രുദ്രവീണ: ഭാഗം 98

rudraveena

എഴുത്തുകാരി: മിഴിമോഹന

ആരാടി രാക്കിളി വന്നത്........വീണ അവളുടെ തലയിൽ തലോടി...... വിനയന്റെ ഭാര്യയും കുഞ്ഞും....... """"രുക്കു തല പൊക്കി അവളെ നോക്കി... ങ്‌ഹേ...... """അവരോ......അവർ എന്തിനാ ഇവിടെ വന്നത്..... വീണ രുക്കുവിനെ എഴുന്നേൽപ്പിച്ചു കൊണ്ടു കട്ടിലിൽ നിന്നും മെല്ലെ എഴുനേറ്റു...... നീ എവിടെ പോവാ വാവേ..... ഈ വയറും വെച്ചു രുക്കു അവളെ തടയാൻ നോക്കി..... നീ മാറു രുക്കു..... എനിക്ക് താഴെ പോകണം..... രുക്കുവിന്റെ കൈയിൽ പിടിച്ചു നടുമുറിയിൽ ചെല്ലുമ്പോൾ ചന്തുവും രുദ്രനും ഒരു വശത്തു കൈ കെട്ടി നില്പുണ്ട്..... ദുർഗാപ്രസാദ്‌ മറ്റൊരു കസേരയിലും മംഗള ദേവി അയാൾക് എതിർവശത്തു ഇരുപ്പുണ്ട്.............. അവർ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ തടയാൻ ശ്രമിക്കുന്നുണ്ട്.....

രുദ്രന്റെയും ചന്തുവിന്റെയും ചങ്ക് ഒന്ന് പിടഞ്ഞു അതേ അവസ്ഥ തന്നെ ആയിരുന്നു ദുർഗാപ്രസാദിനും തന്റെ മക്കൾ കാരണം താലി അറത് മാറ്റപ്പെട്ട ഒരു പെൺകുട്ടിയുടെ മുൻപിൽ അയാൾ ഉരുകി തീരും പോലെ തോന്നി......... മംഗള കണ്ണ് തുടക്കു... ഇനി കരഞ്ഞിട്ട് കാര്യം ഇല്ലാലോ പോയവർ പോയി ഈ കുട്ടിയെ വളർത്താൻ ഒരു മാർഗം ദൈവം തന്നാല്ലോ...മുൻ മന്ത്രിയുടെ ഭാര്യക്ക് ഗവണ്മെന്റ് ജോബ് അവർ ഓഫ്ഫർ ചെയ്തില്ലേ..... ദുർഗ പ്രസാദ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... എനിക്ക് അത്‌ വേണ്ട ഏട്ടാ..... """അവർ പെട്ടന്ന് തന്നെ എന്തോ അബദ്ധം പറ്റിയത് പോലെ നിർത്തി...... അങ്ങനെ വിളിച്ചോളൂ കുട്ടീടെ അച്ഛന്റെയൊ ഏട്ടന്റെയോ സ്ഥാനത്തു നിനക്ക് എന്നെ കാണാം അവരുടെ ഉള്ളിലെ ആധി മനസിലാക്കി ദുർഗ അത്‌ പറഞ്ഞത്..... ഇവർക്കെന്താ ജോബ് വേണ്ടാത്തത് രുദ്രനും ചന്തുവും പരസ്പരം നോക്കി......

അവരുടെ കണ്ണുകൾ മംഗളയിലേക്കു നീണ്ടു........ നിങ്ങൾ രണ്ടു പേരും നോക്കുന്നതിനു അർത്ഥം എനിക്ക് മനസിൽ ആയി ആ ജോലി ഞൻ എന്തിനാണ് ഉപേക്ഷിച്ചത് എന്ന് അല്ലേ........ അവരുടെ ചുണ്ടുകൾ വിറ കൊണ്ടു ദാ നോക്ക്.... ദാ... ദാ....നോക്ക്..... നിഷ്കളങ്കമായി തന്നോട് ചേർന്നു നിൽക്കുന്ന ചിത്രഭാനുവിന്റെ ഷർട്ട്‌ വലിച്ചു പൊക്കി അവർ....... രുദ്രേട്ട......... """"""ഒരു അലർച്ചയോടെ കണ്ണ് പൊത്തി രുദ്രന്റെ നെഞ്ചിലേക്കു തല ചേർത്തു വിറച്ചു തുടങ്ങി വീണ............ കഴുത്തിനു താഴോട്ടു വയർ വരെ ആകെ പൊള്ളി പടർന്ന് വികൃതം ആയിരിക്കുന്നു... അങ്ങനെ ഒരു ശരീര ഭാഗം ഉണ്ടെന്നു പോലും തോന്നാത്ത വിധം വികൃതം ആണത്.... ആരായാലും കണ്ടാൽ പേടിക്കും..... ഞെട്ടൽ മാറിയ രുദ്രൻ വീണയെ അടർത്തി രുക്കുവിന്റെ കയ്യിലേക്ക് കൊടുത്തു..... ആലില പോലെ രുക്കുവും വിറക്കുന്നത് അവൻ കണ്ടു..... രണ്ടു പേരും അകത്തു പൊയ്ക്കോ...

