രുദ്രവീണ: ഭാഗം 95

rudraveena

എഴുത്തുകാരി: മിഴിമോഹന

വല്യച്ഛ..... """"എന്ത് പറ്റി.... മറ്റൊന്നും നോക്കാതെ അയാളെ കയ്യിൽ കോരി എടുത്തു ഉണ്ണി...... ആവണി കാർ ഓപ്പൺ ചെയ്യു......... """"കാറിലേക്ക് ദുര്ഗായെ കയറ്റി........ ആവണിയും ശോഭയും അയാൾക് ഒപ്പം പുറകിൽ കയറി........... സിറ്റി ഹോസ്പിറ്റൽ ലക്ഷ്യം ആക്കി കാർ പായുമ്പോൾ ഉണ്ണി ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി ........ എന്റെ.... എന്റെ... മക്കൾ..... ശോഭേ..... രുദ്രൻ... അയാൾ നെഞ്ചിൽ കൈ മുറുക്കി നിറ കണ്ണുകളോടെ ശോഭയെ നോക്കി......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 Icu ന്റെ മുൻപിൽ ഇരിക്കുമ്പോൾ ആവണിയുടെ തോളിലേക്ക് തല ചായ്ച്ചു ശോഭ....... കർക്കശക്കാരനായ ഭർത്താവ് സഹോദരൻ അച്ഛൻ അമ്മാവൻ ഏല്ലാം ആയിരുന്നു.... എങ്കിലും ആ മനസ് നിറയെ സ്നേഹം ആണ്...... രുദ്രനെ അയാൾ തല്ലി ചതക്കുന്നതു കണ്ടു നില്കാൻ ഉള്ള ത്രാണി ആ മനസിന്‌ ഇല്ലാതെ പോയി...... ശോഭയുടെ കണ്ണ് നിറഞ്ഞൊഴുകി.......... ഉണ്ണി...... """"വെപ്രാളപ്പെട്ട് ഓടി വരുന്ന രുദ്രനെയും ചന്തുവിനെയും കണ്ട്..... കൂടെ അജിതും ഉണ്ട്.. അവൻ അവരുടെ അടുത്തേക് ഓടി...... എന്താ... എന്ത് പറ്റി എന്റെ അച്ഛന്..... ഉണ്ണിയുടെ തോളിലേക്ക് പിടിച്ചവൻ.....

ടീവി ന്യൂസ്‌ കണ്ടു ഇരുന്നതാ പെട്ടന്നു ഒരു നെഞ്ചു വേദന....... ഒന്നും നോക്കിയില്ല നേരെ ഇങ്ങു കൊണ്ട് പൊന്നു...... ഡോക്ടർ എന്ത് പറഞ്ഞെട മോനെ..... ചന്തു അവന്റ കൈയിലേക്ക് പിടിച്ചു.... ഒന്നും ഇത്‌ വരെ പറഞ്ഞില്ല...... ""കുറെ നേരം ആയി വല്യമ്മ ആകെ തളര്ന്നു....... ഉണ്ണി ശോഭയെ നോക്കി.... ഒന്നുല്ല അമ്മ അച്ഛന് ഒന്നും വരില്ല.... രുദ്രൻ അവർക്ക് അരികിൽ ഇരുന്നു ശോഭയെ നെഞ്ചിലേക്ക് ചേർത്തു...... മോനെ.... """അയാൾ എന്റെ കുഞ്ഞിനെ ഒരുപാട് നോവിച്ചു അല്ലേ.... അച്ഛന് കണ്ട് നില്കാൻ കഴിഞ്ഞില്ല...... അവർ പൊട്ടി കരഞ്ഞു പോയി എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അമ്മ...... ആവണി വാവ കണ്ടോ ആ ന്യൂസ്‌... ഛെ ""അത്‌ വീട്ടിൽ എന്തിനാണ് വച്ചത് ടീവി ഓഫ് ചെയ്യാൻ വയ്യാരുന്നോ... ചിറ്റപ്പൻ ആണ് ടീവി വച്ചതു കൂട്ടുകാർ ആരോ വിളിച്ചു പറഞ്ഞു.... പക്ഷേ വാവ കാണാതെ കണ്ണ് അടച്ചു ഇരുന്നു രുദ്രേട്ട....... Icu തുറന്നു ഡോക്ടർ പുറത്തേക്കു വന്നു.....

