രുദ്രവീണ: ഭാഗം 93

rudraveena

എഴുത്തുകാരി: മിഴിമോഹന

സാക്ഷാൽ സംഹാര മൂർത്തി....... രുദ്രന്റെ ചെവിയിലേക്ക് ആ ദുന്ദുഭി നാദം തുളച്ചു കയറി..... തന്റെ സത്വം തന്നെ ആണ് അയാളിലും എന്നു രാത്രിയുടെ യാമങ്ങളിൽ അവന്റെ ഉപബോധ മനസ് തിരിച്ചറിഞ്ഞതും ഞെട്ടലോടെ കണ്ണു തുറന്നു ........ അപ്പോഴും അവന്റെ നെഞ്ചിലേ ചൂട് പറ്റി കിടന്നിരുന്നു അവന്റെ പെണ്ണ്........ കണ്ണ് തുറന്നതും അവൻ ആ സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചു...... ഇല്ല പറ്റുന്നില്ല.... ഏല്ലാം ഒരു പുകമറ പോലെ ........ ബോധ മനസിലേക്കു ഒന്നും വരുന്നില്ല.... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ടു ഫ്ലാസകിലെ വെള്ളം വായിലേക്ക് കമഴ്ത്തി..............വെള്ളം ഒന്നു തൊണ്ടയിൽ തങ്ങിയതും ചുമച്ചു വിക്കി കൊണ്ട് ടേബിളിലേക്കു ചാഞ്ഞിരുന്നു....... രുദ്രേട്ട..... """എന്ത് പറ്റി നഗ്നമായ ദേഹത്ത് കിടന്ന പുതപ്പു കൊണ്ട് ദേഹം മറച്ചവൾ ചാടി എഴുനേറ്റു.... വാവേ..... ""ഇങ്ങനെ ചാടി എഴുനേൽക്കാമോ ശാസനയോട് ഓടി വന്നു അവൾക്കു അരികിലേക്ക് ഇരുന്നു...... വയറിൽ മുറുകെ പിടിച്ചു.... കുഞ്ഞന് നോവില്ലേ..... പെട്ടന്നു രുദ്രേട്ടന്റെ ചുമ കേട്ടപ്പോൾ പേടിച്ചു പോയി... എന്ത് പറ്റി വെള്ളം വിക്കിയോ....

തലയിൽ ചെറുതായി ഒന്നു തട്ടി കൊടുത്തു കൊണ്ട് ആ നെഞ്ചിലേക്കു ചാഞ്ഞവൾ.......... മ്മ്മ്..... ഒരു സ്വപ്നം കണ്ടു ഞെട്ടി ഉണർന്നത് ആണ്... കുഴപ്പം ഇല്ല നീ കിടന്നോ.....തലയിൽ തലോടി മെല്ലെ അവളെ ഉറക്കത്തിലേക്കു പറഞ്ഞു വിട്ടു....... എന്നിട്ടും ഉറക്കം വരുന്നില്ല എന്നു കണ്ടപ്പോൾ പതുക്കെ എഴുനേറ്റു വീണയെ ഒന്നു കൂടെ പുതപ്പിച്ചു മൂർദ്ധാവിൽ ചുംബിച്ചു ആ വയറ്റിൽ ഉള്ളിൽ തുടിക്കുന്ന തന്റെ ജീവനും മുത്തം നൽകി പുറത്തിറങ്ങി......... ആരോ വലിച്ചു കൊണ്ട് പോകും പോലെ നേരെ പോയത് കാവിലേക്കാണ് ............കയ്യിൽ കരുതിയ മുണ്ട് കരയിൽ വെച്ചു കുളത്തിൽ ഒന്നു മുങ്ങി നിവർന്നു.... ബ്രഹ്മമുഹൂർത്തതിനു ഇനിയും സമയം ബാക്കി പക്ഷേ മനസ് അനുവദിക്കുന്നില്ല... .ഇരുട്ടു മൂടിയ വഴികളിലൂടെ മുൻപോട്ടു നടക്കുമ്പോൾ ആരോ തന്നെ നിയന്ത്രിക്കുന്നത് അവൻ തിരിച്ചു അറിഞ്ഞു........ കാവിലമ്മയുടെ മണ്ഡപത്തിനു മുൻപിൽ അഞ്ചു തിരിയിട്ട ഒരു നിലവിളക്കു മാത്രം തെളിഞ്ഞു നിന്നു അതിനു മുൻപിൽ ചമ്രം പിണഞ്ഞ കാലുകളാൽ ധ്യാനത്തിൽ മുഴുകി കുറുമൻ.....

