രുദ്രവീണ: ഭാഗം 39

രുദ്രവീണ: ഭാഗം 39

എഴുത്തുകാരി: മിഴിമോഹന

പുതുമന തിരുമേനി പറയുന്ന ഓരോ വാക്കുകളും രുദ്രന്റെ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങി കൊണ്ടിരുന്നു….. ഞാൻ പറയുന്ന കാര്യങ്ങൾ ഒരു അന്ധവിശ്വാസം എന്ന നിലയിൽ രുദ്രന് വിലയിരുത്താം.. പക്ഷേ ആ പെൺകുട്ടിയുടെ ജീവൻ വച്ചു പരീക്ഷണം അത് അരുത്…. ഇല്ല തിരുമേനി ഒരിക്കലും ഇല്ല എന്റെ ജീവൻ നഷ്ട്ടം ആയാലും അവളുടെ ജീവൻ രുദ്രൻ സംരക്ഷിക്കും.. ഞാൻ എന്താണ് വേണ്ടത്.. ഇതിനു ഉള്ള പോം വഴി മാത്രം അങ്ങ് പറഞ്ഞില്ല… മ്മ്മ്…. തന്റെ അച്ഛനോട് അത് ഞാൻ സംസാരിച്ചു…നിങ്ങളുടെ വിവാഹം മാത്രം ആണ് ഏക വഴി…. വിവാഹമോ… അത് അവൾ….. രുദ്രൻ ഒന്ന് നിർത്തി…

അതേ രുദ്രൻ എല്ലാ അർത്ഥത്തിലും നിങ്ങൾ ഒന്നാവണം ഒരു താലിബന്ധം മാത്രം പോരാ ഉടൽ ഉടലോടു ചേരണം ആ നിമിഷം മുതൽ നിങ്ങളെ തടുക്കാൻ ഒരു ശക്തിക്കും കഴിയില്ല….. രുദ്രൻ അയാളുടെ മുഖത്തേക്കു സംശയത്തിടെ നോക്കി…. ചിങ്ങം 1അന്ന് നിങ്ങളുടെ വിവാഹം അന്ന് അർധരാത്രി പുലരുമ്പോൾ വീണ പൂർണമായും നിന്നിൽ അലിഞ്ഞു ചേർന്നിരിക്കണം ശിവപാർവതി സംഗമം പോലെ അത് അന്ന് നടന്നിരിക്കണം…. അല്ലങ്കിൽ അത് വലിയ വിപത്തിലേക്ക് കടക്കും…. വിപത്തുകൾ തടയാൻ ഉള്ള മാർഗം അതുമാത്രം ആണ്…. രുദ്രന്റെ സംശയം അത് എനിക്ക് മനസ്സിൽ ആകും… ആ കുട്ടിയുടെ ഭാവി പഠനം… അത് ഒക്കെ അല്ലെ.. എന്നയാലും നിങ്ങൾ ഒന്ന് ചേരണം അത് അല്പം നേരത്തേ ആയി എന്ന് കൂട്ടിയാൽ മതി…. ദുർഗ്ഗയോട് പറയാതെ കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട്…

അത്… അത് വീണ പോലും അറിയരുത്… രുദ്രൻ സംശയത്തോടെ നോക്കി….. നിങ്ങളുടേത് പുനർജന്മം ആണ്… മുന്ജന്മങ്ങളിൽ ഒരിക്കൽ പോലും നിങ്ങൾ ഒന്നിച്ചിട്ടില്ല ഇത്‌ നിങ്ങളുടെ അവസാന ജന്മം ആണ് ഇവിടെയും ആ വിധി ആണെങ്കിൽ നിങ്ങളുടെ ആത്മാവിന് പോലും മോക്ഷം ലഭിക്കില്ല…. നിങ്ങൾക്കു മുൻപിൽ ഉള്ള അവസാന ജന്മം….. ഇല്ല തിരുമേനി ഒരു വിധിക്കും ഞൻ അവളെ വിട്ടു കൊടുക്കില്ല…. രുദ്രൻ ആണ് പറയുന്നത്… അവന്റ മുഖത്തെ ആത്മവിശ്വാസം അയാൾ നോക്കി നിന്നും… സാക്ഷാൽ മഹാദേവൻ മുൻപിൽ നില്കും പോലെ…. … ഈ ജന്മം നിങ്ങൾ ഒന്നാകണം അത് നടന്നിരിക്കണം

