി ചെന്നു.......... അവിടെ അവൻ കണ്ടു കുറുമനെ........ഒഴുകുന്ന വലിയ പുഴയുടെ ഇരുകരകളിൽ അവർ നിന്നു... കുത്തൊഴുക്ക് കുറഞ്ഞതും രണ്ടുപേരും അതിലേക്കു ഇറങ്ങി നദിയുടെ മധ്യഭാഗത്തു വന്നപ്പോൾ അവിടെ രുദ്രനെയോ കുറുമനെയോ കാണാൻ കഴിഞ്ഞില്ല പകരം മറ്റൊരു രൂപം........സാക്ഷാൽ സംഹാര മൂർത്തി....... രുദ്രന്റെ ചെവിയിലേക്ക് ആ ദുന്ദുഭി നാദം തുളച്ചു കയറി.....

തന്റെ സത്വം തന്നെ ആണ് അയാളിലും എന്നു രാത്രിയുടെ യാമങ്ങളിൽ അവന്റെ ഉപബോധ മനസ് തിരിച്ചറിഞ്ഞതും ഞെട്ടലോടെ കണ്ണു തുറന്നു ........ അപ്പോഴും അവന്റെ നെഞ്ചിലേ ചൂട് പറ്റി കിടന്നിരുന്നു അവന്റെ പെണ്ണ്........ കണ്ണ് തുറന്നതും അവൻ ആ സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചു...... ഇല്ല പറ്റുന്നില്ല.... ഏല്ലാം ഒരു പുകമറ പോലെ ........ ബോധ മനസിലേക്കു ഒന്നും വരുന്നില്ല.... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ടു ഫ്ലാസകിലെ വെള്ളം വായിലേക്ക് കമഴ്ത്തി.......... (ഉപ ബോധ മനസിൽ പലതും അറിയാൻ കഴിയുന്നു എങ്കിലും ബോധ മനസ്സിൽ അവർ സാധ മനുഷ്യർ ആയി തീരും .... അത് ഒരു പക്ഷേ ആ മഹാദേവന്റെ ലീലാവിലാസം എന്നു നമുക്ക് കരുതാം... അവരെ മനസ്സിൽ ആക്കി കൂടെ നിന്നു പ്രവർത്തിക്കാൻ ചന്തുവിനും സഞ്ജയനും കഴിയട്ടെ എന്നു പ്രാർത്ഥിക്കാം ) .....................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story