അയാളെ ഉണർത്താൻ തോന്നിയില്ല രുദ്രന്..... കാവിലമ്മയെ ഒന്നു തൊഴുതു അമ്മക് മുൻപിൽ ഏഴു വലതു വെച്ചു അമ്മയുടെ നടയിൽ സാഷ്ടാംഗം വീണു..... സമീപത്തായി മാറിയിരുന്നു കുറുമനെ തന്നെ നോക്കി .......... വല്ലാത്തൊരു വശ്യമായ ആകർഷണം ആണ് അയാൾക്.... ധ്യാനത്തിൽ പോലും പുഞ്ചിരിക്കുന്ന മുഖം ഇരുനിറത്തിൽ എങ്കിലും ശോഭയോടെ തെളിഞ്ഞു നില്കുന്നു.... മീശയും താടിയും പൗരുഷത്തെ വിളിച്ചു ഓതുന്നു........... ധ്യാനം വിട്ടു ഉണരുന്ന കുറുമന്റെ കണ്ണുകളെ രുദ്രൻ ഇമ വെട്ടാതെ നോക്കിയിരുന്നു ....... താമരപ്പൂവ് ഇതൾ വിരിയും പോലെ മെല്ലെ തുറന്ന മിഴികളിലെ നിറഞ്ഞ പീലികൾ കൂടുതൽ മനോഹരം ആയി തോന്നി..... (കുറച്ചു കാര്യങ്ങൾ കുറുമൻ പറയുന്നത്.... കുറുമന്റെ ഭാഷയിലൂടെ പറയാൻ നോക്കിയിട്ടു എനിക്ക് ബുദ്ധിമുട്ട് ആകുന്നു അത് കൊണ്ട് അത് സാദാരണ ഭാഷയിൽ ആണ് പറയുന്നത് ഇവിടെ നിങ്ങക് കുറുമനെയോ ആ മഹാദേവനയോ കാണാം ഇനി കുറുമൻ രുദ്രന്റെ ഗുരു..... ) കണ്ണ് തുറന്നത് മുൻപിൽ നിൽക്കുന്ന രുദ്രനെ കണ്ട് കുറുമന്റെ മുഖത്ത് മന്ദഹാസം പൊഴിഞ്ഞു......

അംബ്ര നേരത്തേ ഇങ്ങു വന്നോ...... കാലുകളിലെ പിണ അഴിച്ചു കൊണ്ട് മണ്ഡപത്തിൽ നിന്നും ചാടി എഴുനേറ്റു രുദ്രന് സമീപം വന്നു...... കുറുമൻ ഉറങ്ങിയില്ലേ രാത്രയിൽ....... ഞാൻ വന്നപ്പോൾ തൊട്ടു ധ്യാനത്തിൽ ആയിരുന്നു..... ഹഹഹ.... """ഞാൻ ഉറങ്ങുകയായിരുന്നു ഏല്ലാം മറന്നു ഉള്ള ഉറക്കം.......... """യാതാന്തോ യോഗിനശ്ചിനം പശ്യന്ത്യത്മന്യവസ്ഥിതം യാതന്തോ !പ്യാകൃതാത്മനോ നൈനം പശ്യന്തചേതസഃ """" കുറുമന്റെ വാക്കുകളെ ചെവിയോർത്തു നിന്ന രുദ്രന് അതിന്റെ പൊരുൾ മനസ്സിൽ ആകാതെ അയാളെ നോക്കി...... സിദ്ധിക്കായി പ്രയത്നിക്കുന്ന യോഗികൾ തങ്ങളുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ജീവനെ കാണുന്നു. എന്നാൽ അനധികാരികളായ മൂഢന്മാർ പ്രയത്നിച്ചാലും ഈ ജീവനെ കാണുന്നില്ല.....അതാണ് അംബ്ര ആ ശ്ലോകം.... നമ്മുടെ ഉള്ളിൽ തന്നെ ദൈവം ഉണ്ട് തിരിച്ചു അറിയാൻ കഴിയുന്നവൻ ജ്ഞാനി....... അംബ്രന് തിരിച്ചറിയാൻ കഴിയട്ടെ....... കുറുമൻ കുളപടവ് ലക്ഷ്യം ആക്കി നടന്നു....... ഒന്നു മുങ്ങി കുളിച്ചു രുദ്രന് സമീപം വന്നു.......... രുദ്രനെയും ചേർത്തു ആ കാവിലമ്മക് ചുറ്റും വിളക്കുകൾ തെളിയിച്ചു........