മഹാദേവന്റെ അംശത്തിൽ ഒരു പുത്രൻ വീണയുടെ ഉദരത്തിൽ ജന്മം കൊള്ളണം എങ്കിൽ മാത്രമേ നിങ്ങൾക് മോക്ഷപ്രാപ്തി ലഭിക്കു… കാരണം ആ മകന്റെ ജനനം അതാണ് നിങ്ങളുടെ ജന്മ ലക്ഷ്യം…അതിനു പിന്നിൽ മറ്റൊരു കഥ ഉണ്ട്…. എന്ത്….?? രുദ്രന്റെ ഹൃദയം തുടിച്ചു…. ഒരു അഞ്ഞുറു വർഷം മുൻപ് നടന്നതാണ്….ആന്ധ്രപ്രദേശിലെ ഒരു ചെറിയ ഗ്രാമം അന്ന് രുദ്രൻ ശിവഭകതൻ ആയ ഇന്ദുചൂടൻ ആയിരുന്നു. ഇന്ദുചൂഢന്റെ പ്രണയിനി സത്യഭാമ അത് വീണയാണ് പറയാതെ അറിയാമല്ലോ…. അയാൾ ഒന്ന് ചിരിച്ചു…. അന്നത്തെ നാട്ടു രാജാവ് ആയ രാജശേഖരറെഡി അയാൾക്കു സത്യഭാമയിൽ അനുരാഗം ഉണ്ടാകുന്നു… പക്ഷേ ഇന്ദുചൂഡൻ അല്ലതെ മറ്റൊരു വ്യക്തിയെ മനസ്‌ കൊണ്ടു പോലും സത്യഭാമ ആഗ്രഹിക്കില്ല…

ഇന്ദുചൂഡനെ ഒഴിവാക്കാൻ അയാൾ പോം വഴി നോക്കി നടന്നു… അവസാനം അയാൾ അത് കണ്ടെത്തി….. ഇന്ദുചൂഡൻ പൂജ ചെയുന്ന ശിവലിംഗത്തിൽ അതിന്റർ മുകളിൽ ഒരു ചന്ദ്ര കല ഉണ്ട് അതിനുള്ളിൽ വിലമതിക്കാൻ ആവാത്ത ഒരു മുത്തു ഉണ്ട് അത് കേദാര്നാഥിലേ ഭഗവാനു അർഹതപ്പെട്ടത്‌ ആണ്… റെഡി അത് തന്റെ കൂട്ടാളികളെ വിട്ടു അത് മോഷ്ടിച്ചു ഇന്ദുചൂഡന്റെ തലയിൽ ആ പഴി കെട്ടി വച്ചു ഇന്ദുചൂഡനെ തടവിൽ ആകാൻ അയാൾക് അധികനേരം വേണ്ടി വന്നില്ല…. പിനീട് സത്യഭാമയെ സ്വന്തം ആകാൻ അയാൾ തന്റെ കൂട്ടാളികളും ആയി പാഞ്ഞു… കൈയിലെ താലിച്ചരട് അവളുടെ കഴുത്തിൽ അണിയിക്കാൻ അയാൾ മുൻപോട്ടു ആഞ്ഞതും തന്റെ കയ്യിൽ കരുതിയ കത്തി കൊണ്ടു അവൾ സ്വയം കുത്തി ജീവത്യാഗം ചെയ്തു..

