രുദ്രവീണ: ഭാഗം 96

rudraveena

എഴുത്തുകാരി: മിഴിമോഹന

നീ അവിടെ നില്ക്കു ഞാനും ചന്തുവും ഇപ്പോൾ തന്നെ വരാം....... """ഫോൺ കട്ട്‌ ചെയ്തു രുദ്രൻ പകപ്പോടെ നോക്കി.... എന്താടാ....... അവന്റെ മുഖത്തെ ഞെട്ടൽ കണ്ടു ചന്തു തോളിൽ പിടിച്ചു.... താര... താര.. സ്കൂളിൽ നിന്നും മിസ്സിംഗ്‌ ആണ്.......... അയാൾ കളി തുടങ്ങി അല്ലേ ....... ചന്തു അവനെ നോക്കി മ്മ്..... """"നീ വാ അവൾ എവിടെ കാണും എന്ന് എനിക്ക് അറിയാം....... വാവേ.... """കുഞ്ഞിന് ഉള്ള മസാലദോശ മാറ്റി വച്ചേക്കു ഉണ്ണി അവളെ കൊണ്ട് ഇപ്പോൾ വരും..... വീണയോട് വിളിച്ചു പറഞ്ഞു കൊണ്ട് ചന്തുവും രുദ്രനും ബുള്ളറ്റിൽ പാഞ്ഞു കഴിഞ്ഞിരുന്നു........... സ്കൂളിന്റെ മുൻപിൽ തന്നെ ഉണ്ണി അവരെ കാത്തു ബൈക്കിൽ നില്പുണ്ട്........ ബുള്ളറ്റ് സ്ലോ ചെയ്തു രുദ്രൻ പുറകെ വരാൻ നിർദ്ദേശം കൊടുത്തത് ഉണ്ണി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..... മൂവരും കൂടി ചെറിയ ഓടിട്ട വീട്ടിലേ ഗേറ്റ് കടന്നു അകത്തേക്കു ചെന്നു........

ഉണ്ണി രുദ്രനെയും ചന്തുവിനെയും സംശയത്തോടെ നോക്കി...... വിനയന്റെ വീട് ആണ് ഫ്രീസ് ചെയ്തപ്പോൾ അവനു അർഹതപെട്ടത് മാത്രം തിരികെ നൽകി.... താര ഇവിടെ കാണും..... രുദ്രൻ ചുറ്റും കണ്ണ് ഒടിച്ചു.....ചുറ്റു മതിലികളാൽ ഒതുക്കം ഉള്ള കൊച്ച് വീട്.. മുറ്റത്തു നിറയെ വലിയ വൃക്ഷങ്ങൾ .. ചുറ്റും കരിയിലകൾ കൂമ്പാരം ആയി കിടക്കുന്നുണ്ട്.... വശത്തായി നിൽക്കുന്ന മാവിൽ നിന്നും തേൻ മാമ്പഴം പഴുതു മണം വന്നു തുടങ്ങിയിട്ടുണ്ട്....... പണ്ടേ വീണക് അത്‌ വലിയ ഇഷ്ടം ആണ് സ്നേഹത്തോടെ അവൾക്കായി അയാൾ കൊടുത്തു വിടുന്ന ആ മാമ്പഴം അവളോട് വഴക്കിട്ടു എടുത്തു കഴിക്കാറുള്ളത് രണ്ട് പേരുടെയും മനസ്സിൽ കൂടി ഒന്ന് പോയി...... രുദ്രന്റെയും ചന്തുവിന്റെയും മുഖത്തു പുച്ഛം നിറഞ്ഞു........ പാതി ചാരിയ വാതിൽ മെല്ലെ തുറന്നു അകത്തു കയറി അവർ..... നടുമുറിയിൽ പലതും അലങ്കോലം ആയി കിടപ്പുണ്ട്....