മണ്ഡപത്തിൽ മൂന്നു വിളക്കുകൾ കൊളുത്തി അതിനു എതിർവശത്തായി രണ്ടു പേരും ഇരുന്നു......... ശരീരത്തിലെ മർമ്മങ്ങൾ അതിന്റെ സ്ഥാനങ്ങൾ ഏല്ലാം രുദ്രന് വിഷാദീകരിച്ചു തുടങ്ങി കുറുമൻ.... """അതി പ്രാചീന കാലം മുതൽ ഭാരതത്തിൽ, വിശിഷ്യാ തെക്കൻ ഭാരതത്തിൽ നിലനിന്നിരുന്ന ഒരു വൈദ്യശാഖയാണ് മർമ്മവും, മർമ്മ ചികിത്സയും, കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധയും വിജ്ഞാനവും ഈശ്വരാനുഗ്രഹവും ഗുരുത്വവും വേണമെന്നതിനാൽ ഒരു നിഗൂഢ ശാസ്ത്ര ശാഖ ആയിട്ടാണ് ഇതിനെ കരുതി പോകുന്നത് മർമ്മശാസ്ത്രം ആരെയും ഉപദ്രവിക്കാനോ നശിപ്പിക്കാനോ അല്ല, മറിച്ചു മനുഷ്യ ശരീരത്തെ കുറിച്ചു മനസിൽ ആക്കാനും നിത്യ ജീവിതത്തിൽ സംഭവിക്കുന്ന തട്ടുകളും മുട്ടുകളും വീഴ്ചകളും മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷ ഫലങ്ങൾ അറിഞ്ഞു അതിനുള്ള പ്രതിവിധികൾ സ്വയം ചെയ്യുവാനും ഉത്തമരായ ചികിത്സകരെ കൊണ്ട് രോഗ നിവാരണം നടത്തുന്നതിന് വേണ്ടി അറിഞ്ഞിരിക്കേണ്ട ഒരു ശരീര ശാസ്ത്രം ആണ് മർമ്മ ശാസ്ത്രം """""""""""

.......എന്നാൽ ജലന്ധരൻ എന്നാ ദുരാത്മാവു അതിനെ ദുർവിനിയോഗം ചെയ്തു തുടങ്ങി....... അവിടെയാണ് അബ്രാന് അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങൾ........ നൂറ്റി എട്ടു മർമ്മങ്ങളെ.. ഏഴു മൗലിക ചക്രങ്ങൾ ആയി ശരീരം തിരിച്ചിരിക്കുന്നു... ജനനേന്ദ്രിയത്തിനും മലദ്വാരത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മൂലാധാരം, ജനനെന്ദ്രിയത്തിനു തൊട്ടു മുകളിൽ സ്ഥിതി ചെയ്യുന്ന സ്വാദിഷ്‌ഠനം, നാഭിക്ക് തൊട്ടു താഴെ ഉള്ള മണിപൂരകം, വാരി എല്ലിൻ കൂടുകൾ സന്ധിക്കുന്നതിനു തൊട്ടു പിന്നിൽ നിൽക്കുന്ന അനാഹതം, തൊണ്ട കുഴിയിൽ ഉള്ള വിശുദ്ധി, പുരികങ്ങൾക്കു ഇടയിൽ വർത്തിക്കുന്ന ആജ്ഞ, ശിരസ്സിന്റെ മേൽ ഭാഗത്തു വസിക്കുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ദ്രം.. പിറന്ന ഉടനെ ശിശുവിന്റെ ശിരസിൽ നേർത്ത ഒരു പാട കാണാം.. ഇവയാണ് ഏഴു മൗലിക ചക്രങ്ങൾ......... വിരലുകൾ കൊണ്ടുള്ള ഭാഷകൾ കൂടി കലർന്നു കുറുമൻ രുദ്രന്റെ തലച്ചോറിലേക്ക് മർമ്മകൾ വിശദീകരിച്ചു കൊടുത്തു............ഏല്ലാം പെട്ടന്നു ഹൃദിസ്‌തം ആക്കാൻ രുദ്രന് കഴിഞ്ഞു തുടങ്ങി........ അംബ്ര ഇന്ന് ഇത്‌ മതി.....