ഇത്‌ അറിഞ്ഞ ഇന്ദുചൂഡൻ സർവനാശം വിതച്ചു തടവറയിൽ നിന്നും പുറത്തു കടന്ന ഇന്ദുചൂഡൻ ആ ഗ്രാമം മുഴുവൻ ഇല്ലാതാക്കി…. അവന്റെ പ്രഹരം ആർക്കും തടയാൻ ആയില്ല… റെഡിയുടെ തല അവൻ അറുത്തെടുത്തു അത് സ്വന്തം കഴുത്തിൽ അണിഞ്ഞു….. തന്റെ ഭഗവാന് കൊടുക്കേണ്ട ആ വിലമതിക്കാൻ ആവാത്ത മുത്തു തേടി ഇന്ദു ചുഡൻ നടന്നു…. ഇന്ദുചൂഢന് സത്യഭാമയിൽ ഉണ്ടാകുന്ന മകന് മാത്രമേ അത് കേദാര്നാഥിൽ എത്തിക്കാൻ കഴിയു… അത് അറിഞ്ഞ ഇന്ദുചൂഡനും ജീവത്യാഗം ചെയ്തു ഒരു പുനർജന്മത്തിനു വേണ്ടി . പല ജന്മം അവർ പിറവി എടുത്തു ഒരു ജന്മത്തിലും അവർക്ക് ഒന്നിക്കാൻ അയില്ല ….. വിധി അവരെ തോൽപിച്ചു വീണ്ടും വീണ്ടും തോൽപിച്ചു കൊണ്ടിരുന്നു ….. പുതുമന തിരുമേനി രുദ്രനെ നോക്കി….

രുദ്രന് ഞാൻ പറഞ്ഞു വരുന്നത് മനസ്സിൽ ആയോ… ഇന്ദുചൂഢന്റെയും സത്യഭാമയുടെയും അവസാന ജന്മം ആണ് നിങ്ങളുടേത്… ആ മകനുണ്ടാകണം അവൻ ആ ഭഗവാന് അർഹതപ്പെട്ടത്‌ കണ്ടെത്തണം അത് കേദാർനാഥിൽ എത്തിക്കണം….. അല്ലങ്കിൽ ഈ ലോകം തന്നെ ഒരുപക്ഷെ ഇല്ലാതാകാൻ പറ്റുന്ന ശക്തികൾ ഉടൽ എടുക്കും മഹാമാരി കൊണ്ടു ജനങ്ങൾ ഒന്നോടെ ഇല്ലാതാകും ….. നിങ്ങളുടെ ജാതകം കൂട്ടി വായിച്ച എന്റ ഗുരുനാഥദന്റെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ അറിഞ്ഞു എനിക്കും അർത്ഥം മനസിലായില്ല പക്ഷേ അദ്ദേഹം വിശദീകരിച്ചപ്പോൾ എന്റെ ഉള്ളൂ നിറഞ്ഞു.. പക്ഷേ…….. അയാൾ ഒന്നു നിർത്തി…. എന്താ തിരുമേനി……… അത്… അത്… പല ജന്മങ്ങൾ പോലെ നിങ്ങൾ ഒന്നായില്ല എങ്കിൽ നടക്കാൻ പോകുന്ന വിപത്തു അത് വളരെ വലുത് ആണ്