അകത്തു എവിടെയോ ആള്പെരുമാറ്റം തിരിച്ചു അറിയാൻ കഴിയുന്നുണ്ട്.......... പുറകിൽ നിന്നും താളത്തിൽ ഉള്ള കയ്യടി കേട്ടതും മൂന്നുപേരും തിരിഞ്ഞ് നോക്കി............ വിനയ ചന്ദ്രൻ """"" അതേടാ.... """വെട്ടിയാൽ മുറികൂടുന്നത് നീ മാത്രം അല്ല....... അഹങ്കാരം ആകാം അമിതം ആകരുത് നീ ബുദ്ധിമാൻ ആണ് ആ കൊച്ച് ഇവിടെ ഉണ്ടെന്നു നീ ഊഹിച്ചു അത്‌ കൊണ്ടു തന്നെ നിന്റെ വരവ് ഞാൻ കണക്കു കൂട്ടി...... അയാൾ പല്ല് കടിച്ചു....... മൂന്നുപേരെയും മാറി മാറി നോക്കി........ മൂന്ന് പേരും പരസ്പരം ഒന്ന് നോക്കി....... അയാളുടെ ചേഷ്ടകൾ സസൂക്ഷമം നിരീക്ഷിച്ചു.... ഇന്ന് ഇവിടെ വെച്ചു ദുർഗാപ്രസാദിന് കര്മ്മം ചെയ്യേണ്ട വല്യൊത്തെ ആൺതരികൾ മണ്ണോടു ചേരും പാവം അവന്റെ വിധി........ അല്ലെടോ..... അത്‌ പറഞ്ഞു അയാൾ പുറകോട്ടു നോക്കി........ രുദ്രനും ചന്തുവും ഉണ്ണിയും അയാൾക്കൊപ്പം ആകാംഷയോടെ അയാളുടെ പിന്നിലേക്കു മിഴികൾ പായിച്ചു.......

ആദിത്യ വർമ്മ....... """"""രുദ്രന്റെ നാവു മന്ത്രിച്ചു...... വെളുത്തു കുറുകിയ മനുഷ്യൻ അവർക്ക് മുന്പിലേക്കു വന്നു.............. ഒരു നാല്പത്തി അഞ്ചു വയസ് തോന്നിക്കുന്ന മനുഷ്യൻ... നെറ്റിയിൽ ചാർത്തിയ കളഭം.. ഇടത്തെ ചെവിയിൽ നീല കടുക്കൻ.... വായിലേ മുറുക്കാൻ ഒന്ന് കൂടി ചവച്ചു... വിടർന്ന കൺപീലികൾ... ചുവന്ന ചുണ്ട് വിടർത്തി ഒന്ന് ചിരിച്ചു അയാൾ....... മ്മ്ഹ.... """നീ ഒക്കെ എന്താ വിനയനെ പറ്റി ധരിച്ചത്......... ഇനിയും കൂടുതൽ ശക്തിയോടെ വിനയൻ ഉയർത്തു എഴുന്നേൽക്കും ദാ ഇങ്ങനെ ഒരു സുഹൃത്തു കൂടെ ഉണ്ടെങ്കിൽ.... അയാൾ ആദിത്യ വർമ്മയുടെ തോളിലേക്ക് കൈ ഇട്ടു ചേർത്ത് നിർത്തി...... എവിടെ എന്റെ കൊച്ച്.....? നിങ്ങൾക് വേണ്ടത് ഞങ്ങൾ മൂന്ന് പേരെ അല്ലേ... ഞങ്ങൾ നിന്നു തരാം പക്ഷേ എന്റെ കൊച്ചിന്റെ ദേഹത്ത് ഒരു പോറൽ ഏൽക്കരുത്...... രുദ്രൻ രോഷത്തോടെ അയാളെ നോക്കി....... ആദിത്യ ആ പെണ്ണ് എവിടെ.....?