ഏല്ലാം ഓർത്ത് വച്ചോളു നാളെ മുതൽ നമുക്ക് ഇതിന്റെ ഉപയോഗങ്ങൾ ഇതെങ്ങനെ പ്രാവർത്തികം ആക്കും അതെല്ലാം ഞാൻ പഠിപ്പിച്ചു തരും......... പൊക്കൊളു വീട്ടിൽ ഉള്ള ആളു കാത്തിരിക്കും....... ചിരിച്ചു കൊണ്ടു എഴുനേറ്റ് കുറുമൻ കാവിനു പുറത്തേക്കു നടന്നു..... തിരിച്ചു വല്യൊത്തേക്കു നടകുമ്പോൾ രുദ്രന്റെ മനസ് ഒന്നു പിടഞ്ഞു.. തൊണ്ട കുഴിയിലേ വിശുദ്ധി തകർത്താണ് സിദ്ധാർത്ഥൻ മരണപെട്ടത് എന്ന സത്യം രുദ്രൻ ഒരു നോവോടെ ഓർത്തു.............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മുറിയിൽ ചെല്ലുമ്പോഴും വീണ നല്ല ഉറക്കത്തിൽ ആണ്...... വലതു വശം ചെരിഞ്ഞു ഇടത്തെ കൈ വയറിൽ ചേർത്തു കുഞ്ഞിനെ പുണർന്നു ഉറങ്ങുന്ന അവളെ കണ്ടതും അവന്റെ മുഖത്തു ചിരി പടർന്നു.............. അവളെ ഒന്നു പുണർന്നു കൊണ്ട് നെഞ്ചിലേക്ക് ചേർത്തു വെച്ചു മൂർദ്ധാവിൽ ചുംബിച്ചു........... ഒരു ജലന്ദരനും വിട്ടു കൊടുക്കില്ല എന്റെ ഈ ജീവനെ.... അവന്റെ തോണ്ട കുഴി തകർത്തു തളർത്തും ഞാൻ....... ഉറക്കത്തിൽ വീണയുടെ കൈ അവനെ ഒന്ന് കൂടി മുറുകെ പിടിച്ചു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ മുൻപോട്ടു പോയി കൊണ്ടിരുന്നു.....

മർമ്മങ്ങൾ അതിന്റെ ഉപയോഗങ്ങൾ ഏല്ലാം രുദ്രനിലേക്കു പകർന്നു നൽകി കൊണ്ടിരുന്നു കുറുമൻ ............ എങ്ങനെ..... ഏതു സന്ദര്ഭത്തില് പ്രയോഗിക്കണം... എങ്ങനെ തടയണം അതെല്ലാം വഴി പോലെ രുദ്രനിലേക്കു പകർന്നു നൽകി..... രുദ്ര.... നീ എന്നാണ് തിരിച്ചു ജോയിൻ ചെയുന്നത്..... നീണ്ട ലീവ് ആക്കിയിട്ടുണ്ട്.... അയാൾ നിന്നെ തേടി നടക്കുവാണ് കാണിച്ചു കൊടുക്കണ്ടേ മുറിച്ചു ഇട്ടാലും മുറി കൂടുന്ന ഇനം ആണ് നീ എന്ന സത്യം...... ചന്തു വീറോടെ പറഞ്ഞത് രുദ്രൻ അവനെ നോക്കി........ ഇന്ന് പതിനേഴു ദിവസം നാലു ദിവസങ്ങൾ കൂടി...(21ദിവസത്തിന് )... അഞ്ചാം ദിവസം രുദ്രപ്രസാദ് IPS ആ യൂണിഫോം ശരീത്തിൽ അണിയും....... എന്റെ ലീവ് ക്യാൻസൽ ചെയ്ൻ ഉള്ള ഫോര്മാലിറ്റിസ് നോക്കാൻ അജിത്തിനോട് പറയണം.......... പിന്നെ വിനയന്റെ കേസ് വീണ്ടും നമ്മൾ റീഓപ്പൺ ചെയ്യന്നു........ രുദ്ര എന്താ നിന്റെ പ്ലാൻ........... എനിക്കൊന്നും മനസിൽ ആകുന്നില്ല ഇത്‌ കുത്തി പൊക്കിയാലും അയാൾ രക്ഷപെടും മറ്റെന്തെങ്കിലും അടവ് അയാൾ എടുക്കും........ ഇവനെ ഒന്നും വെച്ചു പൊറുപ്പിക്കരുത്.....

ചന്തു പല്ല് കടിച്ചു... Wait and see.. എന്റെ കളക്ടർ സാറെ.... രുദ്രൻ ഒന്നും കാണാതെ ഇറങ്ങി തിരിക്കില്ല എന്ന് അറിയാമല്ലോ....... തീർക്കാൻ ആണെങ്കിൽ വേരോടെ പിഴുതു എറിയും രുദ്രൻ... ഇനി ഒരു മുള അവന്റെ ഒന്നും വേരിൽ നിന്നു പൊട്ടാൻ പാടില്ല............ രുദ്രന്റെ കണ്ണിൽ ചുവപ്പ് പടർന്നു അത് അഗ്നിക്ക് സാമാനം ആയി........ രുദ്ര കൂൾ ഡൌൺ......... ചന്തു അവന്റെ തോളിൽ തട്ടി....... അവനിലെ മാറ്റങ്ങളെ പെട്ടന്നു തന്നെ തണുപ്പിക്കണം എന്ന സഞ്ജയന്റെ വാക്കുകളെ ചന്തു ഓർത്തു................ രുദ്രൻ പെട്ടന്നു തന്നെ പഴയ ഭാവത്തിലേക്ക് തിരിച്ചു വന്നു...... മുറിയിൽ ചെല്ലുമ്പോൾ വീണ കുറുമൻ നൽകിയ ഗ്രന്ദങ്ങൾ എടുത്തു നോക്കി വിരലുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്.... കൂട്ടത്തിൽ വയറിൽ നോക്കി കുഞ്ഞിനും പറഞ്ഞു കൊടുക്കുന്നുണ്ട്.... വാതിലിൽ ചാരി നിന്നു കൊണ്ട് രുദ്രൻ അവളുടെ കുസൃതി ആസ്വദിച്ചു..........