മീനുനെ ആവണിയെയും ഇങ്ങോട്ടു വിടണ്ട....... അമ്മേടെ കൈയിൽ കൊടുത്തു വിട്ടാൽ മതി കുടിക്കാൻ ഉള്ളത്.... രുദ്രൻ പറഞ്ഞത് രണ്ട് പേരും അടുക്കളയിലേക്കു പോയി....... ദുർഗാപ്രസാദ്‌ ആ കുഞ്ഞിനെ അരികിലേക്ക് വിളിച്ചു....... പേടിച്ചു കൊണ്ട് ആ കുഞ്ഞ് മംഗളയുടെ മാറിലേക്കു കിടന്നു........ മോൻ പേടിക്കണ്ട മോന്റെ അച്ഛനെ പോലെ അല്ല നല്ലവർ ആണ് ഇവർ... പൊയ്ക്കോളൂ...... മംഗള പറഞ്ഞത് മടിച്ചു മടിച്ചു ദുർഗ്ഗയുടെ അടുത്തേക് ചെന്നു ചിത്രഭാനു........ അവന്റെ നെറുകയിലൂടെ വിരലുകൾ ഒടിച്ചു അയാൾ..... മംഗളയെ നോക്കി....... അയാൾക് ഞാൻ... ഞാൻ... ഞാൻ ഒരു ഭാര്യ അല്ലായിരുന്നു.... ആരാണെന്നു ചോദിച്ചാൽ വ്യക്തം ആയ ഉത്തരം എനിക്കില്ല... അവരുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി....... മൂന്നു നേരം വെച്ചു ഉണ്ടാക്കി കൊടുക്കാൻ ശമ്പളം ഇല്ലാത്ത വേലക്കാരി..... വികൃതം ആയ ലൈംഗിക ചേഷ്ടകൾക്കു നിന്നു കൊടുക്കുമ്പോൾ നൂറു തവണ ചെവിയിൽ വെപ്പാട്ടി എന്ന് വിളിക്കും......... ഛെ... """രുദ്രനും ചന്തുവും മുഷ്ടി ചുരുട്ടി...

അത്രയും നേരം അവരിൽ ഉണ്ടായിരുന്ന സഹതാപം കോപം ആയി തീർന്നു ആ ആത്മാവിനോടുള്ള വെറുപ് ആയി മാറി......... മടുത്തു ജീവൻ അവസാനിപ്പിക്കാൻ തോന്നുമ്പോൾ എന്റെ കുഞ്ഞിന്റെ മുഖം കണ്മുൻപിൽ തെളിയും.....ഏതോ നിമിഷം അയാൾക് പറ്റിയ അബദ്ധം ആണ് എന്റെ കുഞ്ഞ് അവനെ ഇല്ലതാകാൻ അയാൾ ശ്രമിച്ചു തുടങ്ങി... കാട്ടു വാസി ആയ പെണ്ണിൽ അയാൾക് ഒരു പിൻഗാമി വേണ്ട എന്ന് അയാൾ ശഠിച്ചു........ ആസിഡ് കോരി ഒഴിച്ചത് ആണ് എന്റെ കുഞ്ഞിന്റെ ദേഹത്തു..... ഞാൻ കണ്ടത് കൊണ്ടു എന്റെ മോൻ....... അവർ ഒന്ന് നിർത്തി...... അന്ന് മുതൽ പൊതിഞ്ഞു പിടിച്ചു ഞാൻ അവനെ....... നിങ്ങളക്കു പരാതിപെട്ടു കൂടായിരുന്നോ....... അല്ലെങ്കിൽ അന്ന് ഇവിടെ വന്ന ദിവസം ഒരു സൂചന അത്‌ മതി ആയിരുന്നു..... രുദ്രൻ അവരെ നോക്കി..... ഊരു വിലക്കിയ ആധിവാസി പെണ്ണാണ് ഞാൻ കേറി ചെല്ലാൻ എനിക്ക് ഒരിടം ഇല്ല... പിന്നെ നിങ്ങൾക് ഒക്കെ അയാളെ വിശ്വാസം അല്ലായിരുന്നോ.....നിങ്ങൾ മാത്രം അല്ല എല്ലാവരും അയാളെ വിശ്വസിച്ചു.......അയാൾ സമർത്ഥൻ ആയിരുന്നു........