രുദ്രനയും ചന്തുവിനെയും കൊണ്ടു ക്യാബിനിലേക്കു പോയി......... ഇപ്പോൾ പേടിക്കാൻ ഒന്ന് ഇല്ല സർ ഒരു minor attack ആയിരുന്നു... ടീവി ന്യൂസ്‌ ഞാനും കണ്ടത് അല്ലേ... കാണുന്ന അന്യർ ഞങ്ങൾ തകർന്നു പോകും അപ്പോൾ പിന്നെ ഒരു അച്ചന്റെ കാര്യം പറയാൻ ഉണ്ടോ....... വൈകിട്ട് റൂമിലേക്ക് മാറ്റും രണ്ടു ദിവസം ഒബ്സെർവഷൻ കിടക്കട്ടെ........ ഞങ്ങള്ക് ഒന്ന് കേറി കാണാൻ കഴിയുമോ....? ചന്തു ഡോക്ടറെ നോക്കി.... ഓഫ്‌കോഴ്സ്... ""അധികം സ്‌ട്രെയിൻ ചെയ്യിക്കണ്ട എന്നെ ഉള്ളൂ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അച്ഛാ.... """... രുദ്രന്റെ ശബ്ദം കാതിൽ വന്നത് മെല്ലെ കണ്ണ് തുറന്നു നോക്കി അയാൾ...... മുൻപിൽ രുദ്രനും ചന്തുവും...... മക്കളെ..... ""അയാൾ ചന്തുവിനെയും അടുത്തേക് വിളിച്ചു..... മോനെ നീ... നീ... പറയുമ്പോഴും അത്‌ ഒക്കെ നിങ്ങളുടെ തെറ്റിദ്ധാരണ ആകണെ എന്നാണ് ഞാൻ പ്രാർഥിച്ചത്.... പക്ഷേ എനിക്ക് ബോദ്യം ആയി നീചൻ ആണവൻ...... ഒരാളെ കൊല്ലാൻ അച്ഛൻ പറയില്ല...

പക്ഷേ ഇന്ന് അവന്റെ മരണം അത്‌ ഞാൻ ആഗ്രഹിക്കുന്നു...... അത്‌ നടത്തണം..... അയാൾ രുദ്രന്റെ കൈയിൽ മുറുക്കെ പിടിച്ചു ആ മുഖത്തേക്കു നോക്കി....... മ്മ്മ്.... ഇല്ലാതാക്കിയിരിക്കും അയാളെ ഞാൻ......... സമൂഹത്തിനു മുൻപിൽ തൊലി ഉരിച്ചു... ഇനി അവന്റെ അന്ത്യം അത്‌ എന്റെ കൈ കൊണ്ട് കുറിച്ചിരിക്കും ഞാൻ.....പക്ഷെ കുറച്ചു സാവകാശം അത്‌ എനിക്ക് വേണം..... രുദ്രൻ പല്ല് കടിച്ചു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീണ ഏഴാം മാസത്തിലേക്കു മീനു അഞ്ചാം മാസത്തിലേക്ക് കടന്നു... ......... രുദ്രനും ചന്തുവും സമയം പോലെ അവർക്ക് വേണ്ട ക്ലാസുകൾ നൽകി...... രണ്ടു പേരുടെയും ഭാവി അവർ കാരണം പോകരുതെന്നു ഉറച്ച തീരുമാനം എടുത്തിരുന്നു ഇരുവരും............. വൈകിട്ടു അത്താഴത്തിനു ഒരുമിച്ചു കൂടിയപ്പോൾ ദുർഗ മറ്റൊരു തീരുമാനം അവർക്ക് മുൻപിൽ അവതരിപ്പിച്ചു......... രുദ്ര....."""