ചൂണ്ടു വിരലും നടു വിരലു പിണച്ചു കൊണ്ട് മുൻപോട്ടു നോക്കിയത് കണ്ടു വാതിലിൽ ചാരി നിൽക്കുന്ന രുദ്രനെ..... ശൊ.....""""""ഞാൻ ചുമ്മ ഈ മർമ്മം ഒക്കെ.... വെറുതെയ രുദ്രേട്ട..... ചമ്മൽ മറക്കാൻ പാടു പെട്ടു അവൾ..... അതേ ഇത്‌ എന്തെങ്കിലും വായിച്ചിട്ടു എന്റെ മോൾക്ക് വല്ലോം മനസിൽ ആയോ......അവൾക്കു അരികിലേക്ക് വന്നു കട്ടിലിൽ ഇരുന്നവൻ... ആ.... എനിക്കൊന്നും മനസിൽ ആകുന്നില്ല... എങ്ങനെയാ രുദ്രേട്ട ഇരുപത്തിയൊന്നു ദിവസം കൊണ്ടു ഇത്‌ ഒക്കെ പഠിച്ചു എടുക്കുന്നത് ഭയങ്കര ബുദ്ധിയാ രുദ്രേട്ടനു........ ബുദ്ധി മാത്രം പോരാ വാവേ.... ആ നാൽപത്തിയൊന്ന് ദിവസം ഞാൻ ടൂർ പോയത് അല്ല...ഇത്‌ ഒക്കെ പഠിച്ചു എടുക്കാൻ മനസിന്നെ പ്രാപ്തം ആക്കുകയായിരുന്നു ഞാൻ..... സഞ്ജയന്റെ സഹായത്തോടെ...... രുദ്രൻ കട്ടിലിലേക്ക് ചെരിഞ്ഞു കിടന്നു ആ ഗ്രന്ധത്തിലെ താളുകൾ അലസമായി മറിച്ചു നോക്കി... രുദ്രേട്ടനെ......""ആരാ ഇല്ലാതാക്കാൻ നോക്കിയത്....? രുദ്രൻ ഒന്ന് ഞെട്ടി ഗ്രന്ധം അറിയാതെ കൈയിൽ നിന്നും നെഞ്ചിലേക്ക് വീണു.... അവൻ വീണയെ നോക്കി....... ആര്.... ആര് ഇല്ലാതാകാൻ എനിക്ക്...

എനിക്ക് ആക്‌സിഡന്റ് പറ്റിയത് അല്ലേ...... രുദ്രൻ ചെറുതായി വിയർത്തു.... അല്ല.... ""ആ അപകടം രുദ്രേട്ടൻ മുൻകൂട്ടി കണ്ട് പോയത് ആണ് എനിക്ക് ഏല്ലാം അറിയാം ആരാണെന്ന് മാത്രം പറഞ്ഞാൽ മതി.... ജലന്ധരൻ ആണോ.....? വീണയിലെ മാറ്റങ്ങൾ രുദ്രൻ ശ്രദ്ധിച്ചു തുടങ്ങി... അവൾ മറ്റൊരാൾ ആയി മാറി തുടങ്ങി കണ്ണുകളിൽ വല്ലാത്തൊരു തിളക്കം.... അത് അവന്റെ മുഖതെക്കു തറപ്പിച്ചു നോക്കി..... അത്... ഞാൻ പറയാം ആ ആളു ആരാണെന്നു അറിഞ്ഞാൽ നീ വല്യൊത്തു മറ്റാരോടും പറയരുത്..... ആരാ....? വിനയൻ അങ്കിൾ.... """പറഞ്ഞത് രുദ്രൻ വീണയെ നോക്കി..... അവൾ കണ്ണുകൾ പിൻവലിച്ചു സംശയത്തോടെ ആലോചിക്കുന്നു.... വിനയൻ അങ്കിളോ..... രുദ്രേട്ടൻ കളി പറയുകയാ അതോ തലക് ഭ്രാന്ത്‌ ആയോ...... എനിക്ക് ഒരു കുഴപ്പവും ഇല്ല എന്റെ വാവേ..... """അവൻ നടന്നത് മുഴുവൻ അവളോട് പറഞ്ഞു.... കേട്ടത് വിശ്വസിക്കാൻ ആകാതെ കണ്ണ് നിറച്ചവൾ ഇരുന്നു........ ഇനി നമ്മൾ കൂടുതൽ ഭയക്കണം...... രുദ്രൻ മുൻപോട്ടു ആഞ്ഞു ഇരുന്നു കണ്ണുകൾ അനുസരണ ഇല്ലാതെ ചലിച്ചു തുടങ്ങി......