പക്ഷേ രുദ്രൻസർ ഏല്ലാം പുറത്ത് കൊണ്ട് വന്നപ്പോൾ ആണ് എനിക്ക് മനസിലായത് സത്യങ്ങൾ ഏല്ലാം സർ അറിഞ്ഞു കഴിഞ്ഞു എന്ന്........ മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇടാൻ ഒരു ബിനാമി അതായിരുന്നു നിങ്ങൾ അയാൾക്.....മ്മ്മ്ഹ്ഹ് """""ചന്തു ഒന്ന് പുച്ഛിച്ചു ആ ആത്മാവിനോട് പോലും ഉള്ള വെറുപ് അവനിൽ തെളിഞ്ഞു...... അതേ സർ.... """മറ്റുള്ളവരുടെ മുൻപിൽ ഭാര്യ......അയാൾക്കു വെപ്പാട്ടിയിലും താഴെ..... നീചൻ ആണ് അയാൾ.... രുദ്രൻ സാറിനെ കൊല്ലാൻ അയാൾ പ്ലാൻ ചെയ്യുന്നത് ഞാൻ അറിഞ്ഞു.. അത്‌ നിങ്ങളെ അറിയിക്കും എന്ന് പറഞ്ഞപ്പോൾ എന്റെ മോനെ മുൻപിൽ നിർത്തി എന്റെ വായ അടപ്പിച്ചു അയാൾ.... എനിക്ക് ഈ ലോകത്ത് ഈ കുഞ്ഞു മാത്രം ഉള്ളൂ.........ഞങ്ങൾ സമാധാനം എന്തെന്ന് അറിയുന്നത് ഇപ്പോഴാണ്.... എന്റെ കുഞ്ഞ് പേടിച്ചു ഞെട്ടി ഉണരാത്തത് ഇപ്പോഴാണ്....... മംഗളക്കു ഈ കുഞ്ഞിനെ വളർത്തണ്ടേ ആ ജോലി എന്തിനാ വേണ്ട എന്ന് വയ്ക്കുന്നത്...... ദുർഗ സംശയത്തോടെ അവരെ നോക്കി..... അയാളുടെത് ആയിട്ട് ഒന്നും എനിക്കൊ എന്റെ മോനോ വേണ്ട........

ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എങ്ങോട്ടു പോകണം എന്നു അറിയില്ലായിരുന്നു.... അവിടെ നിന്നാൽ അയാളുടെ അണികൾക്കും പായ വിരിക്കേണ്ടി വരും ഞാൻ...... മുഖം പൊത്തി കരഞ്ഞു തുടങ്ങി അവർ.......... മംഗള കരയാതെ....... ഒരു ട്രേയിൽ ജ്യൂസ്‌ ആയി ശോഭയും രേവതിയും അവിടേക്കു വന്നു...... രേവതി ചിരിച്ചു കൊണ്ട് കൈ നീട്ടിയത് ചിത്രഭാനു അപരിചിതത്വം കാണിക്കാതെ ഓടി അവളുടെ അടുത്തേക് ചെന്നു............ വാ..... മോന് ചേച്ചിമാരെ പരിചയപ്പെടുത്താം അവന്റെ കൈയിൽ പിടിച്ചു അടുക്കയിലേക്കു കൊണ്ട് പോയി രേവതി........... പ്രസാദേട്ട ഒന്നിങ്ങു വരുവോ..... """ശോഭ അയാളെ വിളിച്ചതും അവർക്ക് ഒപ്പം എഴുനേറ്റ് പുറത്തേക്കു പോയി അയാൾ....... എന്താ കാര്യം.....""""ചന്തു കണ്ണ് കൊണ്ട് രുദ്രനോട് ആരാഞ്ഞു......... ആാാ... """...ആർക്കറിയാം... രുദ്ര....... """അമ്മ ഒരു അഭിപ്രായം പറഞ്ഞു... കേട്ടപ്പോൾ എനിക്ക് അത്‌ ഉചിതം എന്ന് തോന്നി.... ദുർഗയും ശോഭയും അകത്തേക്കു വന്നു........ ചന്തുവും രുദ്രനും പരസ്പരം നോക്കി...... നമ്മുടെ വടക്കേ പുറത്തേക്കു ചായ്പു ഒഴിഞ്ഞു കിടക്കുവല്ലേ.....