നീ അല്ലേ അവളെ സ്കൂളിൽ നിന്നും പൊക്കിയത്...... വിനയൻ ആദിത്യന് നേരെ നോക്കി... അതേ..... ""എന്റെ ആളുകൾ തന്നെ ആണ് ആ കൊച്ചിനെ സ്കൂളിൽ നിന്നും പൊക്കിയത്... അത്‌ വരെ കാഴ്ചക്കാരന് ആയി നിന്ന ആദിത്യ വർമ്മ കുറുക്കന്റെ കൗശലത്തോടെ അവരെ നോക്കി ചിരിച്ചു............ മക്കളെ ആ കൊച്ചിനെ ഇങ്ങു കൊണ്ട് വന്നേ......... അയാൾ വശത്തെ വാതിലിലേക്കു നോക്കി വിളിച്ചു പറഞ്ഞു.... രണ്ടു ചെറുപ്പക്കാർ താരയെ കൊണ്ടു മുറിയിൽ നിന്നും പുറത്തേക്കു വന്നു.... ഒരു കയ്യിലെ ചോക്ലേറ്റ് കഴിച്ചു മറു കൈയിൽ ഒരു ബോട്ടിൽ തണുത്ത പെപ്സി ആയി താര അവർക്കൊപ്പം വന്നു...... """""""""എന്ത് പണിയാടോ കാണിച്ചത് കൊണ്ട് പോകുമ്പോഴേ പറഞ്ഞത് അല്ലേ തണുത്തത് ഒന്നും കൊച്ചിന് വാങ്ങി കൊടുക്കരുത് എന്ന് അവൾക്കു ആസ്ത്മ ഉള്ളത് ആണ്........ രുദ്രൻ ശാസനയോടെ അവളുടെ കയ്യിലെ ബോട്ടിൽ വാങ്ങി ഉണ്ണിയെ ഏല്പിച്ചു..........

"""""""""" വിനയൻ ഒരു പകപ്പോടെ ചുറ്റും നോക്കി രുദ്രനിലെ പ്രതികരണം അയാളെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു കഴിഞ്ഞിരുന്നു................ ഞങ്ങൾ പറഞ്ഞതാ രുദ്രേട്ട അപ്പോൾ അവൾക്കു പെപ്സി തന്നെ വേണം എന്ന് വാശി..... ആ ചെറുപ്പകർ രുദ്രനെയും ചന്തുവിനെയും നോക്കി ചിരിച്ചു ..... മ്മ്മ്ഹ്ഹ്...... """"അല്ലങ്കിൽ പറഞ്ഞാൽ പറഞ്ഞത് പോലെ ഏല്ലാം ചെയ്യുന്നത് ആണല്ലോ എന്റെ മക്കൾ......... അത്‌ പറഞ്ഞു മുൻപോട്ടു നടക്കുന്ന ആദിത്യ വര്മമയെ കണ്ടു വീണ്ടും പകപ്പോടെ നോക്കി വിനയൻ........... """""" രുദ്രനും ചന്തുവിനും ഇടയിൽ നിന്നു കൊണ്ടു രണ്ടു കയ്യും പിണച് കെട്ടി ചിരിയോടെ നിക്കുന്ന ആദിത്യ വർമ്മ..... അയാളുടെ സമീപം ഗൂഢമായ ചിരിയോടെ നിൽക്കുന്ന രുദ്രനും ചന്തുവും ഉണ്ണിയും ......... രുദ്രൻ കണ്ണ് കാണിച്ചതും അവർ രണ്ടു പേരും താരയെ കൊണ്ട് പുറത്തേക്കു ഇറങ്ങി... എന്താ..... ഒന്നും മനസ്സിൽ ആകുന്നില്ല അല്ലേ..... വിനയൻ.... അങ്കിൾനു......