എനിക്ക് ബിസിനസ്‌ ഏല്ലാം മുൻപോട്ടു കൊണ്ട് പോകാൻ ഇനി കഴിയും എന്ന് തോന്നുന്നില്ല.... ശരിക്കും അവശത ആയി തുടങ്ങിയിട്ടുണ്ട്.... അത്‌ കൊണ്ട് ഒരു തീരുമാനം ഞൻ എടുത്തു.... അത്‌ ഒക്കെ നോക്കി നടത്താൻ ഉണ്ണിയെ ഏൽപ്പിക്കണം അവനു അതിനു പ്രാപ്തിയും ഉണ്ട് എന്നാണ് എന്റെ വിശ്വാസം..... നിങ്ങളുടെ രണ്ട് പേരുടെയും അഭിപ്രായം ആണ് എനിക്ക് അറിയേണ്ടത്......... ഞങ്ങള്ക്ക് സന്തോഷം ഉള്ളൂ അച്ഛാ.... അവനു കൂടി അവകാശപെട്ടതു ആണ് അതെല്ലാം.. അവൻ തന്നെ നോക്കി നടത്തട്ടെ ഏല്ലാം........ രുദ്രനും ചന്തുവും ആ തീരുമാനത്തെ സന്തോഷത്തോടെ ഏറ്റെടുത്തു.... എന്റെ കാലശേഷവും എന്റെ മക്കൾ ഇത്രയും നാൾ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ആയിരിക്കണം മുൻപോട്ടു ജീവിക്കേണ്ടത് വല്യൊത്തു ഒരു പറിച്ചു നടലിന്റെ ആവശ്യം ഇല്ല... ... എന്റെ രുദ്രനു ആ ഒത്തൊരുമ മുൻപോട്ടു കൊണ്ട് പോകാൻ കഴിയും എന്നാ വിശ്വാസം എനിക്കുണ്ട്......

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്ര......... അയാൾ ജാമ്യത്തിൽ ഇറങ്ങി....... അയാൾക് വേണ്ടി എതിർ വശത്തു ഹാജർ ആയതു സുപ്രീം കോടതിയിലെ നമ്പർ വൺ ക്രിമിനൽ ലോയേർ അഡ്വക്കറ്റ് ആദിത്യ വർമ്മ ആണ്..... ചന്തുവിന്റെ ഫോൺ വന്നത് രുദ്രൻ മുന്പിലേ പേപ്പർ വെയിറ്റ് കൈ കൊണ്ടു ഒന്ന് തിരിച്ചു..... നമ്മൾ അത്‌ പ്രതീക്ഷിച്ചതു ആണല്ലോ ചന്തു....അയാളുടെ ജാമ്യം... അയാൾ ഇറങ്ങട്ടെ....... വല്യൊത്തു ഒരു പ്രൊട്ടക്ഷൻ ഏർപ്പെടുത്തണം പിള്ളാര്‌ രണ്ടും ഈ അവസ്ഥയിൽ... പിന്നെ കൊച്ചുങ്ങളെ കോളേജിലും സ്കൂളിലും വിടണ്ട..... അയാൾ ഏതു നിമിഷവും എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല............ എന്നാലും ഈ ആദിത്യ വർമ്മൻ എങ്ങനെ ഇവന്റെ വക്കാലത്തു ഏറ്റെടുത്തു........ ചന്തു ആകെ കൺഫ്യൂസ്ഡ് ആയിരുന്നു...... ക്രിമിനൽ വക്കീലന്മാര് ആയി അയാൾക് നല്ല ബന്ധം ആണ് ചന്തു...... so ആ വഴി വന്നത് ആയിരിക്കും... നമ്മൾ സൂക്ഷിക്കുക അത്രേ ഉള്ളൂ.... രുദ്രൻ ഫോൺ കട്ട് ചെയ്തു ചെയറിലേക്കു ചാരി കിടന്നു....... അഡ്വക്കേറ്റ് ആദിത്യ വർമ്മൻ....... ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വക്കീൽ....