അതൊന്ന് വൃത്തി ആക്കിയാൽ ഇവർക്ക് അവിടെ താമസിച്ചു കൂടെ..... അടുക്കളയും ബാത്രൂം വരെ അതിൽ ഉണ്ട്..... അല്ലാതെ ഈ കൊച്ച് എങ്ങോട്ട് പോകാൻ ആണ് പ്രീഡിഗ്രി വരെ പോയിട്ടു ഉണ്ട്....ഉണ്ണിയുടെ പറ നമ്മുടെ കമ്പനി തന്നെ ഇതിനു ഒരു ജോലി കൊടുക്കാൻ.......ഞാൻ പറയാൻ ഉള്ളത് പറഞ്ഞു പിന്നെ നിങ്ങടെ ഇഷ്ടം....... മംഗളയും ദയനീയം ആയി അവരെ നോക്കി അവരിൽ നിന്നും മറിച്ചൊരു അഭിപ്രായം ആണെങ്കിൽ കുഞ്ഞിനെ കൊണ്ടു എവിടെ പോകും നിസ്സഹായ ആയ ഒരു സ്ത്രീ ആയി മാറി അവർ..... അച്ഛന്റെ തീരുമാനം ശരിയാണ് വല്യോത് തറവാടിൽ ഇവർക്ക് ഒരു ആശ്രയം കൊടുത്തില്ല എങ്കിൽ ദൈവം പോലും പൊറുക്കില്ല..... ചേച്ചി അമ്മക് ഇവിടെ ഞങ്ങളിൽ ഒരാൾ ആയി കഴിയാം.... രുദ്രൻ നിറഞ്ഞ പുഞ്ചിരിയോടെ അവരെ നോക്കി..... ചേച്ചിയമ്മ......

""""മംഗളയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ജീവിതത്തിൽ ആദ്യം ആയി ആരൊക്കെയോ കൂടെ ഉള്ളത് പോലെ തോന്നി അവർക്ക്.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രണ്ടു ദിവസം കൊണ്ട് വടക്കേ പുറത്ത് വീട് വൃത്തി ആക്കി മംഗളയും കുഞ്ഞും താമസം അവിടേക്കു മാറ്റി...... ഒരു വീട്ടിലേക്കു വേണ്ട എല്ലാ സഹായവും ചിത്രഭാനുവിന്റെ പഠനച്ചിലാവും രുദ്രനും ചന്തുവും ഏറ്റെടുത്തു കഴിഞ്ഞു............ വല്യൊത്തു നിന്നും ഒന്ന് വിളിച്ചാൽ വിളി പുറത്തു തന്നെ ഉണ്ട് ആ അമ്മയും മകനും..... വളരെ പെട്ടന്ന് തന്നെ ചിത്രഭാനു എല്ലവരും ആയി അടുത്തു കൂടുതൽ അടുപ്പം രേവതിയോട് ആണ് കുടുംബവും മക്കളും ഇല്ലാത്ത രേവതിക്കു അവൻ സ്വന്തം മകൻ ആണെന്ന് പോലും തോന്നി തുടങ്ങി............. മംഗള അവർക്കെല്ലാം ചേച്ചിഅമ്മ ആയി മാറി........ വീണ മാത്രം അവനോട് അല്പം അകലം പാലിച്ചു അവന്റെ ശരീരം കണ്ട ഷോക്ക് അവളെ അടിമുടി ഉലച്ചു അതിനാൽ അവനെകാണുമ്പോൾ പേടിച്ചു മാറി തുടങ്ങി അവൾ....... ആ കുഞ്ഞ് മനസ്‌ അത് കാണുമ്പോൾ പിടഞ്ഞു തുടങ്ങി.........