രുദ്രൻ ഒന്ന് സ്ട്രെസ് ചെയ്താണ് അത്‌ പറഞ്ഞത്............ എടൊ വിനയ താൻ എന്താ കരുതിയത് ആദിത്യ വർമ്മ ഡൽഹിയിൽ നിന്നും കുറ്റിയും പറിച്ചു പോന്നത് തന്നെ ജാമ്യത്തിൽ ഇറക്കി പൂവിട്ടു പൂജിക്കൻ ആണെന്ന് കരുതിയോ...... എന്റെ പിള്ളാർക്ക് ഒരു ആവശ്യം വന്നാൽ ഓടി വരും ഞാൻ.............. ങ്‌ഹേ..... """ഞെട്ടലോടെ പുറകോട്ടു ഓടാൻ പോയ അയാളെ താരയെ കൊണ്ട് പുറത്തേക്കു പോയ ചെറുപ്പക്കാരിൽ ഒരാൾ വാതിലിൽ തടഞ്ഞു...... എവിടെ പോവാ സാറ് അവിടെ ഇരിക്ക്.... വിനയന്റെ നെഞ്ചിൽ ഒരു കൈ വെച്ചു പുറകോട്ടു തള്ളിയവൻ കസേരയിൽ ഇരുത്തി..... അവിടെ എന്താണ് നടക്കുന്നത് എന്ന് മനസിൽ ആകതെ വിനയൻ ഭയന്നു ചുറ്റും നോക്കി........ ഒന്നും മനസിൽ ആകുന്നില്ല അല്ലേ വിനയ...... അയാൾക്കു മുൻപിൽ മറ്റൊരു കസേര ഇട്ടു അതിൽ ഇരുന്നു ആദിത്യ വർമ്മ............ വർഷങ്ങൾക്കു മുൻപ് ഒരു ആദിത്യ വർമ്മ ഉണ്ടായിരുന്നു........

പേരിന്റെ കൂടെ ഉള്ള വാലിന്റെ ആഢ്യത്വം മാത്രം കൂട്ടിനു ഉള്ള ആദിത്യ വർമ്മ.... മധുര ലോ കോളേജിൽ പഠിക്കുമ്പോൾ ഇട്ടു മാറാൻ തുണി പോലും ബാക്കി ഇല്ലാത്ത ആദിത്യ വർമ്മ.....മ്മ്മ്ഹ്ഹ്.. """" സുഹൃത്തുക്കളുടെ പരിഹാസം സഹിക്കാവുന്നതിനു അപ്പുറം ആയിട്ടും പിടിച്ചു നിന്നു.....പക്ഷേ സെമസ്റ്റർ ഫീസ് അടക്കാൻ വക ഇല്ലാതെ ആത്മഹത്യ ചെയ്യാൻ കോളേജിന്റെ മുകളിലെ നിലയിൽ കയറുമ്പോഴും ചിന്തിച്ചിരുന്നില്ല ഇന്നത്തെ ആദിത്യനിലേക്കുള്ള പടവുകൾ ആണ് ഞാൻ ചവുട്ടി കയറുന്നതു എന്ന്........... സെക്യൂരിറ്റികൾ പിടിച്ചു കെട്ടി പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ട് ചെല്ലുമ്പോൾ എന്റെ....എന്റെ ദൈവത്തെ അവിടെ കണ്ടു ഞാൻ........... അയാൾ കണ്ണൊന്നു തുടച്ചു കൊണ്ട് വിനയന്റെ മുഖത്തേക്കു നോക്കി......... വിനയൻ അയാളെ തന്നെ നോക്കി ഇരുപ്പുണ്ട്.......... വീണ്ടും നിറഞ്ഞു വന്ന മിഴികളെ അടക്കാൻ ആവാതെ കൈ കെട്ടി കസേരയിലേക്കു ചാഞ്ഞു ഇരുന്നു ആദിത്യൻ............. കണ്ണൊന്നു അടച്ചതും മിഴിനീർ ഒരു പുഴ പോലെ ഒഴുകി.........