ആടിനെ പുലി ആക്കാനും പുലിയെ ആട്‌ ആക്കാനും നിമിഷ നേരം മതി അയാൾക്കു....... അയാളുടെ മുൻപിൽ വിനയന്റെ ജാമ്യം വെറും നിസ്സാരമായ കാര്യം മാത്രം............. മൊബൈൽ റിങ് ചെയ്യുന്നത് കേട്ടപ്പോഴാണ് രുദ്രൻ ചിന്തയിൽ നിന്നും ഉണർന്നത്.....വാവ ആണല്ലോ എന്തു പറ്റി ഈ സമയം..... ഇനി വയ്യഴക് വല്ലോം ഉണ്ടോ.......... ഫോൺ അറ്റൻഡ് ചെയ്തു.... എന്താടി പെണ്ണേ............ "" രുദ്രേട്ട ഒരു കാര്യം പറഞ്ഞാൽ വഴക് പറയുവോ...... പെണ്ണ് നിന്നു കൊഞ്ചി തുടങ്ങിയിരുന്നു... ആദ്യം കാര്യം പറ എന്നിട്ട് തീരുമാനികാം വഴക് പറയണോ വേണോ എന്ന്....... മുൻപിൽ ഇരുന്ന ലാപ്‌ടോപിലേക്കു നോകിയാവൻ.. അത്‌... അത്‌.... എനിക്ക് ആര്യാസിലെ മസാലദോശ കഴിക്കാൻ തോന്നുന്നു...... മാ... മ....മസാലദോശയോ...... നീ എന്താടി ഈ പറയുന്നത്.... എന്താ മസാലദോശ കേട്ടിട്ടില്ലേ..... ഇത്രക്ക് വിക്കു വരാൻ.... അത്‌ ഞാൻ കേട്ടിട്ടിണ്ട്.... കുഴിമന്തി വിട്ടു പിടിച്ചോ എന്ന് അറിയാന....നീ അമ്മയോട് പറ ഉണ്ടാക്കി തരാൻ....... ഇപ്പോൾ ഞാൻ കുറച്ചു ബിസിയാ വച്ചിട്ടു പോ......

ദേഷ്യപ്പെട്ടു ഫോൺ വെച്ചു വീണ്ടും ലാപ്‌ടോപിലേക്കു നോക്കി........ ആദിത്യ വർമ്മയുടെ ആർട്ടിക്കിൾസ് ഗൂഗിൾ ചെയ്തു നോക്കി.... ഇരയെ കയ്യിൽ കിട്ടിയ വ്യഗ്രതയോടെ മുഖത്ത് ഗൂഡം ആയ ഒരു ചിരി പടർന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉച്ച കഴിഞ്ഞപ്പോഴേക് രുദ്രൻ വല്യൊത്തു വന്നു... ആവണിയെയും രുക്കുവിനെയും കോളേജിൽ നിന്നും വരുന്ന വഴി കൂട്ടി..... താരയെ വിളിക്കാൻ ഉണ്ണിയേയും പറഞ്ഞു വിട്ടിരുന്നു...... വാവേ.... """ടി........ മുറിയിലേക്കു വന്നതും മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു അവൾ...... അവളുടെ മുഖത്തെ കുസൃതി ആവോളം നുകർന്നവൻ നോക്കി നിന്നു...... പിണക്കം ആണോ എന്നോട്..... യൂണിഫോം ഊരി സ്റ്റാൻഡിലേക്ക് ഇട്ടു കൊണ്ട് ഒരു മുണ്ട് എടുത്തു ചുറ്റി......... ഞാൻ കുളിച്ചു വരും വരെ മുഖം വീർപ്പിച്ചു ഇരുന്നോട്ടൊ.......... രുദ്രനെ ഒന്ന് കൂടി നോക്കി മുഖം കോട്ടി അവള് വീണ്ടും തിരിഞ്ഞു ഇരുന്നു....... കുളി കഴിഞ്ഞു ടവൽ പുറത്തു കൂടി ചുറ്റി ഒരു വശം കൊണ്ട് തല തോർത്തി പുറത്തേക്കു വന്നതും അവനെ കണ്ട് കുത്തി വീർപ്പിച്ച മുഖവുമായി പുറത്തേക്കു ഇറങ്ങാൻ ഒരുങ്ങിയവൾ......