ചേച്ചി എന്നോട് മിണ്ടാത്തെ എന്താ അമ്മേ..... ""രേവതിയുടെ മടിയിൽ ഇരുന്നു അവൾ ഉരുട്ടി കൊടുക്കുന്ന ചോറ് ഉരുള വായിലിട്ടു ദൂരെ നിൽക്കുന്ന വീണയെ കൈ ചൂണ്ടി കാണിച്ചവൻ.... അത്‌.. അത്‌.... "ചേച്ചി വയ്യാതെ ഇരികുവല്ലേ ചേച്ചിടെ വയറ്റിൽ കുഞ്ഞാവ ഉണ്ട് അത്‌ കൊണ്ടാണ്...... കുഞ്ഞാവ വന്നു കഴിയുമ്പോൾ മോനോട് മിണ്ടും..... രേവതി അവന്റെ നെറുകയിൽ ചുണ്ട് അമർത്തി.......... ആ ഉത്തരത്തിൽ തൃപ്തി വരാതെ കുഞ്ഞി കണ്ണ് നിറച്ചവൻ അവളെ നോക്കി......... രേവതി വൈകിട്ട് രുദ്രൻ വരും വരെ കാത്തു നിന്നു.... രുദ്രാ....""എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..രേവതി അവന്റെ അരികിൽ കാര്യങ്ങൾ വിശദീകരിച്ചു രണ്ട് ആഴ്ച ആയി അവർ താമസം തുടങ്ങിയിട്ട് അവൾ ആ കുഞ്ഞിനെ കാണുമ്പോൾ എന്ത് കൊണ്ടാണ് അവോയ്ഡ ചെയ്യുന്നത്... .............. വിനയനോടുള്ള ദേഷ്യം ആണോ കുഞ്ഞിനോടുള്ളത് എന്ന് നീ ആദ്യം മനസിൽ ആക്കണം......... മ്മ്... ""ഞാൻ ചോദിച്ചു അറിഞ്ഞോളാം രേവമ്മ....""""" രുദ്രൻ മുകളിലേക്കു കയറി ........ കുളി കഴിഞ്ഞു വന്നത് വീണ ചായ ഗ്ലാസ് അവനു നേരെ നീട്ടി...........

അത്‌ വാങ്ങി കുടിച്ചു കൊണ്ട് അവളെ അടിമുടി നോക്കി..... പെണ്ണ് അല്പം കൂടി വണ്ണം വച്ചിട്ടുണ്ട് കവിളുകൾ ഒന്ന് കൂടി തുടുത്തത് പോലെ............. എന്താ ഇങ്ങനെ നോക്കുന്നത് ആദ്യം ആയിട്ട് കാണും പോലെ... രാവിലെ പോയപ്പോൾ കണ്ട ഞാൻ തന്നെ ആണ് ഇപ്പോഴും ഉള്ളത്...... മ്മ്.... ""ഒന്നും ഇല്ല കള്ള ചിരിയോടെ ഗ്ലാസ് താഴെ വെച്ചു അവളെ തന്നിലേക്കു അടുപ്പിച്ചു........ ആ കവിളിൽ ചൂണ്ട് വിരൽ ഒടിച്ചു...... പതുക്കെ അത്‌ ചൊടികളിൽ വന്നു നിന്നു........കുറച്ചു കൂടെ തുടുത്ത ചുണ്ടിലേക്കു മുഖം കൊണ്ട് ചെന്നത് വലതു കൈ കൊണ്ട് തടഞ്ഞവൾ... അതേ........ ഡേറ്റ് ഇങ്ങു അടുത്തു ഇനി സൂക്ഷിക്കണം എന്നാണ് അമ്മയും അമ്മായിയും പറഞ്ഞത്...... "" എന്റെ കുഞ്ഞനെ പെണ്ണിനേയും സൂക്ഷിക്കാൻ എനിക്ക് അറിയാം... ഒന്നു കൂടി അവളെ അടുപ്പിച്ചു കൊണ്ട് വലതു കൈ വയറിൽ ചേർത്തവൻ....