അന്ന് പ്രിൻസിപ്പലിന്റെ മുറിയിൽ എന്റെ ജാതിയോടുള്ള കോംപ്ലക്സ് കാരണം അഷ്ടിക്ക് വക ഇല്ലാത്തവന്റെ ഗതികേടിനെ ചൊല്ലി പരിഹസിക്കുമ്പോൾ പ്രിൻസിപ്പലിന്റെ മുൻപിൽ ഇരിക്കുന്ന അതിഥിയുടെ മുൻപിൽ തൊലി ഉരിഞ്ഞു നിന്നാ എന്റെ അടുത്തേക് അയാളെ തടഞ്ഞു കൊണ്ട് എഴുനേറ്റു വന്നു അദ്ദേഹത്തെ കാണാൻ വന്ന അദ്ദേഹത്തിന്റർ സുഹൃത്ത്‌......... """""വല്യൊത്തു ദുർഗാപ്രസാദ്‌ """"""""എന്റെ ദൈവം......ആദിത്യൻ നെഞ്ചിൽ കൈ വെച്ചു... വിനയൻ ഒന്ന് ഞെട്ടി....... അതേ അവസ്ഥ തന്നെ ആയിരുന്നു രുദ്രനും ചന്തുവിനും ഉണ്ണിക്കും..... അവരും കഥകൾ ആദ്യം ആയി കേൾക്കുകയാണ്....... അതേ..... """എന്റെ സ്പോൺസർ ഇന്നത്തെ ആദിത്യ വർമ്മയിലേക്കുള്ള എന്റെ ചുവടു വയ്പ് അവിടെ തുടങ്ങി........ വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്ന് ആ മഹാനായ മനുഷ്യൻ ആശിച്ചു.... എന്തിനു സ്വന്തം ഭാര്യ പോലും അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു ............

രുദ്രന്റെയും ചന്തുവിന്റെയും ഉണ്ണിയുടെയും കണ്ണ് നിറഞ്ഞൊഴുകി..... വല്യൊത്തു ആർക്കും അറിയാത്ത രഹസ്യം...... അല്ല എങ്കിൽ അച്ഛൻ മറച്ചു വെച്ച സത്യം........... ആദിത്യ വർമ്മ കസേരയിൽ നിന്നും എഴുനേറ്റു രുദ്രന് സമീപം വന്നു അവന്റെ തോളിൽ പിടിച്ചു..... എനിക്ക് മുൻപിൽ അദ്ദേഹം വെച്ചു തന്ന ജീവിതത്തിനു ഏഴു ജന്മം തീർത്താൽ തീരത്ത കടപ്പാടുണ്ട്.... പകരം എന്ത് നൽകിയാലും എനിക്ക് മതി ആവില്ല... എങ്കിലും ഒരിക്കൽ പോലും എന്നോട് ഒന്നും അദ്ദേഹം ആവശ്യപെട്ടില്ല...... പക്ഷേ ആദ്യമായ് മകന് വേണ്ടി അദ്ദേഹം എന്നെ വിളിച്ചു........... ആദ്യം ആയി അദ്ദേഹം എന്റെ മുൻപിൽ ഒരു സഹായം ആവശ്യപ്പെട്ടത് ഈ മകന് വേണ്ടിയാണു......... """"""അവന്റെ കയ്യാൽ താൻ ഇല്ലാതായാൽ അവനെ നിയമത്തിനു മുൻപിൽ നിന്നും രക്ഷികണേ എന്ന് യാചിക്കാൻ.......... അയാൾ വിനയന് നേരെ കൈ ചൂണ്ടി.........

അയാളുടെ കണ്ണുകൾ സൂര്യനെ പോലെ കത്തി ജ്വലിച്ചു .... വിനയൻ വെട്ടി വിയർത്തു തുടങ്ങിയിരുന്നു.... രുദ്രനെ ഞാൻ വിളിക്കുമ്പോൾ തന്റെ ശത്രു എന്നാണ് ഞാൻ അവനോട് പറഞ്ഞത്....... അദ്ദേഹം മകനോട് പോലും ആ സത്യം പറയാൻ ആഗ്രഹിച്ചില്ല.... എന്തെങ്കിലും സഹായം വേണോ എന്ന് ഞാൻ ചോദിച്ചപ്പോൾ നിന്നെ ജാമ്യത്തിൽ ഇറക്കി തരാൻ കഴിയുമോ എന്നാണ് രുദ്രൻ മറു ചോദ്യം ചോദിച്ചത്"""""" ..........ആ യൂണിഫോമിന് അവൻ കൊടുക്കുന്ന വാല്യൂ അത്‌ അത്രക് വലുത് ആണ്.....അതിൽ നിന്നും കൊണ്ടു നിന്റെ അന്ത്യം അവൻ ആഗ്രഹിച്ചില്ല...... തിരിച്ചു രുദ്രൻ എന്റെ ശത്രു ആണെന്നും അവനെ ഇല്ലാതാക്കാൻ സഹായിക്കാം എന്ന് ആവശ്യപ്പെട്ടു ഞാൻ നിന്റ വിശ്വാസം നേടി.നിന്റെ സുഹൃത്ത് ആയി കൂടെ കൂടി ............... ഇനി ഞാൻ പറയാം...... രുദ്രൻ മുന്പിലേക്കു വന്നു.........