ഇനി അയാൾ ഉപദ്രവിക്കുമോ.....? അവള് സംശയത്തോടെ നോക്കി... മ്മ്മ്..... ""ഇനി ആണ് രുദ്രൻ കളി തുടങ്ങുന്നത് അടിവേര് ഇളക്കും ഞാൻ... ജീവന് വേണ്ടി പിടയുന്ന ഏതൊരാളും ചുറ്റും ഉള്ളത് ഇല്ലാതാക്കാൻ നോക്കും അത് കൊണ്ട് വിനയൻ അടങ്ങി ഇരിക്കില്ല........ നാളെ മുതൽ നീ കോച്ചിങ്ങിനു പോകണ്ട ഇവിടെ ഇരുന്നു പഠിച്ചാൽ മതി പിള്ളാരെയും കോളേജിൽ വിടുന്നില്ല........... വിനയൻ എന്ന വൻമരം വീഴും വരെ വല്യൊതെ ഓരോരുത്തരുടെയും മേലെ എന്റെയും ചന്തുവിന്റെയും ഒരു കണ്ണ് കാണും...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പഠനത്തിന്റെ ഇരുപത്തിയൊന്നാം ദിവസം..... രുദ്രനിലേക്കു ഏല്ലാം പകർന്നു നൽകി കഴിഞ്ഞിരുന്നു കുറുമൻ..... ശേഷം രുദ്രനെയും കൊണ്ട് കാവിനു പുറത്തു കാൽവിളക്കിനു സമീപം വന്നു കുറുമൻ......... ആകാശത്തു വെള്ള കീറി തുടങ്ങിയിരുന്നു....... അംബ്ര ഒരിക്കലും ഇത്‌ ഒന്നും മറ്റുള്ളവരുടെ ജീവൻ അപഹരിക്കാൻ അല്ല..... എന്നാൽ """""""ഭഗവത് ഗീതയിൽ ഒരു ചൊല്ലുണ്ട്.... ""യഥാ യഥാ ഹി ധർമസ്യ ഗ്ലാനിര്ഭവതി ഭാരത അഭ്യുത്ഥാനമാധർമ്മസ്യ തദാത്മാനം സൃജാമ്യഹം ""

""ഹേ ഭാരത, എപ്പോഴെല്ലാം ധർമ്മത്തിന് തളർച്ചയും അധർമ്മത്തിന് ഉയർച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാൻ സ്വയം അവതരിക്കുന്നു ""....... അധർമ്മികളെ ഇല്ലാതാകാൻ അംബ്രന് കഴിയണം അതിനായി മറ്റൊരു രൂപത്തിൽ നമ്മൾ അവതരിക്കും.... പഠനം ഏല്ലാം കഴിഞ്ഞോ..... """"ശബ്ദം കേട്ടതും രുദ്രനും കുറുമനും തിരിഞ്ഞു നോക്കി അവസാന ദിവസം ആയത് കൊണ്ട് ചന്തുവും ഉണ്ണിയും വീണയും അവർക്ക് അരികിലേക്ക് നടന്നു വരുന്നു.... ഈ മഞ്ഞതു നീ എന്തിനാ വാവേ ഇവരുടെ കൂടെ വന്നത്...... രുദ്രൻ ശാസനയോടെ വീണയുടെ അടുത്തേക് ചെന്നു..... എനിക്ക് വരണം എന്ന് തോന്നി രുദ്രേട്ട..... അവന്റെ നെഞ്ചിൽ ചേർന്നു നിന്നു അവൾ... കൈയിലെ തോര്തെടുത്തു അവളുടെ ചെവിയും തലയും മൂടി അവൻ..... മഞ്ഞു കൊള്ളേണ്ട പനി പിടിക്കും..... കുറുമൻ കൈ രണ്ടു നെഞ്ചിൽ പിണച്ചു വാത്സല്യത്തോടെ നോക്കി..... അയാളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു............