ആ ഒത്തുചേരൽ തടയാൻ ദുർശക്തികൾ കിണഞ്ഞു ശ്രമിക്കും.. അത് വീണയുടെ ജീവന് തന്നെ ആപത്താണ്… അവൾക്കു ഒന്നും സംഭവിക്കില്ല…..രുദ്രന്റെ കുഞ്ഞ് ഈ ഭൂമിയിൽ കാല് കുത്തും അവന്റെ കർത്തവ്യം അവൻ നിറവേറ്റും…. രുദ്രന്റെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു പിന്നെയും കുറച്ചു നേരം കൂടെ രുദ്രൻ പുതുമന തിരുമേനോയോട് കൂടെ സമയം ചിലവഴിച്ചു…. വല്യൊത്തേക്കുള്ള യാത്രയിൽ മനസിലെ വികാരം എന്താണന്നു അവനു തിരിച്ചറിയാൻ കഴിയില്ലാരുന്നു.. തിരുമേനിയുടെ ഓരോ വാക്കും തന്നിൽ വീണ്ടും വീണ്ടും പതിക്കുന്നതായി തോന്നി… രുദ്ര ഞാൻ ഇനി നിൽക്കുന്നില്ല… വീണയുടെ പിറന്നാൾ ദിനം അന്ന് മഞ്ഞൾ നീരാട്ടിനു ഞാൻ വരും.. പിന്നെ ഈ കാര്യങ്ങൾ താൻ തന്നെ വീണയെ അറിയിക്കു…

അച്ചനോട് പറഞ്ഞോളൂ ഞാൻ പോയി എന്ന്… ചിരിച്ചു കൊണ്ടു തിരുമേനി കാറിൽ കയറി പോയി…. രുദ്രൻ അകത്തേക്കു ചെല്ലുമ്പോൾ ദുർഗാപ്രസാദ്‌ ചാരുകസേരയിൽ കിടന്നു ആലോചനയിൽ ആണ്… അച്ഛാ… “””” മ്മ്മ്…. അയാൾ തല ഉയർത്തി അവനെ നോക്കി… തിരുമേനി… അയാൾ സംശയത്തോടെ രുദ്രന് പുറകിലേക്കു നോക്കി…. പോയി… അച്ഛനോട് പറയാൻ പറഞ്ഞു… ആം…. അദ്ദേഹം പറഞ്ഞത് മുഴുവൻ നീ കേട്ടോ… മ്മ്…… എന്താ നിന്റെ തീരുമാനം… എനിക്ക് ഒന്നും നിർബന്ധിക്കാൻ ആവില്ലല്ലോ…. അയാൾ അവനെ നോക്കി… തിരുമേനി പറഞ്ഞത് പോലെ കാര്യങ്ങൾ നടക്കട്ടെ അച്ഛാ.. അവളുടെ ജീവൻ വച്ചു കളിക്കാൻ എനിക്ക് ആവില്ല…. മ്മ്മ്… അതേ രുദ്ര… എങ്കിലും നിങ്ങൾ സൂക്ഷിക്കണം എന്റെ മോളുടെ ജീവൻ അത് നിന്റെ കയ്യ് ആണ്…

അറിയാം അച്ഛാ…. നീ പോയി ചന്തുവിനോട്‌ കാര്യങ്ങൾ വിളിച്ചു പറയു അവന്റെ സമ്മതം അതാണ് നിനക്ക് ആദ്യം വേണ്ടത്… മ്മ്മ്…. പറയാം… അവൻ ബാൽക്കണിയിലേക്ക് കയറി ചന്തുവിനെ ഫോൺ ചെയ്തു തിരുമേനി പറഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞു. രുദ്ര ഇത്‌ ഒക്കെ മനുഷ്യ ശക്തിക്കും അതീതമായി നടക്കുന്ന കാര്യങ്ങൾ ആണല്ലോ… മ്മ്…അതേ…. പിന്നെ എനിക്ക് നിന്നോട് മാത്രമേ അനുവാദം ചോദിക്കാൻ ഉള്ളൂ നിന്റെ സഹോദരി ആണ് അവൾ ആ നീ തീരുമാനിക്കുന്നത് പോലെ ആണ് കാര്യങ്ങൾ ഞാൻ ആയിട്ട് തീരുമാനം എടുത്തു എന്ന് പറയരുത്….. രുദ്ര…. നീ എന്നെ അങ്ങനെ ആണോ കണ്ടത്.. ഞാൻ എപ്പോഴേ മനസ്‌ കൊണ്ടു അവളെ നിന്നെ ഏല്പിച്ചു കഴിഞ്ഞു…. ഇനി ഒരു ചടങ്ങിന്റെ ആവശ്യം അല്ലെ ഉള്ളൂ…. അത് മുറ പോലെ നടക്കടെ…