തന്നെ ഇല്ലാതാകാൻ ആണെങ്കിൽ എനിക്ക് ഒരു നിമിഷം മതി പക്ഷെ തന്നെ പോലെ നീചനെ ഇല്ലാതാക്കി ജയിലിൽ പോകാൻ എനിക്ക് താല്പര്യം ഇല്ല.... ഒന്നില്ലേലും താൻ ഒരു മുൻ മന്ത്രി അല്ലേ തന്റെ മരണത്തിൽ കൂടുതൽ ചോദ്യങ്ങൾ നേരിടേണ്ടി വരും...... എന്നെയും കാത്തു ഇതിലും വലിയ കേമൻ വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ട്........ രുദ്രൻ ഒന്ന് ചിരിച്ചു.......... തന്നെ ഇവിടെ കൊണ്ട് വരാൻ ആണ് ഞാനും ഏട്ടനും"""".... രുദ്രൻ ഒന്ന് നിർത്തി ആദിത്യനെ നോക്കി.......... അയാൾ നിറഞ്ഞ പുഞ്ചിരി അവനായി നൽകി....... രുദ്രന് ഏട്ടൻ ആയി മാറുകയായിരുന്നു അയാൾ...... ഏട്ടനും കൂടി താരയെ വെച്ചു ഒരു കളി കളിച്ചതു.... രുദ്രൻ സംഭാഷണം തുടർന്നു........ താൻ വിചാരിച്ചു എന്നെ ഇവിടെ എത്തിക്കാൻ ആദിത്യേട്ടൻ കളിച്ച കളി ആണെന്ന് അല്ലേ... പക്ഷെ തന്നെ പൂട്ടാൻ ഉള്ള മറു കളി ആയിരുന്നു അത്.......... ചന്തു പോലും അറിഞ്ഞത് വരുന്ന വഴിക്കു ഞാൻ പറയുമ്പോൾ ആണ്.........

" ഉണ്ണി നീ താരേ കൊണ്ട് വീട്ടിലേക്കു പൊയ്ക്കോ നേരം വൈകിയാൽ അവളുമാർ ചികഞ്ഞെടുക്കും.... ഇവനെ യാത്ര ആക്കിയിട്ടു ഞങ്ങൾ വന്നോളാം....... രുദ്രൻ വിനയന്റെ കസേരയുടെ രണ്ടു വശത്തായി പിടിച്ചു കൊണ്ട് അവന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി........ മോനെ.... ""രുദ്ര വേണ്ട......... ഞാൻ... ഞാൻ ഒരു ശല്യത്തിന് വരില്ല......അയാൾ യാചനയോടെ അവനെ നോക്കി...... മ്മ്ഹ്ഹ്...... """താൻ എന്താ പറഞ്ഞതു അഹങ്കാരം ആകാം അമിതം ആകരുത് എന്ന് അല്ലേ.... അതേടാ അഹങ്കാരം തന്നെ ആണ് അഹങ്കാരി എന്ന് വിളിക്കുന്നത് തന്നെ ആണ് എനിക്കിഷ്ടവും....... രുദ്രൻ ഒന്ന് പുച്ഛിച്ചു....... എന്നാൽ ഞാൻ പുറത്തു നിൽകാം എന്താന്ന് വച്ചാൽ കഴിഞ്ഞിട്ട് വാ.... പുറത്തു നല്ല മാമ്പഴം കിടക്കുന്നു ഡൽഹിയിൽ ഇതൊന്നും കിട്ടില്ല പിള്ളേരെ....ആദിത്യൻ പുറത്തേക്കിറങ്ങി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലേ മുറ്റത്തു കൂടി സൂര്യ പ്രകാശം കൊണ്ട് നടക്കുകയാണ് വീണയും മീനുവും....... ടീവിയുടെ റിമോട്ട് കൊണ്ട് അവര്ക് അരികിലേക്ക് ഓടി അണച്ചു വന്ന ആവണി വീഴാൻ പോയി ........ എന്താ ചേച്ചി അണക്കുന്നതു.......