അയ്യടാ ഞങ്ങളുടെ കാര്യം അല്ല... നിങ്ങളെ സൂക്ഷിക്കണം എന്നാ പറഞ്ഞത് കുരുത്തകേട് കൊണ്ട് വരാതെ നോക്കണം എന്ന്...... മീശ പിടിച്ചു മുകളിലേക്കു വെച്ചവൾ...... കുറുമ്പൊടെ നോക്കി.. ഇത്‌ പറഞ്ഞു ഭീഷണി പെടുത്താൻ തുടങ്ങിയിട്ടു കുറെ ആയല്ലൊ എനിക്ക് ഇപ്പോൾ ഇതു വേണം വേറെ ഒന്നും ചോദിച്ചില്ലല്ലോ... അത്‌ സമയം ആകുമ്പോൾ ഞാൻ എടുത്തോളാം...... രണ്ടു കൈ കൊണ്ട് അവളുടെ കഴുത്തിനു പിന്നിലായി ചേർത്ത് പതിയെ തുടുത്ത ചുണ്ടിലേക്കു അധരം ചേർത്തു ഉമിനീരിന്റെ ചൂടുള്ള ഉപ്പുരസം അവളിലേക്ക് പകർന്നവൻ ആ ചെഞ്ചുണ്ട് നുകർന്നു തുടങ്ങി.....കൂമ്പി അടഞ്ഞ മിഴികളാൽ അവനോടു ചേർന്നു നിന്നവൾ.... നാവിലേക്ക് രക്ത ചുവ ആഴ്ന്നിറങ്ങിയിട്ടും രണ്ടുപേരും കൂടുതൽ ആവേശത്തോടെ മധു നുകർന്നു.. മ്മ്ഹ്ഹ് """"മ്മ്ഹ്ഹ് ""ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ പെണ്ണൊന്നു കുറുകി....

പതിയെ നെഞ്ചിൽ പിടിച്ചവനെ പുറകോട്ടുന്നു തള്ളി..... മ്മ്മ്.... ""എന്തെ...... ചുണ്ടുകൾ അവളിൽ നിന്നും അടർത്തി മാറ്റി പ്രണയത്താൽ പാതി അടഞ്ഞ മിഴിയാലേ അവളെ നോക്കിയവൻ..... ശ്വാസം മുട്ടുന്നു എനിക്കും കുഞ്ഞനും.... അവനിലേക്ക് ഒന്നുകൂടെ ചേർന്നു നിന്നവൾ.... ആ ചുണ്ടിൽ പൊടിഞ്ഞ ചോര തുള്ളികൾ തള്ള വിരൽ കൊണ്ട് തുടച്ചവൻ കട്ടിലിലേക്ക് പിടിച്ചു ഇരുത്തി അവളെ നെഞ്ചോട് ചേർത്തു...... വാവേ... """ഞാൻ ഒരു കാര്യം ചോദിക്കട്ടെ....രുദ്രൻ പതിയെ മുഖവുര ഇട്ടു....... എന്തെ രുദ്രേട്ട....? തല പൊക്കിയവൾ അവന്റെ മുഖത്തേക്കു നോക്കി.... നിനക്ക് ചിത്രഭാനുവിനോട് ദേഷ്യം ഉണ്ടോ.... നീ അവനെ കാണുമ്പോൾ ഓടി ഒളിക്കുന്നു എല്ലാവർക്കും അതൊരു സംശയം..... എനിക്കെന്തിനാ അതിനോട് ദേഷ്യം... അത്‌ കുഞ്ഞ് അല്ലേ..... വീണ അവന്റെ കഴുത്തിടുക്കിലേക്കു തല വെച്ചു....