മെല്ലെ കൈയിൽ പിടിത്തം ഇട്ടു നനഞ്ഞ നെഞ്ചിലേക്കു വലിച്ചു ഇട്ടു.......... പിണക്കം മാറിയില്ലേ ഇത്‌ വരെ....... വീർപ്പിച്ച മുഖത്തു ചെറുവിരൽ മെല്ലെ ഒടിച്ചു.... എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല... എനിക്ക് മസാലദോശ വേണേൽ എന്റെ ചന്തുവേട്ടനോട് പറഞ്ഞാൽ ആയിരം എണ്ണം വേണേലും കൊണ്ട് വരും........ എന്നാൽ പോയി പറയെടി നിന്റെ ചന്തുവേട്ടനോട്........ആയിരം ഒന്നും കൊണ്ട് വന്നില്ല എന്കിലും നിനക്ക് വയറു നിറയാൻ ഉള്ളത് കൊണ്ട് വന്നിട്ടുണ്ട്..... താഴെ അവളുമാരെ ഏല്പിച്ചിട്ടാണ് ഞാൻ വന്നത്......... അവളുടെ താടി തുമ്പ് ഒന്ന് ഉയർത്തി കണ്ണുകളിലേക്കു നോക്കി.... അല്ലേലും എനിക്ക് അറിയാം എന്റെ രുദ്രേട്ടൻ കൊണ്ട് വരും എന്ന് പാവം അല്ലേ എന്റെ ഈ കള്ള ചെക്കൻ.... രുദ്രന്റെ മീശയിൽ പിടിച്ചു വലിച്ചു അവൾ.... ആാാ..... പതുക്കെ അവളുടെ കൈ മീശയിൽ നിന്നും എടുത്തു മാറ്റി..... ബാക്കി ഉള്ളവർ തല പുകഞ്ഞു ഇരിക്കുമ്പോൾ ആണോ എന്റെ പൊന്നുമോളുടെ പൂതി....... എനിക്ക് അല്ല എന്റെ കുഞ്ഞനാ പൂതി കയറിയത്.... അവൾ നാണം കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..........

. ആണോടാ കുഞ്ഞാ..... കട്ടിലിലേക്ക് ഇരുന്നു ഉന്തി നിൽക്കുന്ന വയറിൽ കൂടി കൈ ചുറ്റി പിണച്ചു കൊണ്ട് ചുണ്ട് അമർത്തി...... കുഞ്ഞൻ ഒന്ന് ഇളകിയതും..... വീണ ആവേശം കൊണ്ടു... കണ്ടോ ഞാൻ പറഞ്ഞില്ലേ എന്റെ കുഞ്ഞന് ആണ് ആഗ്രഹം എന്ന്...... അവന്റെ സന്തോഷം കണ്ടോ.... അയ്യടി മോളേ ഏല്ലാം എന്റെ കുഞ്ഞിന്റെ തലയിൽ വെച്ചു കെട്ടിക്കോ..... വാ വന്നു കഴിക്കാൻ നോക്ക്... മുഴുവൻ കഴിച്ചില്ല എങ്കിൽ എന്റെ കൈയിൽ നിന്നും വാങ്ങും നീ........ താഴേക്കു ചെന്ന രുദ്രനും വീണയും വാ പൊളിച്ചു നിന്നു......മീനു മസാലദോശ മുറിച്ചു ചന്തുവിന്റെ വായിൽ കൊടുക്കുന്നു....... ഇവൻ ആണോ നിനക്ക് ആയിരം എണ്ണം കൊണ്ട് തരുന്നത്.... വീണയുടെ ചെവിയിൽ പറഞ്ഞതും കൈയിൽ ഒരു പിച്ച് കൊടുത്തവൾ... എടാ.... """നിനക്ക് ആണോ അവൾക്കു ആണോ ഗർഭം.....നിനക്ക് ഉള്ളത് പാക്കറ്റിൽ വേറെ ഉണ്ട് എടുത്തു കഴിക്കേടാ.....