മീനു അവളുടെ തോളിൽ പിടിച്ചു നിർത്തി....... ഹോ... ""ഭാഗ്യം വീണില്ല...... അവൾ ഒന്ന് നേരെ നിന്നു............ എന്താ കാര്യം ഇങ്ങനെ അണക്കാൻ.... വയറും താങ്ങി മെല്ലെ അടുത്തേക് വന്നു വീണ....... ടീവി.... ടീവി.... ടീവിലു ന്യൂ....ന്യൂ.... ന്യൂസ്‌.......വാ അവൾ നിന്നു അണച്ചു........ മൂന്നുപേരും നടുമുറിയിൽ ചെല്ലുമ്പോൾ എല്ലാവരും ടിവിയുടെ മുൻപിൽ ഉണ്ട്....... """"മുൻ ആഭ്യന്തര മന്ത്രി വിനയചന്ദ്രൻ സ്വവസതിയിൽ മരണപെട്ടു... ഹൃദയാഘാതം ആണ് കാരണം """"... ജാമ്യത്തിൽ ഇറങ്ങിയതിനെ പറ്റിയും രുദ്രനെ ഇല്ലാതാകാൻ ശ്രമിച്ചത് ഉൾപ്പെടെ ഉള്ള കേസുകൾ ഏല്ലാം മീഡിയ ആഘോഷം ആകുന്നുണ്ട്......... ഈ അങ്കിൾനെ അല്ലേ ഉണ്ണിയേട്ടാ ഇന്നലെ രുദ്രേ...... മഹ്ഹ്..മ്മ്ഹ്ഹ്...... താര പൂർത്തി ആകും മുൻപ് ഉണ്ണി അവളുടെ വാ പൊത്തി...... വീണ അത്‌ കണ്ടു എന്ന് മനസ്സിൽ ആയതും ഉണ്ണി തൊണ്ടയിലെ വെള്ളം വിക്കി അവളെ നോക്കി....... മ്മ്മ്...... ""

അർത്ഥം വച്ചു അവനെ നോക്കി കൊണ്ട് മുകളിലേക്കു കയറി അവൾ....... മുറിയിൽ ചെല്ലുമ്പോൾ കമഴ്ന്നു കിടന്നു ഉറങ്ങുന്നുണ്ട് രുദ്രൻ....... അയ്യോ.... ""ഒന്നും അറിയാത്ത കുഞ്ഞു കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ.... പുറത്ത് ഒരു അടി കൊടുത്തവൾ........ എന്താ വാവേ... """"കമഴ്ന്നു കിടന്നു തലയിണ തലയിലേക്കു വെച്ചു ഒന്ന് കൂടി കിടന്നു..... ആ വിനയനെ ഇല്ലാതാക്കി അല്ലേ....... ഒരു അടി കൂടി കൊടുത്തു..... ആര്....? ഞാനോ...? എന്തൊക്കെയാ നീ പറയുന്നത്.... കട്ടിലിൽ എഴുനേറ്റു ഇരുന്നു മൂരി നിവർന്നു...... ദേ ടീവിയിൽ ന്യൂസ്‌ ഉണ്ട് മുൻ ആഭ്യന്തര മന്ത്രി വിനയചന്ദ്രൻ ഹൃദയാഘാതം മൂലം മരണപെട്ടു എന്ന്........ ആണോ... എപ്പോൾ... ആ """ഞാൻ കൊടുക്കേണ്ടത് ദൈവം കൊടുത്തു...... രുദ്രേട്ട.... എങ്ങനെ മുഖത്തു നോക്കി കള്ളം പറയാൻ കഴിയുന്നു.... എന്റെ കുഞ്ഞനും ഇത്‌ കേട്ട് അല്ലേ പഠിക്കുന്നത്..... അവനു അരികിൽ ഇരുന്നു മൂക്കിൽ പിടിച്ചവൾ...... അയാൾക് അറ്റാക്ക് വന്നതിനു ഞാൻ എന്ത് ചെയ്തു ഇനി വേറെ വല്ല അപകടം ആണെങ്കിൽ എന്നെ സംശയിക്കുന്നതിൽ കഴമ്പു ഉണ്ടെന്നു പറയാം.......