ഞങ്ങൾ പറഞ്ഞത് ആണെടാ അവൾക്കു നിർബന്ധം കൂടെ വരാൻ പിന്നെ ഇങ്ങു കൊണ്ട് വന്നു.......... കുറുമൻ രാത്രി മുഴുവൻ ഇവിടെ എങ്ങനെ ഒറ്റക് കിടന്നു...... രാവിലേ തന്നെ എന്ത് തണുപ്പാ...... ചന്തു കുളിരു കൊണ്ട് കൈ രണ്ടു ചുറ്റി പിടിച്ചു.... എനിക്ക് ഈ മഞ്ഞും അതിന്റ തണുപ് ഇഷ്ടമാ അംബ്ര....... ഈ കോവിലും എനിക്ക് അത്രമേൽ പ്രിയപെട്ടത് ആണ്...... അതിനു കുറുമാന് ഈ കോവിൽ നേരത്തെ അറിയുമോ... ഇത്‌ ഞങ്ങളുടെ കുടുംബ ക്ഷേത്രം അല്ലേ...... രുദ്രൻ സംശയത്തോടെ നോക്കി... അതേ.... നിങ്ങളുടെ കുടുംബ ക്ഷേത്രം ആണ് പക്ഷേ ഈ കോവിലിൽ തൈവം ആരാന്നു അറിയുമോ........ അത് കാവിലമ്മ..... ഉണ്ണി ആണത് പറഞ്ഞത്.... അതേ കാവിലമ്മ അത് നിങ്ങൾക്കു എനിക്ക് അത് കാവിലമ്മ അല്ല...... കുറുമൻ തോളിൽ കിടന്ന തോർത്തെടുത്തു ആലിന്റെ ചുവട്ടിൽ വിരിച്ചു അതിലേക്കു ചമ്രം പിണഞ്ഞു ഇരുന്നു...... ഞാനും ഒരു കാട്ടു വാസി ആണ്....

ഞങളുടെ തൈവം ആണ് ഇത്‌.... പണ്ട് പരമസിവൻ കാട്ടാളവേഷം ധരിച്ചപ്പോൾ പാര്വ്വതി അമ്മാവും അദ്ദേഹത്തിന് ഒപ്പം കിരാത വേഷം കൈകൊണ്ടു ...... അവർ ഈ ഊരിലു വന്നു ഇവിടെ അന്ന് കൊടും കാട് ആണ്.. അമ്മക്ക് വിശന്നതും ഇവിടെ അമ്മയെ ഇരുത്തി ഭഗവാൻ ഭക്ഷണം തേടി പോയി. ക്ഷീണം കൊണ്ട് അമ്മ കിടന്നു ഉറങ്ങി.... ആ സമയം അമ്മയെ പിടിക്കാൻ കുറെ കള്ളന്മാർ വന്നു അമ്മയുടെ കൈയിലെ അമൂല്യ രത്നങ്ങൾ പതിപ്പിച്ച വാളും ചിലമ്പും ആണ് അവരുടെ ലക്ഷ്യം കൂട്ടത്തിൽ സുന്ദരി ആയ ദേവിയെ കൂടി അപഹരിക്കാൻ അവർ ശ്രമിച്ചു ........ കുറുമൻ കഥ പറഞ്ഞു തുടങ്ങിയത് അയാൾക്കു ചുറ്റും എല്ലാവരും ഇരുന്നു............ അവരെ ഒന്നു നോക്കിയിട്ടു അയാൾ കഥ തുടർന്നു....... ഭഗവാൻ തിരിച്ചു വരുമ്പോ അമ്മ പേടിച്ചു പോയിരുന്നു... ഭയം കൊണ്ട് അമ്മയുടെ ബോധം നഷ്ട്ടം ആയി ... ബോധം വന്നപ്പോഴേക്കും ഭഗവാൻ ആ കള്ളന്മാരെ കൊന്നു തള്ളി .... ഭഗവാൻ അമ്മയെ കയ്യിൽ എടുത്തു ഒരു കല്ലിൽ കിടത്തി മടിയിൽ തല വെച്ചു തലോടി..... ഉണർന്നു കഴിഞ്ഞു അവർ.... അവർ....ആ രാത്രി അവിടെ പ്രണയം പങ്കിട്ടു......

തിരികെ പോകുമ്പോൾ ഭഗവനോടുത്തു രമിച്ച നിമിഷങ്ങൾ അമ്മക് മറക്കാൻ കഴിഞ്ഞില് അമ്മയുടെ മനസ് ഇവിടെ വെച്ചു കൂടെ അമ്മയുടെ വാളും ചിലമ്പും ഇവിടെ ഭദ്രം ആയി സൂക്ഷിച്ചു........ അതിനു കാവലായി മണിനാഗത്തെ നിയോഗിച്ചു.... മുൻപൊട്ടു പോകുമ്പോൾ അത് വീണ്ടും ആരെങ്കിലും അപഹരിക്കാൻ ശ്രമിക്കും.....അങ്ങനെ അമ്മയുടെ മനസ്‌ ഇവിടെ കുടി കൊണ്ടു.. അന്ന് ദൂരെ നിങ്ങടെ വീട്ടിൽ ഒരു പ്രായം ചെന്ന സ്ത്രീയും അവരുടെ കന്യക ആയ മകളും ആയിരുന്നു താമസം.... ദേവിയും ദേവനും ആ കന്യകയുടെ സ്വപ്നത്തിൽ പ്രത്യക്ഷപെട്ടു ആ കന്യകക് വരദാനം നൽകി അവൾക്കു മാത്രം അത് മണിനാഗത്തെ ഭയക്കാതെ സ്വന്തം ആക്കാൻ കഴിയു എന്നു വരം കൊടുത്തു...... (ഇന്നും വല്യൊത്തു തറവാട്ടിൽ അനുഷ്ടിച്ചു പോകുന്ന ഈ കാര്യം മുൻ ഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്.... പിൽക്കാലത്തു വല്യൊത്തെ കന്യകമാരിലേക്കു അത് കൈ മാറി വന്നു ).....