ചന്തു നീ ലീവ് എടുത്തു വരാമോ എനിക്ക് നീ കൂടെ വേണം എന്നൊരു തോന്നൽ………. ഞാൻ വരും നാളെ ഇവിടുന്നു തിരിക്കാം… അപ്പൊ മോനെ സ്വപ്നങ്ങൾ കണ്ടു തുടങ്ങിക്കോ.. “”ഏഴു സുന്ദര രാത്രികൾ ഇനി ഏകാന്ത സുന്ദര രാത്രികൾ “””ചന്തുവിന്റെ പാട്ടു ഫോണിലൂടെ മുഴങ്ങി… രുദ്രന്റെ മുഖത്തു ഒരു കള്ള ചിരി പടർന്നു… ഉള്ളിൽ ആധിയും നിറഞ്ഞു… രുദ്രൻ ചാരുപാടിയിൽ പിടിച്ചു കൊണ്ടു ദൂരേക്കു നോക്കി നിന്നു…. പുറകിൽ നിന്നും രണ്ടു കൈകൾ അവനെ പിടി മുറുക്കി… ചുണ്ടിൽ ചെറു ചിരിയോടെ അവൻ ആ കൈകളിൽ പിടിച്ചു മുൻപോട്ടു വലിച്ചു നിർത്തി…. എങ്ങനെ മനസിൽ ആയി രുദ്രേട്ട ഞാൻ ആണെന്ന്… വീണ കൊഞ്ചി കൊണ്ടു അവന്റെ നെഞ്ചിലേക്ക് കിടന്നു…. ഏതു ഉറക്കത്തിലും എന്റെ പെണ്ണിന്റെ ചെറിയ അനക്കം പോലും എനിക്ക് തിരിച്ചറിയാൻ പറ്റും…

അവൻ അവളുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി…. അവളുടെ ഇടുപ്പിലേക് കൈകൾ ചേർത്തു കെട്ടി ആ മുഖത്തേക്കു ഒരു കള്ള ചിരിയോടെ നോക്കി… എന്താ മോനെ എന്തോ ദുരുദ്ദേശം ഉണ്ടല്ലോ ആ നോട്ടത്തിൽ… അവൾ അവന്റെ മീശ പിരിച്ചു വച്ചു… ഉണ്ടല്ലോ…. മൂക്കുകൊണ്ട് അവളുടെ മൂക്കിൽ ഉരസി കൊണ്ടു അവൻ പറഞ്ഞു… അയ്യടാ… അത് വേണ്ട…. തിരുമേനി എന്തിനാ വിളിച്ചോണ്ട് പോയത് ഏട്ടനെ…. നിന്നെ പെട്ടന്നു അങ്ങ് കെട്ടിക്കോളാൻ പറയാൻ വിട്ടുകളയരുത് എന്ന്… പോ.. ഏട്ടാ കളിയാകാതെ…. ഞാൻ തമാശ അല്ല പറഞ്ഞത്….. ഞാനും തമാശ അല്ല വാവേ പറഞ്ഞത്… അവന്റെ മുഖത്തു ഗൗരവം നിറഞ്ഞു… അവൻ ചാരുകസേരയിലേക്കു ഇരുന്നു വീണയെ അവൻ മടിയിലേക്ക് കിടത്തി…..