അവൻ അവളുടെ കൈ എടുത്തു മടിയിലേക്ക് വെച്ചു.... """ഹൃദയത്തിനു നേരെ നട്ടെല്ലിൽ cardiac pluxus സ്ഥാനത് സ്ഥിതി ചെയുന്ന അനാഹതം എന്നാ മര്മ്മം അതിലേക് ചൂണ്ടു വിരൽ പിണച്ചു കൊണ്ട് ഒന്ന് വലിച്ചാൽ എട്ടു സെക്കന്റ്‌ ആളു വടി...... പുറമെ നിന്നു ആർക്കും identify ചെയ്യാൻ കഴിയാത്ത മരണം വെറും ഹൃദയാഘാതം ആയി അത്‌ തള്ളപ്പെടും........ """"അല്ലേ രുദ്രേട്ട...വീണ ചിരിച്ചു കൊണ്ട് അവനെ നോക്കി... രുദ്രൻ താടിക്കു കയ്യും കൊടുത്തു അവളെ നോക്കി ഇരുപ്പുണ്ട്... Exactly.... ""ആ ഗ്രന്ധം എടുത്തു മറിച്ചു നോക്കുന്നതിനു പ്രയോജനം ഉണ്ട്.... പക്ഷേ പുറത്തു പറയാൻ നിൽക്കണ്ട.... പിന്നെ നീ ഇതെങ്ങനെ ഊഹിച്ചു.കൃത്യം ആയി ഇത്‌ പഠിച്ചു... ...രുദ്രൻ സംശയത്തോടെ നോക്കി...... അതോ കുറെ ആഴച്ചകൾ ആയി രുദ്രേട്ടൻ ആ ഗ്രന്ധം എടുത്തു വലിയ വായന അല്ലേ... എന്താണന്നു നോക്കാൻ എത്തി കുത്തുമ്പോൾ ഒരു പേജ് തന്നെ ആണ് തന്നേം പിന്നേം മറിച്ചു നോക്കുന്നത്...

അത്‌ കൊണ്ട് അതെടുത്തു വായിച്ചു പഠിച്ചു... ആർക്കോ പണി കൊടുക്കാൻ ആണെന്ന് മനസ്സിൽ ആയി... പിന്നെ അയാൾ ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴേ ഞാൻ ഊഹിച്ചു പണി അങ്ങോട്ടു ആണെന്ന്...... നീ ആണ് യഥാർത്ഥ ഭാര്യ.... ഭർത്താവിനെ അറിഞ്ഞു പ്രവർത്തിക്കുന്നവൾ.... അവളുടെ കവിളിൽ പിടിച്ചു വലിച്ചവൻ.... ആരും മരിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല രുദ്രേട്ട... പക്ഷേ ഇയാൾ മരിക്കണം നീചൻ ആണ്..... ഇനി ആ ജലന്ധരൻ ആയാളും ഇല്ലാതെ ആകണം... രുദ്രേട്ടനു അതിനു കഴിയും....... ഇല്ല വാവേ എനിക്ക് അതിനു കഴിയില്ല..... ""അയാളെ ഇല്ലാതാക്കാൻ രുദ്രനു കഴിയില്ല... നിന്നിൽ നിന്നും ചിലതൊക്കെ ഞാൻ മറച്ചു പിടിച്ചിട്ടുണ്ട് അതൊക്കെ നീ അറിയണം അതിനു സമയം ആയി....... അവളുടെ മുഖം കൈയിൽ എടുത്തു കണ്ണിലേക്കു നോക്കി ഇരുന്നവൻ......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story