പിന്നെ എന്താ നീ അതിനോട് മിണ്ടാത്തത്.. ഞാൻ വിചാരിച്ചു വിനയനോടുള്ള ദേഷ്യം.......... ""രുദ്രനെ പൂർത്തിയാക്കാതെ വീണ വിരൽ അവന്റെ ചുണ്ടിനു കുറുകെ വെച്ചു........ എന്നെ കുറിച് ഇങ്ങനെ ആണോ രുദ്രേട്ടൻ കരുതിയത്... എനിക്ക് ആ കുഞ്ഞിന്റെ ശരീരം കണ്ടപ്പോൾ വല്ലാതെ ആയി ഇനി അത്‌ കണ്ടേണ്ടി വന്നാൽ ചിലപ്പോൾ ഞാൻ... അത്‌ നമ്മുടെ കുഞ്ഞന് ദോഷം ആയാലോ... അത്‌ പേടിച്ചാണ്.. നമ്മുടെ കുഞ്ഞന് അവന്റെ സാന്നിദ്യം കൂടുതൽ സന്തോഷം നൽകു വാവേ... "" വീണ സംശയത്തോടെ നോക്കിയവനെ..... അന്ന് സിംഹകുന്നു മലയിൽ എന്നെ സഹായിക്കാൻ കുറുമൻ വന്നത് പോലെ ആ ദൈവത്തിന്റെ അനുഗ്രഹവും എനിക്ക് ഉണ്ടായി.... നമ്മുടെ മോന് ഒരു കൂട്ടായി ആ ദൈവം അറിഞ്ഞു തന്നത് ആണ് ചിതഭാനുവിനെ...... ആണോ.... ""രുദ്രേട്ട.... മ്മ്മ്.... നമുക്ക് അങ്ങനെ വിശ്വസികാം....."" നീ വാ അവനെ പോയി കാണാം അവന്റെ വിഷമം മാറട്ടെ.... അവളുടെ കവിളിൽ ഒന്ന് തലോടിയവൻ.... പുറത്തു രുക്കുവിന്റെ കൂടെ കളിച്ചു കൊണ്ടു നിന്ന ചിത്രഭാനു വീണയെ കണ്ടത് രുക്കുവിന്റെ പുറകിൽ ഒളിച്ചു......

വീണക് അത്‌ ഉൾകൊള്ളാൻ ആയില്ല അവളുടെ കണ്ണൊന്നു നിറഞ്ഞു.....അവൾ രുദ്രനെ ഒന്ന് നോക്കി...... സാരമില്ല """"അവൻ കുഞ്ഞ് അല്ലേ... കണ്ണ് ചിമ്മി കാണിച്ചു രുദ്രൻ........ മോൻ ഇങ്ങു വന്നേ.... ""ചിത്രനെ വിളിച്ചതും അവന്റെ അടുത്തേക് ഓടി വന്നു ആ കുഞ്ഞ്... അവനൊപ്പം മുട്ടു കുത്തി നിലത്തിരുന്നു രുദ്രൻ......... ഈ ചേച്ചിയെ പേടി ഉണ്ടോ മോന്.... ""അവന്റെ ചോദ്യം കേട്ടത് കുഞ്ഞി കണ്ണ് ചെറിയ ഭയത്താൽ അവളെ നോക്കി....... പേടിക്കണ്ട രുദ്രേട്ടന്റെ അടുത്ത് മാത്രെ ഭദ്രകാളി ആകൂ.......രുദ്രൻ അത്‌ പറഞ്ഞത് അവന്റെ പുറത്തു ചെറുതായ് അടിച്ചു വീണ....... പെട്ടന്നു തന്നെ രണ്ട് പേരുടെയും പരസ്പരം ഉള്ള ഭയം മാറ്റി അവരെ കൂടുതൽ അടുപ്പിക്കാൻ രുദ്രന് കഴിഞ്ഞു...... ചിത്രന്റെയും രുക്കുവിന്റെയും കൂടെ പുറത്ത് കഥകൾ പറഞ്ഞു ഇരിക്കുമ്പോൾ ചിത്രന്റെ ശബ്ദം കേൾക്കുന്നത് അനുസരിച്ചു വീണയുടെ വയറ്റിൽ കുഞ്ഞൻ അനങ്ങി തുടങ്ങി....