അവളുടെ കൈയിലെ രക്ഷ കൈ കൊണ്ടു തലോടി അതിലേക്കു നോക്കി ഇരുന്നു .. എന്താ രുദ്രേട്ട ഒന്നും മിണ്ടാതെ ഇരിക്കുന്നെ അവൾ അവന്റെ തോളിലൂടെ രണ്ടു കൈ ചേർത്തു… വാവേ നമുക്ക് ഉടനെ വിവാഹം ചെയ്യേണ്ട സാഹചര്യം വന്നാൽ നിനക്ക് വിഷമം ഉണ്ടാകുമോ… അതെന്താ രുദ്രേട്ട അങ്ങനെ ചോദിച്ചത് എനിക്ക് സന്തോഷം അല്ലെ ഉള്ളൂ… അവൾ രുദ്രന്റെ കവിളിൽ ചുണ്ട് അമർത്തി.. ഞാൻ നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ പോകുവാണ്…നീ ചോദിച്ചില്ലേ തിരുമേനി എന്താ എന്നോട് പറഞ്ഞത് എന്ന് ആ ചോദ്യത്തിനുള്ള ഉത്തരം…. വീണ അവന്റെ മുഖത്തേക്കു നോക്കി ഇരുന്നു….രുദ്രൻ എന്താണ് പറയാൻ അവൾക്കു സംശയവും പേടിയും ഉടൽ എടുത്തു.. രുദ്രൻ തിരുമേനി പറഞ്ഞ കാര്യങ്ങൾ അവളോട് അവതരിപ്പിച്ചു…

ആപത്തു അവൾക്കു ആണെന്നുള്ള സത്യം മനഃപൂർവം അവളിൽ നിന്നും മറച്ചു പിടിച്ചു… വാവേ നമ്മുടെ വിവാഹം മാത്രമേ ഇതിനു ഒരു വഴി ഉള്ളൂ അല്ലങ്കിൽ വലിയൊരു വിപത്തും നടക്കും… രുദ്രൻ അവളുടെ കഴുത്തിലേക്കു മുഖം അമർത്തി അല്പം നേരം ഇരുന്നു… രുദ്രന്റെ കണ്ണുനീരിന്റെ നനവ് അവളിൽ പടർന്നപ്പോൾ അവൾ തന്റെ കൈകൊണ്ട് ആ മുഖം തെല്ലുയർത്തി ആ കണ്ണുകൾ കലങ്ങി ഇരിക്കുന്നു… എന്താ രുദ്രേട്ട ഇത് എനിക്ക് വിഷമം ആകും എന്ന് വിചാരിച്ചാണോ എനിക്ക് സന്തോഷമേ ഉള്ളൂ.. രുദ്രേട്ടൻ എന്റേത് മാത്രം ആണന്നു തിരിച്ചു അറിഞ്ഞ നിമിഷം മുതൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഈ കൈ കൊണ്ടു ഒരു താലി ഈ കഴുത്തിൽ അണിയാൻ….എന്റെ മരണം കൊണ്ടു മാത്രമേ രുദ്രേട്ടനിൽ നിന്നും എന്നെ അകറ്റാൻ കഴിയു…. വാവേ “””””””””

രുദ്രന്റെ ശബ്ദം തെല്ലൊന്നു ഉയർന്നു… അവന്റെ വലതു കൈ അവളുടെ അധരങ്ങളിൽ അമർത്തി… മരിക്കാൻ ആണെങ്കിലും ജീവിക്കാൻ ആണെങ്കിലും നമ്മൾ ഒരുമിച്ച് ആയിരിക്കും… നമുക്ക് മരിക്കണ്ട രുദ്രേട്ട ജീവിച്ചാൽ മതി…. അപ്പൊ എപ്പോഴാ നമ്മുടെ കല്യാണം… അവൾ കൊഞ്ചി.അവനെ നിഷ്കളങ്കമായി നോക്കി…. രുദ്രന്റെ ചുണ്ടിൽ ചെറു ചിരി പടർന്നു… ഈ വരുന്ന ചിങ്ങം ഒന്നിന് ഇനി കുറച്ചു ദിവസങ്ങൾ കൂടി… എല്ലാ അർത്ഥത്തിലും നമ്മൾ ഒന്നു ചേരണം… അവൻ അവളുടെ ഇടുപ്പിലൂടെ പിടിമുറുക്കി…. വീണ ഒന്നും മനസ്സിൽ ആകാതെ രുദ്രന്റെ മുഖത്തേക്കു നോക്കി… കല്യാണം കഴിയട്ടെ നിന്നെ എല്ല്ലാം ഞാൻ മനസ്സിൽ ആക്കി തരുന്നുണ്ട്… രുദ്രൻ അവളെ നെഞ്ചോട് കൂടുതൽ ചേർത്തു…. രുദ്രേട്ട……. പുറത്തു നിന്നും രുക്കുവിന്റെ വിളി….