രുദ്രൻ കാവിലമ്മയുടെ അറയിലേക്കു നോക്കി...... തങ്ങൾക്കു അറിയാൻ പാടില്ലാത്ത കഥകൾ കുറുമന് എങ്ങനെ അറിയാം.......... ഗിരീഷ് എന്നാ പിശാചിൽ നിന്നും രുദ്രൻ വീണയെ രക്ഷിച്ചത് അവളുടെ ഉള്ളിലൂടെ കടന്നു പോയി..... ഒരു പിടപ്പോടെ വീണ രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു........പണ്ട് ഒരു ദിവസം കാവിൽ വെച്ചു തന്നെ ചുംബിച്ച രുദ്രനെ അവള് ഓർത്തു അന്ന് രുദ്രന്റെ നിയന്ത്രണം പോകുന്നത് അവള് അറിഞ്ഞു തടഞ്ഞപ്പോൾ തന്നോട് പറഞ്ഞത് കാവിലമ്മക് നമ്മുടെ സംഗമം ഇവിടെ നടക്കുന്നത് സന്തോഷം ആകും എന്നാണ്..... അവളുടെ മുഖത്തു ചെറിയ ചിരി പടർന്നു......അവളിലെ സത്വം ഉണർന്നു.. . അവൾ രുദ്രനെയും കുറുമനെയും മാറി മാറി നോക്കി.... കുറുമൻ വീണയിലെ മാറ്റങ്ങൾ ചെറു ചിരിയോടെ ശ്രദ്ധിച്ചു ... രണ്ട് കാലഘട്ടങ്ങളിൽ നടന്ന സംഭവത്തിന്‌ ഒരേ അർത്ഥതലങ്ങൾ....... ആ അമ്മയുടെ അംശം.... മനസ്‌ നിറഞ്ഞു അവളെ അനുഗ്രഹിച്ചു അയാൾ.......

എന്റെ കടമ ഞാൻ പൂർത്തീകരിച്ചു എനിക്ക് തിരിച്ചു പോകാൻ സമയം ആയി കുറുമൻ ഇരുന്ന ഇടതു നിന്നും എഴുനേറ്റു കൂടെ മറ്റുള്ളവരും....... പോകാൻ എന്താണ് തിടുക്കം കുറച്ചു ദിവസം വല്യൊത്തു തങ്ങിയിട്ടു പോയാൽ പോരെ.... ചന്തു തടയാൻ ശ്രമിച്ചു..... വേണ്ട അംബ്ര.... ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് എന്റെ മനസ് മറ്റൊരു രൂപത്തിൽ നിങ്ങൾക്കൊപ്പം കാണും അയാളുടെ മിഴികൾ രുദ്രനിലേക്കു പോയി... ചന്തു അത് ശ്രദ്ധിച്ചു..... രുദ്രൻ മറ്റൊരു ലോകത്തു ആണ്........... രുദ്രൻ അപ്പോഴും ആ കിരാത മൂർത്തിയുടെ കൂടെ ആണ്.... ഡാ """ചന്തു അവന്റെ തോളിൽ ഒന്ന് തട്ടി....... ങ്‌ഹേ """""....എന്താ..... കുറുമൻ പോകുന്നു എന്ന്.... """ ശത്രുക്കൾക്കു മേൽ വിജയം കൈവരിക്കാൻ അംബ്രന് കഴിയട്ടെ........... അവരെ ഒന്ന് തൊഴുതു വീണക്ക് നിറഞ്ഞ പുഞ്ചിരി നൽകി കവിനുള്ളിലെ കാട്ടുവഴിയിലേക്കു നടന്നു അകന്നു അയാൾ....... ഒരു പൊട്ട് പോലെ മറയുന്ന കുറുമനെ ഒന്ന് കൂടി നോക്കി രുദ്രൻ മെല്ലെ തിരിഞ്ഞു കാവിലമ്മയുടെ നടയിലേക്കു ഒരു മാത്ര നോക്കി....... ഏഴു തിരി ഇട്ട വിളക്ക് കൂടുതൽ ശോഭയോടെ തെളിയുന്നത് അവൻ കണ്ടു..................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story