ചന്തുവിന്റെ പുറത്തു ഒന്ന് അടിച്ചു രുദ്രൻ........ ഞാൻ വന്നപ്പോൾ അവള് കഴിക്കുന്നു ഒരു കമ്പനി കൊടുത്തത് അല്ലേ ഞാൻ...... കൊച്ചിന്റെ അച്ഛനും കഴികാം.......... എല്ലാവരും കളി ചിരികൾ പറഞ്ഞു കഴിച്ചു തുടങ്ങി...രുദ്രന്റെ പ്ലേറ്റിലേക്കു കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു വീണ.... അല്പം ദോശ മുറിച്ചു അവളുടെ വായിലേക്ക് വെച്ചവൻ """""ഇത്‌ എന്റെ കുഞ്ഞന്........ രുദ്രേട്ട..... ഉണ്ണിയേട്ടൻ വിളിക്കുന്നു ഫോണുമായി ആവണി അവനു അരികിലേക്ക് വന്നു...... കയ്യൊന്നു കഴുകി ഫോൺ ചെവിയിലേക്കു വെച്ചു.... രുദ്രേട്ട..... കുഞ്ഞിനെ.... കുഞ്ഞിനെ (താര ) സ്കൂളിൽ നിന്നും കാണുന്നില്ല...... ഉണ്ണിയുടെ ശബ്ദം പതറി... ഉണ്ണി...... നീ എന്താ ഈ പറയുന്നത് നിന്നോട് അതിനു അല്ലേ അവളെ നേരത്തെ വിളിക്കാൻ പറഞ്ഞത് അപകടം പുറകെ ഉണ്ട്.... രുദ്രേട്ടൻ വിളിച്ചു പറഞ്ഞപോഴേ വന്നു ഞാൻ... കുഞ്ഞ് സ്കൂളിൽ എത്തിയിട്ടില്ല എന്നാണ് അവർ പറയുന്നത്.......

നീ അവിടെ നില്ക്കു ഞാനും ചന്തുവും ഇപ്പോൾ തന്നെ വരാം....... """ഫോൺ കട്ട്‌ ചെയ്തു രുദ്രൻ പകപ്പോടെ നോക്കി.... എന്താടാ....... അവന്റെ മുഖത്തെ ഞെട്ടൽ കണ്ടു ചന്തു തോളിൽ പിടിച്ചു.... താര... താര.. സ്കൂളിൽ നിന്നും മിസ്സിംഗ്‌ ആണ്.......... അയാൾ കളി തുടങ്ങി അല്ലേ ....... ചന്തു അവനെ നോക്കി മ്മ്..... """"നീ വാ അവൾ എവിടെ കാണും എന്ന് എനിക്ക് അറിയാം....... വാവേ.... """കുഞ്ഞിന് ഉള്ള മസാലദോശ മാറ്റി വച്ചേക്കു ഉണ്ണി അവളെ കൊണ്ട് ഇപ്പോൾ വരും..... വീണയോട് വിളിച്ചു പറഞ്ഞു കൊണ്ട് ചന്തുവും രുദ്രനും ബുള്ളറ്റിൽ പാഞ്ഞു കഴിഞ്ഞിരുന്നു..................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story