രുക്കുവും ചിത്രനും ചെവി ചേർത്ത് വെച്ചു.... ചിത്രൻ കുഞ്ഞ് വായ കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്........ വീണ രുദ്രന്റെ കൈ പിടിച്ചു ഉദരത്തിലേക്കു വെച്ചു..... """ഇവൻ എന്റെ കൊച്ച് ആണോ ജാക്കിചാന്റെ കൊച്ച് ആണോടി ഇപ്പോഴേ ചവുട്ടി മെതിച്ച വരുന്നത് എനിക്ക് പണി ആകും എന്ന് തോന്നുന്നു........ രുദ്രൻ പറഞ്ഞത് രുക്കു അവന്റെ തോളിലേക്കു കൈ ചേർത്ത് വെച്ചു...""""""അയ്യോ അച്ഛൻ കൊണ്ടു തരുന്ന പണി കാരണം വല്യൊത്തു വീട് പകുതി തിരിഞ്ഞിട്ടുണ്ട് ഇനി ഈ വരുന്നവൻ ബാക്കി കൂടെ മറിച്ചിടുമോ......... എന്റെ മോൻ അല്ലേ അപ്പോൾ പലതു കാണേണ്ടി വരും....... എന്റെ രാക്കിളി.... രുക്കുവിന്റെ മൂക്കിൽ തുമ്പിൽ പിടിച്ചവൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട..... """""ഉറക്കത്തിൽ നിന്നും ഉണർന്നു വീണ ചുറ്റും നോക്കി..... ടേബിളിൽ തിരിഞ്ഞ് ഇരുന്നു ലാപ്ടോപ്പിൽ വർക്കിൽ ആണ് രുദ്രൻ.....

വീണ വയർ കൂട്ടി പിടിച്ചു... എന്തോ ഒഴുകി വരും പോലെ...... വേദന സഹിക്കാൻ പറ്റുന്നില്ല...... മെല്ലെ എഴുനേറ്റു ഇരുന്നു.... തല നേരെ നില്കുന്നില്ല വെട്ടി വിയർക്കുന്നുണ്ട്... ഒന്ന് കൂടി വയറിൽ കൈ കൊണ്ട് കൂട്ടി പിടിച്ചു.... കാവിലമ്മേ എന്റെ കുഞ്ഞന് ഒന്നും വരുത്തല്ലേ........ രു..... രു.... രുദ്രേട്ട ..... കൈ ഉയർത്തി വിളിക്കും തോറും താഴേക്കു പോകും പോലെ തോന്നിയവൾക്...... നിമിഷനേരം കൊണ്ട് താഴേക്കു പതിച്ചവൾ....... വാവേ...... """""എന്താടാ....."" ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ രുദ്രൻ കാണുന്നത് താഴെ കിടന്നു പുളയുന്ന വീണയെ ആണ്.... മോളേ...... """"ഓടി ചെന്നവൻ രണ്ടു കയ്യാലെ കോരി എടുത്തവളെ....... ചന്തു..... """അമ്മേ..... നിലവിളിച്ചു കൊണ്ടു പുറത്തേക്കു ഓടുമ്പോൾ....... ഉണ്ണി വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു.... ചന്തുവും മുൻപിൽ കയറി........ രുദ്രന്റെ മടിയിൽ തല വെച്ചവൾ വയറിൽ കൂട്ടി പിടിച്ചു കരഞ്ഞു.........

എനിക്ക് വയ്യ രുദ്രേട്ട""" ഞാൻ... ഞാൻ ചത്ത് പോകും........ എന്റെ കുഞ്ഞൻ..... ചന്തുവിന്റെ നെഞ്ചം പിടഞ്ഞു അവളുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ.. അവൻ കണ്ണ് മുറുകെ അടച്ചു..... ഒന്നുല്ലടാ വാവേ.... രുദ്രേട്ടൻ ഇല്ലേ എന്റെ മോൾടെ കൂടെ...... രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി... വീണയെ നെഞ്ചോട് ചേർത്തവൻ........ ലേബർ റൂമിലേക്കു കയറ്റുമ്പോഴും അവൾ രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു...... ആ വാതിൽ അടയുമ്പോൾ പ്രാണൻ വിട്ടു പോകുന്ന വേദന തോന്നി അവനു........ ചന്തു കസേരയിലേക് ഇരുന്നു... അവന്റെ ഉള്ളം പിടഞ്ഞു.... കുഞ്ഞല്ലേ ദേവി അവൾ ഈ പ്രസവ വേദന താങ്ങാൻ ഉള്ള കഴിവ് കൊടുക്കണേ കാവിലമ്മേ...... നെഞ്ചിലേക്കു കൈ വെച്ചവൻ കാവിലമ്മേയെ വിളിച്ചു....... ചന്തു എന്റെ വാവ...... രുദ്രൻ ഓടി അവന്റെ അടുത്തേക് ഇരുന്നു....... അവന്റെ തോളിലേക്കു ചാരി...... ഒരു ആശ്വാസത്തിന് എന്നാ പോലെ.....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story