രുദ്രൻ പെട്ടന്നു തന്നെ വീണയെ അടർത്തി മാറ്റി… എന്താ മോളെ……? അച്ഛൻ എല്ലാവരോടും താഴോട്ടു ചെല്ലാൻ പറയുന്നു എന്താ ഏട്ടാ കാര്യം എന്റെയും ചന്തുവേട്ടന്റെയും കാര്യം ആണോ എനിക്ക് പേടി ആകുന്നു… രുദ്രൻ ചിരിച്ചു കൊണ്ടു രുക്കുവിനെ തന്നിലേക്കു ചേർത്തു നിർത്തി….. അല്ല എന്റെയും വാവയുടെയും വിവാഹ കാര്യം പറയാൻ.. അവൻ ഒന്ന് ചിരിച്ചു….. ങ്‌ഹേ….. “””സത്യം ആണോ…. അതേ…അത് ഉടനെ തന്നെ ഉണ്ട്…. നീ വാ നമുക്ക് താഴേക്കു പോകാം…. അവർ താഴേക്കു ചെല്ലുമ്പോൾ ദുർഗാപ്രസാദിന് ചുറ്റും എല്ലാവരും ഉണ്ട്… തങ്കുവും ശോഭയും രേവതിയും അംബികയും ഒന്നും മാനസിൽ ആകാതെ പരസ്പരം നോക്കി നിക്കുന്നു… രുദ്രനും വീണയും ഇങ്ങു വരു ദുർഗ പ്രസാദ് അവരെ അടുത്തേക് വിളിച്ചു….. ഞാൻ പറയാൻ പോകുന്നത് എന്താണന്നു വച്ചാൽ വരുന്ന ചിങ്ങാം ഒന്നിന് രുദ്രന്റെയും വീണയുടെയും വിവാഹം ഞാൻ ഉറപ്പിച്ചു…

കൂട്ടത്തിൽ ചന്തുവിന്റെയും രുക്കുവിന്റെയും നടത്താൻ ആണ് എന്റെ തീരുമാനം… കാവിലമ്മയുടെ മുൻപിൽ വച്ചു ചെറിയ ചടങ്ങ് അത് മതി…… ഞാൻ പുതുമന തിരുമേനിയുടെ അടുത്തേക് പോകുവാന് ചന്തുവിന്റെയും രുക്കുവിന്റെയും ജാതകം കൂടി ഒന്ന് നോക്കണം…. രുദ്രൻ ഒന്ന് ഞെട്ടി…. അവൻ രുക്കുവിനെ നോക്കി അവളുടെ കണ്ണ് നിറഞ്ഞൊഴുകി…. ആവണി ഉണ്ണിയുടെ കൈയിൽ മുറുകെ പിടിച്ചു…. രുദ്രൻ മറുത്തു പറയും മുൻപ് ദുർഗ പ്രസാദ് അവിടെ നിന്നും പോയിരുന്നു….. ഇനിയും പരീക്ഷണങ്ങൾ ആണല്ലോ ദേവി… രുദ്രന്റെ ഹൃദയം നീറി… ചന്തുവിനെ കാത്തു പാവം ഒരു പെണ്ണ്.. രുക്കുവിന്റെ കണ്ണുനീർ അതിനെല്ലാം എല്ലാം ഒരു പരിഹാരം അത് കണ്ടെത്തണം…………… ………… (തുടരും )……………….

രുദ്രവീണ: ഭാഗം 38

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story